Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • കിട്ടാതെ പോയ മാതൃസ്നേഹം വീണ്ടും ലഭിച്ചപ്പോൾ
  • അമ്മയെന്ന അത്ഭുതം
  • മാതൃത്വം എന്നിലൂടെ
  • Mother’s day
  • അമ്മ
  • ശബ്ദം
  • ഉത്രാടപ്പൂനിലാവ്
  • അമ്മ(എന്റെ അമ്മയുടെ സ്വന്തം ജീവിതത്തിൽ നിന്നും )
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Sunday, May 10
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » മാടമ്പിള്ളിയിലെ സോഫ്റ്റ്‌വെയർ എഞ്ചിനീയർ
അനുഭവം അറിവുകൾ ജോലി നര്‍മം പ്രചോദനം സിനിമ

മാടമ്പിള്ളിയിലെ സോഫ്റ്റ്‌വെയർ എഞ്ചിനീയർ

By Kiran OusephApril 8, 2024Updated:April 13, 20241 Comment8 Mins Read119 Views
Bookmark Now
Please login to bookmark Close

No account yet? Register

നിനക്ക് വർക്ക്‌ ഫ്രം ഹോം ആണല്ലേ. സുഖം ആണല്ലോ. നല്ല കാശും. പണിയെടുക്കാതെ സുഖജീവിതം അല്ലെ. ഭാഗ്യവാൻ.

വീട്ടിലിരുന്നു പണിയെടുക്കുന്ന എല്ലാരും നേരിടുന്ന ചോദ്യങ്ങൾ ആണ്. എന്നാൽ ഈ IT  ഫീൽഡിലെ വർക്കും പ്രേത്യേകിച്ച്  വർക്ക്‌ ഫ്രം ഹോം വല്യ സുഖമുള്ള പരിപാടി ഒന്നുമല്ല. ആദ്യം കുറച്ചു മാസങ്ങൾ നല്ല സുഖമാണെന്ന് തോന്നും. പോകെ പോകെ ഒരു 2 വർഷം ഒരു കസേരയിൽ ചത്ത് കുത്തി ഇരുന്ന് ഒരു ലാപ്ടോപ് കണ്ണും നട്ട് ഇരുന്നു അങ്ങനെ പണിയെടുക്കുന്നത് അത്ര നല്ല എക്സ്പീരിയൻസ് ഒന്നുമല്ല.

പിന്നെ അടുത്ത ചോദ്യം ആണ് ‘അവനോട് ചുമ്മാ കളിക്കാൻ നിൽക്കണ്ട, ഫേസ്ബുക് ഇൻസ്റ്റ അക്കൗണ്ട് ഒക്കെ ഹാക്ക് ചെയ്യുംട്ടാ.’ എന്നെ കണ്ട ഹാക്ക് ഒക്കെ ചെയ്യാൻ കഴിവുള്ള ആളാണെന്നു തോന്നോ എന്ന മീം ആണ് അതിന് റിപ്ലൈ. ഇച്ചിരി കൂടി പരത്തിപറഞ്ഞാൽ സ്റ്റാക്ക്ഓവർഫ്ലോ എന്ന വെബ്സൈറ്റ് ഒരു ദിവസം എങ്ങാനും അടിച്ചുപോയാൽ പെട്ടിം കെടക്കേം എടുത്ത് അടുത്ത വണ്ടിയിൽ കേറി പോവുകേയെ വഴി ഉള്ളു.

പിന്നെ ‘മൈക്രോസോഫ്റ്റ്‌, ഗൂഗിൾ, മെറ്റ പോലെ ഉള്ള കമ്പനികളിൽ ഒക്കെ ജോലിക്ക് നോക്കിക്കൂടെ. ഭയങ്കര ശമ്പളം ആണെന്ന് കേട്ടുല്ലൊ?’ ആഗ്രഹം ഇല്ലാഞ്ഞിട്ടല്ല സ്കൂളിൽ പോയാലെ കോളേജിൽ പോകാൻ പറ്റു എന്ന് പറഞ്ഞ പോലെ ആണ് അവന്മാർ ഒക്കെ. ഉണ്ടാകുന്ന ഓരോ ടെക്നോളജി ഒക്കെ മാനത്തെ സ്റ്റാർസ് പോലെ ആണ്. നോക്കി നിന്ന് അത്ഭുതപ്പെടാനേ പറ്റുള്ളൂ. അല്ലേൽ പിന്നെ കുത്തിയിരുന്ന് പഠിക്കണം. അതൊക്കെ വൻ മെനകെടാണ്.

