Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • കിട്ടാതെ പോയ മാതൃസ്നേഹം വീണ്ടും ലഭിച്ചപ്പോൾ
  • അമ്മയെന്ന അത്ഭുതം
  • മാതൃത്വം എന്നിലൂടെ
  • Mother’s day
  • അമ്മ
  • ശബ്ദം
  • ഉത്രാടപ്പൂനിലാവ്
  • അമ്മ(എന്റെ അമ്മയുടെ സ്വന്തം ജീവിതത്തിൽ നിന്നും )
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Sunday, May 10
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » എനിക്കെന്തിൻ്റെ കേടായിരുന്നു?
ഓർമ്മകൾ കഥ ജീവിതം ജോലി ത്രില്ലർ നര്‍മം പാരന്റിങ് പ്രണയം ബന്ധങ്ങൾ മാനസികാരോഗ്യം വിവാഹം വീട് സിനിമ സ്ത്രീ സൗഹൃദം

എനിക്കെന്തിൻ്റെ കേടായിരുന്നു?

By Roshna MelwinJanuary 28, 2024Updated:February 3, 20244 Comments9 Mins Read91 Views
Bookmark Now
Please login to bookmark Close

No account yet? Register

എൻ്റെ ഗന്ധർവ്വാ,

രണ്ട് ദിവസം മുൻപാണ് അയല്പക്കത്തെ വീട്ടിൽ നിന്നും ഞാൻ ഗന്ധർവ്വൻ സിനിമയിലെ ‘ദേവാങ്കണങ്ങൾ കയ്യൊഴിഞ്ഞ താരകം’ എന്ന ഗാനത്തിന്റെ ശകലം കേൾക്കാനിടയായത്. രണ്ട് ദിവസമായി ആ താരകത്തിന്റെ കൂടെയായിരുന്നു ഞാൻ, സാക്ഷാൽ ഗന്ധർവാ അങ്ങയുടെ കൂടെ! അങ്ങനെ ‘ഞാൻ ഗന്ധർവ്വൻ’ സിനിമയിലേ ഗാനത്തിന്റെ രംഗങ്ങൾ മനസ്സിലേക്ക് വരികയായ്, ഇതിലെ ഗാനങ്ങളിലെല്ലാം തന്നെ ‘ദൈവത്തിന്റെ കയ്യൊപ്പ്‌’ എന്ന് പെരുമ്പടവം ഡെസ്തയോവ്സ്കിയെ പറ്റി പറഞ്ഞപോലെ ഒരു കയ്യൊപ്പുണ്ട് ഗന്ധർവാ..

ആദ്യത്തെ വരി പാടുമ്പോഴുള്ള ആ ശോകം! ഭൂമിയിലേക്കെത്തിയ ഗന്ധർവന്റെ കണ്ണുകളിലെ വ്യസനം. ചെറിയൊരു തെറ്റിന് അല്ലെങ്കിൽ തന്റേതല്ലാത്ത കാരണത്താൽ സ്വന്തവീട്ടിൽ നിന്നും കയ്യൊഴിയപ്പെട്ടവന്റെ ഹൃദയത്തിലെ നീറ്റൽ! അത് മാത്രമാണോ ശാപഗ്രസ്ഥനായാണ് ഭൂമിയിലേക്ക് അങ്ങെത്തിയതെന്നു കൂടിയുണ്ടല്ലോ? അല്ലെങ്കിൽ ആ അന്തരംഗത്തിൽ ഇത്രയധികം സങ്കടകടൽ തിരതല്ലാൻ കാരണമില്ല. പാവം എന്റെ ഗന്ധർവൻ എന്തെല്ലാമാണ് അനുഭവിക്കുന്നത്!

ഗന്ധർവ്വൻ ഭാമയെ കണ്ടുമുട്ടുന്നതും വഴിഞ്ഞൊഴുകുന്ന സൗന്ദര്യത്തിൽ അമൃതകണമായി തീർന്ന് ധന്യത നേടിയെന്നു പറഞ്ഞതും നമുക്ക് ചിന്തിക്കാൻ കൂടി പറ്റില്ല. ഗന്ധർവ്വന് ഭാമയോടുള്ള പ്രണയം അവർണനീയം! സത്യായിട്ടും ഇങ്ങളെന്നെ കൊതിപ്പിച്ചൂട്ടാ .. 😅

ഭാമക്കു വേണ്ടി വിശുദ്ധസ്ഥലത്തെ സ്ഥാനമാനങ്ങൾ വേണ്ടെന്നു വെച്ചു. ശിക്ഷാവിധികൾ നിസാരമെന്ന് സ്വയം ആശ്വസിച്ചു. തന്റെ പ്രേമഭാജനത്തെ സ്വന്തമാക്കാൻ മറ്റെല്ലാത്തെയും ചേതമല്ലെന്നെണ്ണി. സ്വർഗ്ഗം ഒഴിച്ച്‌ ശൂന്യാകാശത്തിലെ ബാക്കി എല്ലാം അതിമനോഹരമെന്നാണ് ഗന്ധർവന് തോന്നിയതിൽ തെല്ലും ആശ്ചര്യമില്ല. ഹൊ ! എൻ്റെ ഗന്ധർവാ നിങ്ങളൊരു സംഭവം തന്നെ.

