Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • കിട്ടാതെ പോയ മാതൃസ്നേഹം വീണ്ടും ലഭിച്ചപ്പോൾ
  • അമ്മയെന്ന അത്ഭുതം
  • മാതൃത്വം എന്നിലൂടെ
  • Mother’s day
  • അമ്മ
  • ശബ്ദം
  • ഉത്രാടപ്പൂനിലാവ്
  • അമ്മ(എന്റെ അമ്മയുടെ സ്വന്തം ജീവിതത്തിൽ നിന്നും )
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Sunday, May 10
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » ഇണ ❤️
അനുഭവം അറിവുകൾ ഓർമ്മകൾ ജീവിതം പ്രചോദനം പ്രണയം ബന്ധങ്ങൾ മാനസികാരോഗ്യം വിവാഹം സമത്വം സാമൂഹ്യപ്രശ്നങ്ങൾ സ്ത്രീ

ഇണ ❤️

By Binu VargheseFebruary 8, 2024Updated:February 18, 202411 Comments4 Mins Read177 Views
Bookmark Now
Please login to bookmark Close

No account yet? Register

വാലന്‍റൈൻസ്ഡേ ആശംസകൾ  ❤️❤️

ബിനു ജി വർഗീസ്
08.02.2024

ഫെബ്രുവരി 14, പ്രണയിനികൾക്ക് തങ്ങളുടെ പ്രണയത്തെ കൂടുതൽ കരുതലോടെ ചേർത്തു പിടിക്കുവാനുള്ള സമയമാണ് വാലന്റൈൻസ് ഡേ, സ്നേഹിച്ചും സമ്മാനങ്ങൾ നല്കിയും ഒരിക്കലും മറക്കാത്ത ഓർമ്മകളുണ്ടാക്കുവാൻ പ്രണയിതാക്കൾ കാത്തിരിക്കുന്ന ഒരു ദിനം. പക്ഷേ ഈ പ്രണയം വിവാഹത്തിൽ എത്തി ചേർന്നാലോ?
ഒരു മഹത്തായ വിവാഹ ദാമ്പത്യം എന്നത് സകല ഗുണങ്ങളും തികഞ്ഞ ദമ്പതികൾ ഒന്നിക്കുമ്പോഴല്ല മറിച്ചു വളരെ വ്യത്യസ്തരായ ദമ്പതികൾ അവരുടെ വ്യത്യാസങ്ങൾ ആസ്വദിക്കാൻ പഠിക്കുമ്പോഴാണ്, അതായതു വിവാഹജീവിതത്തിലെ വിജയം ശരിയായ ഇണയെ കണ്ടെത്തുന്നതിലൂടെ മാത്രമല്ല, സ്വയം ശരിയായ ഇണയാകുന്നതിലൂടെ കൂടിയാണ്.

“ഇണപ്രാവുകൾ” എന്ന വാക്ക് അർത്ഥവത്താകുന്നത് എന്റെ പങ്കാളിയുടെ മാതാപിതാക്കളുടെ ജീവിതം കണ്ടപ്പോഴാണ്. ജീവിതത്തിൽ ഞാൻ കണ്ടതിൽ വെച്ചേറ്റവും എളിമയോടെയും പരസ്പര സ്നേഹത്തോടെയും ചിട്ടയോടും കൂടി അവരിരുവരും ആ അമ്മയുടെ അവസാനം വരെ ഒത്തൊരുമയോടെ ജീവിച്ചതിനു ഞാനും മൂകസാക്ഷി.

തിരുവല്ലയിലെ പ്രശസ്തമായ ഒരു ആതുരാലയത്തിൽ ആറുവർഷങ്ങൾക്കു മുൻപ് പനി കാരണം അഡ്മിറ്റ്‌ ആക്കി, ഒരാഴ്ചക്ക് ശേഷം ഡിസ്ചാർജ് ചെയ്യുന്ന ദിവസം വളരെ അവിചാരിതമായി അവിടുത്തെ മെഡിക്കൽ വിദ്യാർത്ഥികൾ ക്യാനുല ഇടുമ്പോൾ സ്ഥാനം തെറ്റി രക്‌തകുഴലിൽ സൂചി കയറി അമിതമായി രക്‌തസ്രാവം ഉണ്ടാകുകയും, തുടർന്ന് ശ്വാസതടസം സംഭവിച്ചതും മൂലമാണ് ആ അമ്മ മരണപ്പെട്ടത്.
കുടുംബത്തിലെ സ്നേഹനിധിയായ അമ്മയുടെ നിര്യാണം ഞാനുൾപ്പെടുന്ന കുടുംബാംഗങ്ങളെ ആകെമാനം തളർത്തി.