അപ്പൊ അടുത്ത ചോദ്യം. ‘നിങ്ങൾ ശരിക്കും എന്ത് ജോലിയാ ചെയ്യണേ? സോഫ്റ്റ്‌വെയർ ഉണ്ടാകുന്ന ജോലി ആണോ?’ അതെ ഒരു ദിവസം 5 സോഫ്റ്റ്‌വെയർ മാസത്തിൽ ടാർഗറ്റ് 80 സോഫ്റ്റ്‌വെയർ. എടാ, ഇത് ഇങ്ങനെ ഒന്നുമില്ലടാ. ഒരു ഹോട്ടൽ എടുത്താൽ ഷെഫ്, തൊട്ട് സെർവിങ് ചെയ്യുന്ന ആള് തൊട്ട് മാനേജർ വരെ ഒരു ആള് അല്ലാലോ, അത്‌ പോലെ തന്നെ ആണ്.

ശരിക്കും എന്താ പണി എന്നു ചോദിച്ചാൽ Html, Css, Angular ഉപയോഗിച് Ui app ഉണ്ടാക്കി Spring boot വെച്ച് ബാക്ക്ന്റും MySql വെച്ച് ഡാറ്റബേസും ഉള്ള വെബ്അപ്ലിക്കേഷൻസ് ഉണ്ടാക്കുന്ന… ശ്യേ, എന്ത് കോപ്പ് ആണ് ഇതൊക്കെ എന്ന് തോന്നുന്നുണ്ടെങ്കിൽ വളരെ സിമ്പിൾ ആയിട്ട് പറയാം

ഫേസ്ബുക്കിന്റെ എക്സാമ്പിൾ നോക്കുക ആണെങ്കിൽ അവന്മാർ എന്ത് ടെക് ആണ് എന്ന് ഉപയോഗിക്കുന്നത് എന്ന് അറിയില്ലെങ്കിലും ഒരു സാമ്പിൾ പോലെ പറയുക ആണെങ്കിൽ നല്ല വൃത്തിയായി ഡിസൈൻ ചെയ്യാൻ അറിയുന്ന ആൾകാർ ഉണ്ടാക്കി തരുന്ന ഡിസൈൻ എടുത്ത്, അതിൽ ഇമെയിൽ , പാസ്‌വേഡ് അടിക്കുന്ന ഫീൽഡുകളിൽ യൂസർ അടിക്കുന്ന ഡീറ്റെയിൽസ് ഇങ്ങ് എടുക്കും.

ഇമെയിൽ അടിക്കാൻ പറയുന്നിടത് എന്തേലും ഇഷ്ടമുള്ളത് അടിച്ചു വെച്ചാൽ ‘ഇതൊന്നും പറ്റില്ല നഹി ന്ന് പറഞ്ഞാൽ നഹി. പോയി റെഡി ആക്കിയിട്ട് വരാൻ’ പറയുക, പാസ്സ്‌വേർഡ്‌ ഇൽ ഉപ്പും മുളകും പാകത്തിന് ഉണ്ടോ? ശ്യേ ക്യാപിറ്റൽ സ്മാൾ ലെറ്റർ നമ്പർ പ്രേത്യേക characters ഒക്കെ ഉണ്ടോ ന്നു നോക്കി ലെങ്ത് തൂക്കി നോക്കി ‘ആ ഇത് കൊള്ളാം’ എന്ന് പറഞ്ഞു പാസ്സ്‌വേർഡ് സ്വീകരിക്കുകയും ഇഷ്ടപ്പെട്ടില്ലെങ്കിൽ ‘പോയി മാറ്റി എഴുതിട്ട് വാ’ എന്ന് പറഞ്ഞുവിടുക,

