Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • കിട്ടാതെ പോയ മാതൃസ്നേഹം വീണ്ടും ലഭിച്ചപ്പോൾ
  • അമ്മയെന്ന അത്ഭുതം
  • മാതൃത്വം എന്നിലൂടെ
  • Mother’s day
  • അമ്മ
  • ശബ്ദം
  • ഉത്രാടപ്പൂനിലാവ്
  • അമ്മ(എന്റെ അമ്മയുടെ സ്വന്തം ജീവിതത്തിൽ നിന്നും )
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Sunday, May 10
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » ടോക്സിക് ഫാൻസ്‌
സാമൂഹ്യപ്രശ്നങ്ങൾ സിനിമ

ടോക്സിക് ഫാൻസ്‌

By Rageeth R balanJanuary 17, 2024Updated:January 25, 20243 Comments3 Mins Read114 Views
Bookmark Now
Please login to bookmark Close

No account yet? Register

നേര് നൂറ് കോടി, ഭീഷ്മ പർവ്വം നൂറ് കോടി, കണ്ണൂർ സ്‌ക്വാഡ് 100കോടി.. ഒരു സിനിമയുടെ അണിയറ പ്രവർത്തകർ പുറത്തു വിടുന്ന അല്ലെങ്കിൽ ഫാൻസ്‌ തന്നെ ക്രീയേറ്റ് ചെയ്യുന്ന സിനിമകളുടെ കളക്ഷൻ പോസ്റ്ററുകൾ, പോസ്റ്റുകൾ, കോടികളുടെ കണക്കുകൾ ഇവയെല്ലാം ശരി ആയിക്കോട്ടെ, തെറ്റ് ആയിക്കോട്ടെ.. അത് ഒരു വിഭാഗം ആളുകളുടെ മാത്രം ടെൻഷനും വേവലാതിയും ആണ്. പക്ഷെ ആ ടെൻഷൻ പലപ്പോഴും അതിരു വിടുന്നു. സിനിമയുടെ പേരിൽ ഉള്ള ഗ്രൂപ്പുകളിൽ 100കോടിയുടെ പേരിലും 200കോടിയുടെ പേരിലും ആളുകൾ തമ്മിൽ കലഹിക്കുന്നത് കാണുമ്പോൾ കഷ്ടം തോന്നുന്നു..

ആരുടെ ഫാൻ ആണ്, ഇഷ്ടപെട്ട നടൻ ആര് എന്ന ചോദ്യങ്ങൾക്കു മലയാളി പ്രേക്ഷകർ പൊതുവെ പറയുന്നത് മോഹൻലാൽ അല്ലെങ്കിൽ മമ്മൂട്ടി എന്നായിരുന്നു. അതിൽ തന്നെ ഒരു സൗഹൃദപരമായ മനോഭാവം ആണ് എല്ലാവരിലും ഉണ്ടായിരുന്നത്.

ഇന്ന് സോഷ്യൽ മീഡിയുടെ വളർച്ചക്കൊപ്പം തന്നെ ഫാൻസ്‌ എന്ന വിഭാഗം എക്സ്ട്രീം ടോക്സിക് ലെവലിലേക്ക് അധഃപതിച്ചിരിക്കുന്നു. മമ്മൂട്ടിയുടെ സിനിമ റിലീസ് ആകുമ്പോൾ മോഹൻലാൽ ഫാൻസ്‌ എന്ന് പറയുന്നവരും മോഹൻലാൽ സിനിമകൾ റിലീസ് ആകുമ്പോൾ മമ്മൂട്ടി ഫാൻസ്‌ എന്ന് പറയുന്നവരും സൈബർ പ്ലാറ്റഫോമുകളിൽ മത്സരിച്ചു സിനിമകളെ ഡീഗ്രേഡ് ചെയ്യുന്നു

നമ്മൾ ഒരു സിനിമയെ പറ്റി പറയുമ്പോൾ എന്തിനാണ് അതിന്റെ ബിസിനസിനെ പറ്റി മാത്രം പറയുന്നത്, അതിനെ മാത്രം ഹൈലൈറ്റ് ചെയ്തു പറയുന്നത് എന്തിനാണ് എന്ന് മനസിലാകുന്നില്ല. നമ്മൾ സിനിമയെ കുറിച്ച് പറയുമ്പോൾ അതിന്റെ കഥ അതിന്റെ ടെക്നിക്കൽ സൈഡ് അതിന്റെ ക്വാളിറ്റി എന്താണ് എന്നുള്ളതും അത് ആൾക്കാരിലേക്ക് എത്തുന്നുണ്ടോ എന്നും ആൾക്കാരുടെ മനസ്സിനെ സ്വാധിനിക്കുന്നുണ്ടോ എന്നും ആൾക്കാർക്ക് ഇഷ്ടപെടുന്നുണ്ടോ എന്നതിനുമല്ലേ പ്രാധാന്യം നൽകേണ്ടത്. നല്ല സിനിമ അത് എത്ര കോടി ജനങ്ങളിലേക്ക് പോകുന്നു എന്നതിന്റെ അപ്പുറം അത് എത്ര കോടി കളക്റ്റ് ചെയ്തു എന്ന് പറഞ്ഞ് തർക്കിക്കുന്ന പ്രവണത നല്ലത് ആണോ.. അല്ല എന്നാണ് എന്റെ ഉത്തരം.