സംസ്കാരവേളയിൽ ആ നാട്ടിലെ ഓരോ വ്യക്തികളും അനുശോചനപ്രസംഗം നടത്തുമ്പോൾ നിശബ്ദനായി എല്ലാം നഷ്ടപ്പെട്ടവനെ പോലെ ആ പിതാവിരുന്നു. വളരെകാലം ഇന്ത്യൻ ആർമിയിൽ സേവനമനുഷ്ഠിച്ച്, ഉയർന്ന റാങ്കിൽ വിരമിച്ച, 77 വയസിന്റെ വാർദ്ധക്യത്തിലും ഒരു സ്വകാര്യധനകാര്യ സ്ഥാപനത്തിന്റെ ബ്രാഞ്ച് മാനേജർ പദവിയിൽ ഇരിക്കുന്ന അദ്ദേഹത്തിന്റെ വാക്കുകളിൽ പറഞ്ഞാൽ, ആ അമ്മയുടെ അകമഴിഞ്ഞ സ്നേഹം, അവരുടെ കുടുംബത്തിനായുള്ള ത്യാഗങ്ങൾ, ജീവിതത്തിൽ അവർ കാണിച്ച വിട്ടുവീഴ്ചകൾ, ഒരു നേരത്തെ ചായ പോലും ഇട്ടു കുടിക്കാൻ ഇടവരാതിരുന്ന അദ്ദേഹത്തിന്റെ ജീവിതത്തിന് അന്നുവരെ നൽകിയ അർഥം, ഓരോ ദിവസങ്ങളിലേക്കും അവർ കൊണ്ടുവന്ന സന്തോഷം, ഏത് അവസ്ഥയിലും ആ അമ്മ ഉറപ്പാക്കുന്ന ചിരി, അവരുടെ ചെറുസാമീപ്യം പോലും ഒരു അനുഗ്രഹമായി കരുതിയ അദ്ദേഹത്തിന് ഇനിയങ്ങോട്ട് ഒറ്റത്തടിയായി ജീവിക്കേണ്ടി വരുമോ എന്ന ഭയവും തീരാവേദനയും.

ആ വാത്സല്യമാതാവിന്റെ മൃതശരീരം സംസ്കരിച്ച ആ രാത്രി തന്റെ മൂന്നു മക്കളെയും അവരുടെ പങ്കാളികളെയും കുഞ്ഞുങ്ങളെയും അടുത്തു വിളിച്ചു ചേർത്തുനിർത്തി വിയോഗത്തിന്റെയും വേദനയുടെയും അന്തരീക്ഷത്തിൽ ആ പിതാവ് , അന്ന് വരെ അവരുടെ അമ്മയോടൊപ്പം ജീവിച്ച ഹൃദ്യമായ കഥകൾ കൈമാറി,

“ഇന്നേക്ക് അൻപതുവർഷങ്ങൾക്കുമുൻപ് ഞാൻ നിങ്ങളുടെ അമ്മയുമായി ജീവിതം തുടങ്ങി…നിങ്ങൾക്കറിയാമോ? സ്വന്തം കുടുംബിനിയുമായി ജീവിതം പങ്കിടുന്നത് എങ്ങനെയെന്ന് നിങ്ങൾക്കറിയില്ലെങ്കിൽ യഥാർത്ഥ പ്രണയത്തെക്കുറിച്ച് സംസാരിക്കാൻ നിങ്ങൾക്ക് കഴിയില്ല.”