എൻ്റെ ചെറുപ്പത്തിൽ നിങ്ങളെ കാത്തിരുന്നത് വല്ലതും നിങ്ങൾക്കറിയാവോ .. ഇല്ലെങ്കിൽ ദാ ഇതാണാ സംഭവം 👇🏾

എന്റെ പഴയ വീട്ടിലെ പഴയ അലമാരയിൽ മരത്തിന്റെ ഒരു ചെറിയ പ്രതിമ ഉണ്ടായിരുന്നു, ഞാനന്ന് 11- 12 ക്ലാസിലാണ്. അച്ഛന് ഏതോ ഒരു ആർട്ടിസ്റ് സമ്മാനിച്ചതാണത്രെ! വീട്ടിൽ വരുന്ന ദിവസങ്ങളിൽ ആ പ്രതിമയെ ഞാൻ നിരീക്ഷിക്കാറുണ്ട്. കാണുമ്പോൾ കാണുമ്പോൾ ഞാനതിനെ എടുത്തു അതിലേക്കു ശ്രദ്ധയോടെ നോക്കുമായിരുന്നു. എന്തിനെന്നോ? കുറച്ചു നേരം നോക്കിയിരുന്നാലെങ്കിലും ഗന്ധർവാ നിങ്ങള് വരുമായിരിക്കും എന്ന പ്രതീക്ഷയിൽ 🤣🤣.

അപ്പോഴേക്കും അമ്മ വരും ‘നീ എന്തിനാ അതിലേക്ക് നോക്കിയിരിക്കണേ എന്റെ മോളെ? ഞാൻ അപ്പോഴേ പറഞ്ഞതാ ആവശ്യമില്ലാത്ത ഓരോന്ന് വീട്ടിൽ കൊണ്ട് വക്കണ്ടാന്ന്!’ (അത് എന്റെ അച്ഛനെ ഉദ്ദേശിച്ചാണ്). അമ്മയുടെ വിചാരം അതിൽ എന്തോ അദൃശ്യശക്തി ഉണ്ടെന്നാണ്. ഞാൻ എപ്പോൾ അലമാര തുറന്നാലും ആ പ്രതിമയുടെ സ്ഥാനം മാറിക്കൊണ്ടിരിക്കും. തന്നെ മാറുന്നതല്ലാട്ടോ എന്റെ അമ്മ മഹതി മാറ്റുന്നതാണ്, കാര്യങ്ങളുടെ നിജസ്ഥിതി നിങ്ങൾക്കിപ്പോൾ മനസിലായി കാണുമല്ലോ? അങ്ങനെ എൻ്റെ ഗന്ധർവാ നിങ്ങളെ കാണാനുള്ള എന്റെ ആഗ്രഹം ദിവസവും അതിയായി വർധിച്ചു വന്നു.

ഭാമയുടെ അടുത്തെത്തുന്ന ഗന്ധർവ്വൻ തീർച്ചയായും എന്റെ അടുത്തും വരും. കന്യകയെയാണല്ലോ ഗന്ധർവന് വേണ്ടത്, ഹേ, അല്ലേ? പിന്നെ സൗന്ദര്യം! ഇത്തിരി കറുത്തുപോയത് എന്റെ തെറ്റൊന്നുമല്ലല്ലോ എന്നെല്ലാം ചിന്തിച്ചും ആശ്വസിച്ചും ഒക്കെ ഞാനങ്ങനെ ഇരിക്കുമായിരുന്നു. ഒരു കാറ്റടിച്ചാൽ വരെ അത് ഗന്ധർവനാണോ എന്ന് സംശയം തോന്നും, ഇങ്ങ്ള് ഒരരൂപിയാണല്ലോ.

ഞാനെപ്പോൾ വീട്ടിൽ വന്നാലും തിരയുന്ന ഈ സാധനം സ്വാഭാവികമായും അമ്മക്ക് ഒരു അധികപറ്റായി മാറാൻ അധികകാലം വേണ്ടി വന്നില്ല. വീട്ടിൽ നിന്നും പ്രതിമയെ മാറ്റണമെന്ന അമ്മയുടെ ഗൂഢലക്ഷ്യം അമ്മൂമ്മയുമായി പങ്കിട്ടു എൻ്റെ ഗന്ധർവാ.. ഒരു ദിവസം പ്രതിമയുടെ വിഷയത്തിൽ അമ്മൂമ്മയും അമ്മയും ഭയങ്കര ചർച്ചയായിരുന്നു. കുറച്ചു കഴിഞ്ഞപ്പോൾ കാര്യം പിടികിട്ടി, ആ പ്രതിമ വീട്ടിൽ ഉള്ളിടത്തോളം കാലം ഇവിടെ ഒരു ഐശ്വര്യവും ഉണ്ടാകില്ലെന്നും എല്ലാ കാര്യങ്ങൾക്കും തടസ്സവുമായിരിക്കുമെന്ന് ഏതോ ജ്യോൽസ്യൻ പറഞ്ഞെന്ന്, പ്രത്യേകിച്ചു ഗൃഹനാഥന്റെ കാര്യത്തിൽ! 😂.

