Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • കിട്ടാതെ പോയ മാതൃസ്നേഹം വീണ്ടും ലഭിച്ചപ്പോൾ
  • അമ്മയെന്ന അത്ഭുതം
  • മാതൃത്വം എന്നിലൂടെ
  • Mother’s day
  • അമ്മ
  • ശബ്ദം
  • ഉത്രാടപ്പൂനിലാവ്
  • അമ്മ(എന്റെ അമ്മയുടെ സ്വന്തം ജീവിതത്തിൽ നിന്നും )
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Sunday, May 10
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » വെയിൽ ചില്ല പൂക്കുമ്പോൾ
ഓർമ്മകൾ

വെയിൽ ചില്ല പൂക്കുമ്പോൾ

By SHYNI CELIN THOMASJanuary 4, 2024Updated:January 8, 20246 Comments2 Mins Read120 Views
Bookmark Now
Please login to bookmark Close

No account yet? Register

നനഞ്ഞ് നനഞ്ഞ് തീരാതെ, വിതുമ്പി വിതുമ്പി നിന്ന മഴ സന്ധ്യയിൽ ആണ് ഞാൻ വെയിലിനെ കുറിച്ച് ഓർക്കാൻ തുടങ്ങിയത്. 

ജീവിതത്തിലൂടെ കയറിയിറങ്ങിപോയ “പാവം” (അത്ര പാവമൊന്നുമല്ല) വെയിലിനെ ഞാൻ മാത്രമല്ല, ഇത് വായിക്കുമ്പോൾ നിങ്ങളും ഓർക്കാൻ തുടങ്ങും.

കരിമ്പനടിച്ച വെളുത്ത പെറ്റിക്കോട്ടിട്ടു കൂട്ടുകാരുമായി സാറ്റ് കളിക്കുമ്പോൾ…

ചിരട്ടകളിൽ മണ്ണപ്പം നിറയുമ്പോൾ…

പച്ചിലകൾ കൊണ്ട് കറിവെച്ച് കളിക്കുമ്പോൾ…

ആ അശരീരി വിടാതെ പിന്തുടർന്നു. 

“വെയിലത്ത് ഓടിക്കളിക്കണ്ട പെണ്ണെ. കറുത്തു പോകും”

തലയിൽ പൊത്തിയ വെളിച്ചെണ്ണ കുളിച്ചു കളയാതെ തേരാപ്പാരാ നടക്കുമ്പോൾ കേൾക്കാം. 

“വെയില് കൊണ്ട് നടന്നിട്ട് പനി പിടിച്ചു കിടക്കാം. പിന്നെ സ്കൂളിൽ പോണ്ടല്ലോ”. 

അവധിദിനങ്ങളിൽ ചേക്കേറുന്ന അമ്മ വീട്ടിൽ കൊപ്ര ഉണക്കാൻ കൂടുന്നതും കൊപ്ര റാഞ്ചാൻ വരുന്ന കാക്കകൂട്ടങ്ങളെ ചിരട്ടയിൽ കരുതിവെച്ച കല്ലെടുത്ത് എറിയുന്നതും വെയിലിനു കീഴിലായിരുന്നു. ഉച്ചിയിൽ ഉദിക്കുന്ന വെയില് നോക്കിയായിരുന്നു അമ്മ മല്ലിയും മുളകും തുണികളും ഉണക്കാൻ ഇട്ടിരുന്നത്. വെയിൽ മങ്ങുകയും മഴ ചതി പരത്തുകയും, മല്ലിയും മുളകും തുണിയും നനയുകയും ചെയ്യുമ്പോൾ കഥയറിയാതെ കളിച്ചുകൊണ്ടിരുന്ന ബാല്യത്തിനേറ്റ അടിയും പിച്ചും ഞാൻ മാത്രമാണോ അമ്മയിൽ നിന്നും കൊണ്ടത്?

