Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • കിട്ടാതെ പോയ മാതൃസ്നേഹം വീണ്ടും ലഭിച്ചപ്പോൾ
  • അമ്മയെന്ന അത്ഭുതം
  • മാതൃത്വം എന്നിലൂടെ
  • Mother’s day
  • അമ്മ
  • ശബ്ദം
  • ഉത്രാടപ്പൂനിലാവ്
  • അമ്മ(എന്റെ അമ്മയുടെ സ്വന്തം ജീവിതത്തിൽ നിന്നും )
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Sunday, May 10
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » ആദ്യത്തെ പെണ്ണ് കാണൽ
അനുഭവം ജീവിതം നര്‍മം വിവാഹം

ആദ്യത്തെ പെണ്ണ് കാണൽ

By Kumar SMarch 10, 2024Updated:March 14, 20245 Comments7 Mins Read133 Views
Bookmark Now
Please login to bookmark Close

No account yet? Register

അളിയാ എനിക്ക് ഇങ്ങിനെ പരമ്പരാഗത രീതിയിൽ പെണ്ണ് കണ്ടു വിവാഹം കഴിക്കുന്നതിനോട് ഒരു താല്പര്യമില്ല കേട്ടോ.

നീ മിണ്ടാതെ ഇരുന്നോളണം. വയസ്സ് ഇപ്പോൾ 30 കഴിഞ്ഞില്ലേ. ജോലി കിട്ടിയിട്ട് തന്നെ നാലഞ്ച് വർഷമായില്ലേ?  ഇതുവരെ നിനക്ക് ഒരു പെണ്ണിനെ കണ്ടുപിടിക്കാൻ കഴിഞ്ഞോ ? ഇല്ലല്ലോ. പിന്നെ മോൻ ഇനി കൂടുതൽ ഒന്നും പറയണ്ട.

നിന്റെ അച്ഛന്റെ വായിലിരിക്കുന്നത് കേൾക്കുന്നത് ഞാനാ. എനിക്ക് ട്രിപ്പ് പോകാൻ കമ്പനിക്ക് വേണ്ടിയാ നിന്നെ പെണ്ണ് കെട്ടാതെ നിർത്തിയിരിക്കുന്നതെന്ന് വരെ അങ്ങേരു പറഞ്ഞു. അത് എന്നോട് നേരിട്ട് പറഞ്ഞെങ്കിൽ പിന്നെയും കുഴപ്പം ഇല്ലായിരുന്നു കാനഡയിൽ ഇരിക്കുന്ന നിന്റെ ചേച്ചിയോടാണ് പറഞ്ഞത്. അവൾ ഇന്നലെ എനിക്ക് സൗര്യം തന്നില്ലെടെ.

ശ്ശെ.. എന്നാലും അളിയാ.

ഡേ  നീ അതും ഇതും പറഞ്ഞു നിൽക്കാതെ ഒന്ന് എന്റെ കൂടെ വാടെ. പോയി കണ്ടിട്ട് പെണ്ണിനെ ഇഷ്ടപ്പെട്ടില്ലെങ്കിൽ അത് പറഞ്ഞാൽ മതി.

അളിയനും കൂടി എന്നെ കൈ വിടുവാണല്ലേ.

നിന്റെ കൈ ഞാൻ ഇപ്പോഴെങ്കിലും വിട്ടില്ലെങ്കിൽ ജീവിതാവസാനം വരെ നിനക്ക് കൈ പിടിക്കാൻ ഞാൻ മാത്രമേ കാണുള്ളൂ ചിലപ്പോൾ.

അങ്ങിനെ ആ ദിവസം വന്നെത്തി. അളിയനും രാജേഷും കൂടി പെൺ വീട്ടിലേക്ക് യാത്ര തിരിച്ചു. കാറിലെ യാത്രയ്ക്കിടയിൽ രാജേഷ് ചോദിച്ചു.

