Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • ഒരു മരീചിക പോൽ നീ
  • മുറിവാഴങ്ങൾ!
  • ആ മഴയിലൊരാൾ
  • സ്വതന്ത്ര
  • പങ്കാളി❤️
  • ആരാധിക
  • നീ എന്തായാലും എന്റെ കുഞ്ഞാണ്
  • ഇനി എന്ന് കാണും എൻ ഉമ്മയെ
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Thursday, May 14
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » ഒരു റിലേഷനോ ബ്രേക്കപ്പോ നമ്മെ വേദനയിലേക്ക് നയിക്കുന്നത് എന്തുകൊണ്ടാണ്?
അനുഭവം അറിവുകൾ ഓർമ്മകൾ ജീവിതം പ്രചോദനം പ്രണയം ബന്ധങ്ങൾ മാനസികാരോഗ്യം ലൈംഗീകത വിവാഹം വീട് സമത്വം സാമൂഹ്യപ്രശ്നങ്ങൾ സ്ത്രീ സൗഹൃദം

ഒരു റിലേഷനോ ബ്രേക്കപ്പോ നമ്മെ വേദനയിലേക്ക് നയിക്കുന്നത് എന്തുകൊണ്ടാണ്?

By Bahiya VMFebruary 10, 20245 Comments3 Mins Read149 Views
Bookmark Now
Please login to bookmark Close

No account yet? Register

ശരിക്കും എപ്പോഴാണ് നമ്മൾ വേദനിക്കുന്നത്? എൻറെ കാഴ്ചപ്പാടിൽ നമ്മൾ വേദനിക്കാൻ നിന്നു കൊടുക്കുമ്പോളല്ലാതെ നമ്മളെ വേദനിപ്പിക്കാൻ സാധാരണഗതിയിൽ ഒരാൾക്ക് സാധിക്കില്ല. മനുഷ്യരുടെ കയ്യിൽ ഒതുങ്ങാത്ത ആക്സിഡന്റുകളോ മരണങ്ങളോ അസുഖങ്ങളോ അല്ല ഉദ്ദേശിച്ചത്. മറിച്ച് മാനസികമായ ബന്ധങ്ങളിലൂടെ സംഭവിക്കുന്ന വേദനകളാണ്.

നമ്മൾ ഒട്ടും കംഫർട്ട് അല്ലാത്ത ചില ഇടങ്ങളിൽ, ചില വാക്കുകളിൽ, ചില അവഗണനകളിൽ നമുക്ക് തുടക്കത്തിലെ മനസ്സിലാക്കാൻ കഴിയുന്നതാണ് ഭാവിയിൽ സംഭവിച്ചേക്കാവുന്ന ഉപേക്ഷിക്കപ്പെടലിന്റെയും വേദനയുടെയും ആഴം. എന്നാൽ തുടക്കത്തിൽ തന്നെ പറിച്ചുകളഞ്ഞു ഇത്തിരി വെള്ളമൊഴിച്ച് കഴുകേണ്ടിയിരുന്ന ഒരു ചെറിയ മുള്ളിനെ, പറിച്ചു കളയാൻ കൂട്ടാക്കാതെ കൂടെകൂട്ടി, അതിനു പഴുക്കാനും അണുബാധയാകാനും സകല ഒത്താശകളും ചെയ്തുകൊടുത്ത്, ആ പഴുപ്പിനെ അങ്ങനെ വളർത്തിവളർത്തി അവയവം മുഴുവനായും മുറിച്ചുമാറ്റിയോ ജീവൻ നഷ്ടപ്പെടുത്തിയോ കളയുന്ന പ്രമേഹരോഗിയെ പോലെയാണ് നമ്മൾ പലപ്പോഴും പെരുമാറാറുള്ളത്. അങ്ങനെ നമ്മൾ കൊടുക്കുന്ന വെള്ളവും വളവും തന്നെയാണ് നമുക്ക് വേദന നൽകുന്ന എന്തുമായും രൂപാന്തരം പ്രാപിക്കുന്നത്.

