Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • കിട്ടാതെ പോയ മാതൃസ്നേഹം വീണ്ടും ലഭിച്ചപ്പോൾ
  • അമ്മയെന്ന അത്ഭുതം
  • മാതൃത്വം എന്നിലൂടെ
  • Mother’s day
  • അമ്മ
  • ശബ്ദം
  • ഉത്രാടപ്പൂനിലാവ്
  • അമ്മ(എന്റെ അമ്മയുടെ സ്വന്തം ജീവിതത്തിൽ നിന്നും )
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Sunday, May 10
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » തോറ്റ് പഠിക്കുന്നവർ
അനുഭവം ജീവിതം സ്‌കൂൾ / കോളേജ്

തോറ്റ് പഠിക്കുന്നവർ

By Swapna SasidharanFebruary 18, 2024Updated:February 24, 2024No Comments2 Mins Read45 Views
Bookmark Now
Please login to bookmark Close

No account yet? Register

സ്കൂളിൽ ചേരുന്നതിന് തൊട്ടു മുൻപത്തെ വർഷം തന്നെ  സ്കൂളിൽ പോകാൻ തുടങ്ങിയ ഒരാളായിരുന്നു ഞാൻ. വീട്ടിൽ ഒറ്റയ്ക്കിരുത്തിയിട്ട് ജോലിക്കു പോകുന്നത് അമ്മയ്ക്ക് ബുദ്ധിമുട്ടായിരുന്നു. വീട്ടിൽ മറ്റാരും ഉണ്ടായിരുന്നില്ല  താനും. അനുജത്തി വീടിനടുത്തുള്ള അംഗൻവാടിയിൽ ഉച്ച വരെ പോകും. ഞാൻ സ്കൂളിൽ പോയി ആ വർഷത്തെ ഒന്നാം ക്ലാസുകാർക്കൊപ്പം  ഇരുന്ന് അക്ഷരങ്ങളും അക്കങ്ങളും പഠിക്കും. അന്ന് സ്കൂളിൽ രണ്ട് ഷിഫ്റ്റ് ആയിട്ടാണ് ക്ലാസുകൾ നടന്നിരുന്നത്. സ്ഥലപരിമിതിയും മറ്റ് ആവശ്യ സൗകര്യങ്ങളുടെ അഭാവവും തന്നെയാണ് ഈ രണ്ട് ഷിഫ്റ്റുകളിൽ ക്ലാസ് നടത്താനുള്ള കാരണം. ഉച്ചയ്ക്ക് ക്ലാസ് കഴിഞ്ഞ് വീട്ടിൽ പോകുന്ന മുതിർന്ന ക്ലാസുകളിൽ ഉള്ള കുട്ടികളുടെ ഒപ്പമാണ് അമ്മ എന്നെ പറഞ്ഞയയ്ക്കാറ്. അവർ എന്നെ അംഗൻവാടിയിൽ കൊണ്ടു പോയി വിട്ടിട്ട് അവരുടെ വീടുകളിലേക്ക് പോകും. വൈകുന്നേരം അനുജത്തിക്കൊപ്പം നുറുക്കു ഗോതസിന്റെ ഉപ്പുമാവും വാങ്ങി ഞാൻ വീട്ടിലേക്ക് നടക്കും.

