Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • കിട്ടാതെ പോയ മാതൃസ്നേഹം വീണ്ടും ലഭിച്ചപ്പോൾ
  • അമ്മയെന്ന അത്ഭുതം
  • മാതൃത്വം എന്നിലൂടെ
  • Mother’s day
  • അമ്മ
  • ശബ്ദം
  • ഉത്രാടപ്പൂനിലാവ്
  • അമ്മ(എന്റെ അമ്മയുടെ സ്വന്തം ജീവിതത്തിൽ നിന്നും )
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Sunday, May 10
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » ഡയറ്റിനിടയ്ക്കൊരു പിസ കച്ചവടം
അനുഭവം

ഡയറ്റിനിടയ്ക്കൊരു പിസ കച്ചവടം

By Denny MathewDecember 11, 2023Updated:December 13, 202312 Comments3 Mins Read131 Views
Bookmark Now
Please login to bookmark Close

No account yet? Register

ഞാനിന്നു മുതൽ വൈകുന്നേരം കനത്ത ഭക്ഷണം കഴിക്കുന്നത് നിർത്തി. ജീവിതത്തിൽ ചില മാറ്റങ്ങൾ വരുത്തിയെ പറ്റു. കിടക്കുന്നതിനു മൂന്ന് മണിക്കൂർ മുൻപെങ്കിലും അത്താഴം കഴിക്കണം. ആഴ്ചയിൽ മൂന്നും ചിലപ്പോൾ രണ്ടുമായി കൃത്യതയില്ലാതെ തുടരുന്ന വർക്ക് ഔട്ട് നാല് ദിവസം മുടങ്ങാതെ ചെയ്യണം. കൺസിസ്റ്റൻസി മുഖ്യം. പത്തുമണിക്കെങ്കിലും കിടക്കണം. കൊള്ളരുതാഴികകള് എന്ന കണ്ടാലും അന്യനെപ്പോലെ പടക്ക് പുറപ്പെടാതെ അമ്പിയായി വഴിമാറിപ്പോകണം. ദൈവങ്ങളുടെയും രാഷ്ട്രീയക്കാരുടെയും തെറ്റുകളെ ചൂണ്ടിക്കാണിക്കാൻ പോകുന്ന നേരത്തു പൂന്തോട്ടത്തിൽ കപ്പ നടുകയോ വാഴക്ക് തടമെടുക്കുകയോ ചെയ്യും. ദൈവനാമത്തിൽ ഉപദേശിക്കാൻ വരുന്നവരോട് പുള്ളി ബാബു ആന്റണിയെപ്പോലാണ് കൂടെയുണ്ടെങ്കിൽ ആരോടും എതിർത്തു നിൽക്കാം എന്ന് സമ്മതിക്കും. ക്രിസ്തുമസിന് ജനിക്കുന്ന ക്രിസ്തുവിനൊപ്പം ഡിസംബർ മാസത്തിൽ പിറക്കുന്ന പുതുവർഷ പ്രതിജ്ഞകൾ.

ആറുമണിക്ക് ഞാൻ വാങ്ങി വച്ച പഴങ്ങളൊക്കെ വെട്ടിപ്പെറുക്കി ഒരു പാത്രത്തിലാക്കി. എന്തുവന്നാലും ഇന്ന് പത്തു മണിക്ക് കിടക്കും. ശരിപ്പെടുത്തി വച്ച പഴക്കൂട്ടത്തിൽ നിന്നും ബ്ലൂബെറി മാത്രം പെറുക്കിക്കൊണ്ടു പോയ ഹെവന്റെ തന്തക്ക് വിളിച്ചു.