അതെ അളിയാ എനിക്ക് മുൻപരിചയം ഇല്ലാത്തത് കൊണ്ട് ചോദിക്കുവാ. ഞാൻ അവിടെ ചെന്നിട്ട് എന്താ ചെയ്യേണ്ടത് ?.

നീ ഒന്നും ചെയ്യേണ്ട എല്ലാം അവര് ചെയ്തോളും. അളിയൻ ചിരിച്ചുകൊണ്ട് പറഞ്ഞു.

തമാശ പറയല്ലേ അളിയാ. എനിക്ക് നല്ല ടെൻഷൻ ഉണ്ട്.

എന്നാൽ കേട്ടോ. നമ്മൾ നേരെ വീട്ടിലേക്ക് കയറുന്നു. പെൺകുട്ടി ചായയും കൊണ്ട് വരുന്നു. നീയും ഞാനും ചായ കുടിക്കുന്നു പോരുന്നു. നീ ഈ സിനിമയിൽ ഒക്കെ കണ്ടിട്ടില്ലേ.

ഒന്ന് നിർത്തിയ ശേഷം അളിയൻ തുടർന്നു.

പിന്നെ ചിലപ്പോൾ പെണ്ണിനോട് എന്തെങ്കിലും സംസാരിക്കാൻ ഉണ്ടോ എന്നവർ ചോദിക്കും. സംസാരിക്കുമ്പോൾ വിക്ക് പോലെ എന്തെങ്കിലും പ്രശ്നം ഉണ്ടോ ഇല്ലയോ എന്നറിയാൻ പണ്ട് ആരോ ഉണ്ടാക്കി വച്ച പരിപാടിയാണ്. നീ പോയി അവളുടെ പേര് ചോദിക്കണം അവള് പേര് പറയും. ഓക്കേ ബൈ പറഞ്ഞിങ്ങു പോരണം അത്ര തന്നെ. എല്ലാം കൂടി ഏറിയാൽ ഒരു അഞ്ചു മിനിറ്റ് അത്രേ ഉള്ളൂ.

 ഹം. രാജേഷ് ഒന്ന് മൂളി

നീ ടെൻഷൻ അടിക്കാതെ എന്റെ രാജേഷേ, ഞാൻ ഇല്ലേ കൂടെ. ചിരിച്ചുകൊണ്ട് അളിയൻ തോളിൽ ഒന്ന് തട്ടി.

അതാ എന്റെ ടെൻഷൻ. ആവശ്യമുള്ള സമയത്ത് നിങ്ങൾ എന്നെ ഇട്ടിട്ടു കടന്നു കളഞ്ഞ പല അനുഭവവും എനിക്കുണ്ട്.

ആ എന്നാ പിന്നെ നിന്റെ അച്ഛനെ കൂടെ കൂട്ടമായിരുന്നല്ലോ. അങ്ങേരു ആകുമ്പോൾ എവിടെയും ചെന്ന് കട്ടയ്ക്ക് നില്കും. നിന്റെ ചേച്ചിയുടെ അതേ സ്വഭാവം.

അയ്യോ വേണ്ടേ. അതിനേക്കാൾ ഭേദം നിങ്ങള് തന്നെയാ. രാജേഷ് ചിരിച്ചുകൊണ്ട് പറഞ്ഞു.

ദേ വീട് എത്താറായല്ലോ. മാപ്പിലേക്ക് നോക്കി രാജേഷ് പറഞ്ഞു.

വലിയ മുറ്റമുള്ള ഒരു ഇരു നില വീട്. വീട്ടിലേക്ക് കയറുന്ന വഴിക്ക് ഇരുവശവും കാഴ്ചപ്പുല്ല് ഭംഗിയായി വെട്ടി നിർത്തിയിരിക്കുന്നു. അതിനപ്പുറം പലതരത്തിലുള്ള റോസാ ചെടികൾ ചട്ടിയിൽ നട്ടിരിക്കുന്നു. അതിരിൽ ചെമ്പരത്തികളും, മൊസാന്തയും, അരളിയും പൂത്തുലഞ്ഞു നിൽക്കുന്നു.

