Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • കിട്ടാതെ പോയ മാതൃസ്നേഹം വീണ്ടും ലഭിച്ചപ്പോൾ
  • അമ്മയെന്ന അത്ഭുതം
  • മാതൃത്വം എന്നിലൂടെ
  • Mother’s day
  • അമ്മ
  • ശബ്ദം
  • ഉത്രാടപ്പൂനിലാവ്
  • അമ്മ(എന്റെ അമ്മയുടെ സ്വന്തം ജീവിതത്തിൽ നിന്നും )
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Sunday, May 10
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » പറയാതെ വയ്യ.
ജീവിതം സമത്വം സാമൂഹ്യപ്രശ്നങ്ങൾ

പറയാതെ വയ്യ.

By Akhilesh ParameswarMarch 22, 2024Updated:March 25, 20241 Comment2 Mins Read45 Views
Bookmark Now
Please login to bookmark Close

No account yet? Register

Rlv രാമകൃഷ്ണന് നേരേ സത്യഭാമ നടത്തിയ സഭ്യമല്ലാത്ത പരാമർശമാണല്ലോ ചർച്ചാ വിഷയം. അവരുടെ പ്രയോഗങ്ങളോടും വാക്കുകളോടുമുള്ള കടുത്ത വിയോജിപ്പ് അറിയിച്ച് കൊണ്ട് തന്നെ ചിലത് പറയട്ടെ.

നിറത്തോടും ജാതിയോടും അല്ലെങ്കിൽ കുലത്തോടുമൊക്കെയുള്ള എതിർപ്പും അതിന്മേലുള്ള അകറ്റി നിർത്തലും പുരാണങ്ങളിലും വ്യക്തമാക്കപ്പെട്ട ഒന്നാണ്. കുലത്തിൽ താണവനും {നിഷാദൻ} കറുത്തവനുമായി എന്നത് കൊണ്ടാണ് ഗുരു ദ്രോണർ ഏകലവ്യനെ ആയുധ വിദ്യ പഠിപ്പിക്കാൻ തയ്യാറാകാതിരുന്നത്. എന്നിട്ടും ഗുരുവിനെ സങ്കൽപം ചെയ്തു വിദ്യ പഠിച്ച ആ യുവാവിന്റെ കഴിവിനെ നശിപ്പിക്കാൻ ദ്രോണാചാര്യർ പെരുവിരൽ മുറിച്ച് വാങ്ങി.

ഇതേ കുലവും, നിറവുമാണ് ഘടോൽകചനേയും ഒറ്റപ്പെടുത്തിയത്. {പഞ്ചപാണ്ഡവരിൽ രണ്ടാനായ ഭീമസേന പുത്രൻ}. അങ്ങനെ നിറത്തിന്റെ പേരിൽ അപമാനിക്കപ്പെട്ട ആട്ടിയകറ്റപ്പെട്ട അനേകരുണ്ട്, അവരുടെയൊക്കെ കഴിവ് അസാധ്യമായിരുന്നു താനും. എന്നിട്ടും എന്ത് കൊണ്ട് അവരൊക്കെ അവഗണന നേരിട്ടു എന്ന് ചോദിച്ചാൽ ഒറ്റ ഉത്തരമേയുള്ളൂ, തന്നെക്കാൾ മികവുള്ളവരെ അംഗീകരിക്കാനുള്ള മനസ്സില്ലായ്മ.

അർജുനന് വേണ്ടി ഏകലവ്യന്റെ വിരൽ മുറിച്ച് വാങ്ങിയ ദ്രോണർ, നിറം പറഞ്ഞും കുലം പറഞ്ഞും ഘടോൽകചനെ അകറ്റിയ കുന്തി, ഒടുക്കം മഹാഭാരത യുദ്ധത്തിൽ ആ വീരനെ കൊലയ്ക്ക് കൊടുത്ത ശ്രീകൃഷ്ണൻ ഇവരുടെയൊക്കെ മറ്റൊരു ഭാവമാണ് സത്യഭാമ.