ഒന്നു നിർത്തി മുഖം തുടച്ചു. “ഞാനും അവളും പല പ്രതിസന്ധികളും ഒരുമിച്ചു നേരിട്ടു . മിലിറ്ററി ജോലി സംബന്ധമായി വടക്കേ ഇന്ത്യയുടെ തെക്കേ അറ്റം മുതൽ കശ്മീർ വരെ ഞാൻ ജോലിക്കായി പോയിരുന്നപ്പോൾ നിങ്ങളെ കരുതലോടും ദൈവസ്നേഹത്തോടും കൂടി അവർ വളർത്തി. നിങ്ങളുടെ പഠനത്തിലും, ജോലിയിലും, വിവാഹത്തിലും, നിങ്ങൾക്ക് കുഞ്ഞുങ്ങൾ ഉണ്ടായപ്പോഴും ഞങ്ങൾ ഇരുവരും വാർദ്ധക്യത്തിൽ ദൈവത്തെ വിളിച്ചു ഞങ്ങളുടെ സന്തോഷം പങ്കിട്ടു, പ്രിയപ്പെട്ടവരുടെ വേർപാടിൽ ഞങ്ങൾ ഹൃദയപൂർവ്വം വിലപിച്ചു, ബന്ധുമിത്രാദികളെ കാണാൻ, അവരുടെ ഭവനങ്ങളിലും, വിവാഹങ്ങളിലും, ജന്മദിനങ്ങളിലും, ചിലപ്പോൾ ആശുപത്രികളിലെ കാത്തിരിപ്പ് മുറിയിലും ഞങ്ങൾ ഒരുമിച്ച് പോയിരുന്നു, പ്രഭാതത്തിലും സന്ധ്യയിലും ഞങ്ങൾ ഒരുമിച്ചു പ്രാർത്ഥിച്ചു, വേദനയിൽ ഞങ്ങൾ പരസ്പരം താങ്ങായി, തണലായി. ഓരോ ക്രിസ്മസും ഈസ്റ്ററും ഓണവും നിങ്ങളുടെയെല്ലാം ജന്മദിനവും ഞങ്ങൾ ആഘോഷിച്ചു. ഞങ്ങളുടെ കയ്യിൽ നിന്നും തെറ്റുകൾ സംഭവിച്ചപ്പോളെല്ലാം ഞങ്ങൾ കലഹിക്കാതെ പരസ്പരം ക്ഷമിച്ചു.” “മക്കളെ, അവൾ എനിക്കും മുൻപേ സന്തോഷമായി കടന്നു പോയതിൽ ദുഖത്തേക്കാൾ എനിക്ക് സന്തോഷമുണ്ട്. അത്‌ എന്തുകൊണ്ടെന്ന് നിങ്ങൾക്കറിയാമോ?
കാരണം, എനിക്ക് പ്രിയപ്പെട്ട അവൾ എനിക്ക് മുമ്പേ പോയി. എന്റെ വേർപാടിന് ശേഷം എന്നെ കുഴിയിലേക്ക് വയ്ക്കുന്നതും ആ വേദനയും ഏകാന്തതയും അവൾക്ക് ചിലപ്പോൾ താങ്ങാൻ സാധിക്കില്ലായിരിക്കും. ഒരുപക്ഷേ, ശക്തനായ എനിക്ക് അവളെക്കാൾ നിഷ്പ്രയാസം അതിലൂടെ കടന്നുപോകാൻ സാധിച്ചേക്കും. ഞാൻ ദൈവത്തിന് നന്ദി പറയുന്നു. ഞാൻ അന്നും ഇന്നും എന്നും അവളെ വളരെയധികം സ്നേഹിക്കുന്നു, ആയതിനാൽ അവൾ കഷ്ടപ്പെടുന്നത് ഞാൻ ഇഷ്ടപ്പെടുമായിരുന്നില്ല. ഇനിയുള്ള എന്റെ ദിനങ്ങൾ തികഞ്ഞ ഏകാന്തത ആയിരിക്കുമെന്ന് എനിക്കറിയാം. എങ്കിലും നിങ്ങളെല്ലാം അവരവരുടെ ജോലി സ്ഥലത്തേക്ക് തിരികെ പോയി ദൈവസ്നേഹത്തിൽ സ്വസ്ഥമായും സന്തോഷമായും ജീവിച്ചിടുക. എന്റെ കാര്യങ്ങൾ ദൈവഹിതത്താൽ ഞാൻ സ്വയമായി ചെയ്തു കൊള്ളാം..”