അങ്ങനെ അമ്മയും അമ്മൂമ്മയും ആസൂത്രിതമായി ആ പ്രതിമയെ ഒഴുക്കികളയുകയോ ഏതോ ക്ഷേത്രത്തിൽ കൊണ്ട് കൊടുക്കുകയോ ചെയ്തു. എന്നിട്ട് കാര്യങ്ങൾക്കു വല്ല മാറ്റവുമുണ്ടോ? എല്ലാം പഴയപടി തന്നെ. എനിക്കാണ് നഷ്ടം ഉണ്ടായത്. എൻ്റെ ഗന്ധർവാ അങ്ങയെ നേരിൽ കാണാനുള്ള അവസരം നഷ്ടപ്പെട്ടു! കിട്ടുമെന്ന് മോഹിച്ച മുത്തും പോയി, എല്ലാം നഷ്ടസ്വപ്‌നങ്ങളായി! ഈ മേല്പറഞ്ഞതെല്ലാം തന്നെ പകൽ പോലെ സത്യങ്ങളാണ്.

എന്നാ ചെയ്യാനാ ഗന്ധർവാ.. അതൊക്കെ അന്തക്കാലം! 🥴 എന്നെങ്കിലും ഈ കത്ത് ഇങ്ങടെ കയ്യീ കിട്ടിയാ ഈയുള്ളവളും ഇങ്ങളെ കണ്ണിലെണ്ണയൊഴിച്ച് കാത്തിരുന്നു എന്ന് ഓർത്തോളീ.. 😭😭

എന്ന്

ഇങ്ങളെ കാത്തിരുന്ന

രോഷ്ന ( ഒപ്പ്)

ദിവസങ്ങൾക്ക് ശേഷം ഒരു സുപ്രഭാതത്തിൽ ;

പതിവ് പുലരികളുടെ മല്ലുകളുമായി ഞാൻ ഓട്ട പ്രദക്ഷിണം തുടങ്ങി. ഇപ്പോൾ ഇരട്ടിപ്പണിയാണ്, ഒരു ജോലി തരപ്പെട്ടു, അതുകൊണ്ട് തന്നെ സമയം ശർന്ന് പോകുമല്ലോ? കുട്ടികൾക്ക് ഓൺ ലൈൻ ക്ലാസായിരുന്നപ്പോൾ എന്ത് സുഖമായിരുന്നു. കാലത്ത് എട്ട് മണിക്ക് എഴുന്നേറ്റാൽ മതിയായിരുന്നു.

ഓഫ് ലൈൻ ക്ലാസ് തുടങ്ങിയപ്പോഴോ ആറ് മണിക്കെങ്കിലും എഴുന്നേൽക്കണമെന്നായി. ഞാനും കൂടി ജോലിക്ക് പോകുവാൻ തുടങ്ങിയപ്പോൾ അഞ്ച് മണിക്ക് എഴുന്നേൽക്കണ്ട ഗതികേടാണ്. ഇത്രയും സാഹസപ്പെടുകയും വിഷമിക്കുന്നതിനും എന്തിനാണ്? ജോലിയങ്ങ്ട് വേണ്ടാന്ന് വെച്ചാൽ പോരേ എന്ന് നിങ്ങൾ വിചാരിക്കുന്നുണ്ടാവും..

സോറി.. ആഗ്രഹിച്ച് മോഹിച്ച് കുറേ കാത്തിരുന്ന ശേഷം പൂവണിഞ്ഞ സ്വപ്നമാണ് ഈ ജോലി അതു കൊണ്ട് എത്ര കഷ്ടപ്പെട്ടിട്ടാണെങ്കിലും ഞാൻ പോകും. അങ്ങനെ ഇന്നത്തെ അടുക്കള കലാ പരിപാടികൾ കഴിഞ്ഞ് കുട്ടികളെ പറഞ്ഞു വിട്ടു.

കുട്ടികളെയും കൊണ്ട് ഭർത്താവ് സ്കൂളിൽ പോയ നേരം, കുളിക്കാനായി ഞാൻ കുളിമുറിയിലേക്ക് കയറുകയാണ്, അതാ കോളിംഗ് ബെല്ലടിക്കുന്നു.ആരപ്പാ ഈ ധൃതിപ്പിടിച്ച് നിൽക്കുന്ന സമയത്തെന്ന് കരുതി വാതിൽ തുറന്നു.

” രോഷ്നാ … ?”

ആറടി പൊക്കം, സുമുഖൻ, സുന്ദരൻ, സുലക്ഷണൻ….. കളഭമയ പ്രസന്നവദനൻ .. ദൈവമേ ഈ രൂപം എങ്ങനെ വർണ്ണിക്കണമെന്നെനിക്കറിയില്ല. അത്രമേൽ ഒരു സുന്ദരപുരുഷൻ എന്റെ മുൻപിൽ. ഇയാളെ ഞാൻ എവിടെയോ .. കണ്ടു പരിചയമുണ്ടല്ലോ..? ഉണ്ട്..

” രോഷ്നാ.. ഞാൻ ഗന്ധർവ്വൻ..!”

കേട്ടതും.. ഞാൻ പൊത്തോന്ന് നിലത്തേയ്ക്കും വീണു.

