Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • കിട്ടാതെ പോയ മാതൃസ്നേഹം വീണ്ടും ലഭിച്ചപ്പോൾ
  • അമ്മയെന്ന അത്ഭുതം
  • മാതൃത്വം എന്നിലൂടെ
  • Mother’s day
  • അമ്മ
  • ശബ്ദം
  • ഉത്രാടപ്പൂനിലാവ്
  • അമ്മ(എന്റെ അമ്മയുടെ സ്വന്തം ജീവിതത്തിൽ നിന്നും )
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Sunday, May 10
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » ദൈവത്തിന്റെ ആത്മകഥ (The Autobiography of God)
അനുഭവം ജീവിതം പുസ്‌തകം പ്രചോദനം മാനസികാരോഗ്യം

ദൈവത്തിന്റെ ആത്മകഥ (The Autobiography of God)

By Mahesh Sivarama PillaiNovember 10, 20234 Comments2 Mins Read1,284 Views
Bookmark Now
Please login to bookmark Close

No account yet? Register

ദൈവത്തിന്റെ ആത്മകഥ (The Autobiography of God) by Lenaa Kumar

ഇതൊരു പുസ്തകാസ്വാദന കുറിപ്പെന്ന് പറയാൻ പറ്റുമോ എന്നറിയില്ല. അത്രയ്ക്ക് ആസ്വദിച്ച് വായിക്കേണ്ട ഒന്നല്ല ലെനയുടെ ദൈവത്തിന്റെ ആത്മകഥ (The Autobiography of God) എന്ന പുസ്തകം. ഓരോ വരിയും വീണ്ടും വീണ്ടും വായിക്കേണ്ടി വന്നേക്കാം. ഒന്ന് നിർത്തി അൽപ്പം ചിന്തിക്കേണ്ടി വന്നേക്കാം. നിലത്തിരുന്നു കണ്ണടച്ച് ചിലതു മനസ്സിൽ കാണാൻ ശ്രമിച്ചേക്കാം. മുൻവിധികളും, സാമൂഹിക മാധ്യമ കോലാഹലങ്ങളും മാറ്റി നിർത്തി വായിച്ചാൽ നിരാശപ്പെടുത്തില്ല; മറിച്ച് കൂടുതൽ അറിയാൻ വായനക്കാരിൽ ആഗ്രഹം അവശേഷിപ്പിക്കുന്ന ഒരു പുസ്തകം. 143 പേജുകൾ വായിച്ചു പുസ്തകം മടക്കുമ്പോൾ enlightened ആയി എന്നൊരു മിഥ്യാ ധാരണ ഉണ്ടാക്കാൻ ഒട്ടും ശ്രമിക്കാത്ത പുസ്തകം. എനിക്കിഷ്ടപ്പെട്ടു.

സ്വയം കണ്ടെത്താനും അറിയാനും ( Self discovery and awareness ), നമുക്ക് അത്ര പരിചിതമല്ലാത്ത, അല്ലെങ്കിൽ അറിഞ്ഞിട്ടും പ്രായോഗികമല്ലെന്നു പറഞ്ഞു തള്ളിക്കളഞ്ഞ, ഭാരതത്തിൽ നില നിന്നിരുന്ന, ഭാരതത്തിലെയും ലോകത്തിന്റെ മറ്റു കോണുകളിലും ഒരു പിടി മനുഷ്യർ തുടർന്നു പോകുന്ന, ലോകത്തെ ഓർമ്മപ്പെടുത്താൻ ശ്രമിക്കുന്ന, നിന്നെ അറിഞ്ഞാൽ പ്രപഞ്ചമറിയാമെന്ന് ഉറപ്പു നൽകുന്ന കുറെയേറെ പ്രക്രിയകളുടെയും ആശയങ്ങളുടെയും കൂട്ടമാണ് ഈ പുസ്തകം. അവയിലൂടുള്ള ലെനയുടെ യാത്രയും, അറിഞ്ഞും അറിയാതെയും സ്വയം അറിഞ്ഞതിൽ ഉള്ള ആത്മ സംതൃപ്തിയും സന്തോഷവും ഉടനീളം പ്രകടിപ്പിക്കുന്ന പുസ്തകം. വായനക്കാരെ കൈ പിടിച്ചു നടത്തുകയല്ല, താൻ പോയ വഴി കാണിച്ചു തരികയാണ് ലെന ചെയ്യുന്നത്. ഈ വഴി തന്നെ സഞ്ചരിക്കണമെന്നു യാതൊരു നിർബന്ധവും പ്രകടിപ്പിക്കുന്നുമില്ല.

