Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • ഒരു മരീചിക പോൽ നീ
  • മുറിവാഴങ്ങൾ!
  • ആ മഴയിലൊരാൾ
  • സ്വതന്ത്ര
  • പങ്കാളി❤️
  • ആരാധിക
  • നീ എന്തായാലും എന്റെ കുഞ്ഞാണ്
  • ഇനി എന്ന് കാണും എൻ ഉമ്മയെ
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Thursday, May 14
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » രതി ശില്പങ്ങളുടെ ഖജുരാഹോ.
ചരിത്രം / പൗരാണികശാസ്ത്രം ലൈംഗീകത

രതി ശില്പങ്ങളുടെ ഖജുരാഹോ.

By Akhilesh ParameswarJanuary 20, 2024Updated:January 28, 20245 Comments3 Mins Read191 Views
Bookmark Now
Please login to bookmark Close

No account yet? Register

1838ൽ ബ്രിട്ടീഷ് മിലിറ്ററി എഞ്ചിനീയറായിരുന്ന ക്യാപ്റ്റൻ ടി.എസ്.ബുർട്ട് ഒരു അസൈൻമെന്റിനായി ബുന്ദേൽഖണ്ഡിലെത്തി. ആ വരവ് അദ്ദേഹത്തിനും പിന്നീട് ലോകത്തിനും മുൻപിൽ വലിയൊരു വിസ്മയം തീർക്കുകയായിരുന്നു. ആ വിസ്മയത്തിന്റെ പേരാണ് ഖജുരാഹോ.

മദ്ധ്യപ്രദേശിലെ ചത്തർപുർ ജില്ലയിലെ ഝാൻസിയിൽ നിന്ന് 175 കിലോമീറ്റർ തെക്കുകിഴക്ക് ദിശയിലേക്ക് സഞ്ചരിച്ചാൽ മധ്യകാല ഭാരതത്തിലെ ശക്തരായ ചന്ദേല രാജവംശത്തിന്റെ ശേഷിപ്പായ ഖജുരാഹോയിലെത്താം.

വാരണാസിക്കു പടിഞ്ഞാറ് തൊട്ട് ഗംഗയുടെ തെക്ക് വരെയും പരന്ന് കിടക്കുന്ന ബുന്ദേൽഖണ്ഡ് വനത്തിനു നടുവിലാണ് ഖജുരാഹോ സ്ഥിതിചെയ്യുന്നത്.

inbound5775523794651453105

പുരാതനമായ ഹിന്ദു- ജൈന ക്ഷേത്രങ്ങൾ ഇടകലർന്ന സമുച്ചയങ്ങളാണിവ.

BCE 950 നും 1050 നും ഇടയിൽ ഇവിടം ഭരിച്ച ചന്ദേല രാജവംശത്തിലെ രാജാക്കന്മാരാണ് മിക്ക ക്ഷേത്രങ്ങളും പണി കഴിപ്പിച്ചത്. അതിൽത്തന്നെ ചന്ദ്രവർമ്മനെന്ന രാജാവാണ് ഇന്ന് കാണുന്ന രതിശില്പങ്ങൾ നിറഞ്ഞ ക്ഷേത്രങ്ങൾ പണി കഴിപ്പിച്ചത്.

ക്ഷേത്രങ്ങളുടെ ഭിത്തിയിലും താഴികക്കുടങ്ങളിലും, സോപാനപ്പടികളിലുമൊക്കെ ഇങ്ങനെ രതിയുടെ വിവിധ ഭാവങ്ങൾ കൊത്തി വയ്ക്കാൻ കാരണമായതിന് പിന്നിൽ വളരെ രസകരമായ ഒരു കഥയുണ്ട്.

അതിങ്ങനെയാണ്.

രാജ്യത്തെ ജനങ്ങൾ മുഴുവൻ ഒരു കാലത്ത് അതീവ ബുദ്ധമത വിശ്വാസത്തിന് അടിമപ്പെടുകയും സർവ്വസുഖങ്ങളും ഉപേക്ഷിച്ച് ഭക്തിയിൽ മാത്രം ശ്രദ്ധ ചെലുത്തുകയും ചെയ്യുന്ന അവസ്ഥയുണ്ടായി.

എന്നും ക്ഷേത്ര സന്ദർശനവും പൂജകളും പ്രാർത്ഥനയുമൊക്കെയായി മറ്റെല്ലാ ചിന്തകളും ഉപേക്ഷിച്ച തന്റെ പ്രജകളുടെ ജീവിതരീതി കൊണ്ട് നാട്ടിൽ ജനസംഖ്യ കുറയുമെന്ന് മനസ്സിലാക്കിയ ചന്ദ്രവർമ്മൻ കണ്ടെത്തിയ ഉപായമാണ് ക്ഷേത്ര ചുവരുകളിൽ രതി ശില്പങ്ങൾ കൊത്തി വയ്ക്കുക എന്നത്.