നല്ല അടക്കം ഒതുക്കം ഉള്ള ആലുവാമണപ്പുറത് കണ്ടാൽ പോലും വേറെ ആർക്കും ഊഹിക്കാൻ പറ്റാത്ത സുന്ദരിയായ പാസ്സ്‌വേർഡ്‌ ആണേൽ ഒന്നൂടി ആ പാസ്‌വേർഡ് അടുത്ത ഫീൽഡിൽ ചോദിക്കും. നേരത്തെ തന്ന അതെ പാസ്സ്‌വേർഡ്‌ അല്ലേൽ ‘ഇതല്ല നേരത്തെ അടിച്ചത് ഇതല്ല, ഓടി പോയി ഒന്നൂടി നോക്കിയിട്ട് വരാൻ’ പറയുക, എല്ലാം ഓക്കേ ആണെങ്കിൽ ഇമെയിൽ പാസ്‌വേഡ് ഒക്കെ പെറുക്കി കൂട്ടി ഒരു പെട്ടിയിലാക്കി (JSON എന്ന് പറയും) നേരത്തെ പറഞ്ഞ ജാവ ഡെവലപ്പർ ന് അയച്ചു കൊടുക്കും.

ഇപ്പൊ തന്നെ ഡിസൈനർ, UI ഡെവലപ്പർ എന്നിങ്ങനെ ഉള്ള രണ്ട് പോസ്റ്റ്‌ കഴിഞ്ഞു.

ഇനി ജാവ ഇതൊക്കെ വീണ്ടും ശരിയാണോ എന്ന് നോക്കി ഉറപ്പ് വരുത്തും. അതാണ് ശീലം. UI നേ കുടിച്ച വെള്ളത്തിൽ വിശ്വസിക്കരുത് എന്നാണ് പൊതുവെ ഉള്ള ടോക്ക്. അങ്ങനെ ഇമെയിൽ പാസ്‌വേഡ് ഒക്കെ നിയമവിരുദ്ധം ആണെങ്കിൽ ‘ഇതൊന്നും ഇവിടെ നടക്കില്ല താൻ എന്ത് കോപ്പ് ആണ് UI ലു നോക്കിയത്’ എന്ന് പറഞ്ഞു ഒരു ദാക്ഷിണ്യം ഇല്ലാതെ ഇത്ര പൊട്ട ഒരു റിക്വസ്റ്റ് എന്റെ കരിയറിൽ കണ്ടട്ടില്ലെന്നു (Bad Request exception) പറഞ്ഞു ശരിയാക്കിയിട്ട് വരാൻ പറഞ്ഞു വിടും.

ഇനി ഇപ്പൊ എല്ലാം ഒക്കെ ആണെങ്കിൽ ‘ഗുഡ് ബോയ് വെൽക്കം’ പറഞ്ഞു ആ ഡീറ്റെയിൽസ് വെച്ച് ഒരു അക്കൗണ്ട് ഉണ്ടാക്കി പാസ്ബുക്ക് തല്കാലത്തേക്ക് ആരും കാണാതെ ഡാറ്റബേസിൽ എടുത്ത് വെക്കും.

അപ്പൊ നല്ല ഭംഗിയായി ഈ പേരും അഡ്രസ്സും ഒക്കെ എടുത്ത് വെക്കാൻ, പെട്ടന്ന് എടുത്ത് കൊടുക്കാൻ പറ്റുന്ന തരത്തിൽ ഉള്ള മേശയും അലമാരയും(Database and tables) ഒക്കെ ഉണ്ടാക്കുന്ന ഡാറ്റബേസ് ഡെവലപ്പർ ഇവിടെ പണിയെടുക്കും. അവർ അത്‌ നല്ലരീതിയിൽ അടുക്കി പെറുക്കി വെക്കും.

