Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • കിട്ടാതെ പോയ മാതൃസ്നേഹം വീണ്ടും ലഭിച്ചപ്പോൾ
  • അമ്മയെന്ന അത്ഭുതം
  • മാതൃത്വം എന്നിലൂടെ
  • Mother’s day
  • അമ്മ
  • ശബ്ദം
  • ഉത്രാടപ്പൂനിലാവ്
  • അമ്മ(എന്റെ അമ്മയുടെ സ്വന്തം ജീവിതത്തിൽ നിന്നും )
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Sunday, May 10
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » മഴയിൽ കുതിർന്ന ബാല്യ കാല ഓർമ്മകൾ(നൊസ്റ്റു)
ഓർമ്മകൾ സ്‌കൂൾ / കോളേജ് സൗഹൃദം

മഴയിൽ കുതിർന്ന ബാല്യ കാല ഓർമ്മകൾ(നൊസ്റ്റു)

By Sudheerkhan EFebruary 6, 2024Updated:February 11, 20247 Comments4 Mins Read405 Views
Bookmark Now
Please login to bookmark Close

No account yet? Register

എത്ര മനോഹരമായിരുന്നു നമ്മുടെ കുട്ടിക്കാലം. ജീവിതം എന്താണെന്ന് അറിയാത്ത ഉത്തരവാദിത്തങ്ങളും പ്രാരാപ്ദങ്ങളുമില്ലാതെ നമുക്ക് ചുറ്റും എന്താണ് നടക്കുന്നതെന്ന് ചിന്തിക്കാതെ ചുറ്റുമതിലുകളുടെ ബന്ധനങ്ങളില്ലാതെ ഒരു ചിത്രശലഭത്തെ പോലെ പാറിപ്പറന്നു നടന്ന കാലഘട്ടം. ബാല്യത്തിന്റെ മഴക്കാല ഓർമകളിലാണ് ഏറെ നൊസ്റ്റാൾജിയ നിറഞ്ഞു നിൽക്കുന്നത്. പ്രവാസ ജീവിതത്തിന്റെ മടുപ്പിക്കുന്ന ചൂടിന് ആശ്വാസമായി പെയ്ത മഴയുടെ സംഗീതത്തിൽ ലയിച്ചു മനസ്സിന്റെ ഓർമത്താളുകളിൽ കുട്ടിക്കാലത്തെ മഴക്കാല ചിത്രങ്ങൾ തെളിഞ്ഞു. കാലം തെറ്റി ഇവിടെ പെയ്യുന്ന മഴപോല ഓർമ്മകൾ ഓരോന്നായി എന്റ്റെ മനസിലേക്കു പെയ്തു ഇറങ്ങാൻ തുടങ്ങി.

””IMG_4029″”