ആഹാ എന്തൊരു പച്ചപ്പും ഹരിതാഭയും, അളിയൻ പറഞ്ഞു

ഹം… മിണ്ടാതെ നടന്നോളണം മനുഷ്യനെ കൊണ്ട് കുഴിയിൽ ചാടിച്ചിട്ടു.., രാജേഷ് അളിയനെ കടുപ്പത്തിൽ ഒരു നോട്ടം നോക്കി അടക്കി പറഞ്ഞു.

കുഴിയിൽ ചാടിക്കാൻ പോണല്ലേ ഉള്ളൂ ഇപ്പോഴേ ഇങ്ങിനെ ദേഷ്യപ്പെട്ടാലോ..

അളിയൻ മൃദുവായ ശബ്ദത്തിൽ രാജേഷിന് മറുപടി കൊടുത്തിട്ടു തങ്ങളെ സ്വീകരിക്കാൻ മുറ്റത്തേക്ക് ഇറങ്ങി വരുന്ന പെൺ വീട്ടുകാരെ നോക്കി വെളുക്കെ ചിരിച്ചു.

ആ വരൂ വരൂ .. വീട് കണ്ടുപിടിക്കാൻ ബുദ്ധിമുട്ടിയില്ലല്ലോ അല്ലേ?

ഏയ് ലൊക്കേഷൻ ഷെയർ ചെയ്തത് കൊണ്ട് ഒട്ടും ബുദ്ധിമുട്ടിയില്ല. പിന്നെ മെയിൻ റോഡിൽ നിന്ന് അധികമില്ലല്ലോ. അളിയൻ തന്നെ മറുപടി പറഞ്ഞു.

ആ അത് തന്നെ. ആ സാധനം ഉള്ളത് കൊണ്ട് ഇപ്പോൾ വഴി തെറ്റില്ല. മക്കള് അകത്തേക്ക് കയറൂ. കൂട്ടത്തിൽ പ്രായമേറെ ചെന്ന മുണ്ടും ജുബ്ബയും ധരിച്ച വൃദ്ധൻ അവരെ ഉള്ളിലേക്ക് ക്ഷണിച്ചു.

പെണ്ണിന്റെ അപ്പൂപ്പൻ ആയിരിക്കും. രാജേഷ് മനസ്സിൽ ചിന്തിച്ചു.

ക്രീം കളർ പാന്റും നീല ഷർട്ടും ആണ് അവൻ ധരിച്ചിരിക്കുന്നത്. പടിയിൽ ഷൂസ് ഊരി ഇടാൻ നേരം. ഷർട്ട് ടക് ഇൻ ചെയ്തിരിക്കുന്നത് ശരിയായി ആണോ എന്ന് അവൻ ഒന്നുകൂടി ശ്രദ്ധിച്ചു ഉറപ്പാക്കി. മനസ്സിൽ ഒരു ആത്മധൈര്യം ഉണ്ടാക്കി തല ഉയർത്തിപ്പിടിച്ചു അകത്തേക്ക് കയറി.

ഹാളും ഡൈനിംഗ് ഏരിയയും ഒരുമിച്ചു ചേർന്ന ഇടത്തേക്കാണ് അവരെ ക്ഷണിച്ചു ഇരുത്തിയത്.  അവിടെ കുറച്ചു പേര് സോഫയിലും കസേരയിലുമായി ഇരിക്കുന്നു. എല്ലാവരും അവരെ നോക്കുന്നു. അളിയൻ ആണെങ്കിൽ ഒരു ആർട്ടിഫിഷ്യൽ  ചിരി ഫിക്സ് ചെയ്തു തല അങ്ങോട്ടും ഇങ്ങോട്ടും തിരിക്കുന്നു. രാജേഷ് അളിയന്റെ അടുത്തായി ഇരിപ്പ് ഉറപ്പിച്ചു.

