Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • കിട്ടാതെ പോയ മാതൃസ്നേഹം വീണ്ടും ലഭിച്ചപ്പോൾ
  • അമ്മയെന്ന അത്ഭുതം
  • മാതൃത്വം എന്നിലൂടെ
  • Mother’s day
  • അമ്മ
  • ശബ്ദം
  • ഉത്രാടപ്പൂനിലാവ്
  • അമ്മ(എന്റെ അമ്മയുടെ സ്വന്തം ജീവിതത്തിൽ നിന്നും )
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Sunday, May 10
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » പ്രവാസി
കഥ സ്ത്രീ

പ്രവാസി

By Seena MajeedJanuary 25, 2024Updated:January 30, 20245 Comments3 Mins Read378 Views
Bookmark Now
Please login to bookmark Close

No account yet? Register

പ്രവാസി

ണിം…. ണിം…. ണിം….
നാട്ടിൽ നിന്നുള്ള മിസ്ഡ് കാൾ കേട്ടാണ് ഉറക്കത്തിൽ നിന്ന് ഉണർന്നത്.
അവധി  ആയതിനാൽ അൽപനേരം കൂടെ ഉറങ്ങാമെന്ന് കരുതി.

നാളെയാണ് നാട്ടിലേക്കുള്ള ടിക്കറ്റ്. അതിന്റെ സന്തോഷം ആണ് മനസ്സ് മുഴുവൻ. രണ്ട് വർഷമായി നാട്ടിൽ നിന്ന് വന്നിട്ട്. അമ്മയെയും സഹോദരങ്ങളെയും കാണാൻ മനസ്സ് വെമ്പുന്നു. ജോലിയുടെയും ജീവിത പ്രാരാബ്ദങ്ങളുടെയും ഇടയിൽ വർഷങ്ങൾ കൊഴിഞ്ഞു പോയതറിഞ്ഞില്ല. ലീവ് വന്നിട്ടും നാട്ടിലെ പ്രാരാബ്ദങ്ങൾക്കിടയിൽ അവധി നീണ്ടു പോയതാണ്. എന്തായാലും നാട്ടിലേക്ക് ഒന്ന് വിളിച്ചു നോക്കട്ടെ.

“ഹലോ അമ്മയാണ് ” മറുതലക്കൽ അമ്മയുടെ പതിഞ്ഞ സ്വരം.
“അമ്മേ എന്താണ് വിശേഷം?”
“ ആ മോളെ നീ നാളെയല്ലേ നാട്ടിലേക്കു വരുന്നത്. അപ്പുവിന് ഒരു ഐഫോൺ കൊണ്ട് വരണമെന്ന് പറയാനായിരുന്നു. ”
“ആ അമ്മേ കൊണ്ട് വരാം, അമ്മക്കെന്തെങ്കിലും വേണോ? പറഞ്ഞെതെല്ലാം ഞാൻ വാങ്ങി വെച്ചിട്ടുണ്ട്. പ്രത്യേകിച്ച് വല്ലതും?”
“വേണ്ട മോളെ എനിക്ക് നീ ഇങ്ങോട്ട് വന്നാൽ മതി.” അമ്മയുടെ ശബ്ദം ഇടറിയിരുന്നു.
ഞാൻ അങ്ങോട്ട് വരുകയല്ലേ അമ്മേ എന്ന് പറഞ്ഞ് സമാധാനിപ്പിച്ച് ഫോൺ വെക്കുമ്പോഴും കാശിന്റെ കുറവ് അമ്മയെ അറിയിച്ചില്ല.
ഫോൺ വാങ്ങണമെങ്കിൽ റൂമേറ്റ്സിനോട് ആരോടെങ്കിലും ചോദിക്കേണ്ടി വരും എന്നാലും സങ്കടങ്ങൾ ഒന്നും ആരെയും അറിയിക്കില്ല. ഒരു പ്രവാസി ആയാൽ അങ്ങനെ അഭിനയിച്ചേ പറ്റു. മറ്റുള്ളവരുടെ സന്തോഷത്തിനു വേണ്ടി നമ്മുടെ സന്തോഷങ്ങൾ മാറ്റിവെക്കുന്നവരാണല്ലോ ഭൂരിഭാഗം പ്രവാസികൾ.

