Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • കിട്ടാതെ പോയ മാതൃസ്നേഹം വീണ്ടും ലഭിച്ചപ്പോൾ
  • അമ്മയെന്ന അത്ഭുതം
  • മാതൃത്വം എന്നിലൂടെ
  • Mother’s day
  • അമ്മ
  • ശബ്ദം
  • ഉത്രാടപ്പൂനിലാവ്
  • അമ്മ(എന്റെ അമ്മയുടെ സ്വന്തം ജീവിതത്തിൽ നിന്നും )
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Sunday, May 10
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » കപട സദാചാരത്തിന്റെ മുഖംമൂടികൾ.
പ്രണയം ബന്ധങ്ങൾ ലൈംഗീകത സാമൂഹ്യപ്രശ്നങ്ങൾ

കപട സദാചാരത്തിന്റെ മുഖംമൂടികൾ.

By Akhilesh ParameswarJanuary 10, 2024Updated:January 16, 20249 Comments5 Mins Read581 Views
Bookmark Now
Please login to bookmark Close

No account yet? Register

ലോകത്തെവിടെയിരുന്നും ആർക്ക് ആരോട് വേണമെങ്കിലും ചർച്ച ചെയ്യാവുന്ന വിഷയങ്ങൾ അനവധിയാണ്. മനുഷ്യന്റെ പരിണാമസിദ്ധാന്തത്തിൽ തുടങ്ങി രാഷ്ട്രീയം, മതം, ജാതി, വർണവർഗ്ഗങ്ങൾ ഭരണകൂടത്തിന്റെ നേട്ടങ്ങളും കോട്ടങ്ങളും തൊട്ട് ഭൂഗോളത്തിന്റെ സ്പന്ദനം ചാക്കോ മാഷിന്റെ മാത്തമാറ്റിക്സിലാണോ അതോ അച്ചു തണ്ടെന്ന് വിളിക്കുന്ന ഇല്ലാത്ത തണ്ടിലാണോ എന്ന് വരെയും മലയാളിയുടെ ചർച്ചകളിൽ വിരുന്ന് വരും, പക്ഷേ പരമപ്രധാനങ്ങളിലൊന്നായ ലൈംഗികതയെപ്പറ്റി എന്തെങ്കിലും മിണ്ടിപ്പോയാൽ അവിടെ തീർന്നു.

പറയുന്ന വ്യക്തി അല്ലെങ്കിൽ വ്യക്തികൾ രാജ്‌ഞിയോ രാജാവോ പ്രജയോ സമ്പന്നനോ യാചകനോ വെളുത്തവനോ കറുത്തവനോ പണ്ഡിതനോ പാമരനോ ആകട്ടെ എത്ര വലിയ നന്മയുടെ ആൽമരമായാലും ശരി അവർക്കൊരു പുതിയ പട്ടം കിട്ടും – കാമഭ്രാന്തൻ/ ഭ്രാന്തി.

കഴിഞ്ഞു. പിന്നെയങ്ങോട്ട് അർത്ഥം വച്ച നേട്ടങ്ങളും ചിരികളും മുട്ടിന് മുട്ടിന് അസഭ്യവർഷങ്ങളും തേടി വരും.

സത്യത്തിൽ എന്തിനാണ് ലൈംഗികത അല്ലെങ്കിൽ സെക്സ് എന്ന വാക്കിനോട് ഇത്രയും അസഹിഷ്ണുത? അങ്ങനെയൊന്ന് കേൾക്കുമ്പോൾ കണ്ണും കാതും പൊത്തി അയ്യേ എന്ന് ആട്ടിത്തുപ്പി മുഖം ചുളിക്കുന്നത്?

ഇങ്ങനെ അയ്യേ പറഞ്ഞു മുഖം ചുളിച്ച് നാവ് വളയ്ക്കുന്നവരോട് – എന്താണ് സെക്സ്? അതൊരു പാപമാണോ? അല്ലെങ്കിൽ ദേശ ദ്രോഹമാണോ?

