Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • കിട്ടാതെ പോയ മാതൃസ്നേഹം വീണ്ടും ലഭിച്ചപ്പോൾ
  • അമ്മയെന്ന അത്ഭുതം
  • മാതൃത്വം എന്നിലൂടെ
  • Mother’s day
  • അമ്മ
  • ശബ്ദം
  • ഉത്രാടപ്പൂനിലാവ്
  • അമ്മ(എന്റെ അമ്മയുടെ സ്വന്തം ജീവിതത്തിൽ നിന്നും )
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Sunday, May 10
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » ടാർജറ്റ്-2023
അനുഭവം ജീവിതം ജോലി പ്രചോദനം സ്ത്രീ

ടാർജറ്റ്-2023

By Lisa LaluJanuary 12, 2024Updated:January 17, 20246 Comments6 Mins Read156 Views
Bookmark Now
Please login to bookmark Close

No account yet? Register

പ്രിയപ്പെട്ടവരെ,

കഴിഞ്ഞ വർഷാരംഭത്തിൽ സമ്മാനം നേടിത്തന്ന ബ്ലോഗ് നിങ്ങളുമായി പങ്കുവെക്കാൻ ആഗ്രഹിക്കുന്നു. ഇതിന് തുടർച്ചയായി മാത്രമേ അടുത്ത ഒരു ബ്ലോഗ് എഴുതാൻ കഴിയൂ എന്നതിനാൽ നിങ്ങൾ ഇത് വായിക്കണം. അഭിപ്രായങ്ങൾ കൂമ്പാരമാകുമ്പോൾ അടുത്ത ബ്ലോഗ് എഴുതുന്നതാണ്.

ടാർജറ്റ് -2023

വിടപറയാൻ ഒട്ടും ഇഷ്ടമല്ല എങ്കിലും തിയതികൾ മുന്നോട്ടോടി കലണ്ടറിന്റെ താളുകൾ തീർന്നു 2022 കടന്നു പോകുമ്പോൾ ആരെയും കൂസാതെ പുത്തനുണർവോടെ പുതുവർഷം 2023 കയറി വരുന്നുണ്ട്. മനുഷ്യനെ കാത്തു നിൽക്കാത്ത വിലപിടിപ്പുള്ള ഒന്ന് സമയം മാത്രമാണ്. ഒരു വർഷം കടന്നുപോകുമ്പോൾ ഒരു വയസ്സ് കൂടിയല്ലോ എന്നാണ് ഞാൻ ഓർത്തത്. പഠിക്കുന്ന കാലത്ത് ജോലി എന്ന ലക്ഷ്യം ഇല്ലാതിരുന്നതിന്റെ ബുദ്ധിമുട്ട് അറിയുന്നത് ഇപ്പോഴാണ്. സ്ഥിരജോലിയും വരുമാനവും വിവാഹിതയ്ക്ക്, വീട്ടമ്മയ്ക്ക് എത്രമാത്രം അത്യന്താപേക്ഷിതമാണെന്ന് ആലോചിക്കാത്ത ദിവസങ്ങൾ കഴിഞ്ഞ വർഷത്തിൽ ഇല്ല.

എന്നെ സംബന്ധിച്ചിടത്തോളം 2022 വളരെയധികം മാറ്റങ്ങൾ വരുത്തുകയും ചില കാര്യങ്ങളിൽ ഞാൻ കടുത്ത തീരുമാനങ്ങളിൽ വേരുകൾ ആഴ്ത്തുകയും ചെയ്ത വർഷമാണ്. അവനവന് വില നൽകുക എന്നുള്ള വലിയ തീരുമാനമെടുത്ത വർഷമാണ് കഴിഞ്ഞുപോയത്. വീടിനുള്ളിൽ പണികൾ ചെയ്യുന്ന യന്ത്രമായി മാത്രം ഒതുങ്ങി നിൽക്കാതെ എഴുത്തിനും വായനയ്ക്കും പഠനത്തിനും പ്രാധാന്യം നൽകിയ ഒരു വർഷം കൂടിയായിരുന്നു അത്. ഇഷ്ടപ്പെട്ട രീതിയിൽ ജീവിക്കാനും ഇഷ്ടപ്പെട്ട ഭക്ഷണം കഴിക്കാനും ഇഷ്ടപ്പെട്ട യാത്രകൾ പോകാനും കഴിഞ്ഞില്ലെങ്കിൽ ജീവിതം എത്ര വിരസമായിരിക്കും എന്ന് ഒന്നുകൂടി മനസ്സിലാക്കിയ വർഷമായിരുന്നു.

