Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • കിട്ടാതെ പോയ മാതൃസ്നേഹം വീണ്ടും ലഭിച്ചപ്പോൾ
  • അമ്മയെന്ന അത്ഭുതം
  • മാതൃത്വം എന്നിലൂടെ
  • Mother’s day
  • അമ്മ
  • ശബ്ദം
  • ഉത്രാടപ്പൂനിലാവ്
  • അമ്മ(എന്റെ അമ്മയുടെ സ്വന്തം ജീവിതത്തിൽ നിന്നും )
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Sunday, May 10
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » നിങ്ങൾ അറിഞ്ഞതല്ല ബുദ്ധൻ – ചില യാഥാർഥ്യങ്ങൾ
Contests അറിവുകൾ ചരിത്രം / പൗരാണികശാസ്ത്രം ജീവിതം

നിങ്ങൾ അറിഞ്ഞതല്ല ബുദ്ധൻ – ചില യാഥാർഥ്യങ്ങൾ

By Akhilesh ParameswarOctober 25, 2023Updated:October 30, 20238 Comments4 Mins Read260 Views
Bookmark Now
Please login to bookmark Close

No account yet? Register

ചരിത്രം കണ്ട ഏറ്റവും വലിയ വൈരുദ്ധ്യങ്ങളിലൊന്നാണ് ശ്രീബുദ്ധന്റെ മരണം.

പ്രാചീന ഭാരതത്തിൽ തുടങ്ങി ലോകമായ ലോകമൊക്കെ അഹിംസാ സിദ്ധാന്തം അവതരിപ്പിച്ച് വിശാലമായ ബുദ്ധമത സംസ്കാരം വളർത്തിയ സന്യാസിയായിരുന്നു ബുദ്ധൻ.

അഹിംസ മുഖ്യ മുഖമുദ്രയാക്കിയ ബുദ്ധമത സ്ഥാപകന്റെ മരണ കാരണം കാണുമ്പോൾ പറഞ്ഞു കേട്ട ചരിത്രത്തിൽ അല്പം കല്ല് കടിക്കും.. അതിലേക്ക് കടക്കും മുൻപ് ബുദ്ധന്റെ തുടക്ക കാലത്തേക്ക് ഒന്ന് പോകാം.

പുരാതന കാലഘട്ടത്തില്‍ കപിലവസ്തു (ഇന്നത്തെ നേപ്പാളിൽ ) ഭരിച്ച “ശാക്യ” രാജാവ് “ശുദ്ധോധന”നും റാണി മായദേവിക്കും ജനിച്ച മകനാണ് ബുദ്ധനെന്ന സിദ്ധാർത്ഥ ഗൗതമൻ.

inbound5397305160357195378

{ബുദ്ധന്റെ ജനനം}

ബുദ്ധന്റെ ജനന-മരണ സമയങ്ങളുടെ കൃത്യമായ അറിവില്ലെങ്കിലും ഒട്ടുമിക്ക ചരിത്രകാരന്മാരും പറഞ്ഞത് വച്ച് ജീവിതകാലം BCE 563 നും 483നും ഇടയിലാണ്.

inbound3646112957416260850

{കപിലവസ്തു}

സിദ്ധാർത്ഥന് ജന്മം നൽകി ഒരാഴ്ചയ്ക്കുള്ളിൽ “മായദേവി” മരണപ്പെട്ടതിനാൽ അവരുടെ സഹോദരി “മഹാപ്രജാപതി ഗൗതമി”യാണ് സിദ്ധാർത്ഥനെ വളർത്തിയത്.

inbound1166706700048529067

{മഹാപ്രജപതി ഗൗതമി}

തന്റെ 28 ആം വയസ്സിൽ ലോക ജീവിതം ഒഴിച്ചുകൂടാനാകാത്ത ദുരിത ദുഃഖങ്ങളുമായി ഇഴപിരിഞ്ഞതാണെന്ന്‌ മനസ്സിലാക്കിയ സിദ്ധാർത്ഥൻ ആഡംബരജീവിതം ഉപേക്ഷിച്ച്‌ സന്യാസത്തിലേക്ക് തിരിയാൻ മനസ്സിൽ ഉറപ്പിക്കുകയും അർദ്ധ രാത്രിയിൽ കൊട്ടാരം ഉപേക്ഷിച്ചിറങ്ങുകയും ചെയ്തു.

