Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • ഒരു മരീചിക പോൽ നീ
  • മുറിവാഴങ്ങൾ!
  • ആ മഴയിലൊരാൾ
  • സ്വതന്ത്ര
  • പങ്കാളി❤️
  • ആരാധിക
  • നീ എന്തായാലും എന്റെ കുഞ്ഞാണ്
  • ഇനി എന്ന് കാണും എൻ ഉമ്മയെ
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Thursday, May 14
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » കേവല സംഭാഷണം
കഥ

കേവല സംഭാഷണം

By Thamjeed TJanuary 2, 20244 Comments3 Mins Read73 Views
Bookmark Now
Please login to bookmark Close

No account yet? Register

ഒറ്റപ്പെടലിനെന്തൊരു ഭംഗിയാണ്! പ്രതീക്ഷകളെ, വീർപ്പുമുട്ടലുകളെ അവ ചേർത്തു  നെയ്ത സ്വപ്നങ്ങളെ പരസ്പരം പങ്കുവക്കുവാനാകാതെ സ്വജീവിതം ഇങ്ങനെ ഉന്തിനീക്കുക. അനന്തമായ ഏകാന്തതയുടെ പരകോടിയിൽ നിസ്സഹായതയുടെ വരികളിലൂടെ അയാൾ പൂർത്തിയാക്കുമോ എന്നുറപ്പില്ലാതെ വീണ്ടും എഴുതിക്കൊണ്ടിരുന്നു.

‘ നിനക്കു ഞാനേകിടാം പ്രിയേ, സപ്ത വർണ്ണത്തിൻ നൂപുരം.

അനന്തശായയിലേകാന്തബിന്ദുവിലിച്ചയാലവയൊന്നു

മുത്തിച്ചിടൂ, തവപ്രേയസനരികിലണഞിടും നിശ്ചയ,മേകിടും

ചുംബനം തിരുനെറ്റിയിൽ. നിനക്കായി പ്രാർഥിച്ചിടാമീഞാനും.’

നുരപൊന്തിയ പ്രണകാവ്യമരികിൽ പൂർണ്ണത തേടി അവനെ ദയനീയമായി വീക്ഷിച്ചു. ഉയർന്നു പൊങ്ങിയ സിഗാറിന്റെ ധൂളിയിൽ പരിസരവുമായുള്ള ബന്ധം വിദൂരമായെങ്കിലും  നിലനിർത്തുവാൻ അവനായിരുന്നില്ല. അന്നോളം ഉള്ളതിലേറ്റവും ഉത്കൃഷ്ട വരികളെ ഉത്പാദിപ്പിക്കുവാൻ ഒരുപക്ഷേ ആ രാത്രിയിലവന് കഴിഞ്ഞിരിക്കാം. ഏകാന്തതയുടെ പടുകുഴിയിലേക്ക് ഇറങ്ങിവീണ മറ്റൊരു പുതുവത്സരത്തിൽ തന്നെപ്പിരിഞ്ഞു പണ്ടെങ്ങോ പോയ്മറഞ്ഞ  പ്രേമത്തിനെപ്രതിയല്ലാതെ അവൻ മറ്റെന്തിനെയാണ് വർണിക്കേണ്ടതു?

ഇന്നയാൾ തീർത്തൂം നിസ്സഹായനാണ്. ഉദാസീനനും.

“പ്രഭോ,.. ”

അനുവാദത്തിനായി മൃതിദേവൻ കാത്തുനിന്നു. ദൈവം അയാളെ വീക്ഷിച്ചുകൊണ്ടിരുന്നു.

“ഏറെക്കുറെ പൂർണ്ണമായിരിക്കുന്നു. ”

നിർവ്വികാരമായി ദൈവം അയാളോട് തുടരുവാൻ അരുൾ ചെയ്തു. മൃതി തന്റെ വെളുത്തു മിനുസമുള്ള ചിറകു വിരിച്ചു. അതിലങ്ങിങ്ങായി രകതത്തുടിപ്പുകൾ ചിതറിക്കിടന്നിരുന്നു. മരണം വെളുപ്പായിരുന്നത്രേ!.. തൂവെള്ള വെളുപ്പ്. പ്രകാശ വേഗത്തിലത് ആ മനുഷ്യന്റെ മുറിയിലെത്തിയിരുന്നു.

