Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • കിട്ടാതെ പോയ മാതൃസ്നേഹം വീണ്ടും ലഭിച്ചപ്പോൾ
  • അമ്മയെന്ന അത്ഭുതം
  • മാതൃത്വം എന്നിലൂടെ
  • Mother’s day
  • അമ്മ
  • ശബ്ദം
  • ഉത്രാടപ്പൂനിലാവ്
  • അമ്മ(എന്റെ അമ്മയുടെ സ്വന്തം ജീവിതത്തിൽ നിന്നും )
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Sunday, May 10
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » പഴുക്കപ്ലാവില വീഴുമ്പോൾ പച്ചപ്ലാവില ചിരിക്കേണ്ട
അറിവുകൾ ജീവിതം പാരന്റിങ് ബന്ധങ്ങൾ

പഴുക്കപ്ലാവില വീഴുമ്പോൾ പച്ചപ്ലാവില ചിരിക്കേണ്ട

By Seena MajeedFebruary 6, 2024Updated:February 12, 202410 Comments3 Mins Read352 Views
Bookmark Now
Please login to bookmark Close

No account yet? Register

മനുഷ്യന്റെ ജീവിതത്തിനും മരണത്തിനുമിടയിലുള്ള അവസാന ഘട്ടമാണ് വാർദ്ധക്യം. പണ്ടൊക്കെ ഇത് ഒരു അനുഗ്രഹീത കാലമായിരുന്നു. മനുഷ്യ ജീവിതത്തിലെ നാല് അവസ്ഥകളാണ് ശൈശവം കഴിഞ്ഞാൽ ബാല്യം, കൗമാരം, യൗവ്വനം, വാർദ്ധക്യം. ഇതിൽ ഒന്നുമറിയാത്ത ശൈശവവും കൗതുകമുള്ള ബാല്യവും സുന്ദരമായ കൗമാരവും പ്രാപ്തമായ യൗവ്വനം തുടർന്ന് വരുന്ന സമാധാനപരമായ വാർദ്ധക്യം. ഇതാണ് നാം ആഗ്രഹിക്കുന്ന ജീവിതം.

പലരുടെയും ജീവിതത്തിൽ ഇത് പലതരത്തിലാണ് ഉണ്ടാവുക. പലർക്കും പലരീതിയിലുള്ള ജീവിതമായിരിക്കുമല്ലോ. വാർദ്ധക്യഅവസ്ഥയിൽ എല്ലാവരും ആഗ്രഹിക്കുന്നതും സമാധാനപരമായ ജീവിതമാണ്. അതുവരെ ജീവിതം കരുപിടിപ്പിക്കാനുള്ള ഓട്ടത്തിനിടയിൽ തന്നെത്തന്നെ മറന്ന് ജീവിച്ചവരാകും അധിക പേരും. വിദ്യാഭ്യാസകാലം കഴിഞ്ഞാൽ ജോലിക്കായുള്ള നെട്ടോട്ടം, വിവാഹം, കുട്ടികൾ അങ്ങിനെ ജീവിതത്തിലെ ഒരുപാട് അവസ്ഥകളിലൂടെ കടന്ന് ആണ് വർദ്ധക്യത്തിലെത്തുന്നത്. ഈ അവസ്ഥയിൽ സമാധാനവും സന്തോഷവും നിറഞ്ഞ ഒരു ജീവിതമാണ് എല്ലാവരും ആഗ്രഹിക്കുന്നത്. മക്കളും പേരക്കുട്ടികളുമായുള്ള സന്തോഷകരമായ ജീവിതം. ഞാൻ ഇതുവരെ ഓടിയത് വെറുതെയായില്ല എന്ന മനഃസംതൃപ്തി അടയുന്ന ജീവിതം.
എന്നാൽ ഇന്ന് അധികപേർക്കും ആ അവസ്ഥ അനുഭവിക്കാൻ കഴിയുന്നില്ല എന്നതാണ് വാസ്തവം. ഉദയസൂര്യനെക്കാൾ ചന്തം അസ്തമായസൂര്യനാനെന്നപോലെ ആ അവസാനകാലം സുന്ദരമാവാൻ നാം ഓരോരുത്തരും കൊതിക്കാറുണ്ട്.

