Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • കിട്ടാതെ പോയ മാതൃസ്നേഹം വീണ്ടും ലഭിച്ചപ്പോൾ
  • അമ്മയെന്ന അത്ഭുതം
  • മാതൃത്വം എന്നിലൂടെ
  • Mother’s day
  • അമ്മ
  • ശബ്ദം
  • ഉത്രാടപ്പൂനിലാവ്
  • അമ്മ(എന്റെ അമ്മയുടെ സ്വന്തം ജീവിതത്തിൽ നിന്നും )
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Sunday, May 10
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » കണ്ണഴകി
കഥ

കണ്ണഴകി

By Gowardhan GowardhanFebruary 5, 20241 Comment5 Mins Read77 Views
Bookmark Now
Please login to bookmark Close

No account yet? Register

മാഷേ, മാഷിന്റെ പേര് ജയദേവൻ എന്നല്ലേ?

 അതെ ജയദേവനാണ്. 

 ഞാൻ മാഷിന്റെ എല്ലാ എഴുത്തുകളും വായിക്കാറുണ്ട് കേട്ടോ. 

 

ആഹാ ആണോ. 

 

ങും,

ഈ അവസാനം മാഷ് എഴുതിയ നീന വരെ വായിച്ചു. 

മാഷിന്റെ പ്രണയങ്ങളെല്ലാം എനിക്ക് ഇഷ്ട്ടാണ്‌. 

 

അല്ല, മാഷിന്റെ എല്ലാം എനിക്കു ഒത്തിരി ഇഷ്ട്ടാണ്. 

 

പെണ്ണേ,

സുദീർഖമായ നിന്റെ വായനക്കും അഭിപ്രായത്തിനും കുറേ സ്നേഹവും ഹൃദയത്തിന്റെ ആഴത്തിൽ നിന്നുള്ള ഇഷ്ടവും തന്നിരിക്കുന്നു. 

 

അതുപോരല്ലോ മാഷേ. 

 

ഇതിലും വലുതായി നിനക്കെന്താ വേണ്ടത്. 

 

എനിക്ക്,,,

എനിക്ക് കൊറേ നാരങ്ങാമുട്ടായി വേണം. 

 

ആഹാ. 

ഇത്രേയുള്ളോ അടുത്ത വട്ടം കാണുമ്പോൾ ഒരു മിഠായി ഭരണി നിറയെ തന്നിരിക്കും. 

 

പിന്നെ എന്റെ എഴുത്തുകളിൽ നീ കണ്ട അഴകുള്ള പ്രണയരോഗം മാത്രമല്ല എനിക്കുള്ളത്, നല്ല മുഴുത്ത ഭ്രാന്തും ഉണ്ട്. 

 

അതെയോ

അതെനിക്കൊത്തിരി ഇഷ്ട്ടാണല്ലോ. 

അതല്ലേ ഞാൻ മാഷിന്റെ എല്ലാ എഴുത്തുകളും വായിക്കുന്നെ. 

 

അതൊന്നും വായിച്ചു ഭ്രാന്തു കയറ്റേണ്ട. 

 

ഇല്ല, മാഷേ കൊഴപ്പോല്യ,. 

നിക്കും ലേശം വട്ടൊക്കെ ഇണ്ട്. 

 

ങും,

എന്നാലും എന്റെ ഭ്രാന്തുകൾ,,,

അതെന്റെ ഉന്മാദങ്ങളാണ്. 

വെറുതെ അതിന്റെ പിന്നാലെ കൂടെണ്ടാ. 

 

കൂടും, മാഷെന്നെ എത്ര ഓടിച്ചു വിട്ടാലും ഞാൻ മാഷിന്റെ പിന്നാലെ കൂടും. 

അതേയ് അതങ്ങട് മൂക്കുവാണേൽ മൂക്കട്ടേ. 

 

എന്നിട്ടു മൂത്തോ. 

 

എവിടെ ഞാനൊന്നു നോക്കട്ടെ. ? എന്നിട്ടു ഞാനൊന്നും കണുന്നില്ലെല്ലോ. 

 

ന്ത്. 

 

നിന്റെ മൂത്ത ഭ്രാന്ത്. 

 

സൂക്ഷിച്ചു നോക്ക്,

അല്ലെ ന്നോട് കൂട്ട് കൂട്,

അപ്പൊ അറിയാല്ലോ. 

 

നീയിങ്ങോട്ടു മാറി നിന്നെ. 

 

ആ ഇപ്പൊ കാണുന്നുണ്ട്. 

 

ന്ത്. ?

 

അഴക്. 

 

എന്റെ ഭ്രാന്തിനോ മാഷേ. 

 

അല്ല, നിന്റെ കണ്ണുകളിൽ. 

 

ആണോ. 

