Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • കിട്ടാതെ പോയ മാതൃസ്നേഹം വീണ്ടും ലഭിച്ചപ്പോൾ
  • അമ്മയെന്ന അത്ഭുതം
  • മാതൃത്വം എന്നിലൂടെ
  • Mother’s day
  • അമ്മ
  • ശബ്ദം
  • ഉത്രാടപ്പൂനിലാവ്
  • അമ്മ(എന്റെ അമ്മയുടെ സ്വന്തം ജീവിതത്തിൽ നിന്നും )
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Sunday, May 10
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » എന്നാപ്പിന്നെ ഒരുമ്മ ആവാം😘, ചുംബനങ്ങളെ പറ്റി ഒരന്വേഷണം
അനുഭവം അറിവുകൾ ആരോഗ്യം ജീവിതം പാരന്റിങ് പ്രണയം ബന്ധങ്ങൾ മാനസികാരോഗ്യം ലൈംഗീകത വിവാഹം വീട് സാമൂഹ്യപ്രശ്നങ്ങൾ സ്ത്രീ സൗഹൃദം

എന്നാപ്പിന്നെ ഒരുമ്മ ആവാം😘, ചുംബനങ്ങളെ പറ്റി ഒരന്വേഷണം

By Roshna MelwinJanuary 16, 2024Updated:January 24, 202425 Comments4 Mins Read450 Views
Bookmark Now
Please login to bookmark Close

No account yet? Register

ചുംബനം, ഉമ്മ, മുത്തം..

സന്തോഷവും സ്നേഹവും ഒരുമിച്ച് വന്നാൽ ഒന്ന് കെട്ടിപ്പിടിച്ച് കവിളിൽ ഒരു ഉമ്മ കൊടുത്താൽ കിട്ടുന്ന ആ ഒരു സന്തോഷം വേറെയെവിടെ കിട്ടും? ഉമ്മ ഏറ്റുവാങ്ങിയ കവിളുകളുടെ ഉടമസ്ഥനോ? 😃 കാമവികാരം ഉണർത്തുക എന്നത് മാത്രമല്ലല്ലോ ഉമ്മ കൊടുക്കുന്നതിനർത്ഥം. മക്കൾ കുസൃതി കാണിച്ച് അവരെ അടിച്ചു കഴിയുമ്പോൾ ചിണുങ്ങിയും എണ്ണി പെറുക്കിയും അവർ കരയുമല്ലേ? ആ കരച്ചിലിനൊടുക്കം കുഞ്ഞുങ്ങളെ മടിയിലിരുത്തി ആശ്വസിപ്പിച്ച് ഉമ്മ കൊടുക്കുമ്പോൾ കിട്ടുന്ന നമ്മുടെ സന്തോഷം, മാതാപിതാക്കളുടെ സന്തോഷം, മാതാപിതാക്കൾ അവരെ കരുതുന്നു, സ്നേഹിക്കുന്നു എന്നറിയുമ്പോഴുണ്ടാകുന്ന കുഞ്ഞുങ്ങളുടെ ആശ്വാസം, ആ തിരിച്ചറിവ് ഒരിക്കലും അവസാനിക്കില്ല. ഇനിയവർ കുസൃതി കാട്ടി മാതാപിതാക്കൾ ദേഷ്യപ്പെടാൻ പോകുമ്പോൾ കുഞ്ഞുങ്ങൾ വന്ന് കെട്ടിപ്പിടിക്കുകയും ഉമ്മ വക്കുകയും ചെയ്യുമ്പോൾ അലിഞ്ഞ് പോകുന്ന അച്ഛനമ്മമാർ. ഇതൊക്കെ കൊണ്ട് ഒരുമ്മക്ക് എത്രമാത്രം വിലയാണ് ജീവിതത്തിൽ എന്ന് നമുക്ക് മനസിലാക്കാം.

പണ്ടൊക്കെ പെണ്ണുങ്ങൾ ആണുങ്ങളെയോ അല്ലെങ്കിൽ ആണുങ്ങൾ പെണ്ണുങ്ങളെയോ ചുംബിച്ചാൽ ചാരിത്ര്യം നഷ്ടപ്പെടുമെന്ന് വിചാരിച്ചിരുന്ന കക്ഷിയാണ് ഞാൻ. ഒരു ചുംബനത്തിന്റെ പേരിൽ വിവാഹം വരെ കഴിച്ച നിരാലംബ. 🤭 ചിരി വരുന്നുണ്ടോ? ചിരിക്കാൻ വേണ്ടി പറഞ്ഞതല്ല 80 കളിൽ ജനിച്ച് വളർന്ന ഒട്ടുമിക്ക യുവതികൾക്കും ഈ ഒരറിവേ കാണൂ എന്നാണ് എന്റെയൊരിത് .  അത് തെറ്റിദ്ധാരണ മാത്രമാണെന്ന് മനസിലാക്കിയപ്പോഴേക്കും കാലമൊട്ട് മുൻപോട്ട് പോയില്ലേ.. അവസാനം ‘ഉമ്മ’ യെ പറ്റി കാര്യമായ ഒരു പഠനം നടത്താമെന്ന് വെച്ചു.