കണ്ണ് തുറക്കുമ്പോൾ ഞാൻ കട്ടിലിലാണ്. എന്റെയടുത്ത് തന്നെ, എന്റെ ഉള്ളം കൈ നെഞ്ചിലമർത്തി പിടിച്ചെൻ്റെ പ്രിയതമൻ ,

കണ്ണ് തുറക്കൂ കൺമണി… എന്ന് പറയും പോലെ എന്റെ കണ്ണുകളിലേക്ക് ഉറ്റുനോക്കി കൊണ്ടിരിക്കുകയായിരുന്നു. ഞങ്ങളുടെ അടുത്ത് തന്നെ കിണ്ണം കട്ട കള്ളനെ പോലെ ഞാൻ ഒന്നും ചെയ്തില്ലേ രാമനാരായണ എന്ന മുഖഭാവത്തിൽ എന്നെ നോക്കി നിൽക്കുകയാണ് മ്മടെ ഗന്ധർവ്വൻ.” ഇപ്പോ.. കുഴപ്പമൊന്നുമില്ലല്ലോ? “ഗന്ധർവ്വൻ ചോദിച്ചു.

അത് കേട്ടപ്പോൾ തന്നെ എന്റെ കെട്ടിയവന് ദേഷ്യം വന്നു, എല്ലാം ഒപ്പിച്ചു വെച്ചിട്ട് നിക്കുന്നത് കണ്ടില്ലേ എന്ന് പറയാതെ പറഞ്ഞ് ഗന്ധർവനെ കെട്ടിയവൻ തുറിച്ചു നോക്കി.

ഞാനോ രണ്ട് പേരേയും മാറിമാറി നോക്കി.. ഏതാണ് സത്യം? ഏതാണ് മിഥ്യ? എന്നറിയാതെ ഒരു നിമിഷത്തേക്ക് സ്തബ്ധയായി ഞാൻ… മധുരിച്ചിട്ട് ഇറക്കാനും വയ്യ .. കയ്ച്ചിട്ട് തുപ്പാനും വയ്യ!

” മോളേ.. നീ ഓക്കേയല്ലേ ? ഞാനിവിടെ വന്നപ്പോൾ നീ കട്ടിലിലും ഇയാൾ കട്ടിലിനടുത്തും ഇരിക്കുന്നു. ഞാൻ ആരാണാവോ എന്ന് കരുതി നിൽക്കുമ്പോഴാണ് മുഖം ശ്രദ്ധിച്ചത്.. ഹ്‌മ്.. ഗന്ധർവ്വൻ എന്നോട്, അയാളെ കണ്ടിട്ടാണ് നീ ബോധം പോയി കിടക്കുന്നതെന്ന് പറഞ്ഞു !”

ഞാൻ നല്ല പാതിയുടെ കൈയെടുത്ത് എൻ്റെ നെഞ്ചിൽ വെച്ച് പറഞ്ഞു, ” ഹാ.. ഇപ്പോൾ കുഴപ്പമില്ല.. !”

എങ്കിലും ഗന്ധർവനെ കണ്ട നടുക്കം എന്നിൽ നിന്നും വിട്ടു മാറിയിരുന്നില്ല. ഞാൻ ഗന്ധർവനോട് ചോദിച്ചു,

” എന്താ വേണ്ടത് ? ഇന്നിവിടെ അപ്പവും സ്റ്റൂവുമാണ് എടുക്കട്ടെ? ഞങ്ങൾ കഴിച്ചതാണ്..”

ഗന്ധർവ്വൻ എന്നെ നോക്കി ചിരിച്ചുകൊണ്ട് പറഞ്ഞു, ” എനിക്കതൊന്നും വേണ്ട കുട്ടി!”

ഞാൻ കട്ടിലിൽ നിന്നും എഴുന്നേറ്റിരുന്നു, ഗന്ധർവനോട് ചോദിച്ചു,

” എന്നെ കാണുവാൻ വേണ്ടി തന്നെയാണോ വന്നത് ?”

ഗന്ധർവ്വൻ: ” എന്താ സംശയം? കുട്ടിയെ കാണാൻ വേണ്ടി തന്നെയാ. അന്ന് ഭാമയുമായി വേർപ്പെട്ട് പോയതിനു ശേഷം കഠിന കഠോര ശിക്ഷകളിൽപ്പെട്ട് വലയുകയായിരുന്നു ഞാൻ. അതിനിടയ്ക്കാണ് കുട്ടിയുടെ കയ്യിലെ പ്രതിമയും കുട്ടി എന്നെത്തന്നെ നോക്കി വിളിക്കുന്നതും ഞാൻ കേട്ടത്. പിന്നെ ദാ കത്തും ! ശിക്ഷകളുടെ സമയം കഴിയാൻ ഇത്ര സമയം എടുത്തു… അതുകൊണ്ടാണ്, വേഗത്തിൽ ഞാനാഗമിച്ചത്!”