ഒരു കുഞ്ഞുണ്ടാകുമ്പോൾ അത് അത് ദൈവത്തിന്റെ വരധാനമെന്ന് പറയുന്നു. അങ്ങനെയെങ്കിൽ ആ കുഞ്ഞിന്റെ സൃഷ്ടികർമത്തിന്റെ അടിസ്ഥാനമായ സെക്സും ഇതേ ദൈവത്തിന്റെ വരമല്ലേ?

സെക്സ് അഥവാ ലൈംഗികത നാല് ചുവരിൽ തളച്ചിടേണ്ട, നാലാൾ കേൾക്കെ ഉച്ഛരിക്കാൻ പാടില്ലാത്ത ഒരു മഹാപ്രതിഭാസമാണെന്ന ചിന്ത വളർത്തി വലുതാക്കി പടർത്തിയ നമ്മുടെ അല്ലെങ്കിൽ നമുക്ക് മുൻപേ കടന്ന് പോയ ഏതാനും തലമുറകളുടെ അബദ്ധ ധാരണകളുടെ പുതിയ വേർഷനാണ് സെക്സ് എന്ന് കേൾക്കുമ്പോൾ ആട്ടുന്നത്.

ലൈംഗികതയ്ക്ക് ദേവദത്തമായ പ്രാധാന്യം കല്പിച്ചിരുന്ന നമ്മുടെ നാട് അല്ലെങ്കിൽ നമ്മുടെ സംസ്കാരം എത്ര പേർക്കറിയാം?

യോനീ – ലിംഗ ആരാധനകൾക്ക് പ്രാധാന്യം നൽകിയ ജനതയുടെ പിന്തുടർച്ചക്കാർ എന്ന് മുതലാണ് കപട സദാചാരത്തിന്റെ മുഖം മൂടികൾക്കുള്ളിലേക്ക് ഒതുങ്ങിയത്?

നൂറ്റാണ്ടുകളോളം സൂര്യ വെളിച്ചം പോലുമെത്താത്ത കൊടുങ്കാടിനുള്ളിൽ മറ‍ഞ്ഞു കിടന്നിരുന്ന ഖജുരാഹോ ക്ഷേത്രത്തിന്റെ കൽച്ചുവരുകളിൽ രതിയുടെ വിവിധ ശൈലീ രൂപങ്ങൾ കൊത്തിയത് കാലഘട്ടത്തിന്റെ വികൃതിയോ വിരോധാഭാസമോ അല്ല.

ചന്ദേല രാജവംശത്തിലെ ചന്ദ്രവർമ്മന്റെ കാലത്ത് നിർമ്മിച്ച ഖജുരാഹോ ക്ഷേത്ര സമുച്ചയങ്ങളിൽ മാനവരാശിയുടെ നിലനിൽപ്പിൽ ഉത്തമ സ്ഥാനം വഹിക്കുന്ന രതികലയെ കൊത്തി വച്ചത് മഹത്തായ ഒരു സംസ്കാരത്തിന് കൈമുതലായിരുന്ന അഗാത പാണ്ഡിത്യത്തിന്റെ അടയാളപ്പെടുത്തൽ കൂടിയായാണ്.

നാല്പത് ചുംബനവും പത്തിൽ നാല് മുറകളും ഉൾപ്പെടുന്ന 64 കലകളെ ലോകത്തിന് പകർന്ന് നൽകിയ മഹർഷിവര്യൻ ജീവിച്ച മണ്ണാണിത്.

മുപ്പത്തിയേഴ് അദ്ധ്യായത്തിൽ ഏഴ് അധികരണങ്ങളിലൂടെ അദ്ദേഹം രൂപം നൽകിയ “കാമസൂത്ര” ഒളിച്ചിരുന്ന് വായിക്കുകയും പുറത്തിറങ്ങി സദാചാരം ചമയുകയും ചെയ്യുന്നവരാണ് യഥാർത്ഥ കാമപ്രാന്തന്മാർ, അല്ലാതെ നാലാൾക്ക് മുൻപിൽ സെക്സ് എന്നോ ലൈംഗികതയെന്നോ പറയുകയോ ചർച്ച ചെയ്യുകയോ ചെയ്യുന്നവരല്ല.

