Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • കിട്ടാതെ പോയ മാതൃസ്നേഹം വീണ്ടും ലഭിച്ചപ്പോൾ
  • അമ്മയെന്ന അത്ഭുതം
  • മാതൃത്വം എന്നിലൂടെ
  • Mother’s day
  • അമ്മ
  • ശബ്ദം
  • ഉത്രാടപ്പൂനിലാവ്
  • അമ്മ(എന്റെ അമ്മയുടെ സ്വന്തം ജീവിതത്തിൽ നിന്നും )
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Sunday, May 10
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » ശാന്തരാത്രി തിരുരാത്രി
ഓർമ്മകൾ സൗഹൃദം

ശാന്തരാത്രി തിരുരാത്രി

By JISHA RAJESHDecember 23, 2023Updated:January 1, 202411 Comments3 Mins Read184 Views
Bookmark Now
Please login to bookmark Close

No account yet? Register

വർഷങ്ങൾക്കപ്പുറമുള്ള ഒരു അറേബ്യൻ’ ക്രിസ്തുമസ്സ് രാത്രി ‘ ആയിരുന്നു അന്ന്. നൈറ്റ് ഡ്യൂട്ടിക്ക് എത്തിയ എനിക്ക് ഒരു സ്ഥലകാല വിഭ്രമം. വന്ന സ്ഥലം മാറിപ്പോയോ എന്ന് ഇമ്മിണി ബല്യ ഒരു സംശയം. കാരണം കുരുക്ഷേത്രയുദ്ധഭൂമി പോലെ ചിരപരിചിതമായ ഐസിയു അല്ല ഇപ്പോൾ കൺമുൻപിൽ. വളരെ ശാന്തം, സുന്ദരം! റിപ്പബ്ളിക്ക് ദിന പരേഡ് പോലെ പല വർണ്ണത്തിൽ വളരെ ചിട്ടയിലും അച്ചടക്കത്തിലും സ്വന്തം കടമ നിർവ്വഹിക്കുന്ന സെൻട്രൽ മോണിറ്റർ. മരണമണി അടിക്കുന്ന അലാറങ്ങൾ മൗനവ്രതം എടുത്തത് പോലെ. സ്റ്റാഫിൻ്റെയൊക്കെ മുഖം പൂത്തിരി കത്തിയ മാതിരി. ഫയൽവർക്കുകൾ കഴിഞ്ഞിരിക്കുന്നു.. ആരും ധൃതി പിടിച്ച് വെപ്രാളത്തോടെ ഓടുന്നില്ല. ഇതെന്ത് മറിമായം? അഞ്ച് വർഷത്തിനിടയിൽ ആദ്യാനുഭവം. എനിക്ക് ചിരിക്കണോ, കരയണോ എന്നറിയാൻ മേലാതായി.

“ഹേയ് ഇന്നെന്തായാലും ഒരു കുഴപ്പവും വരില്ല. ഫുഡ് ഒക്കെ ഓർഡർ ചെയ്ത് ക്രിസ്തുമസ്സ് അടിച്ചു പൊളിച്ചോളൂ.. ശാന്തരാത്രി തിരുരാത്രിയാവും” എന്നൊക്കെ തട്ടി വിട്ട് ഡേ ഷിഫ്റ്റ്കാർ വളരെ നിർലോഭമായിതന്നെ പോസിറ്റിവിറ്റി വാരി വിതറി. ‘അല്ലേലും നല്ലോരു ക്രിസ്തുമസ്സ് ആയിട്ട് തിരക്ക് പിടിപ്പിക്കുന്ന ചിന്തകൾ വേണ്ടേ വേണ്ട ബി പോസിറ്റീവ് ‘ എന്ന് ഉരുവിട്ട് ഞാനും പോസിറ്റീവായി.

ഹാൻഡ് ഓവർ തരുന്നത് ടീം ലീഡർ ആനിചേച്ചി. ആനിചേച്ചീടച്ചായൻകൂട്ടിക്കൊണ്ടുപോകാൻ എത്തി കഴിയുമ്പോൾ “ദാ ഇറങ്ങി, ദാ ഇറങ്ങി ” എന്ന് പറഞ്ഞ് പറഞ്ഞ്, “നീ ഇതുവരെ ഇറങ്ങിയില്ലേ? “എന്ന് ഇച്ചിരി കടുപ്പത്തിൽ ചോദിക്കുമ്പോൾ “ഞാൻ അര മണിക്കൂർ മുൻപേ ഇറങ്ങിയതാ, ഒരു അഞ്ച് മിനിറ്റ് കൂടി “എന്നും പറഞ്ഞ് ഓടുന്ന ആനിചേച്ചിക്ക് മറ്റാരോടും പറയാത്ത ഒരു വിചിത്രമായ ആഗ്രഹമുണ്ടായിരുന്നു.

