Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • കിട്ടാതെ പോയ മാതൃസ്നേഹം വീണ്ടും ലഭിച്ചപ്പോൾ
  • അമ്മയെന്ന അത്ഭുതം
  • മാതൃത്വം എന്നിലൂടെ
  • Mother’s day
  • അമ്മ
  • ശബ്ദം
  • ഉത്രാടപ്പൂനിലാവ്
  • അമ്മ(എന്റെ അമ്മയുടെ സ്വന്തം ജീവിതത്തിൽ നിന്നും )
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Sunday, May 10
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » മെസഞ്ചർ ട്രെയിനിന്റെ ചൂളം വിളികൾ
സാമൂഹ്യപ്രശ്നങ്ങൾ

മെസഞ്ചർ ട്രെയിനിന്റെ ചൂളം വിളികൾ

By SHYNI CELIN THOMASJanuary 7, 2024Updated:January 12, 202415 Comments3 Mins Read254 Views
Bookmark Now
Please login to bookmark Close

No account yet? Register

അടുക്കളയിലെ കുക്കറിനോടൊപ്പം പതിവില്ലാതെ അവളുടെ ഫോണിലെ മെസഞ്ചറും നിലവിളിക്കാൻ തുടങ്ങിയപ്പോഴാണ് സ്റ്റൗ ഓഫ് ചെയ്തു വെച്ച് അവൾ ഫോൺ തുറന്നത്.

തൃശ്ശൂർ പൂരം തേക്കിൻകാട്ടിൽ സ്ഥലം തികയാതെ മെസഞ്ചറിലേക്ക് മാറ്റിവെച്ചോ എന്ന് ഒരുവേള സംശയിക്കുമാറ് നോട്ടിഫിക്കേഷനുകളുടെ പച്ചവെളിച്ചം അവളുടെ കണ്ണുമിഴിപ്പിച്ചു.

പരിചയം പോലുമില്ലാത്ത പേരുകൾ..

“ ആഞ്ഞിലി മരത്തിൽ തൂങ്ങിമരിച്ച കോണകം” “വള്ളി നിക്കറിട്ട ചങ്ങായി” എന്നൊക്കെയുള്ള അശ്ലീല പേരുകൾ ഒന്നും കണ്ടില്ലല്ലോ എന്ന് ആശ്വസിച്ചു അവൾ ഓരോ മെസ്സേജും തുറന്നു നോക്കി.

ചിലത് “ഹായ്” മാത്രമേ ഉള്ളൂ…

“പോരാ… പോരാ” എന്ന് അവളുടെ മനസ്സ് മന്ത്രിച്ചു.

ചിലത് “ഹലോ”യിൽ ഒതുങ്ങി.

ആരാണോ.. എന്തോ..

മറുപടി കൊടുക്കണോ.. 🤔

വേണ്ട പുലിവാൽ ആയാലോ…

തുരുതുരാ ആരുടെയൊക്കെയോ ടൈപ്പിംഗ് നടക്കുന്നുമുണ്ട്.

അൺഇൻസ്റ്റാൾ ചെയ്തു വെച്ച മെസഞ്ചർ വളരെ കാലങ്ങൾക്ക് ശേഷം താൻ പഠിപ്പിച്ച.. ഫേസ്ബുക്കിൽ തന്നെ ഫോളോ ചെയ്യുന്ന വിദ്യാർത്ഥിനികളെ പൂർവ്വ വിദ്യാർത്ഥിനി സംഗമത്തിന് നേരിട്ട് ക്ഷണിക്കാൻ തുറന്നതായിരുന്നു. തലങ്ങും വിലങ്ങും നോട്ടിഫിക്കേഷനുകളുടെ പ്രളയം വന്നപ്പോൾ അവളെക്കാൾ അതിൽ ശ്രദ്ധ വച്ചത് ചെറിയ മോനായിരുന്നു.

ഫോൺ തുറന്നു മെസഞ്ചർ ചെക്ക് ചെയ്തു അവൻ ചോദിച്ചു.

“ആരാ അമ്മെ ഇവരൊക്കെ”

“ആ എനിക്കറിയാമ്മേല”

“ ഇവരൊക്കെ എന്തിനാ അമ്മയ്ക്ക് മെസ്സേജ് അയക്കുന്നത്…” അവളുടെ തുറിച്ചുനോട്ടം കണ്ടപ്പോൾ അവൻ പതുക്കെ പിൻവാങ്ങി.

അവനെ അവൾ ഭാവിയിൽ സിബിഐയിൽ ചേർക്കാൻ ഉദ്ദേശിക്കുന്നു.