പഠിച്ചതോ ശരി പ്രയോഗത്തിൽ വരുത്തരുതെന്ന് പറഞ്ഞപ്പോൾ പ്രയോഗിക്കാൻ അല്ലെങ്കിൽ എന്തിന് ആയുധമെന്ന് മറുചോദ്യത്തിൽ നിന്നാണ് ഏകലവ്യന്റെ പെരുവിരൽ മുറിച്ച് വാങ്ങുകയെന്ന പരിഹാരത്തിലേക്ക് ദ്രോണരെത്തിയത്. അതിന്റെ മറ്റൊരു പതിപ്പ് പോലെയാണ് “ഞാൻ പഠിപ്പിക്കും, പക്ഷേ മത്സരത്തിൽ പങ്കെടുക്കരുതെന്ന് കുട്ടികളോട് {കറുത്ത നിറം ഉള്ളവരോട്} പറയുമെന്ന്” സത്യഭാമ പറഞ്ഞത്.

Rlv രാമകൃഷ്ണന് നേരേ സത്യഭാമ നടത്തിയ പരാമർശങ്ങൾ അവരുടെയുള്ളിൽ അടിഞ്ഞു കൂടിയ വെറുപ്പിന്റെ, അഹങ്കാരത്തിന്റെ അതിലുപരി അസൂയയുടെ ആകെത്തുകയാണ്. തന്നെക്കാൾ ഒരു മാർക്ക് അധികം കിട്ടിയ സഹപാഠിയോട് തോന്നുന്ന അസൂയയല്ല മറിച്ച് തന്നെക്കാൾ കേമനാകുമെന്ന് കണ്ട് മകന്റെ കഴുത്തിന് നേരേ വീതുളി എറിഞ്ഞ ഉളിയന്നൂർ തച്ചനുണ്ടായ അതേ അസൂയ. ഒരവസരം കിട്ടിയാൽ ആ കലാകാരന്റെ കുതികാൽ വെട്ടാനും ഇത്തരക്കാർ മടിച്ചേക്കില്ല.

ഒരു സത്യഭാമയിൽ മാത്രം ഒതുങ്ങുന്നതല്ല ഇവ വർണവെറി, ഒരാൾ മറനീക്കി പുറത്ത് വരുമ്പോഴും എത്രയോ പേർ രംഗത്ത് വരാൻ ബാക്കി നിൽക്കുന്നു.

❗സത്യഭാമയോട്.

കല ദൈവവദത്തമാണ്, അതിൽ സൗന്ദര്യത്തിനല്ല മറിച്ച് അർപ്പണബോധത്തിനാണ് പ്രാധാന്യം. നിങ്ങൾ എത്രയൊക്കെ അധിക്ഷേപിച്ചാലും ഉത്തമനായ ഒരു കലാകാരനെ, അയാളുടെ അർപ്പണബോധത്തെ, കഴിവിനെ ഇല്ലായ്മ ചെയ്യാൻ സാധിക്കില്ല.

താണ്ഡവമാടിയ പരമശിവൻ ചുടല ചാമ്പൽ പൂശി കറുപ്പ് നിറം പൂണ്ടവനാണ്, വേണുവൂതി നൃത്തം ചെയ്ത ശ്രീകൃഷ്ണനും കറുപ്പായിരുന്നു. ദൈവങ്ങളെ വിടാം, ലോകം കണ്ട അനേകം വിശിഷ്ട വ്യക്തികൾ കറുപ്പായിരുന്നു. എന്തിനേറെ ഒന്ന് കണ്ണടച്ചാൽ കറുപ്പല്ലേ, പിന്നെ എന്തിനാണ് ഹേ ഈ അസഹിഷ്ണുത.

❗Rlv രാമകൃഷ്ണനോട്.

താങ്കൾ നല്ലൊരു കലാകാരനാണ്, കഴിവുള്ള വ്യക്തിയാണ്, താങ്കളുടെ കഴിവിൽ സ്വയം വിശ്വാസമുള്ളിടത്തോളം കാലം മറ്റുള്ളവരുടെ വിലകുറഞ്ഞ ജല്പനങ്ങൾക്ക് ചെവി കൊടുക്കേണ്ടതില്ല.

❗സത്യഭാമയുടെ പരാമർശങ്ങൾക്ക് നേരേ പ്രതിക്ഷേധിക്കുന്ന ചിലരെപ്പറ്റിക്കൂടി പറയാതെ വയ്യ.

