Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • ഒരു മരീചിക പോൽ നീ
  • മുറിവാഴങ്ങൾ!
  • ആ മഴയിലൊരാൾ
  • സ്വതന്ത്ര
  • പങ്കാളി❤️
  • ആരാധിക
  • നീ എന്തായാലും എന്റെ കുഞ്ഞാണ്
  • ഇനി എന്ന് കാണും എൻ ഉമ്മയെ
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Thursday, May 14
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » ദൂരദർശൻ കാലം
ഓർമ്മകൾ

ദൂരദർശൻ കാലം

By ജിഷാഗിരീശൻNovember 4, 20238 Comments3 Mins Read164 Views
Bookmark Now
Please login to bookmark Close

No account yet? Register

തൊണ്ണൂറുകളിൽ, അധികമൊന്നും വീടുകളിൽ tv എത്താത്ത കാലം. ടീവി ഉള്ള വീടുകൾ വേഗം തിരിച്ചറിയാൻ കഴിയും. മീൻ മുള്ള് പോലത്തെ ആന്റിനകൾ ടീവി ഉള്ള വീടുകളുടെ മുകളിൽ തല ഉയർത്തി നില്പുണ്ടാകും. ഇടയ്ക്ക് ഒരു നല്ല കാറ്റ് അടിച്ചാൽ “ചില സാങ്കേതിക തകരാറുകൾ മൂലം തടസ്സം നേരിട്ടതിൽ ഖേദിക്കേണ്ടി വരും “😜വീടിന്റെ മുകളിൽ കയറി പലവട്ടം ആന്റിന തിരിച്ചു വെക്കേണ്ടി വരും.

തിയേറ്ററിൽ പോയി “സിൽമ” കാണുന്നതിനേക്കാളും ഞങ്ങള്ക്ക് ഇഷ്ടം ഞായറാഴ്ചകളിൽ വൈകുന്നേരം നാല്മണിക്ക് ദൂരദർശനിൽ പ്രക്ഷേപണം ചെയ്യുന്ന മലയാളം സിൽമ കാണാൻ ആയിരുന്നു. വേറൊന്നും കൊണ്ടല്ല, ചുറ്റുവട്ടത്ത് ഉള്ള tv ഇല്ലാത്ത സകല അയൽവാസികളും കുഞ്ഞു കുട്ടി മുതൽ വയസായവർ വരെ ഞങ്ങളുടെ വീട്ടിൽ “സിൽമ “കാണാൻ വരും. ഏതെങ്കിലും “സിൽമ “യുടെ കാസറ്റ് കിട്ടിയാൽ അന്ന് ആഘോഷം ആണ്. കാസറ്റ് കയ്യിൽ കിട്ടിയപാടെ അയൽവക്കത്ത് പോയി എല്ലാരോടും, കാസറ്റ് കിട്ടിയിട്ടുണ്ട് എന്നും ഇന്ന് ഇത്ര മണിക്ക് സിൽമ വെക്കും, നേരത്തെ വരണമെന്നും പറയാൻ ഞങ്ങൾ കുട്ടികൾ തേരാ പാരാ ഓടും.
എല്ലാരും പിന്നെ തിരക്ക് ആയി, സിൽമ വെക്കുന്ന സമയത്തിന് മുൻപ് വീട്ടിലെ സകല പണികളും തീർത്തു, കുളിച്ചു പൌഡർ ഇട്ട് സുന്ദരി -സുന്ദരന്മാർ ആയി ടി വി ക്ക് മുന്നിൽ ചമ്രം പടിഞ്ഞും, ചുമരിനു ചാരിയും,ഇരിക്കും. ഇരിക്കാൻ സ്ഥലം കിട്ടാത്തവർ ജനലിൽ കൂടി കാണാൻ ഏന്തി വലിഞ്ഞു റെഡി ആയി നിൽക്കും.
ഇടയിൽ കട്ടൻ ചായ വേണ്ടവർക്ക് ചായ യും അവിലും മിച്ചറും അല്ലെങ്കിൽ “ഓമ പൊടി “യും ഉണ്ടാകും. എപ്പോഴും ഒന്നും ഉണ്ടാകാറില്ല. വല്ലപ്പോഴും ആണ് മിച്ചർ ഒക്കെ ഉണ്ടാവുക.

അന്നൊക്കെ കാസറ്റ് കടക്കാരുമായി ഞങ്ങൾ പിള്ളേർക്ക് ഭയങ്കര സ്നേഹബന്ധം ആണ്. പുതിയതായ് ഇറങ്ങുന്ന സിനിമ എന്താണെങ്കിലും ഞങ്ങള്ക് ആദ്യം തരാൻ ചട്ടം കെട്ടും. കാസറ്റ് കടയുടെ പരിസരത്ത് വേറെ എവിടെഎങ്കിലും പോകാൻ ഉണ്ടെങ്കിൽ വെറുതെ ഒന്ന് കടയിൽ കയറി വിശേഷങ്ങൾ ഒക്കെ തിരക്കും, ഒപ്പം ഏത് കാസറ്റ് ആണ് ഇപ്പൊ ഉള്ളത് എന്ന വിവരവും തിരക്കും.