എല്ലാ സ്കൂൾ തുറപ്പിനും പുതിയ കുപ്പായവും ബാഗും നമ്മൾ എത്ര ശ്രമിച്ചാലും നനച്ചിട്ടേ അടങ്ങൂ എന്നുള്ള വാശിയിൽ പതിവ് തെറ്റാതെ വരുന്ന ജൂൺ ഒന്നിലെ ഇടവപ്പാതി മഴ, ഗവൺമെൻറ് സ്കൂളിന്റെ ഓടിട്ട മേല്‍ക്കൂരയിൽ കുഞ്ഞു ചരൽ കല്ല് പതിക്കുംപോലെ തുടങ്ങുന്ന മഴ പിന്നീട് ഒരാരവം പോലെ ആയി മാറുന്ന കാഴ്ച, നനഞ്ഞൊട്ടി ക്ലാസിലിരുന്നുള്ള പഠിത്തം, ഓടിൻപുറത്തുനിന്നും വരയൊപ്പിച്ച് നൂലുപോലെ ഒലിച്ചുവരുന്ന മഴവെള്ളത്തിൽ ചോറ് പാത്രം കഴുകിയ നിമിഷങ്ങൾ, മഴയുള്ള ദിവസങ്ങളിൽ കഞ്ഞിപ്പുരയിലെ അടുപ്പ് പുകയുന്നുണ്ടോ എന്ന് നോക്കി ഉച്ചവരെയെ ക്ലാസ്സുള്ളൂ എന്നും ഉച്ചകഴിഞ്ഞു നല്ല മഴ കോളുണ്ടെങ്കിൽ ഒരു പിരീഡ് നേരത്തെ വിടുമെന്നും കൃത്യമായി പ്രവചിക്കാൻ കഴിവുള്ള കൂട്ടുകാർ, ഒരു കുടക്കീഴിൽ മൂന്നു ശരീരവും ഒരു മനസ്സുമായി കൂട്ടുകാരോടൊപ്പം ക്ലാസ്സിലേക്ക് നടന്ന വഴിത്താരകൾ, കുട എടുക്കാൻ മറന്ന ദിവസങ്ങളിൽ മഴ തോരുന്നതും കാത്തു സ്കൂൾ വാരാന്തകളിൽ നിന്നത്, മഴയിൽ നനഞ്ഞ ഉടുപ്പ് പിഴിഞ്ഞ് കുടഞ്ഞു വീണ്ടും ഇട്ടത്, പുസ്തകങ്ങളെ മഴയിൽ നിന്നും പ്ലാസ്റ്റിക് കവറുകളിൽ ഒളിപ്പിച്ചത്, നോട്ട് ബുക്കിലെഴുതിയ അക്ഷരങ്ങളിലെ മഷി പടരാതെ കാത്തത്, ശക്തമായ മഴയിൽ ക്ലാസ്റൂമിൽ അവിടിവിടെയായി ഓടുകൾക്കിടയിലൂടെ ടീച്ചറിന്റെ കയ്യിലെ ചൂരലിനെ പോലും പേടി ഇല്ലാതെ തുളച്ചു അകത്തു വന്നിരുന്ന മഴത്തുള്ളികൾ കാരണം ബഞ്ചും ഡസ്കുമെല്ലാം നിര തെറ്റിച്ച് ഇട്ട് ഒരുമ ഉണ്ടെങ്കിൽ ഉലക്കപ്പുറത്തും ഇരിക്കാമെന്ന് പറയുന്നത് പോലെ ഒരൊറ്റ ബഞ്ചില്‍ അഞ്ചുപേരിലധികം തിക്കിത്തിരക്കി ഇരുന്നത്,

മഴയുടെയും ഇടിമുഴക്കത്തിന്റെയും ശബ്ദത്തെ തോൽപിച്ചു പഠിപ്പിക്കാൻ കഴിയാതെ അദ്ധ്യാപകർ ഫ്രീ പീരീഡ് തരുമ്പോഴുള്ള സന്തോഷം, സ്കൂൾ വിട്ടു തിരികെ പോകുമ്പോൾ റോഡിന്റെ  വശങ്ങളിലായി പുതുതായി രൂപപ്പെട്ട ഒഴുക്കിൽ ചെരുപ്പിട്ടു ഒഴുക്കി ഒഴുക്കിനൊപ്പം ഓടി നടന്നത്, സ്ലിപ്പർ ചെരുപ്പില്‍ നിന്നും യൂണിഫോമിലെ വെള്ള ഷർട്ടിന്റെ പിന്നിലേയ്ക്ക് തെറിച്ചു വീണ ചെളിപ്പൊട്ടുകൾ, വള്ളിച്ചെടിയുടെയും പുല്ലിന്റെയും ഇലകളുടെ തുമ്പത്തുള്ള മഴതുള്ളി വളരെ ശ്രദ്ധയോടെ എടുത്തു കണ്ണിൽ ഇറ്റിച്ച് ഒരു ഐ ഡ്രോപ്സിനും നൽകാൻ കഴിയാത്ത കുളിർമ അനുഭവിച്ചത്, മഴ നനയാത്ത ചേമ്പിലകൾ അത്ഭുതമായി തോന്നിയ കാലം, പുതുമഴയിൽ മരത്തടിയിൽമേൽ വിടരുന്ന കൂണുകളുടെ സൗരഭ്യം ആസ്വദിച്ചത്, വീട്ടുമുറ്റത്തും സ്കൂൾ മുറ്റത്തും മഴയത്തുണ്ടാകുന്ന വെള്ളക്കെട്ടിൽ കടലാസ് കപ്പൽ ഉണ്ടാക്കി അതിൽ ഉറുമ്പിനെ കേറ്റി ഒഴുക്കി വിട്ട് കളിച്ചത്, വെള്ളത്തിലേയ്ക്ക് കല്ല് പെറുക്കി എറിഞ്ഞുണ്ടാകുന്ന ഓളത്തിൽ കടലാസ് തോണിയെ കരക്കടിപ്പിച്ചത്,

