Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • കിട്ടാതെ പോയ മാതൃസ്നേഹം വീണ്ടും ലഭിച്ചപ്പോൾ
  • അമ്മയെന്ന അത്ഭുതം
  • മാതൃത്വം എന്നിലൂടെ
  • Mother’s day
  • അമ്മ
  • ശബ്ദം
  • ഉത്രാടപ്പൂനിലാവ്
  • അമ്മ(എന്റെ അമ്മയുടെ സ്വന്തം ജീവിതത്തിൽ നിന്നും )
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Sunday, May 10
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » കുട്ടികളിലെ ലൈംഗിക ചാപല്യങ്ങൾ ശ്രദ്ധയിൽ പെട്ടാൽ എന്ത് ചെയ്യണം?
അനുഭവം അറിവുകൾ ആരോഗ്യം ഓർമ്മകൾ കുട്ടികൾ ലൈംഗീകത സാമൂഹ്യപ്രശ്നങ്ങൾ

കുട്ടികളിലെ ലൈംഗിക ചാപല്യങ്ങൾ ശ്രദ്ധയിൽ പെട്ടാൽ എന്ത് ചെയ്യണം?

By Binu VargheseJanuary 23, 2024Updated:February 8, 20244 Comments3 Mins Read122 Views
Bookmark Now
Please login to bookmark Close

No account yet? Register

മാതാപിതാക്കളുടെ അമിത ആശങ്ക, പ്രത്യേകിച്ചും കുട്ടികളുടെ കൗമാരപ്രായത്തിൽ പലപ്പോഴും ഇത്തരംഅമിത ആശങ്കയും കൈ കടത്തലും അവരെ മാനസിക സമ്മര്‍ദത്തിലാക്കുക തന്നെ ചെയ്യും.

കുട്ടികളെ സ്നേഹിക്കണം, അവരുടെ മേൽ ശ്രദ്ധയും വേണം. പക്ഷേ നിങ്ങളുടെ അധിക സ്നേഹവും അമിത ശ്രദ്ധയും കൈകടത്തലും അവര്‍ക്ക് ഭാരമാകാതെ സൂക്ഷിക്കികയും വേണം.
ചെറിയ തെറ്റുകൾ കണ്ടാലും കുട്ടികളെ കുറ്റവാളികളെ പോലെയാണ് ചില മാതാപിതാക്കളെങ്കിലും കൈകാര്യം ചെയ്യുന്നത്. ചോദ്യത്തിന് ഉത്തരം പറഞ്ഞാല്‍ പിന്നെ തുടര്‍ ചോദ്യങ്ങളുമായി കുട്ടിയുടെ സ്വൈരം കെടുത്തരുത്. നിങ്ങളുടെ പെരുമാറ്റത്തില്‍ വാത്സല്യം ഉണ്ടെന്നു തോന്നിയാല്‍ കുട്ടി ഒന്നും നിങ്ങളില്‍ നിന്നു മറച്ചു വയ്ക്കില്ലെന്നുള്ള നഗ്ന സത്യം നിങ്ങൾ എപ്പോഴും മനസിലാക്കണം.

അതുപോലെ ബാലിശമായ ജിജ്ഞാസ പ്രത്യേകിച്ച് കൗമാര പ്രായത്തിൽ അവരുടെ വളര്‍ച്ചയുടെ പ്രധാന ചേരുവയാണ്. അവയ്ക്കു ക്ഷമയോടെ വ്യക്തമായി ഉത്തരം പറയണം. അറിയില്ലെങ്കില്‍ അറിവുള്ളവരോടു ചോദിച്ചു പറഞ്ഞു തരാമെന്നു പറയുകയും അങ്ങനെ ചെയ്യുകയും വേണം. മിക്കവാറും മാതാപിതാക്കൾ അവരുടെ കുഞ്ഞ് ജനിച്ചു വീഴുന്നതു മുതല്‍ അതിന്റെ ഭാവിയെക്കുറിച്ച് വേവലാതിപ്പെടുന്നവരായിമാറി സ്വാഭാവികമായ ചലനങ്ങളെ പോലും തടസപ്പെടുത്തുന്നവരാണ്.