കുറച്ചു കാലം സന്യാസിയായി തുടർന്നെങ്കിലും ആത്യന്തികമായി സന്യാസവും അർത്ഥശൂന്യമാണെന്ന തിരിച്ചറിവുണ്ടായി.

അമിതമായ സുഖലോലുപതയും അമിതമായ ആത്മപരിത്യാഗവും ഒരുപോലെ കൈവെടിഞ്ഞ സിദ്ധാർത്ഥൻ ധ്യാനം മാത്രമാണ് സ്വയം ഉണർത്താനുള്ള ഏക മാർഗമെന്ന് മനസ്സിലാക്കി ബീഹാറിലെ ഗയയിൽ എത്തുകയും അവിടെ കണ്ട ഒരു അരയാൽ (പിപ്പല മരം) വൃക്ഷത്തിന് ചുവട്ടിൽ ധ്യാനത്തിൽ ഇരിക്കുകയും ചെയ്തു.

inbound1484374917504930809

49 ദിവസം നീണ്ട ധ്യാനത്തിനൊടുവിൽ 35 ആം വയസ്സിൽ അദ്ദേഹത്തിന് ബോധോദയം ലഭിച്ചു, ശേഷമദ്ദേഹം ബുദ്ധൻ എന്നറിയപ്പെട്ടു.

ബുദ്ധൻ എന്ന വാക്കിന്റെ അർത്ഥം “ഉണർന്നവൻ” അല്ലെങ്കിൽ “പ്രബുദ്ധനായ വ്യക്തി” എന്നൊക്കെയാണ്.

ജ്ഞാനം ലഭിച്ച് ബുദ്ധനായി മാറിയതോടെ ശേഷ ജീവിതം ഭാരതത്തിലെ ഗംഗാ നദീതടത്തിലുടനീളം സഞ്ചരിച്ച്‌ നാനാതുറകളിലുമുള്ള മനുഷ്യരെ തന്റെ ദർശനവും അതിന്റെ പ്രയോഗവും പഠിപ്പിക്കുക എന്ന ലക്ഷ്യത്തോടെ അദ്ദേഹം യാത്ര തുടങ്ങി.

വാരാണസിക്ക് സമീപമുള്ള സാരാനാഥിൽ നിന്നായിരുന്നു ധർമ പ്രചാരണം ആരംഭിച്ചത്.

inbound3918100595385616580

{സാരാനാഥ് }

ജ്ഞാനോദയത്തിനു ശേഷം ജനങ്ങളെ പഠിപ്പിച്ച ജീവിത തത്വങ്ങളാണ് ഗൗതമ ബുദ്ധന്റെ ദർശനങ്ങൾ എന്നറിയപ്പെടുന്നത്.

ജീവിതത്തിൽ ഏറ്റവും പ്രധാനമായി പാലിക്കേണ്ട അഞ്ച് നിയമങ്ങളും ബുദ്ധൻ നിർദ്ദേശിച്ചിരുന്നു.

1} കൊല്ലരുത് അഥവാ അഹിംസ.

2} മോഷ്ടിക്കരുത്.

3} ലൈംഗിക ദുരാചാരം പാടില്ല.

4} കള്ളം പറയരുത്.

5} ലഹരി വസ്തുക്കൾ വർജിക്കണം.

അഹിംസയിൽ പറയുന്നത് മനുഷ്യരെ മാത്രമല്ല മൃഗങ്ങളെപ്പോലും കൊല്ലരുതെന്നാണ്. ഭക്ഷണത്തിന് പോലും ഒരു ജീവിയേയും കൊല്ലാൻ പാടില്ലെന്ന് ബുദ്ധൻ കർശനമായി പറയുന്നു.

