Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • കിട്ടാതെ പോയ മാതൃസ്നേഹം വീണ്ടും ലഭിച്ചപ്പോൾ
  • അമ്മയെന്ന അത്ഭുതം
  • മാതൃത്വം എന്നിലൂടെ
  • Mother’s day
  • അമ്മ
  • ശബ്ദം
  • ഉത്രാടപ്പൂനിലാവ്
  • അമ്മ(എന്റെ അമ്മയുടെ സ്വന്തം ജീവിതത്തിൽ നിന്നും )
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Sunday, May 10
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » സജി എന്ന പുഴ 💔
സിനിമ

സജി എന്ന പുഴ 💔

By Rageeth R balanFebruary 8, 2024Updated:February 12, 20242 Comments4 Mins Read73 Views
Bookmark Now
Please login to bookmark Close

No account yet? Register

മുരുകന്റെ മരണ ശേഷം സജി പോലീസ് സ്റ്റേഷനിൽ കൈകൾ കൂട്ടി പിണച്ചു തല കുനിച്ചു ഇരിക്കുക ആണ്.. ബോബിയും ബോണിയും പ്രശാന്തും പിന്നെ കുറച്ചു കുട്ടുകാരും പോലീസ് സ്റ്റേഷന് മുൻപിൽ തന്നെ നിൽപ്പുണ്ട്.

അകത്തു നിന്നു വന്ന ഒരു പോലീസുകാരൻ മുരുകന്റെ ഭാര്യക്ക് പരാതി ഒന്നുമില്ല എന്ന് പറഞ്ഞു സജിയെ എസ് ഐ യുടെ മുൻപിലേക്കു കൂട്ടികൊണ്ട് പോകുന്നു.അകത്തു ചെല്ലുന്ന സജിയുടെ മുഖത്തു നോക്കി എസ് ഐ ഒരെണ്ണം പൊട്ടിച്ചു.. അടി കൊണ്ട ആ മോമെന്റിൽ സജിയുടെ മുഖത്തു സങ്കടവും ഒരു ദയനീയമായ ഒരു ചിരിയും പ്രകടമാകും.അത്തരത്തിൽ ഒരു പ്രതികരണം തല്ലിയ പോലീസുകാരൻ പോലും പ്രതീക്ഷിച്ചിരുന്നില്ല.. അയാൾ ചുറ്റിനുമൊന്നു കണ്ണോടിച്ചു സജിയുടെ തോളത്തു തട്ടി ഓക്കേ അല്ലെ എന്ന് ചോദിച്ചു പറഞ്ഞു വിടുന്നു.. അവിടെയും സജി ഒന്നും മിണ്ടിയില്ല.. അയാൾ തല ഒന്ന് പതുക്കെ അനക്കി കൂട്ടുകാരുടെ ഒപ്പം പോലീസ് സ്റ്റേഷനിൽ നിന്നും ഇറങ്ങി ആരോടും ഒന്നും മിണ്ടാതെ നടന്നു നീങ്ങുന്നു. പുറകിൽ നിന്നും ബോബി പറയുന്നുണ്ട്

“സജി ഇനി വീട്ടിൽ തന്നെ ഇരുന്ന മതി പുറത്തേക്കു ഒന്നും ഇറങ്ങാൻ നിൽക്കണ്ട “എന്ന്..

സംസാരിക്കാൻ കഴിയാത്ത ബോണി കൂട്ടുകാരനോട് ആംഗ്യത്തിലൂടെ ചിലതു പറയുന്നു ബോണിക്ക് വേണ്ടി കൂട്ടുകാരനും പറയുന്നുണ്ട്

“ഇനി അബദ്ധം ഒന്നും കാണിക്കരുത് എന്ന് ബോണി പറയാൻ പറഞ്ഞു എന്ന് ”

