Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • കിട്ടാതെ പോയ മാതൃസ്നേഹം വീണ്ടും ലഭിച്ചപ്പോൾ
  • അമ്മയെന്ന അത്ഭുതം
  • മാതൃത്വം എന്നിലൂടെ
  • Mother’s day
  • അമ്മ
  • ശബ്ദം
  • ഉത്രാടപ്പൂനിലാവ്
  • അമ്മ(എന്റെ അമ്മയുടെ സ്വന്തം ജീവിതത്തിൽ നിന്നും )
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Sunday, May 10
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » ഒരു പ്രീഡിഗ്രി കഥ..
ഓർമ്മകൾ

ഒരു പ്രീഡിഗ്രി കഥ..

By Vinod EraliyoorJanuary 9, 2024Updated:January 24, 20245 Comments3 Mins Read121 Views
Bookmark Now
Please login to bookmark Close

No account yet? Register

ഞാൻ 91-93 പ്രീഡിഗ്രി ബാച്ച് ആയിരുന്നു. ശ്രീനിവാസൻ നാടോടിക്കാറ്റിൽ ‘പ്രീഡിഗ്രി അത്ര മോശം ഡിഗ്രിയൊന്നുമല്ല’ എന്നു പറഞ്ഞിട്ട് മൂന്നാലു വർഷം മാത്രമേ അന്നായിട്ടുള്ളൂ. വിദ്യയേക്കാളുപരിയായ പലതും നമ്മെ അഭ്യസിപ്പിച്ച് ഇനിയൊരിക്കലും തിരിച്ചു വരാതെ മാഞ്ഞുപോയ പ്രീഡിഗ്രി എന്ന വലിയ ഡിഗ്രിയുടെ ആ നാളുകൾ!

നാട്ടിൻ പുറത്തെ പൊട്ടക്കിണറ്റിൽ നിന്ന് സിറ്റിയിലെ വലിയ കുളത്തിലേയ്ക്ക് ത്രസിക്കുന്ന കൗമാരം എടുത്തു ചാടിയിരുന്ന കാലം.. മലയാളം മീഡിയം സ്കൂളിൽ നിന്ന് ഇംഗ്ലീഷ് പോലും മലയാളത്തിൽ പഠിച്ച്, പ്രീഡിഗ്രി സാറന്മാരുടെ ഇംഗ്ലീഷ് കേട്ട് ‘അല്ല ഞാനിപ്പോ എവിടെയാ?’ ന്ന് പുതുക്കോളേജ് പിള്ളേർ അന്തം വിട്ടിരുന്ന കാലം. ക്ലാസ്സ്‌ കട്ട്‌ ചെയ്ത് സിനിമ കാണാൻ ട്രെയിനിങ് കിട്ടിയിരുന്ന കാലം..‘ഞാനിപ്പോ കോളേജിലാ’ എന്ന് മീശ മുളയ്ക്കാത്ത കൊച്ചു പയ്യന്മാരും മധുരപ്പതിനാറുകാരികളും വീമ്പു പറഞ്ഞിരുന്ന കാലം.

അങ്ങനെയുള്ള ഒരു കാലത്ത് മൂവാറ്റുപുഴ നിർമല കോളേജിൽ സെക്കന്റ്‌ ഗ്രൂപ്പ് പി.ഡി.സി. ആയിരുന്നു നമ്മുടെ തട്ടകം. ക്ലാസ്സിൽ ഞങ്ങൾ 14 ആൺകുട്ടികൾ മാത്രം. ബാക്കി 80 ലധികം പെൺകുട്ടികൾ.. ന്റമ്മോ.. ആ കാലം!

ഞാൻ ഇടയ്ക്കിടെ ആ പ്രീഡിഗ്രി നാളുകൾ അങ്ങനെ അയവിറക്കാറുണ്ട്. പണ്ട് കൂട്ടുകാരുടെ മൊബൈൽ നമ്പർ പോയിട്ട് ലാൻഡ് നമ്പർ പോലും നമ്മുടെ കയ്യിലുണ്ടാവില്ല. അതിന് ലാൻഡ്ഫോൺ തന്നെ മിക്കവർക്കും ഉണ്ടായിട്ടു വേണ്ടേ. പിന്നെയുള്ളത് ഓട്ടോഗ്രാഫ് ആണ്..അതാകട്ടെ എന്റെ കയ്യീന്ന് നഷ്ടപ്പെട്ടും പോയി! ഞാൻ പലപ്പോഴും പ്രീഡിഗ്രി കൂട്ടുകാരെ ഫേസ്ബുക്കിൽ തപ്പാൻ തുടങ്ങി. എവിടന്ന് കിട്ടാൻ! പലരുടേയും ആദ്യ പേര് മാത്രമേ ഓർമ്മയുള്ളൂ, അല്ലെങ്കിൽ വിളിപ്പേര്. മുഴുവൻ പേര് ഓർമ്മയുള്ളവരുടെയാകട്ടെ കംപ്ലീറ്റ് ഡാറ്റാ കൊടുത്തിട്ടും ഫെസൂക്ക് മിണ്ടുന്നില്ല! നഹീന്ന് പറഞ്ഞാ നഹീ..!

