Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • കിട്ടാതെ പോയ മാതൃസ്നേഹം വീണ്ടും ലഭിച്ചപ്പോൾ
  • അമ്മയെന്ന അത്ഭുതം
  • മാതൃത്വം എന്നിലൂടെ
  • Mother’s day
  • അമ്മ
  • ശബ്ദം
  • ഉത്രാടപ്പൂനിലാവ്
  • അമ്മ(എന്റെ അമ്മയുടെ സ്വന്തം ജീവിതത്തിൽ നിന്നും )
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Sunday, May 10
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » ടോപ് ഓഫ് ബീറ്റിങ് സ്റ്റിക്
അനുഭവം

ടോപ് ഓഫ് ബീറ്റിങ് സ്റ്റിക്

By Salman SaliNovember 2, 20235 Comments2 Mins Read144 Views
Bookmark Now
Please login to bookmark Close

No account yet? Register

” ഡാഡ്, ഇന്ന് മുതൽ ഈ വീട്ടിൽ നമ്മൾ ഇംഗ്ലീഷ് മാത്രമേ സംസാരിക്കാന് പാടുള്ളു.” 

രാവിലെ ജോലിക്കിറങ്ങാൻ നേരം മോളുടെ വക വീട്ടിൽ പുതിയ നിയമം പാസ്സാക്കി. 

ഇത് കേട്ടപ്പോ കെട്യോൾക് ഒരു മസില് പിടുത്തം. ഇംഗ്ലീഷ് അറിയാം എന്നുള്ള അഹങ്കാരം അല്ലാതെന്ത്.. 

ഞാനും വിട്ട് കൊടുത്തില്ല ഇംഗ്ലീഷ് പുഷ്‌പം  പോലെ ഉപയോഗിക്കുന്ന ഞമ്മളോടാണ് കളി ( പുഷ്‌പം ഏതാണെന്ന് ചോയ്ക്കണ്ട, അത് നീലക്കുറിഞ്ഞി ആണ് )

” അല്ല മോളെ ഇന്ന് തന്നെ ഇംഗ്ലീഷ് ആക്കണോ? ഇന്ന് കേരളപ്പിറവി ആണ്. “

” നോ നോ. ഡാഡ്. മാം സെഡ് ടുഡേ ഓൺവെർഡ്സ് ഓൾ സ്റ്റുഡന്റഡ് വിൽ ടോക് ഇൻ ഇംഗ്ലീഷ്. സൊ നോ എക്സ്യൂസ്.” 

” ഹാ ഇംഗ്ലീഷ് എങ്കിൽ ഇംഗ്ലീഷ്.” 

” മൈ ഡിയർ വൈഫ്, കം ആൻഡ് ഗിവ് മി സെൻഡോഫ്.” 

എന്നും യാത്രയാക്കാൻ വരുന്ന കെട്യോളെ കാണാതായപ്പോ ഇംഗ്ളീഷിൽ തന്നെ അങ്ങട് വിളിച്ചു.. 

ന്റെ ഇംഗ്ലീഷ് കേട്ടിട്ടാണെന്ന് തോന്നുന്നു, അടുക്കളയിലെ ജനവാതിൽ വഴി കണ്ണും മിഴിച്ചു കയ്യിലെ ചട്ടുകം വീശി എനിക്ക് റ്റാറ്റാ പറഞ്ഞു അവൾ അകത്തേക്ക് ഗെറ്റ് ഔട്ടായി. കിട്ടിയ റ്റാറ്റയും വാങ്ങി ഞാനിറങ്ങി. 

ഉച്ചക്ക് കടയടച്ചു വീട്ടിലെ പോകാൻ നേരത്ത് അവളെ ഒന്ന് വിളിച്ചത്. 

” ഹായ് ഗോൾഡ്. ടുഡേ വാട്ട് ലഞ്ച്?”
( പൊന്നേ ചോറിനെന്താ കറി എന്ന് ഇംഗ്ളീഷിൽ തന്നെ അങ്ങട് ചോദിച്ചു )

‘’ ടുഡേ ലഞ്ച് ലേഡീഫിങ്കർ തോരൻ വിത്ത് സാമ്പാർ ആൻഡ് പപ്പടം.” 

” ഒഹൊ സാമ്പാറിൽ നിന്റെ വിരലും മുറിച്ചിട്ടു അല്ലെ. എനിക്കൊന്നും വേണ്ട നിന്റെ വിരലിട്ട സാംബാർ.”