ഒരു പരിചയവുമില്ലാത്ത ഒരു കൂട്ടം ആളുകൾക്കിടയിൽ അവർ ഇരുന്നു. അവരുടെ അർത്ഥമില്ലാത്ത ചോദ്യങ്ങൾക്ക് മറുപടി കൊടുക്കുന്നു.

രാജേഷ് ചുറ്റും ഒന്ന് നോക്കി. നീല പെയിൻറ് അടിച്ച ചുമരിൽ കുറച്ചു ഫ്രൈയിം ചെയ്ത ചിത്രങ്ങൾ. കേരള സർക്കാരിൻറെ ഒരു കലണ്ടർ.

എന്നാപ്പിന്നെ ചായ എടുക്കാം അല്ലേ. പെൺകുട്ടിയുടെ അച്ഛൻ എല്ലാവരോടുമായി പറഞ്ഞു.

ആ ചായ ഇങ്ങോട്ട് എടുത്തോളൂ . അപ്പൂപ്പൻ എണീറ്റ് പോയി അകത്തെ മുറിയിലേക്ക് ചെന്ന് പറയുന്നത് രാജേഷ് കേട്ടു. അതായിരിക്കും അടുക്കള.

ചായയുമായി അവൾ ഇപ്പോൾ വരും. രാജേഷിന്റെ ചങ്കിടിപ്പ് കൂടി.

പക്ഷെ വന്നത് നല്ല ഉയരവും കട്ടി മീശയുമൊക്കെയുള്ള ഒരുത്തൻ ആയിരുന്നു. ബലിഷ്ഠമായ അവന്റെ കൈകളിൽ ഒരു പൂ പോലെ ചായ കപ്പുകൾ നിരന്ന ട്രേ പിടിച്ചിരുന്നു. അതവൻ ഒരു മന്ദസ്മിതത്തോടെ  രാജേഷിന് നേർക്ക് നീട്ടി.

ങേ.. ഇതാരപ്പാ. രാജേഷ് കണ്ണ് മിഴിച്ചു അളിയനെ നോക്കി. അളിയൻ രംഗം പന്തിയല്ലെന്ന് കണ്ടു  വേറെ എങ്ങോ നോക്കി. ഇനി എങ്ങാനും.. ഛെ അതാവാൻ വഴിയില്ല.

അവരുടെ മുഖഭാവം കണ്ടു അപ്പൂപ്പൻ വേഗം പറഞ്ഞു. കുട്ടി ഇപ്പോൾ വരും കേട്ടോ ഇത് അവളുടെ ചേച്ചിയുടെ ഭർത്താവ്. ആർമിയിലാ.

ഹൊ ആശ്വാസമായി. രാജേഷ് ചായ കപ്പ് എടുത്തു.

ഹാ അപ്പോൾ കുപ്പിക്ക് മുട്ടില്ല. അളിയൻ മനസ്സിൽ പറഞ്ഞു.

ആർമിക്കാരന്റെ പിന്നാലെ കുട്ടിയുടെ അമ്മ പലഹാരങ്ങളുമായി വന്നു. എന്തൊക്കെ ഐറ്റംസ് ഉണ്ടെന്ന ആകാംഷയോടെ  അതിലേക്ക് നോക്കിയ രാജേഷിനെ അളിയൻ ചെറുതായി ഒന്ന് മുട്ടി. അവൻ തല ഉയർത്തി അളിയനെ നോക്കിയപ്പോൾ അളിയൻ ഹാളിലേക്ക് വന്ന പെൺകുട്ടിയെ കണ്ണ് കൊണ്ട് ചൂണ്ടി കാണിച്ചു.

ഇളം നീല ചുരിദാർ ധരിച്ച വെളുത്തു മെലിഞ്ഞ ഒരു പെൺകുട്ടി. നീണ്ട മുടി വിടർന്ന കണ്ണുകൾ. തന്നോളം പൊക്കം. ഒറ്റ നോട്ടത്തിൽ രാജേഷ് ഇത്രയും മനസിലാക്കി. അവൾ കാൽ വിരൽ കൊണ്ട് ചിത്രം വരയ്ക്കുന്നുണ്ടോ എന്നറിയാൻ അവൻ തറയിലേക്ക് നോക്കി.