അങ്ങനെ പഠനങ്ങൾക്കൊടുവിൽ ഒരു ഗവേഷണ പ്രബന്ധം തന്നെ എഴുതാനുള്ള വകുപ്പ് കിട്ടി. ഈ ലേഖനം എഴുതി പോസ്ററ് ചെയ്യാൻ അവസരം തന്ന പ്രിയ എഡിറ്റേഴ്സിന് ഹൃദയം നിറഞ്ഞ നന്ദി . 🙏❤️

ഉമ്മകൾ പലവിധം:

നമ്മുടെ നാട്ടിൽ സ്ഥിരമായുള്ള ഉമ്മകൾ – കവിളിൽ, നെറ്റിയിൽ, താടിയിൽ അത്യാവശ്യം മാത്രം ചുണ്ടിൽ (ഒരു സമൂഹത്തിന് മുൻപിൽ നിൽക്കുമ്പോൾ). കാലങ്ങൾ കടന്ന് പോയപ്പോൾ സദാചാര പോലീസിനെതിരെ Kiss of love എന്ന പേരിൽ ചുംബന സമരം വരെ നമ്മുടെ നാട്ടിൽ അരങ്ങേറിയില്ലേ.

ഒരാൾ തന്റെ ചുണ്ട് കൊണ്ട് ദേഹത്തോ വസ്തുവിലോ സ്പർശിക്കുന്നതാണ് ചുംബനം എന്നാണ് വിക്കീപീഡിയയുടെ അഭിപ്രായം. സാംസ്കാരികത മുൻ നിർത്തി പല നാട്ടിലും പല തരത്തിലാണ് ചുംബനങ്ങളുള്ളത്. സംസ്കാരവും സാഹചര്യവും അനുസരിച്ച് ഇഷ്ടം, സന്തോഷം, സ്നേഹം, വാത്സല്യം, അഭിനന്ദനം, ബഹുമാനം, സൗഹൃദം, ശൃംഗാരം, ലൈംഗിക ആകർഷണം, ലൈംഗിക ഉത്തേജനം, ലൈംഗിക പ്രക്രിയ, കാമം, സമാധാനം, ആശീർവാദം എന്നിങ്ങനെയുള്ള വികാരങ്ങൾ ചുംബനത്തിലൂടെ പ്രകടിപ്പിക്കാറുണ്ട്.

ആചാര അനുഷ്ഠാനങ്ങൾ, പ്രതീകാത്മകമായ അംഗചലനങ്ങൾ, ദൈവീകം, ആത്മ ശുശ്രൂഷ എന്നിവയിലും ചില സ്ഥലങ്ങളിൽ ചുംബനത്തിന് പ്രസക്തിയുണ്ട്. ചുംബനത്തിന് എത്ര കാലം പഴക്കമുണ്ടെന്ന് നരവംശ ശാസ്ത്രജ്ഞർ ഇത്ര കാലമായിട്ടും കണ്ടെത്തിയിട്ടില്ല. മനുഷ്യൻ ഉണ്ടായ കാലം മുതൽ ചുംബനം നിലനിൽക്കുന്നുണ്ട് എന്നതാണ് നിഗമനങ്ങൾ. മനുഷ്യൻ മാത്രമല്ല മൃഗങ്ങളും സമാനമായ ചേഷ്ടകൾ കാണിക്കാറുണ്ട്. ഇണകൾ തമ്മിലുള്ള രാസ ആകർഷണത്തിന്റെ ഫലമാണ് ചുംബിക്കുവാൻ പ്രേരണ നൽകുന്നത്.

പൊതുവേ ചുംബനങ്ങൾ രണ്ടുതരമാണ്.

1. വാത്സല്യത്തോടെയുള്ള ചുംബനം

2. പ്രേമഭാവമുളള ചുംബനം

വാത്സല്യത്തോടെയുള്ള ചുംബനം നെറ്റിയിലും കവിളിലും താടിയിലും തലയിലും ചിലപ്പോൾ ചുണ്ടിലും കൊടുക്കാം.