” മൈ ഡിയർ ഗോൾഡ് മാൻ. ലേഡീഫിങ്കർ എന്ന് പറഞ്ഞാൽ വിരൽ മുറിച്ചിട്ട് എന്നല്ല, വെണ്ടക്ക എന്നാണ്. കേട്ടോ.” എന്നും പറഞ്ഞു ഓള് ഫോൺ കട്ടാക്കി. 

പുല്ല് ഹലാക്കിന്റെ ഇംഗ്ലീഷ് ആണ് വീട്ടിൽ എങ്കിൽ മിക്കവാറും ഞാൻ പട്ടിണിയാകും എന്നാണ് തോന്നുന്നത്. 

വീട്ടിലെത്തി ഒരക്ഷരം മിണ്ടാതെ ചോറും തിന്ന് ഫോണിൽ ക്രിക്കറ്റ് കണ്ടോണ്ടിരിക്കുമ്പോ കെട്യോളുടെ വിളി. 

” ഹേ ഹണി കം ഹിയർ ഫോർ എ സെക്കൻഡ്. “

ഓൾടെ ഒരു ഹണി. എന്നും പ്രാകികൊണ്ട് റൂമിലേക്ക് ചെന്നത്. 

” വാട്ട് തേങ്ങാ യുവാണ്ട്?”

എന്ത് തേങ്ങായ നിനക്ക് വേണ്ടത് എന്ന് ചോദിച്ചതും തുണി മടക്കികൊണ്ടിരുന്ന ഓള് കിടക്കയിൽ നിന്നും എണീറ്റ് സ്റ്റാൻഡ് അപ്പായി. 

“വൈ യു ആംഗ്രി ടുഡേ..” 

നിന്ന നിപ്പിൽ ഓള് പിന്നേം ഇംഗ്ലീഷിൽ എന്തിനാ ഇങ്ങക്ക് ദേഷ്യം പിടിക്കുന്നെ എന്ന് കൂടെ ചോയ്ച്ചപ്പോ എനിക്കങ് കലിപ്പ് കേറി. 

” ഹമ്. ടോപ് ഓഫ് ബീറ്റിങ് സ്റ്റിക്ക്. അല്ല പിന്നെ.” 

എന്റെ ഇംഗ്ലീഷിൽ ഒലക്കേടെ മൂഡ് എന്ന് കേട്ടിട്ടാണെന്ന് തോന്നുന്നു ഓള് ഷോക്കടിച്ച പോലെ ഒറ്റ നിപ്പാണ്. ഓളെ കയ്യിലെ എന്റെ കറുപ്പ് ജോക്കി ജെട്ടി 110 kv ലൈനിൽ ഷോക്കടിച്ച കാക്കയെ പോലെ തൂങ്ങിയാടുന്നുണ്ടായിരുന്നു. 

ഇനി ഈ വീട്ടിൽ ഞാൻ മിണ്ടില്ല മിണ്ടിയാൽ അല്ലെ ഇംഗ്ളീഷ് വേണ്ടു, ഞമ്മക് മലയാളത്തിൽ മിണ്ടതിരിക്കാലോ. അല്ലെ?

സൽമാൻ സാലി

Post Views: 29
3
Salman Sali

5 Comments

  1. Shreeja R on November 26, 2023 3:54 PM

    😃😃

    Reply
  2. Sunandha Mahesh on November 23, 2023 9:38 AM

    ങ്ങൾ മിണ്ടാതിരിക്കാൻ ആണ്‌ അവര് രണ്ടുപേരുംകൂടെ ആ നിയമം പാസ്സാക്കിയത്

    Reply
  3. Nishiba M on November 22, 2023 4:56 PM

    മനോഹരം. രസകരം…

    Reply
  4. Divya Sreekumar on November 22, 2023 2:12 PM

    അതാ നല്ലത് 😂😂😂

    Reply
  5. Suma Jayamohan on November 22, 2023 2:11 PM

    കൊള്ളാം😀😀😀
    പണ്ട് ഹോസ്റ്റലിൽ ഞങ്ങൾ ചെയ്യുന്ന പോലെ ….. കലപില കാരണം സിസ്റ്ററിന്റെ ചീത്ത കിട്ടിയാൽ പിറ്റേന്നു രാവിലെ ഇതേ നിയമം പാസാക്കും. പിന്നെ അന്നത്തെ ദിവസത്തെ കാര്യം പറയേണ്ടല്ലോ…Pindrop silence😀

    Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.