Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • കിട്ടാതെ പോയ മാതൃസ്നേഹം വീണ്ടും ലഭിച്ചപ്പോൾ
  • അമ്മയെന്ന അത്ഭുതം
  • മാതൃത്വം എന്നിലൂടെ
  • Mother’s day
  • അമ്മ
  • ശബ്ദം
  • ഉത്രാടപ്പൂനിലാവ്
  • അമ്മ(എന്റെ അമ്മയുടെ സ്വന്തം ജീവിതത്തിൽ നിന്നും )
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Sunday, May 10
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » പഴമയും പുതുമയും
അനുഭവം ഓർമ്മകൾ

പഴമയും പുതുമയും

By Seena MajeedJanuary 31, 2024Updated:February 5, 20249 Comments2 Mins Read308 Views
Bookmark Now
Please login to bookmark Close

No account yet? Register

“ഉമ്മാ..”
ചെറിയ മോളുടെ വിളിയാണ്‌ ചിന്തയിൽ നിന്നുണർത്തിയത്. പാടത്തു പണിക്കാരുണ്ട്. പണ്ടത്തെയും ഇന്നത്തേയും പാടത്തു പണി തമ്മിലുള്ള വ്യത്യാസം ആലോചിച്ചിരിക്കുകയായിരുന്നു.

പണ്ടൊക്കെ പാടത്തുപണിയായാൽ വീട്ടിൽ എന്തായിരുന്നു തിരക്ക്. ആഘോഷമായാണ് വിത്ത് വിതച്ച് കഴിഞ്ഞ്, രണ്ടു വിരൽ പാകത്തിൽ വളർന്നാൽ പിന്നെ ഞാറുപറിക്കൽ. പിന്നെ ഞാറു നടാൻ തുടങ്ങും. നാല് നാൾ മുൻപേ പാടം പൂട്ടി ഉഴുതു തരിക്കാനിടും അതായത് നിലം തരിച്ചാലെ നുരി ( ഞാറിന്റെ )ഇരിക്കു എന്നാണ് പഴമക്കാരുടെ വിശ്വാസം. അതുകൂടാതെ വെള്ളി ചൊവ്വ ദിവസങ്ങളിൽ വിത്ത് ഇടില്ല. പണി ആരംഭിക്കുകയുമില്ല.

അന്ന് പണിക്കാർക്ക് ഭക്ഷണം കൊടുക്കുമായിരുന്നു. നീണ്ട വരാന്തയുള്ള വീടാണ് ഞങ്ങളുടേത്‌. പണിക്കാരി പെണ്ണുങ്ങൾ പത്തിരുപതു പേര് നിരന്നിരിക്കും. ഓമലയും പാച്ചുവും ഞങ്ങടെ വീട്ടിൽ സ്ഥിരം പണിക്കാരാണ്. അന്നേദിവസം ബാക്കിയുള്ളവരുടെ മുന്നിൽ അവരുടെ അധികാരം കാട്ടൽ കാണേണ്ടത് തന്നെ. കന്നു പൂട്ടുമ്പോൾ പാച്ചുവിന്റെ ഓരിയിടൽ അങ്ങേ കരയിലേക്ക് കേൾക്കും. ‘ഇമ്പ ഇമ്പാ, എന്നുപറഞ്ഞങ്ങ് പോത്തിനെ അടിച്ചുകൊണ്ടേയിരിക്കും. ഞങ്ങളാണെങ്കിൽ ഭക്ഷണം കൊടുക്കുന്ന സമയത്ത് അവരുടെ എടേലൂടെ നടക്കും.
“ഒന്നു മാറി നിന്നെ കുട്ട്യേ ഇതിന്റെ എടേൽ നടക്കാതെ ” ന്നും പറഞ്ഞു ഞങ്ങളെ ചീത്ത പറഞ്ഞോടിക്കും.

നല്ല ആഘോഷമായിരുന്നു പാടത്തു പണി. വൈകിട്ട് ചായ കൊണ്ട് കൊടുക്കാൻ ഞങ്ങൾ കുട്ടികളാണ് പോവുക.ഞങ്ങൾക്കാണെങ്കിൽ പാടത്ത് വെള്ളത്തിൽ കളിക്കാൻ ഒരു അവസരം കിട്ടുകയല്ലേ. നല്ല ഉത്സാഹമാണ് ചായ കൊണ്ട് കൊടുക്കാൻ.
ചായ കൊടുക്കാൻ വരുന്ന ഞങ്ങളെ കണ്ടാൽ പണിക്കാരി പെണ്ണുങ്ങൾ നാടൻപ്പാട്ടു നീട്ടി പാടും. ഞങ്ങളെയും കൂട്ടികെട്ടി പാട്ടു പാടുന്നത് കേൾക്കാൻ നല്ല രസമായിരുന്നു. ഞങ്ങളുടെ വീട്ടിൽ മുറ്റമടിക്കാൻ വരുന്ന ചെമ്പിയാണ് പാട്ടിന്റെ ഉസ്താദ്. അവർക്കിടയിലുണ്ടായിരുന്ന ചെറുപ്പകാരി പെണ്ണുങ്ങൾക്ക്‌ രീതി അറിയില്ലന്നും പറഞ്ഞ് വഴക്കിടും.