ജാവ ഡെവലപ്പർ എന്നട്ട് നേരത്തെ കൊടുത്ത ഇമെയിൽ ലേക്ക് ‘ഇത് തന്റെ ഇമെയിൽ തന്നെ ആണെന്ന് എന്താ ഉറപ്പ്, ഒരു കാര്യം ചെയ്യാം ഞാൻ താൻ തന്ന മെയിലിലേക്ക് ഒരു മെയിൽ അയക്കാം. താൻ അവിടെ പോയി ഒന്ന് ഉറക്കെ ഒച്ചവെക്ക്. ഒന്ന് ഉറക്കെ ഒച്ച വെച്ചാൽ ഒക്കെ സെറ്റ് ആണ്.’

എന്നാൽ മെയിൽ പോയി ഇത് ഞാൻ ആണ് എന്ന് പറയുന്നത് ഒക്കെ ചടങ്ങ് ആണ് എന്നും പറഞ്ഞു നേരെ ലോഗിൻ ചെയ്യാൻ ഇമെയിലും പാസ്സ്‌വേർഡ്‌ കൊണ്ട് ചിലർ വരും. ‘അപ്പൊ തന്നെ എവിടെയോ കണ്ടിട്ടുണ്ട് പക്ഷെ അങ്ങോട്ട് ഓർമ കിട്ടുന്നില്ല.’ ‘തിരുമേനി മറന്ന്, ഞാൻ നേരത്തെ അക്കൗണ്ട് ഉണ്ടാക്കിയ ആളാണ്.’

‘അമ്പട കേമാ, സണ്ണി കുട്ടാ! അങ്ങനങ്ങു പോയാലോ ? ആ ഇമെയിൽ ഒന്ന് ശരിയാണ് എന്നൊന്ന് പറഞ്ഞാൽ പിന്നെ ധൈര്യമായിട്ട് കേറി പൊന്നോ. അല്ലാതെ ഓടി കേറി വരാൻ ഇത് പാപ്പാളി തറവാട് അല്ല’ എന്ന് തറപ്പിച്ച പറയുന്ന ചടങ്ങാണ്.

മെയിൽ വെരിഫൈ ചെയ്തട്ടില്ലന്ന് പറയേണ്ട ഉത്തരവാദിത്വം ജാവ ഡെവലപ്പർ ന് ആണ്. എന്നാൽ ജാവ ഡെവലപ്പർ കുറച്ച് കടുപ്പിച്ച ഭാഷയിൽ ആണ് പറയുക. അത്‌ ഒന്ന് മിനുസപ്പെടുത്തി ‘അയ്യായ്യോടാ ഈ പൊന്നുമോൻ ഇമെയിൽ വെരിഫൈ ചെയ്തട്ടില്ലാ ഇതൊക്കെ സൂക്ഷിക്കണ്ടേ കുട്ടാ’ എന്ന് മയത്തിൽ പറഞ്ഞു മെയിൽ വെരിഫൈ ചെയ്യാൻ പറഞ്ഞു വിടേണ്ട ഉത്തരവാദിത്വം UI ഡെവലപ്പർനാണ്. അല്ലെങ്കിൽ ചെലപ്പോ ‘അല്ലെങ്കിലും ഈ ആപ്പ് പണ്ടേ ഉഡായിപ്പാ’ എന്ന് പറഞ്ഞു യൂസർ ഇട്ടിട്ട് പോകും. അങ്ങനെ നടന്ന സംഭവം ഉണ്ട്‌.

ഇമെയിൽ വെരിഫൈ ചെയ്‌താൽ സെറ്റ് ‘അമ്പട കേമാ സണ്ണി കുട്ടാ കേറി വാടാ എവിടെ ആയിരുന്നു ഇത്രേം കാലം’ എന്ന് പറഞ്ഞു ആപ്ലിക്കേഷൻ ന്റെ കാര്യങ്ങൾ ഒക്കെ എങ്ങനെ ന്ന് കാണിച്ച് കൊടുക്കുന്ന ചടങ്ങ് ആണ്.