പ്രീഡിഗ്രി കഴിഞ്ഞ് പത്തിരുപത്തെട്ടു വർഷങ്ങൾക്കു ശേഷം ഒരുനാൾ അവസാനം അതു സംഭവിച്ചു. ദേ ഫെസ്‌ബുക്കിൽകൂടെപ്പഠിച്ച ഒരുത്തൻ! എന്റെ അടുത്തകൂട്ടുകാരനായിരുന്നവൻ.. കൗമാര സ്വപ്നങ്ങൾ ഷെയർ ചെയ്തിരുന്നവൻ.. ചങ്ക്.. എന്നെക്കിട്ടിയപാടെ അവൻ അതിശയിക്കുന്നു..‘എടാ ഇത് നീ തന്നെയല്ലേ?’ എന്ന് ചോദിക്കുന്നു..എന്റെ എല്ലാ ഫേസ്ബുക്ക്‌ പോസ്റ്റുകളും കുത്തിയിരുന്ന് ലൈക്ക് ചെയ്യുന്നു. കമന്റുകൾ വാരി വിതറുന്നു. ഉടനെ തന്നെ മെസ്സഞ്ചറിൽ വരുന്നു!

പിന്നെ നമ്പർ തരലായി, സംസാരമായി. രണ്ടു പേർക്കും പെരുത്തു സന്തോഷം. അവന്റെ സംസാരത്തിൽ ആവേശം.. വാക്കുകളിൽ നിറയുന്ന സ്നേഹം..

അവന് രണ്ടുമൂന്നു പ്രീഡിഗ്രി കൂട്ടുകാരുമായി ഇപ്പോഴും കോൺടാക്ട് ഉണ്ടത്രേ. അങ്ങനെ അവനിലൂടെ വേറേം കുറച്ചുപേരുടെ നമ്പർ കിട്ടി. പിന്നെ ഞങ്ങൾ വാട്സ്ആപ്പ് ഗ്രൂപ്പ് തുടങ്ങുന്നു. ചാരം മൂടിക്കിടന്ന പഴയ ഓർമ്മകളിൽ എല്ലാവരും മാറിമാറിയൂതുന്നു. ഓർമ്മകളുടെ കനലുകൾ അങ്ങനെ പതിയെപ്പതിയെ തെളിഞ്ഞു വരുന്നു..

എന്നിട്ടും എന്തോ അവനൊരു വൈക്ലബ്യം പോലെ.. എന്തോ ഒരു വിഷമം പോലെ.. എന്നോടെന്തോ പറയാനുള്ളതുപോലെ.. അതോ എനിക്കു വെറുതേ തോന്നുന്നതാണോ?

ഒടുവിൽ അവൻ പറഞ്ഞു..

‘എടാ നിന്നോടൊരു കാര്യം പറയാനുണ്ട്.’

‘നീ പറ’

‘അതുപിന്നെ ഞാൻ എങ്ങിനെ പറയും..’

‘അപ്പൊ നീയല്ലേ പറയാനുണ്ടെന്ന് പറഞ്ഞത്?’

അവൻ പറയുന്നില്ല..

അടുത്തവനെ വിളിച്ചു ഞാൻ പറഞ്ഞു..

‘എടാ ആ അവനില്ലേ.. അവൻ ഒരു കാര്യം പറയാനുണ്ടെന്ന് പറഞ്ഞിട്ട് പറയുന്നില്ല. എന്തോ ഉണ്ട്. നിനക്കറിയാമോ?’

‘അവൻ പറയാത്ത സ്ഥിതിക്ക് ഞാൻ എങ്ങിനെ പറയും..?’

ശ്ശെടാ ഇനിയിപ്പോ എന്തു ചെയ്യും? ഒടുക്കം ഒരാളോടും കൂടി ചോദിച്ചു നോക്കി. അല്ലാതെങ്ങനെയാ, കാര്യമറിയാതെ ഒരു സമാധാനവുമില്ലല്ലോ എന്റെ കളരിപരമ്പര ദൈവങ്ങളേ..

ഒടുക്കം മൂന്നാമത്തെനാണ് വെടി പൊട്ടിച്ചത്. വെറും വെടിയല്ല. ഞെട്ടിക്കുന്ന ബോംബ്..!

‘എടാ..നീ മരിച്ചുപോയി എന്ന് കുറച്ചു വർഷങ്ങൾക്ക് മുൻപ് ഞങ്ങൾക്ക് ഒരു വിവരം കിട്ടി ! അത് അവനു നിന്നോട് പറയാൻ പറ്റുന്നില്ല. അതാ..’

ഓ മൈ ഗോഷ്!!! ഞാൻ എന്റെ മൊട്ടത്തല തപ്പിനോക്കി. ഭാഗ്യം, തല അവിടെത്തന്നെയുണ്ട്. ഉറപ്പായിട്ടും ഞാൻ ഈ ഭൂമിയിൽത്തന്നെയുണ്ട്.