അറവ് ജോലിയേപ്പറ്റിയുള്ള ബുദ്ധന്റെ കാഴ്ചപ്പാട് ഇങ്ങനെയായിരുന്നു.

“അത് (അറവ് ) വളരെ നികൃഷ്ടമായ ഒരു ജോലിയാണ്.ജീവിതം നശിപ്പിക്കുന്ന ഒരാളെന്ന നിലയിൽ ഒരു കശാപ്പുകാരൻ വേദനാജനകമായ നരകത്തിലോ അല്ലെങ്കിൽ ഇഴജാതികളിലോ നിർഭാഗ്യകരമായ പുനഃർജന്മത്തിന് വിധിക്കപ്പെടുകയാണ് ചെയ്യുന്നത്”.

ഹിന്ദു മതത്തിലെ ബലിദാനത്തേയും ബുദ്ധൻ നിശിതമായി വിമർശിച്ചു. ഒരു ജീവിയെയും കൊല്ലരുത്, കൊല്ലാൻ കാരണമാവരുത്, മറ്റൊരാളെ കൊല്ലാൻ പ്രേരിപ്പിക്കരുത് എന്നിങ്ങനെ നിരന്തരം ഉപദേശങ്ങൾ നൽകിക്കൊണ്ടിരുന്നു.

ബുദ്ധന്റെ ദർശനങ്ങളും ആചാരണങ്ങളും കൊണ്ട് തന്നെ ശതാബ്ദങ്ങളായി ലോകത്തെ ഏറ്റവും അധികം സ്വാധീനിച്ച 100 വ്യക്തികളെ തിരഞ്ഞെടുത്ത മൈക്കിൾ ഹാർട്ട് യേശു ക്രിസ്തുവിന് തൊട്ടു താഴെ നാലാമനായി ബുദ്ധനെയാണ് തിരഞ്ഞെടുത്തത്.

ഇത്രയൊക്കെ ആയിട്ടും ബുദ്ധന്റെ മരണകാരണത്തിലേക്ക് വരുമ്പോഴാണ് പല സംശയങ്ങളും ഉരുത്തിരിയുന്നത്.

പറഞ്ഞും പഠിച്ചും അറിഞ്ഞതിൽ പലതും തെറ്റിയോ എന്ന് പോലും തോന്നിപ്പോയേക്കാം, കാരണം അഹിംസാവാദിയായ ശ്രീബുദ്ധന്റെ മരണം സംഭവിച്ചത് പന്നി മാംസം കഴിച്ചത് കൊണ്ടാണ്.

പാലി ഭാഷയിൽ എഴുതപ്പെട്ട “മഹാപരിനിബ്ബാന സൂത്ര” എന്ന ഗ്രന്ഥത്തിൽ പറഞ്ഞിരിക്കുന്നത് “സുകരമദ്ദവ” എന്ന മാംസവിഭവം കഴിച്ചതു കൊണ്ടുണ്ടായ ഭക്ഷ്യ വിഷബാധ മൂലം ബുദ്ധൻ മരിച്ചെന്നാണ്. മഹാപരിനിബ്ബാന സൂത്രയ്ക്ക് പുറമേ മറ്റ് ചില ഗ്രന്ഥങ്ങളും ഈ വിഷയം സൂചിപ്പിക്കുന്നുണ്ട്.

ഭക്ഷണത്തിലൂടെയുണ്ടായ ഭക്ഷ്യവിഷബാധയാണ് ബുദ്ധന്റെ മരണത്തിന് കാരണമെന്നത് തർക്കമില്ലാത്ത വിഷയമാണെങ്കിലും അദ്ദേഹം കഴിച്ചത് പന്നിയിറച്ചിയല്ല കൂൺ ആയിരുന്നെന്ന് ഒരു വാദമുണ്ട്.