പുതുതായി എന്തെങ്കിലും വായനക്കാർക്കു പരിചയപ്പെടുത്തിയെന്ന യാതൊരു അവകാശവാദവും ഈ പുസ്തകത്തിൽ ഉണ്ടെന്നു എനിക്ക് തോന്നിയില്ല. ഇതൊക്കെ ഞാൻ എവിടെയോ കേട്ടിട്ടുണ്ടല്ലോ എന്ന ഓർമ്മപ്പെടുത്തൽ ആയിരുന്നു ഈ പുസ്തകം. ക്ലിനിക്കൽ സൈക്കോളജിസ്റ്റ് ആയി പ്രവർത്തിക്കുന്നുവെന്നും പറയുന്നില്ല. ആ മേഖലയിലെ തന്റെ അനുഭവം പറയാൻ വേണ്ടി ഒരു അദ്ധ്യായം തന്നെ നീക്കി വച്ചിട്ടുണ്ട് ലെന.
“Do not stop taking any medication without consulting your doctor” എന്ന് പല തവണ പറയുന്നുണ്ടിതിൽ. ഒന്നര മിനിറ്റ് റീൽസിൽ വിധി പറഞ്ഞവർ ഈ പുസ്തകം വായിക്കണമെന്നാണ് എന്റെ ആഗ്രഹം. അങ്ങനെയെങ്കിൽ ലോകം കണ്ട “Best Sellers” ഗണത്തിൽ ഇത് ഒന്നാമതെത്തുമെന്നു നിസ്‌സംശയം പറയും ഞാൻ.

What am I – ഞാൻ എന്താണ്?
Who am I – ഞാൻ ആരാണ്?
Where am I – ഞാൻ എവിടെയാണ്?
When am I – ഞാൻ എപ്പോഴാണ്?
Why am I – ഞാൻ എന്തിനാണ്?

മേൽപ്പറഞ്ഞ 5 ചോദ്യങ്ങളും അവയ്ക്കുള്ള ഉത്തരം തേടിയുള്ള ലെനയുടെ യാത്രയുമാണ്‌ പുസ്തകത്തിന്റെ ഉള്ളടക്കം. അതിൽ അവർക്ക് തൃപ്തികരമായ ഉത്തരം ലഭിച്ചുവെന്ന് വേണം കരുതാൻ. 18 വർഷത്തോളം നീണ്ട ആ യാത്രയിൽ ലെന ഈ ചോദ്യങ്ങൾ നിരന്തരം ചോദിച്ചുവെന്നു കരുതാനാകില്ല. പക്ഷെ അറിഞ്ഞ ഉത്തരങ്ങളിൽ നിന്ന് ഈ 5 ചോദ്യങ്ങൾ രൂപപ്പെടുത്തിയതിൽ എനിക്ക് നന്ദി ഉണ്ട്. ഞാൻ എന്നോട് ഇത് ചോദിച്ചു തുടങ്ങിയിരിക്കുന്നു.

കണ്ടറിയണം മഹേഷേ നിനക്കെന്താ സംഭവിക്കുകയെന്ന്.

Post Views: 308
1
Mahesh Sivarama Pillai

അ ആ ഇ ഈ ഉ ഊ ഇറു

4 Comments

  1. Basil on September 12, 2024 10:20 PM

    ഇതിന്റെ മലയാളo ഇറങ്ങിയോ?എവിടെ കിട്ടും?

    Reply
  2. Shreeja R on November 21, 2023 7:04 AM

    👍

    Reply
  3. Someone on November 10, 2023 2:31 PM

    പഴയ പല ക്ലാസിക് പോസിറ്റീവ് തിങ്കിംഗ് പുസ്തകങ്ങളിൽ നിന്നും എടുത്ത കാര്യങ്ങളാണ്.

    Think and grow rich by Napoleon hill
    Treasury of courage and confidence by Norman Vincent peale
    Success through positive mental attitude by Napoleon hill and w Clement stone ..

    എന്നിങ്ങനെയുള്ള പുസ്തകങ്ങളൊക്കെ വായിച്ചാൽ മനസിലാകും.

    Reply
    • Mahesh on November 10, 2023 4:42 PM

      പുസ്തകം വായിച്ചോ ?

      Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.