Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • ഒരു മരീചിക പോൽ നീ
  • മുറിവാഴങ്ങൾ!
  • ആ മഴയിലൊരാൾ
  • സ്വതന്ത്ര
  • പങ്കാളി❤️
  • ആരാധിക
  • നീ എന്തായാലും എന്റെ കുഞ്ഞാണ്
  • ഇനി എന്ന് കാണും എൻ ഉമ്മയെ
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Wednesday, May 13
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » കൊച്ചുപ്രേമൻ
ഓർമ്മകൾ കഥ സൗഹൃദം

കൊച്ചുപ്രേമൻ

By Binu VargheseJanuary 8, 2024Updated:January 15, 20243 Comments3 Mins Read99 Views
Bookmark Now
Please login to bookmark Close

No account yet? Register

തെക്കേപ്പുറത്തെ മൂവാണ്ടൻ മാവിന്റെ ചുവട്ടിൽ മൊട്ടേന്നുവിരിഞ്ഞ കാലത്തു ചിരട്ടയിൽ മണ്ണപ്പം ചുട്ടുകളിക്കുമ്പോൾ ആകണം അവന്‍ ആദ്യമായി അവളെക്കണ്ടത്. 

അത്താഴത്തിനു മത്തി പൊരിച്ചതിനായി വാശി പിടിച്ചു കരഞ്ഞപ്പോള്‍ അമ്മ പറഞ്ഞു, “ചെറുക്കാ ചോറ് മുഴുവന്‍ കഴിച്ചാല്‍ വലുതാവുമ്പോള്‍ അങ്ങേലെ വാവയെ നിനക്ക് കെട്ടിച്ചു തരാം. “

അമ്മ അല്ലേലും അങ്ങനെയാണ്. സാധാരണ അമ്മമാരെപ്പോലെ വലിയ വലിയ തള്ളുകളൊന്നും അമ്മ തൊടുത്തു വിടാറില്ല. രാവിലെ അവന്‍ അങ്ങേലെ വാവയെ വായി നോക്കിയത് അമ്മ കണ്ടിട്ടുണ്ടാവണം. അവന്‍റെ കുഞ്ഞികണ്ണുകള്‍ പുഞ്ചിരി തൂകി. ചെക്കൻ അന്ന് ചോറ് മുഴുവനും വാരിത്തിന്നു. 

അഞ്ചാം ക്ലാസ്സില്‍ കണക്കിന് തോറ്റ് തുന്നം പാടി നില്‍ക്കുന്ന സമയത്ത് അമ്മ വീണ്ടും “പഴയ ഓഫര്‍ ” പൊടിതട്ടിയെടുത്തു. “നന്നായി പഠിച്ച് വല്ല്യൊരു ജോലിക്കാരനായാല്‍ പൊന്നുമോനു വാവയെ കെട്ടിച്ചു തരാം. ” അമ്മയുടെ വജ്രായുധം വെറുതെയായില്ല. അന്ന് മുതല്‍ അവൻ നന്നായി പഠിച്ചു തുടങ്ങി. അവന്റെ മനസ്സില്‍ പ്രേമമുകുളങ്ങള്‍ പൊട്ടിമുളച്ചു കഴിഞ്ഞിരുന്നു. അങ്ങേലെ വാവ തന്റയാണ്. അവന്‍റെ മനസ്സ് മന്ത്രിച്ചു. 

എല്ലാ അവധിക്കാലത്തും അവള്‍ അമ്മ വീട്ടിൽ എത്തും. വെള്ളാരം കല്ലുകളും മഞ്ചാടിക്കുരുക്കളും പെറുക്കി കൂട്ടുമ്പോള്‍ അവന്‍ കൂടെക്കൂടും. അവള്‍ കല്ല്കളിക്കുമ്പോള്‍ അവന്‍ അവളുടെ ഭംഗി നോക്കിയിരിക്കും. അവന്‍റെ പ്രണയം നിശബ്ദമായിരുന്നു. പത്താംക്ലാസ്സിലെ ക്രിസ്മസ്അ വധിക്കു വന്നപ്പോൾ ആദ്യമായി അവള്‍ തന്റെ കാമുകനെക്കുറിച്ചു അവനോടു പറഞ്ഞു. അവളുടെ ചന്ദനം മണക്കുന്ന പേഴ്സില്‍ നിന്ന് അവന്‍റെ ഫോട്ടോയും കാണിച്ചു. അന്നാണ് അവൻ ആദ്യമായി കള്ളുഷാപ്പില്‍ കയറിയത്. അന്ന് കൂടെക്കുടിച്ച ജോമോൻ അവന്റെ ആത്മമിത്രമായി. 

