Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • കിട്ടാതെ പോയ മാതൃസ്നേഹം വീണ്ടും ലഭിച്ചപ്പോൾ
  • അമ്മയെന്ന അത്ഭുതം
  • മാതൃത്വം എന്നിലൂടെ
  • Mother’s day
  • അമ്മ
  • ശബ്ദം
  • ഉത്രാടപ്പൂനിലാവ്
  • അമ്മ(എന്റെ അമ്മയുടെ സ്വന്തം ജീവിതത്തിൽ നിന്നും )
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Sunday, May 10
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » കുരങ്ങുകൾ പാത്രം കഴുകിയപ്പോൾ
അനുഭവം നര്‍മം

കുരങ്ങുകൾ പാത്രം കഴുകിയപ്പോൾ

By Nisha ChandanaDecember 8, 2023Updated:December 8, 20235 Comments2 Mins Read85 Views
Bookmark Now
Please login to bookmark Close

No account yet? Register

ഞാൻ പഠിത്തം കഴിഞ്ഞ് കൊച്ചിയിലെ ഒരു മധ്യാഹ്ന പത്രത്തിൽ ഇന്റേൺഷിപ് ചെയ്യുന്ന സമയം. ഇന്റേൺഷിപ് കാരായത് കൊണ്ട് ഞങ്ങളെ വലിയ ഉത്തരവാദിത്തം ഉള്ള ജോലികൾ ഏല്പിച്ചിരുന്നില്ല.

പത്രത്തിന്റെ വിവിധ ഭാഗങ്ങളിൽ ഉള്ള പ്രാദേശിക ലേഖകന്മാരെ വിളിച്ച് അവർ പറഞ്ഞു തരുന്ന വാർത്തകൾ എഴുതി എടുക്കുന്നത് ആയിരുന്നു ഞങ്ങളെ ഏല്പിച്ചിരുന്ന ജോലികളിൽ ഒന്ന്.

ഒരു ദിവസം ഞാൻ കോട്ടയത്തുള്ള ഒരു ലേഖകനെ വിളിച്ചതായിരുന്നു.

പുള്ളി പറഞ്ഞു തന്ന വാർത്ത കേട്ട് ഞാനൊന്ന് ഞെട്ടി.

കോട്ടയത്തുള്ള ഒരു ഹോട്ടലിൽ കുരങ്ങുകളെ കൊണ്ട് ജോലി ചെയ്യിപ്പിക്കുന്നു എന്നായിരുന്നു വാർത്ത. കുരങ്ങുകളെ കൊണ്ട് പാത്രം കഴുകിക്കുന്നു എന്നാണ് പുള്ളി പറഞ്ഞത്.

കുട്ടികുരങ്ങനെ കൊണ്ട് ചുടു ചോറ് വാരിക്കുന്നു എന്ന് കേട്ടിട്ടുണ്ട്.

പക്ഷെ പാത്രം കഴുകിക്കുന്നു എന്ന് കേൾക്കുന്നത് ആദ്യം ആയാണ്. ഞാൻ എടുത്ത് ചോദിച്ചു കുരങ്ങുകളെ കൊണ്ട് എന്ന് തന്നെ അല്ലെ ചേട്ടൻ പറഞ്ഞത്.

അങ്ങേര് പറഞ്ഞു അതെ എന്ന്. കുരങ്ങുകളെ കൊണ്ട് പാത്രം കഴുകിക്കുന്നു എന്ന് തന്നെ അല്ലെ സംശയം തീരാതെ ഞാൻ വീണ്ടും ചോദിച്ചു.

അങ്ങേർക്കങ്ങു ദേഷ്യം വന്നു.

അത് തന്നെയാ പറഞ്ഞത്. ഞാൻ നേരിട്ട് കണ്ടതാ. കൊച്ച് ഞാൻ പറഞ്ഞത് പോലെ എഴുതി അങ്ങ് കൊടുക്ക്. പുള്ളി പറഞ്ഞു.

പിന്നെ ഞാനൊന്നും ചോദിച്ചില്ല.

മനുഷ്യര് ചെയ്യുന്ന കുറെ കാര്യങ്ങളൊക്കെ കുരങ്ങുകൾക്ക് ചെയ്യാൻ പറ്റുമെന്ന് കേട്ടിട്ടുണ്ട്.

അങ്ങനെ വല്ലതും ആയിരിക്കും.

മായാവീലെ രാജൂനേം രാധേനേം പോലത്തെ ഉടുപ്പിട്ട് രണ്ടു കുരങ്ങുകൾ പാത്രം കഴുകുന്നത് ഞാൻ ഭാവനയിൽ കാണുകയും ചെയ്തു.

ഞാൻ അത് എഴുതി കൊടുത്തു.

കുറച്ചു കഴിഞ്ഞ് അവിടത്തെ ന്യൂസ് എഡിറ്റർ ആണെന്ന് തോന്നുന്നു, എന്നെ വിളിപ്പിച്ചു. എന്നിട്ട് ഇത് എവിടന്ന് കിട്ടിയതാണെന്ന് ചോദിച്ചു. ഞാൻ ആ ലേഖകന്റെ പേര് പറഞ്ഞിട്ട് ആൾ പറഞ്ഞു തന്നതാണെന്ന് പറഞ്ഞു.