കപടതയുടെ മുഖം മൂടിയില്ലാത്തവർക്ക് സംസാര വിഷയങ്ങളിൽ ഭയമോ ചമ്മലോ ഉണ്ടാവുകയില്ല, നേരെ തിരിച്ച് നല്ല പിള്ള ചമയുന്ന ആട്ടിൻ തോലണിഞ്ഞ സദാചാരത്തിന്റെ അപ്പോസ്തലന്മാർക്കും കുല സ്ത്രീകളെന്ന് അവകാശപ്പെടുന്നവർക്കും ഭയമുണ്ടാകും, സെക്സ് എന്ന് കേൾക്കുമ്പോൾ മുഖം ചുളിയും.

ഞാനൊന്ന് ചോദിച്ചോട്ടെ?!

ഇങ്ങനെ മുഖം ചുളിക്കാനും ചെവി പൊത്താനും മാത്രം എന്താണ് ലൈംഗികതയിൽ ഒളിഞ്ഞിരിക്കുന്നത്?

നമ്മളാരും തന്നെ മണ്ണിൽ നിന്നോ വിണ്ണിൽ നിന്നോ പൊട്ടി മുളയ്ക്കുന്നവരല്ല.

ഒരു സ്ത്രീയും പുരുഷനും ഇണ ചേരുമ്പോൾ അല്ലെങ്കിൽ ലൈംഗിക ബന്ധത്തിൽ ഏർപ്പെടുമ്പോൾ ഗർഭപാത്രത്തിലേക്ക് നിക്ഷേപിക്കപ്പെടുന്ന ലക്ഷക്കണക്കിന് ബീജങ്ങളിൽ ഒന്നിൽ നിന്നാണ് ഓരോ പുതിയ തലമുറയും സൃഷ്ടിക്കപ്പെടുന്നത്.

അവൾക്ക് “വിശേഷം” ആയി എന്ന് പറഞ്ഞ് അഭിമാനിക്കുന്നവർ അവർ സെക്സ് ചെയ്തു എന്ന് കേൾക്കുമ്പോൾ നെറ്റി ചുളിക്കുന്നതും ശ്ശേ അശ്ലീലമെന്ന് പറയുന്നതും എന്ത് വിരോധാഭാസമാണ്. ഈ പറയുന്ന വിശേഷം ഉണ്ടാവാൻ ഇതൊക്കെ വേണം ഹേ, അത് അറിയാത്തതൊന്നുമല്ലല്ലോ.

ജീവന്റെ നിലനിൽപ്പിലെ അടിസ്ഥാന ഘടകമായ ലൈംഗികത പാപമോ അശ്ലീലമോ അല്ലെന്നും അതിലുപരി  ഭാരതത സംസ്കാരത്തിലെ ദൈവികമാനങ്ങൾക്ക് ഒപ്പമാണ് ലൈംഗികതയ്ക്ക് സ്ഥാനമെന്നുമറിഞ്ഞിട്ടും വൈദേശികർ പറഞ്ഞ് പഠിപ്പിച്ച അശ്ലീലതയുടെ കറുത്ത മേലാപ്പ് കൊണ്ട് ആ പവിത്രത മൂടിക്കളഞ്ഞു.

കുണ്ഡലിനീ യോഗയിൽ രതിമൂർച്ഛ ഉണ്ടാകുമ്പോൾ ലൈംഗിക ഊർജ്ജം മൂലാധാരത്തിൽ തുടങ്ങി സഹസ്രാരത്തിൽ ലയിക്കുകയും സാധകന് മോക്ഷപ്രാപ്തി ഉണ്ടാകുകയും ചെയ്യുന്നുവെന്ന് താന്ത്രിക് പറയുന്നു. ഇതുമായി ബന്ധപ്പെട്ടാണ് തന്ത്രിക് സെക്സ് ഉള്ളതും ഇപ്പോഴും ഒരു കൂട്ടം ആളുകൾ അവ പരിശീലിക്കുന്നതും.