എന്നെ കാത്തിരിക്കുന്ന പുതിയ വർഷത്തിൽ എനിക്ക് ചെയ്യാൻ ഒത്തിരിയുണ്ട്. ഒന്നാമതായി വായനയ്ക്ക് സ്ഥിരത വരുത്തുക എന്നുള്ളത് തന്നെയാണ്. വീടുപണികളിൽ മുഴുകി പകൽ സമയങ്ങൾ നഷ്ടപ്പെടുത്താതെ വേഗത്തിൽ ചെയ്യാവുന്ന ജോലികൾ ചെയ്തുതീർത്തു എനിക്ക് മാത്രമായി കുറച്ചു സമയം ചിലവഴിക്കുക എന്നുള്ളത് വർഷത്തെ പ്രധാന അജണ്ടകളിൽ ഒന്നാണ്. എഴുതാനും വായിക്കുവാനുള്ള സമയം എത്രത്തോളം ഉണ്ടാകുന്നു എന്നതിനെ ആശ്രയിച്ചാണ് എന്റെ സമാധാനം നിലനിൽക്കുന്നത്. അടയാളപ്പെടാതെ ജീവിതം ജീവിച്ചു തീർക്കുവാൻ ഞാനിപ്പോൾ ഒട്ടും ഇഷ്ടപ്പെടുന്നില്ല എന്നതാണ് സത്യം.

പുസ്തകങ്ങൾ ഇല്ലാത്ത മുറി ആത്മാവില്ലാത്ത ശരീരം പോലെയാണ് എന്ന് പറഞ്ഞത് വളരെ ശരിയാണ്. പുസ്തകങ്ങൾ ഇല്ലാത്ത മുറി പോലെ തന്നെയാണ് വായന ഇല്ലാത്ത ശരീരവും എന്നാണ് എനിക്ക് തോന്നുന്നത്. അക്ഷരം കൂട്ടി വായിക്കാൻ പഠിച്ച നാൾ മുതൽ വായന എന്നത് എന്റെ ആത്മാവിന്റെ ഒരു ഭാഗമാണ്. ഒരുപാട് പുസ്തകങ്ങൾ സമ്മാനങ്ങൾ ആയും മോംസ്പ്രസ്സോയുടെ സമ്മാനത്തുക കൊണ്ട് വാങ്ങിയവയായും അലമാരകളിൽ ഇങ്ങനെ നിറഞ്ഞിരിക്കുകയാണ്. ഇടയ്ക്ക് അവയിൽ ഓരോന്ന് എടുത്തു വായിക്കുന്നത് അല്ലാതെ തുടർച്ചയായി വായന നടക്കുന്നില്ല. ഈ വർഷം അതിന് ആരംഭം കുറിക്കും. കഴിഞ്ഞവർഷത്തിൽ അവസാനം വായിച്ചു തീർത്തത് ബൈബിൾ ആണ്. ആദ്യമായാണ് ആദ്യം മുതൽ അവസാനം വരെ ഞാൻ വിശുദ്ധ വേദപുസ്തകം വായിച്ചു തീർക്കുന്നത്. വല്ലാത്തൊരു അനുഭവമായിരുന്നു അത്.

കഴിഞ്ഞവർഷം വായിച്ച പുസ്തകങ്ങൾ ചുരുക്കമാണ്. സാറാ ജോസഫിന്റെ ബുധിനി, പി.എഫ് മാത്യൂസിന്റെ ചാവുനിലം, മാതൃഭൂമി, മാധ്യമം, മലയാളം ആഴ്ചപ്പതിപ്പുകളിൽ വരുന്ന കഥകൾ ചെറിയൊരു ലിസ്റ്റ് ആണ്. ബാക്കിയെല്ലാം പഠനവുമായി ബന്ധപ്പെട്ട പുസ്തകങ്ങളാണ്. അതിൽ കൈരളിയുടെ കഥ, ആധുനിക സാഹിത്യ ചരിത്രം പ്രസ്ഥാനങ്ങളിലൂടെ, കവിത സാഹിത്യ ചരിത്രം, മലയാള വിമർശനം തുടങ്ങിയവ പെടുന്നു.