പുകച്ചുരുളേറെക്കുറെ അസ്തമിച്ചിരിക്കുന്നു, എന്നിട്ടും അയാൾ തന്റെ മായിക ലോകത്തിൽ വിരാജിച്ചുകൊണ്ടിരുന്നു. പൊടുന്നനെ ഉടലെടുത്ത പ്രകാശവും പൊടിപ്പടലവും സാധുവിനെ തന്റെ സുശുപതി വിട്ടെഴുന്നെപ്പിച്ചു. അതിസുന്ദരനായ മനുഷ്യൻ. സൌന്ദര്യം കേവല താരതമ്യത്തിന് പോലും തുലനം ചെയ്യാനാവാതത്ര ഭയാനകം. മരണം സുന്ദരനായിരുന്നത്രേ! തന്റെ അരികിലൊഴിഞ്ഞ കസേരയിലേക്കത് വന്നിരുന്നു. അതിഥിയെ നിർന്നിമേഷം വീക്ഷിച്ചുകൊണ്ടു  ആതിഥേയൻ മറുപുറം ഇരിക്കുന്നുണ്ടായിരുന്നു.

“പോകാം. ”

“സമയമായോ?”

“കഴിഞ്ഞിരിക്കുന്നു. ”

“ഉം. എങ്കിലും എന്റെ  ഈ വരികളൊന്നു വായിക്കാമോ? അതെന്റെ പ്രണയമാണ്. ”

മരണം. ആ കടലാസുകഷ്ണം എടുത്തു വായിച്ചു.

“താങ്കൾ അസാദ്ധ്യ കവിതന്നെ. പിന്നെയെന്താണ്?”

“കവിത്വം ഇരുട്ടിനെ കീറിമുറിക്കുമെന്ന് ഞാൻ കരുതി. വരികൾ ശോഭിച്ചു വഴിതെളിയിക്കുമെന്നും. പക്ഷേ, നോക്കൂ ഇന്നീ അനന്ത നാഴികകളിൽ ഞാൻ ഏകാന്തനാണ്. മൂകമനസ്സും ദുഖവും. ഇനിയുമെനിക്കെന്തിനാണ് വിശാല നിമിഷങ്ങൾ. ”

“ദൈവം കരുതിയതെന്തായിരുന്നു എന്നു അറിഞ്ഞിരുന്നെങ്കിൽ ”

“ദൈവത്തിന്നു മറ്റൊന്നെങ്ങനെ കരുതുവാനാകും? ഞാൻ ഇവിടയല്ലേ. എന്റെ കർമ്മ പാതയും ഇപ്രകാരമല്ലേ? മറ്റൊരു വീഥി ഉണ്ടായിരുന്നുവെങ്കിൽ ഇപ്രകാരം അവസാനിക്കുമായിരുന്നുവോ?”

“ദൈവം കരുതുന്നത് പ്രവചനാതീതമാണ്.”

“പ്രഭോ, വിധി എന്നത് സത്യമല്ലേ? അതെങ്ങനെ അപ്രവചനാതീതമാകും?”

“വിധി ആപേക്ഷീകമാണ്. പുനർവായന നടത്തുന്നവർക്ക് മുന്നിൽ അതിനന്ത്യമില്ല. ആദിയും.”

പരിസരം ഇരുട്ടുകയറിത്തുടങ്ങിയിരുന്നു. ഉള്ളിലെ വൈദ്യത വിളക്ക് ഏറെനേരമായി അദ്ധ്വാനിച്ചുകൊണ്ടിരുന്നു. അതിനൊപ്പം ഫാനും കൊതിച്ചിരുന്നിരിക്കാം. ഉള്ളിലെ അന്തരീക്ഷം ചൂടേറിയ വാദപ്രതിവാദങ്ങളാൽ പ്രകമ്പനം കൊണ്ടു. വശ്യമായ മരണ ഭാഷയെ  തന്റെ കാവ്യഭാഷകൊണ്ടു ഖണ്ഡിച്ചു കവി മുന്നേറി. ലോകം ഇരുവരിലേക്ക് ചുരുങ്ങി. പല്ലിയും പാറ്റയും ഇരുവശം പിടിച്ചു.