ക്ഷേത്രത്തിലെത്തുന്ന ജനങ്ങൾക്ക് ശില്പങ്ങൾ കാണുമ്പോൾ ഉള്ളിൽ കാമചിന്ത ഉണരുമെന്നും അങ്ങനെ അവർ സാധാരണ ജീവിതത്തിലേക്ക് മടങ്ങുമെന്നും രാജാവ് കണക്ക് കൂട്ടി.

സംഗതി വെറും കഥയോ അതോ ചരിത്രമോ എന്നുള്ളത് വ്യക്തമായിട്ടില്ല. എന്ത് തന്നെയായാലും കാമസൂത്രയിൽ പ്രതിപാധിച്ചിരിക്കുന്നതടക്കം നിരവധി ലൈംഗിക കലാശില്പങ്ങൾ ക്ഷേത്രങ്ങളുടെ ചുവരുകളിൽ സ്ഥാനം പിടിച്ചു. വ്യത്യസ്ഥമായ പൊസിഷനുകൾ, ചുംബനരീതികൾ അങ്ങനെ നീളുന്നു ശില്പചാതുര്യം.

inbound3435657888053925701

പണ്ട് ഗുരുകുല വിദ്യാഭ്യാസ രീതിയിലുള്ള പഠനം ഇവിടെ നടന്നിരുന്നെന്നും അപ്പോൾ ബ്രഹ്മചാരികളായ വിദ്യാര്‍ത്ഥികള്‍ക്ക് വൈവാഹിക ജീവിതത്തെക്കുറിച്ച് മനസ്സിലാക്കുന്നതിന് ഈ ശില്പങ്ങള്‍ സഹായിച്ചിരുന്നുവെന്നും ഒരുവിഭാഗം ചരിത്രകാരന്മാരുടെ പഠനങ്ങൾ പറയുന്നു.

പന്ത്രണ്ടാം നൂറ്റാണ്ടിൽ 20 ചതുരശ്ര കിലോമീറ്ററിലായി വ്യാപിച്ചുകിടന്നിരുന്ന 85 ക്ഷേത്രങ്ങൾ ഖജുരാഹോയിൽ ഉണ്ടായിരുന്നതായി ചരിത്രരേഖകളിൽ കാണാം, ഇതിൽ തന്നെ രണ്ടോ മൂന്നോ ക്ഷേത്രങ്ങളിലെ ചുവരുകളിൽ മാത്രമാണ് ലൈംഗികകലകൾ കൊത്തിയിരിക്കുന്നത്.

കണക്ക് പ്രകാരം നോക്കിയാൽ 10 % മാത്രമാണ് രതി ശില്പങ്ങൾ ബാക്കി 90% അക്കാലത്ത് ജീവിച്ചിരുന്ന സാധാരണക്കാരുടെ ജീവിതങ്ങളുമായി ബന്ധപ്പെട്ടവയാണ്.

കുശവർ,സംഗീതജ്ഞർ, കര്‍ഷകർ എന്നിങ്ങനെ തുടങ്ങി ഗ്രാമീണ സ്ത്രീകളുടെയടക്കമുള്ള ശില്പങ്ങൾ ഈ 90 ശതമാനത്തിൽ ഉൾപ്പെടുന്നു.

13–ാം നൂറ്റാണ്ടിൽ ഡൽഹി സുൽത്താൻ കുത്തബ്ദീൻ ഐബക് ചന്ദേല സാമ്രാജ്യം ആക്രമിച്ചു കീഴടക്കിയതോടെ മഹാക്ഷേത്രങ്ങൾ അവഗണിക്കപ്പെട്ടു. സുൽത്താന്റെ ആക്രമണത്തിൽ പല ചുവർ ശില്പങ്ങൾക്കും കേട്പാടുകൾ സംഭവിക്കുകയും ചെയ്തിരുന്നു.

ഏഴ് നൂറ്റാണ്ട് വനത്തിനുള്ളിൽ മൂടപ്പെട്ടു കിടന്ന ഖജുരാഹോ ടി.എസ്.ബുർട്ട് കണ്ടെത്തുമ്പോൾ ആറുചതുരശ്ര കിലോമീറ്ററിലായി 20 ക്ഷേത്രങ്ങൾ മാത്രമുള്ള അവസ്ഥയിലെത്തിയിരുന്നു.

ക്യാപ്റ്റൻ ബുർട്ട് വനത്തിലേക്ക് നീളുന്ന അജ്ഞാതപാത കാണുകയും അത് വഴി പോയി നോക്കാനുള്ള ധൈര്യം കാണിക്കുകയും ചെയ്തത് കൊണ്ടാണ് ഖജുരാഹോ വെളിച്ചം കണ്ടത്.