ഞങ്ങൾ അഞ്ചു മക്കളാണ്. സുഖക്കേടുകാരൻ അച്ഛന്റെ തുച്ഛ വരുമാനം കൊണ്ടാണ്  ഞങ്ങൾ ജീവിച്ചിരുന്നത്. ദാരിദ്ര്യവും കഷ്ടപ്പാടും നിറഞ്ഞു നിന്നിരുന്ന കാലം.
ഞാനാണ് കൂട്ടത്തിലെ മുതിർന്ന ആൾ. നാല് പെണ്ണും ഒരു ആണും. എന്റെ താഴെ മൂന്നു പെൺകുട്ടികൾ. ചായക്കട ആയിരുന്നു അച്ഛന്.
എങ്ങിനെ ഒക്കെയോ പഠിക്കാൻ മിടുക്കിയായ ഞാൻ നഴ്സിംഗ് വിദ്യാഭ്യാസം പൂർത്തിയാക്കി. ഇരുപതാം വയസ്സിൽ നഴ്സിംഗ് ഡിഗ്രിയുമായി കയറിയതാണ് ദുബൈലേക്ക്. കുടുംബത്തിന്റെ ദാരിദ്ര്യം മാറ്റുവാൻ വേണ്ടി.  പത്തിരുപത് വർഷം കടന്ന് പോയതറിഞ്ഞില്ല.
അതിനിടയിൽ അനിയത്തിമാരെ പഠിപ്പിച്ചു ജോലിയാക്കി നല്ല നിലയിൽ കല്യാണം കഴിപ്പിച്ചയച്ചു. അത്യാവശ്യം കയറി കിടക്കാൻ നല്ലൊരു വീടും വെച്ചു.അനിയനെ പഠിപ്പിച്ചു. MBBS ന്  അവസാന വർഷമാണ് അവൻ. കഴിഞ്ഞ പ്രാവശ്യം നാട്ടിൽ പോയപ്പോഴാണ് അച്ഛന്റെ മരണം. മരിക്കാൻ സമയത്തും ആ കണ്ണിൽ തന്നെ കുറിച്ചുള്ള ആധിയായിരുന്നു. അച്ഛൻ എപ്പോഴും പറയുമായിരുന്നു “മറ്റുള്ളവർക്കു വേണ്ടി ജീവിച്ചു നീ നിനക്ക് വേണ്ടി ജീവിക്കാൻ മറക്കല്ലേ ഞാൻ ബ്രോക്കർ കുഞ്ഞാണ്ടനോട് പറയട്ടെ” എന്ന്
അടുത്ത വർഷം ആവട്ടെ അച്ഛാ എന്ന് പറഞ്ഞു വർഷങ്ങൾ നീണ്ടുപോയതറിഞ്ഞില്ല അമ്മ എപ്പോഴും വിളിക്കുമ്പോ പറയും
“ മോളെ നിന്റെ കാര്യം…. ”

“ആ നോക്കാം അമ്മേ “
എന്ന് പറഞ്ഞു ഒഴിഞ്ഞു മാറും.
ഇരുപത്താമത്തെ വയസ്സിൽ നാട്ടിൽ നിന്ന് ദുബൈലേക് ഫ്ലൈറ്റ് കേറുമ്പോൾ എന്തൊക്കെ സ്വപ്നങ്ങളായിരുന്നു. ഹാ….
ബാബുവേട്ടനുമായുള്ള പ്രണയവും അവർക്ക് കൊടുത്ത വാക്കും എന്തൊക്കെ സ്വപ്നങ്ങളായിരുന്നു മനസ്സിൽ….നല്ലൊരു കുടുംബജീവിതം. എല്ലാം ജീവിത പ്രാരാബ്ദങ്ങൾക്കിടയിൽ കാറ്റിൽ പറന്നുപോയി…പ്രവാസിയുടെ സ്വപ്‌നങ്ങൾ എന്നും സ്വപ്‌നങ്ങൾ മാത്രം ആണല്ലോ. അവർ എന്നും ബാക്കി ഉള്ളവരുടെ സ്വപ്നത്തിനു വേണ്ടി ബലിയാടാവുന്നവർ ആണ് . എനിക്ക് വേണ്ടി വര്ഷങ്ങളോളം കാത്തുനിന്നു ബാബുവേട്ടൻ. എന്റെ പ്രാരാബ്ധം കഴിഞ്ഞു ഒന്നും നടക്കില്ല എന്നറിഞ്ഞുകൊണ്ട് ഞാൻ തന്നെ മൂപ്പരെ നിർബന്ധിച്ചു പിന്തിരിപ്പിച്ചു. കഴിഞ്ഞ വർഷം നാട്ടിൽ പോയപ്പോൾ ബാബുവേട്ടനെയും കുടുംബത്തെയും കണ്ടിരുന്നു.
ഒരു പാട് നഷ്ടസ്വപ്‌നങ്ങൾ എന്നാലും എന്റെ സഹോദരങ്ങളും കുടുംബവും സന്തോഷമായി ജീവിക്കുന്നുണ്ടല്ലോ. .. അതുമതി …..ഹാ…

