Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • കിട്ടാതെ പോയ മാതൃസ്നേഹം വീണ്ടും ലഭിച്ചപ്പോൾ
  • അമ്മയെന്ന അത്ഭുതം
  • മാതൃത്വം എന്നിലൂടെ
  • Mother’s day
  • അമ്മ
  • ശബ്ദം
  • ഉത്രാടപ്പൂനിലാവ്
  • അമ്മ(എന്റെ അമ്മയുടെ സ്വന്തം ജീവിതത്തിൽ നിന്നും )
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Sunday, May 10
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » അനവസരത്തിലെ ചിരി വരുത്തിയ വിന
അനുഭവം

അനവസരത്തിലെ ചിരി വരുത്തിയ വിന

By Nisha ChandanaDecember 8, 2023Updated:December 8, 20234 Comments3 Mins Read70 Views
Bookmark Now
Please login to bookmark Close

No account yet? Register

പൊതുവെ അധികം ചിരിക്കാത്ത പ്രകൃതം ആണ് ഞാൻ.

പക്ഷെ അനവസരത്തിൽ ചിരിച്ച് പണി മേടിക്കുന്ന ശീലവും എനിക്കുണ്ട്.

മരണവീട്ടിൽ പോയാലും ചില ഗൗരവം ഉള്ള സന്ദർഭങ്ങളിലും ചിലപ്പോ ചിരി നിർത്താൻ പറ്റാതെ ഞാൻ പെട്ടു പോകാറുണ്ട്.

ഞാൻ പഠിത്തം കഴിഞ്ഞ് ഇന്റേൺഷിപ് ചെയ്യണ സമയം ആയിരുന്നു.

പുറത്തു പോയി വാർത്തകൾ കവർ ചെയ്യാൻ തുടങ്ങുകയും ഒന്ന് രണ്ട് ബൈലൈൻ സ്റ്റോറീസ് പത്രത്തിൽ വരികയും ചെയ്തതോടെ ഞാൻ ഒരു എമണ്ടൻ പത്രപ്രവർത്തക ആയെന്ന് ഞാൻ തന്നെ അങ്ങ് തീരുമാനിച്ചു.

ആയിടക്ക് ഒരു ദിവസം പരസ്യം കൈകാര്യം ചെയ്യുന്ന സെക്ഷനിലെ ഒരാൾ എന്നെ വിളിച്ചു.

ഒരു കുറിപ്പ് തന്നിട്ട് ഇത് ഒരു നല്ല പേപ്പറിൽ എഴുതി ഡെസ്കിൽ കൊടുത്തേക്കാൻ പറഞ്ഞു.

ഞാൻ ആ പേപ്പർ തുറന്നു നോക്കി.

ഏതോ ഒരു സംഘടനയുടെ വാർഷികം നാളെ ഇന്ന സമയത്ത് ഇന്ന സ്ഥലത്ത് നടക്കും എന്ന് ഒറ്റ വരിയിൽ എഴുതിയ വാർത്ത.

എന്നിലെ എമണ്ടൻ ന്യൂസ്‌ റിപ്പോർട്ടർ ഉണർന്നു.

ഇതൊരു വാർത്ത ആണോ…

ഇതിന് യാതൊരു ന്യൂസ്‌ വാല്യൂവും ഇല്ലെന്ന് മനസിലാക്കാൻ ഞാൻ പോരെ…

ഇത് വേറെ പേപ്പറിൽ എഴുതി ഡെസ്കിൽ കൊണ്ട് കൊടുക്കേണ്ട ആവശ്യം ഉണ്ടോ…

അങ്ങനെ പത്രപ്രവർത്തനരംഗത്തെ ഉദിച്ചു വരുന്ന നക്ഷത്രം ആയ ഈ ഞാൻ ആ പേപ്പർ ചുരുട്ടി കൂട്ടി വേസ്റ്റ് നിന്നിൽ ഇട്ടു.

ഞങ്ങളുടേത് ഒരു മദ്ധ്യാഹ്‌ന പത്രം ആയിരുന്നു.

പത്രം ഇറങ്ങിക്കഴിഞ്ഞ നേരത്ത് എന്നെ വാർത്ത ഏൽപ്പിച്ച ആൾ എന്നെ വിളിപ്പിച്ചു.

ഒരു പത്രവും കയ്യിൽ പിടിച്ചു അങ്ങേര് തുള്ളൽപ്പനി പിടിച്ച പോലെ ചുമ്മാ നിന്നു വിറക്കുന്നു.

അടുത്ത് വേറെ ഒരാൾ നിന്ന് അതിലും വലിയ വിറയൽ.

അടുത്ത് ചെന്ന ഞാൻ.

പേടിച്ചിട്ടല്ല.. അവർക്ക് ഒരു കമ്പനി കൊടുക്കാന്നു വെച്ച് വിറക്കാൻ തുടങ്ങി.

ഞാൻ അന്നേരം തന്ന ന്യൂസ്‌ താൻ ഡെസ്കിൽ കൊടുത്തില്ലേ…

തുള്ളൽപനിക്കാരൻ ചോദിച്ചു.

ഇല്ല.. അതിന് പ്രത്യേകിച്ച് ന്യൂസ്‌ വാല്യൂ ഇല്ലെന്നു കണ്ടോണ്ട് ഞാൻ കളഞ്ഞു, എന്ന് ഞാൻ.

തനിക്ക് എന്തെങ്കിലും സംശയം ഉണ്ടെങ്കിൽ ആരോടെങ്കിലും ചോദിക്കണ്ടേ.. ഒറ്റക്ക് തീരുമാനം എടുക്കാൻ തന്നോട് ആര് പറഞ്ഞു, ന്ന് അങ്ങേര്.