മാനസിക ശാരീരിക ഉല്ലാസത്തിനുള്ള ഏറ്റവും വലിയ മരുന്ന് യോഗയാണെന്ന് പറയുന്നു. യോഗ കഴിഞ്ഞാൽ ആ സ്ഥാനം സെക്സിനാണ്.

ഒരേ സമയം മനസ്സിനെയും ശരീരത്തേയും അനുഭൂതിയുടെ മറ്റൊരു തലത്തിലെത്തിക്കാനുള്ള കഴിവ് രതിക്കല്ലാതെ മറ്റൊന്നിനുമില്ല.

മനുഷ്യൻ നാല് ചുവരിൽ ഒതുങ്ങി ചെയ്യുന്ന അതേ കാര്യം മൃഗങ്ങൾ പ്രകൃതിയോടിണങ്ങി അതിന്റെ കുളിർമയിൽ ലയിച്ച് ചെയ്യുന്നു. എന്ത് കൊണ്ട്? അവർക്കത് അശ്ലീലമല്ല മറിച്ച് അതിജീവനത്തിന്റെ തലമാണ്.

ലൈംഗികതയെ എന്തോ വലിയ സംഭവവും അശ്ലീലവുമൊക്കെയാക്കി രഹസ്യമായി ചെയ്യേണ്ട എന്തോ വലിയ സംഭവമാക്കി തീർത്ത മനുഷ്യനെ നോക്കി മൃഗങ്ങൾ പുച്ഛത്തോടെ ചിരിക്കുന്നുണ്ടാവും.

നിത്യബ്രഹ്മചാരിയായിരുന്ന വാത്സ്യായന മഹർഷി കാമസൂത്രമെന്ന മഹാഗ്രന്ഥമെഴുതിയത് സ്ത്രീ സുഖറിഞ്ഞിട്ടല്ല, പിന്നെയോ? സാക്ഷാൽ മഹാദേവൻ തന്റെ നല്ല പാതിയോട് പറഞ്ഞ ലൈംഗിക കലകൾ നന്ദികേശൻ മഹർഷിയോട് പറയുകയും അദ്ദേഹം അതിനെ വിശകലനം ചെയ്ത് ഗ്രന്ഥം രചിക്കുകയും ചെയ്തു.

സെക്സ് സംസാരിക്കുന്നതും കാണുന്നതും ചോദിക്കുന്നതും പാപമാണെങ്കിൽ അങ്ങനെ ചെയ്‌താൽ ദൈവം കോപിക്കുമെങ്കിൽ ആദ്യ പാപി മഹാദേവനാണ്. ദൈവമായ അദ്ദേഹം തന്നോട് തന്നെ കോപിക്കുമോ?

പ്രണയവും കാമവും രതിയുമൊക്കെ ഒരു സ്വാഭാവിക സംഗതിയായിരുന്നിട്ടും അതിനെയൊക്കെ കെട്ടിപ്പൂട്ടി വിമർശിച്ചും കുറ്റപ്പെടുത്തിയും ആത്മനിർവൃതിയടയുകയാണ് ചിലർ.

ഇവിടം കൊണ്ടും കഴിയുന്നില്ല. എഴുത്തുകാരിലേക്ക് വരാം. ജീവിതം എഴുതുന്നവർ, ഭാവനയിൽ നിന്ന് കഥകൾ മെനയുന്നവർ, യാത്രകളെ രചനകളാക്കുന്നവർ.. അങ്ങനെ എഴുത്തുകാർ പലവിധം, പലരീതി.