ദുബായ് വന്നു അധികം പ്രയാസമില്ലാതെ വലിയൊരു ഹോസ്പിറ്റലിൽ ജോലി കിട്ടി. ആദ്യമൊക്കെ കുറെ ബുദ്ധിമുട്ടിയെങ്കിലും ഇപ്പോൾ ഹെഡ് നേഴ്സ് ആയി ജോലി നോക്കുന്നു. ദൈവം സഹായിച്ചു കുഴപ്പം ഇല്ല.

എല്ലാവരും അവരവരുടെ ജീവിത പ്രാരാബ്ധങ്ങളുമായി ഓടുന്നവർ “ഡേ ഷിഫ്റ്റും നൈറ്റ്‌ ഷിഫ്റ്റും ” കഴിഞ്ഞു വരുന്ന ഞങ്ങള്ക്ക് ആകെയുള്ള ആശ്വാസം വർത്തമാനപ്രിയയായ സൂസൻ ആണ്.  അവളുടെ കളി ചിരി തമാശകൾക്കിടയിൽ എല്ലാവരും അവരവരുടെ ദുഃഖങ്ങൾ മറക്കുന്നു. നാട്ടിൽ നിന്നുള്ള കാൾ വന്നാൽ എല്ലാവർക്കും പരിഭവങ്ങളുടെയും സാമ്പത്തികാവശ്യത്തിന്റെയും ആയിരിക്കും. അതിനിടയിൽ കൂട്ടുകാരുമായുള്ള ഒത്തു കൂടലാണ് മനസ്സിനാശ്വാസം.

മാസവസാനമായതിനാൽ ശമ്പളം കിട്ടിയത് മുഴുവൻ കാലിയായതിന്റെ വിഷമം ഓരോരുത്തരും പരസ്പരം പങ്കുവെച്ചു. വരവിനേക്കാൾ അധികം ചിലവാണ്‌ ഓരോ മാസവും. കഴിഞ്ഞ മാസം തന്നെ റൂംമേറ്റ്‌ ആയ എൽസിയുടെ കയ്യിൽ നിന്ന് 3000 ദിർഹംസ്‌  വാങ്ങിയാണ് നളിനിയുടെ വീട് പാർക്കലിന് അയച്ചത്. ചേച്ചി അല്ലാതെ ആരാണ് ഞങ്ങള്ക്ക് തരാൻ ഉള്ളത് എന്നാ നളിനിയുടെ പരിഭവത്തിന് മേൽ മുട്ടുമടക്കുകയെ നിവർത്തിയുള്ളു. ലളിതയുടെ കല്യാണത്തിന്റെ ലോൺ ഇതുവരെ തീർന്നിട്ടില്ല. അജിതയുടെ മോളുടെ നൂലുകെട്ട് ആയിരുന്നു കഴിഞ്ഞ മാസം എല്ലാം കഴിഞ്ഞ് വരുമ്പോൾ കടം മിച്ചം.
കൂടെ താമസിക്കുന്നവർക്ക് കൂടപ്പിറപ്പുകളെക്കാൾ സ്നേഹം ആണെന്ന് തോന്നിയിട്ടുണ്ട്.

“ നീ നിനക്ക് വേണ്ടി ഒന്നും ഉണ്ടാക്കീട്ടില്ല വയസ്സുകാലത്തു ആരുമുണ്ടാകില്ല ”
അവർ എപ്പോഴും പറയും.