മറ്റു ചിലപ്പോൾ നമുക്ക് ഒട്ടും അർഹതപ്പെട്ടതല്ലെന്നും എന്നെങ്കിലും ഒരിക്കൽ നഷ്ടപ്പെടുമെന്നും ഉറപ്പുള്ള ഒന്നിനെ സ്വന്തമാക്കാൻ, അല്ലെങ്കിൽ അതിൻറെ നിഴലെങ്കിലും കൂടെകൂട്ടാൻ നമ്മൾ നടത്തുന്ന പരിശ്രമങ്ങളാണ് നമ്മെ വേദനയിലേക്ക് നയിക്കുന്നത് നമുക്കറിയാം. അത് നമ്മുടേതല്ല എന്ന് നമുക്കറിയാം; അത് ഒരിക്കലും നമ്മുടേതാവുകയുമില്ല എന്നും. എത്താ കൊമ്പത്തെ മാമ്പഴംതേടി ചാടുന്ന കുട്ടിയെ പോലെ, സൂര്യനെയും ചന്ദ്രനെയും പിടിക്കാൻ ചാടി നോക്കാൻ നമ്മൾ പുരാണത്തിലെ ഹനുമാൻ അല്ലെന്നും നമുക്ക് തന്നെ അറിയാം. എന്നിട്ടും നമ്മൾ നടത്തുന്ന ആ പാഴ്‌ശ്രമം നമ്മോടുതന്നെ കാട്ടുന്ന വലിയ അബദ്ധമാണ്. വേദനയെ വിലകൊടുത്തു വാങ്ങുന്ന അബദ്ധം. ഇത്തരത്തിലൊക്കെയുള്ള അബദ്ധങ്ങളിൽ സ്വയം ചെന്നുചാടി വേദനിക്കും എന്ന് ഉറപ്പുള്ള ഇടങ്ങളിൽ, ‘എന്നെ കൂടുതൽ കൂടുതൽ… ഏറ്റവും മാക്സിമം ഉപദ്രവിക്കൂ’ എന്ന് വേദന ചോദിച്ചു വാങ്ങുന്നത് സൈക്കോ സ്വഭാവമുള്ള നമ്മുടെ മനസ്സാണ്. അങ്ങനെ സ്വയം ചോദിച്ചു വാങ്ങിയ ചിലതിന്റെ പേരിൽ മറ്റുള്ളവരെ മോശക്കാരായോ കുറ്റവാളികളായോ കാണുന്നതാകട്ടെ, സ്വന്തം തെറ്റിൽ നിന്നും ഒളിച്ചോടാനുള്ള നമ്മുടെ പാഴ്ശ്രമം മാത്രമാണ്.

സ്വന്തമാക്കാൻ സാധ്യതയുണ്ടായിരുന്നിട്ടും, സ്വന്തമാക്കാം എന്ന് ഉറപ്പു കൊടുത്ത്, മറ്റു ചിലത് മാത്രം സ്വന്തമാക്കി- ഉപേക്ഷിച്ചു കളയുന്ന, ‘വിവാഹ വാഗ്ദാനം ചെയ്തുള്ള പീഡനം’ തുടങ്ങിയ പല തലക്കെട്ടുകളിൽ ആഘോഷിക്കപ്പെടുന്ന വാർത്തകളെയല്ല ഇവിടെ ഉദ്ദേശിച്ചത്. അത് തെണ്ടിത്തരം തന്നെയാണ്.

ഒരു സ്ഥലം വാങ്ങാൻ രണ്ടുപേർ തമ്മിൽ കരാറെഴുതി. കരാർ അനുസരിച്ച് ഒരാൾ പാതിമുക്കാലും പണം നൽകി. പണമെല്ലാം വാങ്ങി കഴിഞ്ഞശേഷം സ്ഥലം തരില്ലെന്ന്, രജിസ്റ്റർ ചെയ്തു കൊടുക്കാതെ ഒഴിഞ്ഞു പോയി. ‘രജിസ്ട്രേഷൻ നടക്കാതെ നിങ്ങൾ എന്തിനാണ് പണം നൽകിയത്’ എന്ന് ചോദിക്കപ്പെടുന്നത് പോലെയാണ് വിവാഹ വാഗ്ദാനം നൽകി, വിശ്വസിപ്പിച്ച്, പ്രണയിച്ച് -അല്ല പ്രണയിക്കുന്നെന്ന് അഭിനയിച്ച്- കൂടെ കൂട്ടി ചതിക്കുന്നത്. അവിടെ കരാർ പ്രകാരം കൊടുത്ത തുക, തിരിച്ചുചോദിച്ച് നിയമപ്രകാരം കേസുമായി മുന്നോട്ടു പോകാനുള്ള അവകാശം പോലെ തന്നെയാണ് വഞ്ചിച്ചവന് നേരെ മുന്നോട്ടു പോകാനുള്ള നിയമാവകാശവും.

അത്തരം കേസുകളുടെ കാര്യത്തിൽ അല്ലാതെ, മറ്റു പല സാഹചര്യങ്ങളിൽ സൗഹൃദത്തിന്റെയും ബന്ധത്തിന്റെയും പ്രണയത്തിന്റെയും മറ്റു പലപല ഓമനപേരുകളിൽ വിളിക്കപ്പെടുന്ന എന്തിന്റെയൊക്കെയോ പേരിൽ നാം വേദനിക്കപ്പെടുന്നതിനെ കുറിച്ചാണ് ആദ്യം പറഞ്ഞത്. ആ വേദനകൾ അസാധ്യമായ ഒന്നിനുവേണ്ടി തുടക്കത്തിലെ ഇത്തിരി വേദനിച്ചു വേണ്ടെന്നുവെക്കാമായിരുന്ന ഒന്നിനുവേണ്ടി മനപ്പൂർവ്വം പിടിച്ചുവരുത്തിയതാണ്. അതിൽ എതിർവശത്തുള്ള ആൾ മനപ്പൂർവ്വം ചതിച്ചതാണെങ്കിൽ പോലും നാം നിന്നു കൊടുത്തത് കൊണ്ട് മാത്രം സംഭവിച്ച ചതിയാണ് എന്ന് മനസ്സിലാക്കുകയും നമ്മളെ തന്നെ നന്നാക്കുകയുമാണ് വേണ്ടത്. അതിനു സഹായകമായി മറ്റു സൗഹൃദങ്ങൾ തേടി, അവരോട് രഹസ്യമായി കരഞ്ഞുപറഞ്ഞ്, അവരുമായുള്ള സൗഹൃദത്തെ വീണ്ടും ശമനം തേടി ആ വഴിക്ക് തിരിച്ചുവിട്ട്, വീണ്ടും വേദനകൾ വിലകൊടുത്തു വാങ്ങുകയല്ല വേണ്ടത്.