കൗമാരത്തിൽ എല്ലാ അവയവ വ്യവസ്ഥകളും ശരീരവും മൊത്തത്തിൽ വളർച്ചയ്ക്ക് വിധേയമാകുന്നു; പെൺകുട്ടികളിലെ സ്തനങ്ങൾ, ജനനേന്ദ്രിയങ്ങൾ, ഇരുകൂട്ടർക്കും ശരീര ഗുഹ്യഭാഗ രോമങ്ങൾ എന്നിവ ഏറ്റവും പ്രകടമായ മാറ്റങ്ങൾക്ക് വിധേയമാകുന്നു. ഈ പ്രക്രിയ സാധാരണഗതിയിൽ നടക്കുമ്പോൾ പോലും, കാര്യമായ വൈകാരിക ക്രമീകരണങ്ങൾ ആവശ്യമാണ്. അതിനാൽ മിക്കവാറും കൗമാരക്കാർക്ക്അധിക വൈകാരിക സമ്മർദ്ദം സാധ്യമാണ്.

ഞാൻ ഒൻപതാം ക്ലാസ്സിൽ പഠിക്കുമ്പോൾ മറ്റൊരു ഡിവിഷനിൽ പഠിക്കുന്ന നല്ല മാർക്കു വാങ്ങുന്ന സജിൻ എന്നൊരു സുഹൃത്ത്‌. ഒഴിവു വേളകളിൽ ഡിവിഷൻവെച്ച് ക്രിക്കറ്റ്‌ കളിക്കുമ്പോൾ ഇരു ടീമിനെയും നയിച്ചിരുന്ന ഞങ്ങളുടെ ഇടയിൽ പരസ്പര മത്സരമൊക്കെ ഉണ്ടായിരുന്നെങ്കിലും ഞങ്ങൾ പരസ്പരം സൗഹൃദം പങ്കിടാറുണ്ടായിരുന്നു.
പ്രത്യേകിച്ച്നാട്ടുവർത്തമാനങ്ങളും വീട്ടിലെ ചെറിയ സുഖ ദുഖങ്ങളും ഞങ്ങൾ പങ്കു വെക്കാറുണ്ടായിരുന്നു. ആദ്യമായി ജീവിതത്തിൽ ഒരു അശ്ലീല പുസ്തകം രഹസ്യമായി കണ്ടത് പോലും അവന്റെ കൈയിൽ നിന്നായിരുന്നു. അങ്ങനെ കണക്കിന് സ്‌പെഷ്യൽ ട്യൂഷൻ ക്ലാസ്സിലും ഞങ്ങൾ ചേർന്നത്തോടെ സൗഹൃദം തീരെ ഒഴിവാക്കാൻ പറ്റാത്തതായി.

സൗഹൃദത്തെപറ്റി എപ്പോഴും ഞങ്ങൾ വാചാലരായി. ഒരിക്കൽ അതിരാവിലെ അവൻ അപ്രതീക്ഷിതമായി എന്റെ വീട്ടിൽ എത്തി, ആകെ അസ്വസ്ഥൻ ആയിരുന്ന അവനോടു ഞാൻ കാര്യങ്ങൾ തിരക്കി. വെളുപ്പിനെ നാലു മണിക്ക് എഴുന്നേറ്റിരുന്നു പഠിക്കുകയായിരുന്ന അവന്റെ മനസിലേക്ക് ലൈംഗിക ചിന്തകൾ കടന്നു ചെന്നെന്നും, പരിസരം മറന്നു സ്വയം ഭോഗം ചെയ്യുമ്പോൾ, അവിചാരിതമായി അവനു കാപ്പിയുമായി വന്ന അവന്റെ മാതാവ് ഈ കാഴ്ച കണ്ടു ഭയപ്പെട്ടു മുറവിളി കൂട്ടി, അവനെ അകാരണമായി മർദ്ദിച്ചവെന്നും മുറവിളികൂട്ടി അയിലത്തുകാരെയും ബന്ധുക്കളെയും കൂട്ടി തന്റെ മകൻ നശിച്ചു പോയി എന്നൊക്കെ പ്രാകി അലമുറയിടുമ്പോൾ കിട്ടിയ തുണിയും ഒരു സഞ്ചിയിൽ വാരിക്കെട്ടി അൽപ്പം പൈസയും ഒപ്പിച്ചു നാട് വിട്ടു പോകയാണെന്നും ഇനി ചിലപ്പോൾ നമുക്ക്കാണാൻ സാധിച്ചേക്കില്ലെന്നും അവൻ പറഞ്ഞപ്പോൾ ശരിക്കും എന്റെ കണ്ണുകൾ നിറഞ്ഞു പോയി.