എനിക്ക് സംശയം ഒന്നും ഉണ്ടായിരുന്നില്ലല്ലോ..

പിന്നെ ഞാൻ എന്തിന് ആരോടെങ്കിലും ചോദിക്കണം? പക്ഷെ ഞാൻ അത് അങ്ങേരോട് പറഞ്ഞില്ല. മനസ്സിൽ പറഞ്ഞു.

സംഗതി എന്തായിരുന്നു എന്ന് വെച്ചാൽ മറ്റേ വിറയലുകാരൻ കൊടുത്തതാണ് ആ വാർത്ത.

അത് പത്രത്തിൽ വന്നാൽ അമ്പതോ നൂറോ എന്തോ കോപ്പി അങ്ങേര് മേടിച്ചോളാം എന്ന് പറഞ്ഞിരുന്നു.

നോട്ടിസിന് പകരം ഒരു ഗമക്ക് അത് വന്ന പത്രം കൊടുക്കാൻ ആയിരുന്നു പുള്ളീടെ പ്ലാൻ.

അതാണ് ബുദ്ധീല്ലാത്ത.. അല്ലല്ല… ബുദ്ധിമതിയായ ഞാൻ ഒടുക്കത്തെ ഒരു ന്യൂസ്‌ വാല്യൂ നോക്കി പൊളിച്ച് കൊടുത്തത്.

അങ്ങനെ പരസ്യവിഭാഗത്തിന്റെ മെയിൻ ആൾ… ന്യൂസിന്റെ മെയിൻ ആൾ… രണ്ടിന്റേം കൂടെ മെയിൻ പുള്ളി എന്നിവയൊക്കെ അടങ്ങുന്ന സംഘത്തിന് മുന്നിലേക്ക് ചോദ്യം ചെയ്യലിനായി ഞാൻ വിളിപ്പിക്കപ്പെട്ടു.

ഞങ്ങളുടെ ന്യൂസ്‌ റിപ്പോർട്ടർ ഇച്ചിരി പഞ്ചാരേടെ അസുഖം ഉള്ള ആൾ ആയിരുന്നു.

പെൺപിള്ളേര് എന്തേലും പ്രശ്നത്തിൽ പെടുന്നത് വിശാല ഹൃദയൻ ആയ ആശാൻ ക്ഷമിക്കൂല.

എനിക്ക് വേണ്ടി സംസാരിച്ചു നോക്കാൻ പുള്ളീം വന്നു.

അങ്ങനെ വിചാരണ തുടങ്ങി.

കൂട്ടത്തിലെ ഏറ്റവും വല്യ പുള്ളി ആണ് തുടങ്ങിയത്.

അങ്ങേരു നിന്ന് വിറക്കുകയാണ്

അപ്പോഴാണ് ഞാൻ അത് ശ്രദ്ധിച്ചത്.

അങ്ങേരുടെ ചാർളി ചാപ്ലിന്റെ മീശ പോലത്തെ മീശേടെ രണ്ടറ്റത്തും ഏതാനും രോമങ്ങൾ എലിയുടെ മീശ പോലെ നീണ്ടു നിൽക്കുന്നു.

ഇങ്ങേരു ദേഷ്യപ്പെടുന്നതനുസരിച്ച് അത് നിന്ന് വിറക്കുന്നു..

വലിയൊരു ചിരി എന്റെ ഉള്ളീന്ന് ആർത്തലച്ചു വന്നത് ഞാൻ ചുമയായി പുറത്തേക്ക് വിട്ടു.

പക്ഷെ രണ്ടാമത് വന്ന ചിരി എനിക്ക് പിടിച്ച് നിർത്താൻ ആയില്ല.

നല്ല ഫ്ലോയില് വഴക്ക് പറയുന്നതിനിടയിൽ ഇങ്ങനെ ഒരു തടസ്സം നേരിട്ടതോടെ പുള്ളീടെ ആ മൂഡങ്ങു പോയി.

കുരുന്നുകൾ എന്നതിന് പകരം ഞാൻ കുരങ്ങുകൾ എന്ന് എഴുതിയ സംഭവം കഴിഞ്ഞ് വെറും ഒരാഴ്ച കഴിഞ്ഞായിരുന്നു ഇത്.

അവർ ചെവിക്ക് പിടിച്ച് തൂക്കിയെടുത്തു എന്നെ വെളിയിൽ തള്ളും എന്ന എന്റെ പോലും പ്രതീക്ഷ തെറ്റിച്ച് അവരെന്നെ ഇന്റേൺഷിപ് പൂർത്തിയാവുന്ന വരെ അവിടെ തുടരാൻ അനുവദിച്ചു എന്ന് പറഞ്ഞാ നിങ്ങള് വിശ്വസിക്കോ ന്നറിഞ്ഞൂടാ.. പക്ഷേ അതാണ് സംഭവിച്ചത്.

Post Views: 39
3
Nisha Chandana
  • Website

പേര് നിഷ വീട്ടമ്മ

4 Comments

  1. Sreeja Ajith on December 19, 2023 8:56 AM

    🤓

    Reply
  2. Reshma lechus on December 18, 2023 2:36 PM

    😃😃നല്ല ആള് ആണല്ലോ 😃😃🫂🫂

    Reply
  3. Nishiba M on December 18, 2023 12:41 PM

    മനോഹരം. രസകരം..

    Reply
  4. Sunandha Mahesh on December 18, 2023 12:03 PM

    ചിരി കണ്ടിട്ട് വഴക്ക് പറയാനുള്ള മൂഡ് പോകുക.. ഹോ എന്തായിരിക്കും അയാളുടെ അവസ്ഥ.. 😄

    Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.