Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • കിട്ടാതെ പോയ മാതൃസ്നേഹം വീണ്ടും ലഭിച്ചപ്പോൾ
  • അമ്മയെന്ന അത്ഭുതം
  • മാതൃത്വം എന്നിലൂടെ
  • Mother’s day
  • അമ്മ
  • ശബ്ദം
  • ഉത്രാടപ്പൂനിലാവ്
  • അമ്മ(എന്റെ അമ്മയുടെ സ്വന്തം ജീവിതത്തിൽ നിന്നും )
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Sunday, May 10
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » ആകെ മൊത്തോം ചമ്മന്തി…😛
അനുഭവം അറിവുകൾ ആരോഗ്യം ഓർമ്മകൾ കഥ ജീവിതം നര്‍മം പാചകം പ്രചോദനം സൗഹൃദം

ആകെ മൊത്തോം ചമ്മന്തി…😛

By Binu VargheseFebruary 1, 2024Updated:February 5, 20243 Comments3 Mins Read63 Views
Bookmark Now
Please login to bookmark Close

No account yet? Register

എന്നും ഓർമയിൽ തങ്ങി നിൽക്കുന്ന ആ പഴയ സ്കൂൾ കാലഘട്ടങ്ങളിൽ ലഞ്ച് ബ്രേക്കിന്റെ സമയം ചോറ്തട്ടം തുറക്കുമ്പോൾ അമരപയർ /നിത്യ വഴുതന മെഴുക്കുപുരട്ടി, മുട്ട പൊരിച്ചതും ചമ്മന്തിയും വെവ്വേറെ ഇലകളിൽ പൊതിഞ്ഞ, പച്ചമോരും ചേർത്തു കഴിക്കാൻ പോകുന്ന അമ്മയുടെ സ്പെഷ്യൽ കുത്തരി ചോറിന്റെയും വിശിഷ്ട ഗന്ധം…

“ഇന്ന് ചമ്മന്തിയുണ്ടെടാ, നിനക്ക് വേണോ എന്ന് സുഹൃത്തിനോട് ചോദിക്കുമ്പോൾ “, പോടാ.. സമ്മന്തിയാടാ, അല്ലടാ ഇതിനു പച്ച മലയാളത്തില്‍ ചമ്മന്തി എന്നാ പറയണത് എന്നൊക്കെ പറഞ്ഞ ആകാലം. ചമ്മന്തി സംശയം വല്ലാത്ത ഒരു സംശയം തന്നെ ആയിരുന്നു. അന്ന് മുതല്‍ ഇന്ന് വരെ ആ സംശയം മാറിയിട്ടില്ല 🤪🤪

ഇന്നൊക്കെ കീശയുടെ വലിപ്പമനുസരിച്ചു കയറാവുന്ന അത്യാധുനികഹോട്ടലും, ഭക്ഷണ ശാലകളും പോരാഞ്ഞു ജൊമാറ്റോ, സ്വിഗി, പോലുള്ള നിമിഷ നേരങ്ങളിൽ പറയുന്നത് പറഞ്ഞ സ്ഥലത്തെത്തിക്കുന്നത് ചിന്തിക്കുവാൻ പോലും കഴിയാതിരുന്ന ഒരു കാലമുണ്ടായിരുന്നു. ഓര്‍മയില്‍ കൊതിയൂറുന്ന ആ ചമ്മന്തി കാലം…

സ്കൂളില്‍ പഠിക്കുന്ന കാലം, ഒരു ഇടത്തരം വീട്ടില്‍ ജനിച്ചു വളര്‍ന്ന എനിക്ക് പട്ടിണി അറിയേണ്ടി വന്നിട്ടില്ല. എന്നാല്‍ നല്ല കറികള്‍ കൂട്ടിയുള്ള വിഭവ സമൃദ്ധമായ ഒരു ഭക്ഷണം ആസ്വദിച്ച് കഴിക്കണമെങ്കില്‍ ഓണമോ ക്രിസ്തുമസ്സോ മറ്റു ആഘോഷങ്ങളോ, അയല്പക്കത്തോ ബന്ധു വീട്ടിലോ ഒരു വിവാഹമോ അല്ലെങ്കിൽ ബന്ധു ജനങ്ങളോ വീട്ടിൽ വരണം. എങ്കിലും അന്നത്തെ ഭക്ഷണത്തിലെ കൂട്ടാനില്‍ ഒഴിവാക്കാൻ പറ്റാത്ത ഒരു ഭാഗമായിരുന്നു ചമ്മന്തി.

