Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • കിട്ടാതെ പോയ മാതൃസ്നേഹം വീണ്ടും ലഭിച്ചപ്പോൾ
  • അമ്മയെന്ന അത്ഭുതം
  • മാതൃത്വം എന്നിലൂടെ
  • Mother’s day
  • അമ്മ
  • ശബ്ദം
  • ഉത്രാടപ്പൂനിലാവ്
  • അമ്മ(എന്റെ അമ്മയുടെ സ്വന്തം ജീവിതത്തിൽ നിന്നും )
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Sunday, May 10
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » അമ്മൂമ്മയുടെ ട്രങ്ക് പെട്ടിയും മോട്ടി സോപ്പും പിന്നെ ഒരു രഹസ്യവും..
ഓർമ്മകൾ

അമ്മൂമ്മയുടെ ട്രങ്ക് പെട്ടിയും മോട്ടി സോപ്പും പിന്നെ ഒരു രഹസ്യവും..

By Meera AnandMarch 11, 2024Updated:March 15, 20243 Comments4 Mins Read110 Views
Bookmark Now
Please login to bookmark Close

No account yet? Register

അതെ, ചില ഓർമ്മകൾ അങ്ങനെയാണ്. അവ കാലങ്ങൾ കഴിയും തോറും കൂടുതൽ തെളിഞ്ഞു വരും. എന്റെ ഒട്ടുമിക്ക കുട്ടിക്കാല ഓർമ്മകളും ബന്ധപ്പെട്ടിരിക്കുന്നത് തെങ്ങോളിൽ എന്ന എന്റെ അമ്മൂമ്മയുടെ വീടിനെ ചുറ്റിപ്പറ്റിയാണ്… പണ്ടെ ഞാനൊരു explorer ആയിരുന്നു. അതായത് കാണാതായ സാധനങ്ങൾ അന്വേഷിച്ചു കണ്ടുപിടിക്കുക, പിന്നെ പുതിയ സാധനങ്ങൾ കണ്ടെത്തുക. അങ്ങനെയുള്ള ഒരു പ്രത്യേക തരം explorer. 

അങ്ങനെ പുതിയ സാധനങ്ങൾ ഒന്നും കണ്ടെത്താനില്ലാതെ വിഷമിച്ചിരുന്ന ഒരു ദിവസം ഞാൻ ഒരു കാഴ്ച കണ്ടു. അമ്മൂമ്മ, അമ്മൂമ്മയുടെ മുറിയിൽ കയറി വാതിൽ അടക്കുന്നു. എന്നിലെ explorer ഉണർന്നു. പതുക്കെ വാതിലിന്റെ അരികിൽ പോയി നിന്നപ്പോൾ മുറിക്കുള്ളിൽ എന്തോ ഒരു പെട്ടി തുറക്കുന്നതുപോലെ ഉള്ള ശബ്ദം കേട്ടു. ഉടൻ തന്നെ അടയ്ക്കുന്ന ശബ്ദവും കേട്ടു. പിന്നാലെ വാതിലും തുറന്നു. അമ്മൂമ്മ അൽപ്പം ധൃതിയിൽ പുറത്തേക്ക് പോയി. കൈയിൽ എന്തോ ഉണ്ട്. ഭാഗ്യം! എന്നെ കണ്ടില്ല. അടുക്കള പുറത്ത് ആരോടോ സംസാരിക്കുന്ന ശബ്ദവും കേട്ടു. അത് പോസ്റ്റോഫീസിൽ നിന്നും RD പിരിക്കാൻ വരുന്ന കൃഷ്ണമ്മ ചേച്ചി ആണെന്ന് ശബ്ദത്തിൽ നിന്നും മനസ്സിലായി. അപ്പോൾ അതാണ് കാര്യം. കൃഷ്ണമ്മ ചേച്ചിക്ക് പൈസ കൊടുക്കാനാണ് അമ്മൂമ്മ ധൃതിയിൽ പുറത്തേക്ക് പോയത്. പക്ഷെ. ആ പെട്ടി. ഇത്രയും നാൾ ഞാൻ ആ മുറിയിൽ അങ്ങനെയൊരു പെട്ടി കണ്ടിട്ടേ ഇല്ല. അതെവിടെയാണൊ എന്തൊ?. എന്നിലെ explorer ക്ക് അന്ന് ഉറങ്ങാൻ കഴിഞ്ഞില്ല. അത് കണ്ടെത്തണം. അത് മാത്രം പോര. പിന്നെ. അതിലെന്താണെന്നറിയുകയും വേണം. 