മഴക്കാലത്തിന് തൊട്ടു മുൻപുള്ള സമയത്താണ് ബുദ്ധന്റെ നിർവ്വാണം. മഴക്കാലത്ത് മാത്രം ലഭ്യമാകുന്ന ഒന്നായ കൂൺ ആ സമയത്ത് ലഭ്യമാവില്ല, അപ്പോൾ കൂൺ കഴിച്ചു എന്നുള്ള വാദം നിലനിൽക്കില്ല.

സുകരം എന്ന വാക്കിന്റെ അർത്ഥം പന്നി എന്നാണ്, അത് കൊണ്ട് തന്നെ പന്നി മാംസമാണ് ബുദ്ധൻ കഴിച്ചതെന്ന ചരിത്രകാരന്മാരുടെ കണ്ടെത്തലാണ് ശരി.

“സുകരമദ്ദവ” എന്ന വിഭവം കഴിച്ച ശേഷം പെട്ടെന്നുണ്ടായ അസ്വസ്ഥതയ്ക്ക് വിദഗ്ദ ചികിത്സ ലഭിക്കാത്തത് കൊണ്ടാണ് ബുദ്ധൻ മരിച്ചതെന്ന് ഗ്രന്ഥങ്ങളിലുണ്ട്.

അൻപത് വർഷത്തിലേറെ നീണ്ട സുവിശേഷ പ്രചരണ യാത്രകളാൽ അദ്ദേഹത്തിന്റെ ആരോഗ്യം നന്നേ ക്ഷയിച്ചിരുന്നതായും അവസാന ദിനങ്ങളിൽ കഠിനമായ ശരീര വേദന കാരണം എഴുന്നേറ്റ് നിൽക്കാനും നടക്കാനും നന്നേ പ്രയാസപ്പെട്ടിരുന്നതായും പാലി ഗ്രന്ഥം പറയുന്നു.

മഴക്കാലത്ത് യാത്രകൾ ഒഴിവാക്കി വിശ്രമത്തിലേക്ക് പ്രവേശിക്കാറുള്ളതിനാൽ ബുദ്ധനും സംഘവും രാജഗഹയിൽ നിന്ന് വിശ്രമ സ്ഥലമായ വജ്ജിയിലേക്ക് പുറപ്പെട്ടു.

യാത്രയ്ക്കിടെ കുന്ദ കമ്മാരപുട്ട എന്ന കൊല്ലപ്പണിക്കാരന്റെ വീട്ടിൽ തങ്ങിയ സംഘത്തിന് നൽകാൻ അവിടെ തയ്യാറാക്കിയ സുകരമദ്ദവ എന്ന പ്രത്യേക വിഭവം ആദ്യം കഴിച്ചത് ബുദ്ധനാണ്.

ഭക്ഷണം കഴിച്ച ഉടനെ ബുദ്ധന് അസുഖം വന്നതായി മഹാപരിനിബ്ബാന സൂത്രയിൽ പറയുന്നു.

ഭക്ഷണത്തിന് എന്തോ കുഴപ്പമുണ്ടെന്ന് മനസ്സിലാക്കിയ ബുദ്ധൻ ശേഷിക്കുന്ന ഭക്ഷണം ആർക്കും നൽകാതെ കുഴിച്ചിടാൻ പറഞ്ഞു. പെട്ടന്ന് തന്നെ അദ്ദേഹത്തിന് അതികഠിനമായ വയറുവേദന അനുഭവപ്പെടുകയും മലദ്വാരത്തിലൂടെ രക്തം പോവുകയും ചെയ്തതായും പറയുന്നു.