സ്ഥലത്തില്ലാത്ത പിതാശ്രീയോട് നാളെ അത്താഴസമയത്ത് അവൻ ഇത് പൊട്ടിക്കാൻ സാധ്യതയുണ്ട്. മിക്കവാറും ഒരു കുടുംബ കലഹത്തിന് സാധ്യത മണക്കുന്നു. താൽക്കാലിക ശമനത്തിന് അവന് ബാഗ് തപ്പിയപ്പോൾ കിട്ടിയ രണ്ടാഴ്ച പഴക്കമുള്ള ആൽപൻ ലീബേ മുട്ടായിയും അരമണിക്കൂർ യൂട്യൂബ് കാണാനുള്ള സ്വാതന്ത്ര്യവും കൊടുത്തു നോട്ടിഫിക്കേഷൻ സൈലന്റ് ആക്കി രംഗം ശാന്തമാക്കി.

അവൾ വീണ്ടും മെസ്സഞ്ചറിലേക്ക് നോക്കി.ഈയിടെയായി ഫ്രണ്ട്ഷിപ്പ് റിക്വസ്റ്റ് സ്വീകരിച്ച അകൗണ്ടുകളിൽ നിന്നാണ് സന്ദേശങ്ങൾ വന്നിരിക്കുന്നത്.

കുറേ നേരത്തേക്ക് ഫോൺ തുറന്നില്ല.

വൈകുന്നേരം വീണ്ടും താൻ എഴുതിയ ബ്ലോഗിന് ആരെങ്കിലും ലൈക്കിയിട്ടുണ്ടോ കമന്റിട്ട്ണ്ടോ എന്നറിയാനുള്ള അടങ്ങാത്ത ആകാംക്ഷ കൊണ്ട് ഫോൺ കയ്യിൽ എടുത്തപ്പോൾ ഫോണിന്റെ ഉച്ചിയിൽ നോട്ടിഫിക്കേഷൻ ഭ്രാന്താസ്പത്രിയിൽ ഷോക്കടിപ്പിക്കുന്നതുപോലെ വൈബ്രേറ്റ് ചെയ്തു തുടങ്ങി.

തുറന്നേക്കാം…

വലിയ വലിയ ആൾക്കാരാണെന്ന് തോന്നുന്നു. സാഹിത്യം നിറഞ്ഞ മെസ്സേജുകൾ…

പ്രണയം നിറഞ്ഞുകവിയുന്ന വരികൾ…

ഒലിപ്പിക്കുന്ന അന്വേഷണങ്ങൾ..

ചിലർക്ക്, വീട് പറമ്പിൽ ആണോ പുഴയിലാണോ അതോ കടലിൽ ആണോ എന്നറിയാതെ…

കാട്ടിൽ ആണെന്ന് പറഞ്ഞു. എന്നിട്ടും വിശ്വാസമില്ല.

ചിലർക്ക്, “എന്താ ചെയ്യുന്നേ” എന്ന് അറിയണം.

ഇപ്പോ ഫോൺ നോക്കിക്കൊണ്ടിരിക്കുകയാണ് എന്ന് മറുപടി കൊടുത്തു. എന്നിട്ടും വിശ്വാസമില്ലാത്ത പോലെ…

‘പണിയൊന്നുമില്ലാതെ ഇരിക്കുകയാണെങ്കിൽ പണി തരാൻ ആയിരിക്കണം ചോദ്യം’ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ ആയിരിക്കണം മൂപ്പരുടെ ഉദ്യോഗം 😜

ഭാഗ്യം!

“എന്ത് ഡ്രസ്സാ ഇട്ടിരിക്കുന്നേന്ന് “മാത്രം ചോദ്യം കണ്ടില്ല. അല്ലായിരുന്നേൽ ഒറ്റമേലങ്കിയിൽ ആടയാഭരണ വിഭൂഷിതയായി ചടഞ്ഞിരിക്കുന്ന അവൾക്ക് അപകർഷതാബോധം തോന്നിയേനെ…

“ കഴിച്ചോ” എന്ന് വിശപ്പിന്റെ വിലയറിയാവുന്ന കുറെ പേരുടെ ചോദ്യങ്ങൾ…

“ഹാവൂ.. എന്തൊരു സ്നേഹം… എന്തൊരു സ്നേഹം”

അതും പിതാശ്രീ സ്ഥലത്തില്ലാത്തതിനാൽ പിള്ളേർക്ക് മാഗിയും ഉണ്ടാക്കിക്കൊടുത്തു പറ്റിച്ച് ഡയറ്റ് എന്നു പറഞ്ഞ് വായു ഭക്ഷിച്ചിരിക്കുന്ന അവളോട്…