“നോക്കൂ ചില നിമിഷങ്ങളിൽ ഞാൻ  കേൾവിക്കാരെ അത്രയേറെ കൊതിച്ചിരുന്നു. സന്തോഷമുള്ളപ്പോൾ ചൂടാറാതെ പറയുവാനും സന്താപത്തിനൊത്തു ചുമല് ചായ്ച്ചുതരുവാനും ആരേലും വന്നിരുന്നെങ്കിൽ എന്നു കാത്തിരുന്നിട്ടുണ്ട്? അന്നൊരിക്കലും മാറ്റിവരയ്ക്കപ്പെടാത്ത വിധി എന്ത് ക്രൂരമാണ്?”

“സമയമെന്നത് ഏതിനും വേണ്ടുന്ന പ്രതിഭാസമാണ് സുഹൃത്തേ ഒരുപക്ഷേ താങ്കൾ അല്പം കൂടി ക്ഷമിച്ചിരുന്നു എങ്കിൽ.!”

കവി ആർത്തു ചിരിച്ചു. ചിരിയിൽ പരിസരം പൊട്ടിക്കരഞ്ഞു. കാരണം ഇന്നോളമത്തരമൊരു ചിരി മുറിയിൽ അലിഞ്ഞിരുന്നില്ല. വർഷങ്ങളോളം കടന്നു പോയ നര മാത്രമായിരുന്നു നാലു ചുമരുകൾക്കിടയിലെ സ്പന്ദനം. ഇന്നയാൾ ചിരിക്കുന്നു. ഇന്നയാളെ കേൾക്കുവാൻ ഒരാൾ വന്നിരിക്കുന്നു.

“ദൈവം ക്രൂരനാണ്. എന്നോടെന്നും. ”

“നിന്ദ്യം.. പാടില്ല. ദൈവം വിശാലനായിരുന്നു. ഇല്ലായിരുന്നെങ്കിൽ ബാല്യത്തിലെ തലയിലേറ്റ മുറിവിൽ  നീ മരിക്കുമായിരുന്നു. പക്ഷേ, നിന്റ്റെ കുഞ്ഞ് ചിരി ദൈവത്തെ സന്തോഷിപ്പിച്ചു.  ദൈവം സ്നേഹമയനായിരുന്നു. ഇല്ലെങ്കിൽ നിന്റ്റെ കൌമാര വാഹനാപകടം ഹാനികരമായിരുന്നേനെ, പക്ഷേ സുന്ദരമായ നിന്റ്റെ സ്വപ്നങ്ങളെ അദേഹം ബഹുമാനിച്ചു. ഇന്നും ദൈവം തന്റെ കരം നീട്ടിയിരുന്നു. നി അത് കണ്ടിരുന്നില്ല. അദേഹത്തിന് നിന്റ്റെ വരികളിഷ്ടമായിരുന്നു. ”

“എന്ത് കരം? ”

“പ്രഭാതത്തിൽ അരികിലേക്കൊടി വന്ന നായക്കുട്ടിയെ ഓർക്കുന്നുണ്ടോ? നിസ്സാരമായി നീ എറിഞ്ഞു നല്കിയ അപ്പക്കഷ്ണം അതിനു എത്രമാത്രം പ്രധാനമായിരുന്നിരിക്കാം. അതിന്റെ നന്ദിയും സ്നേഹവും നിമിത്തം പിറകെ കൂടിയ ജീവിയെ നിസ്സാരമായി തട്ടി മാറ്റി നടന്നു പോയപ്പോൾ അതിനൊപ്പം കരഞ്ഞത് ഈശ്വരനും കൂടിയായിരുന്നു.”

