Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • കിട്ടാതെ പോയ മാതൃസ്നേഹം വീണ്ടും ലഭിച്ചപ്പോൾ
  • അമ്മയെന്ന അത്ഭുതം
  • മാതൃത്വം എന്നിലൂടെ
  • Mother’s day
  • അമ്മ
  • ശബ്ദം
  • ഉത്രാടപ്പൂനിലാവ്
  • അമ്മ(എന്റെ അമ്മയുടെ സ്വന്തം ജീവിതത്തിൽ നിന്നും )
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Sunday, May 10
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » ഒട്ടുപാലിനുണ്ടായവൻ
മാനസികാരോഗ്യം സിനിമ

ഒട്ടുപാലിനുണ്ടായവൻ

By Rageeth R balanFebruary 12, 2024Updated:February 18, 2024No Comments4 Mins Read48 Views
Bookmark Now
Please login to bookmark Close

No account yet? Register

പനച്ചേല്‍ കുട്ടപ്പന്റെ പേരില്‍ ഹോംഡെലിവറിയായി വരുത്തുന്ന എയര്‍ഗണ്‍ കാത്തിരിക്കുന്ന പോപ്പിയില്‍ നിന്നാണ് ജോജി എന്ന സിനിമ തുടങ്ങുന്നത്. വളവും തിരിവും നിറഞ്ഞ വഴികളിലൂടെ ഉള്ള ഡെലിവറി ബോയിയുടെ ബൈക്കിലെ വരവ് പനച്ചേല്‍ തറവാടിന്റെ മുൻപിലേക്കു എത്തി നിൽക്കുമ്പോൾ അവിടുന്നങ്ങോട്ട് ആ ഗേറ്റ് കടന്നു നമ്മളും അകത്തേക്ക് പ്രവേശിക്കുക ആണ് .

കുട്ടപ്പന്റെ അക്കൗണ്ടിൽ നിന്നും അയാൾ അറിയാതെ 8000 രൂപക്ക് പോപ്പി എയർഗണ് സ്വന്തമാക്കുമ്പോൾ അപ്പനിൽ നിന്നും നഷ്ടമായ തുകയുടെ പേരിൽ ശാസനയും മോഷണക്കുറ്റത്തിന്റെ പേരിലുള്ള പഴിചാരലും കേൾക്കേണ്ടി വരുന്നത് ജോജിക്കാണ്. ഉറങ്ങി കിടന്ന ജോജിയുടെ അടുത്ത് ചെന്നു കുട്ടപ്പൻ അവന്റെ നെഞ്ചിൽ ശക്തിയിൽ കൈകൾ കൊണ്ട് അമർത്തി കൊണ്ട് ചോദിക്കുന്നുണ്ട് നഷ്ടപെട്ട കാശിന്റെ കാര്യം.കാശ് തിരികെ നൽകിയില്ല എങ്കിൽ നിന്റെ നടുചവിട്ടി ഓടിച്ചു കിടത്തിയിട്ട് ഞാൻ ചിലവിന് തന്നോളാമെന്ന അപ്പന്റെ വാക്കുകൾ കേൾക്കുന്ന ജോജി അപമാനിതൻ ആകുന്നുണ്ട് .

