Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • കിട്ടാതെ പോയ മാതൃസ്നേഹം വീണ്ടും ലഭിച്ചപ്പോൾ
  • അമ്മയെന്ന അത്ഭുതം
  • മാതൃത്വം എന്നിലൂടെ
  • Mother’s day
  • അമ്മ
  • ശബ്ദം
  • ഉത്രാടപ്പൂനിലാവ്
  • അമ്മ(എന്റെ അമ്മയുടെ സ്വന്തം ജീവിതത്തിൽ നിന്നും )
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Sunday, May 10
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » ലേഡീസ് ബാർ
അനുഭവം

ലേഡീസ് ബാർ

By രമിത്ത് നിടുംമ്പ്രംJanuary 18, 2024Updated:January 26, 20241 Comment3 Mins Read85 Views
Bookmark Now
Please login to bookmark Close

No account yet? Register

ജീവിത പ്രശ്നങ്ങൾ ഒന്ന് ഒതുങ്ങി തുടങ്ങിയപ്പോഴാണ്.

അടുത്ത ഒരു കടമ്പ മുന്നിലേക്ക് വന്നത്..

ഒരു സ്ഥിരം തൊഴിലില്ലാ എന്നുള്ള തോന്നൽ

കൈതൊഴികളൊന്നും വശമില്ല.

അപ്പോഴാണ് അച്ഛന്റെ ഉപദേശം വന്നത്…

നീ ഒരു കാര്യം ചെയ്യടാ…

കേരളത്തിന് പുറത്ത് എവിടെയെങ്കിലും പോയി ജോലി ചെയ്യൂ…

മറ്റൊരു നാടിനെ അറിയാം മറ്റൊരു ഭാഷ പഠിക്കാം പിന്നെ ഒരു തൊഴിലും പഠിക്കാം

ഓർത്തു നോക്കിയപ്പോൾ ശരിയാണ്

ജീവിതത്തിൽ യാത്രകൾ വേണം എന്നാലെ ലോക പരിചയമുണ്ടാകൂ.

അങ്ങനെ ചേക്കേറാൻ ഒരു കൂടു കണ്ടെത്തി.

നാഗരികതയുടെ ഈറ്റില്ലാമായ മുംബൈ…

പിന്നെ ആ യാത്രക്കുള്ള ഒരുക്കങ്ങളായി .

തലശ്ശേരി റെയിൽവേ സ്റ്റേഷനിൽ നിന്നും അച്ഛനോട് യാത്ര പറഞ്ഞു

നേത്രാവതി എക്സ്പ്രസ്സിലെ ജനറൽ കമ്പാർട്ട്മെന്റിൽ തൂങ്ങി യാത്ര തുടങ്ങി.

മുംബൈ എന്ന മഹാനഗരത്തിൽ ട്രെയിനിറങ്ങി

മുംബൈ

നൂറു രൂപ വരുമാനമുള്ളവനും ആയിരം രൂപ വരുമാനമുള്ളവനും സന്തോഷത്തോടെ ജീവിക്കുന്ന നഗരം.

ആർക്കും ആരെയും ശ്രദ്ധിക്കാൻ സമയമില്ലാത്ത നഗരം.

സദാചാര പോലീസിന്റെ കണ്ണുകൾ ഇല്ലാത്ത നഗരം…

30 സെക്കൻഡ് കൊണ്ട് ഒഴിയുകയും നിറയും ചെയ്യുന്ന സബർമൻ ട്രെയിനുകളുടെ നാട്

പുതിയ നാട് പുതിയ ജീവിതം,

പിന്നെ എല്ലാ സംസ്കാരങ്ങളും കൂടിച്ചേർന്ന ഒരു നാട്

ഞാനും ആ തിരക്കുകൾക്കിടയിലെ ഒരാളായി മാറി

പുതിയ ജോലി പുതിയ കൂട്ടുകാർ ജീവിതം പതിയെ സന്തോഷത്തിന്റെ താളുകളിലേക്ക് ചേക്കേറി തുടങ്ങി..

സ്വാതന്ത്ര്യത്തിന്റെ ലോകം ശരിക്കും ആസ്വദിച്ചു തുടങ്ങി

ആഴ്ചവസാനത്തെ ഒത്തുകൂടലുകൾ

പിന്നെ ദിവസങ്ങളിലേക്ക് മാറി

മദ്യം സദസ്സുകളിലെ നിത്യപാനീയമായ് മാറി

അങ്ങനെ ഒരു ഒത്തുകൂടലുകൾക്കിടയിലായിരുന്നു ആ സംസാരം കടന്നുവന്നത്

മുംബൈ എന്ന മഹാനഗരത്തിൽ സുലഭമായ ലേഡീസ് ബാറുകൾ പറ്റി

അവിടെ ഒരിക്കൽ പോയവർ അത് പൊടിപ്പും തൊങ്ങലും വെച്ച് വിവരിക്കാൻ തുടങ്ങി

മദ്യലഹരിയിൽ മോഹം റോക്കറ്റ് പോലെ കുതിച്ചുയർന്നു.