ഞാനാകെ അമ്പരന്ന് ചോദിച്ചു, ” എന്റെ പിതാവേ ഇത് വല്ലാത്തൊരു ചെയ്ത്തായി പോയല്ലോ ഇത്രയധികം സമയം വേണായിരുന്നെങ്കിൽ വേറെ ആരെയെങ്കിലും കണ്ടെത്താമായിരുന്നില്ലേ ഗന്ധർവാ ? പിന്നെ അതുമല്ല, എനിക്ക് 16 കഴിഞ്ഞിട്ടേ ഉണ്ടായിരുന്നുള്ളൂ ആ ഇളം പ്രായത്തിൽ ബുദ്ധി ഇല്ലായ്മ കൊണ്ട് വന്നുപോയ ഒരു അബദ്ധമായി അങ്ങ് കാണണം.!”

ഞാൻ പറഞ്ഞു തീരുന്നതിനു മുൻപേ എന്റെ പ്രിയ ഭർത്താവിന്റെ വക, ” എന്റെ ഗന്ധർവാ അങ്ങേയ്ക്ക് ഞങ്ങൾ 19 കഴിയുമ്പോഴേക്കും വരാമായിരുന്നില്ലേ? എന്നാൽ എനിക്ക്… ഞാൻ രക്ഷപ്പെടുമായിരുന്നല്ലോ?”

അത് പറഞ്ഞുകഴിഞ്ഞതും ഞങ്ങൾ ചിരിച്ചു. ഗന്ധർവനും കൂടെ ചിരിച്ചു.

ഭർത്താവ്: ” അല്ല .. വൈകിട്ടില്ലാട്ടാ, ഇനിയാണെങ്കിലും നിനക്ക് ശ്രമിക്കാടീ! ”

ഞാൻ : ” അയ്യോ! വേണ്ടായേ..”

എന്റെ നല്ല പാതി ക്ലോക്കിലേക്ക് നോക്കി സമയം ഏറെപ്പോയത് കണ്ട് അദ്ദേഹം പറഞ്ഞു,

” അന്നാ .. നിങ്ങൾ സംസാരിച്ചിരിക്ക് ഞാൻ കുളിച്ചിട്ട് റെഡിയായി വരാം.”

ഭർത്താവ് കുളിക്കാൻ പോയപ്പോൾ ഞാൻ പതുക്കെ ലിവിങ് റൂമിലെ സോഫയിൽ വന്നിരുന്നു. കൂടെ ഗന്ധർവനും ഇരുന്നു.

ഞാൻ : അല്ല .. എന്റെ ഗന്ധർവാ, ഞാൻ ചോദിക്കുന്നതുകൊണ്ട് ഒന്നും വിചാരിക്കരുത്. നിങ്ങൾ കന്യകകളുടെ വിളികളല്ലേ കേൾക്കാറുള്ളൂ ? വിളിക്കുമ്പോൾ ഞാൻ കന്യകയായിരുന്നു. പക്ഷേ ഇപ്പോഴല്ലല്ലോ? ”

ഗന്ധർവന്‍ സസന്തോഷം പറഞ്ഞു, ” ഇപ്പോൾ എല്ലായിടത്തും മാറ്റമല്ലേ ഞാൻ 91ൽ ഇവിടെ വരുമ്പോൾ എങ്ങനെയായിരുന്നു? പത്ത്മുപ്പത് വർഷങ്ങൾ കൊണ്ട് വലിയ മാറ്റം ഭൂമിയിൽ ഉണ്ടായില്ലേ? അതുപോലെ ഞങ്ങളുടെ സ്വർഗ്ഗത്തിലും മാറ്റങ്ങൾ വന്നു, ഇപ്പോൾ കന്യക അല്ലാത്തവരെയും പ്രാപിക്കാം!”

ഞാൻ ആകാംക്ഷയോടെ ചോദിച്ചു ” അത് കൊള്ളാമല്ലോ..! ആഹാ, മാറ്റം സ്വർഗ്ഗത്തിലും വന്നു. എന്തൊക്കെ മാറ്റങ്ങൾ പിന്നെയും വന്നു?”

ഗന്ധർവ്വൻ : അവിടത്തെ ദേവതമാർക്കൊന്നും ഇപ്പൊ വലിയ ഡിമാൻഡില്ല അവർക്ക് ഇവിടുത്തെ മസിലന്മാരെ മതി! ദേവന്മാർക്കും മനുഷ്യ സ്ത്രീകളെ മതി.. പിന്നെന്താ? അമൃതും കുടിച്ച് വശം കെട്ടില്ലേ.. ഇവിടേക്ക് വന്നാൽ ആ സമയം ഒന്നാർമാദിക്കാമല്ലോ എന്നായി ദേവഗണങ്ങൾ.. പുതിയ തരത്തിലുള്ള വാദ്യോപകരണങ്ങൾ വേണമെന്നും അതിലും മികച്ചത് ബീറ്റ്ബോക്സിങ്ങുമാണെന്ന് തർക്കങ്ങൾ നടന്ന് കൊണ്ടിരിക്കുന്നു. വല്ലാത്ത ഒരു പുലിവാലിലാണ് ദേവേന്ദ്രൻ അകപ്പെട്ടിരിക്കുന്നത് ! ”

ഞാൻ: അപ്പോൾ ദേവലോകത്തിലും രക്ഷയില്ലാല്ലേ ? ”

അദ്ദേഹം സമ്മത ഭാവത്തിൽ പറഞ്ഞു, “അതെയതെ!”