എന്നാൽ ഇതൊന്നും സജി കേൾക്കുന്നില്ല അയാളുടെ മനസ്സും ശരീരവും രണ്ട് ദിശയിലേക്ക് സഞ്ചരിച്ചു കൊണ്ട് ഇരിക്കുക ആണ്. അയാൾ എങ്ങോട്ട് എന്ന് അറിയാതെ നടന്നു പോകുക ആണ്.. പോകുന്ന വഴിയിലെ ഒരു പോസ്റ്റിൽ അയാൾ പോയി പിടിച്ചു ഒന്ന് നിൽക്കും എന്നിട്ട് തല കൊണ്ട് അതിൽ പതുക്കെ ഇടിക്കുന്നു. പിന്നെ കരഞ്ഞു കൊണ്ട് കുറച്ചു കൂടെ ശക്തിയായി തല വീണ്ടും ഇടിപ്പിക്കുന്നു. അയാൾ നടന്നു ചെല്ലുന്നത് മുരുകന്റെ കൊച്ചു വീടിനു മുൻപിൽ ആണ്. അവടെ അയാൾ കുറച്ചു നേരം ഒന്ന് നിൽക്കും. നേരെ മുരുകന്റെ ഗർഭിണി ആയ ഭാര്യയെ കണ്ട് അയാൾ പറയുന്നുണ്ട്

ഞാനും അവന്റെ അടുത്തേക്ക് പോകുക ആണ് എന്തെങ്കിലും പറയാൻ ഉണ്ടെങ്കിൽ പറയുക ഞാൻ പറഞ്ഞോളാം എന്ന്.. സ്വന്തം അനിയനെ പോലെ ആണ് സജി മുരുകനെ കണ്ടിട്ടുള്ളു. പക്ഷെ അറിഞ്ഞോ അറിയാതെയോ മുരുകന്റെ മരണത്തിനു സജി ഒരു കാരണം ആണെന്ന് അയാൾ വിശ്വസിച്ചിരുന്നു.. അത് അയാളെ വല്ലാതെ അലട്ടിയിരുന്നു.. മുരുകന്റെ ഭാര്യയും പറയുന്നുണ്ട് മുരുകൻ എപ്പോഴും സജിയെ കുറിച്ച് പറഞ്ഞിരുന്നത്.

“നീങ്ക അവരുടെ കൂടെ പിറന്ത അണ്ണൻ “എന്ന് ആയിരുന്നു എന്ന്.

അത് കേട്ടു നിൽക്കുന്ന സജി ഉടനെ തറയിലേക്ക് കിടന്നു കൈകൾ കൂപ്പി അവരോടു മാപ്പ് പറയുന്നു

“ദൈവം എന്നോട് പൊറുക്കുക ഇല്ല ”

അതിനു ശേഷം സജി മുരുകന്റെ ഭാര്യ യെ ആശുപത്രിയിൽ അഡ്മിറ്റ്‌ ചെയ്യുന്നുണ്ട് അവർക്കു pain വന്നിട്ട്. അങ്ങനെ അവൾ പ്രസവിക്കുന്നു പെൺകുഞ്ഞു ആണ്.

സജി കുഞ്ഞിനെ കണ്ടു മടങ്ങുന്നു. വള്ളത്തിൽ ഇരുന്നു എത്ര തുഴഞ്ഞിട്ടും ലക്ഷ്യ സ്ഥാനത്തു എത്താൻ അയാൾക്ക്‌ കഴിയുന്നില്ല.. തുഴയും തോറും ദൂരം ഒരുപാടുള്ളത് പോലെ.. തുഴഞ്ഞു അവശനായി സജി നിൽക്കുന്നത് മാതാവിന്റെ രൂപത്തിന് മുൻപിൽ ആണ്. അരികത്ത് കാണാതെ ഒരു നോട്ടമായി മാതാവ് ഒരു കാവൽ മാലാഖ ആയി ഉണ്ട്.

പിന്നീട് സജി പുറത്ത് ഇറങ്ങാതെ വീട്ടിൽ തന്നെ നാലു ചുമരിനുള്ളിൽ ഒതുങ്ങി കൂടുന്നു. ജനാലകൾക്കിടയിൽ ഇരുന്നു കൊണ്ട് അയാൾ കാണുന്നത് ആയിരുന്നു പിന്നീട് പുറം ലോകവും ആയുള്ള ആകെ ബന്ധം. അങ്ങനെ ഒരിക്കൽ അയാൾ കൈകൾ പുറത്തേക്ക് നീട്ടി ഇളയ സഹോദരൻ ഫ്രാങ്കിയെ വിളിച്ചു പറയുന്നു.