പ്രേമ ഭാവമുള്ള ചുംബനങ്ങൾ പലതരത്തിലുണ്ട്.

ധൃതിയിലുള്ള ചുംബനം (peck kiss)

മൃദു ചുംബനം എന്നും ഇതിനെ പറയും. കുട്ടികളെ വാൽസല്യത്തോടെ ചുണ്ടിൽ ഉമ്മ വക്കുന്നതും ഒരു ഉദാഹരണമാണ്. ഇണകൾ ചുണ്ടുകൾ തമ്മിൽത്തമ്മിൽ ഉരസുന്നതാണീ മൃദുചുംബനം. ഇത് ആദ്യ ചുംബനമാവാം അല്ലെങ്കിൽ വിട പറയലും ആവാം.

അമേരിക്കൻ ചുംബനം (American kiss)

മൃദുചുംബനത്തിൽ തുടങ്ങി അഗാധമായി ചുംബിക്കുന്നതാണ് ഈ രീതി. പ്രേമബദ്ധരായ ഇണകൾ പരസ്പരം ചുണ്ടുകൾ തുറന്ന് ചുംബിക്കുക. ഈ തരത്തിലുള്ള ചുംബനങ്ങളിൽ നാവ് ഉപയോഗിക്കാറില്ല. കെട്ടിപ്പുണർന്നും കൈകൾ കഴുത്തിൽ ചുറ്റിയും പ്രണയാതുരമായി അമേരിക്കൻ ഉമ്മ പകരാം.

ഫ്രഞ്ച് ചുംബനം (French kiss)

ഏറ്റവും തീവ്രവികാരത്തോടെ ഇണകൾ തമ്മിൽ ചുംബിക്കുന്നതാണ് ഫ്രഞ്ച് ചുംബനം. നാവിന്റെ പ്രധാന്യം ഒഴിച്ചാൽ ഇത് അമേരിക്കൻ ചുംബനം പോലെ തന്നെയാണ്. മൃദുചുംബനത്തിൽ തുടങ്ങി അമേരിക്കൻ ചുംബനത്തിലൂടെ നാവ് കൂടി ചേർന്ന് വരുമ്പോൾ ഫ്രഞ്ച് ചുംബനത്തിലേക്ക് കടക്കും. വളരെ ഗാഢമായ പ്രണയിതാക്കൾക്ക് മാത്രമേ ഇത്തരത്തിൽ ചുംബിക്കുവാൻ സാധിക്കൂ. പഴവർഗ്ഗങ്ങൾ, ചോക്ലേറ്റ് എന്നിവ കഴിച്ച് പരസ്പരം വായിലൂടെ പകർന്ന് ചുംബിക്കുന്നതും ഇതിന്റെ ഒരു രീതിയാണ്. ചുംബിക്കുന്ന സമയവും കൂടുതലായിരിക്കും.

എസ്ക്കിമോ ചുംബനം (eskimo kiss)

ഇണകളോ സുഹൃത്തുക്കളോ മൂക്കുകൾ തമ്മിൽത്തമ്മിൽ ഉരസുന്നതാണ് ഈ രീതി. ചിലരുടെ, പ്രത്യേകിച്ച് എസ്കിമോകളുടെ സംസ്കാരത്തിന്റെ ഭാഗമായി ഇവർ സൗഹൃദം പുതുക്കുന്നത് ഇങ്ങനെയാണ്. കുഞ്ഞുങ്ങളെ കൊഞ്ചിക്കുമ്പോൾ നമ്മുടെ നാട്ടിലും ഇത്തരത്തിൽ ചെയ്യാറുണ്ട്.

കഴുത്തിൽ ചുംബിക്കുന്നത് (Neck Kiss)

കഴുത്താണ് ഏറ്റവും ഇന്ദ്രിയാനുഭവമുള്ള ശരീര ഭാഗം. അതു കൊണ്ട് തന്നെ കഴുത്തിൽ ചുംബിക്കുന്നത് ഗാഡവും ഉത്തേജകവുമാണ്. കഴുത്തിന്റെ പിൻ ഭാഗത്ത്, ചെവിയുടെ അടിയിൽ ചുണ്ടുകൾ ഉരസുക, നാവ് കൊണ്ട് നുണയുക ഇതെല്ലാം ഈ രീതിയുടെ ഭാഗങ്ങളാണ്.

