Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • കിട്ടാതെ പോയ മാതൃസ്നേഹം വീണ്ടും ലഭിച്ചപ്പോൾ
  • അമ്മയെന്ന അത്ഭുതം
  • മാതൃത്വം എന്നിലൂടെ
  • Mother’s day
  • അമ്മ
  • ശബ്ദം
  • ഉത്രാടപ്പൂനിലാവ്
  • അമ്മ(എന്റെ അമ്മയുടെ സ്വന്തം ജീവിതത്തിൽ നിന്നും )
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Sunday, May 10
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » ഒരു കുരുവി കഥ
അനുഭവം ജോലി

ഒരു കുരുവി കഥ

By Sudheerkhan EFebruary 11, 2024Updated:February 16, 20247 Comments3 Mins Read105 Views
Bookmark Now
Please login to bookmark Close

No account yet? Register

പതിവ്പോലെ രാവിലെ 07:30നു എന്റെ ജോലിസ്ഥലമായ ഈത്തപ്പഴ ഫാക്ടറിയിൽ ഞാൻ എത്തിയിരുന്നു. സലാലയിൽ കുറച്ചുദിവസം മുന്നേ ഉണ്ടായ മഴ കാരണം വൈദ്യുതി പലയിടത്തും തകരാറിലായി അതിനാൽ ഫാക്ടറിയിലെ സപ്ലൈ ഓഫ് ചെയ്തിരുന്നു. വൈദ്യുതി ഇല്ലാത്തതിനാൽ നിർത്താതെ കിതച്ചു ഓടിക്കൊണ്ടിരുന്ന യന്ത്രങ്ങളെല്ലാം വിശ്രമമാണ്. യന്ത്രങ്ങളുടെ പതിവ് മൂളലും ഒച്ചപ്പാടും ഇല്ലാത്തതിനാൽ ഫാക്ടറി മുഴുവൻ വല്ലാത്ത ഒരു മൂകനിശബ്ദത തളംകെട്ടികിടന്നു.

പതിവ് തെറ്റിക്കാതെ പാകിസ്താനി സുഹൃത്ത് മുനീർ, രാവിലത്തെ ചായ കൊണ്ട് തന്നു സലാം പറഞ്ഞു ചെറുപുഞ്ചിരിയോടെ മടങ്ങി. ചായയും കുടിച്ചു ഫാക്ടറിയിലെ ഒരു കോണിൽ അലസ ചിന്തകളുടെ തിരമാലകൾ അലയടിക്കുന്ന മനസ്സുംപേറി ഞാൻ ഇരുന്നു. എന്റെ ചിന്തകൾക്ക് ഭഗം വരുത്തിക്കൊണ്ട് ഒരു കുഞ്ഞി കുരുവി എന്റെ മുന്നിലൂടെ പറന്നു അകത്തേക്ക് പോയി. ഫാക്ടറിക്കുള്ളിലെ നിശബ്ദദ ഭേദിച്ച് കൊണ്ട്  കുഞ്ഞി കുരുവിയുടെ ചിറകടി ശബ്ദം ഉയർന്നു പോരാത്തതിന് ചില ശബ്ദങ്ങൾ പുറപ്പെടുവിച്ച് അതിന്റെ സാന്നിദ്ധ്യമറിയിച്ചു. ഒരു ഈച്ച പോലും അകത്തു കടക്കരുത് എന്ന പ്രയോഗം ഏറെക്കുറെ ശരിയെന്നുറപ്പിക്കാവുന്ന രീതിയിലാണ് ഫാക്ടറിയുടെ നിർമ്മാണ ഡിസൈൻ. ഫുഡ് ഇൻഡസ്ട്രി ആയതിനാൽ പെസ്റ്റ് കണ്ട്രോൾ ഏറെ പ്രാധാന്യം ഉള്ളതുമാണ്. കുരുവി എങ്ങനെ ഇതിനുള്ളിൽ അകപ്പെട്ടു എന്ന് ചിന്തിച്ചുകൊണ്ട് അതിന്റെ ഓരോ ചലനങ്ങളും ഞാൻ സൂക്ഷമായി നിരീക്ഷിച്ചു. താൻ എവിടാണ് അകപെട്ടതെന്നു മനസ്സിലാകാതെ ഫാക്ടറിയുടെ അങ്ങോളം ഇങ്ങോളം നീളത്തിലും വീതിയിലും വട്ടത്തിലും വിശ്രമം ഇല്ലാതെ പറന്നു പുറത്തു കടക്കാനുള്ള വഴി അന്വേഷിക്കുകയാണ് പാവം. എവിടെച്ചെന്നാലും അവസാനം കൂറ്റൻ ചുവരുകൾ മാത്രം.