ആകെ സ്തബ്ധനായി നിന്ന എന്നെ നോക്കി യാത്ര പറഞ്ഞു അവൻ ഇരുട്ടിലേക്കു ഓടിപ്പോയപ്പോൾ ഇനി ജീവിതത്തിൽ ഒരിക്കൽപോലും അവനെ കാണാൻ കഴിയില്ലെന്ന് സ്വപ്നത്തിൽ പോലും ഞാൻ കരുതിയില്ല.

കൗമാരപ്രയമെത്തിയ നിങ്ങളുടെ കുട്ടി സ്വയംഭോഗം ചെയ്യുന്നതായി കണ്ടാൽ നിങ്ങൾ ഒരിക്കലും ഭയപ്പെട്ടു മുറവിളി കൂട്ടരുത്. ‘അയ്യേ, നാണക്കേട്’ എന്ന് പറയുകയുമരുത്. കാരണം, കുട്ടികളുടെ വളർച്ചയിൽ ഇത് വളരെ നോർമലായൊരു കാര്യമാണ്. ഇത്തരം കാര്യങ്ങൾ സ്വകാര്യമായി വേണം ചെയ്യാൻ’ എന്ന് അവരെ പറഞ്ഞു ബോധ്യമാക്കാം. കുറച്ചുകൂടി മുതിർന്ന കുട്ടികളാണെങ്കിൽ സ്വകാര്യഭാഗങ്ങളിൽ എങ്ങനെ ശുചിത്വം പാലിക്കണമെന്നും പറയാം. കുട്ടി സ്വയംഭോഗം ചെയ്താലോ എന്നു കരുതി എപ്പോഴും കുട്ടിയുടെ പിന്നാലെ നടക്കേണ്ട. അവർക്കു സ്വകാര്യമായ സമയം അനുവദിക്കാം. പകൽസമയങ്ങളിലും പുറത്തുപോയി കളിക്കേണ്ട സമയത്തും ഒക്കെ അവർ ഇതിലേക്ക്  നീങ്ങുന്നുണ്ടെങ്കിൽ കുട്ടിയുടെ ശ്രദ്ധതിരിച്ചു മറ്റു പ്രവർത്തികളിലേക്കോ കളികളിലേക്കോ കൂട്ടിക്കൊണ്ടുവരിക.

തിരിച്ചറിവായാൽ കുഞ്ഞുങ്ങളെ വെവ്വേറെ മുറികളിൽ ഉറങ്ങാൻ അനുവദിക്കുക. പ്രത്യേകിച്ച് മാതാപിതാക്കളുടെ സ്വകാര്യ നിമിഷങ്ങൾ ഒരു കാരണവശാലും കുഞ്ഞുങ്ങൾ ഉറങ്ങുന്ന മുറികളിൽ ആവാതിരിക്കാൻ  ശ്രമിക്കുക. കുട്ടിയെ മറ്റാരെങ്കിലുമാണ് സ്വയംഭോഗം ചെയ്യാൻ പ്രേരിപ്പിക്കുന്നതെന്നു തോന്നിയാൽ തീർച്ചയായും അത്തരം കാര്യങ്ങൾ കുഞ്ഞുങ്ങളോട് സ്നേഹമായി മനസിലാക്കുക. ആവശ്യമെങ്കിൽ വിദഗ്ധരുടെ  ഉപദേശങ്ങള്‍ സ്വീകരിക്കാം. കുട്ടികൾക്ക് ഇതെപ്പറ്റി എങ്ങനെ പറഞ്ഞുകൊടുക്കണമെന്നും ഇങ്ങനെയുള്ള സാഹചര്യങ്ങൾ എങ്ങനെ കൈകാര്യം ചെയ്യണമെന്നുമുള്ളത് മാതാപിതാക്കൾ വ്യക്തമായി അറിഞ്ഞിരിക്കണം.