യൗവനത്തിലാണ് വെയിലിനെ ഞാൻ വീണ്ടും വെറുക്കാൻ തുടങ്ങിയത്. വെയിലേറ്റാൽ തലയ്ക്കകത്ത് വണ്ടുകൾ മൂളാൻ തുടങ്ങുന്നത് പതിവായപ്പോൾ ആസ്വദിച്ചും അർമ്മാദിച്ചും നടക്കേണ്ട ദിനരാത്രങ്ങൾ പലതും തലവേദന കുത്തിവച്ചു വെയിൽ കൊണ്ടുപോയി. ക്ലാസ്സിനകത്തും ബസ്സിനകത്തും എന്തിനേറെ… ചില്ലോടിൽ കൂടി വീടിനകത്ത് പോലും വെയിൽ എന്നെ തേടി വന്നു. മഴയെക്കാളും വെയിലിനെ പേടിച്ചാണ് കുടയെ ഞാൻ സ്നേഹിച്ചു തുടങ്ങിയത്. 

അങ്ങനെ, വെറുത്തു വെറുത്തു വെറുപ്പിനൊടുവിൽ കുട്ടിശങ്കരൻ സ്നേഹിക്കപ്പെട്ടതുപോലെ, എപ്പോഴാണ് ഞാൻ വെയിലിനെ സ്നേഹിച്ചു തുടങ്ങിയത്?

പള്ളി പെരുന്നാൾരാത്രിയിൽ, മാനത്ത് പൊട്ടി വിരിഞ്ഞു താഴേയ്ക്ക് ഉതിർന്നുവീണ, ചാറ്റൽ മഴയിൽ നനഞ്ഞ അമിട്ട് ഗുളികകൾ പെറുക്കിയെടുത്ത് ഉണക്കാൻ ഞങ്ങൾ വെയിലിനെ കാത്തിരുന്നു. ഉണക്കിയെടുത്ത അമിട്ട് ഗുളികകൾ വരിയായി വെച്ച് കത്തിച്ച് പച്ചയും ചുവപ്പും നിറം വിടരുമ്പോൾ ആർത്തുവിളിക്കുന്ന കുട്ടികൂട്ടങ്ങളായി ഞങ്ങൾ. വെയിലത്ത് അമ്മ ഉണക്കാനിടുന്ന മാങ്ങാപൂളും പുളിയും. 

(ദേ നിങ്ങടെ വായിൽ വെള്ളം വന്നു. 😛🥲🥲🥲🥲🤤)

ഞായറാഴ്ചകളിൽ ഇറച്ചികൂട്ടിൽ ചേർക്കാൻ വെയിലത്തിട്ട് ഉണക്കിയെടുത്തു പൊടിച്ചു വെക്കുന്ന മസാലക്കൂട്ടുകൾ. ഉണക്ക മീനുകൾ. ഹാ. ചില വെയിലുകൾക്ക് എന്ത് രുചിയാണെന്നോ. എന്ത് മണമാണെന്നോ.

ഇളംവെയിൽ കായുന്നതും. പൊന്നാകാൻ പോക്കുവെയിൽ നോക്കിയിരിക്കുന്നതും തീയിൽ കുരുത്തത് വെയിലത്ത് വാടില്ലെന്ന് ഗമക്ക് പറഞ്ഞതും “അന്തിവെയിൽ പൊന്നുതിരും ഈറൻ സ്വപ്നവുമായി” എന്ന് കുളിക്കുമ്പോൾ നീട്ടി പാടിയതും. നമ്മളാണ്. ഡിഗ്രി കാലങ്ങളിൽ സുഭദ്രകുമാരി ചൗഹാന്റെ വെയിൽ എന്ന ഹിന്ദി കവിത വായിച്ചു പഠിച്ചതും, കഴിഞ്ഞ ലോക്കഡൗണിൽ ബെന്യാമിന്റെ “മഞ്ഞവെയിൽ മരണങ്ങൾ” ആസ്വദിച്ചു വായിച്ചതും.

കോട്ടൻ സാരിയിൽ പശമുക്കി വിരിച്ചിടാൻ…

ആസ്ത്മയുടെ വലിവ് മുറുകുമ്പോൾ പുറത്തേക്കിറങ്ങാൻ…

വെയിൽ നോക്കിയിരുന്നതും നമ്മളല്ലേ? ഞാൻ മാത്രമാണോ?

പ്രളയ പെയ്ത്തും മഴപെയ്ത്തും തുടരുമ്പോൾ വെയിൽ തെളിയണേ എന്ന് പ്രാർഥിച്ചത് നമ്മൾ ഒരുമിച്ച് ആയിരുന്നില്ലേ?