അവനവന്റെ ഫാര്യയോട് ജീവിതത്തിൽ എപ്പോഴെങ്കിലും ഇത് ചോദിച്ചിരുന്നെങ്കിൽ എത്ര നല്ല ഭക്ഷണം അവൾ ഉണ്ടാക്കി കൊടുക്കുമായിരുന്നു!! എന്തു നന്നായി അവൾ ഉറക്കി കൊടുക്കുമായിരുന്നു!!! ഹാ…പറഞ്ഞിട്ട് എന്ത് കാര്യം? അവനൊന്നും യോഗമില്ലാതെ പോയി.

ചിലർ പരസ്യങ്ങൾ ആണ് ഇട്ടിരിക്കുന്നത്. “കക്കൂസിന്റെ സെപ്റ്റിടാങ്ക് കോരിത്തരും” “ഓൺലൈനിൽ വീട്ടിലിരുന്ന് ജോലി ചെയ്യാം ” (ഇപ്പോ ചെയ്യുന്ന ജോലി ഒന്നും പോരാതെ..)എന്നുവരെ പരസ്യം ഇട്ടിരിക്കുന്നു.

ഈയിടെ ചേർന്ന സാഹിത്യ ഗ്രൂപ്പിൽ നിന്നുമുണ്ട് സ്നേഹാന്വേഷണങ്ങൾ. ഗുഡ്മോർണിംഗ് മുതൽ നട്ടുച്ചയ്ക്ക് ശുഭരാത്രി വരെ നേർന്നിരിക്കുന്നു. അവിടെയുമുണ്ട് പ്രണയം തകർന്നപ്പോൾ ഒഴുകിയ ചോര നീരാക്കി എഴുതിയ വഞ്ചിപ്പാട്ട് രാഗത്തിൽ എഴുതിയ പ്രണയപെയ്ത്തും സന്തോഷ് പണ്ഡിറ്റ് രാഗത്തിൽ എഴുതിയ പ്രണയ കച്ചേരികളും.

അതിനിടയിൽ ഒരു മെസ്സേജ്.

“എപ്പോഴാ ഒന്ന് കാണാ…”

യ്യോ…ഞെട്ടി. ശരിക്കും അവൾ ഞെട്ടി. അവളുടെ കെട്ടിയോൻ പോലും അവളുടെ മുഖത്തേക്ക് നോക്കിയിട്ട് കാലം കുറെയായി.

ഒരു പ്രേമലേഖനത്തിനായി മനസ്സ് തുടിച്ച കൗമാര കാലഘട്ടത്തിൽ പോലും കിട്ടാത്ത പ്രണയവും പ്രണയ ലേഖനങ്ങളും അന്വേഷണങ്ങളും സ്നേഹവും സൗഹൃദവും നിറഞ്ഞൊഴുകിയ മെസഞ്ചറിനെ അന്ന് ആദ്യമായി അവൾ പ്രണയിച്ചു…

“ഓരോരുത്തർക്കും കിട്ടാനുള്ളത് അതിന്റെ ശരിയായ സമയത്തിൽ തേടിവരും” എന്നത് എത്ര പരമാർത്ഥം ആണല്ലേ…😂

രാത്രി പതിനൊന്നര വരെ വന്നുകൊണ്ടിരുന്ന സ്നേഹാന്വേഷണ-വൈബ്രേഷനുകളെ കുത്തി-ബ്ലോക്കി മുറിവേൽപ്പിച്ച് അവളുടെ വിരലുകൾ തളർന്നു. ഒരു രാത്രിക്കുള്ളിൽ മെസഞ്ചറിലെ പ്രണയ ലേഖനങ്ങളെയും പാതിരാവിലും പ്രണയമുണർത്തി കൂവിക്കൊണ്ടിരുന്ന പൂവൻ കോഴികളെയും വെറുപ്പിന്റെ കറുത്ത തിരശ്ശീല കൊണ്ട് മൂടി വെച്ചു, ഉറങ്ങാതെ, കരുതലോടെ.. തൊട്ടടുത്ത് അവളെ കെട്ടിപ്പിടിച്ച് കിടന്നിരുന്ന മോന്റെ “ഇതൊക്കെ ആരാ അമ്മേ” എന്ന പുരികം ഉയർത്തിയുള്ള പാട്രിയാർക്കൽ ചോദ്യത്തെ അവഗണിച്ചുകൊണ്ട് അവനെ ഒന്നുകൂടെ ചേർത്തുപിടിച്ച് നെറ്റിയിൽ ഒരു മുത്തവും നൽകി, അവൾ പറഞ്ഞുചുവന്ന താടിയും തലപ്പാവുമുള്ള.. അംഗവാലുള്ള.. പാതിരാത്രിയിലും വെളുപ്പിനും കൂവി ഉണർത്തുന്ന പൂവൻകോഴികളുടെ സഹനത്തിന്റെ…ഉ റക്കമില്ലാത്ത രാത്രികളുടെ കഥ…