കുട്ടപ്പനെന്ന സര്‍വ്വാധികാരിയായ അപ്പന് കീഴിൽ ഒരക്ഷരം ഉരിയാടാതെ അടിമപ്പെട്ടുള്ളതാണ് പനച്ചേൽ കുടുംബത്തിലെ സകലരുടെയും ജീവിതം. അപ്പനോടുള്ള വൈകാരികമായ അടുപ്പവും സ്നേഹകൂടുതലുമുള്ളത് മൂത്ത മകൻ ജോമോന്‍ ആണ്.അമിതമായ ഒരു വിനയവും തന്റെ ജീവിതം അപ്പന് വേണ്ടി ഉള്ളതെന്ന് വിചാരിച്ചു ജീവിക്കുന്ന ഒരാൾ ആണ് അയാൾ . അതൊരു ബാധ്യതയായി കരുതി ജീവിക്കുന്നയാളാണ് രണ്ടാമന്‍ ജെയ്സണ്‍. യാതൊരു തരത്തിലും രക്ഷപെടുവാൻ കഴിയില്ല താൻ ഒരു പരാജിതൻ ആണെന്നും ഒരു അടിമ ആണെന്നും തന്റെ ആഗ്രഹങ്ങൾ എല്ലാം തന്നെ തടസ്സമായി നിൽക്കുന്ന ഒരാൾ ആണ് കുട്ടപ്പനെന്നു കരുതുന്നയാളാണ് മൂന്നാമന്‍ ജോജി. ജെയ്സണിന്റെ ഭാര്യ ബിന്‍സിയും ജോമോന്റെ മകന്‍ പോപ്പിയുമടക്കം എല്ലാവരും കുട്ടപ്പനിൽ നിന്ന് മോചനം ആഗ്രഹിക്കുന്നവരുമാണ്.

വിദേശത്ത് പോകാനും ധനികനാകാനും ആഗ്രഹിക്കുന്നവനാണ് ജോജി എന്ന യുവാവ്. എന്നാല്‍ എഞ്ചിനീയറിങ് പഠനം പാതിവഴിയില്‍ ഉപേക്ഷിച്ച ജോജിയെ ഒരു തോൽവി ആയിട്ടാണ് അവന്റെ അപ്പൻ കാണുന്നത്. പനച്ചേൽ കുട്ടപ്പന്റെ മൂന്നു മക്കളിൽ ഇളയവനാണ് ജോജി. മക്കളായ ജോമോൻ, ജെയ്സൺ ജോജി എന്നിവരെ പൂർണ്ണമായും തന്റെ വരുതിയിൽ നിർത്താൻ പ്രാപ്തിയുള്ളവനാണ് പനച്ചേൽ കുട്ടപ്പൻ. മക്കളായ ജെയ്സണും ജോജിക്കും അതിൽ പ്രതിഷേധമുണ്ടങ്കിലും അപ്പന് മുൻപിൽ അവരാരും അത് പ്രകടിപ്പിക്കുന്നില്ല.ജെയ്സന്റെ ഭാര്യ ബിൻസിക്കും അപ്പനോട് വിയോജിപ്പ് സാരമായി ഉണ്ടെങ്കിലും അവർക്കും മറ്റുള്ളവരെ പോലെ നിശബ്ദയായി നിൽക്കാനേ നിവൃത്തിയുള്ളൂ.

കുട്ടപ്പന്റെ മക്കളുടെ കൂട്ടത്തില്‍ അതിദുര്‍ബലനാണ് ജോജി. പോപ്പിയില്‍ നിന്ന് കിട്ടുന്ന എയര്‍ഗണ്‍ ആണ് അയാളിൽ ബലം നൽകുന്നത്.
അയാള്‍ പറയുന്നത് കേൾക്കുന്നതും അയാളെ പേടിയും ഉള്ളത് പോപ്പിക്ക് മാത്രമാണ്.

“അപ്പൻ ആഗ്രഹിക്കുന്ന രീതിയിലുള്ള മകനാകാൻ എനിക്കു കഴിഞ്ഞില്ല ഞാൻ ആഗ്രഹിക്കുന്ന രീതിയിൽ ആകാൻ പോലും എനിക്കു കഴിയുന്നില്ല”

എന്നു ജോജിയുടെ കഥാപാത്രം പറയുന്നുണ്ട്. വീടുമായി യാതൊരു ബന്ധവുമില്ലാത്ത മേഖലയെ സ്വപ്നം കാണുന്ന ആളാണ് ജോജി. താൻ ആഗ്രഹിക്കുന്ന രീതിയിൽ മകൻ വരണമെന്ന് ചിന്തിക്കുന്ന അപ്പൻ. ഇതിനിടയിൽ ഒന്നുമാകാതെ പോകുന്ന ജോജി. മറ്റ് മക്കളെ അപേക്ഷിച്ച് വെറും തോൽവിയാണ് ജോജി. അപ്പന്റെ ഭാഷയിൽ പറഞ്ഞാൽ