“ആ അവർക്ക് എന്തേലും തനിച്ചു സംസാരിക്കാൻ ഉണ്ടെങ്കിൽ ആവാം അല്ലേ “

ആരാണത് പറഞ്ഞത് രാജേഷ് ചുറ്റും നോക്കി.

ആ ആവാം ആവാം. അപ്പൂപ്പൻ അതും പറഞ്ഞു ഒരു കള്ളച്ചിരി ചിരിച്ചു. മോൻ അങ്ങോട്ട് ചെന്നോളൂ

എങ്ങോട്ട്?. രാജേഷ് അളിയനെ നോക്കി. അളിയൻ കണ്ണിറുക്കി കാണിച്ചു പഴയ ചിരി ഫിറ്റ് ചെയ്തു മറ്റുള്ളവരെ നോക്കി.

രാജേഷ് അവളെ നോക്കി. തന്നെ വെയിറ്റ് ചെയ്‌തെന്നപോലെ അവൾ സ്റ്റെയർ കേസിന് സമീപം നിൽക്കുകയാണ്. അവൻ അങ്ങോട്ട് നടന്നു

ബാൽക്കണിയിൽ അവൾ അവനിരിക്കാൻ ഒരു കസേര നീക്കിയിട്ടു. മറ്റൊന്നിൽ അവളും ഇരുന്നു.

നല്ല കാറ്റ് മുഖത്തേക്ക് അടിക്കുന്നു. പാറി വീഴുന്ന മുടിയിഴകൾ അവൾ കൈ കൊണ്ട് ഒതുക്കി അവനെ നോക്കി പുഞ്ചിരിച്ചു.

അവനു ആകപ്പാടെ ഒരു വല്ലായ്മ തോന്നി. തൊണ്ടയിൽ വെള്ളം വറ്റുന്നത് പോലെ. ശൊ ഇനി എന്ത് ചെയ്യും. പേര് ചോദിച്ചിട്ട് വേഗം സ്ഥലം വിടാം. അവൻ മനസ്സിൽ ചിന്തിച്ചു.

എന്താ പേര്.

അശ്വതി,  അവൾ പേര് പറഞ്ഞു.

എന്റെ പേര് രാജേഷ്.

അറിയാം, അവൾ പറഞ്ഞു.

ഓ അച്ഛൻ പറഞ്ഞുകാണും അല്ലേ ?

അല്ല അതിന് മുന്നേ അറിയാം. ചേട്ടൻ SN കോളേജിൽ MA സെക്കൻഡ് ഇയറിനു പഠിക്കുമ്പോൾ ഞാൻ  ഫസ്റ്റ് ഇയർ ഡിഗ്രിക്ക് ജോയിൻ ചെയ്തിരുന്നു.

അയാൾ കണ്ണ് മിഴിച്ചു അവളെ നോക്കി. അപ്പോൾ കുറേ വർഷങ്ങൾ പുറകിലേക്ക് പോയി.

——————————————————–

MA സെക്കൻഡ് ഇയർ ക്ലാസ് മുറിയിലെ ബെഞ്ചിൽ രാജേഷിന് അടുത്തിരുന്ന അവന്റെ കൂട്ടുകാരൻ സാബു പറഞ്ഞു.

എടാ നമ്മുടെ ഈ കോളേജിന് വലിയ അപമാനമാണ് നീ.

ഉച്ചയൂണ് കഴിഞ്ഞു പാത്രം കഴുകി ബാഗിൽ വച്ചുകൊണ്ടു നിന്ന മിനി അത് കേട്ട് സാബുവിനെ നോക്കി പറഞ്ഞു.

എന്താടാ അവനൊരു കുഴപ്പം. നല്ല സ്വഭാവം ഇല്ലേ, സൗന്ദര്യം ഇല്ലേ ? പിന്നെന്താ. ങാ പിന്നെ നിന്നെപ്പോലെ സപ്പ്ളി ഇല്ല. അത് വേണമെങ്കിൽ ഒരു കുറവായി കാണാം.