ഇങ്ങനെ തന്നെയാണോ ആൾ പറഞ്ഞത് സാർ ചോദിച്ചു.

അതെ. പുള്ളി നേരിട്ട് കണ്ടതാണെന്നാണ് പറഞ്ഞത്. ഞാൻ പറഞ്ഞു.

സാറിനു സംശയം തീരുന്നില്ല. താൻ അയാളെ വിളിച്ച് ഒന്ന് കൂടെ ചോദിച്ചു നോക്കെന്ന് സാറ്.

ഞാൻ കുറെ പ്രാവശ്യം ചോദിച്ചതാണെന്ന് ഞാൻ. എന്തായാലും താൻ ഒന്നൂടെ ഒന്ന് വിളിച്ചു നോക്കെന്ന് പറഞ്ഞ് എന്നെ വിട്ടു.

കുട്ടി മാമയ്ക്ക് എന്നെ വിശ്വാസം ഇല്ലെന്ന് കേട്ട് ഞാൻ ഞെട്ടി മാമ എന്ന ഭാവത്തിൽ മനസ്സില്ലാ മനസോടെ ഞാൻ വീണ്ടും വിളിക്കാൻ പോയി.

ഞാനാ ചേട്ടനെ ഫോൺ വിളിച്ച് കുരങ്ങനെ കൊണ്ട് പണി എടുപ്പിക്കുന്നു എന്ന് തന്നെയല്ലേ പറഞ്ഞത് എന്ന് ചോദിച്ചു.

മറുപടി കേട്ട് പകച്ചു പോയി എന്റെ യൗവനം.

കുരങ്ങുകളെകൊണ്ട് എന്നല്ല പറഞ്ഞത്, കുരുന്നുകളെ കൊണ്ട് എന്നാണ്.

ബാലവേല ചെയ്യിക്കുന്നു എന്ന്.

കുരുന്നുകൾ പോലും.

കുട്ടികൾ എന്നോ കുഞ്ഞുങ്ങൾ എന്നോ പറഞ്ഞൂടായിരുന്നോ ഇങ്ങേർക്ക്. അതൊക്കെ പോട്ടെ.

ഞാനാ ചേട്ടനോട് വീണ്ടും വീണ്ടും ചോദിച്ചതാണ്.

കുരങ്ങുകളെ കൊണ്ട് എന്നല്ലേ എന്ന്. അക്ഷരം മാറിയൊന്നുമല്ലല്ലോ ഞാനത് ചോദിച്ചത്.

അന്നേരം ആ പുന്നാര ചേട്ടൻ പറഞ്ഞു അതെ അതെ എന്ന്.

ആ ചേട്ടന്റെ അമ്മേടെ….

വീടിന്റെ അടുത്തൊന്നും അല്ല എന്റെ വീട്. എന്നാലും ആ ചേട്ടന് എന്നോട് അങ്ങനെ ചെയ്യാമോ.

ഇനി ഞാനാ സാറിന്റെ മുഖത്ത് എങ്ങനെ നോക്കും.

എന്ത് പറയും..

എനിക്ക് വിവരം ഇല്ലെന്ന് സാറിന് മനസിലാവൂലെ

അല്ല, വിവരം ഇല്ലെന്ന് തെറ്റിദ്ധരിക്കൂലേ

രണ്ടും കല്പിച്ച് വാർത്ത ശരിയാക്കി എഴുതി ഞാൻ പോയി.

കുരങ്ങുകളെ കൊണ്ട് എന്ന് ആയിരുന്നില്ല, കുരുന്നുകളെ കൊണ്ട് എന്ന് ആയിരുന്നു എന്ന് ഞാൻ പറഞ്ഞു.

മൂക്കത്തു വിരൽ വച്ച് അങ്ങേര് എന്നെ നോക്കിയ നോട്ടം. ആ നിമിഷം ഭൂമി പിളർന്ന് ഞാനങ്ങ് താഴേക്ക് മതിയായിരുന്നു എന്ന് തോന്നി.

Post Views: 23
7
Nisha Chandana
  • Website

പേര് നിഷ വീട്ടമ്മ

5 Comments

  1. Priya murali on December 11, 2023 10:11 AM

    ചിരിച്ചു ചിരിച്ച് വയ്യാ 😆😆

    Reply
  2. Nishiba M on December 10, 2023 4:58 PM

    മനോഹരം. രസകരം..

    Reply
  3. Reshma lechus on December 10, 2023 8:11 AM

    😆😆 ഇതിന് ഞാൻ എന്തോന്ന് പറയാനാ എന്ന് പറ 😌

    Reply
  4. Shiju KP on December 9, 2023 9:40 PM

    സംഭവ കഥയാണോ?

    Reply
  5. Nisha Srijith on December 9, 2023 9:19 PM

    അടിപൊളി 🤣🤣🤣 എനിക്ക് വയ്യാ ചിരിച്ചിട്ട് 🤣🤣
    ഇപ്പോ വർക്ക്‌ ചെയ്യുന്നില്ലേ

    Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.