Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • കിട്ടാതെ പോയ മാതൃസ്നേഹം വീണ്ടും ലഭിച്ചപ്പോൾ
  • അമ്മയെന്ന അത്ഭുതം
  • മാതൃത്വം എന്നിലൂടെ
  • Mother’s day
  • അമ്മ
  • ശബ്ദം
  • ഉത്രാടപ്പൂനിലാവ്
  • അമ്മ(എന്റെ അമ്മയുടെ സ്വന്തം ജീവിതത്തിൽ നിന്നും )
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Sunday, May 10
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » ഉയരങ്ങൾ തേടി
യാത്ര

ഉയരങ്ങൾ തേടി

By Sudheerkhan EFebruary 18, 2024No Comments2 Mins Read17 Views
Bookmark Now
Please login to bookmark Close

No account yet? Register

ജബൽ സംഹാൻ

ഒമാനിലെ ദോഫാർ ഗവർണറേറ്റിലെ പ്രധാന പർവത നിരകളിലൊന്നാണ് സലാലയിലുള്ള ജബൽ സംഹാൻ(ജബൽ എന്നാൽ മലയെന്നാണര്‍ഥം). സമുദ്രനിരപ്പിൽനിന്ന് ഏകദേശം 2,100 മീറ്റർ ഉയരത്തിലാണ് ഈ പർവത നിര സ്ഥിതി ചെയ്യുന്നത്.അപൂർവയിനം ജന്തുജാലങ്ങളുടെയും വൃക്ഷലതാദികളുടെയും ആവാസവ്യവസ്ഥയാണ് സംഹാൻ പർവതനിരകൾ. കൗതുകങ്ങളുടെ ഉയരങ്ങളേറെയുള്ള മലനിരകള്‍ ഒമാനെ മറ്റു ഗള്‍ഫ് രാജ്യങ്ങളില്‍നിന്ന് വേറിട്ട് നിർത്തുന്നു.

IMG_4378

ജബൽ സംഹാൻ വ്യൂ പോയിൻറ് വെളുത്തു ഭംഗിയുള്ള പഞ്ഞിക്കെട്ടുകളെ പോലെയുള്ള മേഘങ്ങളെ നമുക്ക് താഴെ നോക്കി കാണാനുള്ള സ്ഥലമാണ്.ഞാൻ മലയുടെ മുകളിൽ, എനിക്ക് താഴെ കാറ്റത്തു പാറിപ്പറക്കുന്ന അപ്പൂപ്പൻ താടി പോലുള്ള ഇടതൂർന്ന മേഘങ്ങൾ, അതിനു താഴെ ഭൂമി.പറഞ്ഞറിയിക്കാൻ കഴിയാത്ത അനുഭൂതി ആയിരുന്നു അവിടത്തെ നയന വിസ്മയ കാഴ്ചകൾ നൽകിയത്. ഫ്ലൈറ്റിൽ ഇരുന്നു മാത്രം അടുത്ത് കണ്ടിട്ടുള്ള മേഘങ്ങളുടെ മനോഹര കാഴ്ച മലമുകളിൽ നിന്ന് കയ്യെത്തും ദൂരത്തായി കാണുന്നു. ഖരീഫ്(മൺസൂൺ )സീസണിൽ പോകുമ്പോൾ ഈ കാഴ്ച കാണാൻ കോടമഞ്ഞു കൂടി കനിയണം. തണുത്ത കാറ്റ് അതിൻ്റെ പൂർവാധികം ശക്തിയിൽ ആഞ്ഞു വീശുന്നുണ്ടാരുന്നു.വ്യൂ പോയിന്റിൽ, മേഘങ്ങൾക്കിടയിലൂടെ നടക്കാനും ഈ പ്രകൃതി ഭംഗി ആസ്വദിക്കാനും കൈവരികളോട് കൂടിയ നടപ്പാത സുരക്ഷിതമായ ട്രാക്ക് നൽകുന്നു.

