Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • കിട്ടാതെ പോയ മാതൃസ്നേഹം വീണ്ടും ലഭിച്ചപ്പോൾ
  • അമ്മയെന്ന അത്ഭുതം
  • മാതൃത്വം എന്നിലൂടെ
  • Mother’s day
  • അമ്മ
  • ശബ്ദം
  • ഉത്രാടപ്പൂനിലാവ്
  • അമ്മ(എന്റെ അമ്മയുടെ സ്വന്തം ജീവിതത്തിൽ നിന്നും )
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Sunday, May 10
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » ദൈവത്തെപ്പോലൊരാൾ
അനുഭവം ഓർമ്മകൾ

ദൈവത്തെപ്പോലൊരാൾ

By ത്വയ്യിബ് കടങ്ങോട്January 5, 2024Updated:January 14, 202416 Comments2 Mins Read287 Views
Bookmark Now
Please login to bookmark Close

No account yet? Register

ഉണ്ടായിരുന്ന ഗോതമ്പ്പൊടികൊണ്ട് ചപ്പാത്തിയുണ്ടാക്കി കൊടുത്തല്ലോ ഇനീപ്പോ മക്കൾക്കെന്തുണ്ടാക്കി കൊടുക്കും?

കഴിഞ്ഞ രണ്ട് ദിവസവും മൂന്നുനേരം ചപ്പാത്തിയാണ് കഴിക്കാൻ കൊടുത്തത്. വീട്ടിൽ ഒരു പിടി അരിയില്ലാഞ്ഞാ വേറെന്താക്കാനാണ്
സ്വയം പിറുപുറത്തുകൊണ്ട് ഉമ്മ അങ്ങോട്ടുമിങ്ങോട്ടും നടന്നു.

ഒരു രൂപ കൊടുത്താൽ റേഷൻ പീട്യേന്ന് അരി കിട്ടും. അത് വാങ്ങാനുള്ള ഒറ്റത്തുണ്ടിന് വേണ്ടി വീട്ടിൽ പരതാത്ത ഒരു സ്ഥലവും ബാക്കിയില്ല. ആരോടെന്നില്ലാതെ പരാതി പറഞ്ഞു കൊണ്ടേയിരുന്നു.

പുറത്തേക്കു നോക്കി പണ്ടെങ്ങോ നട്ട മരച്ചീനി തല ഉയർത്തി നിൽക്കുന്നുണ്ട്.

രണ്ടാമതൊന്നാലോചിക്കേണ്ടി വന്നില്ല തൂമ്പയെടുത്ത് വന്ന് അതിനടിയിൽ പരതി.

ഇതിലും ഒന്നൂല്യാല്ലോ… ഇനീപ്പോ ഉണ്ടേൽ തന്നെ എങ്ങനെ വെക്കാനാ. ഒരു നുള്ള് ഉപ്പു പോലും ഈ വീട്ടിൽ എടുക്കാല്ല്യാ.

“ന്താ ഉമ്മാ കഴിക്കാനുള്ളത് ഇന്നും ചപ്പാത്ത്യന്നേണോ”

പെട്ടെന്നുള്ള ശബ്ദം കേട്ട് തിരിഞ്ഞു നോക്കി.

മോളാണ് എന്താണ് കഴിക്കാനുള്ളത് എന്നന്വേഷിച്ചു വന്നതാണ്.

ഒന്നൂല്ല്യാന്നെങ്ങനെ കുട്ട്യോളോട് പറയ?

ഉമ്മ വീണ്ടും ആലോചനയിലേക്ക് മുഴുകി.
മൂത്ത മോളെ കെട്ടിച്ചുവിട്ടത് കൊണ്ട് അവൾക്കവിടെ കുഴപ്പൊന്നൂണ്ടാവൂല്ല.

എന്നാലും ഒരു കഞ്ഞിക്കുള്ള വകയൊക്കെ ഓളോടെങ്ങനെ ചോദിക്കാ.. അതൊക്കെ മോശായിപ്പോവൂലെ.
പിന്നെയുള്ള മൂന്നാൺകുട്ട്യോളും പഠിക്കാൻ പോയതാണ്.
ഓരോട് വിളിച്ചു പറഞ്ഞാ രണ്ടൂസം പട്ടിണി കിടക്കാതിരിക്കാനുള്ള വകയൊക്കെ ഒപ്പിച്ചു തരും.
ഉമ്മ പട്ടിണിയാണെന്ന് കരുതി പഠനത്തിൽ ശ്രദ്ധിക്കാതിരിക്കോ? ചിന്തകൾ കാട് കയറാൻ തുടങ്ങി.