വീട്ടിൽ പലതരത്തിലുള്ള ചമ്മന്തികൾ പതിവായിരുന്നു അവയിൽ മുളക് ചമ്മന്തി, തേങ്ങ ചമ്മന്തി, മാങ്ങാ ചമ്മന്തി, ഇഞ്ചി ചമ്മന്തി, കൊഞ്ചു ചമ്മന്തി, അടച്ചേറ്റി ചമ്മന്തി, കാന്താരി ചമ്മന്തി എന്നിവ പ്രധാനം. എന്നും ചോറ് പാത്രത്തിന്റെ ഒരു മൂലയ്ക്ക് ചമ്മന്തി ഇലയിൽ ഒരുട്ടി വെക്കുക പതിവായിരുന്നു. ചോറ് തുറന്നു ചമ്മന്തി മാറ്റുമ്പോള്‍ കാണാം ഇല പൊട്ടി ചമ്മന്തി ഇരുന്ന ഭാഗത്ത്‌ ഒരു കുഴിയും അതിനോട് ചേര്‍ന്ന് നില്‍ക്കുന്ന ചോറുകള്‍ എല്ലാം മുളകിനോട് ചങ്ങാത്തം കൂടിയതിന്റെ ചുവപ്പ് നിറവും.😋

ഇനി ഇടവപ്പാതി തകർത്തു പെയ്താൽ കപ്പയുടെ പുഴുക്കിന്റെ കാലം ആയാല്‍ മുളക് ചമ്മന്തിയുടെ അടച്ചേറ്റിയുടെ കാലമാണ്. വല്യമ്മച്ചി അടുപ്പിലിട്ടു മുളക് ചുട്ടെടുക്കും, പിന്നെ അത് ചുവന്ന ഉള്ളിയും കൂട്ടി അരകല്ലില്‍ ഇട്ടു അരച്ചെടുക്കും പിന്നെ ഇത്തിരി വെളിച്ചെണ്ണയും ഉപ്പും കൂട്ടി ചാലിചെടുതിട്ടു വീട്ടുകാരെല്ലാം വട്ടത്തില്‍ ഇരുന്നു കപ്പയും ചേനയും ചേമ്പും കാച്ചിലും കൂട്ടി ഒരു തീറ്റയുണ്ട്. ആ തീറ്റയും അതിന്റെ രുചിയും അതിന്‍റെ ഒപ്പം ഉള്ള കട്ടൻ കാപ്പിയും ഇന്നും ഓർക്കുമ്പോൾ തന്നെ വായിൽ കപ്പൽ ഓടിക്കാം..

ജൂൺ ആയി പിന്നെ സ്കൂള്‍ കാലം ആയാല്‍ കാലത്തിനു അനുസരിച്ച് ചമ്മന്തി തേങ്ങയെയോ മാങ്ങയെയോ ആശ്രയിച്ചിരിക്കും. സ്ഥിരം വൈകി എഴുന്നേല്‍ക്കുന്ന ഞാന്‍, അമ്മയുടെ അരകല്ലില്‍ ഉള്ള ഇടി കേട്ടാണ് എഴുന്നെല്‍ക്ക… അരകല്ലില്‍ ചമ്മന്തി അരക്കുന്നതിനോപ്പം അമ്മ പറയും. ‘ചെക്കാ.. എഴുന്നേറ്റു സ്കൂളില്‍ പോകാന്‍ നോക്ക്. സമയം ആയെട!
അമ്മയുടെ ആദ്യ വിളികേള്‍ക്കുമ്പോള്‍ ഒരു മൂളല്‍ കൊടുത്തു ഞാന്‍ ഒന്ന് കൂടി തിരിഞ്ഞു കിടക്കും. എന്നിട്ട് ശ്രദ്ധിക്കാന്‍ തുടങ്ങും അമ്മയുടെ അരകല്ലില്‍ ഉള്ള ഇടി.
പതിഞ്ഞ ശബ്ദം ആണ് കേള്‍ക്കുന്നതെങ്കില്‍ ഒറപ്പിച്ചു. ഇന്ന് മാങ്ങാ ചമ്മന്തി ആണെന്ന്…
എന്നില്‍ താരതമ്യേന കുറച്ചു കല്ലില്‍ ഇടിക്കുന്ന ശബ്ദം കൂടുതല്‍ ആണെങ്കില്‍ മനസിലാക്കാം അത് തേങ്ങ ചമ്മന്തി ആണെന്ന്.