പ്രാരാബ്ദ ങ്ങളുടെ നെട്ടോട്ടങ്ങൾക്കിടയിൽ നമ്മുടെ ജീവിതപങ്കാളിയെപോലും നേരാം വണ്ണം സന്തോഷിപ്പിക്കാൻ അല്ലെങ്കിൽ ചേർത്തുപിടിക്കാൻ സമയം കിട്ടാത്തവരായിരിക്കും ഇന്ന് വർദ്ധക്യത്തിലിരിക്കുന്ന അധികം മാതാപിതാക്കളും.
അവരവരുടെ ഇഷ്ടത്തിന് യാതൊരു വിലയും കൽപിക്കാത്ത ഒരു സമൂഹത്തിലാണ്. അന്നവർ ജീവിച്ചത്. മനസ്സിലെ ആഗ്രഹങ്ങളെല്ലാം മൂടിവെച്ച കുടുംബത്തിനുവേണ്ടി മാത്രം വിയർപ്പൊഴുക്കിയവർ ഇന്നത്തെ ജീവിത സൗകര്യങ്ങളോ സാമ്പത്തികാവസ്ഥയോ ആയിരുന്നില്ല അന്ന്.
അതുകൂടാതെ കൂട്ടുകുടുംബത്തിലായിരിക്കും അധികപേരും ജീവിച്ചിരുന്നത്. ഇന്നത്തെപോലെ അവരവരുടെ ഇഷ്ടങ്ങൾക്കനുസരിച്ച് ജീവിക്കാൻ അന്ന് സാധിച്ചിരുന്നില്ല. കുടുംബത്തിലെ എല്ലാവരുടെയും ഇഷ്ടങ്ങളായിരുന്നു അവരുടെയും ഇഷ്ടം.
ഇന്നത്തെപോലെ ഒന്നൊ രണ്ടോ കുട്ടികൾ ആയിരുന്നില്ല അവർക്ക്. അതുകൂടാതെ സഹോദരങ്ങളും അവരുടെ കുടുംബവും വല്ലിപ്പ, വല്ലിമ്മ അങ്ങനെ.. ഒരുകാര്യം ചെയ്യണമെങ്കിൽ അവരോട് അന്വേഷിക്കണമായിരുന്നു. ആയതുകൊണ്ട് അങ്ങിനെയുള്ള സാഹചര്യത്തിൽ ജീവിച്ച അവർക്ക് പുതുതലമുറയുടെ പലകാര്യങ്ങളോടും യോജിപ്പുണ്ടാകില്ല. അത് ആരുടെയും തെറ്റല്ല.
മക്കൾ കാര്യപ്രാപ്തിയിൽ എത്തുമ്പോഴാണല്ലോ നാം വർദ്ധക്യത്തിലെത്തുന്നത്. മാതാപിതാക്കളുമായി കാര്യങ്ങൾ ഷെയർ ചെയ്യുമ്പോൾ അത് അവർക്ക് വലിയ സന്തോഷം നൽകും. അതനുസരിച്ചു പെരുമാറുന്നവരുണ്ട്. ഇല്ലായെന്നല്ല, പക്ഷെ അധികപേരും അവരവരുടെ ന്യായത്തിൽ പിടിച്ചുനിൽക്കുന്നവരാകും. നമ്മൾ അല്പമൊന്നു താഴ്ന്നുകൊടുത്താൽ തീരുന്നതേയുള്ളു എല്ലാം. പക്ഷെ പഴയ രീതിയിൽ ജീവിച്ചു കഷ്ടപ്പെട്ട് അധ്വാനിച്ച കുടുംബത്തിന്റെ മൊത്തം ക്ഷേമത്തിനുവേണ്ടി ജീവിച്ച അന്നത്തെ മാതാപിതാക്കൾക്ക് പുതുതലമുറയെ അനുസരിക്കാൻ ബുദ്ധിമുട്ടായിരിക്കും. അങ്ങിനെയുള്ള സാഹചര്യത്തില്ആണ് കുടുംബത്തിൽ കലഹമുണ്ടാകുന്നതും വൃദ്ധസദനങ്ങൾ വർദ്ധിക്കുന്നതും.