അടുക്കളയിലെ പാത്രത്തിന്റെ ശബ്ദം ഉമ്മയുടെ ചിന്തകളെ മുറിച്ചു.

ചെറ്യോളാണ്.. കഴിക്കാനുള്ളത് പരതുന്ന തിരക്കിലാണ്. എന്ത് ചെയ്യണമെന്നറിയാതെ നിൽക്കുമ്പോഴാണ് പെട്ടെന്നൊരയ്ഡിയ മനസ്സിൽ വന്നത്.

“നമുക്ക് വിരുന്നു പോയാലോ?”

“എങ്ങോട്ട് പോകും”

“കുഞ്ഞുമ്മയുടെ വീട്ടിൽ പോയാലോ?”

“പോവാലോ”
രണ്ടാളും സന്തോഷത്തിലായി

എങ്ങനെ പോകും…? ഉമ്മ വീണ്ടും ചിന്തയിലായി.

“നമുക്ക് പാടം കയറി നടക്കാം. വേഗം നടന്നാൽ ഒരു മണിക്കൂർ കൊണ്ട് അവിടെയെത്താം”, ഉമ്മാടെ അഭിപ്രായം ശരി വെച്ച് അവരും നടക്കാൻ തുടങ്ങി.

***************

രണ്ടുസായല്ലോ ഇവിടെ വന്നിട്ട് ഇനിയും എങ്ങനാ ഇവിടെ നിൽക്കുന്നത്. മനസ്സാകെ അസ്വസ്ഥപ്പെടാൻ തുടങ്ങി. കയ്യിൽ ഒന്നൂല്ല്യാതെ ഇവരേം കൊണ്ട് എങ്ങോട്ട് പോകും? ഓരോ ചിന്തകൾ മനസ്സിനെ അലട്ടിക്കൊണ്ടിരുന്നു.

എന്തേലും വഴി ദൈവം കണ്ടുവെച്ചിട്ടുണ്ടാവും എന്ന വിശ്വാസത്തിൽ മക്കളെയും കൂട്ടി യാത്ര പറഞ്ഞിറങ്ങി.

വീടെത്താനാവുമ്പോഴാണ് പുറകിൽ നിന്നൊരു വിളി കേൾക്കുന്നത്
“മൈമൂനാത്താ…. ങ്ങ്ട്ട്ക്കൊന്ന് വര്വോ?”

രണ്ടു വീടപ്പുറെയുള്ള താത്തയാണ് കാണുമ്പോഴൊക്കെ വല്യേ സ്നേഹാണ്.

“ന്താണ് കാര്യം” ഉമ്മ അങ്ങോട്ട് കയറിച്ചെന്ന് ചോദിച്ചു

“മോന് ആദ്യ ശമ്പളം കിട്ടീണ്ട്. ആദ്യത്തെ ശമ്പളത്തിൽ നിന്ന് ഒരു വിഹിതം പാവപ്പെട്ട ആർക്കേലും കൊടുക്കണോന്ന് അവന് നേർച്ചണ്ട്ത്രേ.. ഞാനത് ഇങ്ങക്ക് തരാ കരുതി വിളിച്ചതാണ്”

ഇത്രയും പറഞ്ഞ് ഉള്ളിൽ പോയി ഏതാനും നോട്ടുകളെടുത്ത് കൊണ്ട് വന്ന് ഉമ്മയുടെ കയ്യിൽ വെച്ചതും സങ്കടം കൊണ്ടോ സന്തോഷം കൊണ്ടോ മനസ്സ് കൈവിട്ടു പോയി. കണ്ണുകളെ നിയന്ത്രിക്കാൻ ഉമ്മാക്ക് കഴിഞ്ഞില്ല.

എന്ത് പറയണമെന്നറിയാതെ അവരോടും ദൈവത്തിനോടും നന്ദി പറഞ്ഞ് മോന്റെ ജോലിയിലും സമ്പത്തിലും എപ്പോഴും ബർക്കത്തുണ്ടാവട്ടെ എന്ന പ്രാർത്ഥനയോടെ വീട്ടിലേക്ക് നടന്നു