ഒരു പുഴു പ്യൂപ്പയിൽനിന്നും ശലഭമായി വിരിയുന്നതുപോലെ ഇതെല്ലാം കുഞ്ഞുങ്ങളുടെ ഹോർമോൺ വളർച്ചയുടെ ഓരോ ഘട്ടങ്ങൾ ആണെന്ന് മനസിലാക്കി പ്രവർത്തിക്കുക.

സ്നേഹത്തോടെ

@ബിനു വർഗീസ്

Post Views: 30
7
Binu Varghese

ബാല്യകാലത്തോടും നാടിനോടും ഒടുക്കത്തെപ്രേമം വിട്ടുമാറിയിട്ടില്ലാത്ത ഒരു പാവം. 10 വർഷത്തിൽ ഏറെ വിവിധ രാജ്യങ്ങളിൽ ജോലി ചയ്തു ലോക പരിചയവും അനവധി സുഹൃത്തുക്കളെയും സമ്പാദിച്ച, മറ്റുള്ളവരുടെ ദുഃഖം കാണാൻ ഇഷ്ടപ്പെടാത്ത, ജീവിക്കാൻ മാ‍ത്രമറിയാവുന്ന ഒരു ജന്മം കൈരളിപബ്ലിക്കേഷനും മഷികൂട്ടായ്മയും, ഒത്തുചേർന്ന ലാൽബാഗ്എക്സ്പ്രസ്സ്‌, കഥ പറയുന്ന ഗ്രാമങ്ങൾ എന്നീ പുസ്തകങ്ങളുടെ 26 എഴുത്തുകാരിൽ ഒരുവൻ…ഒരു വിദേശ കമ്പനിയിൽ ജോലി, അല്ലലില്ലാത്ത കുടുംബ ജീവിതം. ജാതി, മതം, വര്‍ഗ്ഗീയത, രാഷ്ട്രീയം എന്നിവയോടെതിര്‍പ്പ്‌, ഗ്രാമീണ നിഷ്കളങ്കതയില്‍ വിശ്വസിക്കുന്നവന്‍, പ്രവാസി,കയ്കുന്നതും മധുരിക്കുന്നതുമായ ഒരുപാടൊരുപാടു അനുഭവങ്ങളുടെ മൂശയിലിട്ടുരുക്കിയെടുത്ത ആത്മവിശ്വാസം മാത്രം കൂട്ട്‌. ഈ വാതിലുകള്‍ എപ്പോഴും തുറന്നിരിക്കുന്നു. സുഹൃത്തായി അഭിനയിച്ചു ആര്‍ക്കും എപ്പോഴും എന്തും എടുത്തുകൊണ്ടുപോകാം, സ്വന്തമാക്കി അഭിമാനിക്കാം. എന്തഭിപ്രായവും സ്വീകാര്യം. 9711662297 വാട്സ്ആപ്പ് നമ്പർ

4 Comments

  1. shybi shaju on April 6, 2025 10:04 AM

    👍👍👍

    Reply
  2. Nishiba M on April 5, 2025 4:35 PM

    ശ്രദ്ധിക്കേണ്ട കാര്യങ്ങൾ..

    Reply
  3. Shreeja R on March 13, 2024 2:12 PM

    👍

    Reply
  4. Sunandha Mahesh on March 12, 2024 2:11 PM

    Very informative 👍

    Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.