ആകാശദൂത് സിനിമ ഒക്കെ കാസറ്റ് ഇട്ടപ്പോൾ വീട്ടിൽ കൂട്ടകരച്ചിൽ ആയിരുന്നു. അമ്മയും അയൽവക്കത്തെ ശീതളയേച്ചിയും ആയിരുന്നു തുടങ്ങി വച്ചത്. ഏങ്ങി ഏങ്ങി കരഞ്ഞും മൂക്ക് പിഴിഞ്ഞു “ചേല “തുമ്പിൽ തുടച്ചും അവർ ആ ചിത്രം മുഴുവനും കണ്ടു. സങ്കടം കൊണ്ട് അന്ന് കട്ടൻ ചായയും മിച്ചറും ഒന്നും ആർക്കും വേണ്ടായിരുന്നു.

സ്ഫടികം സിനിമ കണ്ടു ഇടക്ക് കരഞ്ഞും “കരമന “യുടെ “ഒലക്ക “എന്ന ഡയലോഗ് കേട്ട് പൊട്ടിച്ചിരിച്ചും, “ചാക്കോ മാഷെ” പ്രാകിയും “സിൽക്ക് “ന്റെ ഡാൻസ് കണ്ടു നാണം കൊണ്ട് വായ് പൊത്തി മെല്ലെ ചിരിച്ചും അന്ന് എല്ലാരും ഒത്തു കൂടി പിരിഞ്ഞു. “സ്ഫടിക”ത്തിലെ “ഇതെന്റെ പുത്തൻ റയ്ബാൻ ഗ്ലാസ്‌ “എന്ന് തുടങ്ങുന്ന ഡയലോഗ് കൗമാരക്കാരും യുവാക്കളും ഉരുവിട്ട് നടന്നു. “മുണ്ട് പറിച്ചു അടി “ഫാഷൻ ആയി.
നാട്ടിലെ ചില പുത്തൻ പണക്കാർക്കും പ്രധാനികൾക്കും അവരുടെ വീട്ടിൽ ടീവി കാണാൻ ആരും പോകുന്നത് ഇഷ്ടം അല്ലായിരുന്നു.

അയൽവാസിപിള്ളേർ ആരെങ്കിലും വഴിയിലൂടെ പോകുമ്പോൾ ടീവി യുടെ ഒച്ച കേട്ടാൽ എന്താണെന്ന് നോക്കാൻ വീടിന്റെ പടി ചവുട്ടുമ്പോതന്നെ ഇക്കൂട്ടർ ടീവി ഓഫ്‌ ആക്കും. അല്ലെങ്കിൽ മെയിൻ സ്വിച്ച് ഓഫ് ആക്കും. വേറെ ചില “മൂശേട്ടകൾ “ടീവി കണ്ടോണ്ട് നിക്കുമ്പോ തന്നെ കറന്റ് ചാർജ് കൂടും ന്ന് പറഞ്ഞിട്ട് ടീവി ഓഫ്‌ ആക്കി പോകും. മറ്റു ചിലർ വീട്ടിൽ കയറണമെങ്കിൽ പുറത്ത് പൈപ്പ് ന്റെ ചോട്ടിൽ പോയി കയ്യും കാലും തേച്ചു ഉരച്ചു കഴുകണം. അല്ലെങ്കിൽ അകത്തേക്ക് കയറ്റില്ല.
അങ്ങനെ അന്നത്തെ കാലത്ത് കാസറ്റ് ഇട്ട് കണ്ട ചില ചിത്രങ്ങൾ ആയിരുന്നു “മഴയെത്തും മുൻപേ, തലയണ മന്ത്രം, വടക്ക് നോക്കി യന്ത്രം, സ്ത്രീധനം ഒക്കെ.

പിന്നീട് പിന്നീട് സിനിമയെക്കാൾ പ്രാധാന്യം സീരിയലുകൾക്ക് ആയി. ഇന്നത്തെ പോലെ നാലും അഞ്ചും വർഷംഒന്നും നീണ്ടു നിൽക്കാതെ ഏറിയാൽ പത്തോ പതിനഞ്ചോ എപ്പിസോഡ് കൊണ്ട് തീരുന്നവ ആയിരുന്നു അന്നത്തെ സീരിയലുകൾ.
ദൂരദർശനിൽ മധുമോഹന്റെ മാനസി, സ്നേഹസീമ, യും വയലാർ മാധവൻ കുട്ടിയുടെ നെടുമുടി വേണുവും, അനില ശ്രീകുമാറും പ്രധാന വേഷത്തിൽ എത്തിയ “ജ്വാലയായി “ഒക്കെ മറക്കാൻ പറ്റാത്ത സീരിയലുകൾ ആയിരുന്നു.

അത് പോലെ ഭക്തി മുഖ്യ വിഷയമായി വന്ന “ശ്രീ കൃഷ്ണ, ജയ് ഹനുമാൻ തുടങ്ങിയവയും “അലിഫ് ലൈല, ശക്തി മാൻ, മൗഗ്ലി എന്നിവയും അന്ന് പ്രായഭേദം ഇല്ലാതെ ഏവരെയും ആകർഷിച്ചു.