സമകാലീന ലോകത്തിൽ വൃദ്ധസദനങ്ങളുടെ വർദ്ധന എന്തുകൊണ്ടാണ്? വഴിയോരങ്ങളിലും അമ്പലനടയിലും വൃദ്ധരായ മാതാപിതാക്കളെ ഉപേക്ഷിക്കുന്നത് ഇന്ന് ശീലം ആയികൊണ്ടിരിക്കുന്നു. സ്വത്തിനുവേണ്ടിയും വൃദ്ധരായ മാതാപിതാക്കളെ വൃദ്ധസദനങ്ങളിലേക് വലിച്ചിഴക്കപ്പെടുന്നത്ഇന്ന് അപൂർവമല്ല.
എന്നാൽ ഇതിൽനിന്നെല്ലാം വ്യത്യസ്തമായ ഒരുകാലമുണ്ടായിരുന്നു. മാതാപിതാക്കളെ അനുസരിച്ച്  നന്മയും തിന്മയും തിരിച്ചറിഞ്ഞിരുന്ന കാലം. എല്ലാകഷ്ടപാടുകളും സഹിച്ച് മക്കളെ നല്ലനിലയിൽ എത്തിക്കുമ്പോൾ അവരിൽനിന്ന് വൃദ്ധരായ മാതാപിതാക്കൾ കിട്ടുന്നത് അവഗണന മാത്രം.
അവഗണനയല്ല പരിഗണന ആണ് അവർക്ക് ഇന്നാവശ്യം. സമ്പത്തോ ആർഭാടമോ അല്ല അവർ ആഗ്രഹിക്കുന്നത്. തങ്ങളുടെ മക്കളുടെ സ്നേഹത്തോടെയുള്ള അംഗീകാരവും അടുപ്പിച്ചുനിർത്തലും. അത് മാത്രമാണ് അവർ ആഗ്രഹിക്കുന്നത്.നാം അവരോട് വളരെ സ്നേഹവും ബഹുമാനവും കാണിക്കണം. അവരെ ഒറ്റപ്പെടുത്തരുത്. അടുപ്പിച്ചുനിർത്തുക.
നമ്മുടെ കുട്ടികൾക്കു നാം മാതൃകയാവണം. നമ്മൾ എങ്ങനെയാണോ പെരുമാറുന്നത് അതുകണ്ടാണ് അവർ വളരുന്നത്. അതുകണ്ടാണ് അവർ നമ്മോട് പെരുമാറുക. “കൊടുക്കുന്നതേ കിട്ടു വിതച്ചതെ കൊയ്യു “എന്നപഴമൊഴി നാം മറക്കേണ്ട.
നമ്മുടെ മാതാപിതാക്കളെ നാം അനാഥരാക്കരുത്. നമ്മെ സനാഥരാക്കിയവരാണവർ. നമുക്ക് വേണ്ടിജീവിതം ഉഴിഞ്ഞു വെച്ചവർ. അവർകൊണ്ട വെയിലാണ് നാം ഇന്നനുഭവിക്കുന്ന തണൽ.നമ്മെ നൊന്ത് പ്രസവിച്ച് അറപ്പും വെറുപ്പും ഇല്ലാതെ നമ്മുടെ വിസർജ്യങ്ങൾ വാരിയിരുന്നവർ. അവരുടെ അധ്വാനം നമുക്ക് വേണ്ടിയായിരുന്നു. നമ്മുടെ കുട്ടികൾക്കും നാം അത് അറിയിച്ചുകൊടുക്കണം. അവരെ സ്നേഹിക്കാനും ബഹുമാനിക്കണം പഠിപ്പിക്കണം.
വയസ്സുകാലത്ത് വാശി യും കോപവുമൊക്കെയുണ്ടാകും. അസുഖങ്ങൾ കൂടപ്പിറപ്പുകളാവും. ക്ഷമയോടെ നാം അവരെ പരിചരിക്കണം. “ആറും അറുപതും ” ഒരുപോലെയാണെന്നാണല്ലോ ചൊല്ല് നമ്മുടെ ചെറുപ്പകാലത് നാം ഒരുപാട് അവരെ ബുദ്ധിമുട്ടിച്ചിട്ടില്ലേ? അതോർത്താൽ മതി.