“എന്റെയെ എന്റെ പണി പാളി ഇരിക്കണയ.. ശെരിക്കും കയ്യിന്നു പോയി ഇരിക്കണ.. എന്നെ ഒന്ന് ഹോസ്പിറ്റലിൽ കൊണ്ട് പോകാമോടാ?കരയാൻ ഒന്നും പറ്റണില്ല.”

സജി ഡോക്ടറുടെ മുൻപിൽ ഇരുന്നു അപ്പനെ കുറിച്ച് പറയുക ആണ്. അപ്പൻ നല്ലൊരു പാർട്ടി ആയിരുന്നു എന്നും ഒരുപാട് ആഗ്രഹങ്ങളും സ്വപ്നങ്ങളും ഉള്ള ഒരാൾ ആയിരുന്നു എന്നും നല്ലൊരു വീട് പണിയാൻ അപ്പന് ആഗ്രഹം ഉണ്ടായിരുന്നു പക്ഷെ നടന്നില്ല.. നല്ലൊരു പണിക്കാരൻ ആയിരുന്നു. സജിക്ക് വാക്കുകൾ കിട്ടുന്നില്ല ബാക്കി പറയുവാൻ ആയി..

ഡോക്ടർ സജിയുടെ അവസ്ഥ മനസിലാക്കി ചോദിക്കും

“സങ്കടം വരുന്നുണ്ടോ ഇമോഷണൽ ആകുന്നുണ്ടെങ്കിൽ ഇമോഷണൽ ആയിക്കോ.. കരയാണെങ്കിൽ കരയാം. സഹായിക്കാനല്ലേ ഞാൻ ഇവിടെ ഉള്ളത് ”

സജി ഡോക്ടറോട് ബാക്കി കാര്യങ്ങൾ പതുക്കെ പറഞ്ഞു തുടങ്ങി വീണ്ടും

“അമ്മ പോയപ്പോ ബോ.. ബോണിയു യുടെയും അമ്മേനെയും ബോണിനെയും ഒഴിവാക്കി പോയപ്പോ എന്റെ അപ്പനാണ് വീട്ടിലേക്കു കൊണ്ട് വന്നത്.. പിന്നെ.. പിന്നെയാണ് ബോബിയും ചെറുതൊക്കെ ഉണ്ടായത്. ചിലർ തമാശക്കും കാര്യത്തിലുമൊക്കെ ആയിട്ടു പല തന്തക്കു ജനിച്ചെന്നു പറയുമ്പോ എനിക്ക് കൊള്ളും. ഞങ്ങൾക്ക് എല്ലാവർക്കും കൊള്ളും..”

കുട്ടിക്കാലത്തെ ആഘാതങ്ങളും അയാളെ അലട്ടുന്ന മറ്റെല്ലാ കാര്യങ്ങളും തൻ്റെ മനസ്സിൽ നിന്ന് പുറത്തെടുക്കുമ്പോൾ സജി ഡോക്ടറുടെ മുന്നിൽ തകർന്നു കരയുന്നു. ആരോടും പറയാതെ മനസ്സിൽ അടക്കി വച്ച സങ്കടങ്ങളുടെ പുഴകൾ അത്രയും ആണ് അവിടെ ഒഴുകിയത്.

അൽപ്പം ആശ്വാസത്തോടെ സജി ക്ലിനിക്ക് വിട്ടു പുറത്തേക്ക് നടക്കുമ്പോൾ അയാളുടെ ഇളയ സഹോദരൻ ഫ്രാങ്കിയെ അയാളുടെ അരികിലേക്ക് ചേർത്തു തോളിൽ ആശ്വാസകരമായ കൈയുമിട്ടു നടന്നു നീങ്ങുന്നു.സജിയുടെ കണ്ണുകളിൽ പ്രതീക്ഷകൾ ഉണ്ട് സാവധാനം എന്നാൽ ഉറപ്പായും അയാൾ അയാളുടെ ജീവിതം തിരിച്ചുപിടിക്കും.