ഇത്തവണ അയാൾ നിശബ്ദനായിരുന്നു. വിജയഭാവം ക്രമേണ അകന്നു. ഒരുപക്ഷേ ആയാളതിനെ കൂടെ കൂട്ടിയിരുന്നുവെങ്കിൽ?  ക്ഷണനിമിഷങ്ങളിൽ എടുത്ത തീരുമാനങ്ങൾ പുനരാലോജിച്ചിരുന്നിരിക്കാം. അയാളുടെ മനോതലമറിഞ്ഞത് നിമിത്തം മൃതി മന്ദഹസിച്ചു. അത് വിജയിച്ചിരിക്കുന്നു.

“മനുഷ്യൻ തന്റെ കർമ്മമണ്ഡലത്തിൽ ചുറ്റിത്തിരിയുന്നു എന്നതിനർഥം കര്മ്മം ദൃഡമായ വസ്തുതയാണ് എന്നല്ല. മറിച്ച് ഇച്ഛാനുസരണം പുനർനിർമ്മിക്കാവുന്ന ഒന്നാണ്.  മനോഹരമായ ഒരു കവിതപോലെ ഒരിക്കലെങ്കിലും താങ്കൾ അതിനെ പരുവപ്പെടുത്തിയിരുന്നുവെങ്കിൽ.”

കവി നൈരാശ്യത്തോടെ മരണത്തെ നോക്കി. മരണം തുടർന്നു.

“അകന്നു പോയ പ്രണയകാലങ്ങളും കടന്നുകൊണ്ടിരുന്ന ഏകാന്ത വീഥികളും വാസ്തവത്തിൽ ക്ഷണനേര പരീക്ഷണം മാത്രം ആയിരുന്നിരിക്കാം. അവയുടെ പ്രാരംഭത്തിലെ പിന്മാറിയാൽ.. ”

അയാളുടെ കവിതകൾ ഈറനണിഞ്ഞു. കവി അവയെ സാന്ത്വനിപ്പിച്ചു.

ഇത്രയുമായപ്പോഴേക്കും മരണം പോകുവനൊരുങ്ങി. ഇനിയും താമസം പാടില്ല. അയാളോട് ആംഗ്യം കാട്ടി.

എരിഞ്ഞു തീർന്ന സിഗാർ പൊടി തട്ടിക്കളഞ്ഞു അയാൾ എഴുന്നേറ്റു. തന്റെ പരിസരവും ലോകവും ഒരിക്കൽ കൂടി കണ്ണോടിച്ചയാൾ മരണത്തെ അനുഗമിച്ചു. തുറന്ന ജനൽ പാളിയിൽ നിന്നുതിർന്ന നനുത്ത കാറ്റേറ്റ് പ്രേതം ആടിക്കൊണ്ടിരുന്നു.

പിറ്റേദിവസം, അയാളുടെ മരണവാർത്തയോടൊപ്പം  ഉഷസ്സു പടർന്നു.

‘യുവ കവി മരിച്ചനിലയിൽ. ‘

Post Views: 37
2
Thamjeed T

nothing worth saying

4 Comments

  1. Sabira latheefi on January 3, 2024 10:33 AM

    മനോഹരം. എത്ര സുന്ദരമായാണ്, വിധിയെ കുറിച്ച് വിവരിച്ചത്. നമ്മുടെ പ്രവർത്തങ്ങളിലൂടെ ജീവിതത്തെ മാറ്റി മറിക്കാൻ പറ്റുമെന്നിരുക്കെ അതിന് ശ്രമിക്കാതെ വിധിയെ പഴിക്കുന്നവർ. 👌🔥

    Reply
    • Thamjeed T on January 4, 2024 4:45 AM

      ❤️

      Reply
  2. Nafs nafs on January 3, 2024 7:02 AM

    ഗംഭീരം🔥🔥🔥👏👏👏👏

    Reply
    • Thamjeed T on January 4, 2024 4:46 AM

      😊

      Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.