ചിലർ ഒക്കെ ‘ഇതൊക്കെ എനിക്കറിയാം ഞാനേ Bcom first class ആണ്’ എന്നും പറഞ്ഞു ആ ചടങ്ങ് അങ്ങ് സ്‌കിപ്പ് അടിച്ചു പോകും. പിന്നീട് ‘അയ്യോ മറ്റേ സംഭവം എവിടെ ആയിരുന്നു’ ന്നു കുറച്ച് കഴിഞ്ഞു ഗൂഗിൾ ചേട്ടനോട് പോയി ചോദിക്കും. ഇത്തരകാരോട് ഒന്നേ ചോദിക്കാൻ ഉള്ളു, ‘ചോറ് ചോറ് ന്ന് തന്നെയല്ലേ’ ആദ്യമായി ഈ തറവാട്ടിലേക്ക് കേറി വന്നപ്പോ ഞാൻ ചോദിച്ചത്. അക്ഷരം ഒന്നും മാറിപോയിട്ടില്ലലോ.

ആ അപ്പൊ തറവാട്ടിൽ കേറിയാൽ പിന്നെ അതിനകത്തു കുറെ മുറികൾ(Link) ഉണ്ടാകും ഓരോ മുറിയുടെ മുന്നിലും താൻ ആരാ എവിടുന്നാ എന്ത് വേണം എന്ന് ചോദിക്കാൻ ആളുണ്ടാകും. പക്ഷെ ഓരോ സ്ഥലത്തും പേരും അഡ്ഡ്രസ്സും ചോദിച്ചാൽ ആർക്കായാലും ദേഷ്യം വരും. ‘ഇതെന്ത് കോപ്പ്’ എന്ന് പറഞ്ഞു ആള് ഇട്ടിട്ട് പോകാൻ ചാൻസ് ഉള്ളതുകൊണ്ട് തറവാട്ടിലേക്ക് കേറുമ്പോൾ തന്നെ നെറ്റിയിൽ ഒരു സീൽ (Authentication token) അങ്ങ് അടിച്ചു കൊടുക്കും.

മുറിയുടെ കാവൽകാർ ആ സീൽ കണ്ടാൽ ‘കമ’ ന്ന് ഒരു അക്ഷരം ചോദിക്കാതെ കേറ്റി വിടും. പക്ഷെ ഒരു കുഴപ്പം ഉണ്ട്‌ ഈ സീൽ കുറച്ച് കഴിയുമ്പോൾ മാഞ്ഞു പോകും.(Expiry time) പക്ഷെ മാഞ്ഞുപോകാതിരിക്കാൻ ഒരു കാര്യം ഉണ്ട്‌. നമ്മൾ ഇങ്ങനെ ഓരോ മുറിയിൽ കേറി ഇറങ്ങി നടക്കണം അപ്പൊ സീൽ മാഞ്ഞാലും മറ്റേ റൂമിന്റെ കാവൽകരൻ നമ്മൾ അറിയാതെ തന്നെ സീൽ വീണ്ടും വരച്ചുതരും.(Using Refresh Token).

ഇനി എവിടെയെങ്കിലും കിടന്ന് ഉറങ്ങിയാൽ സീൽ വീണ്ടും വരച്ചു തരില്ല. സീൽ മുഴുവൻ മാഞ്ഞു പോയിട്ട് ഉറക്കം എണീറ്റു അടുത്ത മുറിയിലേക്ക് കേറാൻ നോക്കിയാൽ കാവൽകാരൻ തൂക്കിയെടുത്ത പുറത്ത് ഏറിയും. വീണ്ടും ‘താൻ ആരാ? ആരെ കാണണം? എവിടെ നിന്ന് വരുന്നു’ എന്നൊക്കെ ചോദിക്കും. (കുറെ നേരം ചുമ്മാ ഏതെങ്കിലും പേജ് ബ്രൗസറിൽ തുറന്നു വെച്ചിട്ട് കുറച്ച് റിഫ്രഷ് ചെയ്യുമ്പോൾ ലോഗോട്ട് ആകുന്നത് ഇത് കൊണ്ടാണ്)

ഇനി തറവാട്ടിൽ നിൽക്കുമ്പോൾ തന്നെ അഡ്രസ് പേര് ഒക്കെ മാറ്റണമെങ്കിൽ അതിനുള്ള സെപ്പറേറ്റ് മുറി ഒക്കെ തറവാട്ടിൽ ഉണ്ടാകും.(പാസ്സ്‌വേർഡ്‌ ആൻഡ് അകൗണ്ട് ഡീറ്റെയിൽസ് ചേഞ്ച്‌). പുറത്തോട്ട് ഇറങ്ങണ്ട ആവശ്യം ഒന്നും ഇല്ലാ.

