Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • കിട്ടാതെ പോയ മാതൃസ്നേഹം വീണ്ടും ലഭിച്ചപ്പോൾ
  • അമ്മയെന്ന അത്ഭുതം
  • മാതൃത്വം എന്നിലൂടെ
  • Mother’s day
  • അമ്മ
  • ശബ്ദം
  • ഉത്രാടപ്പൂനിലാവ്
  • അമ്മ(എന്റെ അമ്മയുടെ സ്വന്തം ജീവിതത്തിൽ നിന്നും )
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Sunday, May 10
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » തീന്മേശയിലെ മൗനം
കഥ

തീന്മേശയിലെ മൗനം

By Roy MattackalJanuary 6, 2024Updated:January 11, 20244 Comments3 Mins Read125 Views
Bookmark Now
Please login to bookmark Close

No account yet? Register

വെളുപ്പിനു അഞ്ചു മണി. അയാൾ ഉണർന്നു. നല്ല ക്ഷീണം. പല രാത്രികളിലും കാണാറുള്ള ദു:സ്വപ്നം അന്നും അയാളുടെ  ഉറക്കത്തെ തെല്ലൊന്നുമല്ല അലട്ടിയത്. എന്നും എന്തേ ഇങ്ങിനെ? മൂന്നു നാലു വർഷമായി ഇതേ സ്വപ്നങ്ങൾ തന്നെ മാറി മറിയുന്നു, വ്യത്യസ്ത  രൂപങ്ങളിലും ഭാവങ്ങളിലും എന്നു മാത്രം. കാണപ്പെടുന്ന സാഹചര്യങ്ങളും സ്ഥലങ്ങളും ഭയാനകമെന്നും അസഹനീയമെന്നും അറിയുന്ന മുറയ്ക്കു ഞെട്ടിയുണരും. ഉണർന്നാലും അതേ കാഴ്ചകൾ ഇരുട്ടത്ത് തെളിഞ്ഞു നിൽക്കും.

പ്രായത്തിന്റെ ആറാം പാദം. തനിച്ചാകുമോ എന്നതിന്റെ ഭയപ്പെടുത്തൽ, ആയുസ്സിനു വെല്ലുവിളിയുടെ പുതിയോരങ്കം കുറിക്കുകയാണോ? അനാവശ്യമായി കടന്നു വരുന്ന ചിന്തകളാണ് വീണ്ടും ക്ഷീണിതനാക്കുന്നതെന്ന് അയാൾക്കറിയാമായിരുന്നു. ചിന്തകളല്ലാതെ തനിക്കാരു കൂട്ടു എന്നീയിടെ ആരോടോ അയാൾ പറഞ്ഞിരുന്നു. നല്ല ഓർമ്മകൾ സമ്യദ്ധമായുണ്ടെങ്കിലും അവയെ തലോടുവാനുള്ള ശക്തി നഷ്ടപ്പെട്ടവനു വേറെ എന്തു?

ഇന്നയാളുടെ തീൻമേശയിൽ രണ്ടു പാത്രം മാത്രം. മറ്റു പാത്രങ്ങളെല്ലാം ദൂരത്തെവിടേയോ. നഷ്ടപ്പെടുത്തിയതോ അതോ നഷ്ടപ്പെട്ടതോ, അറിയില്ല.

രാവിലെ എട്ടു മണി – ” കുഞ്ഞേ .. കഴിക്കാനെടുത്തു “

_ ” ആ .. വരുന്നപ്പാ “

Family that eat together, stays together forever. തന്റെ കുടുംബത്തേക്കുറിച്ചോർക്കുമ്പോൾ ആദ്യം ഓർമ്മ വരുന്നത് ഈ മനോഹര വാക്യമായിരുന്നു. സ്കൂൾ പഠനം കഴിഞ്ഞപ്പോൾ മുതൽ മനസ്സിൽ പതിഞ്ഞ സ്വപ്നം തന്നെയായിരുന്നു ഇത്. ചെറുപ്പത്തിൽ വല്ല്യ വല്ല്യപ്പച്ചന്റെ വീട്ടിലെ അടുക്കളയിലെ പത്തായത്തിനു പുറത്തും ചുറ്റുമായി ഇരുന്നു,  സന്തോഷത്തോടെ ഭക്ഷണം പങ്കിടുന്ന ഓർമ്മയും അയാളുടെ ഈ സ്വപ്നത്തെ വളർത്തിയിരുന്നു.  കാലം മാറി, തലമുറകൾ പുതുലോകത്തിനു സമാന്തരമായി വളർന്നപ്പോൾ സ്നേഹം എന്ന നൽ വിഭവം  ഊണുമേശയിൽ നിന്നപ്രത്യക്ഷമായി. അതു വിളമ്പിയിരുന്ന ചട്ടയും മുണ്ടുമണിഞ്ഞ നന്മ മനസ്സുകളും മൺമറഞ്ഞു.

