Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • ഒരു മരീചിക പോൽ നീ
  • മുറിവാഴങ്ങൾ!
  • ആ മഴയിലൊരാൾ
  • സ്വതന്ത്ര
  • പങ്കാളി❤️
  • ആരാധിക
  • നീ എന്തായാലും എന്റെ കുഞ്ഞാണ്
  • ഇനി എന്ന് കാണും എൻ ഉമ്മയെ
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Thursday, May 14
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » മുല്ല
കഥ

മുല്ല

By Chithra SanthoshFebruary 19, 2024Updated:February 19, 20242 Comments2 Mins Read103 Views
Bookmark Now
Please login to bookmark Close

No account yet? Register

ഉണർന്നു വന്നപ്പോ തന്നെ സൂര്യനെ വെല്ലുന്ന തേജസ്സ് ആ മുഖത്തു കാണപ്പെട്ടു.. പതിവ് തെറ്റിച്ച് ആദ്യം കണ്ണാടി നോക്കാൻ പോയി മുല്ല. അവൾക്ക് തന്നെ അത്ഭുതം തോന്നി തന്റെ മുഖത്തെ തെളിച്ചം കണ്ടിട്ട്..

എത്രയോ വർഷങ്ങൾക്ക് ശേഷം ഇത്ര ഉത്സാഹിയായ മകളെ കണ്ടിട്ട് മുല്ലയുടെ അച്ഛൻ ചോദിച്ചു ” എന്റെ മോളിങ്ങനെ ഭൂമിയേതാ സ്വർഗ്ഗമേതാന്നറിയാതെ സന്തോഷിക്കണമെങ്കിൽ അത്ര നല്ല എന്തോ ഒന്ന് നടന്നിരിക്കും. എന്താ അത് അച്ഛൻ അറിയണതോണ്ട് കുട്ടിക്ക് വിരോധം ണ്ടോ? ”

“ഇല്ലഛാ, ഇന്നലെ ഒരു സ്വപ്നം കണ്ടു, ഒരിക്കലും ആ സ്വപ്നത്തിൽന്ന് ഉണരല്ലേ ന്ന് തോന്നിപ്പോയി..

ഇത്തവണത്തെ വിഷൂന് എന്നെ കണി കാണിക്കാൻ എന്റെ കണ്ണ് പൊത്തി പൂജമുറിയിലെ കൃഷ്ണന്റെ അടുത്ത് കൊണ്ട് പോയത് ആരാന്നറിയോ, എന്റെ അമ്മ….

കണ്ണ് തുറന്നില്ലെങ്കിലും എനിക്ക് മനസ്സിലായി അത് അമ്മയാണെന്ന്… അമ്മ അടുത്ത് വരുമ്പോ എനിക്ക് ചന്ദനത്തിന്റെ മണം കിട്ടും. അമ്മേടെ കൈകൾക്ക് എന്തൊരു തണുപ്പാണ്. കണ്ണ് പൊത്തിയിട്ട് എന്നെ ഉണർത്തുമ്പോ ഞാൻ പേടിക്കണ്ട ന്ന് കരുതി അമ്മ എന്റെ കവിളത്ത് ആദ്യം ഉമ്മ തരും. അതാണെന്റെ ആദ്യത്തെ കൈനീട്ടം. ആ ഉമ്മ തന്നിട്ട് അമ്മ പറയും മുല്ലേ ഇത് അമ്മയാണ് മുത്തേ, കണി കാണിക്കാൻ കൊണ്ട് പോവാ, പേടിക്കണ്ട ട്ടോ.. കണ്ണ് തുറക്കാണ്ട് എന്റൊപ്പം പോന്നോളൂ… അമ്മയ്ക്കറിയില്ലല്ലോ മുല്ലയ്ക്ക് കണ്ണനെ കണി കാണുന്നതിലും ഇഷ്ടം അമ്മയെ കണി കാണുന്നതാണ് ന്ന്. അമ്മ അറിയാതെ മുല്ല എന്ത് ചെയ്തൂന്നറിയോ, കണ്ണ് ഒരിത്തിരി തുറന്നു. ചെറിയ വെളിച്ചത്തിൽ ഞാൻ അമ്മേടെ കൈ കണ്ടു. അതാണ്‌ മുല്ലേടെ ഇക്കൊല്ലത്തെ കണി. അതിനേക്കാളും എന്ത് വല്യ കണിയാ അമ്മക്ക് ഒരുക്കാൻ കഴിയാ. പിന്നെ അത് കഴിഞ്ഞ് അമ്മേടെ കൂടെ അമ്പലത്തിൽ പോയി, അമ്പലം മുഴുവൻ അമ്മേടെ കൈ പിടിച്ചു നടന്നു. അമ്മ തൊട്ട് തരുമ്പോ പ്രസാദത്തിന് എന്തൊരു കുളിർമ്മയാണെന്നറിയോ..

