Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • ഒരു മരീചിക പോൽ നീ
  • മുറിവാഴങ്ങൾ!
  • ആ മഴയിലൊരാൾ
  • സ്വതന്ത്ര
  • പങ്കാളി❤️
  • ആരാധിക
  • നീ എന്തായാലും എന്റെ കുഞ്ഞാണ്
  • ഇനി എന്ന് കാണും എൻ ഉമ്മയെ
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Wednesday, May 13
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » പെൺമോണോലോഗുകൾ
കവിത പുസ്‌തകം

പെൺമോണോലോഗുകൾ

By N SureshJanuary 8, 20241 Comment2 Mins Read76 Views
Bookmark Now
Please login to bookmark Close

No account yet? Register

പ്രിയപ്പെട്ട ശ്രീമതി മീരാബെൻ,

“പെൺമോണോലോഗുകൾ”
എന്ന താങ്കളുടെ കവിതാപുസ്തകം അയച്ചുതന്നതിൽ ഏറെ സന്തോഷം.

ഇടിവെട്ടുമ്പോൾ വിടരുന്ന പൂക്കൾപോലെ ഞെട്ടിവിടർന്നുപോയതായ
ഇതിലെ 43 കവിതകളും വായിച്ചു.

നിഴലും വെളിച്ചവും പകലും ഇരുട്ടും ഇത്രയേറെ കൺമുന്നിൽ കൊണ്ടുവന്ന വേറൊരു പുസ്തകവും ഇതുവരെ ഞാൻ വായിച്ചിട്ടില്ല!

കവിതകൾ, കവിതകൾ തന്നെ; കവിതകളെ പുരുഷ കവിതകൾ, സ്ത്രീ-ജാതി-മതകവിതകൾ എന്നൊക്കെ തരംതിരിക്കൽ ശരിയല്ല… എന്ന എന്റെ അഭിപ്രായത്തെ വളരെ ലാഘവത്തോടെ ഈ കവിതകൾ ഒന്നുകൂടി ആലോചിക്കാൻ ഉപദേശിക്കുന്നു!

ഏതൊരു കൃഷിപ്പാടത്തും എന്തും കൃഷിചെയ്യാമെന്ന സ്വാതന്ത്ര്യം ഇല്ലാതെ ഈ കവിതകളിൽ ചില ശ്വാസംമുട്ടുമ്പോൾ പല സത്യങ്ങളും മനസ്സിലാക്കിത്തരുന്നു !

ഒരു സ്ത്രീയുടെ മനസ്സിലെ എല്ലാമെല്ലാം കവിതയാക്കാനുള്ള സ്വാതന്ത്ര്യം ഉണ്ടായിരുന്നെങ്കിൽ … അത് എത്ര മനോഹരമായ കവിതാലോകമായിരുന്നേനേ എന്ന് ആലോചിക്കാതെ വയ്യ!

ചില സന്ദർഭങ്ങളിൽ സ്ത്രീദർശനങ്ങൾ എന്താണെന്ന് വാക്കുകളില്ലാതെ ഈ കവിതകളുടെ എഴുതാപ്പുറങ്ങൾ അറിയിക്കുന്നു!

//മരണത്തേക്കാൾ വിരൂപമാണ് ക്യാൻസർ വാർഡിലെ
ഓരോ ചിരിയും എന്നത്
ചുണ്ടുകൾക്ക് അറിയാം//

ഈ വരികൾ വാസ്തവത്തിൽ കൺമുന്നിൽ കാഴ്ചപ്പെടുത്തുന്ന വേദന എത്ര ആഴമുള്ളതാണ്!

//അടിച്ചുവാരിയ നിഴൽകൂമ്പാരത്തെ
മുഖം കറുപ്പിച്ച സന്ധ്യ
കുപ്പ കത്തിക്കുന്നു//

//മണ്ണിൻറെ മനസ്സിൽ മഴ
അവ/താളത്തിൽ പെയ്യുന്നു//

ഈ വരികൾ വളരെ നന്നായിരിക്കുന്നു!

//മരങ്ങൾക്കിടയിലൂടെ നോക്കിയാൽ കാണാം
അടച്ചിട്ടിരിക്കുന്ന വീടിൻറെ അടുക്കളയിൽ നിന്ന് പുക
ഉയരുന്നുണ്ട്//

…എന്നു വായിക്കെ, ഞാൻ കാട്ടിൽ ഉള്ളതുപോലെ…അവിടെനിന്നും ദൂരേ ഒരുകാഴ്ച കാണുന്നതുപോലെ …എനിക്ക് തോന്നി !

//നരകത്തിന്റെ ദ്വീപിൽ നിന്നും
സ്വർഗ്ഗം പണിയുന്നത്
ജാഗ്രതയും ഏകാഗ്രതയും ചേർന്നു കവിതയെഴുതുന്നത് പോലെ തന്നെസൂക്ഷ്മമായിരിക്കണം//

ഈ സൂക്ഷ്മത ഈ പുസ്തകത്തിലെ എല്ലാ കവിതകളിലും കാണുന്നുണ്ട്!