സാന്റ്സ്റ്റോണും ഗ്രാനൈറ്റുമാണ് ക്ഷേത്രങ്ങളുടെ നിർമാണത്തിന് ഉപയോഗിചിരിക്കുന്നത്.

കാമത്തിന്റെയും പ്രണയത്തിന്റേയും അവസാന വാക്കായ രതി അല്ലെങ്കിൽ ലൈംഗികബന്ധത്തെ വേണ്ട രീതിയിൽ ഇനിയും സ്വീകരിക്കാത്ത ഒരു സമൂഹത്തിൽ ജീവിക്കുന്ന നമ്മൾ പൂർവികർ നൂറ്റാണ്ടുകൾക്ക് മുൻപേ രതിക്ക് നൽകിയ പ്രാധാന്യം മനസ്സിലാക്കേണ്ടതാണ്.

ലോകം വികസിച്ചിട്ടും മനസ്സും ചിന്തകളും പലയിടത്തും വികസിക്കാതെ, ലൈംഗികതയെന്നാൽ പുറത്ത് പറയാൻ പാടില്ലാത്ത മഹാരഹസ്യവും പുറത്ത് മിണ്ടിയാൽ അശ്ലീലവുമാണെന്ന് ചിന്തിക്കുന്ന, തന്റെ മക്കളെ അങ്ങനെ പഠിപ്പിക്കുന്നവർ ഒരുതവണയെങ്കിലും ഖജുരാഹോ കണ്ടിരിക്കണം.

എന്തൊക്കെ പറഞ്ഞാലും “ചങ്കരൻ പിന്നേം തെങ്ങേൽ തന്നെ” എന്ന് പറയും പോലെ ജീവിക്കുന്ന നമ്മുടെ നാട്ടിൽ കിട്ടാത്ത സ്വീകാര്യത ഖജുരാഹോയ്ക്ക് വിദേശ മണ്ണിൽ ലഭ്യമായിട്ടുണ്ട്.

ഇന്ത്യക്കാർ പ്രത്യേകിച്ച് സമ്പൂർണ്ണ സാക്ഷര മലയാളി ഇന്നും ഇവിടേക്ക് പോകണോ വേണ്ടയോ അഥവാ പോയാൽ തന്നെ മക്കളെ കൂടെ കൂട്ടാതെ, കാഴ്ചകളിൽ തല കുനിച്ച് കടന്ന് പോകുന്നിടത്ത് ഈ അപൂർവ്വ ശില്പഭംഗി ആസ്വദിക്കാനും പഠിക്കാനും അനേകം വിദേശീയരാണ് ഒഴുകിയെത്തുന്നത്.

ഏകദേശം അഞ്ച് മണിക്കൂർ കൊണ്ട് മാത്രമേ ഈ മഹാസംസ്കാരം കണ്ടു തീർക്കാൻ സാധിക്കുകയുള്ളൂ.

ചൂട് കാലവും മഴക്കാലവും ഒഴിവാക്കി ഒക്ടോബർ മുതൽ മാർച്ച് വരെയുള്ള മാസങ്ങളിൽ ഇവിടം സന്ദർശിക്കുന്നതാവും ഉചിതം.

ഝാൻസിയാണ് ഏറ്റവും അടുത്തുള്ള റയിൽവേ സ്റ്റേഷൻ. ഖജുരാഹോ വിമാനതാവളമാണ് തൊട്ടടുത്തുള്ള വിമാനത്താവളം.

ഝാൻസിയിൽ നിന്നും റോഡു മാർഗം യാത്ര ചെയ്താൽ മധ്യപ്രദേശിലെ മറ്റൊരു വിനോദ സഞ്ചാര കേന്ദ്രമായ ഓർച്ച കൂടി സന്ദർശിക്കാവുന്നതാണ്.

Post Views: 90
5
Akhilesh Parameswar

Novelist Script Writer Blogger Writer of Grandha yakshi and Ezham Pournami.

5 Comments

  1. Semina P S on January 22, 2024 9:37 AM

    അറിവ് തന്ന എഴുത്ത്.
    ഞാനും ആലോചിച്ചു നോക്കിയിട്ടുണ്ട് എന്ത് കൊണ്ടാണ് ക്ഷേത്രത്തിലെ ചുവർ ചിത്രങ്ങളിൽ രതികലകൾ കൊത്തി വെച്ചത് എന്ന് ❤️

    Reply
  2. Shyni E T on January 21, 2024 12:42 PM

    👏👏

    Reply
  3. Sreeja Vijayan on January 21, 2024 10:56 AM

    👌👌

    Reply
  4. Vimi on January 21, 2024 8:38 AM

    🥰🥰

    Reply
    • Shreeja R on January 21, 2024 5:08 PM

      👌👌

      Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.