ഇതിൽത്തന്നെ ഒരു സ്ത്രീയുടെ അല്ലെങ്കിൽ പുരുഷന്റെ അവസ്ഥകളെ Point Out ചെയ്ത് എഴുതുന്നവരുണ്ട്. അവർ എഴുതിക്കൂട്ടി പുസ്തകത്തിലാക്കിയ വരികളെടുത്ത് ഇഴകീറി നോക്കി എഴുത്താളെ വലിച്ച് കീറാനും അവൻ / അവൾ എഴുതുന്നതൊക്കെ കമ്പിക്കഥ { ഇക്കിളി സാഹിത്യം} ആണെന്നും, അവന് / അവൾക്ക് കഴപ്പ് ആണെന്നും പറഞ്ഞു പരത്താനും ഒറ്റപ്പെടുത്താനും അതും പോരെങ്കിൽ വിമർശനമെന്ന ഓമനപ്പേരിട്ട് തേജോവധം ചെയ്യാനും ഒരു കൂട്ടർ മത്സരിക്കും.

ഈ വിമർശകരൊക്കെ രാത്രിയെന്നോ പകലെന്നോ നോക്കാതെ ഭൂമിയിൽ നിന്ന് പൊട്ടിമുളച്ചവരാണോ എന്നുള്ള സംശയമാണ് ബാക്കി.

പുതുതലമുറ പെൺപിള്ളേരോട് ചില പഴയ തലമുറക്കാർ രഹസ്യമായി പറയും അങ്ങനെ ചെയ്യരുത്, ഇങ്ങനെ ചെയ്യാൻ സമ്മതിക്കരുത് അതൊക്കെ മോശമാണെന്ന്. { അനുഭവസ്ഥർ പറഞ്ഞുള്ള അറിവുണ്ട്.}

എല്ലാം പോട്ടെ, മഹർഷിയേം വിടാം. കാലത്തിൻറെ ഗതിവിഗതികളിൽ കവിഭാവനകളിൽ വിരിഞ്ഞ “രതി പുഷ്പം പൂക്കുന്ന യാമം.. മാറിടം.. എന്ന് തുടങ്ങി “ചെമ്പൂവേ പൂവേ നിറ മാറത്തേ ചെണ്ടേലൊരു വണ്ടുണ്ടോ? എന്നൊക്കെയുള്ള പാട്ടുകളും കവിതകളുമൊക്ക ഈണമിട്ട് പാടി രസിച്ചപ്പോൾ അല്ലെങ്കിൽ രസിക്കുമ്പോൾ തോന്നാത്ത എന്തോ ഒരു പ്രത്യേക വിസ്ഫോടനമാണ് നാല് വരികൾ വായിക്കുമ്പോൾ ഉണ്ടാകുന്നത്.

അവളുടെ രാത്രികളും, ശരപഞ്ചരവും, ലയനവുമൊക്കെ മലയാളികളുടെ ചോര തിളപ്പിച്ച കാലത്ത് തന്നെയാണ് മുത്തും മുത്തുച്ചിപ്പിയും ലൗവ് മാസികയും ഫയറുമൊക്കെ അങ്ങാടിയിലെ മാടക്കടകളിൽ തൂങ്ങിയത്. ഇന്ന് സദാചാരം പ്രസംഗിക്കുന്നവരുടെ നല്ല പ്രായത്തിലാണ് അതെന്ന് ഓർമ വേണം, പക്ഷേ ഇന്ന് കേട്ട അയ്യേ ഒന്നും അന്ന് കേട്ടതുമില്ല കണ്ടതുമില്ല.

ഈ എഴുതുന്ന എനിക്ക് തന്നെ “ഉമ്മ വച്ചാൽ കുഞ്ഞുണ്ടാകുമെന്ന് വിശ്വസിച്ചിരുന്ന ഒരു കാലമുണ്ടായിരുന്നു” ആ ചിന്താധാര മാറാൻ ഒൻപതാം ക്ലാസിലെ ഏഴാം പാഠവും, ബയോളജി പഠിപ്പിക്കുന്ന രാജു സാറും വേണ്ടി വന്നു. അവിടം കൊണ്ടും നിൽക്കാതെ പാഠപുസ്തകങ്ങളിൽ ഒളിപ്പിച്ച് കടത്തിയ മേൽപ്പറഞ്ഞ കൊച്ചു പുസ്തകങ്ങൾ വീട്ടിലേക്കുള്ള വഴിയിലെ കശുമാവിൻ തോപ്പിൽ ഒളിച്ചിരുന്ന് വായിച്ചിട്ടുമുണ്ട്.