എന്റെ എഴുത്ത് എന്നത് ഞാനെന്നെ അടയാളപ്പെടുത്തുന്നതാണ്. വായന അടയാളപ്പെടുത്താൻ ഉപയോഗിക്കുന്ന പേനയിൽ നിറയുന്ന മഷിയുമാണ്. കഴിഞ്ഞ ഒന്നര വർഷമായി ഈ പേനത്തുമ്പ് ചലിക്കുന്നത് മോംസ്പ്രസ്സോ എന്ന വെളുത്ത താളിൽ ആണ്. എത്രയെഴുതിയാലും മടുക്കാത്ത മതിവരാത്ത വാക്കിന്റെ ചൂണ്ടക്കൊളുത്തുകൾ എന്നെ കോർത്തയിടമാണിത്. ഇവിടെ ഇങ്ങനെ തുടരാൻ ആഗ്രഹിക്കുന്നു. ഏറ്റവും മികച്ചത് എഴുതാൻ വാരിധിയിൽ തിരമാലകൾ എന്ന പോലെ പദങ്ങൾ കാലേ കാലേ കൈവരേണം എന്ന പ്രാർത്ഥന മാത്രം മുൻപിൽ വെക്കുന്നു. കഴിഞ്ഞ വർഷത്തെ മികച്ച പത്തിൽ ഉൾപ്പെട്ടത് പോലെ ഈ വർഷത്തിലും സാധ്യമാകണം എന്ന് ആഗ്രഹിക്കുന്നു.

പഠനം തുടരുക എന്നതാണ് മൂന്നാമതായി തീരുമാനിച്ചിരിക്കുന്ന കാര്യം. രണ്ടു മാർക്കിന് നഷ്ടപ്പെട്ടുപോയ പരീക്ഷ വീണ്ടും എഴുതുക എന്നത് ഈ വർഷത്തെ തീരുമാനങ്ങളിൽപ്പെടുന്നു. രണ്ടാം പ്രാവശ്യം ആണ് വീണ്ടും തോൽവി അറിഞ്ഞത്.

തുനിഞ്ഞിറങ്ങിയതിനാൽ ലഭിക്കും വരെ പരീക്ഷ എഴുതുക എന്ന് തന്നെയാണ് ഇപ്പോളും ഉറച്ചു നിൽക്കുന്ന തീരുമാനങ്ങളിൽ ഒന്ന്. പലപ്പോഴും പരാജയങ്ങൾ നമ്മെ പിന്നോട്ട് വലിച്ചേക്കാം. എന്നാൽ അവ വിജയത്തിലേക്കുള്ള ചവിട്ടുപടികൾ ആക്കാൻ കഴിയുന്ന ഒരാൾ കാലങ്ങൾ കഴിയുമ്പോൾ വിജയകിരീടം ചൂടുകതന്നെ ചെയ്യും എന്നാണ് പല ജീവിതങ്ങളും തെളിയിച്ചിട്ടുള്ളത്. ആ പാതയിൽ തന്നെ മുന്നോട്ടു പോകാൻ ആണ് ഞാൻ ആഗ്രഹിക്കുന്നത്. ജീവിതം വെച്ചു നീട്ടുന്നത് എന്തും സന്തോഷത്തോടെ വാങ്ങുവാൻ മനസ്സിനെ വിശാലമാക്കുന്നുണ്ട്. സാമ്പത്തിക സുരക്ഷിതത്വം പെണ്ണിന് എത്രമാത്രം ആത്മവിശ്വാസം നൽകുന്നു എന്ന് മോംസ് സമ്മാനത്തുകകളിൽ നിന്ന് തന്നെ ഞാൻ ഉൾകൊണ്ടിട്ടുണ്ട്. ഈ വർഷം ദൈവാനുഗ്രഹം ഉണ്ടെങ്കിൽ ജോലി എന്ന ലക്ഷ്യത്തിലേക്ക് എത്തിപ്പെടുക എന്നുള്ളതാണ് എന്റെ ആഗ്രഹം.