മാതാപിതാക്കളും ഭാര്യയും മക്കളും സഹോദരങ്ങളും ബന്ധുമിത്രാദികളെല്ലാവരും നല്ലവർ, വേണ്ടപ്പെട്ടവർ, നല്ലതു കാംക്ഷിക്കുന്നവർ. പക്ഷെ, ഞാൻ വെറും ഞാനായിപ്പോയി എന്നയാൾക്കു തോന്നി. ആ തോന്നൽ വേണ്ടിയിരുന്നോ എന്നു പലപ്പോഴും ചിന്തിച്ചിട്ടും ഒരു പ്രയോജനവും ഉണ്ടായിരുന്നില്ല. ഓരോരുത്തരുടേയും മനസ്സിലാണ് അവരരുടെ കാഴ്ചപ്പാടും പ്രവർത്തനങ്ങളും ഉരുത്തിരിഞ്ഞ്,  ജീവിതത്തിലേക്ക് അതെല്ലാം പ്രതിഫലിക്കപ്പെടുക.  കണ്ണിനു കാഴ്ചയേ നൽകാനാവൂ. മനസ്സിനെ മനസ്സിലാക്കാനുള്ള കഴിവ് ഏതവയവത്തിനു സാധ്യമാകും ? അച്ഛൻ, അമ്മ, ഭർത്താവ്, ഭാര്യ, മകൻ, മകൾ, സഹോദരീ സഹോദരന്മാർ .. ഇവയൊക്കെ കുടുംബമെന്ന വേദിയിലെ കഥാപാത്രങ്ങൾ മാത്രം. അവർ സമയാസമയങ്ങളിൽ രംഗത്തു വന്നു തങ്ങളുടെ വേല നന്നായി നടിച്ചു മറയും. അഭിനയമികവില്ലാത്തവർ അരങ്ങിൽ നിന്നു മാറ്റപ്പെടും. ചിലരെ കാലമോർക്കും, ചിലർ തിരസ്കരിക്കപ്പെടും.

ഉച്ചയ്ക്കു ഒരു മണി – ” കുഞ്ഞേ .. ചോറെടുത്തു “

– ” ആ .. .. “

നല്ല കുടുംബ ബന്ധങ്ങൾക്കാധാരമാവാൻ നല്ല ആശയവിനിമയം നിർബ്ബന്ധമാണെന്ന് അയാൾ വിശ്വസിച്ചിരുന്നു. ആലോചനകൾ, അഭിപ്രായങ്ങൾ, തീരുമാനങ്ങൾ ഒക്കെ നല്ല ഭക്ഷണത്തിനൊപ്പം വിളമ്പുവാനും കുടുംബത്തിനായി അവയൊക്കെ കൈക്കൊള്ളുവാനും ഊണുമേശയല്ലാതെ മറ്റൊരു ഇടം ഇല്ല. അവിടെ വേറൊരിടത്തും ലഭിക്കാത്ത ഒരു ഒരുമ രൂപപ്പെടും. ചുറ്റുമിരിക്കുന്നവരിലും ആ ഒരുമ നല്ലോരു ആത്മ സംതൃപ്തി നൽകും. അവിടെ എത്രയോ കാര്യങ്ങൾ തീരുമാനിക്കപ്പെടുന്നു, എത്രയോ സന്തോഷങ്ങളും സങ്കടങ്ങളും പങ്കിടപ്പെടുന്നു, എത്രയോ പരിഹാരങ്ങൾ ഉണ്ടാവുന്നു. ബന്ധങ്ങളെ കെട്ടിയുറപ്പിക്കുവാൻ, ചിരിക്കുമ്പോൾ കൂടെ ചിരിക്കുവാൻ,  കരയുന്നവനെ ആശ്വസിപ്പിക്കുവാൻ, നേട്ടങ്ങളെ പ്രശംസിപ്പാൻ, കഴിവുകളെ പ്രോത്സാഹിപ്പിക്കുവാൻ, പ്രയത്നങ്ങളെ പ്രചോദിപ്പിക്കുവാനുമൊക്കെ ഊണുമേശയെന്ന മനോഹരമാം ഇടം നേടിത്തരുന്ന പ്രാധാന്യം അതിധന്യമാണ്.