അതല്ല മിനി. ദേ കോളേജ് ജീവിതം ഇനി ഒരു വർഷം കൂടിയേ ഉള്ളൂ. ഇവൻ ഇതുവരെ ഒരു പെണ്ണിനെ പ്രേമിച്ചിട്ടില്ല എന്നതോ പോട്ടെ ഒന്ന് വായിനോക്കാൻ എങ്കിലും കൂടെ വരണ്ടേ ? ഇവനൊക്കെ എന്തിനാണാവോ ഇത്രയും സൗന്ദര്യം കൊടുത്തത്.

ഒന്ന് നിർത്തി അവൻ ഇതും കൂടി കൂട്ടിച്ചേർത്തു.

എനിക്ക് തോന്നുന്നത് മിനീ..  ഇവന്  ജെനെറ്റിക്കൽ ആയി എന്തോ പ്രശ്നം ഉണ്ടെന്നാണ്.

ഹം മതിയെടാ നിർത്ത്. കുറെ നേരം ആയല്ലോ തുടങ്ങിയിട്ട്. രാജേഷിന്റെ മുഖം ഇരുണ്ടു.

രാജേഷെ നീ ഇതൊന്നും കാര്യമാക്കണ്ട കേട്ടോ. ഏത് പെണ്ണും നിന്നെ ഇഷ്ടപ്പെടും നീ ഒന്ന് പ്രൊപ്പോസ് ചെയ്‌താൽ മതി.

അതിന് ഇവന് പരിചയമില്ലാത്ത ഒരു പെണ്ണിന്റെ അടുത്ത് പോയി നില്ക്കാൻ പോലും പറ്റില്ലല്ലോ, വിറയ്ക്കില്ലേ..

സാബു വീണ്ടും അവനെ കളിയാക്കി.

ഡാ ഇന്ന് ഇവന്റെ കളിയാക്കൽ അവസാനിപ്പിക്കണം..നീ ഇങ്ങോട്ട് വന്നേ  ഇതും പറഞ്ഞു മിനി ചെന്ന് രാജേഷിന്റെ കയ്യിൽ പിടിച്ചു എഴുന്നേൽപ്പിച്ചു.

ഡി എന്താടി ? എവിടെ പോണ്.  ഒന്നും പിടി കിട്ടാതെ രാജേഷ് മിനിയെ നോക്കി ചോദിച്ചു.

നമുക്ക് ഫസ്റ്റ് ഇയറിന്റെ ക്ലാസ് വരെ ഒന്ന് പോകാം. അവിടെ നീ ഏതെങ്കിലും ഒരു പെണ്ണിനെ പ്രൊപ്പോസ് ചെയ്തു കാണിക്കണം.

മിനി നീ എന്തൊക്കെയാ ഈ പറയുന്നത് ? നിനക്ക് അറിയില്ലേ എന്നെ. സ്‌കൂൾ കാലം തൊട്ടു എന്നോടൊപ്പം പഠിക്കുന്നതല്ലേ നീ. രാജേഷ് മിനിയുടെ മുഖത്തേക്ക് ദയനീയമായി നോക്കി.

അതുകൊണ്ടാടാ പറയണത്. നീ ഇനിയും ഇങ്ങിനെ ഇരുന്നാൽ പറ്റില്ല. മിനി അവനെ വലിച്ചു കൊണ്ട് ഫസ്റ്റ് ഇയർ ഡിഗ്രി ക്ലാസ്സിലേക്ക് നടന്നു. സാബുവും കൂട്ടുകാരും അത് കണ്ടു അവരുടെ പുറകേ വിട്ടു.

ഫസ്റ്റ് ഇയറിന്റെ ക്ലാസ്സിലേക്ക് കയറിയപ്പോൾ തന്നെ രാജേഷിന്റെ കൈ തണുത്തുറഞ്ഞു മഞ്ഞുപോലെ ആയത് മിനി അറിഞ്ഞു. അവൾ രാജേഷിന്റെ കൈ വിട്ടിട്ട് ക്ലാസ്സിനെ നോക്കി പറഞ്ഞു.