അമ്മയുടെ അരകല്ലില്‍ ഇടിക്കുന്നതിന്‍റെയും അരക്കുന്നതിന്റെയും ഓരോ ശബ്ദ മാറ്റവും എനിക്ക് മനസിലാക്കി തരും എന്തൊക്കെ ആണ് അമ്മ അരകല്ലില്‍ ഇടുന്നത് എന്ന്. മാങ്ങാ ചമ്മന്തിയാണേല്‍, നല്ല പുളിയന്‍ മാങ്ങ പൂളി അത് ഇടിച്ചു ചമ്മന്തി പരുവം ആക്കും, അതില്‍ മുളകും ഉപ്പും ചേര്‍ത്ത് അമ്മ അരക്കും. അരഞ്ഞു പാകം ആകുമ്പോള്‍ ഒരു തേങ്ങയുടെ വലുപ്പത്തില്‍ ഉരുളയാക്കി പത്രത്തില്‍ വെക്കും, എന്നിട്ട് കല്ല്‌ കഴുകി അതിന്റെ ആദ്യ കഴുകലിലെ വെള്ളവും ഒരു ചെറിയ പത്രത്തില്‍ വെക്കും. എന്നിട്ട് നല്ല ചൂടുള്ള മട്ടയരി ചോറില്‍ ആ ചമ്മന്തി ചാറും മാങ്ങാ ചമ്മന്തിയും ഇളക്കി ഒരു കഴിപ്പുണ്ട്… മാങ്ങയുടെ പുളി വായിൽ തൊടുമ്പോള്‍ തന്നെ അറിയാതെ നാവില്‍ വെള്ളം ഊറും. തേങ്ങ ചമ്മന്തിയില്‍ ചുട്ടെടുത്ത തേങ്ങയും മുളകും പിന്നെ ഉള്ളിയും ഉപ്പും കൂടി അമ്മയുണ്ടാക്കുന്നത് ഒരു കിടിലോസ്‌കി ഐറ്റം ആണ്. നല്ല ചൂടുള്ള നാടന്‍ മട്ടയരി ചോറും അതില്‍ കുറച്ചു തൈരും കലക്കി കഴിക്കുമ്പോള്‍ കിട്ടുന്ന രുചി… 😋😋

കാലം കഴിഞ്ഞു, ജീവിത രീതിയും ഭക്ഷണവും മാറി. എന്നിട്ടും ഇന്നും അമ്മ ഉണ്ടാക്കിയ ചമ്മന്തിയുടെ രുചി ഇടയ്ക്കു നാക്കില്‍ വെള്ളം നനക്കാറുണ്ട്. എന്നും സ്കൂളില്‍ കൊണ്ട് പോയി കൊണ്ടിരുന്നപ്പോള്‍ ഒരിക്കല്‍ പോലും എനിക്ക് മുഷിപ്പ് തോന്നാത്ത ഒരു കൂട്ടാന്‍ ആയിരുന്നു എന്‍റെ അമ്മയുടെ ആ ചമ്മന്തി. ❤️❤️

വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ആ വാക്കിന്റെ അര്‍ത്ഥം കിട്ടിയില്ലെങ്കിലും, സംശയം മാറിയില്ലെങ്കിലും ഓര്‍ക്കുമ്പോള്‍ തന്നെ നാവിനെ നനക്കാന്‍ ശേക്ഷി ഉള്ളതാണ് അമ്മയുടെ സ്നേഹം നിറഞ്ഞ ആ ചമ്മന്തി❤️❤️