 

അത്രക്ക് അഴകാണോ മാഷേ ന്റെ കണ്ണുകൾ. 

 

അതെ. 

 

ഇപ്പോ എനിക്കുറപ്പായി. 

 

എന്ത്. ?

 

മാഷിന് ശരിക്കും ഭ്രാന്താണെന്ന്. 

 

ആണോ എന്നാൽ ഞാൻ ഇനി നിന്നെ കണ്ണഴകി എന്നു വിളിക്കും. 

 

ആഹാ അതു കൊള്ളാലോ,

ന്റെ മാഷ് എന്നെ എന്തുവേണേലും വിളിച്ചോ. 

 

അതെന്താ നിനക്കു ആ പേരു ഇഷ്ട്ടമായില്ലേ. ?

 

ആയല്ലോ ഒരുപാടു ഇഷ്ട്ടായി. 

 

അതാരാ ഞാൻ ഇങ്ങോട്ടു വരുമ്പോൾ കണ്ണഴകിയുടെ കൂടെയുണ്ടായിരുന്നത്. 

 

അതോ, അതെന്റെ ചേച്ചിയാ. 

 

ഞങ്ങൾ തമ്മിൽ 7 വയസ്സിന്റെ വ്യത്യാസം ഉണ്ടെന്നാ ‘അമ്മ പറയാറ്,

പക്ഷെ ഞങ്ങൾ രണ്ടും ഒന്നാണ് ഒരേ പ്രായക്കാര് ഒരേ കൂട്ടുകാർ,

അവളാണ് മാഷേ എന്റെ കണ്ണാടി. 

എന്നെ കാണണേൽ അവളുടെ കണ്ണുകളിൽ നോക്കിയാൽ മതീന്ന് അമ്മ എപ്പോഴും പറയാറുണ്ട്. 

 

അല്ല മാഷേ,

മാഷ് എങ്ങോട്ടേക്കാ. 

 

ഓ ഞാനോ, ഞാനൊന്നു കന്യാകുമാരി വരെ പോകുന്നൂ. 

 

എന്തിനാ മാഷേ പുതിയ കഥ എഴുതാൻ ആണോ. 

 

അതിനെന്തിനാ കണ്ണഴകി അവിടം വരെ പോകുന്നെ. 

 

അല്ല പറയാൻ പറ്റില്ലല്ലോ അവിടല്ലേ ത്രിവേണി സംഗമം, വിവേകാനന്ദ ശിൽപം, കന്യാകുമാരി ദേവി അങ്ങനൊക്കെ. 

മാഷിനു അതൊക്കെ കാണുമ്പോൾ പുതിയ കഥ വല്ലതും രൂപപ്പെട്ടാലോ. 

 

ഏയ് അതിനൊന്നും അല്ല. 

 

പിന്നെന്തിനാ മാഷേ. ?

 

അതു ഞാൻ പറയണോ. ?

 

പറയൂ മാഷേ, പറഞ്ഞില്ലേ ഞാൻ പിണങ്ങും. 

 

ഏയ് വേണ്ട കണ്ണഴകി പിണങ്ങേണ്ടാ. 

ഞാൻ പറയാം. 

 

എന്നാൽ പറയ്‌. 

 

അവിടെ കന്യാകുമാരിക്കടുത്തു കോട്ടാറെന്ന സ്ഥലത്തു നാഗരാജൻ എന്നു പേരുള്ള എന്റെ ഒരു സുഹൃത്തു ഉണ്ട്, കുറേ നാളത്തെ അലച്ചിലിൽ ഒരു നാൾ കന്യാകുമാരി കടപ്പുറത്തു വെച്ച് പരിചയപ്പെട്ടതാണ്. 

ആ പരിചയം പിന്നെ നല്ല സൗഹൃദം ആയി. കൂടുതൽ അടുത്തപ്പോൾ അവന്റെ ഒപ്പം കുറേ നാൾ താമസിച്ചു. 

അവനു നന്നായി ചുരുട്ട് ഉണ്ടാക്കാൻ അറിയാം. 

 

ചുരുട്ടോ, അതെന്താ മാഷേ. 

 

അതൊരുതരം ഉന്മാദം, സൗഹൃദമെന്ന ലഹരി കഴിഞ്ഞാൽ എനിക്കു പ്രിയപ്പെട്ടതാണ് അവന്റെ ആ ചുരുട്ടുകൾ. അതിന്റെ പുകകൾ. 

 

ഓഹോ അപ്പൊ മാഷ് ഇതൊക്കെ കത്തിച്ചു വലിച്ചാണല്ലേ ഈ ഭ്രാന്തൊക്കെ എഴുതി കൂട്ടുന്നേ. 