ചില ദിവസങ്ങളിൽ ഞങ്ങൾ വീട്ടിലെത്തുമ്പോഴേക്ക് അമ്മ സ്കൂളിൽ നിന്നും വീട്ടിലെത്തിയിട്ടുണ്ടാകും. എന്നാൽ മറ്റു ചില ദിവസങ്ങളിൽ ഞങ്ങളെത്തി കുറേ നേരം കഴിഞ്ഞിട്ടാവും അമ്മയെത്തുക. സ്കൂളിൽ സ്റ്റാഫ് മീറ്റിംഗും മറ്റുമുള്ള ദിവസങ്ങളിലാവും അമ്മയുടെ ഈ വൈകി വരവ്. അങ്ങനെയുള്ളപ്പോൾ ഞങ്ങൾ രണ്ടു പേരും വാതിൽപ്പടിയിൽ ഇരുന്ന് ഉപ്പുമാവ് കഴിക്കുമായിരുന്നു. കഴിച്ചൊന്നു സെറ്റ് ആകുമ്പോഴേക്കും ‘മക്കളേ’ എന്നും ഇതു വിളി കേൾക്കാം. ഞങ്ങൾ രണ്ടാളും സുരക്ഷിതരാണെന്നുറപ്പുവരുത്താനായിരുന്നു ഈ വിളിയെന്നറിയാൻ ഒരുപാട് കാലമെടുത്തു. അമ്മ വന്നു കഴിഞ്ഞാൽ പിന്നെ വാതിൽ തുറന്ന് ഞങ്ങൾ  അകത്തേക്ക് ഓട്ടമാണ്. അമ്മ ചായവയ്ക്കുന്ന സമയത്ത് അന്ന് സ്കൂളിലും അംഗൻവാടിയിലും നടന്ന കാര്യങ്ങൾ അമ്മയോട് വിസ്തരിച്ചു പറയണം.അമ്മ അതു കേൾക്കുമ്പോൾ നമുക്കൊരു മനസുഖം. ഞങ്ങളൊക്കെ ദൂരസ്ഥലങ്ങളിൽ പഠിക്കാൻ പോകുന്നത് വരെ ഈ പതിവ് തുടർന്നു.

ഈ ഒന്നാം ക്ലാസിൽ വെറുതേ പോയിരുന്നത് എനിക്ക് ഒരേ പോലെ ഗുണവും ദോഷവും ഉണ്ടാക്കിയിരുന്നു. അക്ഷരങ്ങളും അക്കങ്ങളുമൊക്കെ എഴുതാനും വായിക്കാനും പഠിച്ചതായിരുന്നു ഗുണമുണ്ടാക്കിയ കാര്യം. എന്നെ ഒന്നാം ക്ലാസിൽ ചേർക്കാതെ ഇരുത്തിയതാണെന്ന് ടീച്ചർമാർക്കൊക്കെ അറിയാമായിരുന്നു. അതുകൊണ്ട് തന്നെ അതിനടുത്ത വർഷംഎന്നെ സ്കൂളിൽ ചേർക്കുമെന്നും ഞാൻ വീണ്ടും ഒന്നാം ക്ലാസിൽ തന്നെ പഠിക്കാനുണ്ടാകുമെന്നും അവർക്കറിയാമായിരുന്നു. എന്നാൽ കുട്ടികൾക്കിടയിൽ ഈ വിവരം ആർക്കുമറിയില്ലായിരുന്നു. അവർക്കറിയില്ലായിരുന്നു എന്ന കാര്യം ഞാനറിയുന്നത് സ്കൂളിൽ ഔദ്യോഗികമായി ചേർന്ന ശേഷമാണ്.  ആ തിരിച്ചറിവ് എനിക്ക് സത്യത്തിൽ നാണക്കേടാണുണ്ടാക്കിയത്.