ഒരു സമയത്ത് ഞാൻ നേരിട്ടുകൊണ്ടിരുന്ന ഒരു പ്രശ്നം കൂടി വായനക്കാരുമായി പങ്കുവെക്കാൻ ആഗ്രഹിക്കുന്നു. രാവിലെ തുടങ്ങുന്ന അടുക്കള ജോലികൾ, കുഞ്ഞിനെ നോട്ടം, വീട് വൃത്തിയാക്കൽ – വൈകുന്നേരം വരെ ഇവയ്ക്ക് ഒരു മാറ്റവും ഉണ്ടാകാറില്ല- ഇതെന്നിൽ സൃഷ്ടിച്ച വിഷാദം, അമിതമായി ഉണ്ടാകുന്ന ദേഷ്യം ചെറുതല്ല. അതിനു കാരണം എനിക്ക് ഇഷ്ടപ്പെട്ട കാര്യങ്ങൾ ചെയ്യാൻ ഉള്ള സമയം കിട്ടുന്നില്ല എന്നുള്ളതായിരുന്നു. യാന്ത്രികമായി ദിവസങ്ങൾ ജീവിച്ചു തീർക്കാൻ വളരെ ബുദ്ധിമുട്ട് അനുഭവപ്പെട്ടു. ഇടയ്ക്ക് ചത്താൽ മതിയെന്നുവരെ തോന്നി. ആ സമയത്താണ് എന്റെ കൂട്ടുകാരി എന്നെ ഉപദേശിച്ചത്. നമ്മൾ ജോലികൾ ചെയ്യുന്ന സമയത്ത് പാട്ടുകളോ പഴയ നമുക്ക് ഇഷ്ടപ്പെട്ട ചലച്ചിത്രങ്ങളോ വശങ്ങളിൽ ഫോണിൽ ഓണാക്കി വെച്ച് ജോലി ചെയ്യുന്നത് തീർക്കുക. ഒട്ടും മടുപ്പ് ഉണ്ടാകില്ലെന്ന് മാത്രമല്ല ജോലി തീരുന്നത് നമ്മൾ അറിയുകയുമില്ല. കഴിഞ്ഞവർഷമാണ് ഞാൻ ഇത് പരീക്ഷിച്ചു തുടങ്ങിയത്. ഈ വർഷവും അത് തുടരുകയാണ്. നിങ്ങൾക്കും ഇത് വേണമെങ്കിൽ സ്വീകരിക്കാം. കുശു കുശുപ്പുകൾ ഉയർന്നു വന്നേക്കാം. സാരമാക്കേണ്ടതില്ല. കാരണം നമ്മുടെ സന്തോഷം നമ്മുടെ കൈകളിൽ മാത്രമാണ്. ഒരിക്കലും ആരും നമ്മെ സഹായിക്കാൻ തുനിയാറില്ലല്ലോ.

മിക്ക വീടുകളിലും ഇപ്പോൾ വരുന്ന ബഹളങ്ങളിൽ ഒന്ന് ജോലികൾ കഴിഞ്ഞ് സ്ത്രീകൾ ഫോൺ ഉപയോഗിക്കുമ്പോൾ മുഴുവൻ സമയവും ഇതിലാണ് എന്നുള്ളതാണ്. ‘എത്ര സമയമാണ് നിങ്ങൾ ഫോണിന് കൊടുത്തിരിക്കുന്നത്’ എന്ന അർത്ഥത്തിൽ കുത്തിനോവിക്കാൻ സിസി ടിവികൾ ചുറ്റിനും കാണും. എന്നാൽ എത്രനേരം എന്തെല്ലാം ജോലികൾ ചെയ്തു എന്നത് കാണാൻ ഒരാൾ പോലും ഉണ്ടാകില്ല. അതുകൊണ്ടുതന്നെ എന്തുതന്നെ നേരിട്ടാലും ഈ ചെറിയ ജീവിതത്തിൽ നിങ്ങളുടെ ഇഷ്ടങ്ങളെ വേണ്ടെന്നു വയ്ക്കരുത്. വീട്ടകങ്ങളിൽ ചെയ്താൽ തീരാത്തത്ര പണി ഉണ്ടാകും. പക്ഷേ കാണാൻ ഒന്നും ഉണ്ടാവുകയുമില്ല. അതുകൊണ്ട് ഈ വർഷം ആരംഭത്തിൽ തന്നെ ജോലി പൂർത്തീകരിക്കുന്നതിന് മുമ്പ് എന്താണ് ചെയ്തത് എന്നുള്ളതിന് തെളിവായി ഓരോ ചിത്രങ്ങൾ ഫോണിൽ എടുത്ത് സേവ് ചെയ്യുക എന്ന കാര്യം ഞാൻ ചെയ്തു തുടങ്ങിയിട്ടുണ്ട്. മർക്കടമുഷ്ടിക്കാർക്ക്‌മുൻപിൽ പിടിച്ചുനിൽക്കാൻ ഈ ആശയം ഉപയോഗിക്കാവുന്നതാണ്. എന്നുവച്ച് ഫോട്ടോയെടുത്ത് ഗ്യാലറി നിറഞ്ഞ് ആപ്പ് അൺ ഇൻസ്റ്റാൾ ചെയ്യരുത്. ഒരു ദിവസത്തെ ഫോട്ടോ രണ്ടുദിവസം സൂക്ഷിക്കുക. എപ്പോഴെങ്കിലും എതിരഭിപ്രായങ്ങൾ ഉയരുമ്പോൾഅതൊരു തെളിവാകട്ടെ. തമാശയായി തോന്നുമെങ്കിലും വളരെ ചിന്തനീയമായ കാര്യമാണിത്.