എന്നും ഈ സമയത്തു കിട്ടുന്ന പത്തു ചപ്പാത്തിയും കറിയും നോക്കിയിരുന്ന വയറ് ഏമ്പക്കങ്ങളെ പറഞ്ഞയച്ചു എന്റെ അടുക്കള പരിശോധിച്ചു. പാത്രങ്ങളൊക്കെ കഴുകി വച്ചിരിക്കുന്നു. കഴിച്ച പഴങ്ങളെയൊക്കെ തൊട്ടു കൂട്ടാനാണെന്ന വിധം വയറ് അവഗണിച്ചു. അത് ഇന്നത്തെ അത്താഴമാണെന്നു ഞാൻ. എന്തിനേറെ പറയുന്നു ഒൻപതു മണികഴിഞ്ഞപ്പോൾ ഡോമിനോസിൽ നിന്നും ഞാൻ പിസ്സ ഓർഡർ ചെയ്തു. ഇനി ഞാനെങ്ങാനും ചത്തു പോയതാണോ എന്ന് സംശയം തോന്നിയ വയറ് വീണ്ടും തന്റെ ദൂതന്മാരെ വായിലേക്കയച്ചു.

കാറ്റ് കയറി നില്ക്കാൻ ആരെങ്കിലും വീട് തുറക്കണേ എന്നപേക്ഷിച്ചു ജനാലയില് തള്ളി. മഴ തെരുവിൽ പല താളങ്ങൾ കൊട്ടി തിമിർത്തു. ഹെവനൊന്നു ഉറങ്ങിയിട്ട് വേണം എന്തെങ്കിലുമൊന്ന് വായിക്കാൻ. നേരത്തെ വച്ച് കൊടുത്ത കാർട്ടൂൺ മാറ്റി ഞാൻ നെട്ഫ്ലിക്സ് വെക്കാൻ തുടങ്ങിയതും ഹെവൻ പ്രതിക്ഷേധം അറിയിച്ചു സ്ക്രീനിലേക്ക് കൈ ചൂണ്ടി. ഇതിന്റെ പൈസ അടക്കുന്നത് ഞാനെന്നെന്നും എനിക്കിഷ്ട്ടമുള്ളത് ഞാൻ വെക്കുമെന്നും പറഞ്ഞതൊന്നും ലവൾ കേട്ടില്ല. അവളെന്നെ മാന്തി. അടുത്ത ഘട്ടമെന്ന നിലയിൽ എറിയാൻ വീടുണ്ടാക്കുന്ന തടിക്കട്ട കൈയ്യിലെടുത്ത് ഉന്നം പിടിച്ചു.

ഞാൻ കോക്കൊമെലൻ വച്ച് കൊടുത്തിട്ട് ഓടി രക്ഷപെട്ടു. കാർട്ടൂണുകൾ നശ്വരമാണെന്നും സ്നേഹമാണ് പ്രധാനമെന്നും വീണ്ടു വിചാരമുണ്ടായ പെണ്ണ് അടുക്കളയിൽ പിണങ്ങിയിരുന്നു എന്റെ ചൂണ്ടു വിരലിൽ പിടിച്ച് വാ എന്ന് വാശിപിടിക്കാൻ തുടങ്ങി. ഞാൻ അനങ്ങുന്നില്ല. പക്വതയുള്ളവർ ക്ഷമിക്കണമല്ലോ. അവൾ അടവ് മാറ്റിപ്പിടിച്ചു. നെഞ്ചിൽ കൈവച്ചു ചിണുങ്ങി: ഞാനല്ലേ ..
അല്ല നീയല്ല.
അവളെന്റെ കൈയ്യിൽ ഉമ്മവച്ചു.
ആടുതോമയെ തുളസി കുലുക്കിയപോലെ ഞാനൊന്ന് ഉടഞ്ഞു.
അവള് തറയിൽ മുട്ടുകുത്തിയിരുന്നു എന്റെ കാലുകളിൽ ഉമ്മവച്ചു.
എന്റമ്മോ , ഈ കൊച്ച് എന്റെ എല്ലാ അഭ്യാസങ്ങളും ബലഹീനതകളും മനസ്സിലാക്കിയിരിക്കുന്നു.
എന്റെ പൊന്ന് വാടാ. അപ്പ വരാം. പിന്നെ ഞങ്ങളൊന്നിച്ച് കോക്കൊമെലൻ കാണാൻ തുടങ്ങി.
അവിടിരുന്നെങ്ങനെയാ വായിക്കുക. ഞാൻ ഫോൺ കൈയ്യിലെടുത്തു. ശബരിമലയിലെ തിരക്കിൽ നിന്നും ഒരു സ്ത്രീ പോലീസിനെ കുറ്റം പറയുന്ന വീഡിയോ.
കാണാൻ ചെന്ന ദൈവത്തിന് വേണ്ട പിന്നെയാണോ പോലീസുകാർ. എനിക്ക് പിന്നേം ദൈവക്കലിപ്പു വന്നു. തിരിഞ്ഞു നോക്കാത്ത ദൈവത്തെ കാണാൻ പോകുന്ന മനുഷ്യരെ പരിഹസിച്ചോരു കമന്റെഴുതി. പ്രതിജ്ഞകൾ ഓരോന്നായി പൊളിയുകയാണ്.