മഴപെയ്ത് വെള്ളം മൂടിക്കിടന്ന വയല്‍ വരമ്പിലൂടെ വെള്ളം തെറ്റിത്തെറിപ്പിച്ച്  കാലുവഴുതി വീഴാതെ സാഹസികമായി നടന്നും മീന്‍കുഞ്ഞുങ്ങളെ കൈ കുമ്പിളിൽ കോരിയെടുത്തും വെള്ളംപൊങ്ങി കരകവിഞ്ഞൊഴുകുന്ന തോട്ടിലെ ഒഴുക്ക് കണ്ടാസ്വദിച്ചും തോടിന് കുറുകെയുള്ള തെങ്ങിന്‍ തടി പാലത്തിലൂടെ അഭ്യാസിയെപോലെ നടന്നും വെള്ളം കയറിയ പറമ്പായ പറമ്പിലെല്ലാം അലഞ്ഞു തിരിഞ്ഞും സ്കൂളില്‍ നിന്ന് വീട്ടിലേക്ക് നടന്ന സായാഹ്നങ്ങള്‍, ബാഗ് നനയാതിരിക്കാൻ പുറകുവശത്തുന്ന് മാറ്റി മുന്നിലേയ്ക്കിട്ടത്, മഴ ആയതുകൊണ്ട് പൂർണമായി ഉണങ്ങാത്ത യൂണിഫോമിന്റെ നനഞ്ഞ ഗന്ധം, മഴതുള്ളികള്‍ നിറഞ്ഞ് നില്‍ക്കുന്ന ചെറുമരങ്ങളും മരച്ചില്ലകളും കുലുക്കി കൂട്ടുകാരെ നനയിപ്പിച്ചത്, മഴയത്തു കുട കറക്കി വെള്ളം തെറിപ്പിച്ച് കൂടെ ഉള്ളവരെ നനച്ചത്, റോഡിൽ കെട്ടികിടക്കുന്ന വെള്ളത്തിലൂടെ കാലു പൊക്കി വെള്ളം തെറിപ്പിച്ച് സൈക്കിളിൽ പോയത്, കുട ഉണ്ടായിട്ടും നനഞ്ഞു വീട്ടിൽ വരുമ്പോൾ ഉമ്മയുടെ തട്ടത്തിൻ തുമ്പുകൊണ്ട് തലതോർത്തികൊണ്ട് നൽകിയ ശകാരങ്ങളെ നേർത്ത പുഞ്ചിരിയോടെ നേരിട്ടത്,