ഒടുവിൽ ക്ഷീണിച്ചു നിരാശനായി ജ്യൂസ് പ്ലാന്റിന്റെ മുകളിൽ നില ഉറപ്പിച്ചു. കുരുവിയുടെ കുഞ്ഞി കണ്ണുകൾ യന്ത്രത്തെ കൗതകത്തോടെ നോക്കുന്നുണ്ട്. ജ്യൂസ് പ്ലാന്റിൽ നാല് വശത്തുനിന്നും ഹോട് വാട്ടർ ലൈൻ , സ്റ്റീമ് ലൈൻ, കോൾഡ് വാട്ടർ ലൈൻ , എയർ ലൈൻ തുടങ്ങിയ ധാരാളം പൈപ്പുകൾ കണക്ട് ചെയ്തിട്ടുണ്ട്. കുത്തനെ നിൽക്കുന്ന യന്ത്രം ഒരു മരമായും പൈപ് ലൈനുകൾ മരത്തിന്റെ ചില്ലകളായും കുരുവിക്ക്‌ തോന്നിയിട്ടുണ്ടാകും. ചില്ലകളിൽ നിന്ന്ചില്ലകളിലേക്ക് എന്നപോലെ ഒരു പൈപ്പിൽ നിന്നും മറ്റു പൈപ്പിലേയ്ക്ക് ചാടി മാറി മാറി ഇരുന്നു ചുറ്റും കണ്ണോടിക്കുന്നുണ്ട്. താൻ ഇന്ന് വരെ കണ്ടിട്ടില്ലാത്ത ഇലകളില്ലാത്ത പച്ചപ്പ്‌ ഇല്ലാത്ത ഇത് എന്തുതരം മരമാണെന്നാകും കുരുവി ചിന്തിക്കുന്നത്. കൂടുതൽ സമയം കുരുവി മുകളിലേയ്ക്കാണ് നോക്കുന്നത്. താൻ ഇതുവരെ വിശാലമായി പാറിപ്പറന്ന ലോകത്തെ ആകാശം പെട്ടെന്ന് അപ്രത്യക്ഷ്യമായതിന്റെ നടുക്കം കൊണ്ടുള്ള നോട്ടമാണ് അതെന്ന് എനിക്ക് മനസ്സിലായി. 42 ഡിഗ്രി ചൂടിൽ പാറിപ്പറക്കുന്ന കുരുവി ശീതീകരിച്ച ഫാക്ടറിക്കുള്ളിൽ ഇരുന്നപ്പോൾ മനുഷ്യർ എത്ര ഭാഗ്യവാന്മാരാണെന്നു അസൂയപ്പെട്ടിട്ടുണ്ടാകും.