മുരുകന്റെ ഭാര്യയേയും കുഞ്ഞിനേയും തനിച്ചാക്കാതെ മറ്റൊന്നും വകവെക്കാതെ തണലേകാന്‍ സ്വന്തമെന്ന് പറയാന്‍ കഴിയുന്ന കൂരയിലേക്ക് കൊണ്ട് വന്നപ്പോള്‍ തന്നെ സജി ജീവിതം തിരിച്ചു പിടിച്ചു തുടങ്ങി

“നെപ്പോളിയന്റെ മക്കളൊന്നും മോശക്കാരല്ല”

🎶മകനേ ഞാനുണ്ടരികത്തോരു കാണാകൺനോട്ടമായ്…

മകനേ ഞാനുണ്ടകലത്തൊരു കാവൽമാലാഖയായ്…🎶

നരക തുല്യമായിരുന്നു വീട്ടിലേക്കു സജി അവരെ കൊണ്ട് വരുമ്പോൾ അവടെ അയാൾ കെട്ടി ഉയര്‍ത്തിയത് ഒരു സ്വര്‍ഗ്ഗമായിരുന്നു.

ഒരു മനുഷ്യന്റെ സമനില നഷ്ടമായാൽ അയാൾ എങ്ങനെയൊക്കെ പ്രതികരിക്കാം എന്നത്തിന്റെ ഉത്തമ ഉദാഹരണം ആണ് കുമ്പളങ്ങി നൈറ്റ് സിലെ സജി. വിഷാദ രോഗത്തിന്റെ തീവ്രത മനസിലാക്കി തന്ന കഥാപാത്രം. ചുറ്റുമുള്ളവർക്ക് വേണ്ടി ജീവിച്ചു എല്ലാം ഏറ്റെടുത്തു അവസാനം തോൽവികൾ മാത്രം കൈ മുതൽ ആയിട്ടുള്ള ഒരുപാട് സജിമാർ ഉണ്ട് നമുക്ക് ചുറ്റും.. ലോട്ടറി അടിച്ച കാശിനു വീട്ടുകാരെ കന്യാകുമാരിയിൽ കടൽ കാണിക്കാൻ കൊണ്ട് പോയ മനുഷ്യൻ. മനസ്സിൽ വിഷാദം എന്ന അഗ്നി പർവതം കൊണ്ട് നടക്കുന്ന മനുഷ്യൻ.. അച്ഛന്റെ മരണശേഷമുള്ള സജിയുടെ ജീവിതം എന്നത് ഒരു വലിയൊരു വിഷാദ കടൽ ആണ് തന്നെ ആയിരുന്നു. അമ്മ ഇറങ്ങിപോയതിന് കാരണം താനാണെന്ന മറ്റ് മക്കളുടെ വേട്ടയാടൽ. ബോണിയുമായുള്ള പിണക്കം. അച്ഛൻ മരിച്ച വീട്ടിൽ ഇനി തന്‍റെയാരുമില്ലല്ലോ. മറ്റ് മൂന്ന് കുട്ടികളും അമ്മയുടേതല്ലേ. പിന്നെയുണ്ടാകുന്ന അലസത. അരക്ഷിതാവസ്ഥ. അതിനിടയിലുള്ള പ്രിയ സുഹൃത്തിന്റെ മരണം.. എല്ലാം അയാളുടെ ജീവിതത്തിൽ വ്യക്തമായ അടയാളപ്പെടുത്തലുകൾ നൽകിയിട്ടുണ്ട്.

സജിയെ പോലെ ഒരുപാട് ആളുകൾ ഉണ്ട്.. ആരോടും പറയാതെ മറച്ചു വെച്ച ഉള്ളിലെ സങ്കടങ്ങൾ തുറന്നു വിടുമ്പോൾ അതൊരു പുഴ പോലെ ഒഴുകും.എല്ലാവരുടെ ഉള്ളിലും ഉണ്ടെന്നേ ഒരു പുഴ.. എന്നിലും……

**രാഗീത് ആർ ബാലൻ**

Post Views: 23
4
Rageeth R balan
  • Website

രാഗീത് ആർ ബാലൻ

2 Comments

  1. Seenanavaz on March 3, 2024 8:21 AM

    ❤️🔥

    Reply
  2. Nafs nafs on February 10, 2024 4:51 PM

    🙏🙏🙏💞💞💞

    Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.