ഒരു നടനെ ആരാധിക്കാം ഇഷ്ടപെടാം.. പക്ഷെ അതിനെ മറ്റൊരു തലത്തിൽ കാണുന്നവർ മനോരോഗികൾ തന്നെ ആണ്. ഇതുവരെ പരസ്പരം നേരിൽ കാണാത്ത സംസാരിക്കാത്ത ആളുകൾ നാലു ചുമരിനുള്ളിൽ ഇരുന്ന് ഒരു നടന്റെ സിനിമയെ കുറിച്ച് മോശമായ രീതിയിൽ സംസാരിച്ചു മോശമായ വാക്കുകൾ ഉപയോഗിച്ച് ആനന്ദിക്കുന്നു.

പലപ്പോഴും മോഹൻലാലും മമ്മൂട്ടിയും എന്നെ സിനിമകളിലൂടെ വിസ്മയിപ്പിക്കുകയും അതുപോലെ ചില സമയങ്ങളിൽ എന്നെ നിരാശപ്പെടുത്തുകയും ചെയ്തു. അപ്പോഴും പരാതികളോ പരിഭവമോ ഇല്ലാതെ അടുത്ത സിനിമകൾക്കായി കാത്തിരുന്നു. മോശം സിനിമകൾ ഒരുപാട് ഉണ്ട് അവയെല്ലാം മോശം എന്ന് വിശ്വസിക്കാനേ ഞാൻ ശ്രമിച്ചിട്ടുള്ളു.

ആരാധിക്കുന്ന ഏതു നടനും ആയിക്കോട്ടെ, അദ്ദേഹം അഭിനയിക്കുന്ന സിനിമകൾ എല്ലാം മികച്ച സിനിമകൾ, അവരുടെ സിനിമകൾ എല്ലാം തന്നെ സൂപ്പർ ഹിറ്റ്‌ എന്ന് വിശ്വസിക്കുന്നവർ ഫാൻസ്‌ അല്ല. പരസ്പരം ചളി വാരി എറിയുന്നവർ ഫാൻസ്‌ അല്ല.. ആത്മാർത്ഥമായി സിനിമയെ സ്നേഹിച്ചു അതിനെ കാണാൻ ശ്രമിക്കുക. ആരാധന നല്ലതാ പക്ഷെ അത് മറ്റുള്ളവനെ എന്തും ഏതും പറയാൻ ഉള്ള ഒരു ലൈസൻസ് അല്ല..

ഒരുപാട് ഫാൻസ് അസോസിയേഷനുകൾ വിദ്യാർത്ഥികൾക്ക് പഠനത്തിന് ആവശ്യമായ സഹായങ്ങൾ നൽകുന്നുണ്ട്. രോഗികൾക്ക് ചികിത്സ, ധനസഹായങ്ങൾ നൽകുന്നുണ്ട്. ബ്ലഡ് ഡൊണേഷൻ ക്യാമ്പുകൾ നടത്തുന്നുണ്ട്, പാലിയേറ്റിവ് കെയർ പ്രവർത്തനങ്ങൾ നടത്തുന്നുണ്ട്, അങ്ങനെ സമൂഹത്തിൽ നല്ല കാര്യങ്ങളും ചെയ്യുന്ന നല്ല ഒരു വിഭാഗം ഫാൻസുകാരും നമുക്കിടയിൽ ഉണ്ട്.. സൗഹൃദപരമായ ചർച്ചകൾ നടക്കുന്ന ഒരു വേദി ആയി എന്നെങ്കിലും ഫാൻസുകാർ മാറുമെന്ന് നമുക്ക് പ്രതീക്ഷിക്കാം.. നല്ല സിനിമ അത് എത്ര കോടി ജനങ്ങളിലേക്ക് പോകുന്നു എന്നതിന്റെ അപ്പുറം അത് എത്ര കോടി കളക്റ്റ് ചെയ്തു എന്ന് പറഞ്ഞ് തർക്കിക്കുന്നത് മാറ്റി വെച്ച് സിനിമകളെ ഇഷ്ടപെടുക, താരങ്ങളെയോ കളക്ഷനോ മാത്രം അളന്നു തൂക്കി നോക്കി കാണുന്നതിനു പകരം.

ഒരു സിനിമയുടെ കഥ അതിന്റെ ടെക്നിക്കൽ സൈഡ് അതിന്റെ ക്വാളിറ്റി എന്താണ് എന്നുള്ളതും അത് ആൾക്കാരിലേക്ക് എത്തുന്നുണ്ടോ എന്നും ആൾക്കാരുടെ മനസ്സിനെ സ്വാധിനിക്കുന്നുണ്ടോ എന്നും ആൾക്കാർക്ക് ഇഷ്ടപെടുന്നുണ്ടോ എന്നതിനല്ലേ പ്രാധാന്യം നൽകേണ്ടത്… സിനിമകളുടെ വിജയ പരാജയങ്ങൾ കോടികളുടെ കണക്കുകൾ ഇതെല്ലാം നിങ്ങളുടെ മാത്രം ടെൻഷനും വേവലാതിയും ആണ്.. അവരുടെ അല്ല

** രാഗീത് ആർ ബാലൻ**

Post Views: 27
3
Rageeth R balan
  • Website

രാഗീത് ആർ ബാലൻ

3 Comments

  1. Roshna Melwin on January 29, 2024 10:59 AM

    Well said 💖💖

    Reply
  2. Neethu VR on January 25, 2024 12:09 AM

    👍🏻👍🏻

    Reply
  3. Sunandha Mahesh on January 23, 2024 5:04 PM

    അവർക്കിടയിൽ നല്ലൊരു bonding ഉണ്ടെന്നുള്ളതാണ് സത്യം..
    വഴക്കിടുന്നവർ അത് മനസ്സിലാക്കുന്നില്ല..

    Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.