പിന്നീടാണ് സംഭവത്തിന്റെ ഫുൾ തിരക്കഥയുടെ ചുരുൾ അഴിഞ്ഞത്.

ഏതാണ്ട് ഇരുപത് വർഷത്തോളം മുൻപ് ആണ് സംഭവം. എന്തോ ആവശ്യത്തിന് എന്റെ നാട്ടിൽ വന്ന കൂട്ടുകാരിൽ ഒരുത്തൻ അതിനും കുറേ വർഷങ്ങൾക്കു മുൻപ് എന്റെ വീട്ടിൽ വന്ന ഓർമ്മയിൽ, എന്റെ വീടിന്റെ സ്ഥലത്തുനിന്നും കുറച്ചു മാറി ഒരു സ്ഥലത്ത് ഒരു മുറുക്കാൻ കടക്കാരനോട് എന്റെ ഏകദേശ ലക്ഷണങ്ങൾ പറഞ്ഞ് പുഴക്കരയിൽ വീടുള്ള എന്നെക്കുറിച്ച് അന്വേഷിക്കുന്നു. ആളെ അപ്പൊത്തന്നെ പിടികിട്ടിയ (അല്ലെങ്കിൽ  പിടികിട്ടി എന്നു തെറ്റിദ്ധരിച്ച) ആ പ്രാദേശികലേഖകൻ കാര്യങ്ങൾ കൃത്യമായി റിപ്പോർട്ട് ചെയ്യുന്നു..

‘ആ പറഞ്ഞ വീട്ടിലെ പയ്യൻ രണ്ടുമൂന്നു വർഷം മുൻപ് ക്യാൻസർ വന്നു മരിച്ചു പോയി. പാവം!!’

പറഞ്ഞ വീടും ഉദ്ദേശിച്ച ആളും കക്ഷിക്ക് ചെർതായിട്ടൊന്നു മാറിപ്പോയി. അത്രേള്ളു.. അതിന്റെ വില ഒരു ജീവനായിപ്പോയി എന്നു മാത്രം!

ഞെട്ടിപ്പോയ, മനസ്സു തകർന്ന അവൻ പിന്നെ കൂടുതലൊന്നും ചോദിച്ചില്ല. ചോദിക്കാനാവന് കഴിഞ്ഞില്ല.

കഥ കേട്ട ഞാൻ വീണ്ടും എന്റെ ചങ്കിനെ വിളിച്ചു.

അവൻ വിറയ്ക്കുന്ന സ്വരത്തോടെ പറയുകയാണ്.

‘എടാ.. ആ സംഭവം കഴിഞ്ഞ് ഞങ്ങൾ ഫോണിൽ സംസാരിക്കുമ്പോഴൊക്കെ നിന്നെക്കുറിച്ചു പറയുമായിരുന്നു. ഓരോ വാർത്തമാനത്തിലും നിന്നെ ഓർക്കുമായിരുന്നു. അതുകൊണ്ട് നിന്നെ ഫേസ്‌ബുക്കിൽ കിട്ടിയപ്പോൾ ഞാൻ ശരിക്കും സന്തോഷം കൊണ്ട് കരഞ്ഞുപോയി. വിശ്വസിക്കാനാവാതെ നിന്നു പോയി ! അതുകൊണ്ടാടാ ഞാൻ നിന്റെ എല്ലാ പോസ്റ്റും പോയി നോക്കിയത്. അതിലൊക്കെ ലൈക്കുകളും കമെന്റുകളും കൊണ്ട് നിറച്ചത്. നിന്നെ അപ്പൊത്തന്നെ വിളിക്കാൻ ശ്രമിച്ചത്..’

ഫോണിലെ സംസാരത്തിനിടെ സൗഹൃദത്തിന്റെ ഒരു കുളിർകാറ്റ് വന്ന് എന്നെ മെല്ലെത്തഴുകിയോ.. എന്റെ കണ്ണ് ചെറുതായി ഒന്നു ഈറനണിഞ്ഞുവോ.. ഹൃദയം സ്നേഹത്താൽ നിറഞ്ഞ് ഒന്നു പിടച്ചുവോ..❤️

Post Views: 46
5
Vinod Eraliyoor

സഞ്ചാരവും സാഹിത്യവും സിനിമയും ഇഷ്ടമുള്ള ഒരു പ്രവാസി.

5 Comments

  1. Jasna Basheer on January 29, 2024 2:48 PM

    👍👍

    Reply
  2. Nafs nafs on January 16, 2024 10:31 AM

    ഹൃദ്യമായ വായന .🥰🥰

    Reply
  3. Joyce Varghese on January 10, 2024 6:55 AM

    ഒരു പുനർജ്ജന്മം 😂
    നല്ല രചന 👌

    Reply
    • Sajna on January 10, 2024 9:51 AM

      അടിപൊളി രചന 👍

      Reply
  4. sabira latheefi on January 9, 2024 9:51 PM

    വെറൈറ്റി ഓർമ. നന്നായി തന്നെ എഴുതി 👍🏻👍🏻

    Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.