POV: വെറുത്ത് വെറുത്ത് വെറുപ്പിന്റെ അവസാനം കുട്ടി ശങ്കരനോട് പഴേ നായികക്ക് പ്രണയം തോന്നിയത് പോലെ പൂവൻകോഴികളെ കൊന്ന് കുമ്പളങ്ങ ഇട്ട് തേങ്ങാപ്പാൽ ഒഴിച്ച് കറിവെച്ച് തിന്നാൻ അവൾക്ക് കൊതി തോന്നാതിരുന്നാൽ മതിയായിരുന്നു…

Post Views: 33
6
SHYNI CELIN THOMAS

ഞാൻ... മഴയെയും പുസ്തകങ്ങളെയും പൂക്കളെയും പ്രണയിക്കുന്ന ഒരു സ്വപ്നാടക. കഥകളുണ്ട് കയ്യിൽ... പക്ഷെ, എഴുതാൻ വയ്യ... കൈ വിറക്കും... കരള് കലങ്ങും... എന്തെന്നാൽ,... എന്റെ കഥകളെന്റെ നേർ ജീവിതമാകയാൽ... അദ്ധ്യാപികയായി അന്നം തേടുന്നു. ആത്മനാ..., അവസാനം വരെ വിദ്യാർഥി.

15 Comments

  1. Sunandha Mahesh on February 24, 2024 4:23 PM

    പോട്ട്..
    കൊത്താതെ സൂക്ഷിച്ചാൽ മതി 😄

    Reply
    • Shreeja R on February 6, 2025 4:01 PM

      രസകരമായ എഴുത്ത് 👌

      Reply
  2. drvenus on January 10, 2024 6:52 PM

    ഒഴിയാബാധകൾ

    Reply
  3. Seenanavaz on January 10, 2024 3:32 PM

    കോഴി മപ്പാസുണ്ടാക്കാം😊
    എഴുത്ത് അടിപൊളി👏👏🥰

    Reply
  4. Neethi Balagopal on January 8, 2024 10:34 AM

    ഹഹ.. കൊഴിക്കുട്ടൻമാരെ ഇതിലെ ഇതിലെ😄😄

    Reply
  5. അനാമിക s on January 7, 2024 7:28 PM

    😂😂😂കലക്കി

    Reply
    • Khadeeja Maeed on January 7, 2024 7:40 PM

      കഥ വായിച്ചു….വളരെ നന്നായിട്ടുണ്ട്…… അഭിനന്ദനങ്ങൾ

      Reply
      • Shreeja R on January 8, 2024 7:17 AM

        അടിപൊളി 👌

        Reply
      • Sreeja Anoop on January 9, 2024 4:32 PM

        വളരെ നന്നായിട്ടുണ്ട് 🥰🔥 അഭിനന്ദനങ്ങൾ…. Keep goinggg🌹🌹

        Reply
  6. പവിത്ര ഉണ്ണി on January 7, 2024 7:23 PM

    എല്ലാത്തിനെയും അൽഫാമാക്കൂ.

    Reply
    • Suma Jayamohan on February 6, 2025 12:41 PM

      നന്നായി എഴുതി.❤️👌🌹
      ഇതൊരു ആഗോള പ്രശ്നമാണല്ലേ?

      Reply
  7. Sabira latheefi on January 7, 2024 7:21 PM

    🤣🤣കലക്കി

    Reply
    • Jasna on January 7, 2024 8:21 PM

      പാതിരാക്ക് കൂവുന്ന കോഴികളെ കൊന്ന് കറിവെക്കണം ന്നാ പറയാറ്. എഴുത്ത് സൂപ്പർ ❤️

      Reply
  8. Vimi on January 7, 2024 7:18 PM

    😂😂 അങ്ങനെ അതൊരു കോഴിക്കൂട്ആ യി

    Reply
    • Manna Mereeza on January 7, 2024 9:03 PM

      നിമിഷ നേരത്തിനുള്ളിൽ നല്ലൊരു രചന 👏👏….

      Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.