വീട്ടുജോലിക്ക് ശമ്പളം എന്നുള്ള മികച്ച തീരുമാനം 2022 ഇൽ ഞാൻ നടപ്പിലാക്കിയിട്ടുണ്ട്. വളരെ കുറഞ്ഞ തുകയാണെങ്കിലും തരുന്ന ആശ്വാസം ചില്ലറയല്ല. അതു മറ്റൊരു അക്കൗണ്ടിലേക്ക് മാറ്റി ഒരു സേവിങ്സ് തുടങ്ങാൻ ആഗ്രഹിക്കുന്നു. ഗൂഗിൾ പേയുള്ള കാലത്തോളം എന്റെ അക്കൗണ്ടിൽ മിനിമം ബാലൻസ് കാണില്ല. ഏത് ഇത് കടയിൽ പോയാലും പണ്ട് നോട്ടുകൾ എടുത്തു നീട്ടുന്നത് പോലെ ഇന്ന് ക്യൂ ആർ കോഡ് സ്കാൻ ചെയ്യുകയാണ്. പണം പോകുന്ന വഴി അറിയില്ല. അതുകൊണ്ടുതന്നെ ലഭിക്കുന്ന വരുമാനം, സമ്മാനത്തുകകൾ കൂട്ടിവെക്കാൻ തുടങ്ങിയിട്ടുണ്ട്.

ഈ വർഷം ആരംഭിക്കും മുൻപ് തന്നെ ഇഷ്ടപ്പെട്ട സാധനങ്ങൾ വാങ്ങുവാൻ ഉള്ള ഒരു ലിസ്റ്റ് ഞാൻ തയ്യാറാക്കിയിട്ടുണ്ട്. 2023 തീരും മുൻപ് എന്റെ പ്രിയപ്പെട്ട പലതും സ്വന്തമാക്കാൻ ആകുമെന്ന് ഞാൻ വിശ്വസിക്കുന്നു. ഒരു ലാപ്ടോപ്, ക്യാമറ, പുസ്തകങ്ങൾക്ക് ഒരു അലമാര എന്നത് ആണ് അതിൽ വിലപിടിപ്പുള്ളത്.

കഴിഞ്ഞ വർഷം പ്ലാൻ ചെയ്തു മുടങ്ങിയ ഒരു ഡൽഹി യാത്ര ഈ വർഷം തന്നെ പോകണം എന്ന് കരുതുന്നു. കോവിഡ് ഒന്നും രൂക്ഷമായില്ലെങ്കിൽ, ലോക്ഡൗണ് പ്രഖ്യാപിച്ചില്ലെങ്കിൽ താജ് മഹലിന് മുൻപിൽ നിന്നും ഒരു ചിത്രം ഈ കൊല്ലം എടുക്കും.

ഈ വർഷം ആരോഗ്യ കാര്യങ്ങളിൽ ശ്രദ്ധിക്കണമെന്ന് കഴിഞ്ഞ വർഷം മുതൽ കരുതുന്നു. ചോക്ലേറ്റ് തീറ്റ കുറയ്ക്കണം, പഞ്ചസാര വേണ്ടെന്ന് വെക്കണം എന്നൊക്കെ ഉണ്ടെങ്കിലും ചോക്ലേറ്റ് കണ്ടാൽ കൊതിച്ചിയായ കൊച്ചു കുട്ടി ഉള്ളിൽ നിന്നും പൊന്തുകയും ഡയറ്റ് പിന്നത്തേക്ക് മാറ്റുകയും ചെയ്യും.