ആ പിതാവ് ഇത്രയും പറഞ്ഞു തീർന്നപ്പോൾ എല്ലാവരുടെയും കണ്ണിൽ നിന്നും കണ്ണുനീർ ഒഴുകുന്നുണ്ടായിരുന്നു. മക്കൾ അദ്ദേഹത്തെ കെട്ടിപ്പിടിച്ചു, അവർ പരസ്പരം ആശ്വസിപ്പിച്ചു,
യഥാർത്ഥ കുടുംബസ്നേഹം എന്താണെന്ന് അന്നു ഞാൻ മനസ്സിലാക്കി. ഇത് റൊമാന്റിസിസത്തിൽ നിന്ന് വളരെ അകലെയാണ്. ജോലി, കടമകൾ, പരിചരണം എല്ലാറ്റിനുമുപരിയായി, പരസ്പരം പ്രതിബദ്ധതയുള്ള രണ്ട് പങ്കാളികൾ യഥാർത്ഥസ്നേഹവുമായി മരണം വരെ ബന്ധപ്പെട്ടിരിക്കുന്ന മനോഹരമായ കാഴ്ച. കുടുംബ ബന്ധത്തെപ്പറ്റി വളരെയധികം സത്യങ്ങൾ അവരുടെ ജീവിതത്തിൽനിന്നും ഞാൻ മനസിലാക്കി.പിന്നീടുള്ള ആറു വർഷങ്ങൾ ഇന്നലെ പോലെ കടന്നു പോയി.

ചുറ്റുപാടും നാമൊന്നു കണ്ണോടിച്ചാൽ പ്രായമായവരിൽ മിക്കവർക്കും വാർദ്ധക്യ അസുഖങ്ങൾ, വൈകല്യം, ഏകാന്തത, വൈജ്ഞാനിക വൈകല്യം തുടങ്ങിയ പ്രശ്നങ്ങളാൽ ഭാരപ്പെടുന്ന കാഴ്ച സാധാരണമാണ്.

എങ്കിലും കൃത്യനിഷ്ഠയോടെയുള്ള പ്രാർത്ഥനാജീവിതം നയിക്കുന്ന ആ പിതാവ് ശരീരികമായും മാനസികമായും സജീവമായിരിക്കാൻ എന്നും ശ്രമിച്ചു കൊണ്ടേയിരുന്നു. അതിനായി നടത്തം, യോഗ, വായന തുടങ്ങിയ പ്രവർത്തനങ്ങളിൽ കൃത്യമായിഏർപ്പെടുകയും അതുവഴി രോഗങ്ങളുടെ അപകടസാധ്യത കുറയ്ക്കുകയും മാനസികാവസ്ഥയും മാനസികാരോഗ്യവും മെച്ചപ്പെടുത്തുകയും ചയ്തു. അതുപോലെ തന്നെ ആരോഗ്യപ്രശ്നങ്ങൾ അകറ്റി നിർത്താൻ ശരിയായ ഭക്ഷണക്രമീകരണത്തിനും യോഗക്ലാസ്സുകൾക്കും സായാഹ്ന നടത്തത്തിനും സമപ്രായക്കാരുമായുള്ള ആരോഗ്യകരമായ സൗഹൃദസംഭാഷണങ്ങൾക്കും അദ്ദേഹം സമയം കണ്ടെത്തി. വാർദ്ധക്യത്തിൽ ഇരിക്കുന്നവരെ ചെന്നു കാണാനും അവർക്കായി പ്രാർത്ഥിക്കാനും, പറ്റുന്ന രീതിയിൽ മാനസികമായും സാമ്പത്തികമായും സഹായിക്കാനും എന്നും അദ്ദേഹം ശ്രമിക്കുന്നു.

അതിനിടയിൽ 2018 വെള്ളപ്പൊക്കം, കൊറോണ, അപകടങ്ങൾ എന്നുവേണ്ട സകല ദുരന്തങ്ങളെയും ആ പിതാവ് ഒറ്റയ്ക്ക് തന്നെ നേരിട്ടു. ഏറെ ദുഷ്കരമായതു വെള്ളപ്പൊക്കത്തിൽ ഭാഗീകമായി നശിച്ച ആ വീടും വാഹനവും തിരികെ പഴയ രൂപത്തിൽ എത്തിക്കുക മാത്രമല്ല അതിനോടൊപ്പം അല്പം അകലെയായി വെള്ളപ്പൊക്കം ബാധിക്കാത്ത മറ്റൊരു സ്ഥലത്തു മനോഹരമായൊരു ഭവനവും വളരെ ഭംഗിയായി അദ്ദേഹം നിർമിച്ചു എന്നതാണ്.