കുശിനഗറിലെ (പണ്ടത്തെ കുശാവതി) രണ്ട് മരങ്ങളുടെ ചുവട്ടിൽ ഒരു കട്ടിലിൽ കിടക്കുന്ന രീതിയിലാണ് ബുദ്ധന്റെ അന്ത്യ നിമിഷങ്ങൾ ചിത്രീകരിച്ചിട്ടുള്ളത്. കുശിനഗറിലുള്ള നിർവ്വാണ മന്ദിരത്തിലെ ശില്പവും അങ്ങനെ തന്നെ.

inbound6736292886279665269

{ബുദ്ധന്റെ അന്ത്യനിമിഷം}

inbound3586581329727676399

{നിർവ്വാണ മന്ദിരത്തിലെ ശില്പം}

കുശിനഗരവും ബുദ്ധൻ ഭക്ഷണം കഴിച്ച വീടും തമ്മിൽ 15 കിലോമീറ്ററിന്റെ വ്യത്യാസമാണുള്ളത്, അങ്ങനെ നോക്കുമ്പോൾ ബുദ്ധനെ കൂടെയുണ്ടായിരുന്നവർ കട്ടിലിൽ കിടത്തി വൈദ്യന്റെ അടുത്തേക്ക് കൊണ്ടുപോകാൻ ശ്രമിച്ചു കാണണം. എന്നാൽ അദ്ദേഹത്തിന് വൈദ്യ സഹായം ലഭിച്ചതായി ഗ്രന്ഥങ്ങളിൽ സൂചനയില്ല.

inbound1992156105276518859

{ബുദ്ധന്റെ ഭൗതികദേഹം അടക്കം ചെയ്ത സ്ഥൂപം}

ഭക്ഷണത്തിന് പോലും ഒരു ജീവിയേയും കൊല്ലരുതെന്ന് പറഞ്ഞ, അഹിംസയെ ഉയർത്തിപ്പിടിച്ച ബുദ്ധൻ പെട്ടന്നൊരു ദിവസം പന്നിമാംസം കഴിച്ചതിന്റെ കാരണം മാത്രം വ്യക്തമായി എവിടേയും പറയുന്നില്ല.

പഠനങ്ങൾ നടത്തിയവർ രണ്ട് അഭിപ്രായങ്ങൾ മുൻപോട്ട് വയ്ക്കുന്നു.

1 – സുഹൃത്ത് കൂടിയായ കുന്ദ കമ്മാരപുട്ട സന്തോഷത്തോടെ വിളമ്പിയ ഭക്ഷണം നിഷേധിക്കാനുള്ള മടി.

2 – തന്റെ നിർവ്വാണ സമയമായെന്നു മനസ്സിലാക്കിയ ബുദ്ധൻ അതിലേക്കുള്ള കാരണമെന്നോണം പന്നിമാംസം തിരഞ്ഞെടുത്തു.

രണ്ട് അഭിപ്രായത്തേയും ഖണ്ഡിക്കാൻ എളുപ്പമാണ്, കാരണം ബുദ്ധന്റെ സുഹൃത്തായ കുന്ദയ്ക്ക് ബുദ്ധൻ മാംസം കഴിക്കില്ലെന്ന് അറിയാം. അപ്പോൾ അദ്ദേഹം അത് തയ്യാറാക്കില്ല.. പോരാത്തത്തിന് കടുത്ത അഹിംസവാദിയായ ബുദ്ധൻ പെട്ടന്ന് തന്റെ ലക്ഷ്യത്തേയും ആദർശങ്ങളേയും മറന്ന് മാംസം ഭക്ഷിക്കില്ല… അങ്ങനെ നോക്കിയാൽ ഒന്നുകിൽ ബുദ്ധൻ മാംസം നേരത്തെയും ഭക്ഷിച്ചിരുന്നു എന്ന് സംശയിക്കേണ്ടി വരും.. അപ്പോഴും അഹിംസ ഉയർത്തിപ്പിടിച്ചത് എന്ത് കൊണ്ടെന്ന ചോദ്യവും ബാക്കിയാകുന്നു.. അതോയിനി ബുദ്ധന്റെ അഹിംസാവാദം ഒരു പുറം കാഴ്ച മാത്രമായിരുന്നോ? ചോദ്യങ്ങളും സംശയങ്ങളും ബാക്കിയാണ്…

എന്ത് തന്നെയായാലും ദീർഘകാലം അഹിംസ ഉയർത്തിപ്പിടിച്ച് ലോകമൊട്ടുക്ക് സമാധാനത്തിന്റെ സന്ദേശമെത്തിച്ച ശ്രീബുദ്ധൻ പന്നി മാംസത്തിലെ വിഷബാധയേറ്റാണ് മരിച്ചതെന്നുള്ള ചരിത്രസത്യം മാത്രം തിരുത്താവുന്നതല്ല.