‘ആരോഗ്യം ഉള്ള ശരീരം ആണ് സമ്പത്ത്’ എന്ന് ‘ആരോഗ്യനികേതന’ത്തിന്റെ തുടക്കത്തിൽ കണ്ടതോടെ അതിനായി ഒരു യോഗ മാറ്റ് വാങ്ങി. എല്ലാവർഷ ജനുവരിയിലും വണ്ണം കുറയ്ക്കണമെന്ന ടാസ്ക് ആരംഭിക്കുകയും ഫെബ്രുവരി യോടു കൂടി പരാജയപ്പെടുകയും ചെയ്യുന്ന ഒരു പ്രത്യേകതരം ജീവിതമാണ് എന്റേത്. അതിനൊരു മാറ്റം എന്ന രീതിയിലാണ് വ്യായാമം ആരംഭിക്കുക എന്നുള്ള തീരുമാനത്തിലെത്തിയത്. കോവിഡ് കാലം മുതൽ വയറു കൂടിയിട്ട് കാൽപാദം കാണാൻ കഴിയാത്ത വീട്ടമ്മമാരുടെ സംസ്ഥാന പ്രസിഡന്റ് ആയിട്ട് മാറിയിട്ടുണ്ട്. ‘പഴശ്ശിയുടെ യുദ്ധം കമ്പനി കാണാൻ കിടക്കുന്നേയുള്ളൂ’ എന്ന് പറഞ്ഞു ഇല്ലാത്ത ഗുരുക്കളെ മനസ്സിൽ ധ്യാനിച്ചു രണ്ട് ദിവസം അടവുകൾ എടുത്തത് കൊണ്ട് ഒരാഴ്ച കിടപ്പിൽ ആകുന്ന ലക്ഷണം കാണുന്നുണ്ട്. ഇപ്പോൾ കുനിയാൻ പോലും പറ്റാത്ത അവസ്ഥയാണ്. നല്ല വേദനയ്ക്കിടയിൽ ന്യൂ ഇയർ റെസൊല്യൂഷന്റെ അച്ഛനും കുഞ്ഞമ്മയ്ക്കും വരെ വിളിച്ചു എങ്കിലും ഞാൻ തളർന്നില്ല. എണീക്കാൻ വയ്യാതെ കിടന്നത് മൂലം ഇന്ന് മുടങ്ങിയ പ്രഭാതഭക്ഷണത്തിന്റെ ഓർമ്മയ്ക്ക് യോഗ മാറ്റ് മുകളിലെ കബോർഡിലേക്ക് ഒരൊറ്റ ഏറാണ് ചേട്ടായി കൊടുത്തത്. ഞാൻ പണ്ടത്തെ കരീന കപൂറിൻറെ പോലെ സീറോ സൈസ് ആകുന്നതിൽ ഉള്ള കുശുമ്പ് ആയാണ് ഞാൻ അതിനെ കണക്കാക്കിയത്. മാറ്റ് നാളെ വലിഞ്ഞു കയറി എടുക്കണം.

ടോക്സിക് ബന്ധങ്ങൾ (നമ്മളെ തളർത്താൻ വാക്കുകളിൽ മുള്ളിന്റെ മുനയുമായി വരുന്നവർ) അവർ എത്ര സ്നേഹം നടിച്ചാലും പൂർണ്ണമായി ഉപേക്ഷിക്കുക, ഓൺലൈൻ സഹായങ്ങൾ ചെയ്യുകയില്ല, നേരിട്ട് സഹായം വേണ്ടത് മാത്രം ചെയ്യുക (ചിലത് കപടമായിരുന്നു എന്നതിനാൽ), കുറേയേറെ പ്രിയപ്പെട്ടവർക്ക് സർപ്രൈസുകൾ നൽകുക, ഒരുപാടു പേരെ കേൾക്കുക, മാനസിക സമ്മർദ്ദം നേരിടുന്നവർക്ക് മനസ്സു തുറക്കാൻ കഴിയുന്ന സുഹൃത്താകുക തുടങ്ങി ചെയ്തു പോരുന്ന ചിലതിനു തുടർച്ചകളും ചെയ്യാത്ത ചിലതിനു പൂർണ്ണ വിരാമവും കുറിക്കണം എന്ന് തീരുമാനിച്ചിരിക്കുന്നു.