വായിക്കരുത്, കാണരുത്, ചോദിക്കരുത്, പറയരുത്, അറിയരുത്. ഇങ്ങനെ അരുതുകൾ കൊണ്ട് വേലി തീർക്കുമ്പോൾ തിരിച്ചു ചോദിക്കട്ടെ അരുതാത്തതാണെങ്കിൽ പിന്നെന്തിനാണ് ഇവയൊക്കെ സൃഷ്ടിക്കപ്പെടുന്നത്.

വലിയ പുരോഗമനമൊന്നുമില്ലാതിരുന്ന കാലത്ത് കത്തിച്ച് വച്ച മണ്ണെണ്ണ വിളക്ക് ഊതിക്കെടുത്തിയും റാന്തലിന്റെ തിരി താഴ്ത്തിയും അടഞ്ഞ വാതിലിനപ്പുറം ഒരു കയറ്റ് കട്ടിലിലോ അല്ലെങ്കിൽ തഴപ്പായിലോ മലർന്ന് കിടക്കുമ്പോൾ താലി കെട്ടിയവൻ തെറുത്ത് കയറ്റി വച്ച അടിപ്പാവാടയുടെ വള്ളി പോലും അഴിക്കാതെ വരുമ്പോൾ എനിക്കിതല്ല വേണ്ടതെന്ന് പറയാതെ വെറുതെയങ്ങനെ ഇരുട്ടിൽ കണ്ണ് മിഴിച്ച് കിടന്ന് എന്തൊക്കെയോ കാട്ടിക്കൂട്ടി കടമയോ കർമമോ കഴിച്ച് അടുത്ത തലമുറയുടെ സൃഷ്ടികർമ്മത്തിലേക്കുള്ള ഒരു പാലം മാത്രമാണ് ലൈംഗികബന്ധമെന്ന് കരുതുന്നവർക്ക് അതിനെപ്പറ്റി ആരെങ്കിലും തുറന്നെഴുതുന്നത് കണ്ടാൽ ബിപി കൂടുന്നത് സ്വാഭാവികം.

പമ്മനും, പത്മരാജനും, മാധവിക്കുട്ടിയും, പുനത്തിൽ കുഞ്ഞബ്ദുള്ളയുമൊക്കെ മലയാളസാഹിത്യത്തിൽ പച്ചയായ തുറന്നെഴുത്തുകൾ നടത്തിയവരാണ്.

പമ്മന്റെ ഭ്രാന്ത് പ്രായഭേദമന്യേ വായനക്കാർ വീണ്ടും വീണ്ടും തിരഞ്ഞു പിടിച്ച് വായിച്ച കാലമുണ്ട്, ഇന്നുമത് മാറ്റമില്ലാതെ തുടരുന്നുമുണ്ട്.

പത്മരാജന്റെ രതിനിർവ്വേദവും, മാധവിക്കുട്ടിയുടെ പ്രണയവും രതിയുമൊക്കെ ആസ്വദിച്ചു വായിച്ച ഒരു തലമുറയാണ് പുതുതലമുറയിലെ തുറന്നെഴുത്തുകാർക്ക് നേരേ ചാടിക്കടിക്കുന്നത്.