ബട്ടർഫ്ലൈ ചുംബനം (butterfly kiss)

ഏറ്റവും മനോഹരമായ ചുംബനമാണിത്. ഇഷ്ടം, മാധുര്യം, കുസൃതി നിറഞ്ഞ സ്നേഹം എന്നിവ പ്രകടിപ്പിക്കുന്നതാണിങ്ങനെ. അഭിമുഖമായി മുഖങ്ങൾ വെച്ച് നെറ്റിത്തടം മുട്ടിച്ച് കണ്ണുകൾ കൂട്ടിമുട്ടുന്ന രീതിയിൽ കൺപീലികൾ പിടപ്പിക്കുക. ചിത്രശലഭം പറന്ന് വന്ന് ഉമ്മ വയ്ക്കുന്ന പോലെയാണിത്. മാതാപിതാക്കൾ കുട്ടികളെ ഇത്തരത്തിൽ വാത്സല്യത്തോടെ കളിപ്പിക്കാറുണ്ട്.

കൈകളിലെ ചുംബനം (hand kiss)

വൈകാരികമായ ചുംബനമായി മാത്രം ഇത് ഒതുങ്ങില്ല. ഒരാളെ അഭിവന്ദനം ചെയ്യുകയോ അല്ലെങ്കിൽ അഭിനന്ദിക്കാനോ കൈകളിൽ ഉമ്മ വയ്ക്കുന്നു. പ്രായമായവരെ ബഹുമാനിക്കാനും ഈ രീതി ഉപയോഗിക്കും. സ്നേഹം, വിശ്വാസം, വാഗ്ദാനം എന്നിവ ഇണക്ക് കൊടുക്കുന്നതാണ് കൈകൾ പിടിച്ചുള്ള ഈ ചുംബനം.

നെറുകയിലെ ചുംബനം (top-of-the-head kiss)

ഒരാൾക്ക് ഉറപ്പു കൊടുക്കുന്ന അല്ലെങ്കിൽ പ്രത്യാശ നൽകുന്നതാണ് നെറുകയിലെ ചുംബനം. മാതാപിതാക്കൾ പലപ്പോഴും കുട്ടികളുടെ നെറുകയിൽ ചുംബിക്കാറുണ്ട്. കുഞ്ഞുങ്ങൾ സുരക്ഷിതരാണെന്നും കുടുംബം അവർക്ക് ആശ്വാസത്തിനായി എപ്പോഴും കൂടെയുണ്ട് എന്നുള്ള ഉറപ്പാണ് ഈ ചുംബനം കൊണ്ട് ഉദ്ദേശിക്കുന്നത്. ഇണയുടെ ഭാഗത്തുനിന്ന് ചുംബിച്ചാലും ഈ ഒരു മാനസികാവസ്ഥയായിരിക്കും ചുംബനം ഏറ്റുവാങ്ങുന്ന ആൾക്കും ഉണ്ടാവുക.

പലതരത്തിലുള്ള ചുംബനങ്ങൾ പരിചയപ്പെട്ടുവല്ലോ. ഏറ്റവും കൂടുതൽ സന്തോഷവും സ്നേഹവും തോന്നുമ്പോൾ പ്രകടിപ്പിക്കുവാനുള്ള ഉദാത്തമായ മാർഗമാണ് ഉമ്മ വയ്ക്കൽ. ❤️

നിങ്ങളുടെ സ്നേഹം ഒതുക്കി വക്കാതെ പ്രകടിപ്പിക്കൂ.. ചുംബനത്തിലൂടെ… 😘

ഈ ബ്ലോഗ് വായിച്ച് ആരും ഒരാളെ പരിചയപ്പെട്ടയുടനെ ഉമ്മ വക്കാനുള്ള ലൈസൻസായി എടുക്കരുത്. 😃

കവർ ചിത്രം, കടപ്പാട് : മെൽവിൻ പോൾ താഞ്ചൻ

Post Views: 38
11
Roshna Melwin

Nothing to worry about!

25 Comments

  1. lekha justin on January 18, 2024 12:18 PM

    വിവിധ തരം ചുംബനങ്ങളെ പറ്റി വായിച്ചിട്ടുണ്ട്.
    കള്ള ചുംബനങ്ങളും ഇതിനിടെ ഉണ്ട് എന്നിരിക്കെ തന്നെ, സ്‌നേഹം പങ്കുവയ്ക്കാൻ ചുംബനത്തോളം deep ആയ മറ്റൊന്നില്ല തന്നെ.