അറ്റൻഷൻ ഗേൾസ്. നിങ്ങളിൽ ഒരാളെ ഈ ചേട്ടന് ഇഷ്ടമാണ്. ചേട്ടൻ ഇപ്പൊൾ അയാളെ പ്രൊപ്പോസ് ചെയ്യാൻ പോകുകയാണ്. ദയവായി ശബ്ദം ഉണ്ടാക്കാതെ സഹകരിക്കുക.

പിള്ളേരെല്ലാം അന്തം വിട്ടു അവരെ നോക്കി.

ഇവൾ എന്തൊക്കെയാണ് ഈ പറയുന്നത്.. രാജേഷിൻറെ കാലുകൾ തറയിൽ ഉറയ്ക്കുന്നുണ്ടായിരുന്നില്ല അവൻ വീണ്ടും ദയനീയമായി മിനിയെ നോക്കി.

ഡാ ഒരാളെ സെലക്ട് ചെയ്തു I LOVE YOU എന്ന് പറയെടാ. മിനി അവനോട് അടക്കം പറഞ്ഞു .

മിനി ഞാൻ ആരെ സെലക്ട് ചെയ്യാൻ? എനിക്ക് കയ്യും കാലും വിറയ്ക്കുന്നു. രാജേഷ് പതിഞ്ഞ സ്വരത്തിൽ പറഞ്ഞു.

അയ്യേ.. എന്താടാ നീ ഇങ്ങിനെ?

മിനി ചുറ്റും നോക്കി എന്നിട്ട് ഉള്ളതിൽ ഗ്ലാമറായ ഒരു പെൺകുട്ടിയെ അടുത്തേക്ക് വിളിച്ചു.

അവൾ പേടിച്ചു പേടിച്ചു അവരുടെ അടുത്തേക്ക് വന്നു.

രാജേഷെ ഇതിലും നല്ല അവസരം ഇനി കിട്ടില്ല കേട്ടോ. വേഗം പറഞ്ഞോ. ഇതും പറഞ്ഞു മിനി പുറകിലേക്ക് നീങ്ങി.

രാജേഷ് ആ കുട്ടിയുടെ മുഖത്തേക്ക് ഒന്നേ നോക്കിയുള്ളൂ. അവന്റെ കണ്ണിൽ ഇരുട്ട് കയറി പതിയെ കുഴഞ്ഞു അടുത്ത് നിന്ന സാബുവിന്റെ തോളിലേക്ക് ചരിഞ്ഞു.

അമ്പരന്നു പോയ മിനിയെ നോക്കി സാബു ഉറക്കെ പറഞ്ഞു.

ഹാ ഉഗ്രൻ. തെരുവ് നാടകത്തിന്റെ തുടക്കം ഗംഭീരമായി മിനി. ഇത് നമുക്ക് ചെയ്യാം. കൊട് കൈ.

മിനി യാന്ത്രികമായി സാബുവിന് കൈ കൊടുക്കവേ സാബു അവളുടെ ചെവിയിൽ പറഞ്ഞു

സീനിയേഴ്‌സിന്റെ വില കളയാതെ വാടേ വേഗം സ്കൂട്ട് ആകാം…

———————————————-

ചേട്ടാ.. ചേട്ടാ … രണ്ടാമത്തെ വിളി അൽപ്പം ഉറക്കെ ആയിരുന്നു.

അശ്വതിയുടെ വിളി കേട്ട് രാജേഷ് ചിന്തകളിൽ നിന്ന് ഉണർന്നു.

ഹാ സോറി കേട്ടോ.. ഞാൻ എന്തോ ആലോചിച്ചു ഇരുന്നുപോയി.

ഓ ഞാൻ കരുതി അന്നത്തെപ്പോലെ ബോധം കേട്ടതാണെന്ന്. അതും പറഞ്ഞു അവൾ ചിരിച്ചു.