90 കാലഘട്ടങ്ങളിൽ വായനക്കാരുടെ മനസ്സിൽ ചിരപ്രതിഷ്ഠ നേടിയ വാരികകളിലൂടെ വായനയുടെ വസന്തം തീർത്ത നോവലുകൾ ജനപ്രിയ സാഹിത്യമായിരുന്നു. പ്രസ്തുത രചനകളിലും കാമപരവശരായ കാമുകീ കാമുകന്മാരുടേയും ദമ്പതിമാരുടേയും സമാഗമവും അതിന്റെ വർണനകളും നിറഞ്ഞു നിന്നിരുന്നു. പക്ഷേ പുതിയ എഴുത്തുകാർ അതേ സംഗതി അല്പം കൂടി മോഡി പിടിപ്പിച്ചപ്പോൾ അത് അശ്ലീലമായി, പൈങ്കിളി സാഹിത്യമായി.

ലൈംഗികതയുടെ 64 കലകൾ അടങ്ങിയ വിവിധ പൊസിഷനുകൾ ഉൾപ്പെട്ട രതിയുടെ വിശാലലോകം ഉൾക്കൊള്ളുന്ന ഒരു മഹാഗ്രന്ഥം എഴുതിയ മഹർഷിവര്യന്റെ നാട്ടിലുള്ളവരാണ് ഒരു തുറന്ന് പറച്ചിലോ അല്ലെങ്കിൽ തുറന്നെഴുത്തോ കണ്ടാൽ അതിന് മുൻപിൽ സദാചാരത്തിന്റെ പടവാളെടുക്കുന്നത്. പിന്നെ ബ്ലോക്ക്‌ ചെയ്യലായി കാമഭ്രാന്തെന്ന മുദ്രകുത്തലായി, ഒറ്റപ്പെടുത്തലായി, അങ്ങനെ ഒരുപാട് ലീലാവിലാസങ്ങൾ. ആഹാ. എന്ത് പ്രഹസനമാണ്.

ഇത്തരക്കാരോട് എഴുത്തുകാരനെന്ന നിലയിൽ എന്റെ വ്യക്തിപരമായ ഒരു അഭിപ്രായം –

അശ്ലീലമെന്ന് നിങ്ങൾ മുദ്രകുത്തുന്നതൊക്കെ നിങ്ങൾക്ക് മാത്രമുള്ള തോന്നലാണെന്ന് മനസ്സിലാക്കുക, ആ തോന്നലുകൾ അടുത്തവരുടെ തലച്ചോറിൽ കുത്തി വയ്ക്കാതിരിക്കുക. അതിനാണ് മാന്യത, അന്തസ്സ് എന്നൊക്കെ പറയുന്നത്.

നന്ദി നമോവാകം.

Post Views: 42
11
Akhilesh Parameswar

Novelist Script Writer Blogger Writer of Grandha yakshi and Ezham Pournami.

9 Comments

  1. Reshma lechus on January 20, 2024 4:13 PM

    നല്ല എഴുത്തു. തുറന്ന് പറയാൻ മടിക്കുന്ന വിഷയത്തെ കുറിച്ച് തുറന്ന് എഴുതാൻ കാണിച്ച ധൈര്യത്തിനു കൈയടി അർഹിക്കുന്നുണ്ട്. ❤️ ഇങ്ങനെ ഉള്ള വിഷയത്തെ കുറിച് പറയുമ്പോൾ ചിലരുടെ നെറ്റി ചുളുങ്ങുന്നത് കാണാം. നീ മറ്റേ ആണോ എന്ന് അർത്ഥത്തിൽ. അല്ല കഥയിലും സിനിമയിലും വാരി കോരി ഉപയോഗിക്കുന്നുണ്ട്. പറയുമ്പോൾ മാത്രം എന്താ ഒരു അയ്യേ. പെണ്ണുങ്ങൾക്ക് വരുന്ന പീരിയഡ്, അങ്ങനെ ഉള്ള എല്ലാ കാര്യങ്ങളും ആൺ പെൺ വ്യത്യാസം ഇല്ലാതെ അറിഞ്ഞിരിക്കണം. പുതു തലമുറ എല്ലാം അറിഞ്ഞു വളരട്ടെ..