ആണ്ടിലോ, സംക്രാന്തിക്കോ ഒരിത്തിരി നേരത്തെ ഇറങ്ങിയാൽ അന്ന് അച്ചായൻ വരാൻ വൈകും. അച്ചായൻ നേരത്തെ വരുന്ന ദിവസങ്ങളിൽ ആനിചേച്ചി വൈകും. ചില ദിവസങ്ങളിൽ കാത്തുനിന്ന് സമനില തെറ്റി അച്ചായൻ പിണങ്ങിപ്പോകും. ആ ദിവസങ്ങളിൽ ചേച്ചി ‘ടാക്സി ‘ വിളിച്ച് പോകും. അല്ലെങ്കിൽ ആരെങ്കിലും ലിഫ്റ്റ് കൊടുക്കും. അങ്ങനെയുള്ള ചേച്ചിയുടെ ആഗ്രഹം എന്താണെന്ന് വച്ചാൽ ,ഡ്യൂട്ടി കഴിഞ്ഞ് യൂണിഫോമിൻ്റെ മുകളിൽ പർദ്ദയൊക്കെയിട്ട്, (ചുമ്മാ ഏതെങ്കിലും ഒരു പർദ്ദയൊന്നുമല്ല… നല്ല ഡിസൈൻ ഒക്കെയുള്ള, മുത്തുകളൊക്കെ പിടിപ്പിച്ച ഫ്രണ്ട് ഓപ്പൺ പർദ്ദ) നല്ല സ്പീഡിൽ നടക്കുമ്പോൾ ആ പർദ്ദ രണ്ട് വശങ്ങളിലേയ്ക്കും ഇങ്ങനെ വിടർന്ന് പറക്കണം. തീർന്നില്ല, ഇനിയുമുണ്ട്. തോളൊപ്പമുള്ള മുടി അഴിച്ചിടണം, മുടിയും പറക്കണം പർദ്ദയുടെയൊപ്പം. പറന്ന് പറന്ന് നേരെ പോയി ലിഫ്റ്റിൽ കയറുന്നു. ഗ്രൗണ്ട് ഫ്ലോറിൽ പോയി ഇറങ്ങുന്നു.

ലിഫ്റ്റിൽ നിന്നും ഇറങ്ങി വിശാലമായ റിസപ്ഷൻ ഹാളിലൂടെ നല്ല സ്റ്റൈലായി നടന്ന് (നടക്കുമ്പോൾ പർദ്ദ പറക്കണം)

ഒട്ടോമാറ്റിക്ക് ഡോർ ഒക്കെ കടന്നിങ്ങു വരുമ്പോൾ ദാ അച്ചായൻ കാർ കൊണ്ടുവന്ന് നിർത്തുന്നു, വാതിൽ തുറക്കുന്നു, ചേച്ചി കയറുന്നു, കാർ ഒഴുകിയൊഴുകി പോകുന്നു, ശുഭം. സുന്ദരികളായ അറബിപ്പെണ്ണുങ്ങൾ ഇതുപോലൊക്കെ പറന്നും ഒഴുകിയും പോകുന്നത് ഒരിത്തിരി അസൂയയോടെ ഞാനും നോക്കി നിന്നിട്ടുണ്ട്.