അപ്പോഴേക്കും നല്ല പാതി കുളി കഴിഞ്ഞ് വന്ന് എന്നോട് പറഞ്ഞു,

” എന്തായാലും ഗന്ധർവ്വൻ നിന്നെ കാണാൻ വന്നതല്ലേ.. നീ ആളുടെ ഒപ്പമിരിക്ക്, ഞാൻ ജോലിക്ക് പോയിട്ട് വരാം.”

ഞാനാകെ വിഷമത്തിൽ, ” ഹേയ്.. അതു പറ്റില്ല.. പോകരുത് ഇന്ന് ലീവെടുക്ക്.. അല്ലെങ്കിൽ വർക്ക് ഫ്രം ഹോമാക്ക്. ”

ഭർത്താവ്: “ഏയ് പറ്റില്ലടി.. ഇന്നൊരു മീറ്റിംഗുണ്ട്. നിങ്ങളിവിടെ ഇരിക്ക്, അദ്ദേഹം കുഴപ്പക്കാരനല്ല, ഞാൻ പോയിട്ട് വേഗം വരാം.. ”

അദ്ദേഹം എന്നെ സമാധാനിപ്പിച്ച് വണ്ടിയെടുത്ത് പോയി.

ഞാനും ഗന്ധർവനും തനിച്ചായി. കാര്യം ഗന്ധർവൻ പാവമൊക്കെയാണ് പക്ഷേ ഗന്ധർവന്റെ ഉദ്ദേശം നല്ലവണ്ണം അറിയാവുന്നതുകൊണ്ട് ലേശം പേടി എനിക്കില്ലാതില്ല.

എന്നാലും ധൈര്യം സംഭരിച്ച് ഞാൻ അയാളുടെ അടുത്ത് കസേരയിൽ ഇരുന്നു.

ഗന്ധർവ്വൻ : ” രോഷ്ന പേടിക്കേണ്ട.. പൂർണ്ണ സമ്മതമുണ്ടെങ്കിലേ ഞാൻ.. എനിക്ക് വേണ്ടൂ.. ”

ഇയാളിത് എന്തൊക്കെയാ പറയുന്നേ? അയാൾടെ ഒരു പൂതി! ആശിച്ചൊരു ജോലി കിട്ടിയിട്ട് ഒരു മാസം തികഞ്ഞില്ല, അപ്പോഴേക്കും ലീവ് എടുക്കേണ്ടി വന്നു. എന്റെയൊരു വിധി ! അതിനിടയ്ക്കാ ഇയാളുടെ വരവ്..

എന്റെ മനസ്സറിഞ്ഞ പോലെ ഗന്ധർവ്വൻ പറഞ്ഞു, ” കുട്ടി വീണ്ടും വിഷമിക്കുകയാണ്, കുട്ടി.. പേടിക്കേണ്ട ഞാൻ ആരെയും പീഡിപ്പിച്ചട്ടില്ല.. ഇനി പീഡിപ്പിക്കുകയുമില്ല.”

അങ്ങനെ ഞങ്ങൾ നാട്ടുവിശേഷവും വീട്ടുവിശേഷവും മിണ്ടിയും പറഞ്ഞുമിരുന്നു. ഗന്ധർവന് അവഞ്ചേഴ്സും നമ്മുടെ മിന്നൽ മുരളിയും സിനിമയുമൊക്കെ കാണിച്ചു കൊടുത്തു. പുള്ളി രസിച്ചിരുന്നു കണ്ടു.

സമയം മൂന്നായി കുട്ടികളെയും കൊണ്ട് ഭർത്താവെത്തി, വീട്ടിലെ പുതിയ അതിഥിയെ കണ്ട കുട്ടികൾ പതുങ്ങി. മൂത്തവൻ ചോദിച്ചു. ” ആരാ അപ്പേ ഇത് ?”

ഇളയവൻ ഓടി എന്റെയടുത്തു വന്ന് ഗന്ധർവനെ നന്നായി നോക്കിയിട്ട് എന്നോട് ചോദിച്ചു, ” അമ്മേ ഇത് സിനിമയിലുള്ള ആളാണോ ?”

രണ്ടുപേരെയും പിടിച്ചിരുത്തി അവരുടെ അപ്പൻ പറഞ്ഞു, ” ഇതൊരു അങ്കിൾ, ഗന്ധർവ്വൻ എന്നാണ് പേര്.. ഓക്കേ?

മൂത്തവൻ : ” അപ്പയുടെ ഫ്രണ്ടാണോ? അമ്മയുടെ ഫ്രണ്ടാണോ ?

” അമ്മയുടെ പഴയൊരു ഫ്രണ്ട് ..! “പറഞ്ഞത് മറ്റാരുമല്ല ഗന്ധർവ്വൻ തന്നെയാണ് !

മൂത്തവന് വീണ്ടും സംശയമായി,

” അമ്മയുടെ കൂടെ കോളേജിൽ പഠിച്ചതാണോ? ”

” അല്ല.. അതിന് മുൻപേ അറിയുന്നതാ.. പ്ലസ്റ്റുവിന് പഠിക്കുമ്പോൾ തൊട്ടറിയാം.”