RLV ക്ക് നേരേ സത്യഭാമ ഉപയോഗിച്ചതിനേക്കാൾ എത്രയോ മോശപ്പെട്ട വാക്കുകളിലൂടെയാണ് പലരും പ്രതികരിക്കുന്നത്, വർണ അധിക്ഷേപം നടത്തിയ അവർക്കെതിരെ അതിനേക്കാൾ വലിയ വർണ, ജാതി അധിക്ഷേപമാണ് പലരും നടത്തുന്നത്.

ദ്വയാർത്ഥ പദങ്ങളും ചീത്ത വിളികളും കൊണ്ട് നിറച്ച പോസ്റ്റുകളിൽ മുഴുവൻ തിങ്ങി നിൽക്കുന്നത് സത്യഭാമ നടത്തിയതിനേക്കാൾ വളരെ മോശപ്പെട്ട വാക്കുകൾ, ആക്ഷേപങ്ങൾ എന്നിട്ട് പ്രതിക്ഷേധമെന്ന് പേരും.

മുൻമന്ത്രി എം. എം. മണിയെ കരിങ്കുരങ്ങെന്ന് വിളിച്ച / ഇന്നും വിളിക്കുന്ന, അവസരം കിട്ടുമ്പോളെല്ലാം അദ്ദേഹത്തെ നിറം പറഞ്ഞു ആക്ഷേപിക്കുന്ന പലരുടേയും പോസ്റ്റുകളിൽ ഇന്ന് കറുപ്പിനോടുള്ള സ്നേഹം നിറഞ്ഞു തുളുമ്പുന്നത് കണ്ടു. എം എം മണിയെ മാത്രമല്ല മറ്റ് പലരോടും രാഷ്ട്രീയപരമായും അല്ലാതെയും വിയോജിപ്പ് ഉണ്ടാകുമ്പോൾ ഇത്തരം ബോഡി ഷെയ്മിങ് നടത്തുന്നവരാണ് ഇപ്പോൾ പുതിയ നിലപാട് കൊണ്ട് വന്നിരിക്കുന്നത്. ഇതൊക്കെ എന്ത് പ്രഹസനമാണ് സജി എന്ന് ചോദിക്കാതെ വയ്യ.

Post Views: 30
2
Akhilesh Parameswar

Novelist Script Writer Blogger Writer of Grandha yakshi and Ezham Pournami.

1 Comment

  1. sabira latheefi on March 22, 2024 2:49 PM

    സത്യഭാമ വളരെ മോശം ഭാഷയിൽ ഒരാളെ അവഹേളിച്ചു. പകരം നമ്മൾ അതിനേക്കാൾ മോശം ഭാഷയിൽ അവരെ തെറി വിളിച്ചു, പതിനായിരങ്ങൾ അവർ ചെയ്ത അതെ കാര്യം ചെയ്തു. ഇതിൽ ആരാണ് നല്ലവർ. നിങ്ങളിൽ പാപം ചെയ്യാത്തവർ കല്ലെറിയട്ടെ എന്ന തീരുമാനമായാൽ നമ്മിൽ എത്ര പേർ ഉണ്ടാവും അവരെ തെറി വിളിക്കാൻ ബാക്കി. അറിഞ്ഞോ അറിയാതെയോ വംശീയതയും വർണീയതയും ഒക്കെ നാമും കൊണ്ടു നടക്കുന്നുണ്ട്. അന്യരെ അവരുടെ കുറവുകളുടെ പേരിൽ (കുറവുകൾ എന്ന് നാം കണക്കാക്കുന്നവ അത് അങ്ങനെയാവാൻ അവരൊരിക്കലും കാരണക്കാരും ആയിരിക്കില്ല )ചവുട്ടി താഴ്ത്താറുണ്ട്. ഇതേ ആളുകൾ ഇങ്ങനെ എന്തെങ്കിലും വൈറൽ ആകുമ്പോൾ ഉറഞ്ഞു തുള്ളി വരാറുണ്ട്. ഞാനൊരിക്കലും സത്യഭാമയെ ന്യായികരിക്കുകയല്ല. പക്ഷെ ഒരു തെറ്റിനെ ഇല്ലാതെക്കേണ്ടത് അതെ പോലെ തിരിച്ചടിച്ചു കൊണ്ടല്ല എന്ന് മനസിലാക്കണം

    Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.