ഉച്ചക്ക് ഉണ്ണാറായപ്പോ തീരെ വിശപ്പില്ലായിരുന്നു, എന്നാലും അമ്മ കുഴച്ചു വായിൽ തരാം ന്ന് പറഞ്ഞപ്പോ ഊണ് കഴിക്കാം ന്ന് വച്ചു. എത്ര വിശപ്പില്ലെങ്കിലും അമ്മ തരുമ്പോ മതി ന്ന് പറയാൻ തോന്നില്ല.. അമ്പലത്തിലെ ത്രിമധുരത്തിനേക്കാളും സ്വാദ് തോന്നി അമ്മ തരുന്ന ഓരോ ഉരുളയ്ക്കും.

രാവിലെ മുതൽ ഓരോ പണിത്തിരക്കായിട്ട് സന്ധ്യ കഴിഞ്ഞപ്പോഴേക്കും അമ്മ ക്ഷീണിച്ചു, മുല്ല അമ്മയെ നിർബന്ധിച്ച്  ദിവാൻ കോട്ടിൽ കിടത്തി. മുല്ലേടെ കൂട്ടുകാരെ പറ്റി കുറെ കാര്യങ്ങൾ പറയാനുണ്ട് ന്ന് പറഞ്ഞ് സൂത്രത്തിൽ അമ്മേടെ കാല് ഉഴിഞ്ഞു കൊടുത്തു. എന്റെ സംസാരത്തിനിടയിൽ ശല്യം ചെയ്യണ്ട ന്ന് കരുതി അമ്മ കേട്ടിരുന്നു. അത്താഴത്തിനു നേരായപ്പോഴേക്കും രാവിലെ ണ്ടായിരുന്ന ഉത്സാഹോക്കെ പോയി അമ്മയ്ക്ക്. എന്നാലും അതൊന്നും ആരേം കാണിക്കാതിരിക്കാൻ ആവുന്ന പോലെ ശ്രമിക്കുന്നുണ്ട്. പക്ഷേ ഞാൻ അത് കണ്ടു പിടിച്ചു. ഒരു സൂത്രം പ്രയോഗിച്ചു ” അമ്മേ ഇന്ന് അത്താഴം മുല്ല വിളമ്പാ എല്ലാർക്കും ”    മുല്ലേടെ ഒരിഷ്ടത്തിനും എതിര് പറയാത്ത അമ്മ അതിന് സമ്മതിച്ചു.

” അച്ഛാ, ഇത്രേം നല്ല സ്വപ്നത്തിൽന്ന് ഉണരാനെ തോന്നീല… എന്നാലും എനിക്കൊരുപാട് സന്തോഷം തോന്നി. സ്വപ്നത്തിലെങ്കിലും എനിക്ക് അമ്മയെ കിട്ടിയല്ലോ, എന്താ അച്ഛാ കണ്ണ് നിറഞ്ഞിരിക്കുന്നല്ലോ, എന്താ പറ്റിയെ ”

“മോളേ,  ഇത് വെറും സ്വപ്നല്ല ട്ടോ, അച്ഛൻ ഒരു അമ്മയെ വേഗം കൊണ്ടരാൻ തീരുമാനിച്ചിട്ടുണ്ട്,  എല്ലാം ശരിയായാൽ മോളോട് പറയാം ന്ന് വച്ച് മിണ്ടാതിരുന്നതാ… മോള് സ്വപ്നം കണ്ട പോലെ ഈ വിഷുവിന് അമ്മേടെ ഉമ്മ തന്നെ ആവും ആദ്യത്തെ കൈ നീട്ടം ”  ഇത് കേട്ട ഉടനെ മുല്ല അച്ഛനെ കെട്ടിപ്പിടിച്ച് ആ കവിളിൽ ഒരുമ്മ കൊടുത്തു. അമ്പലത്തിലെ ത്രിമധുരത്തേക്കാളും മധുരമുള്ള ഒരുമ്മ….

Post Views: 29
6
Chithra Santhosh

Words devotee

2 Comments

  1. Chithra on February 19, 2024 7:40 PM

    Beautiful

    Reply
  2. Chithra on February 19, 2024 7:39 PM

    Nannayitund

    Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.