 

ഏയ്, ഇടയ്ക്കു അവനെ ഓർമ വരുമ്പോൾ നേരെ കന്യാകുമാരിക്ക്‌ പുറപ്പെടും, പിന്നെ കുറെ അവിടെ കൂടും തിരിച്ചു പോരുമ്പോൾ അവന്റെ സ്നേഹം അതിൽ നിറച്ചു കുറെയെണ്ണം തന്നു വിടും. 

 

പിന്നെ എഴുത്തു, അതു മറ്റൊരു ലഹരി അല്ലേ. 

കണ്ടിട്ടും കണ്ടിട്ടും കൊതി തീരാത്ത കടൽ പോലെ. 

 

അല്ല കണ്ണഴകി നിന്റെ ചേച്ചി എവിടെ,

ഞാനിങ്ങോട്ടു വന്നപ്പോൾ പോയതാണല്ലോ പുള്ളിക്കാരി. 

 

ഓ അവളോ,

ഞാൻ യാത്രക്കിടയിൽ ചിലപ്പോഴൊക്കെ ഛർദിക്കാറുണ്ട്, അതുകൊണ്ടു ചെറുനാരങ്ങാ വാങ്ങാൻ പോയതാ. 

അതു തൊലി പൊളിച്ചു മാണത്തോണ്ടിരുന്നാൽ ഛർദിക്കില്ലെന്നു. 

 

ആഹാ കൊള്ളാല്ലോ ബുദ്ധി. 

 

അല്ല കണ്ണഴകി എങ്ങോട്ടാ യാത്രയെന്ന് പറഞ്ഞില്ല. 

 

അതു മാഷെ കോഴിക്കോട്ടേക്കാ, അവിടത്തെ മെഡിക്കൽ കോളേജിലേക്ക്. 

 

ങേ അവിടെന്താ, അവിടാരെങ്കിലും സുഖമില്ലാണ്ട് കിടക്കുന്നുണ്ടോ. 

 

ഏയ് ഇല്ല മാഷെ അങ്ങനാരും ഇല്ല. 

 

പിന്നെ എന്തിനാ. 

 

അവിടെയാണ് എന്റെ കണ്ണിനു ട്രീറ്റ്മെന്റ് ചെയ്യുന്നേ. 

 

ങേ കണ്ണിനെന്തുപറ്റി. ?

 

മാഷേ എനിക്കു ജന്മനാ കാഴ്ച ഇല്ല, പല ഹോസ്പിറ്റലുകളിലും ട്രീറ്റ്മെന്റ് ചെയ്തു നോക്കി, അവരൊക്കെ കയ്യൊഴിഞ്ഞു. ഇപ്പോ കുറേ കാലായി കോഴിക്കോടാണ് ട്രീറ്റ്മെന്റ്, പക്ഷെ ഇവിടത്തെ ഡോക്ടർമാർ പറയുന്നത് കാഴ്ച കിട്ടുമെന്നാണ്. 

അവരും അച്ഛനും അമ്മേം ന്റെ ചേച്ചിയും ഉൾപ്പെടെ എന്നെ സ്നേഹിക്കുന്നതിനേക്കാൾ ഒരുപടി കൂടുതൽ പ്രതീക്ഷയിലാണ്. 

 

എനിക്കില്ലെങ്കിലും. 

 

പക്ഷെ ഞാനതൊന്നും പുറത്തു കാണിക്കാറില്ല. 

 

അല്ലേ എന്തിനു കാണിക്കണം. 

 

എനിക്കെല്ലാം കാണാം മാഷെ. 

 

ഒരുപക്ഷെ കണ്ണുള്ളവർ ഈ ലോകം കാണുന്നതിനേക്കാൾ സുന്ദരമായി, കൗതുകത്തോടെ, കരുതലോടെ ഞാൻ കാണുന്നൂ. 

 

എന്തിനു ഈ അടുത്തിരിക്കുന്ന മാഷിനെ പോലും ഞാൻ കാണുന്നുണ്ടല്ലോ. 

 

ഞാൻ പറഞ്ഞില്ലേ മാഷെ ന്റെ ചേച്ചിയെ പറ്റി,

അവളിലൂടെയാണ് ഞാൻ എല്ലാം അറിയുന്നത്. 

 

മാഷിനെ വായിക്കുന്നതും അറിയുന്നതും അവളിലൂടെയാണ്. 

 

മാഷ്‌ അങ്ങു ദൂരേന്നു വരുന്നതു കണ്ടപ്പോഴേ അവൾ പറഞ്ഞിരുന്നു. 

 

മാഷിനെ ഒരിക്കലെങ്കിലും കാണാൻ കഴിയുമെന്ന് കരുതിയില്ല,

ഇപ്പൊ എന്തായാലും അതിനും കഴിഞ്ഞല്ലോ. 