ഉത്തരം കേട്ടപ്പോൾ മുതൽ മൂത്ത പുള്ളി ആലോചനയിലാണ്.

ഞാൻ അടുക്കളയിലേക്ക് പോയി കുട്ടികൾക്ക് കഴിക്കാനായി പലഹാരങ്ങൾ എടുത്തു കൊണ്ടു വന്നു. അവർ കയ്യും കാലും കഴുകി യൂണിഫോം ഒക്കെ ഊരിയിട്ട് വീട്ടിലിടുന്ന വസ്ത്രം ധരിച്ചു. സമയം പാഴാക്കാതെ ഗന്ധർവന്റെ അടുത്ത് വന്നിരുന്നു.

അവരുടെ കയ്യിലുള്ള പലഹാരം ഗന്ധർവന് കൊടുത്തിട്ട് കഴിക്കാൻ പറഞ്ഞു.

” അങ്കിൾ കഴിച്ചിട്ട്, ദാ.. ഇപ്പോൾ വന്നുള്ളൂ. മക്കൾ കഴിച്ചോ .. ” എന്ന് പറയുന്നത് ഞാൻ ചായ വെക്കുമ്പോൾ അടുക്കളയിൽ വെച്ച് കേട്ടു.

അങ്ങനെ കുട്ടികളും ഗന്ധർവനും കട്ട കമ്പനിയായി. ചെറിയ ചില നമ്പറുകളൊക്കെ ഗന്ധർവ്വൻ അവരുടെ മുന്നിൽ കാണിച്ചു കൊടുത്തു. അവർ അങ്ങേരുടെ ഫാനുമായി.

നമ്മുടെ അല്ലേ പിള്ളേർ? അവരുടെ കയ്യിലിരിപ്പ് എനിക്കല്ലേ അറിയൂ. ചായയും കൊണ്ടുവരുന്ന എന്നോട് ഇളയവൻ പറയുകയാണ്, “അമ്മേ .. അമ്മേ ഈ അങ്കിളിനെ മാജിക്കൊക്കെ അറിയാം.. ഒരു പപ്പീനെ തരാൻ പറ പ്ലീ… സ്..”

ഞാനവനോട് താക്കീതായി പറഞ്ഞു, “നീയൊന്ന് മിണ്ടാതിരിക്ക് മോനെ”

വർത്തമാനത്തിനിടയിൽ നിന്നും ഇദ്ദേഹം സ്വർഗ്ഗത്തിൽ നിന്ന് ഇറങ്ങി വന്ന ഗന്ധർവനാണെന്നെല്ലാം അവർക്ക് മനസ്സിലായി.

ഇളയവനപ്പോൾ വേറേ ആവശ്യം വന്നു.

” അമ്മ ഒരു സെൽഫി.. ഒരു സെൽഫി .. എടുക്കാം അങ്കിളിന്റെ കൂടെ? ”

ഞാൻ സംശയാസ്പദമായി ഗന്ധർവനെ നോക്കി, ഗന്ധർവ്വൻ സമ്മതം മൂളി.

ഞാൻ : ” എന്നാൽ നിങ്ങളിരിക്ക്, ഞാൻ എടുക്കാം ”

ഞാൻ അവരുടെ മൂന്ന് പേരുടെയും ഫോട്ടോ എടുത്തു. ഉടനടി കെട്ടിയോനും പൂതിയായി, ഫോൺ കൊണ്ട് വന്ന് കെട്ടിയോനും ഗന്ധർവന്റെ കൂടെ അടുത്ത സെൽഫി എടുത്തു. എന്താ ചെയ്യാലേ?

കെട്ടിയോൻ എന്റെ അടുത്തേക്ക് വന്നു, ” എന്താ അയാളുടെ ഉദ്ദേശം? എന്താ എന്റെ പെണ്ണിന്റെ പുറപ്പാട് ?”

ഞാൻ കുറച്ചു ദേഷ്യത്തിലും എന്നാൽ സമാധാനത്തിലും പറഞ്ഞു,

” അയാളുടെ ഉദ്ദേശം എന്തായാലും അത് നടക്കാൻ പോണില്ല. പിന്നെ? ഒരെണ്ണത്തിനെ കൊണ്ട് തന്നെ എനിക്ക് സഹിക്കാൻ പറ്റുന്നില്ല.. പിന്നെയാണ് ഇനി കുറച്ചുനേരത്തേക്ക് വേറെ ഒരെണ്ണം? ”

ഞാൻ ചായക്കപ്പ് ചൂണ്ടിക്കാണിച്ചു കുടിക്കാൻ പറഞ്ഞു. നല്ല പാതി ചായയെടുത്തു കുടിച്ചു കൊണ്ടിരിക്കുമ്പോൾ എന്നെ തന്നെ നോക്കി കൊണ്ട് ചോദിച്ചു,

” ഹൊ ! എന്നാലും സ്വർഗ്ഗത്തിൽ നിന്ന് ഈ കോടി കോടി ജനങ്ങൾ താമസിക്കുന്ന അതും വിശ്വ സുന്ദരികളുളള ലോകത്ത് നിന്നെത്തന്നെ അന്വേഷിച്ച് ഗന്ധർവ്വൻ വന്നല്ലോ, മിടുക്കി!”

