Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • കിട്ടാതെ പോയ മാതൃസ്നേഹം വീണ്ടും ലഭിച്ചപ്പോൾ
  • അമ്മയെന്ന അത്ഭുതം
  • മാതൃത്വം എന്നിലൂടെ
  • Mother’s day
  • അമ്മ
  • ശബ്ദം
  • ഉത്രാടപ്പൂനിലാവ്
  • അമ്മ(എന്റെ അമ്മയുടെ സ്വന്തം ജീവിതത്തിൽ നിന്നും )
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Sunday, May 10
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » കുയിലമ്മയും കാക്കച്ചിയും
കുട്ടികളുടെ രചനകൾ കുട്ടിസ്റ്റോറീസ് ശിശുദിന മത്സരം

കുയിലമ്മയും കാക്കച്ചിയും

By VaidhehiNovember 21, 2023Updated:December 4, 20234 Comments1 Min Read37 Views
Bookmark Now
Please login to bookmark Close

No account yet? Register

കുയിലമ്മക്ക് മുട്ടയിടാൻ നേരമായി. പക്ഷെ മുട്ടയിട്ട് അടയിരിക്കാൻ അവൾക്ക് മടിയാണ്. അവൾ എന്നും കാക്കച്ചിയെ പറ്റിച്ച് അവളുടെ കൂട്ടിൽ മുട്ടയിടും. അവൾ പുഴക്കരയിലേക്ക് പറന്നു. അവിടത്തെ തേക്ക് മരത്തിലാണ് കാക്കച്ചിയുടെ കൂട്. കാക്കച്ചിയും മുട്ടയിട്ട് തുടങ്ങിയിട്ടുണ്ട്. അവൾ അടുത്തുള്ള ആൽ മരത്തിൽ ആരോ ഉപേക്ഷിച്ചു പോയ പൊത്തിനുള്ളിലിരുന്നു. കാക്കച്ചി പുറത്തു പോകുന്ന സമയത്ത് അവൾ കൂട്ടിൽ ചെന്ന് മുട്ടയിടും. ഒന്ന് രണ്ട് മൂന്ന് നാല് അഞ്ചാമത്തെ ദിവസം അവൾ മുട്ടയിട്ട് കഴിഞ്ഞപ്പോൾ കൂട്ടിനരുകിൽ കോപത്തിൽ ചുവന്ന കണ്ണുകളുമായ് കാക്കച്ചി.

“എന്നെ പറ്റിച്ച് സൂത്രത്തിൽ
എന്നുടെ കൂട്ടിൽ മുട്ടയിടാൻ
തക്കം പാർത്തൊരു കള്ളിക്കുയിലെ
നിന്നുടെ മുട്ടകൾ ഞാനിന്ന് ഉടച്ചിടും.”

ഇങ്ങനെ പറഞ്ഞു കൊണ്ടവൾ കുയിലമ്മയുടെ മുട്ടകൾ കൊത്തി പൊട്ടിച്ചു. തടയാൻ നോക്കിയ കുയിലമ്മയെ കൊത്തിയോടിച്ചു.
കുയിലമ്മ കരഞ്ഞു കൊണ്ട് അവളുടെ പൊത്തിലേക്ക് പറന്നു പോയി. അന്ന് രാത്രി ശക്തമായ കാറ്റും മഴയും വന്നു. കാറ്റിന്റെ ശക്തിയിൽ തേക്കു മരം കടപുഴകി പുഴയിലേക്ക് മറിഞ്ഞു. കാക്കച്ചി പറന്നു രക്ഷപെട്ടു. കൂടും മക്കളെയും നഷ്ടപെട്ട അവൾ കരഞ്ഞു കൊണ്ട് വാകമരത്തിലെ കുരിവിയോട് ചോദിച്ചു.

“കുരുവിപെണ്ണേ കാറ്റിൻ ശക്തിയിൽ
കൂടും മുട്ടയും പുഴയെടുത്തു
നനഞ്ഞു കുതിർന്നെനിക്ക്
തങ്ങാനിത്തിരി ഇടം തരുമോ?.”

“അയ്യോ…!ഞങ്ങൾക്ക് കിടക്കാനുള്ള സ്ഥലം മാത്രമേ ഇവിടെയുള്ളു. ”

അതുകേട്ടവൾക്ക് സങ്കടമായി. തെങ്ങിൻ പൊത്തിലെ പച്ചതത്തയോടും പനയിലെ പരുന്തിനോടും മൂങ്ങയോടും അവൾ അഭയം ചോദിച്ചു. പക്ഷെ ആരും അവൾക്ക് അഭയം നൽകിയില്ല. അവളാകെ നനഞ്ഞു കുതിർന്നു. കരഞ്ഞു കൊണ്ട് ഒരു പാറയുടെ മുകളിലിരുന്നു. ഇതെല്ലാം കുയിലമ്മ കാണുന്നുണ്ടായിരുന്നു. അവൾ പറന്നു ചെന്ന് കാക്കച്ചിയെ തന്റെ പൊത്തിലേക്ക് ക്ഷണിച്ചു. കാക്കച്ചിക്ക് തന്റെ തെറ്റ് മനസിലായി. അവൾ കുയിലമ്മയോട് മാപ്പ് പറഞ്ഞു. അന്ന് രാത്രി അവിടെ ഉറങ്ങിയവൾ പിറ്റേന്ന് ആ മരത്തിലൊരു കൂട് വെച്ചു. ആ കൂട്ടിൽ കുയിലമ്മയും കാക്കച്ചിയും ഒരുമിച്ച് മുട്ടയിട്ടു. മുട്ട വിരിഞ്ഞ് കുഞ്ഞുങ്ങൾ പുറത്തു വന്നു. അതുകണ്ട് രണ്ടു പേർക്കും സന്തോഷമായി.

Abhinal S
Age 9

Post Views: 30
3
Vaidhehi

നിളയോഴുകും പോലെ അക്ഷരങ്ങളിലൂടെ കാണാ തീരം തേടി ഒഴുകി കൊണ്ടേയിരിക്കണം

4 Comments

  1. Shreeja R on December 16, 2023 1:51 PM

    ❤️❤️

    Reply
  2. Nishiba M on December 12, 2023 7:12 PM

    മനോഹരം. വ്യത്യസ്തമായ ചിന്ത..

    Reply
  3. Sunandha Mahesh on December 12, 2023 2:12 PM

    ആ ഹാ കൊള്ളാല്ലോ.. കഥ ഇഷ്ട്ടായി ട്ടോ 👌😍

    Reply
  4. Sabira latheefi on November 21, 2023 3:09 PM

    സൂപ്പർ. നന്നായി എഴുതി. അഭിനന്ദനങ്ങൾ മോനെ ❤️❤️

    Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.