‘ഒട്ടുപാലിനുണ്ടായവൻ’

“വണ്ടിയെറക്കെടാ മൈ…” എന്ന് ജോമോൻ പറയുമ്പോൾ പോലും വയ്യാതെ കിടക്കുന്ന അപ്പനോട് അനുവാദം ചോദിക്കുന്ന ജോജിയെ നമുക്ക് കാണുവാൻ സാധിക്കുന്നുണ്ട്.അപ്പൻ ഒന്നു വീണു കിട്ടാൻ മനസ്സ് കൊണ്ട് ആഗ്രഹിക്കുന്ന മക്കളുടെ മുൻപിലേക്കാണ് പക്ഷാഘാതത്തിന്റെ രൂപത്തിൽ പ്രതീക്ഷിക്കാത്ത നേരത്ത് പനച്ചേൽ കുട്ടപ്പന് പണി കിട്ടുന്നത്. തന്റെ ദുരിത ജീവിതത്തിൽ നിന്നും പുറത്ത് വരാൻ കിട്ടുന്ന ആദ്യത്തെ ചാൻസായിരുന്നു അപ്പന്റെ ആ വീഴ്ച. ഇതുവരെ അടിച്ചമർത്തപ്പെട്ട തന്റെ ജീവിതം മാറ്റി കൊണ്ടുവരാറായോ എന്ന് പരിശോധിക്കുന്ന ടെസ്റ്റാണ് തളർന്നു കിടക്കുന്ന അപ്പന്റെ കയ്യെടുത്ത് പിടിച്ച ശേഷം വിട്ടു നോക്കുന്നത്. അവിടുന്നങ്ങോട്ട് അതു വരെ ജീവിതവും വ്യക്തിത്വവും അടിച്ചമർത്തപ്പെട്ടവൻ അതു വരെ തന്നെക്കാൾ ശക്തരെന്ന് സ്വയം കരുതിയിരുന്നവരെത്തന്നെ അടിച്ചമർത്തുന്ന ഭയപ്പെടുത്തുന്ന ഒരാൾ ആയി മാറുന്നു

സ്വയംസൃഷ്ടിച്ച ലോകത്തിൽ ജോജി ശക്തൻ ആണ്.. അവൻ ശക്തൻ ആകുന്നത് പനച്ചേലിലെ പറമ്പിലും കുളത്തിലും മാത്രം ആണ്.എല്ലാ പ്രശ്‌നങ്ങളുടെയും ജോജിയുടെ ഗൂഢാലോചനകളുടെയും ഇടം ആ കുളമാണ്. ദൂരെ മാറി തോട്ടിനടുത്ത് നിന്നുള്ള സിഗരറ്റ് വലി പിന്നീട് പറമ്പിലേക്ക് വീടിനു പിന്നാമ്പുറത്തേക്കും മറ്റൊരു ഘട്ടത്തില്‍ കുട്ടപ്പന്റെ അധികാരമേഖലയിലേക്കും മാറുന്നുണ്ട്.ഒരു ഭാഗത്തു മാറിനിന്നു പിറുപിറുക്കുന്ന ശീലം ഉണ്ടായിരുന്ന ജോജി പിന്നീട് തീൻമേശയിലെ ചർച്ചയിൽ നിർണായക ശബ്‌ദമാകുന്നുണ്ട്.