അടുത്ത അവധിക്കാലത്ത്‌ വന്നപ്പോള്‍ അവളുടെ പേഴ്സില്‍ കാമുകന്‍റെ പടം ഉണ്ടായിരുന്നില്ല. ചോദിച്ചപ്പോള്‍ അവളുടെ കണ്ണുകള്‍ നിറഞ്ഞു തുളുമ്പി. ആ കണ്ണുകളില്‍ എല്ലാമുണ്ടായിരുന്നു. അവന്റെ മനസ്സ് ആനന്ദപുളകിതമായി.
സന്തോഷിക്കുമ്പോഴും സങ്കടം വരുമ്പോഴും ഒരേ മരുന്ന് ഉപയോഗിക്കാമെന്ന് അന്ന് അവൻ മനസ്സിലാക്കി. വാവയുടെ പ്രണയം പൊട്ടിയത് അവൻ കള്ളുഷാപ്പില്‍ തന്നെ ആചരിച്ചു. എന്നത്തേയും പോലെ അന്നും ജോമോൻ ഒപ്പമുണ്ടായിരുന്നു. 

അന്തിക്കള്ളിന്റെ ഇളം തണുപ്പില്‍ മതി മറന്നിരിക്കുമ്പോള്‍ ഷാപ്പിലെ കറിക്കാരന്‍ ചേട്ടന്‍ ചോദിച്ചു”സാധനമുണ്ട് എടുക്കട്ടെ?”. “സാധനമോ എന്ത് സാധനം?”അവൻ അമ്പരന്നു. സ്പെഷ്യല്‍ ആയി എന്തെങ്കിലും ഉണ്ടെങ്കില്‍ അതിനു ഷാപ്പില്‍ “സാധനം” എന്നാണ് പറയുക. സ്ഥലത്തെ പ്രധാന കുടിയനായി ഇതിനകം മാറിക്കഴിഞ്ഞ ജോമോൻ കാര്യം വിശദീകരിച്ചു. “എന്താണ് ഉള്ളത്?”ജോമോൻ ചോദിച്ചു. “ആമ”, വെള്ളാമ. അങ്ങനേ ആമയിറച്ചി മുന്നിലെത്തി. മുന്നിലിരുന്ന ആമയെ അവര്‍ മാരകമായി ആക്രമിച്ചു. ഒടുവില്‍ പാത്രത്തില്‍ എല്ല് മാത്രം ബാക്കിയായി. 

വേലിയിലെ കമ്മ്യൂണിസ്റ്റ്‌ചെടിയുടെ അരികും പറ്റി അവൻവീട്ടിലേക്ക് നടന്നു. വീട്ടിലെത്തും മുന്‍പ് തന്നെ വയറ്റില്‍ സുനാമി തുടങ്ങിക്കഴിഞ്ഞിരുന്നു. മുറ്റത്ത് തന്നെ അമ്മ നില്‍പ്പുണ്ട്. സ്മെല്‍ അടിക്കാന്‍ ഇടവരുത്താതെ അവന്‍ ഒരരികുപറ്റി വീട്ടിലേക്ക് കയറി. അന്ന് അവന്റെ വയറ്റില്‍ നിന്നും അനര്‍ഗള നിര്‍ഗള പ്രവാഹമുണ്ടായി. കഴിച്ചത് ആമ ആവാന്‍ ഒരു സാധ്യതയുമില്ല. ഒരു വിധം നോര്‍മല്‍ ആയപ്പോള്‍ അവന്‍ ജോമോനെ വിളിച്ചു. “അളിയാ നിനക്ക് എന്തെങ്കിലും തോന്നുണ്ടോ?നമ്മള്‍ ആമ തന്നെയാണോ കഴിച്ചത്?”

“ആമ തന്നെയാണ് അളിയാ. ഞാന്‍ ഇപ്പോള്‍ സ്ലോ മോഷനില്‍ ആണ് നടക്കുന്നത്. ഇത് വരെ വീട്ടിലെത്തിയിട്ടില്ല. “