ഇത്തരത്തിൽ ഒരുപാട് കാര്യങ്ങൾ ആലോചിച്ചു ഉറപ്പിച്ചിട്ടുണ്ട്. പ്രാവർത്തികമാക്കാൻ ആരോഗ്യവും ആയുസ്സും ദൈവം നൽകുമെങ്കിൽ വർഷാവസാനം ആകുമ്പോൾ എന്റെ ഭാഗത്തുനിന്നും 2023 എനിക്ക് എങ്ങനെ എന്നൊരു ബ്ലോഗ് പ്രതീക്ഷിക്കാം

ഈ അവസരത്തിൽ മോംസ്പ്രസ്സോ മലയാളത്തിലെ പ്രിയ കൂട്ടുകാർക്ക് പുതുവത്സര ആശംസകൾ നേരുന്നു. നല്ല ഒരു വർഷം ഒത്തിരി വായിക്കാനും മികച്ചവ എഴുതാനും ഇവിടെ സാധിക്കട്ടെ. കുടുംബത്തിൽ സമാധാനവും സന്തോഷവും സർവ്വ ഐശ്വര്യങ്ങളും നൽകട്ടെ. പറ്റുമെങ്കിൽ ഈ കൊല്ലമെങ്കിലും ആലോചിച്ചു എടുത്ത തീരുമാനങ്ങളിൽ ഒരെണ്ണം എങ്കിലും നടത്താൻ നോക്കണം. അല്ലെങ്കിൽ കഴിഞ്ഞ വർഷത്തെ പോലെ തീരുമാനങ്ങൾക്ക് നടപ്പിലാക്കാത്ത പെണ്ണുങ്ങൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിക്കേണ്ടി വരും.

✍🏻ലിസ ലാലു.

Post Views: 26
4
Lisa Lalu

Writer, Reader Singer, Teacher 💙

6 Comments

  1. എം.ടി മനോേ ഹനൻ on January 12, 2024 7:26 PM

    ത്രീമതി ലിസയുടെ 2023 ലെ തുടക്കത്തിൽ എടുത്ത തീരുമാനങ്ങളു ആഗ്ര ഹ ളും ഏറെക്കുറെ ഫലം കണ്ടിരിക്കും എന്ന് ആഗ്രഹിക്കുന്നു, ആശ്വസിക്കുന്നു.
    അഭ്യസ്തവിദ്യരായ യുവതികളു മനസിന്റെ സംഘർഷം സ്വന്തമായി സമ്പാദിച്ച് അത്യാവശ്യങ്ങൾക്ക് ചെലവുചെയ്യാൻ കഴിയാത്തതിന്റെ ആത്മനിന്ദ ആരാലും എണ്ണപ്പെടാത്ത വീട്ടു ജോലി എന്ന ഭാഗീരത പ്രയത്നം എന്നു വേണ്ട ഒരൂശരാശരി വരുമാനമില്ലാത്ത അഭ്യസത വിധ്യയായ യുവതികളെ ആക്സങ്കർഷമാണ് സൂഷ്മമായും സ്പഷ്ടമായും അവതരിപ്പിച്ചിരിക്കുന്നത്. നന്ദി.

    Reply
  2. Divya Sreekumar on January 12, 2024 5:38 PM

    ❤️❤️👏👏👏

    Reply
  3. Sunandha Mahesh on January 12, 2024 4:37 PM

    കഴിഞ്ഞ വർഷം ജീവിതം അപ്പാടെ മാറിയില്ലേ lisa..
    സ്വയം പര്യാപ്തയാകുക എന്ന മോഹം സഫലമായല്ലോ..
    Great going dear.. Happy for you.. ❤️

    Reply
    • lisa on January 13, 2024 10:01 AM

      വിശദമായി വായനയ്ക്കും അഭിപ്രായത്തിനും നന്ദി.
      സ്നേഹം 💙
      ഇനിയും വായിക്കുകയും അഭിപ്രായം രേഖപ്പെടുത്തുകയും ചെയ്യണം 💙

      Reply
  4. sabira latheefi on January 12, 2024 3:45 PM

    ലിസ സ്നേഹം. ഇതിൽ ചിലതെങ്കിലും ചെയ്യണമെന്ന് ഞാനും ആഗ്രഹിക്കുന്നു

    Reply
    • Shreeja R on January 12, 2024 8:42 PM

      ഇതിൽ പലതും ലിസ നേടിയെടുത്തല്ലോ. ❤️❤️

      Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.