മഴക്കാലത്തെ പ്രധാന വിരുന്നുകാരനായി എത്തുന്ന പനി പിടിപെട്ട് തുളസി ഇലയും വിക്‌സും ചേർത്ത് ആവി പിടിക്കുമ്പോഴും പുറത്തു മഴ ഉണ്ടെങ്കിൽ വീട്ടുകാരുടെ കണ്ണ് വെട്ടിച്ചു പോയി മഴ നനയാൻ ശ്രമിക്കുന്നതും അമ്മ മനസിൻെറ കരുതലിനു മുന്നിൽ പിടിക്കപ്പെടുന്നതും ചെറിയ ജലദോഷത്തെ സ്കൂളിൽ പോകാതിരിക്കാനായി പൊലിപ്പിച്ചു വലിയ പനിയാക്കി മാറ്റുന്നത്, അമിതമായി വെള്ളത്തിൽ കളിച്ചു കാല്‍ വിരലുകളുടെ ഇടയിലുണ്ടായ വളം കടി മൂലം വെള്ളത്തിലിറങ്ങാൻ കഴിയാതെ വിഷമിച്ചത്, ഇടിയിലും മഴയിലും കരണ്ട് ഓടി ഒളിക്കുമ്പോൾ തെളിയുന്ന മണ്ണെണ്ണ വിളക്കിനെ കാറ്റത്തു കെടാതെ കാത്തത്, രാത്രി കാലങ്ങളിൽ തോടിന്റെയും വയലിന്റെയും കുറ്റി കാടിന്റെയും ഒക്കെ ഉള്ളിൽ നിന്നും കേൾക്കുന്ന ചീവിടിന്റെയും തവളയുടെയും പേരറിയാത്ത മറ്റു ജീവികളുടെയും താളത്തിലുള്ള കൂട്ടകരച്ചിൽ‍, മഴക്കാലത്ത് നിറയുന്ന വീട്ടിലെ കിണറിന്റെ ഏഴു അയലത്തുപോലും പോകാൻ പാടില്ലെന്ന് പറഞ്ഞുള്ള വീട്ടുകാരുടെ വിലക്ക്, മഴയും വെയിലും ഒരുമിച്ച്  വന്നപ്പോൾ നീല കുറുക്കന്റെ കല്യാണം എന്ന് വിശ്വസിച്ച നിഷ്കളങ്ക ബാല്യം,

പുതു മഴയിൽ മണ്ണിൽ നിന്നുയരുന്ന ഗന്ധം വന്നാൽ പാമ്പും ചേരയുമൊക്കെ പൊത്തിൽനിന്നിറങ്ങും എന്ന വിശ്വാസത്തിൽ പുറത്തിറങ്ങാൻ ഭയന്നത്, മഴയുള്ള പുലരികളിൽ തണുപ്പിനെ ഭയന്ന് കുളിക്കാൻ മടി പിടിച്ചതും കുളികഴിഞ്ഞു വരുമ്പോൾ ചുണ്ടുകളെ സംസാരിക്കാൻ അനുവദിക്കാതെ തണുത്തു വിറച്ചു പല്ലുകൾ കൂട്ടി ഇടിച്ചുണ്ടാകുന്ന സംഗീതത്തിന്റെ അകമ്പടിയോടെ പ്രാകൃത ഭാഷ പറഞ്ഞത്, തിമർ‍ത്തു പെയുന്ന മഴ ഉള്ള സമയത്ത് മൂടി പുതച്ചു കിടന്നു മഴയുടെ സംഗീതം ആസ്വദിച്ചത്, ഇടിയും മിന്നലും മഴയും ചേർന്ന് ഭീകര താണ്ഡവം ആടി തകർത്ത ദിനങ്ങളിൽ പേടിച്ചു പുതപ്പിനുള്ളിൽ കെയറിയത്, മീൻ കുഞ്ഞുങ്ങളാണെന്ന് തെറ്റിദ്ധരിച്ച് വാൽമാക്രികളെ പിടിച്ച് കുപ്പിയിലാക്കിയത്, തോട്ടിലെ മീൻ പിടുത്ത വേളകളിൽ എവിടുന്നെങ്കിലും കഷ്ടപ്പെട്ട് ഒപ്പിച്ച നാണയതുട്ടിനാൽ വാങ്ങിയ ചൂണ്ട മീൻ പൊട്ടിച്ചു കടന്നു കളയുമ്പോഴും ചൂണ്ടയിൽ തവള കുടുങ്ങുമ്പോഴും ഉണ്ടായ സങ്കടം, മനസ്സലിവ് കൂടുതൽ ഉള്ള കൂട്ടുകാരന്റെ വാക്കു കേട്ട് അവന്റെ സന്തോഷത്തിനായി പിടിച്ച മീനിനെ തിരിച്ചു തോട്ടിലേക്ക് വിട്ടയച്ചത്.