എന്റെ വാവയുടെ കൂടെ പഠിക്കണം എന്നൊരു ആഗ്രഹം മനസ്സില്‍ മൊട്ടിട്ടിട്ട് വര്‍ഷങ്ങളായി. അവള്‍ കോളേജിൽ പഠിക്കാന്‍ പോകുന്നു എന്ന് അവളുടെ മാമൻ പ്രഖ്യാപിച്ചു. അവളുടെ ഒപ്പം അപ്ലിക്കേഷന്‍ ഫോറം വാങ്ങാന്‍ പരുമലക്കു വെച്ച് പിടിച്ചു. ഒപ്പം ജോമോനുമുണ്ട്. അവന്‍ ഇതിനോടകം അവന്റെ ഏര്‍ത്ത് ആയി മാറികഴിഞ്ഞിരുന്നു. അവൻ,വാവ, ജോമോൻ പിന്നെ വാവേടെ മാമൻ നാല്‍വര്‍ സംഘം സ്വാമി ബസിൽ പരുമലക്കു പുറപ്പെട്ടു. ഭാവി ബന്ധുക്കാരനെ കയ്യിലെടുക്കാന്‍ അവന്‍ ബസിൽ കോമഡി വാരി വിതറി. ആരും ചിരിക്കുന്നില്ല. അത് അവനെഹതാശനാക്കി. ജോമോന്റെ തമാശയില്‍ വാവയും അവളുടെ മാമനും തലതല്ലി ചിരിച്ചത് അവനെ പൂര്‍ണ്ണമായും തകര്‍ത്തു കളഞ്ഞു. കൂടുതല്‍ അനുഭവങ്ങള്‍ക്ക് ഇടകൊടുക്കാതെ അവന്‍ ബസിനു പുറത്തേക്കു തലയിട്ട് കാഴ്ചകൾ കണ്ടിരുന്നു. ഒരു ചെറിയ പലായനം.

ആ നാല്‍വര്‍ സംഘം കോളെജ്ജില്‍ എത്തി. ഒരു വിജ്രംഭിച്ച സെറ്റ് അപ്പ്‌. രാമചന്ദ്രേട്ടന്റെ കയ്യില്‍ നിന്നും ആപ്ലിക്കേഷന്‍ ഫോറം വാങ്ങി. “ഇപ്പോള്‍ തന്നെ ഫില്‍ ചെയ്തു കൊടുക്കണം. വീണ്ടുമൊരു യാത്ര അനാവശ്യമാണ്”. ഭാവി ബന്ധുക്കാരൻ പ്രഖ്യാപിച്ചു. അനുസരണയുള്ള ബന്ധുവിനെ പോലെ അവൻതലയാട്ടി. അവനും ജോമോനും മാറിയിരുന്നു

ആപ്ലിക്കേഷന്‍ ഫോറം ഫില്‍ ചെയ്തു തുടങ്ങി. പതിനഞ്ചമത്തെ ചോദ്യം അവരെ തീര്‍ത്തും അസ്ത്രപ്രജ്ഞരാക്കിക്കളഞ്ഞു. “physically challenged”. അതെന്തൊരു വാഴക്കയാണ്? ഒരു പിടിയും കിട്ടുന്നില്ലല്ലോ.

“അവളുടെമാമനോട്ചോദിച്ചാലോ ?”, ജോമോൻ ചോദിച്ചു. ഭാവി ബന്ധുവിന്റെ മുന്നില്‍ വിലയിടിയാനോ നെവര്‍. റിസേപ്ഷനില്‍ പോയി ചോദിച്ചാലും അവളും മേമനും കാണും. ഇരുവരും തലപുകഞ്ഞാലോചിച്ചു. 

“യുറേക്കാ യുറേക്കാ. “ജോമോൻ പ്രഖ്യാപിച്ചു.

“ഡാ നിനക്ക് നല്ല ആരോഗ്യം ഇല്ലേ. നിനക്ക് ആരെ വേണേലും ശരീരികമായി ആയി ചല്ലെഞ്ച് ചെയ്യാല്ലോ. ലപ്പടി, ഫിസികൽ. അത് കൊണ്ട് നീ യെസ് എന്ന് എഴുതുക. എനിക്ക് ആരോഗ്യം കുറവാണല്ലോ. എനിക്ക് ആരെയും വെല്ലുവിളിക്കാനുള്ള കഴിവില്ല. അത് കൊണ്ട് ഞാന്‍ നോ എന്ന് എഴുതാം. “

ഹാവൂ. അങ്ങനെ അവര്‍ അത് കണ്ടു പിടിച്ചിരിക്കുന്നു. നോ എന്ന് എഴുതണ്ടി വന്നത് ജോമോന്ചെറിയ വിഷമമായെന്നു തോന്നുന്നു. മുഖത്തൊക്കെ ഒരു സെന്റി തത്തിക്കളിക്കുന്നു.