 

ങേ മാഷ്‌ പോയോ,. മാഷേ. 

 

ഞാൻ. ഞാനിവിടെത്തന്നെയുണ്ട്. 

 

എന്നിട്ടു മാഷെന്താ മിണ്ടാതെ. 

 

അതു. ഞാൻ. 

 

അപ്പോഴേക്കും ചേച്ചി തിരിച്ചെത്തി അവളുടെ കൈകളിൽ പിടിച്ചു. 

 

ആ നീ എത്തിയോ, എത്ര നേരമായെടി നീ പോയിട്ട്. 

 

പോ പെണ്ണെ

ഇത് അവിടൊന്നും ഇല്ലായിരുന്നു, പിന്നെ കുറെ നടന്നു

ഒടുക്കം വെറ്റിലേം പാക്കും വിൽക്കുന്ന ഒരു അമ്മൂമ്മേടെ പെട്ടികടേന്നു വാങ്ങിക്കൊണ്ടു വന്നതാ. 

 

അയ്യോ മാഷെ,

മാഷിനൊന്നും തോന്നല്ലേ ഞങ്ങൾ ഇങ്ങനൊക്കെയാ കേട്ടോ. 

 

അതിനെന്താ കണ്ണഴകി. 

 

ങേ മാഷ് പിന്നേം എന്നെ ആ പെരുതന്നെ വിളിച്ചോ. ?

 

അതിനെന്താ. ?

 

അതെനിക്ക് ചെരോ മാഷേ. 

 

പെണ്ണേ ആ പേര് നിനക്കു മാത്രമാണ് ചേരുന്നത്. നീയാണ് കണ്ണഴകി. 

 

അപ്പോഴേക്കും അവൾക്കു യാത്രക്കുള്ള ട്രെയിൻ എത്തിച്ചേർന്നു

 

ബാഗിലുണ്ടായിരുന്ന ബ്ലൈൻഡ് സ്റ്റിക് എടുത്തു വിടർത്തി അവൾ ചേച്ചിക്കൊപ്പം ട്രെയിനിന്റെ അടുക്കലേക്കു നടന്നു. 

 

ഞാനും അവർക്കൊപ്പം അവിടേക്കു ചെന്ന്. 

 

ട്രെയിനിന്റെ വാതുക്കൽ കയറി നിന്നിട്ടു അവൾ തിരിഞ്ഞു എന്നെ നോക്കി വിളിച്ചു. 

 

മാഷെ, എന്റെ ഭ്രാന്തൻ മാഷേ. 

 

എന്താ കണ്ണഴകി. 

 

ഇനി നമ്മൾ കാണുമ്പോൾ എനിക്ക് നാരങ്ങാമുട്ടായി വാങ്ങി തരണം. 

ഒരു മിഠായി ഭരണി നിറച്ചും നാരങ്ങാമിട്ടായി. 

 

അതിനെന്താ വാങ്ങി തരുമല്ലോ, ന്റെ കണ്ണഴകിക്കു ഒരു മിഠായി ഭരണി നിറച്ചും നാരങ്ങാ മിട്ടായി വാങ്ങി തരും. 

 

അതിനു നമ്മൾ ഇനി കാണുമോ മാഷെ. 

 

അതിനുള്ള മറുപടി ഞാൻ കൊടുക്കും മുന്നേ ട്രെയിൻ സ്റ്റേഷനിൽ നിന്നും അകന്നിരുന്നു. 

 

അല്ല എന്താണ് ഞാൻ അവളോട് പറയേണ്ടത്,

 

വീണ്ടും കാണുമെന്നോ. 

 

ഒരു നിമിഷം എന്റെ ശ്വാസം പോലും നിശബ്ദമായി. 

 

ഞാൻ ഓർത്തു,

 

അവൾ പറഞ്ഞതാകും ശരി,

അല്ല അതാണ് ശരി. 

 

എല്ലാമവൾ കാണുന്നുണ്ട്, അറിയുന്നുണ്ട് ഒരു പക്ഷെ കണ്ണുള്ളവർ കാണുന്നതിനേക്കാൾ സുന്ദരമായി, കൗതുകത്തോടെ, കരുതലോടെ. 

 

അവൾ. 

 

അവൾ എന്റെ കണ്ണഴകി. 

 

#ഗോവർദ്ധൻ

Post Views: 20
0
Gowardhan Gowardhan
  • Website

എഴുതി മരണപ്പെട്ട അക്ഷരങ്ങളെ ഇവിടെ അടക്കം ചെയ്തിരിക്കുന്നു. വായിച്ചവർക്കെല്ലാം അന്തിമോപചാരം അർപ്പിച്ചു മടങ്ങാം…

1 Comment

  1. Joyce Varghese on February 6, 2024 8:57 AM

    👌👍

    Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.