Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • കിട്ടാതെ പോയ മാതൃസ്നേഹം വീണ്ടും ലഭിച്ചപ്പോൾ
  • അമ്മയെന്ന അത്ഭുതം
  • മാതൃത്വം എന്നിലൂടെ
  • Mother’s day
  • അമ്മ
  • ശബ്ദം
  • ഉത്രാടപ്പൂനിലാവ്
  • അമ്മ(എന്റെ അമ്മയുടെ സ്വന്തം ജീവിതത്തിൽ നിന്നും )
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Sunday, May 10
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » വീട്ടിൽ കള്ളൻ കയറാതിരിക്കാൻ എന്ത് ചെയ്യണം ??
അറിവുകൾ ജീവിതം വീട്

വീട്ടിൽ കള്ളൻ കയറാതിരിക്കാൻ എന്ത് ചെയ്യണം ??

By Kumar SFebruary 25, 2024Updated:February 29, 20244 Comments2 Mins Read148 Views
Bookmark Now
Please login to bookmark Close

No account yet? Register

ഒരു സമർത്ഥനായ കള്ളൻ ഒരിക്കലും പൂട്ട് തുറക്കാനുള്ള ടൂൾസ് കൊണ്ട് നടക്കാറില്ല. അസമയത്ത് ഒരുത്തനെ വഴിയിൽ കണ്ടാൽ പോലീസ് ആദ്യം നോക്കുന്നത് എന്തൊക്കെ ആണെന്ന്  അവനറിയാം. അതിനാൽ ഏത് വീട്ടിലാണോ കയറാൻ ഉദ്ദേശിക്കുന്നത് ആ വീടിൻറെ പരിസരത്തുനിന്ന് അല്ലെങ്കിൽ അയൽ വീടിൻറെ പരിസരത്ത് നിന്നുതന്നെ അവൻ ആവശ്യമായ ഉപകരണങ്ങൾ കണ്ടുപിടിക്കും.

നമ്മളെല്ലാവരും ചെയ്യുന്ന ഒരു അബദ്ധം പറയാം. വീടിൻറെ മുൻപിലത്തെ വാതിൽ വളരെ സ്ട്രോങ്ങ് ആക്കുകയും നല്ല പൂട്ട് ഇടുകയും ചെയ്യും എന്നിട്ട് പുറകിലത്തെ അടുക്കള വാതിൽ കിട്ടാവുന്നതിൽ വച്ച് ഏറ്റവും മോശപ്പെട്ട തടികൊണ്ട് പണിയുകയും അതിൽ രണ്ട് സാക്ഷകൾ മാത്രം പിടിപ്പിക്കുകയും ചെയ്യും. മിക്കപ്പോഴും കുറച്ചു വർഷങ്ങൾക്ക് ഉള്ളിൽ അതിൽ ഒരു സാക്ഷ ഇടാൻ പോലും പറ്റാത്ത അവസ്ഥയിലേക്ക് മാറും. ഒരു വീടിൻ്റെ സുരക്ഷ ആ വീടിൻ്റെ ഏറ്റവും ദുർബലമായ വാതിലിൻ്റെ ബലമാണ് എന്നോർക്കുക.

കള്ളന് മുൻപിലത്തെ വാതിൽ തന്നെ തുറക്കണം എന്ന് യാതൊരു നിർബന്ധവുമില്ല. അവനു പുറകിലത്തെ വാതിലോ ബാൽക്കണിയിലെ വാതിലോ തുറന്നാൽ വീടിനകത്ത് കയറാം. മിക്ക വീടുകളുടെ പുറകിലും ഒരു ചായ്പ്പോ സ്റ്റോർ റൂമോ ഉണ്ടാകും അതിനുള്ളിൽ ആയിരിക്കും പഴയ സാധനങ്ങളെല്ലാം കൂട്ടിയിടുക. അതിനൊരു വാതിലും താക്കോലുമൊക്കെ ഉണ്ടാവും പക്ഷേ മിക്കപ്പോഴും അത് തുറന്നു തന്നെ കിടക്കും. അല്ലെങ്കിൽ എപ്പോഴും തുറക്കാനുള്ള സൗകര്യത്തിന് താക്കോൽ വാതിലിൽ തന്നെ ഉണ്ടാകും. ഈ മുറി തുറന്നാൽ  കള്ളന് ആവശ്യമായ കമ്പി പാര, പഴയ വെട്ട് കത്തി, മൺവെട്ടി, ചെറിയ കമ്പി തുടങ്ങി വാതിൽ തുറക്കാൻ ആവശ്യമായ എന്തു വേണമെങ്കിലും കിട്ടും.