മുറ്റത്ത് വെയിലും കാച്ചിലും ഉള്ള സ്ഥലങ്ങൾ തപ്പിപ്പിടിച്ച് ചെടികൾ വച്ചുപിടിപ്പിച്ചത് നമ്മൾ തന്നെയാണ്. തുടുത്ത വെയിലിൽ മാത്രം മൊട്ടിട്ട് വിരിയുന്ന അഡീനിയം പൂക്കളെയും പത്തുമണി പൂക്കളെയും പ്രണയിച്ചതും നമ്മൾ മാത്രമാണ്. 

ദാ നോക്കൂ. നിന്നോട് എനിക്ക് പ്രണയമാണെന്ന് പറഞ്ഞപ്പോഴേക്കും എന്റെ മുറ്റത്ത് അവൻ തെളിഞ്ഞും മറഞ്ഞും എത്തിക്കഴിഞ്ഞു. എന്തിനെന്നോ? എന്നെയും എന്റെ പൂച്ചെടികളെയും പ്രണയിക്കാൻ ❤

വാൽ : അങ്ങനെ ഇപ്പൊ എല്ലാരും മഴയെ മാത്രം പ്രണയിച്ചാ മതിയോ. എന്നെ പ്രണയിക്കാനും ആരെങ്കിലുമൊക്കെ വേണ്ടേ? അല്ല പിന്നെ!

എന്ന്,

സ്വന്തം

വെയിൽ. 

ഒപ്പ് 🌅🌅🌄

നിങ്ങൾക്കും വെയിൽ ഓർമ്മകൾ പങ്കുവെക്കാം… 

Post Views: 38
3
SHYNI CELIN THOMAS

ഞാൻ... മഴയെയും പുസ്തകങ്ങളെയും പൂക്കളെയും പ്രണയിക്കുന്ന ഒരു സ്വപ്നാടക. കഥകളുണ്ട് കയ്യിൽ... പക്ഷെ, എഴുതാൻ വയ്യ... കൈ വിറക്കും... കരള് കലങ്ങും... എന്തെന്നാൽ,... എന്റെ കഥകളെന്റെ നേർ ജീവിതമാകയാൽ... അദ്ധ്യാപികയായി അന്നം തേടുന്നു. ആത്മനാ..., അവസാനം വരെ വിദ്യാർഥി.

6 Comments

  1. Sunandha Mahesh on January 8, 2024 9:39 PM

    ശരിയാണ് മഴയെകുറിച്ച് മാത്രം എപ്പഴും എല്ലാവരും എഴുതും..

    വെയിൽ ഓർമ്മകൾ ഭംഗിയായി എഴുതി.. 👌

    Reply
    • SHYNI CELIN THOMAS on January 8, 2024 10:54 PM

      താങ്ക് യൂ ❤️

      Reply
  2. anwar Abdurahiman cm on January 7, 2024 8:21 PM

    അമ്മയെ പ്രകീർത്തിച്ചു കൊണ്ടുള്ള എഴുത്തുകൾ ഒരുപാട് കാണുന്ന പോലെയാണ്‌ മഴയേയും പ്രണയിക്കുന്ന എഴുത്തുകൾ . അച്ഛനെ പറ്റിയുള്ള എഴുത്തുകൾ പോലെ വെയിലിനെ പ്രണയിക്കുന്ന എഴുത്തുകൾ തുലോം കുറവാണ് . വിഷയം ഇഷ്ടമായി . വിഷയത്തോട് നീതി പുലർത്തി .

    Reply
    • SHYNI CELIN THOMAS on January 7, 2024 10:51 PM

      നന്ദി!
      അഭിപ്രായങ്ങൾ ഒന്നുമില്ലാതെ വിഷമിച്ചുപോയി

      Reply
      • Silvy Michael on January 8, 2024 10:24 PM

        ഞാനൊരു വെയിൽപ്രേമിയാണ്. എന്തോ ഏതോ 👌👌👌

        Reply
    • SHYNI CELIN THOMAS on January 8, 2024 10:54 PM

      നന്ദി!🌹

      Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.