എങ്ങനെയെങ്കിലും ലേഡീസ് ബാറിൽ പോകണമെന്ന ആഗ്രഹം എല്ലാവരിലും നിറഞ്ഞു

ശമ്പളം കിട്ടിയ ആദ്യ അവധി ദിവസം അവിടെ പോകാം…

തീരുമാനം കൈ അടിച്ചു പാസായി.

ആകാംഷയുടെ നാളുകൾ.

അങ്ങനെ ആ ദിവസം വന്നെത്തി

ഒരു നെഞ്ചിടിപ്പോടു കൂടി ആ ലേഡീസ് ബാറിലേക്ക് യാത്രയായി

സിനിമയിലെ ഗുണ്ടകളെ ഓർമിപ്പിക്കുന്ന വിധം

ആ ബാറിന് മുന്നിൽ സെക്യൂരിറ്റികൾ റോന്തു ചുറ്റുന്നു.

ബാറിനുള്ളിലേക്ക് പ്രവേശിക്കുമ്പോൾ തന്നെ ആ മാസ്മരിക ലോകം കൺമുന്നിൽ തെളിഞ്ഞു

കണ്ണഞ്ചിപ്പിക്കുന്ന ലൈറ്റുകളും കാതടിപ്പിക്കുന്ന സംഗീതവുമായി

ആ ബാറിന്റെ നടുത്തളത്തിൽ

അല്പവസ്ത്രധാരികളായ സ്ത്രീകൾ നൃത്തം ചെയ്യുന്നുണ്ടായിരുന്നു

അടുത്ത കണ്ട മേശയിൽ തന്നെ അവരെ നോക്കി ഇരുപ്പുറപ്പിച്ചു

ഓർഡർ ചെയ്ത ബിയർ വന്ന നുണഞ്ഞു തുടങ്ങുമ്പോഴേക്കും

മേശക്കരികിലേക്ക് പെൺകുട്ടികൾ വന്നു പൊയ്ക്കൊണ്ടിരുന്നു..

മദ്യം സിരകളിലേക്ക് പടരുമ്പോൾ ഒരു മായ ലോകം മുന്നിലേക്ക് തെളിഞ്ഞു വന്നു.

അപ്പോഴാണ് അവൾ ഞങ്ങൾക്കരികിലേക്ക് വന്നത്

ഒരു മര്യാദയില്ലാതെ ഞങ്ങളുടെ കൂടെയിരുന്നു ബിയർ നുണഞ്ഞുകൊണ്ട് അവൾ ചോദിച്ചു

നമുക്ക് പുറത്തു പോയാലോ

ആദ്യമായ് ഒരു പെണ്ണ് വിളിക്കുന്നു

എന്തു പറയണമെന്നറിയില്ല

ഒരു കൂസലും ഇല്ലാതെ അവൾ തന്നെ ഇങ്ങോട്ട് പറഞ്ഞു, എന്റെ റേറ്റ് ഇത്രയാണ്…

പക്ഷേ അവൾ പറഞ്ഞ റേറ്റും പോക്കറ്റിലെ പൈസയും ഒരിക്കലും മാച്ച് അല്ലായിരുന്നു

മനസ്സിലെ മോഹ അടക്കി വെച്ച് അവളോട് നോ പറഞ്ഞു

പക്ഷേ അവൾ വിടാൻ തയ്യാറായില്ല

അവൾ റേറ്റ് വീണ്ടും വീണ്ടും താഴ്ത്തിക്കൊണ്ടേയിരുന്നു

അവസാനം പോക്കറ്റിലെ പൈസയും ആയിട്ട് അത് ഒത്തു വന്നപ്പോൾ

മദ്യം സിരകളിൽ നൽകിയ ഉണർവുമായി അവളോടൊപ്പം പോകാനിറങ്ങി

പുറത്തിറങ്ങി ഒരു ഓട്ടോ വിളിച്ച അവളോടൊപ്പം, ആ ഓട്ടോയിൽ കയറി.

അവൾ എന്തൊക്കെയോ ഹിന്ദിയിൽ പറയുന്നുണ്ടായിരുന്നു.

തുടക്കക്കാരനായ എനിക്ക് ഹിന്ദിയിൽ പ്രാവീണ്യം കുറവായത് കൊണ്ട്.

അവൾ പറയുന്നത് പകുതിയും മനസ്സിലായില്ല

പക്ഷേ അവൾ പറഞ്ഞതിൽ നിന്നും ഒരു കാര്യം എനിക്ക് വ്യക്തമായിരുന്നു.

അവൾക്ക് നാളെ പണത്തിന് അത്യാവശ്യം ഉണ്ട് .

ഇന്ന് ആരെയും അവൾക്ക് അവളുടെ ആവശ്യത്തിന് കിട്ടിയില്ല

അവൾ

റിങ്കു

ഒരു ഹൈദരാബാദുകാരിയാണ്..