//വന്നുപോ യിത്രടം കാലമേ
തന്നുപോ നഷ്ട യൗവനം//

യൗവനം തിരികെ ചോദിക്കാത്ത
മനസ്സുകളുണ്ടോ ഈ ഭൂമിയിൽ!?

//നിഴൽക്കൂത്തിൽ തെളിയുന്നു മിഴിവിളക്കിൻ നിറതിരി//

അപാരം ഈ വരികൾ!

//ഒട്ടും അനുസരണയില്ലാത്ത ചിറകുകളെ
ചില്ലകളിൽ
ഉപേക്ഷിക്കുന്നവരുണ്ട് //

കവിതകളിൽ ഭ്രാന്തമായി അലഞ്ഞുനടന്നിരുന്ന കാലത്ത്, പലസ്ഥലങ്ങളിലും ചില്ലകളിൽ ഉപേക്ഷിക്കപ്പെട്ട ചിറകുകളെക്കണ്ട് മൂകമായി കരഞ്ഞതും, കവിതകളെഴുതി.. പിന്നെ കീറിക്കളഞ്ഞതുമെല്ലാം ഓർമ്മയിൽ വന്നുപോയി !

ഞാൻ എഴുതാൻ ഉദ്ദേശിച്ച ഇതുപോലുള്ള സന്ദർഭങ്ങളെ താങ്കൾ എങ്ങിനെ കവിതയാക്കി? എങ്ങിനെ കവിതയാക്കാം 😀 ? എന്നു ചിന്തിച്ചുപോയി !

//എത്ര സൂക്ഷ്മമായാണ് ഒരാൾ മറ്റൊരാളിൽ അപ്രത്യക്ഷമാകുന്നത് //

ഓരോ മനുഷ്യനും ഓരോ ക്ഷണത്തിലും മരിച്ചുജനിച്ച്‌ -മരിച്ചുജനിച്ചു ..ജീവിക്കുകയാണ് എന്ന ഓഷോവിന്റെ ചിന്തകളെ ഓർമ്മപ്പെടുത്തുന്നു …ഈവരികൾ!

ഒരു സ്ത്രീയുടെ ഏകഗാനം എന്ന അർത്ഥം വരുന്ന ഈ പുസ്തകത്തിന്റെ ശീർഷകം”ഒരു പെൺമോണോലോഗുകൾ “!

ആ ശീർഷകത്തിൽ തന്നെ താങ്കൾ എഴുതിയ ഒരു കവിത, സ്ത്രീ-പുരുഷബന്ധങ്ങളെ വ്യത്യാസമായി വർണ്ണിക്കുന്നു. അതിൻറെ അവസാന വരികളിൽ ….

//രാവുതോറും
ഒരേ കാൻവാസിൽ
ഒരേ പോർട്രൈറ്റ്
വരയ്ക്കുകയാണ്
പലരും //

ഇത് വായിക്കുമ്പോൾ മുരടിച്ച ബന്ധങ്ങളെ ഓർത്ത്,ആർക്കും ഒരു വേദന വന്നേക്കാം !

//ഇലയിൽ വീണൊരു
മഞ്ഞുതുള്ളിയെന്നപോൽ
ഒരുവട്ടമേ നിന്നെ ഞാൻ കണ്ടുള്ളൂ //

എത്ര മനോഹരം ഈ വരികൾ !

ഒരിക്കൽ മാത്രം കാണാൻ കഴിഞ്ഞ ചില സുഹൃത്തുക്കളെയും, ഒരിക്കലും കാണാത്തസുഹൃത്തുക്കളെയും പെട്ടെന്ന് ഓർത്തു പോയി !

🌹🌹🌹 ഇങ്ങിനെ… എല്ലാ കവിതകളേയും കുറിച്ചു എഴുതാം; പക്‌ഷേ അതുപാടില്ലല്ലോ !😍

ഒരു വ്യത്യസ്ത വായാനാനുഭവായിരുന്നു ഈ പുസ്‌തകം സമ്മാനിച്ചത്; അതിൽ ഏറെ സന്തോഷം !

ഇനിയും പല കവിതകൾ താങ്കൾ എഴുതുവാൻ ആശംസിക്കുന്നു !

സസ്നേഹം
🌹 എൻ സുരേഷ്IMG_9711

Post Views: 23
2
N Suresh

Writer

1 Comment

  1. Meeraben PM on January 8, 2024 6:47 PM

    എന്റെ കാവ്യപുസ്തകത്തെ നീതിയോടെ സമീപിച്ചതിനും ആസ്വദിച്ച് കുറിപ്പെഴുതി ധന്യമാക്കിയതിനും ഒരുപാടു സ്നേഹം❤️🙏

    Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.