മാതൃക എന്നൊക്കെ പറഞ്ഞാൽ എനിക്കിന്ന് ചൂണ്ടി കാണിക്കാനുള്ള ഒരേയൊരു വ്യക്തിത്വമാണ് അദ്ദേഹം. ഏകനായ അദ്ദേഹം നാട്ടിലും മൂന്നു മക്കളും അവരുടെ കുടുംബവും അവരവരുടെ ജോലി സ്ഥലങ്ങളിൽ സുഖമായും സന്തോഷമായും കഴിയുന്നു. ഇതിൽ നിന്നും നാം മനസ്സിലാക്കേണ്ടത് സ്നേഹം എന്നത് നമ്മള്‍ ചെയ്യുന്ന ഒരു പ്രവൃത്തിയല്ല, അത് നമ്മള്‍ തന്നെയാണെന്നത് ബോദ്ധ്യമാവണം. എല്ലാ ബന്ധങ്ങളും ഒരു നിക്ഷിപ്ത താത്പര്യത്തോടു കൂടിയാണ് നാം രൂപപ്പെടുത്തുന്നത്. ആ ചട്ടക്കൂടിനുള്ളില്‍ അത് സൌകര്യമുള്ളതും പ്രയോജനപ്രദവുമാണ്.

സ്നേഹിക്കുക എന്നു പറയുമ്പോള്‍ അതിനെ ഒരു സൗകര്യം എന്ന നിലയില്‍ കാണരുത്. കാരണം, സൌകര്യത്തിനു വേണ്ടിയുള്ളതല്ല സ്നേഹം. സ്നേഹം ജീവിതമാണ്. അവനവനെ പൂര്‍ണമായും വിട്ടുകൊടുക്കാന്‍ തയ്യാറാവണം. അപ്പോഴേ ശരിയായ സ്നേഹം സംഭവിക്കുന്നുള്ളു. അതിനു പകരം അവനവന്റെ വ്യക്തിത്വത്തെ മുറുകെ പിടിച്ചുകൊണ്ടു നില്‍ക്കുകയാണെങ്കില്‍ – സ്നേഹം സൌകര്യത്തിനുമാത്രം വേണ്ടിയുള്ള ഒരേര്‍പ്പാടാകും.

ഇതിൽ നിന്നും നല്ലകാര്യങ്ങൾ ഉൾക്കൊണ്ട് നിങ്ങളുടെ ജീവിതവും ധന്യമാകട്ടെ എന്നാശംസിച്ചു എല്ലാവർക്കും നന്മകൾ നേരുന്നു ❤️❤️

ബിനു ജി വർഗീസ്
08.02.2024

Post Views: 23
9
Binu Varghese

ബാല്യകാലത്തോടും നാടിനോടും ഒടുക്കത്തെപ്രേമം വിട്ടുമാറിയിട്ടില്ലാത്ത ഒരു പാവം. 10 വർഷത്തിൽ ഏറെ വിവിധ രാജ്യങ്ങളിൽ ജോലി ചയ്തു ലോക പരിചയവും അനവധി സുഹൃത്തുക്കളെയും സമ്പാദിച്ച, മറ്റുള്ളവരുടെ ദുഃഖം കാണാൻ ഇഷ്ടപ്പെടാത്ത, ജീവിക്കാൻ മാ‍ത്രമറിയാവുന്ന ഒരു ജന്മം കൈരളിപബ്ലിക്കേഷനും മഷികൂട്ടായ്മയും, ഒത്തുചേർന്ന ലാൽബാഗ്എക്സ്പ്രസ്സ്‌, കഥ പറയുന്ന ഗ്രാമങ്ങൾ എന്നീ പുസ്തകങ്ങളുടെ 26 എഴുത്തുകാരിൽ ഒരുവൻ…ഒരു വിദേശ കമ്പനിയിൽ ജോലി, അല്ലലില്ലാത്ത കുടുംബ ജീവിതം. ജാതി, മതം, വര്‍ഗ്ഗീയത, രാഷ്ട്രീയം എന്നിവയോടെതിര്‍പ്പ്‌, ഗ്രാമീണ നിഷ്കളങ്കതയില്‍ വിശ്വസിക്കുന്നവന്‍, പ്രവാസി,കയ്കുന്നതും മധുരിക്കുന്നതുമായ ഒരുപാടൊരുപാടു അനുഭവങ്ങളുടെ മൂശയിലിട്ടുരുക്കിയെടുത്ത ആത്മവിശ്വാസം മാത്രം കൂട്ട്‌. ഈ വാതിലുകള്‍ എപ്പോഴും തുറന്നിരിക്കുന്നു. സുഹൃത്തായി അഭിനയിച്ചു ആര്‍ക്കും എപ്പോഴും എന്തും എടുത്തുകൊണ്ടുപോകാം, സ്വന്തമാക്കി അഭിമാനിക്കാം. എന്തഭിപ്രായവും സ്വീകാര്യം. 9711662297 വാട്സ്ആപ്പ് നമ്പർ