കുറച്ചു വിശ്രമത്തിനു ശേഷം വീണ്ടും തനിക്കു രക്ഷപെടാനുള്ള പഴുതന്വേഷണം തുടർന്ന് ഓരോ യന്ത്രത്തിന് മുകളിലും പറന്നിരുന്ന് ഡീറ്റൈൽ സ്റ്റഡി നടത്തുന്നത് പോലെ എനിക്ക് തോന്നി. ഫാക്ടറി ആകമാനം ചുറ്റി കറങ്ങി അളവെടുത്തിട്ടും പുറത്തുകടക്കാനുള്ള ഒരു പഴുതും കണ്ടെത്താൻ കഴിയാത്ത നിരാശയിലാണ് കുരുവി. അതിന്റെ കുഞ്ഞി കണ്ണുകൾ ഫാക്ടറിയിലെ മുഴുവൻ കാഴ്ചകളിലൂടെയും സഞ്ചരിച്ചിരിക്കുന്നു. കൗതുകത്തിന്റെ നോട്ടം മാറി കുരുവി കണ്ണുകളിൽ വിഷാദം പടർന്നിരിക്കുന്നു. തനിക്ക് പ്രവേശിക്കാൻ പാടില്ലാത്ത എവിടെയോ ആണ് താൻ എത്തിപ്പെട്ടിരിക്കുന്നതെന്ന് ഇതിനോടകം കുരുവി മനസ്സിലാക്കിയിട്ടുണ്ടാകും. സ്വാതന്ത്രത്തിനായി പരക്കം പായുന്ന ആ ചെറുകിളിയെ കണ്ടപ്പോൾ ബന്ധനത്തിൽ അകപ്പെട്ട ഓരോ പക്ഷികളുടെയും അവസ്ഥ ഓർത്തു എനിക്ക് ദുഃഖം തോന്നി. ഫാക്ടറിയോടു ചേർന്നുള്ള ബോയിലർ റൂമിൽ കുരുവികളും പ്രാവുകളുമൊക്കെ താമസം ഉണ്ട്. ജനറൽ ചെക്കപ്പിന് ഉള്ളിൽ കയറുന്ന എന്നേ ചില ശബ്ദങ്ങൾ ഉണ്ടാക്കി വിരട്ടിഓടിക്കാൻ അവറ്റകൾ ആദ്യം ശ്രമിച്ചിരുന്നു. ദിവസേനനെ ഉള്ള സന്ദർശകനായതുകൊണ്ടാകാം എന്റെ സാന്നിധ്യം പിന്നീട് അവർക്കു ബുദ്ധിമുട്ടുണ്ടാക്കിയിരുന്നില്ല. അവരുടെ കൂട്ടത്തിൽപെട്ട ഏതെങ്കിലും കുരുവി ആകുമിതെന്ന് ഞാൻ മനസ്സിൽ കരുതി. 

ചിന്തകൾക്ക് വിരാമമിട്ടുകൊണ്ട് ഇന്ത്യയുടെ പക്ഷി മനുഷ്യൻ എന്നറിയപ്പെടുന്ന ഡോ സലീം അലിയെ മനസ്സിലോർത്തു ഞാൻ കുരുവി ഇരുന്ന സ്ഥലം ലക്ഷ്യമാക്കി നടന്നു ചെന്നു. മനുഷ്യനെ കണ്ടാലുടൻ പറന്നകലുന്ന നാണം കുണുങ്ങിയായിരുന്നില്ല നമ്മുടെ കക്ഷി. തിളങ്ങുന്ന കണ്ണുകളാൽ എന്നെ ചാഞ്ഞും ചരിഞ്ഞും നോക്കുന്നുണ്ട്. അതിന്റ വേഗത്തിലുള്ള കഴുത്തിന്റെ ചലനം കാണാൻ ഒരു പ്രത്യേക ഭംഗി ആയിരുന്നു. എന്നെ നോക്കി എന്തൊക്കെയോ പിറുപിറുക്കുന്നുണ്ട്. ഏത് ഗൂഗിൾ ട്രാൻസ്ലേറ്റർ ഉപയോഗിച്ചാൽ ഈ ഭാഷ മനസ്സിലാക്കാൻ സാധിക്കും. എന്തായിരിക്കും അത് എന്നെ നോക്കി പിറുപിറുത്തത്,പുറത്തുകടക്കാൻ സഹായിക്കണമെന്നാകുമോ അതോ അതിനെ ആക്രമിക്കാൻ വന്ന ശത്രുവാണെന്നു കരുതി തന്നെ ആട്ടി ഓടിക്കുവാണോ ,അതുമല്ലെങ്കിൽ പക്ഷിയെപ്പോലെ ഉയരത്തിൽ പാറിപ്പറന്നു ഭൂമിയെ ചുറ്റികാണാൻ കഴിവില്ലാത്ത ഒരു നിസ്സാര മനുഷ്യനെ കണ്ടതിന്റെ പരിഹാസമാകുമോ? അങ്ങനെയാകാൻ വഴിയില്ല പരിഹാസം മനുഷ്യനുമാത്രം വശമുള്ള വിദ്യ ആണല്ലോ.