നാം ക്ഷണിച്ചുവരുത്തിയ വേദനക്ക് പകരമായി ആരോടെങ്കിലും പറഞ്ഞൊഴിയണമെങ്കിൽ, അത് കേൾക്കാൻ തയ്യാറുള്ള, താൽക്കാലികമായ ബ്ലാങ്ക് ഫീലിംഗ് ‘സാരമില്ലെന്ന്’ ചേർത്തുപിടിച്ച് ആശ്വസിപ്പിക്കാൻ കഴിയുന്ന, ഒരു ഡോക്ടറുടെ സഹായം പണം കൊടുത്തു നേടുകയാണ് വേണ്ടത്. അങ്ങനെ പണം കൊടുത്ത് പോകുന്ന സൈക്കോളജിക്കൽ/ സൈക്യാട്രിക്കൽ സഹായങ്ങൾ ഭാവിയിൽ മറ്റൊരു വേദന തരില്ല എന്നത് ഉറപ്പാണ്. ആ ഉറപ്പ് തന്നെയാണ് നമുക്ക് ജീവിതത്തിൽ വേണ്ടതും.

കഴിഞ്ഞതിനെ കുറിച്ചോർത്ത് കരഞ്ഞും പിഴിഞ്ഞും മറ്റുള്ളവരിൽ കുറ്റംചാരി കഴിഞ്ഞു കൂടുന്നത് തീർത്തും വിഡ്ഢിത്തമാണ്. അതിൽ നിന്ന് അസ്സലായങ്ങ് കരകയറുക; അതിനെ നമ്മുടെ മാത്രം അനുഭവമാക്കിക്കൊണ്ട് ആ അനുഭവത്തെ പോസിറ്റീവായ ഏതെങ്കിലുമൊക്കെ കാര്യങ്ങൾക്ക് വെള്ളവും വളവുമായി ഉപയോഗിക്കുക; അതിൽ നിന്ന് ഗുണകരമായ എന്തെങ്കിലും ഫലം അനുഭവിക്കുക. അതാണ് ശരിയായ ജീവിതം.

അടുത്ത തവണയെങ്കിലും മറ്റൊരാൾ വേദനിപ്പിക്കാനായി കടന്നുവരുമ്പോൾ, ഇങ്ങനെയൊക്കെ ആവുമെന്ന് അറിഞ്ഞിട്ടും മനപ്പൂർവ്വം നിന്നുകൊടുക്കാതെ, ‘പോട്ടെ, പുല്ല്’ എന്ന് വെക്കാൻ തന്റേടം വളർത്തിയെടുക്കുക.

ഏതൊരാൾ, എങ്ങനെ കടന്നുവന്നാലും, അതിൻറെ അവസാനം ഇതൊക്കെ തന്നെയാണ്. ആ ബോധം ഉള്ളിൽ സൂക്ഷിക്കുകയും കടന്നു വന്നവരെ കുറ്റവാളികളായി കാണാനുള്ള അവസ്ഥ ഉള്ളിലുണ്ടാക്കാതിരിക്കുകയും ചെയ്യുക. കാരണം “തെറ്റ് നമ്മുടേത് മാത്രമാണ്.”

-ബഹിയ

Post Views: 35
6
Bahiya VM
  • Website

Writer Teacher Psychologyst

5 Comments

  1. Sunandha Mahesh on April 5, 2024 12:57 PM

    പല ശരികളും വളരെയേറെ വൈകിയാണ് നാം മനസ്സിലാക്കുന്നത് അവിടെയാണ് പ്രശ്നം.

    Good ബ്ലോഗ് 👌

    Reply
  2. Deepa Perumal on April 4, 2024 1:43 PM

    തെറ്റ് നമ്മുടേത് മാത്രമാണ്. correct !! Good blog bahiya 🙂

    Reply
  3. അനാമിക s on April 4, 2024 1:37 PM

    Well written

    Reply
  4. Shreeja R on February 12, 2024 8:45 PM

    Good write up👌

    Reply
    • Joyce on February 13, 2024 6:32 AM

      👌

      Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.