    Reply
    • Roshna Melwin on January 18, 2024 4:41 PM

      അതെ സത്യം😍🥰😘

      Reply
  2. icsuresh on January 17, 2024 9:05 AM

    Write Kiss എന്നൊന്ന് കൂടിയുണ്ട്. എഴുത്തുമ്മ …. എന്റെ കണ്ടുപിടുത്തം 😂😂😂😂❣️❣️❣️😘😘😘

    Reply
    • Roshna Melwin on January 18, 2024 4:42 PM

      🤣😇 കണ്ടുപിടിത്തം കൊള്ളാം😍

      Reply
  3. Neethi Balagopal on January 16, 2024 8:36 PM

    ഇങ്ങനെയൊക്കെയുണ്ടല്ലേ ഇതിൽ?🙄 ഞാനൊക്കെ ശിശുവാ🤭

    Reply
    • Roshna Melwin on January 18, 2024 4:42 PM

      ഉണ്ട്ണ്ട് എൻ്റെ നീതി ചേച്ചി 😍🥰🥰😘

      Reply
  4. Nishiba M on January 16, 2024 4:11 PM

    മനോഹരം

    Reply
    • Roshna Melwin on January 18, 2024 4:43 PM

      ഹൃദയം നിറഞ്ഞ നന്ദി ഡിയർ😍😘

      Reply
  5. Roshna Melwin on January 16, 2024 3:51 PM

    😍🥰😘😘

    Reply
    • Shreeja R on January 17, 2024 7:15 AM

      മനോഹരം 👌

      Reply
      • Roshna Melwin on January 18, 2024 4:44 PM

        ഹൃദയം നിറഞ്ഞ നന്ദി ഡിയർ🥰😍😘

        Reply
  6. Neethu VR on January 16, 2024 2:29 PM

    😘😘👌👌

    Reply
    • Roshna Melwin on January 16, 2024 3:51 PM

      😍🥰😘😘

      Reply
      • Anamika s on January 16, 2024 6:16 PM

        😘😘😘😘

        Reply
        • Roshna Melwin on January 18, 2024 4:44 PM

          😍😘😘

          Reply
  7. ദീപ പെരുമാൾ on January 16, 2024 2:23 PM

    കെട്ടിപ്പിടിച്ചൊരുമ്മയും ഒരു കടിയും കൂടി 😍😍

    Reply
    • Roshna Melwin on January 16, 2024 3:52 PM

      😃😃 ഹമ്പടി 🤗🤗😘

      Reply
    • Sobhanarayanasharma on January 16, 2024 4:03 PM

      ഉമ്മ പുരാണം .കലക്കിട്ടുണ്ട് 👍👍👌.പെരുത്തിഷ്ട്ടായി ♥️

      Reply
  8. Sunandha Mahesh on January 16, 2024 1:02 PM

    ഫോട്ടോ എടുത്തപ്പോ എഴുതിയതോ, അതോ പോസ്റ്റിനു വേണ്ടി പോട്ടോ എടുത്തതോ..
    എന്തായാലും സംഗതി ജോർ ആയി

    Reply
    • Roshna Melwin on January 16, 2024 3:53 PM

      ഇത് മുൻപ് എഴുതിയതാ ചേച്ചി 😃😃 ഫോട്ടോ പിടിച്ചപ്പോൾ എന്തായാലും ഇവിടെ കിടക്കട്ടെ 🥰😍

      Reply
    • Nafs nafs on January 16, 2024 10:25 PM

      ശ്ശോ! അവസാനം ഓർമ്മിപ്പിച്ചതു നന്നായി . ഇല്ലേൽ ഞാൻ ചുംബിച്ചേനേ💞💞

      Reply
  9. Silvy on January 16, 2024 12:34 PM

    അമ്പമ്പോ… എന്തെല്ലാം വെറൈറ്റി ചുംബനങ്ങൾ… ഒരു കെട്ടിയുമ്മ അങ്ങ് തരട്ടോ??? Good research work 👌👌. കവർ ഫോട്ടോ എനിക്ക് പെരുത്ത് ഇഷ്ടമായി😄😄😄

    Reply
    • Roshna Melwin on January 16, 2024 3:54 PM

      കവർ ഫോട്ടോയ്ക്ക് മെൽവിൻ പോളിനോട് നന്ദി പറഞ്ഞോ 😃😍

      Reply
    • Anamika s on January 16, 2024 6:17 PM

      😘😘😘😘

      Reply
  10. Sabira latheefi on January 16, 2024 12:10 PM

    😘😘😄

    Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.