ത്വയ്യിബ് കടങ്ങോട്✍️✍️

Post Views: 29
11
ത്വയ്യിബ് കടങ്ങോട്

എനിക്ക് എഴുതാനല്ലേ അറിയൂ… വായിക്കാൻ അറിയില്ലല്ലോ🥺🥺

16 Comments

  1. Sunandha Mahesh on January 9, 2024 12:46 PM

    ഉമ്മാടെ മകന് നല്ല ജോലിയായി ല്ലെ..
    അതു മതി 😍

    Reply
    • ത്വയ്യിബ് കടങ്ങോട് on January 9, 2024 12:57 PM

      ഓ മൂന്നാൾക്കും ജോലി ആയി🥰🥰💝

      Reply
  2. sabira latheefi on January 5, 2024 9:54 PM

    എന്തെങ്കിലും വരുമാനം കിട്ടുന്ന കാര്യത്തിലേക്ക് അവരെ എത്തിച്ചിരുന്നുവെങ്കിൽ, ജസ്റ്റ്‌ അഭിപ്രായം പറഞ്ഞതാണ്

    Reply
    • ത്വയ്യിബ് കടങ്ങോട് on January 6, 2024 10:22 AM

      അന്ന് നമുക്കും അത് ചിന്തിക്കാനുള്ള പ്രായം ഇല്ലല്ലോ…. അൽഹംദുലില്ലാഹ് ഇപ്പൊ ഓകെ ആണ്🥰

      Reply
      • Manna Mereeza on January 6, 2024 4:27 PM

        ഞാനൊന്ന് ചോദിച്ചോട്ടെ… ഈ കഥയിലെ ഉമ്മയ്ക്ക് ആരോഗ്യപ്രശ്നം വല്ലതും ഉണ്ടോ…? കാരണം വീട്ടിൽ ഒരു രൂപ പോലും പരതിയിട്ട് കിട്ടുന്നില്ല…. ഒരു നുള്ളു ഉപ്പെടുക്കാൻ ഇല്ല…എന്തെങ്കിലും ഒരു ചെറിയ പണി വീട്ടിൽ മക്കളെ പുലർത്താൻ ആയിട്ട് കിട്ടാണ്ടിരിക്കുമോ🤔

        Reply
        • ത്വയ്യിബ് കടങ്ങോട് on January 6, 2024 4:49 PM

          ആരോഗ്യപ്രശ്നം ഉണ്ടായിരുന്നു… കൊറേകാലം കിഡ്നി പേഷ്യന്റ് ആയിരുന്നു… കൊറേ ഒക്കെ ആവുന്ന പോലെ ജോലി ചെയ്‌തന്നെ നോക്കിയത്… പിന്നെ തീരെ വയ്യാതെ ആയിരുന്നു

          Reply
    • Manna Mereeza on January 6, 2024 3:50 PM

      ഞാനൊന്ന് ചോദിച്ചോട്ടെ… ഈ കഥയിലെ ഉമ്മയ്ക്ക് ആരോഗ്യപ്രശ്നം വല്ലതും ഉണ്ടോ…? കാരണം വീട്ടിൽ ഒരു രൂപ പോലും പരതിയിട്ട് കിട്ടുന്നില്ല…. ഒരു നുള്ളു ഉപ്പെടുക്കാൻ ഇല്ല…എന്തെങ്കിലും ഒരു ചെറിയ പണി വീട്ടിൽ മക്കളെ പുലർത്താൻ ആയിട്ട് കിട്ടാണ്ടിരിക്കുമോ🤔

      Reply
  3. sabira latheefi on January 5, 2024 9:52 PM

    ❤️❤️

    Reply
  4. Bahjath on January 5, 2024 8:52 PM

    Masha allah 💗🙌🏻വായിച്ചപ്പോൾ കണ്ണ് നിറഞ്ഞു പോയി 🥺നല്ല അർത്ഥവത്തായ വരികൾ ഇനിയുള്ള കാലം അല്ലാഹു സന്തോഷവും സമാദാനവുമുള്ള ജീവിതം നൽകട്ടെ 🤲🏻🤲🏻

    Reply
  5. Neethu VR on January 5, 2024 7:49 PM

    ❤️❤️

    Reply
    • ത്വയ്യിബ് കടങ്ങോട് on January 5, 2024 8:17 PM

      💝

      Reply
    • Bahjath on January 5, 2024 8:45 PM

      Masha allah 💗🙌🏻

      Reply
  6. Vimitha on January 5, 2024 6:16 PM

    നന്മ ഉള്ള മനുഷ്യൻ എല്ലായിടത്തും ഉയർത്തപ്പെടും

    Reply
    • ത്വയ്യിബ് കടങ്ങോട് on January 5, 2024 6:17 PM

      അതേ🥰

      Reply
    • Bahjath on January 5, 2024 8:44 PM

      💗💗

      Reply
    • Nafs nafs on January 9, 2024 6:45 AM

      💔💔💔💔

      Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.