ഇനി നേരായ വഴി അല്ലാതെ മേൽക്കൂര പൊളിച്ചു സാമ്യം ഉള്ള സീൽ ഒക്കെ അടിച്ചു വന്നാൽ കാവൽകാർ എപ്പോ പിടിച്ചുന്ന് ചോദിച്ചാൽ മതി. ഒരു ദയയും കൂടാതെ തൂകി എടുത്ത് പുറത്തോട്ട് ഏറിയും.(ഇവിടെയാണ്‌ ഹാക്കിങ് ഒക്കെ വരുന്നത്)

ഇപ്പോൾ പേരും അഡ്രസ്സും ഒന്നും വേണ്ടേ. വിരുന്നുകാരൻ മൊബൈൽ നമ്പർ മതി. UI ടെ ആൾ അത്‌ സൂക്ഷിച്ച് വാങ്ങി JSON ലു പൊതിഞ്ഞു, അങ്ങനെ തന്നെ ജാവടെ ആൾക്ക് കൊടുക്കും. പുള്ളി ഓരോ നിശ്ചിത അക്ക OTP ഉണ്ടാക്കി ഡാറ്റബേസ് ന്റെ ആൾക്ക് സൂക്ഷിക്കാൻ കൊടുത്ത് നേരത്തെ കൊടുത്ത മൊബൈൽ നമ്പറിലേക്ക് അയച്ച്  കൊടുക്കും. വിരുന്നുകാരൻ പുള്ളി OTP തന്നാൽ നേരത്തെ മൈബൈൽ നമ്പർ കൊടുത്ത പോലെ തന്നെ UI ലു കൂടി ജാവടെ ആളിലേക്ക് എത്തും. പുള്ളി ഡാറ്റബേസിന്റെ ആളോട് നെരത്തെ സൂക്ഷിക്കാൻ കൊടുത്ത OTP തിരിച്ചു വാങ്ങി ഒത്തുനോക്കും. ഒക്കെ ആണേൽ കേറിപൊക്കോളാൻ പറയും.

കുറച്ചുകൂടി പുരോഗമിച്ചു ഇപ്പൊ തറവാടിന്റെ മുൻവാതിലിൽ ചെന്ന് മുഖം കാണിച്ചാൽ തന്നെ ആരതി ഉഴിഞ്ഞു അകത്തോട്ടു കൈപിടിച്ചുകേറ്റുന്ന AI ഫ്രീക്കന്മാർ ആണ് കാവൽ നില്കുന്നത്.

അപ്പൊ ഈ ഡിസൈനർ UI ഡെവലപർ ഒരുമിച്ചും ജാവ ഡാറ്റബേസ് ഒരുമിച്ചും ഉള്ള ജോലികൾ ഉണ്ട്‌. സെപ്പറേറ്റ് ഉണ്ട്‌. ഇതൊക്കെ ഒരുമിച്ച് ചെയ്യുന്ന ഫുൾസ്റ്റാക്ക് ഡെവലപ്പർസും ഉണ്ട്‌. ഓരോന്നും സെപ്പറേറ്റ് ആൾകാർ ചെയ്യുന്ന ആൾക്കാരും ഉണ്ട്‌.

ഞാൻ എന്നെ തന്നെ വിളിക്കുന്നത് ഇതിൽ ഫുൾസ്റ്റാക്ക് ഡെവലപ്പർ എന്നാണ്. 😌

ഫുൾസ്റ്റാക്ക് ഡെവലപ്പർ ചെയ്യേണ്ട പണികൾ ഇനിയും ഉണ്ട്‌. അതിന് മുന്നേ വേറൊരു കൂട്ടരും ഉണ്ട്‌. ടെസ്റ്റേഴ്സ് എന്ന് പറയും. അവര് ആരാ കുഴപ്പക്കാർ ആണോ. കുഴപ്പക്കാർ ആണോ ന്ന് ചോദിച്ചാൽ ഡെവലപ്ർസ് ന് പണിയാണ്. അവർ ആണ് നമ്മൾ ചെയ്ത് വെച്ചതിലെ തെറ്റുകുറ്റങ്ങൾ പുറത്തോട്ട് കൊണ്ടുവരുന്നത്.