“സാരമില്ല ജോമോനെ,നീ എന്‍റെ ഫ്രണ്ട് അല്ലെ. നിനക്കൊരു പ്രശ്നം വന്നാല്‍ അത് എന്‍റെയും കൂടെയല്ലെടാ. നീ പേടിക്കണ്ട. ധൈര്യമായി യെസ് എന്ന് എഴുതിക്കോ. നിനക്ക് ഞാനുണ്ട്. “

ജോമോന്റെ മുഖത്ത് വീണ്ടും സന്തോഷം. ആഹാ. അങ്ങനെ ആ കുഴക്കുന്ന ചോദ്യം അവര്‍ പരിഹരിച്ചിരിക്കുന്നു. 

അപ്ലിക്കേഷന്‍ ഫോറം റിസേപ്ഷനിലെ അണ്ണനെ ഏല്‍പ്പിച്ച് വിജയശ്രീ ലാളിതരായി നെഞ്ചും വിരിച്ചു സ്ലോ മോഷനില്‍ അവര്‍ മുന്നോട്ടെക്കു പാഞ്ഞു. 

വാവ അപ്പോഴും പൂരിപ്പിച്ച് കഴിഞ്ഞിരുന്നില്ല. വാവയുടെ കിളിനാദം അവനെ സ്ലോ മോഷനില്‍ നിന്ന് പിന്തിരിപ്പിച്ചു. “എടാ ഈ physically challenged എന്ന് വെച്ചാല്‍ എന്താ? നീ എന്താ ഫില്‍ ചെയ്തെ?”

🙄🙄

ബിനു ജി വർഗീസ്, മാവേലിക്കര

Post Views: 17
7
Binu Varghese

ബാല്യകാലത്തോടും നാടിനോടും ഒടുക്കത്തെപ്രേമം വിട്ടുമാറിയിട്ടില്ലാത്ത ഒരു പാവം. 10 വർഷത്തിൽ ഏറെ വിവിധ രാജ്യങ്ങളിൽ ജോലി ചയ്തു ലോക പരിചയവും അനവധി സുഹൃത്തുക്കളെയും സമ്പാദിച്ച, മറ്റുള്ളവരുടെ ദുഃഖം കാണാൻ ഇഷ്ടപ്പെടാത്ത, ജീവിക്കാൻ മാ‍ത്രമറിയാവുന്ന ഒരു ജന്മം കൈരളിപബ്ലിക്കേഷനും മഷികൂട്ടായ്മയും, ഒത്തുചേർന്ന ലാൽബാഗ്എക്സ്പ്രസ്സ്‌, കഥ പറയുന്ന ഗ്രാമങ്ങൾ എന്നീ പുസ്തകങ്ങളുടെ 26 എഴുത്തുകാരിൽ ഒരുവൻ…ഒരു വിദേശ കമ്പനിയിൽ ജോലി, അല്ലലില്ലാത്ത കുടുംബ ജീവിതം. ജാതി, മതം, വര്‍ഗ്ഗീയത, രാഷ്ട്രീയം എന്നിവയോടെതിര്‍പ്പ്‌, ഗ്രാമീണ നിഷ്കളങ്കതയില്‍ വിശ്വസിക്കുന്നവന്‍, പ്രവാസി,കയ്കുന്നതും മധുരിക്കുന്നതുമായ ഒരുപാടൊരുപാടു അനുഭവങ്ങളുടെ മൂശയിലിട്ടുരുക്കിയെടുത്ത ആത്മവിശ്വാസം മാത്രം കൂട്ട്‌. ഈ വാതിലുകള്‍ എപ്പോഴും തുറന്നിരിക്കുന്നു. സുഹൃത്തായി അഭിനയിച്ചു ആര്‍ക്കും എപ്പോഴും എന്തും എടുത്തുകൊണ്ടുപോകാം, സ്വന്തമാക്കി അഭിമാനിക്കാം. എന്തഭിപ്രായവും സ്വീകാര്യം. 9711662297 വാട്സ്ആപ്പ് നമ്പർ

3 Comments

  1. Shreeja R on January 27, 2024 6:37 PM

    👌👌

    Reply
  2. sabira latheefi on January 9, 2024 9:15 AM

    കഥ കലക്കി..

    Reply
  3. Binu Varghese on January 8, 2024 4:21 PM

    NB: ഇതൊരു ഇമേജിനേഷൻ സ്റ്റോറി മാത്രമാണ്… ഈ കഥയിൽ പരാമർശിക്കുന്ന സ്ഥലങ്ങളും വ്യക്തികളും എല്ലാം സങ്കല്പികം മാത്രമാണ്. ജീവിതത്തിൽ വളരെ അനുസരണയോടും ചിട്ടയോടും കൂടി വളർന്നു വന്ന ഞാൻ ജീവിതത്തിൽ ഇന്നേ വരെ ഒരു ഷാപ്പിൽ കയറിയിട്ടു പോലുമില്ല. 🙏

    Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.