പണ്ടുകാലങ്ങളിൽ പ്രതേകതരം ഓടക്കുഴൽ ഉപയോഗിച്ച്  പക്ഷികളുമായി ആശയവിനിമയം നടത്തിയിരുന്നതായി എവിടയോ വായിച്ചത് ഓർമയിൽ മിന്നി മറഞ്ഞു, അത്തരത്തിൽ ഒരു ഓടക്കുഴൽ കിട്ടിയിരുന്നെങ്കിലെന്ന് ഞാൻ വെറുതെ ആശിച്ചു. ആ പാവത്തെ എത്രയും പെട്ടെന്ന് പുറത്തുകടത്തണമെന്ന ഉദ്ദേശത്താൽ സീൽ ചെയ്തു വച്ചിരുന്ന ജനലുകൾ പ്രകൃതിയുടെ  വാതിലെന്നോണം കുരുവിക്ക്‌ മുന്നിൽ ഞാൻ തുറന്നു വച്ചു. വലിയ ഫാക്ടറിക്കുള്ളിൽ നിന്നും കുരുവിയെ ജനലിന്റെ സമീപത്തേക്ക് കൊണ്ടുവരുകയെന്നുള്ളത് നിസ്സാരമായി കരുതിയ എനിക്ക് അതൊരു കഠിനമായ പരിശ്രമമായിമാറി. കുരുവിക്ക്‌ പിന്നാലെഓടിത്തളർന്നിട്ടും ആ ചെറുകിളിയെ ലക്ഷ്യസ്ഥാനത്തെത്തിക്കാൻ എന്നെകൊണ്ട് കഴിഞ്ഞില്ല. ഒടുവിൽ ഫാക്ടറിയിലെ മറ്റുള്ള ജോലിക്കാരെയും സഹായത്തിനായി കൂടെകൂട്ടി. ഇന്ത്യക്കാരനും പാകിസ്താനിയും നേപ്പാളിയും ബംഗാളിയും ചേർന്ന് കുരുവിയെ ജനലിന്റെ സമീപത്തേക്കെത്തിച്ചു. കഴിഞ്ഞ ദിവസത്തെ മഴയിൽ കുളിച്ച മരങ്ങൾക്കിടയിലൂടെ പ്രകൃതിയുടെ  വിശാലതയിലേയ്ക് കുരുവി ഊളിയിട്ട് പറന്നകന്നു. 

സുധീർഖാൻ
സലാല

Post Views: 39
2
Sudheerkhan E

ഇടക്കൊക്കെ വല്ലതും കുത്തിക്കുറിക്കാൻ ഇഷ്ടം

7 Comments

  1. sabira latheefi on February 16, 2024 10:21 AM

    സലാല എന്റെ പ്രിയപ്പെട്ട സ്‌ഥലമാണ്. പതിനഞ്ചു വർഷം അവിടെ ഉണ്ടായിരുന്നു.. കുരുവി കഥ ഹൃദ്യം. കുറെ മുമ്പ് പൂച്ച പിടിക്കാൻ നോക്കിയ ഒരു കിളിയെ രക്ഷിച്ചിരുന്നു ❤️❤️

    Reply
    • Sudheerkhan E on February 16, 2024 10:46 PM

      🥰👍
      സലാലയിൽ എവിടായിരുന്നു ?

      Reply
      • Sudheerkhan E on January 18, 2025 11:21 PM

        Thumrait

        Reply
  2. Sunandha Mahesh on February 15, 2024 4:08 PM

    വീടിനകത്തു ചിലപ്പോ പൂമ്പാറ്റ അകപ്പെടും.. അത് കാണുമ്പോ തോറുള്ള അതേ ഫീൽ ഇത് വായിച്ചപ്പോ തോന്നി… 👍

    Reply
    • Sudheerkhan E on February 15, 2024 6:57 PM

      🥰👍

      Reply
  3. Nafs nafs on February 15, 2024 4:06 PM

    നന്നായിട്ടുണ്ട് എഴുത്ത്👌👌

    Reply
    • Sudheerkhan E on February 15, 2024 6:57 PM

      Thanks ❤️

      Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.