ഞാൻ എന്ന ഭാവത്തിനുമുപരി നാമെന്ന ശക്തിക്കും ദൃഢതയ്ക്കും ഭംഗി കൂട്ടുന്നയിടം. എണ്ണത്തിലല്ല, ഐക്യത്തിലാണ് മഹിമ എന്നു വിളിച്ചോതുന്ന ഇടം. പ്രായത്തിലല്ല, പക്വതയിലാണ് ബലം എന്നു തെളിയിക്കപ്പെടുന്ന ഇടം. ശബ്ദത്തിലല്ല, സൗമ്യതയിലാണ് ഇമ്പം എന്നു ദ്യശ്യമാക്കിത്തരുന്ന ഇടം.   തർക്കങ്ങളിലല്ല, സമാധാന സാധ്യതകളിലാണ് ജീവിതം എന്നു സാധൂകരിക്കുന്ന ഇടം. പറയുന്നതിലല്ല, കേൾക്കുന്നതിലാണ് ക്ഷമ എന്ന സമ്പാദ്യപ്പെട്ടിയുടെ അർഹമായ ഇടം. വെട്ടി നിരത്തലുകളല്ല, വളർത്തി വലുതാക്കുന്ന ക്രിയയാണ് ശരിയായ കൃഷി എന്നു കാട്ടിത്തരുന്ന വിളയിടം. വെറുപ്പും വിദ്വേഷവും വൈരാഗ്യവും ഒന്നുമല്ല, സ്നേഹം മാത്രമാണ് ഏതിനും പരിഹാരവും പ്രതിവിധിയുമെന്നു അടിവരയിടപ്പെടുന്ന ഇടം. തീൻ മേശ നന്മകളുടെ ഒരു രുചിക്കൂട്ടു തന്നെ.

രാത്രി എട്ടു മണി – ” കുഞ്ഞേ .. കഴിക്കാൻ വാ “

– .. .. ..

അവൻ കേട്ടില്ലേ .. ” കുഞ്ഞേ .. മോനെ .. കഴിക്കാൻ വന്നേ “

– .. .. ..

ആ മൗനം ഘനപ്പെടുമ്പോൾ സങ്കടം തോന്നും. തീൻ മേശയിൽ തനിക്കായി മാത്രം ഒരു പാത്രമേ കാണുന്നുള്ളൂ. എന്നിട്ടും അയാൾ വിളിക്കുന്നു .. ആരെയോ ഒക്കെ.  വിളമ്പാൻ മറ്റു പാത്രങ്ങളില്ല, അതിൽ ഭക്ഷണവുമില്ല, ഭക്ഷിക്കുവാൻ ബന്ധങ്ങളുമില്ല. നെടുവീർപ്പുകൾക്ക് ദൈർഘ്യം ഏറുന്ന പോലെ. എതിർവരത്തെ ഭിത്തിയിൽ കണ്ടു, ഫ്രെയിം ചെയ്ത നാലു ഭംഗികൾ.. സ്നേഹം വിളമ്പിക്കൊടുത്തു മൺമറഞ്ഞു പോയ നാലു മുഖങ്ങൾ. സങ്കടഭാവം തന്നെ അവരിലും.

പത്തു മണി. അന്നേ ദിവസം അലട്ടിയിരുന്ന അനേകം ചിന്തകൾക്കും പ്രശ്നങ്ങൾക്കുമൊടുവിലും, തനിച്ചായതിന്റെ ബദ്ധപ്പാടുകളോ ഒന്നും ഒന്നിനും പരിഹാരമാവില്ലെന്നറിയാമായിട്ടും  അയാൾ സ്വയം ആശ്വസിച്ചു.  പതുക്കെ കണ്ണടച്ചു, പുലരി എന്ന നൽ പ്രതീക്ഷ വന്നു തൊട്ടുണർത്തും എന്ന വിശ്വാസത്തോടെ.

ദൂരത്തെവിടെയോ റേഡിയോയിൽ മുകേഷിന്റെ ഒരു ഗാനം കേൾക്കുന്നു .. ‘ രാത് അന്ധേരി ദൂർ സവേര ബർബാദ് ഹെ ദിൽ മെരാ .. .. ‘

Post Views: 23
2
Roy Mattackal

Schooling at Sainik School Kazhakkoottam, took Engineering degree from University Vishweshwaraya College of Engineering Bangalore. Career in Sales and Marketing.

4 Comments

  1. Sunandha Mahesh on January 11, 2024 2:38 PM

    നല്ലെഴുത്ത്.. ഒറ്റപ്പെടലിന്റെ വേദന നന്നായി എഴുതി.

    Reply
    • sabira latheefi on January 11, 2024 2:41 PM

      👍🏻👍🏻

      Reply
  2. Shreeja R on January 7, 2024 12:28 PM

    👌

    Reply
    • NISHA SIDHIQUE on January 7, 2024 4:09 PM

      ഇഷ്ടായി ❤️

      Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.