മാക്സിമം അരമണിക്കൂറില് വരുന്ന പിസ്സ ഒന്നരമണിക്കൂറായിട്ടും വന്നില്ല. എനിക്കെന്റെ കലി വന്നു. കൊണ്ട് വരുന്ന മനുഷ്യനോട് രണ്ടു വർത്തമാനം പറഞ്ഞിട്ട് തന്നെ കാര്യം. ഞാൻ കാത്തിരുന്നു. ഒടുക്കം പത്തേ മുക്കാലിന് പിസ്സ വന്നു. എന്നെക്കാളും മുന്നേ വാതിൽക്കലെത്തിയ ഹെവൻ പിസ്സ കൊണ്ടുവന്ന അപ്പാപ്പനുമായി വലിയ സംസാരം. പുള്ളിയും ആ മഴയത്തു നിന്ന് കൊച്ചിനോട് സങ്കടങ്ങള് പറയാനും ഭാര്യയുടെ താലി പണയം വെച്ചിരിക്കുന്നതുമൊക്കെ പറഞ്ഞു ബന്ധുക്കളായി. ഇതൊന്ന് നിന്നിട്ടു വേണമല്ലോ എനിക്ക് കലിപ്പിക്കാൻ. ഇടക്ക് ഞാൻ പറയുന്നുണ്ട് എടി ഞാൻ നിന്റെ അപ്പനാണ്. അതിനൊന്നും പ്രസക്തിയില്ലെന്ന് അവള്. ഞാൻ നന്ദി പറഞ്ഞു പിസയും കൊണ്ട് വാതിലടച്ചു. അല്ലെങ്കിൽ ഒരുപക്ഷെ അവള് ആ അപ്പാപ്പന്റെ കൂടെ ഇറങ്ങിപ്പോയേനെ.

പതിനൊന്നു മണിക്കിതാ അടപടലം കനത്ത ഫുഡ്. യേശുക്രിസ്തു ഈ വഴിക്കെങ്ങാണ്ട് വന്ന് ചത്തു പോയവനെ ഉയിർപ്പിച്ചതാവും എന്ന് ആനന്ദിച്ച വയറ് അർമാദിച്ചു തീറ്റി തുടങ്ങി.
ഫോണിലൊരു ഇമെയിൽ. നിങ്ങളുടെ പിസ്സ ഇത്ര വൈകിപ്പിച്ചതിൽ ഖേദിക്കുന്നു. പരിഹാരമായി അടുത്ത ഓർഡറിൽ നിങ്ങള്ക്ക് ഞങ്ങളൊരു ഫ്രീ പിസ്സ വാഗ്ദാനം ചെയ്യുന്നു.
ആഹാ അപ്പൊ വൈകിപ്പിച്ചത് കൊണ്ട് തന്നവനല്ല. ഡോമിനോസ് മൊതലാളിയാണ്. ഞാൻ അയാളോട് പരാതി പറയാഞ്ഞത് എത്ര നന്നായി. പറഞ്ഞിരുന്നെങ്കിൽ ഒരു പക്ഷെ ആ മനുഷ്യന് എത്ര മനപ്രയാസം ഉണ്ടാക്കിയേനെ. അയാൾ ഡെലിവറി മാത്രം നടത്തുന്ന ആളാണ്‌. വൈകിയത് അയാളുടെ തെറ്റുകൊണ്ടേയല്ല.