അങ്ങനെ “ഓപ്പറേഷൻ ട്രങ്ക് പെട്ടി ” എന്ന മിഷൻ അവിടെ ആരംഭിച്ചു. ആദ്യം പോയി അടുക്കളയിൽ നോക്കി. കാരണം അമ്മൂമ്മ ഉടൻ മുറിയിലേക്ക് വരുമൊ എന്നറിയണമല്ലൊ. ഭാഗ്യം ! അമ്മൂമ്മയും മേരി ചേച്ചിയും എന്തോ കാര്യമായ ജോലിയിൽ ആണ്. അതുകൊണ്ട് ഉടനെ മുറിയിലേക്ക് വരാൻ സാധ്യതയില്ല. ഒറ്റ ഓട്ടത്തിന് അമ്മൂമ്മയുടെ മുറിയിൽ എത്തി. അവിടെ ആകെ നോക്കിയിട്ടും ഒരു പെട്ടിയും കണ്ടെത്തിയില്ല. എന്നാലും അതെവിടെ ആയിരിക്കും?. ഇനി കട്ടിലിന്റെ താഴെ കൂടെയെ നോക്കാൻ ബാക്കിയുള്ളു. പതുക്കെ കട്ടിലിന്റെ താഴെ നൂണ്ടു കയറി. അധികം നിരങ്ങേണ്ടി വന്നില്ല. അതാ ഇരിക്കുന്നു നമ്മുടെ കഥാപാത്രം! അമ്മൂമ്മയുടെ കറുത്ത ട്രങ്ക് പെട്ടി ! ഹമ്പട ! കണ്ടാൽ ഒരു ഗമയൊക്കെയുണ്ട് !! മെല്ലെ നൂണ്ടു തിരിച്ചിറങ്ങി. പതുക്കെ ശബ്ദമുണ്ടാക്കാതെ പെട്ടി വലിച്ചു കട്ടിലിന്റെ പുറത്തെത്തിച്ചു. ഹൊ!! പകുതി ജോലി കഴിഞ്ഞു. എന്തു കഷ്ടപ്പാടാ അല്ലെ? പിന്നെ എല്ലാം എന്നിലെ explorer ക്കു വേണ്ടിയാണെന്നോർക്കുമ്പോൾ. 

ഇനി അടുത്ത മിഷൻ എങ്ങനെ ആ പെട്ടി ശബ്ദമുണ്ടാക്കാതെ തുറക്കാം എന്നുള്ളതാണ്. ഒരു വിധത്തിൽ അത് തുറന്നു. ഇതുവരെ എല്ലാം ശുഭം. പെട്ടി തുറന്നതും അതിൽ നിന്നും സമ്മിശ്ര സുഗന്ധങ്ങൾ പുറത്തേക്ക് വന്നു. പെട്ടിയുടെ ഒരു സൈഡിൽ അമ്മൂമ്മയുടെ അലക്കി മടക്കിയ സെറ്റ് മുണ്ടുകൾ അടുക്കി വച്ചിരിക്കുന്നു. ആഹാ! നല്ല സർഫും ഉജാലയും മത്സരിച്ചു മൂക്കിലേക്ക് തുളച്ചുകയറി! ഒരു നിമിഷം. അതിൽ മയങ്ങി അങ്ങിരുന്നു. അയ്യൊ! ഇങ്ങനെ ഇരുന്നാൽ പറ്റില്ല. അമ്മുമ്മ വരുന്നതിനു മുൻപെ പെട്ടി മുഴുവൻ explore ചെയ്തിരിക്കണം. പക്ഷെ വീണ്ടും മറ്റൊരു സുഗന്ധം ഒറ്റപ്പെട്ട ങ്ങനെ അഹങ്കാരത്തോടെ മാറി നിൽക്കുന്നു. എന്താണത്? പെട്ടിയിൽ ഖനനം തുടങ്ങി. ഒടുവിൽ കൈ ചെന്നെത്തിയത് മറ്റൊരു വിശിഷ്ഠ വസ്തുവിലാണ്.

മോട്ടി സോപ്പ് !!

നല്ല മനോഹരമായ ഇളം റോസ് കവറിൽ ഒരു മുത്തുമാലയുടെ ചിത്രവുമായി, സുന്ദരിയായി മോട്ടി സോപ്പ്. മെല്ലെ അത് തുറന്നു. അപ്പോൾ അതാ ഒരു പ്ലാസ്റ്റിക് കവർ ഉടുപ്പൊക്കെ ഇട്ട് ഇളം റോസ് കളറിൽ വട്ടത്തിൽ ഉരുണ്ട് നമ്മുടെ മോട്ടി സോപ്പ്. കിട്ടിയ പാടെ അതെടുത്ത് മൂക്കിലേക്ക് വലിച്ചു കയറ്റി. ആഹാ ! എന്തൊരു നല്ല സുഗന്ധം !! അപ്പോൾ തന്നെ ഓടിപ്പോയി അത് തേച്ച് കുളിച്ചാലൊ എന്നാലോചിച്ചു. പിന്നെ എന്റെ ദൗത്യം അതല്ലല്ലൊ എന്നോർത്ത് അത് തിരികെ വച്ചു! ഇനി എന്നാണൊ കുളിമുറിയിലെ മാർഗോ സോപ്പ് തീരുന്നത്? അത് തീർന്നിട്ടു വേണം മോട്ടിവച്ചൊരു കലക്ക് കലക്കാൻ. അയ്യോ ! പിന്നേം ദൗത്യം മറന്നു പോകുന്നു. 