വാർദ്ധക്യം ഒരു ശാപമല്ല. അത് ഒരു രോഗവുമല്ല അത് നാമറിയാതെ നമ്മെ കീഴ്പ്പെടുത്തുന്ന ഒരു സത്യമാണ്. എല്ലാവർക്കും വരാവുന്ന ഒരവസ്ഥയാണ്. വൃദ്ധരായ മാതാപിതാക്കൾ നമുക്ക് ഒരു ബാധ്യത ആവരുത്. നമ്മുടെ കടമയാണ് അവരെ പരിചരിക്കൽ. നല്ലരീതിയിൽ അവരെ പരിചരിക്കുകയും സ്നേഹിക്കുകയുംവേണം. ഒരിക്കലും അവരെ അവഗണിക്കരുത്. ആഹ്ലാദിപ്പിക്കണം.
അവരുമായി സംസാരിക്കുവാനുമ വരുടെ സന്തോഷങ്ങളിൽ പങ്ക്ചേരുവാനും സമയം കണ്ടെത്തണം. ഓരോന്നും നഷ്ടപെടുമ്പോഴേ അതിന്റെ വില നമുക്ക് മനസ്സിലാകൂ. മാതാപിതാക്കളുടെ നഷ്ടം തീരാനഷ്ടമാണ്. അനുഭവിച്ചവർക്ക് അതറിയൂ. ജീവിച്ചിരിക്കുമ്പോൾ അത് നമുക്ക് മനസ്സിലാകില്ല. ആയതുകൊണ്ട് വൃദ്ധരായ മാതാപിതാക്കളെ സന്തോഷത്തോടെ സ്നേഹത്തോടെ പരിചരിക്കുക. അവരുടെ ജീവിത സായാഹ്നം സുന്ദരമാക്കുക. ആവോളം സ്നേഹം കൊടുക്കുക. താരാട്ടുപാടിയുറക്കിയ കൈകളെ തലോടാൻ മറക്കാതിരിക്കുക. “പഴുക്കപ്ലാവില വീഴുമ്പോൾ പച്ചപ്ലാവില ചിരിക്കേണ്ട” നമ്മുടെ അവസ്ഥയും ഇത് തന്നെ യായിരിക്കും. ഒരിക്കലും അവജ്ഞ യുടെ മുഖം കാണിക്കാതിരിക്കുക. ദൈവം നമ്മെ അനുഗ്രഹിക്കട്ടെ.

സീന മജീദ്

#വാർദ്ധക്യം

Post Views: 29
4
Seena Majeed

10 Comments

  1. Indu on February 7, 2024 4:46 PM

    നന്നായിട്ടുണ്ട്. 👍
    പുതു തലമുറ ക്കാർ വായിക്കേണ്ടത്.
    ❤️❤️❤️

    Reply
  2. Sabira latheefi on February 7, 2024 7:17 AM

    സീനത്താ. നല്ല ലേഖനം, വാർദ്ധക്യവുമായി ബന്ധപ്പെട്ട ഒട്ട് മിക്ക കാര്യങ്ങളും വന്നു. വിതച്ചതെ കൊയ്യു എന്ന് എല്ലാരും ഓർക്കണം. നന്നായി എഴുതി.

    Reply
    • Seenamajeed on February 7, 2024 8:49 AM

      ❤️

      Reply
    • Silvy Michael on February 7, 2024 11:04 AM

      👌👌👌

      Reply
  3. Joyce Varghese on February 7, 2024 3:22 AM

    പല കാര്യങ്ങളും വെടിപ്പായി പറഞ്ഞു.

    Reply
    • Seenamajeed on February 7, 2024 5:53 AM

      ❤️

      Reply
  4. Amal fermis on February 6, 2024 9:56 PM

    സീനാത്താ നന്നായിട്ടെഴുതി

    Reply
    • Seenamajeed on February 6, 2024 10:22 PM

      ❤️

      Reply
  5. Asif on February 6, 2024 9:44 PM

    ഒരുപാടു ചിന്തിക്കാൻ … കണ്ണ് തുറപ്പിക്കാൻ നമുക്ക് നഷ്ട്ടമായിക്കൊണ്ടിരിക്കുന്ന നന്മകളെ ഓർമ്മപ്പെടുത്താൻ!!

    സീന…
    നന്മകൾ നേരുന്നു
    ഇനിയുമെഴുതൂ

    Reply
    • Seenamajeed on February 6, 2024 9:54 PM

      ❤️

      Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.