എല്ലാ വർഷവും ഫുൾ പ്രമോഷൻ നടക്കാറുണ്ടായിരുന്ന ലോവർ പ്രൈമറി വിഭാഗത്തിൽ ആ വർഷം ( ഞാൻ ഒന്നാം കാസിൽ വെറുതേയിരുന്ന വർഷം ) എന്റെ കഷ്ടകാലത്തിനോ എന്തോ  ആ ക്ലാസിൽ ഒരാൾ തോറ്റു.  ഷാഹിദ എന്നായിരുന്നു അവളുടെ പേര്.. അടുത്ത വർഷം ഞാൻ ഒന്നാം ക്ലാസിൽ ചേർന്നപ്പോൾ അവൾ എന്റെ അതേ ക്ലാസിൽ തന്നെ ഉണ്ടായിരുന്നു. പുതിയതായി ഒന്നാം ക്ലാസിൽ വന്ന കുട്ടികളോട് ഞാനും സ്വപ്നയും തോറ്റതാ എന്ന് അവൾ ഗമയിൽ പറയുന്നത് കേട്ടപ്പോഴാണ് ഒന്നാം ക്ലാസിൽ ഒരു വർഷം വെറുതേ ഇരുന്നതിലെ അപകടം എനിക്ക് മനസിലായത്. ഷാഹിദയുടെ വാചകമടി കേട്ട മറ്റുകുട്ടികൾ എന്നെയും ഒരു തോറ്റ കുട്ടി ആയിട്ടാണ് കണക്കാക്കിയിരുന്നത്. ടീച്ചർമാരോട് ഞാൻ പരാതി പറഞ്ഞു നോക്കിയെങ്കിലും അവളുടെ വാചകമടി നിർത്താൻ ആർക്കും കഴിഞ്ഞില്ല എന്നതാണ് വാസ്തവം. പിന്നീട് കേട്ടഴുത്തിലും മറ്റും ഞങ്ങൾക്ക് കാട്ടുന്ന മാർക്കിന്റെ അടിസ്ഥാനത്തിലാണ് ഞാൻ തോറ്റ കുട്ടിയല്ല എന്ന്മറ്റ് കുട്ടികൾ വിശ്വസിച്ചു തുടങ്ങിയത്. വലിയ ക്ലാസുകളിൽ എത്തിയപ്പോൾ ഷാഹിദ വേറെ ഡിവിഷനിൽ ആയിരുന്നു. ഏഴാം ക്ലാസിനു ശേഷം ഞാനവളെ കണ്ടിട്ടുമില്ല. ഇപ്പോഴും ഇടയ്ക്കൊക്കെ ഒന്നാം ക്ലാസിൽ രണ്ടു വർഷം പഠിച്ച കാര്യം ഓർമ വരാറുണ്ട്. അപ്പോഴൊക്കെ ഞാനും സ്വപ്നയും തോറ്റതാ എന്ന് മറ്റുള്ളവരോട് പറയുന്ന ഷാഹിദയുടെ മുഖം ഓർമ വരാറുണ്ട്. പഴയ ഒന്നാം ക്ലാസിലേക്ക് തിരിച്ചു കൂട്ടിക്കൊണ്ടു പോകുന്ന എത്രയോ പ്രിയപ്പെട്ട ഓർമ്മകൾ,

@സ്വപ്ന 

Post Views: 29
1
Swapna Sasidharan

വയനാട് ജില്ലയിലെ സുൽത്താൻ ബത്തേരിയാണ് സ്വദേശം.കഴിഞ്ഞ 16 വർഷമായി ബാംഗ്ലൂരിൽ സ്ഥിരതാമസം. കമ്പ്യൂട്ടർ സയൻസിൽ ബിരുദാനന്തര ബിരുദത്തിനു ശേഷം ഐ ടി മേഖലയിൽ ജോലി ചെയ്യുന്നു. ചെറുപ്പം മുതൽക്കേ വായന ഒപ്പമുണ്ട്. കോവിഡ് കാലഘട്ടത്തിൽ ആണ് എഴുത്തിൽ സജീവമായത്. കൈരളി,കോഡ് റെഡ്, occassion, shiddat, The Penned Thoughts എന്നീ ആന്തോളജികളിൽ ഭാഗമായിട്ടുണ്ട്. ലിറ്റ് നൗ മാഗസിൻ, ഡേടുഡേ മാഗസിൻ ,മനോരമ വിഷുക്കണി 2022, മനോരമ ഓൺലൈൻ എന്നിവിടങ്ങളിൽ കഥകൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ആദ്യ പുസ്തകം ‘എൻ റൂട്ട് ടു ഡെത്ത്’(ക്രൈം ത്രില്ലർ നോവൽ ) കണ്ണൂർ പായൽ ബുക്സ് പ്രസിദ്ധീകരിച്ചു. ഇപ്പോൾ സ്റ്റോറി ടെൽ ആപ്പിൽ ഓഡിയോ ബുക്ക് രൂപത്തിലും ലഭ്യമാണ്. mail:passionatewriter1985@gmail.com

Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.