അടുത്തതായി കൈ ചെന്നെത്തിയത് ഭദ്രമായി കെട്ടിവെച്ച സെന്റ്. തോമസ് ടെക്സ്റ്റൈൽസിന്റെ ഒരു പ്ലാസ്റ്റിക്ക് കവറിലേക്കാണ്. എല്ലാരും ശ്രദ്ധിക്കു. വളരെ പ്രധാനപ്പെട്ട എന്തോ ആണെന്നുറപ്പ് !! ഒരു explorer തന്റെ കഴിവ് മുഴുവൻ പുറത്തെടുക്കാൻ പോവുന്നു !!വളരെ ശ്രദ്ധയോടു കൂടി അത് തുറന്നു. എന്നെ ഞെട്ടിച്ചു കൊണ്ട് അത് ഒരു കെട്ട് മുടി ആയിരുന്നു. “തിരുപ്പൻ ” എന്ന പേരിൽ അറിയപ്പെടുന്ന വെപ്പുമുടി. അത് തന്നെ. (ഇപ്പോൾ Hair extension Accessories എന്ന പേരിൽ അറിയപ്പെടുന്ന അതേ സാധനം !!. അതെ. അമ്മൂമ്മ പണ്ടേ മോഡേൺ ആയിരുന്നുന്നെ. ) അത് അപ്പോൾ എന്താണെന്ന് അത്ര മനസിലായില്ല. പക്ഷെ തല നന്നായി പുകച്ച് ഒടുവിൽ കണ്ടുപിടിച്ചു. യുറേക്കാ.
അമ്മൂമ്മ അപൂർവ്വമായി മാത്രമെ പുറത്തിറങ്ങാറുള്ളു. അത് പ്രധാനമായും ആർപ്പൂക്കരയിലെ മാടശ്ശേരി വീട്ടിലെ വലിയമ്മൂമ്മയെ (അമ്മൂമ്മയുടെ ചേച്ചി) കാണാനും പിന്നെ കാരാപ്പുഴയിലെ വലിയ വീട്ടിലെ വല്യമ്മാവനെ ( അമ്മൂമ്മയുടെ ചേട്ടൻ ) കാണാനും ആണ്. അപ്പോഴൊക്കെ നല്ല സെറ്റ് മുണ്ടൊക്കെ ഉടുത്ത് മുടി ഏതാണ്ട് ചിത്രശലഭത്തിന്റെ പ്യൂപ്പയുടെ ആകൃതിയിൽ കെട്ടി നല്ല style ൽ ആണ് പോകാറ്. മുടിയെ ഈ ചിത്രശലഭത്തിന്റെ പ്യൂപ്പയുടെ രൂപത്തിലാകാൻ അമ്മൂമ്മയെ സഹായിക്കുന്ന ആ സാധാനമാണ് വളരെ കഷ്ടപ്പെട്ട് ഈ explorer കണ്ടെത്തിയിരുക്കുന്നത്. 