ഇനിയിപ്പോ ആ ഫ്രീ പിസ്സ വാങ്ങാതിരുന്നാൽ നന്ദികേടാവില്ലേ. പത്തിരുപത് ദിവസം കൂടെയുണ്ടല്ലോ. പുതുവർഷം മുതൽ നന്നാവാൻ വീണ്ടും ദൃഢപ്രതിജ്ഞയെടുത്ത ഞാൻ കൈയ്യിലിരുന്നുറങ്ങിയ ഹെവനെയും കൊണ്ട് മുറിയിലേക്ക് നടന്നു പുതപ്പിനുള്ളിലേക്കു നൂണ്ടു കയറി. അവളുടെ ചൂടുള്ള വയറ്റത്തങ്ങനെ ചേർത്തു പിടിച്ചു കിടക്കുമ്പോൾ ഓർമ്മവന്നു, പിസ്സ ഒന്നുപോലും ബാക്കിയില്ല. നാളെ നൈറ്റ് കഴിഞ്ഞു വരുന്ന ഷൈജയോട് എന്ന പറയും! ഹെവൻ മൊത്തം തിന്നെന്ന് പറയാം. കഴിഞ്ഞ ആഴ്ച്ച അടുക്കളയിൽ പാല് കമിഴ്ന്നപ്പോഴും ഞാൻ ഇതുതന്നെയാണ് ചെയ്തത്.

ചിലപ്പോൾ ഞാനിങ്ങനെയാണ് എല്ലാ പക്വതയുടെ ഭാരവും പറിച്ചെറിഞ്ഞു, പണ്ട് വലുതായെങ്കിൽ സ്വന്തം പൈസക്ക് ആഗ്രഹിക്കുന്നത്ര മുട്ടായിയും ഐസ്ക്രീമും വാങ്ങാൻ തീരുമാനമെടുത്തിരുന്ന സ്‌കൂൾ കുട്ടിയെപ്പോലെ സത്യസന്ധനാകും.

പിസ്സ തിന്നു മത്തു പിടിച്ച തല ഗാഢ നിദ്രയുമായി സല്ലപിച്ചുകൊണ്ടു നിന്ന നേരത്ത് അന്ന് വന്ന് കൂടിയ അധിക കൊഴുപ്പിനെപ്രതി നാളെ രാവിലെ എനിക്കുണ്ടാകേണ്ട കുറ്റബോധത്തിന്റെ ഹോർമോണുകളെ രക്തത്തിന് കൈമാറി വയറ് വാതിലടച്ചു.

♥️DNY

IMG_6256vRyYx3X

Post Views: 29
3
Denny Mathew

12 Comments

  1. test on March 25, 2025 8:07 PM

    hello

    Reply
  2. Denny Mathew on December 18, 2023 10:22 PM

    സ്നേഹം

    Reply
  3. Nija Gopalakrishnan on December 18, 2023 8:35 PM

    Nice

    Reply
    • Denny Mathew on December 18, 2023 10:21 PM

      സ്നേഹം

      Reply
  4. Shreeja R on December 18, 2023 3:03 PM

    രസകരമായ എഴുത്ത് ❤️❤️

    Reply
    • Denny Mathew on December 18, 2023 10:21 PM

      നന്ദി

      Reply
  5. Sunandha Mahesh on December 13, 2023 11:44 AM

    നല്ല രസായിട്ട് എഴുതി 👌

    Reply
  6. Neethu Krishnan on December 12, 2023 8:38 PM

    നല്ല രസമുണ്ട് വായിക്കാൻ. വയറിനെയും ഒരു കഥാപാത്രമാക്കിയല്ലേ 😃

    Reply
    • Denny Mathew on December 18, 2023 10:21 PM

      സ്നേഹം

      Reply
    • Joyce on December 24, 2023 9:18 AM

      രസകരമായ എഴുത്ത് 👏

      Reply
  7. Nafs nafs on December 12, 2023 8:26 PM

    വളരെ രസകരമായിട്ടെഴുതി👌👌

    Reply
    • Denny Mathew on December 18, 2023 10:23 PM

      സ്നേഹം

      Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.