ഈ ആഗ്രഹം ആദ്യമായി കേട്ട അന്ന് അന്ധാളിച്ച് പോയ എൻ്റെ തുറന്ന വായ ചേച്ചി തന്നെയാണ് അടച്ചത്.” ഇതെന്നാ ഒരു ആഗ്രഹവാ എൻ്റെ ചേച്ചി ” എന്ന് ചോദിച്ച എനിക്ക് ബാഗിനുള്ളിലെ പർദ്ദ കാണിച്ചു തരികയാണ് ചെയ്തത് മറുപടിയായി. പോകെ പോകെ അത് നടന്നിരുന്നെങ്കിൽ എന്ന് ചേച്ചിയെക്കാൾ തീവ്രമായി ഞാനും ആഗ്രഹിച്ചു തുടങ്ങി. കുറച്ച് നേരത്തെ വന്ന് ചേച്ചിയെ വിടാം എന്ന് പറഞ്ഞാലൊന്നും സമ്മതിക്കില്ല. അത് സ്വഭാവികമായി നടക്കുന്ന ഒരു പ്രതിഭാസം ആകണം പോലും. ഇതൊരു നഷ്ട സ്വപ്നമാകരുതേ എന്ന് ഞാൻ ഉള്ളിൻ്റെയുള്ളിൽ പ്രാർത്ഥിക്കാൻ തുടങ്ങി.

അങ്ങനെ അന്ന് ഹാൻഡ്‌ഓവർ കഴിഞ്ഞു. “ഇന്ന് നേരത്തെ തന്നെ അച്ചായൻ വരും. ദൈവം അനുഗ്രഹിച്ചാൽ ഇന്നത് നടക്കും” എന്ന് പറഞ്ഞ് എല്ലാവർക്കും ഹാപ്പി ക്രിസ്തുമസ്സ് ആശംസിച്ച് പർദ്ദ പറത്തി ചേച്ചി ഓടി. എനിക്കും കൂടെ ഓടണമെന്ന് തോന്നിയെങ്കിലും സാഹചര്യങ്ങൾ അനുവദിച്ചില്ല. ഇൻഡ്യാ പാക്കിസ്ഥാൻ ക്രിക്കറ്റ് മത്സരത്തിൽ വിജയം നിർണ്ണയിക്കുന്നത് ലാസ്റ്റ് ഓവർ, ലാസ്റ്റ് ബോൾ ആകുന്ന അവസരത്തിലെ ഒരവസ്ഥയുണ്ടല്ലോ. അതും സിക്സർ അടിക്കാതെ പറ്റില്ല എന്നാണെങ്കിലോ,ഏതാണ്ട് അതു പോലെ ഭീകരമായി എൻ്റെ അവസ്ഥ. പിരി പോയത് എൻ്റെയാണോ, അതോ ആനിചേച്ചീടെയാണോയെന്ന് എനിക്ക് മനസ്സിലായില്ല. ഏതാനും മിനിറ്റുകൾക്കകം ഫോൺ ശബ്ദിക്കുന്നു ‘ഹലോ ‘,…. എന്ന് പറഞ്ഞ ഞാൻ കേട്ടത് ഒരു ചിരിയായിരുന്നു.

“ഞാനത് സാധിച്ചു കൊച്ചേ “എന്ന് പറഞ്ഞു ചിരിച്ചോണ്ട് കരയുന്ന ആനിചേച്ചി ഫോണിൽ . ആ ചിരിയിൽ നിന്നാ ഹൃദയത്തിൻ്റെ സന്തോഷത്തള്ളൽ, നിറവ്.. ഇതൊക്കെ എനിക്ക് അനുഭവവേദ്യമായി. “ചേച്ചിയ്ക്കുള്ള ക്രിസ്തുമസ്സ് സമ്മാനമാണിത്” എന്ന് പറഞ്ഞ് ഞാൻ ഫോൺ വച്ചു.

ഉള്ളിൽ തിങ്ങിനിറഞ്ഞ് ഇരമ്പിയാർക്കുന്ന ആനന്ദം എനിക്ക് അപ്പൂപ്പൻ താടി പോലെ നേർത്ത രണ്ട് ചിറകുകൾ തന്നു. പെട്ടെന്ന് പൊട്ടി മുളച്ച ആ ചിറകുകൾ എന്നെയുമായി പറന്നുയർന്നു. ദൈവപുത്രൻ്റെ തിരുപ്പിറവിയിൽ മംഗളം പാടിയ മാലാഖക്കുഞ്ഞുങ്ങൾ വാന മേഘങ്ങളിലെത്തിയ എന്നെ ഇറുകെപ്പുണർന്നു. യോഗീശ്വരന്മാർ പറയുന്ന ജീവാത്മാവും പരമാത്മാവും തമ്മിലുള്ള സംയോഗം ആ നിമിഷം എന്നെയൊരവാച്യമായ അനുഭൂതിയിൽ ആറാടിച്ചു!