ഇതിലൊക്കെ പ്രത്യേകിച്ച് എടുത്തു പറയാൻ ഉള്ളത് കൂടുതലും അന്നത്തെ അയൽവക്കകാരുടെ സ്നേഹബന്ധം ആണ്.

പിന്നീട് മിക്കവാറും വീടുകളിലും ടീവി വന്നു, സ്വകാര്യ ചാനലുകൾ നൂറായിരം വന്നു. സീരിയലുകൾ നായികകഥാപാത്രങ്ങളെ മൂന്നും നാലും വർഷം ഗർഭിണികൾ ആക്കി പ്രസവിക്കാൻ വിടാതെ കരയിപ്പിച്ചു. അത് കണ്ടു അമ്മമാർ ഒറ്റയ്ക്ക് ഇരുന്നു കരഞ്ഞു.
വൈകുന്നേരം കഴിഞ്ഞാൽ ഒരു വീട്ടിൽ പോലും കുശലം ചോദിക്കാൻ പോകാൻ പറ്റാതെ ആയി. പോയാലും ടീവി ഓഫ് ആക്കാതെ അതിഥി കളെ ഒന്ന് രണ്ടു വാക്ക് പറഞ്ഞു തിരിച്ചു വിടുന്ന അവസ്ഥ ആയി.

സീരിയലുകളെ പോലെ തന്നെആയിരുന്നു വാർത്ത ചാനലുകളുടെ പ്രവാഹം. മിനുട്ടിന് മിനുട്ടിന് വാർത്തകൾ ഉണ്ടായികൊണ്ട് ഇരിക്കുന്നു. ദിവസം പത്തു വീതം ചർച്ചകൾ. ഒരേ വ്യക്തി തന്നെ വിവിധ ചാനലുകളിൽ പല അഭിപ്രായങ്ങൾ പറഞ്ഞു തർക്കിക്കുന്നു.

ഒരു സത്യം പറയട്ടെ., ഞാൻ ടീവി വെച്ചു കണ്ട കാലം മറന്നു. വേറൊന്നു കൂടി. കാര്യങ്ങൾ ഒക്കെ ഫേസ്ബുക് വഴിയും മറ്റു സാമൂഹിക മാധ്യമങ്ങൾ വഴിയും അറിയുന്നുണ്ട്. കുറച്ചു കഴിഞ്ഞാൽ അതും കൂടി മടുത്തു തുടങ്ങാൻ സാധ്യത ഉണ്ട്. 😜♥️

ചിത്രത്തിന് കടപ്പാട് : അവകായ്‌ മീഡിയ

Post Views: 35
2
ജിഷാഗിരീശൻ

Housewife with great laziness.. But alot of dreams 🤣

8 Comments

  1. Sunandha Mahesh on December 3, 2023 4:07 PM

    നല്ലൊരു കാലം 😍

    Reply
  2. ജിഷാഗിരീശൻ on November 7, 2023 1:53 PM

    വായനക്ക് നന്ദി ❤️സ്നേഹം

    Reply
  3. Silvy Michael on November 5, 2023 5:15 PM

    അതൊരു നല്ല കാലമായിരുന്നു. നന്നായെഴുതി 👏👏

    Reply
    • ജിഷാഗിരീശൻ on November 7, 2023 1:51 PM

      വായനക്ക് നന്ദി ❤️സ്നേഹം

      Reply
  4. Nafs nafs on November 5, 2023 4:48 PM

    കുറേയേറേ ഓർമ്മകളിലേക്കു കൊണ്ടുപോയ കിടുക്കാച്ചി നാെസ്റ്റു
    എഴുത്തിന് അഭിനന്ദനങ്ങൾ👏👏👏🙏🙏

    Reply
    • ജിഷാഗിരീശൻ on November 7, 2023 1:52 PM

      വായനക്ക് നന്ദി ❤️സ്നേഹം

      Reply
    • Shreeja R on December 4, 2023 11:52 AM

      ശരിയാണ്. ഇപ്പോൾ ടിവി കാണുന്നതേ കുറവ്. Ott സിനിമ, series ഒക്കെയായി.

      Reply
  5. Sabira latheefi on November 4, 2023 11:51 PM

    ലാസ്റ്റ് പാരഗ്രാഫ് സത്യമാണ്. ടിവി നെറ്റ് കണക്ട് ഇഗ്ടമുള്ളത് മാത്രം കാണുന്ന വസ്തുവായി മാറി. പണ്ടത്തെ അയലക്ക ബന്ധം ശക്തമായിരുന്നു. ഒരു വീട്ടിൽ ഗസ്റ്റ് വന്നാൽ അടുത്ത വീട്ടിലെ ആളുകളും വന്നു സൽക്കരിക്കുന്ന അവസ്ഥ. ഇപ്പോൾ മരണം, വിവാഹം തുടങ്ങിയ കാര്യങ്ങളെ അറിയുന്നുള്ളു.

    Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.