പകരമായി രാജേഷ് ഒരു ചമ്മിയ ചിരി ചിരിച്ചു. അത് എല്ലാവരും അറിഞ്ഞു അല്ലേ?

എല്ലാവരും അറിഞ്ഞോ എന്ന് എനിക്കറിയില്ല പക്ഷേ എനിക്ക് മറക്കാൻ പറ്റില്ലല്ലോ.

അവൾ വീണ്ടും ചിരിച്ചു.

അപ്പൊൾ ഇയാൾ ആണോ? രാജേഷ് ആശ്ചര്യത്തോടെ പകുതിക്ക് നിർത്തി അവളുടെ മുഖത്തേക്ക് ഉറ്റു നോക്കി.

ഉം.. പിന്നെ ആ  വഴിക്ക് കണ്ടിട്ടെ ഇല്ലല്ലോ.. എന്നാലും ഞാൻ കരുതി ഇന്ന് എന്നെ തിരിച്ചറിയുമെന്ന്.

അവൾ ചിരിക്കുന്നു.. ആ നുണക്കുഴികൾ വിടരുന്നു. അതിൽ നിന്ന് പ്രകാശത്തിൻ്റെ മുത്ത് മണികൾ പൊഴിയുന്നു. മുഖത്ത് നിന്ന് മെല്ലെ ഉതിർന്നു വീഴുന്ന അവ അവൻ്റെ ഉള്ളിൽ നിറയുന്നു.

പുറത്തെ വെയിലിൽ നിന്ന്, കറുപ്പും വെളുപ്പും ചിറകുകൾ ഉള്ള രണ്ട് ചിത്രശലഭങ്ങൾ അകത്തേക്ക് പറന്ന് വന്നു. അവ അവരുടെ ചുറ്റും വട്ടമിട്ട്, ബാൽക്കണിയിൽ വച്ചിരുന്ന റോസാ ചെടിയിൽ ചെന്നിരുന്നു.

അവൻ ആ റോസാ ചെടിയിൽ നിന്ന് ഒരു പൂ പൊട്ടിച്ചെടുത്ത്  അവളുടെ നേർക്ക് നീട്ടി..

അവളുടെ മുഖം നാണം കൊണ്ട് ചുവന്നു.

തിരിച്ചു കാറിൽ കയറാൻ നേരം ഒരു കള്ള ചിരിയോടെ അളിയൻ ചോദിച്ചു.

അഞ്ചു മിനിറ്റ് എന്നും പറഞ്ഞു പോയിട്ട് അര മണിക്കൂർ കഴിഞ്ഞാണല്ലോടേ വന്നത്. ഞാൻ ആണേൽ ആ കിളവന്മാരോട് വർത്തമാനം പറഞ്ഞു കുഴഞ്ഞു.

അത് പിന്നെ അളിയാ.. രാജേഷ് പരുങ്ങി.

ഹാ.. അത് പോട്ടെ, നിനക്ക് കുട്ടിയെ ഇഷ്ടപ്പെട്ടില്ല എന്ന് അച്ഛനോട് ഞാൻ പറയട്ടെ?

അയ്യോ ചതിക്കല്ലേ..

അവർ പൊട്ടിച്ചിരിച്ചുകൊണ്ട്  കാറിലേക്ക് കയറുന്നത് അവൾ  നോക്കി നിന്നു.

Post Views: 49
4
Kumar S

5 Comments

  1. Nisha Pillai on March 11, 2024 10:32 AM

    സ്നേഹം ❤️🙏

    Reply
    • Kumar S on March 11, 2024 7:39 PM

      😊🙏

      Reply
      • Aparna on March 22, 2024 11:24 AM

        ❤️❤️ ഇഷ്ടായീ…

        Reply
  2. Joyce Varghese on March 11, 2024 6:29 AM

    നല്ല കഥ. 👌👏

    Reply
    • Kumar S on March 11, 2024 7:39 PM

      നന്ദി 😊🙏

      Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.