Post Views: 68
5
Akhilesh Parameswar

Novelist Script Writer Blogger Writer of Grandha yakshi and Ezham Pournami.

8 Comments

  1. Nishiba M on October 30, 2023 5:11 PM

    ഇതുവരെ അറിയാത്തൊരു ചരിത്രം. നന്നായി എഴുതി

    Reply
  2. Sunandha Mahesh on October 27, 2023 9:01 PM

    ചരിത്രം എന്തിനായിരിക്കാം തിരുത്തപെടുന്നത്.. അതിന്റെ പിന്നിൽ എന്തായിരിക്കും

    Reply
  3. Sabira latheefi on October 25, 2023 2:09 PM

    ഇതൊരു കേട്ട് കേൾവി ഇല്ലാത്ത കണ്ടെത്തൽ ആണല്ലോ. അപ്പോളൊക്കെ ഉള്ള പല കഥകളും വമൊഴി ആയി കിട്ടുന്നതല്ലേ. അഹിംസ വാദത്തിൽ ചിലപ്പോൾ ഫുഡ്‌ നു വേണ്ടി മൃഗങ്ങളെ കൊല്ലുന്നതു ഇല്ലായിരിക്കാം. പിന്നീട് എഴുതി ചേർത്തത് ആണെങ്കിലോ. എന്റെത് വെറുമൊരു ഊഹം മാത്രമാണേ.സ്കൂളിൽ പഠിക്കുമ്പോൾ കിട്ടിയ ഇത്തിരി അറിവേ ഈ കാര്യത്തിൽ ഉള്ളു. താങ്കളുടെ ചരിത്ര പരമായ ലേഖനങ്ങൾ എല്ലാം നന്നായിട്ടുണ്ട്. അശോക ചരിത്രവും വായിച്ചിരുന്നു.

    Reply
    • Neethu V. R on October 25, 2023 2:25 PM

      ചരിത്രം പല സത്യങ്ങളും കുഴിച്ചു മൂടാറുണ്ട്, ആവശ്യമുള്ളത് മാത്രം എടുത്തിട്ട്. അവിശ്വസനീയം ആണെങ്കിൽ പോലും ചില സത്യങ്ങൾ അങ്ങനെയാണല്ലോ.

      Reply
      • Akhilesh Parameswar on October 25, 2023 4:28 PM

        അപ്രിയ സത്യങ്ങൾ പറയരുത് പറയും… പക്ഷേ സത്യത്തിൽ ആ പറയാതിരിക്കുന്നതാണ് ശരിയായ ചരിത്രം..

        Reply
    • Akhilesh Parameswar on October 25, 2023 4:27 PM

      ചോദ്യത്തിൽ തന്നെയുണ്ട് ഉത്തരം… എഴുതി ചേർത്തത് ആണെങ്കിലോ?? അത് തന്നെയാണ് ചോദ്യം ചെയ്യപ്പെടുന്നത്.. ചരിത്രം അങ്ങനെ പലർക്കും ഇഷ്ടം പോലെ തിരുത്തി വയ്ക്കാവുന്ന ഒന്നാണോ? നിലവിൽ പഠിക്കുന്ന പലതും പലകുറി പലരും തിരുത്തിയ ചരിത്രമാണ്..

      Reply
      • Shreeja R on December 3, 2023 10:01 AM

        അറിയപ്പെടാത്ത രഹസ്യങ്ങൾ

        Reply
      • Sreeja Vijayan on December 3, 2023 10:14 AM

        പുതിയ അറിവ്. കടുത്ത ബുദ്ധ ജൈന മാതാചാരങ്ങൾ പലതും അപ്രയോഗികമാണ്

        Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.