IMG_4376

നീലാകാശത്തിന്റ നീലിമയിൽ ലയിച്ചു മലമുകളിൽ മേയുന്ന മേഘങ്ങളേ നോക്കി ഞാൻ നിന്നു.ഇവിടെ നിന്ന് ആകാശത്തേയ്ക്കുള്ള ദൂരം കുറവാണെന്നും മേഘപാളികളെ വകഞ്ഞു മുകളിലേയ്ക്കു പോയാ ആകാശമെത്തുമെന്നും ഞാൻ ചിന്തിച്ചുപോയി. ഇതിന്റെയ് ഉച്ചിയിൽ നിന്നാൽ നോക്കത്താ ദൂരത്തോളം പച്ച പുതച്ചു പരന്ന് കിടക്കുന്ന മലനിരകളുടെ മനോഹര ദൃശ്യം കാണാം. പച്ചാത്യ പരിഷ്കാരത്തിന്റെ കൈകടത്തലുകൾ വന്നെത്താത്ത പ്രകൃതിയുടെ നിറം മണം സൗന്ദര്യം. കോട മഞ്ഞു അകലെ ഉള്ള കാഴ്ചകളെ സാവധാനം എന്നിൽനിന്നും ഒളിപ്പിക്കാൻ തുടങ്ങിയിരിക്കുന്നു.എവിടെനിന്നോ അടിക്കുന്ന സൂര്യന്റെയ് പ്രകാശം മേഘങ്ങളെ വെട്ടി തിളക്കുന്നു. കാറ്റ് പലയിടത്തെക്കായി വലിച്ചുകൊണ്ടുപോകുന്ന മേഘങ്ങളോടൊപ്പം സഞ്ചരിച് ആകാശ കാഴ്ചകൾ കാണാൻ എനിക്കും ആഗ്രഹം തോന്നി. കൂട്ടം തെറ്റി നടക്കുന്ന മേഘങ്ങൾ ചില സ്ഥലങ്ങളിൽ വച്ച് ഒന്ന് ചേരുന്നു, ക്രമേണ മേഘങ്ങൾക്ക് കട്ടി കൂടുകയും താഴെയുള്ള പച്ച പിടിച്ച താഴ്‌വരകൾ അപ്രത്യക്ഷമാവുകയും ചെയ്തു. മലയുടെ ഒരു വശത്ത് അഗാധമായ കൊക്കകള്‍, മറുവശത്ത് ഉയരമറിയാത്ത മലനിരകളിൽ പേരറിയാത്ത ചെറുമരങ്ങൾ ശിരസ്സുയർത്തി നിൽക്കുന്നു.

IMG_4377

മനസിലും ശരീരത്തിലും കുളിര്‍മ പകരുന്ന കാഴ്ചകളായിരുന്നു അവിടെയെല്ലാം. കൈവരികളില്ലാത്ത മലയുടെ അഗ്ര ഭാഗങ്ങളിലേക്കു പോയി മലയുടെ ആഴം കണ്ണിലാൽ അളക്കാൻ ശ്രമിച്ചയെന്നേ കരുതലിന്റെ കാതലായ അബൂബക്കർ ഇക്കായും ത്വയ്യിബിക്കയും ശകാരത്താൽ തടഞ്ഞു. ശക്തമായ കാറ്റു മലമുകളിൽ നിക്കുന്ന എന്നെ താഴ്‌വരയുടെ കൊതിപ്പിക്കുന്ന ആഴങ്ങളിലേയ്ക്ക് വല്ലാത്ത കാന്തിക ശക്തിയോടെ വലിക്കുന്നതായി എനിക്ക് അനുഭവപ്പെട്ടിരുന്നു. സലാലയുടെ മുക്കിലും മൂലയിലും പച്ചപ്പ് നിറയുന്ന ഖരീഫ് സീസൺ ആയതിനാൽ പല രാജ്യങ്ങളിൽനിന്നുള്ള സഞ്ചാരികൾ ആകാശത്തിൽ ഒളിപ്പിച്ച പ്രകൃതി ഭംഗി കണ്ടാസ്വദിക്കാനായി ഇവിടെ എത്തിയിട്ടുണ്ട്. സ്വന്തം കണ്ണുകളാൽ കാണണ്ട നയനമനോഹരമായ കാഴ്ചകള്‍ പലരും ക്യാമറ കണ്ണുകൾ കൊണ്ടാണ് കാണുന്നത്.ചില വിരുതന്മാർ പറന്നു തെന്നി മാറുന്ന മേഘങ്ങളെ ബാഗ്രൗണ്ടാക്കി ഇൻസ്റ്റാ റീൽസ് ചെയ്യാനും മറന്നില്ല.

IMG_4375

ചിലകാഴ്ചകൾ എന്നിൽ കൗതുകം നിറക്കാറുണ്ട് അതിൽ പലതും അങ്ങനെ ആദ്യത്തെ ഒരു കാഴ്ച്ചയിൽ ഒതുങ്ങുകയും പിന്നീട് അതെല്ലാം സർവസാധാരണമായി തോന്നുകയും ചെയ്യുമെന്നതാ പതിവ് ,എന്നാൽ ഈ ആകാശ കാഴ്ചയിലുള്ള കൗതുകം എന്നിൽ തുടന്ന് നിൽക്കുന്നു വീണ്ടും വീണ്ടും അതിലേക്‌ ആത്മാവിനെ ഏതോ ശക്തി ആവാഹിക്കുന്നു എന്നപോൽ.

IMG_4373

✍🏻സുധീർഖാൻ
സലാല

Post Views: 31
1
Sudheerkhan E

ഇടക്കൊക്കെ വല്ലതും കുത്തിക്കുറിക്കാൻ ഇഷ്ടം

Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.