Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • കിട്ടാതെ പോയ മാതൃസ്നേഹം വീണ്ടും ലഭിച്ചപ്പോൾ
  • അമ്മയെന്ന അത്ഭുതം
  • മാതൃത്വം എന്നിലൂടെ
  • Mother’s day
  • അമ്മ
  • ശബ്ദം
  • ഉത്രാടപ്പൂനിലാവ്
  • അമ്മ(എന്റെ അമ്മയുടെ സ്വന്തം ജീവിതത്തിൽ നിന്നും )
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Sunday, May 10
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » മണ്ടത്തരം @ഹോം
അനുഭവം അറിവുകൾ കഥ കുട്ടികൾ ജീവിതം നര്‍മം പാരന്റിങ് വീട്

മണ്ടത്തരം @ഹോം

By Salman SaliDecember 22, 20233 Comments2 Mins Read108 Views
Bookmark Now
Please login to bookmark Close

No account yet? Register

അടുക്കളയിൽ നിന്നും ” നീ ഹിമമഴയായ് വരൂ ഹൃദയം അണിവിരലാൽ തൊടൂ ” എന്ന ഗാനത്തിനോടൊപ്പം ഒഴുകിവന്ന പൊരിച്ച മീനിന്റെ മണമാണ് എന്നെ അടുക്കളയിലേക്ക് ഹഠാദാകർഷിച്ചത്. 

അടുക്കള വാതിൽക്കൽ സ്നേഹം വിടർത്തുന്ന പൂന്തിങ്കളായ ഭർത്താവ് ആയി അവിടെ പോയി നിന്നിട്ടും ഓള് ഹിമമഴയിൽ ലയിച്ചു മീൻ വറുത്തെടുക്കുകയാണ്. വെറുതെ എന്തിനാ അവിടെ കിടന്ന് എക്സ്പ്രഷനിട്ട് ചാവുന്നത് എന്ന് കരുതി തിരിച്ചു വന്ന് സോഫയിലിരുന്നു ഫോണിന്റെ നെഞ്ചിൽ തടവാൻ തുടങ്ങി. 

അഞ്ച് മിനിറ്റ് കഴിഞ്ഞതും സങ്കട മുഖഭാവത്തോടെ കെട്യോൾ വന്ന് അടുത്തിരുന്നു എന്തെക്കെയോ സ്വയം പറയുന്നുണ്ട്. 

” അല്ലെങ്കിലും ഒരമ്മയുടെ വേദന അമ്മമാർക്ക് തന്നെയല്ലേ മനസ്സിലാവൂ. എന്നൊക്കെ സ്വയം പറയുന്നത് കേട്ടിട്ടാണ് ഞാൻ കാര്യം തിരക്കിയത്. 

” ഇങ്ങക്ക് ആ മീനിനെ വാങ്ങുമ്പോ അതിന്റെ കുട്ടികളെ കൂടെ വാങായിരുന്നില്ലേ. അതിന്റെ കുട്ടികൾ ഇപ്പൊ അമ്മയെ കാണാഞ്ഞിട്ട് കരയുന്നുണ്ടാവില്ലേ?’ 

” ഓ പിന്നെ മീൻ വലയിൽ കേറുമ്പോ ആധാർകാർഡും എടുത്ത് ഫാമിലിയായിട്ടല്ലേ ചെന്ന് കേറികൊടുക്കുന്നത്. അല്ലാ നിനക്ക് ഇപ്പൊ പെട്ടെന്ന് എവിടുന്നാ ഒരു മാതൃസ്നേഹത്തിന്റെ ഉറവ പൊട്ടിയത് ?’

യൂട്യൂബ് കണ്ടോണ്ടിരിക്കെ വന്ന മാതൃ സ്നേഹ വീഡിയോ കണ്ട് അലിവ് തോന്നി സങ്കടപ്പെട്ടിരിക്കുന്ന കെട്യോളെ നോക്കി ചിരിക്കണോ കരയണോ എന്നവസ്ഥയിൽ അവളോട് ഓരോ ഭക്ഷണത്തിലും അത് കഴിക്കുന്ന ആളുടെ പേര് ഉണ്ടായിരിക്കും അത് വേറെ ഒരാൾക്ക് കഴിക്കാൻ പറ്റില്ല എന്നൊക്കെ ഫിലോസഫി അടിച്ചു സമാധാനിപ്പിക്കുമ്പോളാണ് ഇളയ പുത്രിമാർ രണ്ടും ബോട്ടലിൽ വെള്ളവുമായി ബാല്കണിയിലേക്ക് ഓടിയത്. 

പണ്ടേ സംശയവും കൗതുകവും കൂടുതൽ ആയതുകൊണ്ട്. അവരുടെ പിന്നാലെ കൂടി. 