    Reply
  2. Shreeja R on January 11, 2024 9:10 PM

    നന്നായി എഴുതി

    Reply
    • Sobhanarayanasharma on January 12, 2024 10:32 PM

      നല്ല എഴുത്ത് 👍

      Reply
      • Dhanya on January 13, 2024 5:56 PM

        Well said

        Reply
  3. Vimitha on January 11, 2024 4:39 PM

    പുതിയ തലമുറക്കിടയിൽ തുറന്ന ചർച്ചകൾ നടക്കുന്നുണ്ട്. പീരീഡ്‌സ് ആയത് പോലും പുറത്ത് പറയാതെ ഒളിച്ചു നടന്ന ഒരുകാലത്തു നിന്നാണ് നമ്മുടെ ജീവിതം. ആണും പെണ്ണും സംസാരിക്കുന്നത്അ പോലും തെറ്റ്തി എന്ന്നു കരുതിയ ഒരു കാലഘട്ടം. അതിനു അനുസരിച്ചുള്ള സ്വാധീനം സെക്സ് തുറന്ന് പറയുന്നതിലും ചർച്ച ചെയ്യുന്നതിലും കാണാൻ ഉണ്ട്. ദമ്പതികൾ തന്നെ പരസ്പരം തുറന്നു പറയുന്നില്ല. ഇതൊക്കെ എന്തോ മോശം കാര്യം ആണെന്ന ചിന്തരീതി മാറിയാൽ തന്നെ കുറെയേറെ സമൂഹത്തിൽ മാറ്റം വരും.

    Reply
  4. സെബി ജോസഫ് on January 11, 2024 2:37 PM

    ലൈംഗികതയോട് ബന്ധപ്പെട്ട ചില വസ്തുതകൾ നന്നായി പറഞ്ഞു.

    Reply
  5. Sunandha Mahesh on January 11, 2024 1:58 PM

    മാറ്റങ്ങളുണ്ട്,
    പുതിയ തലമുറ ഫാസ്റ്റാണ്.

    Reply
    • Jula Sagar on January 11, 2024 2:50 PM

      കഥയുടെ ഒഴുക്കിന് ആവശ്യമായത് എന്തും എത് സെക്സ് ആയാലും വയലൻസ് ആയാലും നർമ്മം ആയാലും അതിൻ്റെ അർത്ഥത്തിൽ തന്നെ ഞാൻ ഉൾകൊള്ളാറുണ്ട്. ചിലരുടെ ചില കഥകൾ വായിക്കുമ്പോൾ എനിക്ക് ഒട്ടും ഇഷ്ടപ്പെടാത്ത വർണ്ണനകൾ അസ്വസ്ഥമാക്കാറുമുണ്ട്. എന്നു വച്ച് അയാളുടെ മറ്റു കഥകൾ വായിക്കാതെ വിടാറില്ല. ഒരോരോരുത്തരും അവരുടെ മനസ്സിലെ ഇഷ്ടാനിഷ്ടങ്ങൾ വച്ചാണ് ഓരോ കാര്യങ്ങളും വിലയിരുത്തുന്നത്. കോളജ് പഠന കാലത്ത് കാമസൂത്ര മുഴുവൻ വായിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ അത്തരം curiosity അവിടെ തീർന്നു.

      Reply
    • Jayalekshmi krishnan on January 11, 2024 5:10 PM

      വിവേചന ബുദ്ധിയാണ് മനുഷ്യനെ മറ്റു മൃഗങ്ങളിൽ നിന്ന് മാറ്റി നിർത്തുന്നത്. അതുകൊണ്ട് മൃഗങ്ങൾ ചെയ്യുന്നതെന്തും മനുഷ്യ മൃഗത്തിനു പറ്റില്ല.
      സൃഷ്ടിക്ക് ( പുതിയ തലമുറ മാത്രമല്ല ) ആവശ്യമായ ‘എന്തും’ സമൂഹം സ്വീകരിക്കും.എക്കാലത്തും അങ്ങനെ തന്നെ. അത് കവിത യായാലും കഥയായാലും ജനനം ആയാലും..

      Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.