പിന്നെ പാടത്തു പോവുന്നതിന്റെ ഞങ്ങളുടെ ഏറ്റവും വലിയ ഉത്സാഹം പണിക്കാരുടെ ഞങ്ങളുടെ പ്രായത്തിലു’ള്ള കുട്ടികളുമായുള്ള കളി ആണ്. അവർ മീൻപിടിക്കുന്നത് നോക്കി നിൽക്കും ഞങ്ങൾ. മോഹനൻ, ഷാജി, മനോഹരൻ ഇവരൊക്കെ എന്റെ ക്ലാസ്സിലായിരുന്നു പഠിച്ചിരുന്നത്. അവർക്ക് കൊയ്ത്തുകാലമായാൽ പിന്നെ സ്കൂളിൽ പോകണ്ട. കറ്റ കൊണ്ട് പോവാനും മറ്റും അവർ അവരുടെ അമ്മമാരുടെ കൂടെ ഉണ്ടാവും.
അന്നൊക്കെ എന്റെ അനിയത്തിയും ഞാനും പറയും, അവർക്കൊക്കെ നല്ല സുഖല്ലേ.. പഠിക്കണ്ട.. സ്കൂളിൽ പോവണ്ട.. ഹോംവർക്ക് ചെയ്യണ്ട.. അന്ന് അത്ര ചിന്തിക്കാനുള്ള പക്വത അല്ലെ ഉള്ളു…. ഹാ!
പക്ഷെ ഇതെല്ലാം കഴിഞ്ഞ് ക്ലാസ്സിൽ വരുമ്പോൾ ദേവകി ടീച്ചറുടെയും പാറുക്കുട്ടി ടീച്ചറുടെയും അടിക്കഷായം ഓർക്കുമ്പോൾ, സ്‌കൂളിൽ വരിക തന്നെ ആണ് നല്ലതെന്ന് തോന്നും!

അന്നൊക്കെ അങ്ങനെ ഒരു കാലം.. ഹാ! ഇന്നാണെങ്കിൽ പാടത്തു ബംഗാളികൾ മാത്രം!പേരിനു ഒരു കാര്യസ്ഥൻ ഉണ്ടാവും.. ഉച്ചയാവുമ്പോഴേക്കും എല്ലാം കഴിഞ്ഞിട്ടുമുണ്ടാവും. കൊയ്ത്തും അങ്ങനെ തന്നെ. ഒരു നേരം മതി.
പണ്ടൊക്കെ കൊയ്ത്തുകാലമായാൽ കറ്റ മെതിക്കാൻ രാത്രിയാണ് പണിക്കാർ വരിക. നല്ല രസമായിരുന്നു അവരുമായി സല്ലപിച്ചിരിക്കാൻ. ഇന്നത്തെ കുട്ടികൾക്ക് ആ രസം ഒന്നും അറിയില്ല. ലഞ്ച് സമയത്ത് വന്നു ബ്രേക്ക്‌ഫാസ്റ്റ് ചോദിച്ച് ബ്രഞ്ച് കഴിക്കുന്ന പിള്ളേരോട് എന്ത് പറയാൻ! കാലത്തിനുമൊത്ത് നമുക്കും ഒഴുകാം….
-തുടരും
സീന മജീദ്

Post Views: 38
5
Seena Majeed

9 Comments

  1. Sajnamanu on February 7, 2024 8:11 AM

    Seenathaa pazaya ormakalileekk koootti kond poyi

    Reply
  2. Ayisha haneef on February 1, 2024 6:11 PM

    Sweet memories🌹👍

    Reply
    • Seena Majeed on February 6, 2024 6:00 PM

      ❤️

      Reply
  3. Binu Varghese on February 1, 2024 4:03 PM

    ഊത്തപിടിച്ചു നടന്ന ഞാനൊക്കെ ഇപ്പോൾ കൂലിപ്പണിക്ക് പോകുന്നു ❤️

    Reply
  4. Binu Varghese on February 1, 2024 4:02 PM

    ❤️❤️

    Reply
  5. Joyce Varghese on February 1, 2024 7:02 AM

    നല്ല രസമുള്ള ഓർമകൾ. മലയാളിക്ക് കൈമോശം വന്ന കൊയ്ത്തും മെതിയും.
    നല്ല ഓർമകളിലൂടെ കൊണ്ടുപോയി. 😍

    Reply
  6. റഹീം on February 1, 2024 2:39 AM

    ഹൃദ്യം മനോഹരം

    Reply
  7. Amal fermis on January 31, 2024 11:36 PM

    നന്നായെഴുതി. മനോഹരം

    Reply
    • Seenamajeed on January 31, 2024 11:41 PM

      ❤️

      Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.