കവർ ചിത്രത്തിന് കടപ്പാട് : Hatty Foods

Post Views: 17
3
Binu Varghese

ബാല്യകാലത്തോടും നാടിനോടും ഒടുക്കത്തെപ്രേമം വിട്ടുമാറിയിട്ടില്ലാത്ത ഒരു പാവം. 10 വർഷത്തിൽ ഏറെ വിവിധ രാജ്യങ്ങളിൽ ജോലി ചയ്തു ലോക പരിചയവും അനവധി സുഹൃത്തുക്കളെയും സമ്പാദിച്ച, മറ്റുള്ളവരുടെ ദുഃഖം കാണാൻ ഇഷ്ടപ്പെടാത്ത, ജീവിക്കാൻ മാ‍ത്രമറിയാവുന്ന ഒരു ജന്മം കൈരളിപബ്ലിക്കേഷനും മഷികൂട്ടായ്മയും, ഒത്തുചേർന്ന ലാൽബാഗ്എക്സ്പ്രസ്സ്‌, കഥ പറയുന്ന ഗ്രാമങ്ങൾ എന്നീ പുസ്തകങ്ങളുടെ 26 എഴുത്തുകാരിൽ ഒരുവൻ…ഒരു വിദേശ കമ്പനിയിൽ ജോലി, അല്ലലില്ലാത്ത കുടുംബ ജീവിതം. ജാതി, മതം, വര്‍ഗ്ഗീയത, രാഷ്ട്രീയം എന്നിവയോടെതിര്‍പ്പ്‌, ഗ്രാമീണ നിഷ്കളങ്കതയില്‍ വിശ്വസിക്കുന്നവന്‍, പ്രവാസി,കയ്കുന്നതും മധുരിക്കുന്നതുമായ ഒരുപാടൊരുപാടു അനുഭവങ്ങളുടെ മൂശയിലിട്ടുരുക്കിയെടുത്ത ആത്മവിശ്വാസം മാത്രം കൂട്ട്‌. ഈ വാതിലുകള്‍ എപ്പോഴും തുറന്നിരിക്കുന്നു. സുഹൃത്തായി അഭിനയിച്ചു ആര്‍ക്കും എപ്പോഴും എന്തും എടുത്തുകൊണ്ടുപോകാം, സ്വന്തമാക്കി അഭിമാനിക്കാം. എന്തഭിപ്രായവും സ്വീകാര്യം. 9711662297 വാട്സ്ആപ്പ് നമ്പർ

3 Comments

  1. Seenanavaz on February 10, 2024 8:18 AM

    അരകല്ലിലരയ്ക്കാറില്ലെങ്കിലും ചമ്മന്തി ഇന്നും must ആണ്.❤️

    Reply
    • Manna Mereeza on February 10, 2024 9:37 AM

      നല്ലൊരു ചമ്മന്തി കഥ.. ഇഷ്ടായി. ഞാൻ മറ്റൊരു ഐറ്റം പറയട്ടെ; അഞ്ചാറു വറ്റൽ മുളക്, ഉള്ളി, ഇഞ്ചി, തേങ്ങാപ്പൂൾ ഇതെല്ലാം ഓരോന്നായി നല്ല കനലുള്ള അടുപ്പിൽ ചുട്ടെടുക്കുക. (ചുടുമ്പോൾ അധികം കരിയാതെ നോക്കണം.. അല്ലെങ്കിൽ അയൽവാസികൾ നമ്മുടെ മാതാപിതാക്കളെ സ്മരിക്കുന്നതുകൊണ്ട് പാവത്തുങ്ങൾ വെറുതെ തുമ്മി വാടും 🤭) അമ്മിക്കല്ലും കുഴവിയും നന്നായി കഴുകി തുടച്ച് ഈ വക ഐറ്റംസിന്റെ കൂടെ ഉപ്പും പുളിയും ഒരിത്തിരി കറിവേപ്പിലയും കൂടി ചതച്ച് നല്ലപോലെ അരച്ചെടുക്കുക സ്വാദിഷ്ടമായ ചുട്ട ചമ്മന്തി റെഡി. 1 കിലോ അരിയുടെ ചോറുണ്ണുന്നവർ ഇതിൻറെ ടേസ്റ്റ് അറിഞ്ഞാൽ ചിലപ്പോൾ ഒരു പറ അരിയുടെ ചോറുണ്ട് കളയും.🙈

      Reply
  2. Lekha Justin on February 9, 2024 7:48 PM

    ചമ്മന്തി വിശേഷം പൊളി 👌👌👌

    Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.