””IMG_4032″”

അങ്ങനെ പറഞ്ഞാൽ തീരാത്ത ബാല്യകാല മഴ ഓർമ്മകൾ ഓരോന്നായി മനസ്സിൽ മിന്നി മറഞ്ഞു. ഈ ഓർമകളിലൂടെ ഒരിക്കലും തിരിച്ചുകിട്ടാത്ത ബാല്യത്തിന്‍റെ നന്മ ഞാൻ ഒന്നുകൂടി അനുഭവിച്ചറിഞ്ഞു. ഒരു പക്ഷെ ബാല്യത്തിലാകും നാമെല്ലാവരും മഴയെ കൂടുതൽ സ്നേഹിച്ചതും ഇഷ്ടപ്പെട്ടതും. ഇന്നലകളിലെ മഴയാണ് എനിക്കേറെയിഷ്ടം. ഗൃഹാതുരത്വം നിറഞ്ഞ ആ പഴയ മഴക്കാലമാണ് ഓര്‍മയിലെല്ലാം. മഴയോട് എനിക്കുള്ള പ്രണയം ബാല്യത്തിൽ തുടങ്ങിയതാണ് നാട്ടിൻപുറങ്ങളിൽ നിന്ന് പട്ടണത്തിലേയ്ക്കും ഫ്ളാറ്റുകളിലേയ്ക്കും ചേക്കേറി മൊബൈലിന്റെയും കമ്പ്യൂട്ടറിന്റെയും സ്‌ക്രീനുകൾക്ക് മുന്നിൽ ഒതുങ്ങിക്കൂടി ലൈക്കിനു വേണ്ടി ഓടുന്ന ഇന്നത്തെ തലമുറയിലെ കുരുന്നുകൾക്ക് ഞങ്ങൾ കുട്ടിക്കാലത്തറിഞ്ഞ സുവർണമഴയുടെ മാസ്മരികത ആസ്വദിക്കാൻ കഴിയാത്തതും പ്രകൃതിയെ തൊട്ടറിയാൻ കഴിയാത്തതും അവരുടെ ജീവിതത്തിലെ തീരാ നഷ്ടമാണ്.

””IMG_4031″”

സ്കൂൾ ജീവിതം കഴിഞ്ഞതിനു ശേഷം മഴയുള്ളപ്പോൾ ബൈക്കിൽ ഒരു റൌണ്ട് അടിച്ചാണ് മഴ ആസ്വദിച്ചിരുന്നത്. മഴത്തുള്ളികൾ മുഖത്തും കണ്ണിലും സൂചി കുത്തുപോലെ തുളച്ചു കയറി വേദന ജനിപ്പിക്കാറുണ്ടെങ്കിലും മഴയത്തുള്ള ബൈക്ക് യാത്ര പറിഞ്ഞറിയിക്കാൻ കഴിയാത്ത ഒരു അനുഭൂതിയാണ്. പ്ലസ്‌ടു കഴിഞ്ഞുള്ള തുടർ എഞ്ചിനീയറിംഗ് പഠനത്തിനായി സേലത്തേയ്ക്ക് പോയപ്പഴും അതിനു ശേഷം ജോലിക്കായി തൂത്തുക്കുടിക്ക് പോയപ്പോഴുമുള്ള കാലയളവിലാണ് മഴയേ വല്ലാണ്ട് മിസ് ചെയ്തത്, ഗൾഫിലെ പോലെ തന്നെ വർഷത്തിൽ വിരലിൽ എണ്ണാവുന്ന ദിവസം മാത്രമാണ് സേലത്തും തൂത്തുക്കുടിയിലും മഴപെയ്തിരുന്നത്. മഴ ഇല്ലെങ്കിലും ചൂടിന് യാതൊരുകുറവും ഉണ്ടായിരുന്നില്ല, എല്ലായ്‌പോഴും മനസ്സ് മടുപ്പിക്കുന്ന ഒരുതരം വരണ്ട കാലാവസ്ഥ, ആ ദിനങ്ങളിലാണ് കേരള കാലാവസ്ഥയുടെ മഹാത്മ്യം  ഞാൻ ശരിക്കും മനസ്സിലാക്കിയത്. കേരളം ദൈവത്തിന്റെ സ്വന്തം നാട് തന്നെ എന്ന് ഞാൻ മനസ്സിൽ ഉരുവിടുകയും ചെയ്തു. കേരളത്തിൽ പ്രളയം ഉണ്ടായ സമയത് ഞാൻ തൂത്തുക്കുടിയിലാരുന്നു. കേരളത്തിനോട് തൊട്ടടുത്തുനിൽക്കുന്ന സ്ഥലമായിട്ടും അവിടെ ഒരു ചാറ്റൽ മഴ പോലും പെയ്യാതിരുന്നത് അന്ന് എന്നെ അത്ഭുതപ്പെടുത്തി..