ഇനി താഴത്തെ വാതിലുകൾ എല്ലാം സ്ട്രോങ്ങ് ആണെങ്കിലോ? കള്ളന് ബാൽക്കണിയിലേക്ക് കയറാനുള്ള ഏണി നമ്മൾ പുറത്തു എവിടെയെങ്കിലും തൂക്കി ഇട്ടിരിക്കും. അതല്ലെങ്കിൽ നല്ല നീട്ടമുള്ള കയറുകൾ ഉണ്ടാവും. അത് പുറത്തെ സ്റ്റോർ റൂമിൽ സൂക്ഷിക്കും. കള്ളന് ആവശ്യമായ ടൂൾസ് എല്ലാം ആയില്ലേ. ഇനി പറ, നമ്മൾ ഇങ്ങനെ മോഹിപ്പിക്കുന്ന രീതിയിൽ അവന് സൗകര്യം ചെയ്തു കൊടുത്തിട്ട് കള്ളനെ കുറ്റം പറയാൻ പറ്റുമോ?

ഞാൻ ഈ പറഞ്ഞതിൽ വിശ്വാസം ആകുന്നില്ലെങ്കിൽ ഒന്ന് നിങ്ങളുടെ വീടിന് പുറത്തിറങ്ങി നിരീക്ഷിച്ചു നോക്കൂ. ഒരു വാതിൽ തുറക്കാൻ ഉപയോഗിക്കാവുന്ന എന്തൊക്കെ സാധനങ്ങൾ നിങ്ങളുടെ വീടിന് ചുറ്റും ഉണ്ടെന്ന്.

വേനൽക്കാലം ജനാലകൾ തുറന്നിട്ട് ആളുകൾ ഉറങ്ങുന്ന കാലം കൂടിയാണ്. an open door tempts even a saint. എന്നാണല്ലോ ചൊല്ല്. 😃

സമർത്ഥനായ കള്ളന് ജനാലയിലൂടെ കൈയോ, നീളമുള്ള കമ്പോ ഉള്ളിലിട്ട് വാതിലിൻ്റെ സാക്ഷ തുറക്കാൻ കഴിയും. നമ്മുടെ വീടുകളിൽ ഉള്ളിലെ മുറികളുടെ വാതിലുകൾ മിക്കപ്പോഴും അടച്ച് കുറ്റിയിടാറില്ല. അതും കള്ളന് സൗകര്യമാണ്. ഒരു വാതിൽ തുറന്ന് അകത്ത് കയറിയാൽ പിന്നെ പരസ്യത്തിൽ പറയുന്ന പോലെ വിശാലമായ ഷോ റൂം മുൻപിൽ തുറന്ന് കിടക്കും.

ഈയിടെയായി കേരളത്തിൽ വലിയ മോഷണങ്ങൾ നടത്തുന്നത് കൂടുതലും അന്യസംസ്ഥാന കുറ്റവാളികളാണ്. ചെറിയ ജോലികൾക്ക് നമ്മുടെ വീട്ടിലോ, അടുത്ത വീടുകളിലോ വരുന്ന അന്യസംസ്ഥാന തൊഴിലാളികളിൽ നിന്നുള്ള വിവരം പ്രയോജനപ്പെടുത്തിയൊക്കെയാവും ചിലപ്പോൾ ഇവർ മോഷണത്തിനുള്ള വീട് കണ്ടെത്തുന്നത്. കോട്ടയത്ത് ഈയിടെ നടന്ന ഒരു മോഷണത്തിന് എല്ലാ സഹായവും ചെയ്തു കൊടുത്തത് അവിടെ അടുത്ത് ബാർബർ ഷോപ്പിലെ ജീവനക്കാരൻ ആയിരുന്ന അന്യസംസ്ഥാന തൊഴിലാളി ആയിരുന്നു.

മോഷണം നടത്തി സ്ഥലം വിട്ടാൽ പിന്നാലെ പോയി പിടിക്കുക ഒക്കെ ഏറെ ശ്രമകരമാണ്. പിടിച്ചാലും കട്ട മുതൽ അപ്പോഴേക്കും പല കൈ മറിഞ്ഞിട്ടുണ്ടാകും. അതിനാൽ നമ്മുടെ സുരക്ഷ നമുക്ക് നോക്കാം. മേൽപ്പറഞ്ഞ കാര്യങ്ങൾ ഒക്കെ ഒന്ന് ശ്രദ്ധിച്ച് വേണ്ട മുൻകരുതലുകൾ എടുക്കാം. അത് വഴി പോലീസിന് അത്രേം പണി കുറഞ്ഞു കിട്ടുകയും ചെയ്യും.

Post Views: 58
3
Kumar S

4 Comments

  1. Sunandha Mahesh on February 27, 2024 2:50 PM

    Informative 👍

    Reply
  2. silvymichael73@gmail.com on February 27, 2024 2:22 PM

    Very useful write up 👌👌👌

    Reply
    • Joyce on February 13, 2025 5:29 AM

      ശ്രദ്ധിക്കേണ്ട കാര്യങ്ങൾ വിശദമായി എഴുതി.👏

      Reply
  3. Faisal Mc on February 25, 2024 12:59 PM

    വീടുകളിൽ cctv നിർബന്ധം ആയി ഇൻസ്റ്റാൾ ചെയ്യുക……

    Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.