ജോജി എന്ന കഥാപാത്രത്തെ സംബന്ധിച്ചിടത്തോളം അയാള്‍ വളരെ അധികം സങ്കീര്‍ണ്ണമായ നിഗൂഢതകള്‍ ഉള്ള ഒരു മനുഷ്യനാണ്. അയാള്‍ കുടുംബത്തിലെ ഓരോ ആളുകളോടും പെരുമാറുന്നത് ഓരോ രീതിയിലാണ്. ബിന്‍സിയോട് പെരുമാറുന്ന രീതിയിലല്ല ജോമോനോടോ മറ്റ് ചേട്ടന്മാരോടോ അയാള്‍ പെരുമാറുന്നത് പോപ്പിയുടെ മുൻപിൽ അയാള്‍ തികച്ചും മറ്റൊരാള്‍ ആണ്.സ്വന്തം റൂമിന്റെ വാതിൽ കുറ്റിയിട്ടതിന് ശേഷമുള്ള അയാളുടെ ദേഷ്യവും നിരാശയും എല്ലാം പ്രകടിപ്പിക്കുന്ന ഒരു രീതി ഉണ്ട്.

തനിക്കു ഭീഷണിയാണെന്ന് ചെറിയ സംശയമെങ്കിലും തോന്നുന്ന ആരെയും കൊന്നു തള്ളുന്ന നിലയിലേക്ക് ആണ് ജോജി മാറുന്നത് . ഒരു കൊലപാതകത്തിൽ നിന്ന് പല കൊലകളിലേക്കു ഭയം അയാളെ നയിക്കുന്നു. അയാൾ ചെയ്തു കൂട്ടിയ കൊലപാതകങ്ങളിൽ അയാൾക്ക്‌ തെല്ലും വിഷമം ഇല്ല.

അവസാനം പിടിക്കപ്പെടും എന്നൊരു അവസ്ഥ വരുമ്പോൾ അവന്റെ ലോകമായ നാലു ചുമരുകൾക്ക് ഉള്ളിലെ മുറിയിൽ ഇരുന്നു ചിരിച്ച് കൊണ്ട് ജോജി ഫോണിൽ സെർച് ചെയ്യുന്നു

Weakest part of your skull

ആത്മഹത്യ ചെയ്യാൻ എയര്‍ഗണ്‍ എടുത്ത് പേല്ലറ്റുകൾ നിറച്ചു അവൻ അവസാനമായി അയച്ച സന്ദേശം ഇപ്രകാരം ആയിരുന്നു

“This is not my suicide Note
This is my MARANA MOZHI
The society has fucked me
The society has killed me Arrest them. ”

(ഇത് എൻ്റെ ആത്മഹത്യാ കുറിപ്പല്ല
ഇതാണ് എൻ്റെ മരണ മൊഴി
സമൂഹം എന്നെ ചതിച്ചു
സമൂഹം എന്നെ കൊന്നു അവരെ അറസ്റ്റ് ചെയ്യുക. “)

ടൈറ്റിൽ കാർഡിലെ അക്ഷരങ്ങൾക്കിടയിൽ കൊളുത്തിയിരിക്കുന്ന ചൂണ്ടക്കൊളുത്ത് സത്യത്തിൽ ദിലീഷ് പോത്തൻ കുരുക്കിയത് കാഴ്ചക്കാരന്റെ മനസിലാണ്. പ്രത്യക്ഷത്തിൽ കാണാൻ സാധിക്കാത്ത ആ കൊളുത്തിലെ ഇരയിൽ കൊത്തിയാണ് ഞാനും ഈ സിനിമയക്കൊപ്പം സഞ്ചരിക്കുന്നത്. ഒട്ടനവധി layers കൂട്ടി പിണഞ്ഞു കിടക്കുന്ന ഒരു സിനിമയും കഥാപാത്രവും ആണ് ജോജി.

ഒരു പക്ഷെ ജോജിയുടെ അമ്മ ഉണ്ടായിരുന്നു എങ്കിൽ അവൻ ഇങ്ങനെ ഒക്കെ ആയി തീരുമായിരുന്നോ…

**രാഗീത് ആർ ബാലൻ **

ചിത്രത്തിന് കടപ്പാട് : Prime

Post Views: 27
1
Rageeth R balan
  • Website

രാഗീത് ആർ ബാലൻ

Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.