അവർ നേരെ പോയത് ബാല്കണിയിലേക്ക് ചെടി ചട്ടികളുടെ അടുത്തേക്കാണ്. ബോട്ടൽ തുറന്ന് അവർ രണ്ട് ചട്ടികളിലും വെള്ളം നിറച്ചു താഴേക്ക് പോവുന്നത് വരെ ഞാൻ വാതിലിന് പിന്നിൽ ഒളിഞ്ഞിരുന്നു. എന്ത് വിത്താവും അവർ നട്ടിട്ടുണ്ടാവുക എന്ന ആകാംഷ ആയിരുന്നു എനിക്ക്. 

അവർ പോയതും ചെടി ചട്ടികളുടെ അടുത്തേക്ക് ഓടിച്ചെന്ന് നോക്കിയപ്പോ എന്റെ കിളിപോയി സാറേ. 

കഴിഞ്ഞ ദിവസം ലുലുവിൽ നിന്നും വാങ്ങിച്ച അണ്ടിപരിപ്പും പിസ്തയും നന്നായി വിത്ത് പാകി നനച്ചിട്ടുണ്ട്. അപ്പുറത്തെ ചട്ടിയിൽ കുറച്ചു ചില്ലറ തുട്ടുകളും പാകിയിട്ടുണ്ട്. രണ്ടിനേം വിളിച്ചു ചോദ്യം ചെയ്തപ്പോ പറയാ ഞങ്ങക്കിനി പിസ്തയും അണ്ടിപരിപ്പും ഞങ്ങൾ തന്നെ ഉണ്ടാകും ഐസ് ക്രീം വാങ്ങിക്കാൻ ഉള്ള പൈസ ഞങ്ങൾ മരത്തിന്ന് പറിച്ചോളാം ന്ന്. 

ചുമ്മാതല്ല ദിവസം രണ്ട് നേരം കെട്യോൾ ” അതെങ്ങനാ വാപ്പാടെ അല്ലെ മക്കൾ ‘ എന്ന് പറയുന്നത് എന്ന് അപ്പോഴാണ് മനസിലായത്. 

മൂത്തവൾ എങ്കിലും ഉണ്ടല്ലോ നന്നായി പഠിക്കുന്നത് എന്നോർത്ത് താഴെ വന്നപ്പോ അവൾ ഒരു പ്ളേറ്റിൽ നിന്നും ചോറ് മറ്റൊരു പ്ളേറ്റിലേക്ക് എണ്ണി എണ്ണി മാറ്റി ഇടുന്നു. 

” എന്താടി നീ കാണിക്കുന്നത്. ഇങ്ങനെ ആണോ ചോറ് തിന്നുന്നത്. ?

” വാപ്പായല്ലേ നേരത്തെ ഉമ്മയോട് പറഞ്ഞത് ഒരു ഭക്ഷണത്തിലും അത് കഴിക്കുന്ന ആളുടെ പേരുണ്ടാവും ന്ന്. ഇതിലൊന്നും എന്റെ പേരില്ല. മറ്റൊരാളുടെ ഒരു സാധനവും നമ്മൾ എടുക്കരുത് ന്ന് ഉസ്താത് പറഞ്ഞിട്ടുണ്ട് അത് കൊണ്ട് എനിക്ക് ന്റെ പേരിലുള്ള ഫുഡ് മതി”. 

അങ്ങിനെ അവസാനത്തെ ആശ്വാസവും സമാധി ആയതോടെ ഞാൻ സോഫോയിലിരുന്നു ഫോൺ എടുത്ത് ഫോണിന്റെ നെഞ്ച് തടവാൻ തുടങ്ങി. 

ഹാ മുല്ലപ്പൂമ്പൊടി ഏറ്റുകിടക്കും കല്ലിനുംമുണ്ടാം സൗരഭ്യം എന്ന് ആരോ പറഞ്ഞിട്ടുണ്ടല്ലോ അങ്ങിനെ സമാധാനിക്കാം. 

സൽമാൻ സാലി

nb : ഇത് വായിച്ചു ഇനി കമന്റ് ബോക്സിൽ മത്തൻ കുത്തി കുമ്പളം മുളപ്പിക്കാൻ നിക്കണ്ട

Post Views: 25
4
Salman Sali

3 Comments

  1. Joyce on March 2, 2025 8:01 PM

    കാഞ്ഞബുദ്ധി, പൈസ മരം വരെ നട്ടു, പിള്ളേർ. മത്തൻ തന്നെ മുളച്ചു ന്ന് കരുതാം.
    രസകരം. Enjoyed reading. 👌
    😄

    Reply
  2. Silvy Michael on February 28, 2025 5:03 PM

    മുളച്ചതു മത്തൻ തന്നെ എന്റെ സൽമാനേ 🤣🤣👌👌

    Reply
  3. Sajna on December 23, 2023 11:19 AM

    Adipoli😍

    Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.