””

“മധുരിക്കും ഓര്‍മ്മകളേ
മലര്‍മഞ്ചൽ കൊണ്ടു വരൂ
കൊണ്ടു പോകൂ ഞങ്ങളെയാ മാഞ്ചുവട്ടിൽ
മാഞ്ചുവട്ടിൽ” (ഒ എൻ വി കുറുപ്പ്)

പലേടത്തും വായിച്ചതും കേട്ടതുമായ ആവർത്തന വിരസതയുള്ള വെറുപ്പിക്കൽ നൊസ്റ്റാൾജിയ ആണെന്നറിയാം, എങ്കിലും എനിക്ക് എഴുതണമെന്നു തോന്നി, വെറുപ്പിച്ചെങ്കിൽ ക്ഷമിക്കണം🙏.
(ചിത്രം കടപ്പാട് ഗൂഗിൾ)

✍🏻 സുധീർഖാൻ. ഇ
സലാല

Post Views: 80
1
Sudheerkhan E

ഇടക്കൊക്കെ വല്ലതും കുത്തിക്കുറിക്കാൻ ഇഷ്ടം

7 Comments

  1. Suma Jayamohan on February 10, 2024 9:59 AM

    എത്ര മനോഹരമായ വിവരണം !
    മനസ്സ് അരനൂറ്റാണ്ടിനപ്പുറത്തേക്കു പോയി. മഴയത്ത് വയൽ വരമ്പിലൂടെയുള്ള നടത്തം …….. ഹോസ്റ്റലിൽ വെച്ച് ആദ്യത്തെ വേനൽമഴയിൽ ഇറങ്ങി ആർത്തു തിമിർത്തു കുളിച്ചതും സിസ്റ്ററിൻ്റെ വഴക്കു കിട്ടിയതും……… മഴയത്ത്മുറ്റത്തെ ചരൽ മണ്ണിലെ വെള്ളത്തിലൂടെ നടക്കുന്നതും……. അതിലും വലിയ സന്തോഷങ്ങൾ സ്വപ്നങ്ങളിൽ മാത്രം❤️❤️❤️

    Reply
    • Sunandha Mahesh on February 10, 2024 6:48 PM

      നന്നായി എഴുതി 😍

      Reply
      • Sudheerkhan E on February 11, 2024 12:52 AM

        Thanks 😊 ❤️

        Reply
    • Sudheerkhan E on February 11, 2024 12:51 AM

      മഴക്കാലത്തെ തണുപ്പുപോലെ മഴ ഓർമകളും എല്ലാവരിലും കുളിർമ നൽകുന്നു ❤️❤️ ❤️❤️❤️

      Reply
    • Sudheerkhan E on February 11, 2024 12:54 AM

      മഴക്കാലത്തെ തണുപ്പുപോലെ മഴ ഓർമകളും എല്ലാവരിലും കുളിർമ നൽകുന്നു 🥰❤️❤️ ❤️❤️❤️

      Reply
  2. Joyce Varghese on February 6, 2024 8:16 AM

    മനോഹരം, മഴയോർമ്മകൾ 👌

    Reply
    • Sudheerkhan E on February 6, 2024 1:03 PM

      Thanks 😊

      Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.