അവൾക്ക് താഴെ രണ്ട് സഹോദരങ്ങൾ

അവൾക്ക് അവരെ പഠിപ്പിക്കണം

ബാറുകളിൽ ഡാൻസ് ചെയ്ത് കിട്ടുന്ന വരുമാനം അവൾക്ക് തികയുന്നില്ല

പിന്നെ അവൾ കണ്ടെത്തി മാർഗ്ഗമായിരുന്നു സ്വന്തം ശരീരം വിൽക്കുക.

സ്വന്തം ശരീരം വിറ്റു കുടുംബം താങ്ങി നിർത്താൻ ശ്രമിക്കുന്ന പെണ്ണ്.

അവൾക്ക് സ്വന്തമായി സ്വപ്നങ്ങളില്ല

മാംസ കമ്പോളത്തിലെ ഒരു ഇറച്ചി കഷ്ണമായി അവൾ എന്റെ മുന്നിൽ

ഓർത്തപ്പോൾ തന്നെ

ആ ഒരുമാത്ര എന്നിലെ എല്ലാ മദ്യലഹരിയും ഇറങ്ങി പോയിരുന്നു…

ഞാനൊരു മനുഷ്യനാണോ…

മനസ്സിൽ പ്രണയമില്ലാതെ പണം കൊടുത്ത് പെണ്ണിനെ ഭോഗിക്കാനിറങ്ങിയിരിക്കുന്നു…

അപമാന ഭാരം കൊണ്ട് ശിരസ്സ് ഭൂമിയിൽ തട്ടിയിരിക്കുന്നു.

ലഹരിയിൽ എന്തൊക്കെയാണ് ചിന്തിച്ചു കൂട്ടിയത്…

പെട്ടെന്ന് തന്നെ ഓട്ടോ നിർത്തി ഇറങ്ങി

പോക്കറ്റിലുള്ള പൈസ എടുത്തു അവളെ ഏൽപ്പിച്ചു..

പിന്നെ തിരിഞ്ഞു നടന്നു അവൾക്ക് ചെവി കൊടുക്കാതെ….

അവൾ പുറകിൽ നിന്ന് വിളിച്ചു കൂവുന്നുണ്ടായിരുന്നു പൈസ വേണ്ട എന്ന്…

ജോലി ചെയ്യാതെ പണം വാങ്ങാൻ അവൾക്കും മടി കാണും.

ഒരിക്കലെങ്കിലും അവൾ അവളുടെ ശരീരം വിൽക്കാതെ അവളുടെ അനിയന്റെ ഫീസ് കെട്ടട്ടെ….

ഇനി ഒരിക്കലും പണം കൊടുത്ത് പെണ്ണിന്റെ മാംസം വാങ്ങില്ല.

ആ ഒരു ഉറച്ച തീരുമാനം

അതായിരുന്നു അവൾ നൽകിയ പാഠം

ഇന്നും ശരീരം വിൽക്കുന്നവരെ കാണുമ്പോൾ, സദാചാരബോധം ഉണരാറില്ല.

അവരുടെ ഇൻവെസ്റ്റ്മെന്റ് ആണ് ആ ശരീരം.

ജീവിക്കാൻ, അല്ലെങ്കിൽ മറ്റുള്ളവരെ സംരക്ഷിക്കാൻ അവൾക്ക് ഇൻവെസ്റ്റ്‌ ചെയ്യാൻ ചിലപ്പോൾ അവളുടെ ശരീരമേ കാണൂ.

സുഖം തേടി ഒരു പെണ്ണും ശരീരം വിൽക്കാൻ ഇറങ്ങില്ല.

അവളെ നഷ്ടപ്പെടുത്തി അവൾ പടുത്തുയർത്തുന്നത് അവളുടെ കുടുംബമായിരിക്കും..

ചിലപ്പോൾ കുട്ടികൾക്ക് വിശപ്പടക്കാൻ

ചിലപ്പോൾ കിടപ്പിലായ ഭർത്താവിനു മരുന്ന് വാങ്ങാൻ.

അങ്ങനെ ബാധ്യതകളുടെ ഒരു ഭാണ്ഡവും പേറിയാണ് ഓരോ ആളിന്റെയും പുറകെ അവൾ വരുന്നത്

പണം നൽകി ശാരീരിക സുഖ അനുഭവിക്കുന്നവർ

ഒരിക്കലെങ്കിലും സ്നേഹത്തോടെ അവരോട് ഒന്ന് സംസാരിക്കണം

അപ്പോൾ നമ്മൾ കൊടുക്കുന്ന പണത്തിന് മൂല്യവും കൂടും….

ചില ചിതറിയ ചിന്തകൾ

തലശേരിക്കാരൻ

Post Views: 23
1
രമിത്ത് നിടുംമ്പ്രം

ചിതറിയ ചിന്തകൾ

1 Comment

  1. Shreeja R on January 27, 2024 6:46 PM

    👌👌

    Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.