വലിയ അത്ഭുതമില്ലാതെ ഞാൻ പറഞ്ഞു,

” അന്ന് എന്റെ മനസ്സിൽ വേറെ ഉദ്ദേശമോ കളങ്കമോ ഇല്ലായിരുന്നു. അതുകൊണ്ടായിരിക്കും ഇങ്ങേരത് കേട്ടത്.”

നല്ല പാതി : ” ഹൊ ! ആ പറച്ചിലിന് തീരേ അഹങ്കാരമില്ലാതില്ല? ഏതായാലും അങ്ങേര് വന്നതല്ലേ, നമുക്കൊരു പാട്ട് പാടിപ്പിച്ചാലോ? ”

ഞാൻ : ” ഇനി അതിൻ്റെ ഒരു കുറവ് കൂടിയേ വേണ്ടൂ, നാട്ടുകാർ കേൾക്കില്ലേ മനുഷ്യാ? എന്നിട്ട് വേണം ഇങ്ങേരുടെ കഥ അവര് കൂടി അറിയാൻ.. ഇങ്ങോട്ട് നടന്നേ.. ”

ഞങ്ങൾ രണ്ടുപേരും അടുക്കളയിൽ നിന്ന് അവരുടെ അടുത്തേക്കെത്തി. കുട്ടികൾക്ക് ആവശ്യങ്ങൾ ഏറി വന്നു. ഞാൻ അദ്ദേഹത്തോട് ചോദിച്ചു,

” ഇനിയിപ്പോ ഇരുന്നിട്ട്? ഗന്ധർവ്വന് പോയിട്ട് എന്തോ അത്യാവശ്യമുണ്ടെന്നു പറഞ്ഞില്ലേ? ”

അത് കേട്ടിട്ടും ആൾക്ക് വലിയ കുലുക്കമൊന്നുമില്ല. അപ്പോൾ കെട്ടിയോൻ പറഞ്ഞു, ” ഞാൻ പുറത്തേക്ക് ഇറങ്ങുന്നുണ്ട്, ഗന്ധർവനെ ഞാൻ ബസ്റ്റോപ്പിൽ ആക്കാം. ”

ഉടനടി മൂത്തവൻ, ” അപ്പ.. ബസ്റ്റോപ്പിൽ ഒന്നും ആക്കണ്ട ആവശ്യമില്ല.. അങ്കിളിന് പറന്നങ്ങ് പോയാൽ പോരേ?”

ഗന്ധർവ്വൻ ചിരിച്ചുകൊണ്ട് ഞങ്ങളുടെ പടികളിറങ്ങി. ” പിന്നെ കാണാം.. ” എന്ന് മക്കളോട് പറഞ്ഞു.

എന്തോ സ്വപ്നമാണോ സത്യമാണോ എന്ന് വിശ്വസിക്കാൻ പറ്റാത്ത ഒരു അവസ്ഥയിലായിരുന്നു ഞാൻ. സത്യം അല്ലായിരിക്കാമെന്ന് വിശ്വസിക്കാനാണ് എനിക്കിഷ്ടം. നല്ല പാതിയുടെ സ്ഥാനത്ത് വേറൊരാളെ തമാശയ്ക്ക് പോലും കാണാൻ പറ്റുന്നില്ല എന്നതാണ് വാസ്തവം.

അന്ന് വൈകിട്ട് ഭർത്താവിന്റെ കളിയാക്കലുകൾക്ക് നടുവിൽ ഞാൻ കിടന്നുറങ്ങി. പിറ്റേ ദിവസം പതിവ് ഗുസ്തികളുമായി എന്റെ നേരം പുലർന്നു.

ഓഫീസിൽ ഇരിക്കുമ്പോൾ മൊബൈൽ ഫോണടിക്കുന്നത് കേട്ടു. എടുത്തു നോക്കുമ്പോൾ …

.

.

.

calling…

ഗന്ധർവൻ

🙄

Post Views: 20
5
Roshna Melwin

Nothing to worry about!

4 Comments

  1. Dupps on January 30, 2024 11:49 PM

    സത്യം !!! എന്തൊക്കെ പകൽക്കിനാവ് അന്നൊക്കെ കണ്ടിട്ടുണ്ട് !!
    എന്നാലും എനിക്ക് അസൂയ ആയിട്ടോ … ആലുവ വരെ വന്നിട്ട് തിരോന്തോരത്ത് തിരിഞ്ഞു പോലും നോക്കീല്ലല്ലോ ..
    ഉമ്മ ചക്കരെ ! <3 <3

    Reply
    • Pavithra Unni on February 3, 2024 3:46 PM

      ശേ ഗന്ധർവനെ ഒരു സൈഡിൽ കൊണ്ട് നടക്കാം ആയിരുന്നു 😃 പാവല്ലേ

      Reply
  2. Anju Das on January 29, 2024 10:44 PM

    Enjoyed.. enjoyed a lot

    Reply
  3. sabira latheefi on January 28, 2024 10:43 PM

    😆🤣🤣

    Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.