ഓരോന്ന് ആലോചിച്ച് സമയം പോയതറിഞ്ഞില്ല എണീറ്റു പ്രാഥമിക കർമങ്ങൾ നിർവഹിച്ചു. മുഖം കഴുകി. കണ്ണാടിയിലേക്ക് നോക്കി. മുടിയിഴകൾ നരച്ചു തുടങ്ങിയിരിക്കുന്നു. കാലം അതിക്രമിച്ചു പോയതറിഞ്ഞില്ല. കാലത്തിന്റെ വികൃതികൾ തലമുടിയിലും മുഖത്തും പ്രകടമായി തുടങ്ങി…ഹാ.. ഇനി ആർക്കു വേണ്ടി!

ഇന്ന് വൈകിട്ട് മൂന്ന് മണിക്കാണ് ഫ്ലൈറ്റ്. പെട്ടിയെല്ലാം കെട്ടിവെച്ചു. നാട്ടിലേക്കു പോവുകയെന്നു വെച്ചാൽ പ്രവാസിയെ സംബന്ധിച്ചിടത്തോളം പറഞ്ഞറിയിക്കാൻ പറ്റാത്ത സന്തോഷം ആണ്. നാട്ടിലെത്തി എല്ലാവരെയും കാണാനുള്ള വെപ്രാളം ഒരു പ്രവാസിക്കേ അറിയൂ….
ഈ മരുഭൂമിയിൽ വന്നിട്ടു 20 വർഷമായെങ്കിലും വർഷങ്ങൾ കടന്നു പോയതറിഞ്ഞില്ല. എന്തുകൊണ്ടും നമ്മുടെ നാടിനെ അപേക്ഷിച്ചു സുരക്ഷിതമാണിവിടെ. ഏതു പാതിരാത്രിയിലും സുരക്ഷിതമായി ഇറങ്ങി നടക്കാം. അതുകൊണ്ടാണല്ലോ എന്നെ പോലെയുള്ളവർ ഇത്ര വർഷവും സുരക്ഷിതമായി ഇവിടെ താമസിച്ചു പോന്നത്.
ഇനി ഒരു പ്രാവശ്യം കൂടിയേ വരുന്നുള്ളു അടുത്ത പ്രാവശ്യം വിസ അടിക്കുന്നില്ല.  നാട്ടിൽ കൂടണമെന്നാണ് ആഗ്രഹം. വയ്യാ. കാലൊക്കെ പണിമുടക്കി തുടങ്ങി.

കൂടാതെ പ്രഷറും ഷുഗറും. ഇനി ഉള്ള കാലം നാട്ടിൽ പോയി സ്വസ്ഥമായി ജീവിക്കണം.
ഫ്ലൈറ്റിന്റെ ലാൻഡിംഗ് അന്നൗൺസ്‌മെന്റ് ആണ് ചിന്തയിൽ നിന്നുണർത്തിയത്. നാട്ടിൽ എത്തിയവരുടെ തിക്കും തിരക്കും ആഹ്ലാദവും കാണേണ്ടത് തന്നെ. കാത്തിരിക്കുന്നവരെ കാണാനുള്ള വെമ്പൽ എല്ലാവരുടെയും മനസ്സിനെ മദിച്ചിരിക്കുന്നു. തിരക്കിലൂടെ ഞാനും കൗണ്ടറിനടുത്തേക്കു നീങ്ങി..
-സീന

Post Views: 35
9
Seena Majeed

5 Comments

  1. Sajnamanu on January 25, 2024 11:15 PM

    Mashaallah

    Reply
    • റഹീം on January 26, 2024 8:25 PM

      മനസ്സിന്റെ ഉള്ളിലുള്ള കഥകളും കവിതകളും അക്ഷരരൂപത്തിൽ പുറത്തേക്കു ഇനിയും വരട്ടെ ഇനിയും എഴുതുക പുതിയകഥകൾ പ്രതീക്ഷിക്കുന്നു💕💕💕💕

      Reply
  2. Seenamajeed on January 25, 2024 10:38 PM

    ❤️

    Reply
  3. Amal on January 25, 2024 10:02 AM

    പ്രവാസി വനിതകൾ അനുഭവിക്കുന്ന സങ്കടങ്ങൾ ഹൃദയഭേദകമായി അവതരിപ്പിച്ചു അഭിനന്ദനങ്ങൾ

    Reply
    • Seenamajeed on January 25, 2024 10:40 PM

      ❤️

      Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.