11 Comments

  1. SHEEJA VIJAY on February 16, 2024 5:59 PM

    🌹🌹🌹👍👍👍

    Reply
    • NISHA SIDHIQUE on February 18, 2024 10:09 AM

      ❤️❤️❤️

      Reply
  2. Priya murali on February 16, 2024 3:22 PM

    👍🏻👍🏻

    Reply
  3. Simble Sebastian on February 16, 2024 1:53 PM

    വളരെ നന്നായിട്ടുണ്ട്. New generation മാതാപിതാക്കൾക്കും, പങ്കാളികൾക്കും ഉള്ള താക്കീത്!! ദാമ്പത്യ ജീവിതം പുറം മോഡികളില്ലാതെ എങ്ങനെ സുന്ദരമാക്കാം എന്ന് സ്വന്തം ജീവിതത്തിലൂടെ കാണിച്ചു തന്ന അപ്പച്ചന് സ്നേഹാദരവ്🥰.ഭാര്യാ പിതാവിനോടുള്ള ബഹുമാനവും, അദ്ദേഹത്തിന്റെ മാതൃകജീവിതം എഴുത്തിനു വിഷയമാക്കിയതിനു എഴുത്തുകാരന് Big Salute!.ഇനിയും ധാരാളം എഴുത്തുകൾ പ്രതീക്ഷിക്കുന്നു.

    Reply
  4. Jasna on February 15, 2024 9:49 PM

    👍👍

    Reply
  5. Sobhanarayanasharma@gmail.com on February 15, 2024 5:42 PM

    മനോഹരമായ എഴുത്ത് 👍🌹

    Reply
    • Joyce on February 16, 2024 1:54 AM

      നല്ല ദമ്പതികൾ, വിട്ടുവീഴ്ചയും കരുതലും ഉള്ള ബന്ധങ്ങളിൽ മാത്രം സംഭവിക്കുന്നതാണ്.
      നല്ല രചന. ❤

      Reply
      • .M .T Manomohanan on February 16, 2024 12:31 PM

        പരസ്പരം അംഗീകരിക്കുകയും വിട്ടുവീഴ്ചക്ക് തയ്യാറാവുകയും ചെയ്യുമ്പോൾ ബന്ധം ഊർജസ്വലവും സ്വർഗമെന്ന സങ്കൽപം പോലെ മനോഹരവ്യമായിത്തീരും. ശ്രീ ബിനുവർഗീസിന് ആശംസകൾ 🌹 മനോമോഹനൻ എം.ടി

        Reply
  6. Nafs nafs on February 15, 2024 5:12 PM

    👌👌👍

    Reply
  7. sabira latheefi on February 8, 2024 7:36 PM

    👍🏻👍🏻

    Reply
    • Sunandha Mahesh on February 15, 2024 5:00 PM

      മനോഹരമായ എഴുത്ത് ബിനു…

      സ്നേഹമെന്നാൽ പരസ്പരം സ്പേസ് കൊടുക്കുക എന്നുള്ളത് പലർക്കും അറിയില്ല.
      സ്വന്തം സന്തോഷം മാത്രം നോക്കി.. പല മൂല്യങ്ങളും ഇന്ന് നഷ്ടമായി കൊണ്ടിരിക്കുകയാണ്.

      ഇണ വേർപെട്ടാൽ ജീവിതം തീർന്നൂയെന്ന കാഴ്ചപ്പാടിൽ നിന്ന് മാറി ചിന്തിച്ച അദ്ദേഹത്തിന് 👍.
      മക്കളെ സ്നേഹിക്കുന്ന മാതാപിതാക്കൾ സന്തോഷകരവും ആരോഗ്യപൂർണവുമായ ജീവിതം നയിച്ചാണ് അവരെ സന്തോഷിപ്പിക്കേണ്ടത്

      Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.