ആഹാ! എത്ര കാലമായി നീണ്ട മുടിക്കായി കൊതിക്കുന്നു. അതിത്ര പെട്ടെന്ന് സാധിക്കുമെന്ന് സ്വപ്നത്തിൽ കരുതിയില്ല അപ്പൊൾ ഇതായിരുന്നല്ലെ അമ്മൂമ്മ രഹസ്യമായി ട്രങ്ക് പെട്ടിയിൽ ഒളിപ്പിച്ചു വച്ചിരുന്നത്. ഹും ! എന്റെ അടുത്താ കളി. ഞാൻ കണ്ടുപിടിച്ചിരിക്കും അപ്പോൾ തന്നെ ആ വിശിഷ്ട സാധനം കൈയിലെടുത്ത്, പെട്ടി കട്ടിലിന്റെ അടിയിലേക്ക് തള്ളിവച്ച് നേരെ കണ്ണാടിയുടെ മുൻപിലേക്കോടി. തലയിലെ നാലും മൂന്നേഴു മുടിയുടെ കൂടെ എന്തൊക്കെയൊ പരാക്രമങ്ങൾ കാട്ടി ആ വിശിഷ്ട വസ്തു ചേർത്തു വച്ചു. ഒപ്പം അത് മുന്നിലേക്കിട്ട് നീളത്തിൽ അറിയാവുന്നതു പോലെ പിന്നിയിട്ടു. പിന്നല്ല. ഫിറ്റ് ചെയ്ത് വന്നപ്പോൾ ഇട്ടിരുന്ന ഉടുപ്പിനേക്കാളും രണ്ട് മൂന്നിഞ്ച് നീളം മുടിക്ക് കൂടുതലുണ്ടൊ എന്നൊരു സംശയം. എന്നാലെന്താ സ്വന്തമായി ഇത്രയും നീളമുള്ള മുടി. ആ പ്രദേശത്താർക്കെങ്കിലുമുണ്ടൊ? എത്രയും വേഗം പോയി അമ്മയുടെ പഴയ, ചുവപ്പിൽ വെളുത്ത വരകളുള്ള ഷിഫോൺ സാരിയുമുടുത്ത് (ഉടുത്തു എന്ന് പറയുന്നതിലും നല്ലത് ചുറ്റി വച്ചു എന്നു പറയുന്നതാകും) പുറകുവശത്തെ ഇറയത്തേക്കിറങ്ങുന്ന വാതിൽ വലിച്ചടച്ച്, അതിൽ സ്കൂളിൽ നിന്നെടുത്തു കൊണ്ടുവന്ന ചോക്കു കഷ്ണം കൊണ്ടെഴുതി, ജലജപ്പാവയെ കണക്കു പഠിപ്പിക്കുന്ന നേരത്താണ് ആ അത്യാഹിതം സംഭവിച്ചത്. അടുക്കള വശത്തു നിന്നും അമ്മൂമ്മ ഓടിവരുന്നു. “ഹൊ! നരകം. ഇന്നു നിന്റെ കടച്ചാണി പിടിച്ച് ഞാൻ തിരിച്ചു വെക്കും” എന്റെ നേരെ ആണെന്നു മനസിലായതും നിലത്തു നിൽക്കാതെ ഞാൻ ഓട്ടം തുടങ്ങി. ഓട്ടത്തിനിടയിൽ ചുവന്ന ഷിഫോൺ സാരി, തിരുപ്പൻ ഇത്യദി വസ്തുക്കൾ വായുവിൽ ഉയർന്ന് പറക്കുന്നുണ്ടായിരുന്നു.

പിന്നെ ഓടുന്നതിനിടയിൽ വീണ്ടും ചില ചോദ്യങ്ങൾ എന്നെ അലട്ടി. അല്ല. എന്താണീ കടച്ചാണി? അമ്മൂമ്മ ഇപ്പം എന്തിനാണൊ അത് തിരിച്ചു വെക്കുന്നത്? അത് നേരെ ഇരുന്നാൽ എന്താ കുഴപ്പം? ഇനിയിപ്പം ആരോടാ ചോദിക്കുക? അമ്മൂമ്മയുടെ ദേഷ്യം മാറുമ്പോൾ അമ്മൂമ്മയോടു തന്നെ ചോദിക്കാം. അല്ലെ?

എനിക്കൊരിക്കൽ കൂടി ആ കുട്ടി explorer ആകണം. അമ്മൂമ്മയെ ദേഷ്യം പിടിപ്പിക്കുന്ന, കുസൃതിക്കാരിയായ ആ കുട്ടി explorer. ആ കാലങ്ങൾ ഇനിയൊരിക്കലും തിരിച്ചു വരില്ലെന്നറിയാമെങ്കിലും. 

മീര✍🏻❤️❤️

Post Views: 26
3
Meera Anand

I am a bangalore based housewife. I love to read & write. I have some passions like jewellery making, bottle art, cooking etc..

3 Comments

  1. Nishiba M on March 25, 2025 12:02 AM

    മനോഹരം. ഹൃദ്യമായ ഓർമ്മകൾ

    Reply
  2. Suma Jayamohan on March 14, 2024 3:34 PM

    “മോട്ടി സോപ്പ് “അമ്മ അലമാരയിൽ ഒളിപ്പിച്ചു വെക്കും കുഞ്ഞനിയനെ കുളിപ്പിക്കാനാണ് പുറത്തെടുക്കുന്നത് നമുക്കെന്താ മോട്ടി സോപ്പു തേച്ചു കുളിച്ചാൽ’…….ഞാനൊരുപാടു വഴക്കിട്ടിട്ടുണ്ട്😀

    Reply
    • Meera Anand on March 16, 2024 1:12 PM

      അതെ .. വളരെ വിലപ്പെട്ട ഒരു സാധനം ആയിരുന്നു അത് 😄❤️

      Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.