‘സഹജീവികളുടെ ആനന്ദത്തിൽ സന്തോഷിക്കുന്നവരെ നിങ്ങൾ ഭാഗ്യവാന്മാർ, എന്തുകൊണ്ടെന്നാൽ ഈ ലോകത്തിലെയും പരലോകത്തിലെയും സന്തോഷം മുഴുവൻ നിങ്ങളുടേതാകുന്നു.’

ഒരു പർദ്ദ പറത്തിയതാണോ ഇത്ര വലിയ കാര്യം എന്ന് ചിന്തിക്കാം, സ്വഭാവികം. പക്ഷേ ഒരാളല്ലല്ലോ മറ്റൊരാൾ. തൻ്റെ കൊച്ചു ജീവിതത്തിന് താങ്ങാൻ പറ്റുന്നതിലും വലിയ സമ്മർദ്ദങ്ങളോട് യുദ്ധം ചെയ്ത് ജീവിച്ച ഒരു സാധാരണ സ്ത്രീയായിരുന്നു ആനിചേച്ചി. ആ സമ്മർദ്ദങ്ങളെയൊക്കെ അതിജീവിക്കണമെങ്കിൽ ഇങ്ങനെയൊക്കെയുള്ള ആഗ്രഹങ്ങൾ വേണം. ആരെന്ത് വിചാരിച്ചാലും എനിക്കൊന്നുമില്ല എന്ന മട്ടിൽ അതൊക്കെയങ്ങ് നടത്തിയെടുക്കണം. എന്നിട്ട് ജീവിതകാലം മുഴുവൻ സന്തോഷിക്കണം. മക്കളോടും കൊച്ചുമക്കളോടും ഒക്കെ പറഞ്ഞ് കുലുങ്ങിക്കുലുങ്ങി ചിരിക്കണം. അല്ല പിന്നെ. എവറസ്റ്റ് കീഴടക്കുന്നതും യുദ്ധവിമാനം പറത്തുന്നതുമൊന്നും മാത്രമല്ല ,പർദ്ദ പറത്തി ഇഷ്ടമുള്ളതുപോലെ നടക്കുന്നതും വളരെ വലിയ കാര്യമാണ്.

ഒരിക്കലും മറക്കാത്ത, ഒന്നിനും പകരം വയ്ക്കാനാവാത്ത ആനന്ദത്താൽ എന്നെ നിറച്ച ആ ക്രിസ്തുമസ്സ് രാത്രിയിൽ എന്നെയും കാത്ത് വേറൊരു സമ്മാനവും തയ്യാറാവുന്നുണ്ടായിരുന്നു

തുടരും

ശാന്തരാത്രി തിരുരാത്രി 2
Post Views: 50
2
JISHA RAJESH

11 Comments

  1. Joyce Varghese on January 1, 2024 6:08 AM

    നല്ല എഴുത്ത്. ഒരു പുതിയ ചിന്ത. 👌
    മഹാ കാര്യങ്ങൾ മാത്രമല്ല സന്തോഷം തരുന്നതെന്ന മെസ്സേജ് 👌
    ❤

    Reply
    • Jisha Rajesh on January 5, 2024 10:57 AM

      Thanks a lot dear Joyce 🤩😍

      Reply
  2. Asha on December 25, 2023 7:02 PM

    പൊളി 😀😀

    Reply
    • Jisha Rajesh on December 27, 2023 9:58 PM

      Thanks dear

      Reply
    • Jisha Rajesh on January 5, 2024 10:57 AM

      Thanks dear🤩😍

      Reply
  3. Jisha Rajesh on December 25, 2023 6:50 PM

    Thank you🤩

    Reply
  4. Tony on December 25, 2023 5:35 PM

    Beautiful

    Reply
  5. Sunandha Mahesh on December 25, 2023 10:40 AM

    വലുതോ ചെറുതോ എന്നുള്ളതല്ല, ആഗ്രഹം അത് സാധിക്കുമ്പോൾ ഉണ്ടാവുന്ന സന്തോഷം..

    ഭംഗിയായി എഴുതി 👍

    Reply
    • Jisha Rajesh on December 25, 2023 6:54 PM

      Thanks a lot

      Reply
      • മിനി വിൽ‌സൺ on December 25, 2023 7:19 PM

        മനോഹരം

        Reply
        • Jisha Rajesh on December 27, 2023 9:59 PM

          Thanks a lot Minichechee

          Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.