അക്കൗണ്ട് ഉണ്ടാകുന്നത് തൊട്ട് അവർ ടെസ്റ്റ്‌ ചെയ്യും. പേരും അഡ്രസും ഒക്കെ നിയമവിരുദ്ധമായി കൊടുക്കുന്നത് തൊട്ട് ആപ്ലിക്കേഷൻ തറവാട്ടിലേക്ക് ഇടിച്ചു കേറാൻ വരെ അവർ നോക്കും. നമ്മടെ കാവൽക്കാർക്ക് ശക്തി കുറവ് ആണേൽ ചെലപ്പോ നെരത്തെ പറഞ്ഞ സീൽ ഇല്ലാതെ ഒക്കെ അവന്മാർ ഓരോ റൂമിലേക്ക് ഇടിച്ചു കേറും. എന്നിട്ട് പുറത്ത് വന്നു ‘സെക്യൂരിറ്റി പോരാ ഫുൾ മാറ്റണം’ എന്ന് പറയും.

ഒരുകണക്കിന് അവർ ഉള്ളത് നല്ലതാണ്. അല്ലേൽ തറവാട്ടിലെത്തുന്ന വിരുന്നുകാർ തെറി വിളിച്ചേനെ. ഇതാകുമ്പോൾ വിരുന്നുകാർ വരുന്നതിന് മുന്നേ പ്രശ്നങ്ങൾ ഒക്കെ ടെസ്റ്റേഴ്സ് പറഞ്ഞു തരും. ടെസ്റ്റിംഗ് നും പല രീതികൾ ഉണ്ട്‌. ചെലപ്പോ ഒറ്റ ആള് ഒറ്റക്ക് തറവാട്ടിൽ മുഴുവൻ കറങ്ങും. ചെലപ്പോ ടെമ്പോലും ട്രെയിൻ ലും ഒക്കെ ഒരു ലോഡ് ആൾക്കാരെ കൊണ്ട് വന്നു വാതിലിലോട്ട് ഇടിച്ചു കേറ്റും(load testing). വാതിൽ പൊളിഞ്ഞുപോയാൽ മരം കൊള്ളില്ല വേറെ മരം വെച്ച് വാതിൽ മാറ്റി പണിയാൻ പറയും. ചെലപ്പോ മേൽകുര പൊളിച്ചു കാവൽകരുടെ കണ്ണ് വെട്ടിച്ചു കേറാൻ നോക്കും.

മറ്റേ സീൽ ന്റെ കാര്യം പറഞ്ഞപ്പോൾ ഒരു കാര്യം വിട്ട് പോയി. ചില മുറികളിലേക്ക് മാത്രേ വിരുന്നുകാർക്ക് പ്രവേശനം ഉള്ളു. തെക്കിനി പോലെ ഉള്ള മുറികളിക്ക് ഉള്ള പ്രവേശനം നാഗവല്ലിക്കും തിരുമേനിമാർക്കും മാത്രേ ഉണ്ടാവു. ബാക്കി ഉള്ളവർ അങ്ങോട്ട് ചെന്നാൽ no entry board ഉണ്ടാവും. പ്രവേശനം ഉള്ളവർക്ക് ഉള്ള സീലിനു വിത്യാസം ഉണ്ട്‌.

അപ്പൊ ടെസ്റ്റേഴ്സ്, വിരുന്നുകാരന്റെ സീൽ വെച്ച് തെക്കിനിയിൽ കേറാൻ പറ്റോ ന്നു നോക്കും. കേറിയാൽ നാഗവല്ലിടെ ചെലങ്ക ഒക്കെ എടുത്തോണ്ട് പോകും. പിന്നെ ദുർഗാഷ്ടമി, തലവെട്ട്, സെക്യൂരിറ്റി ബ്രീച്, ഡാറ്റാ ലോസ് അങ്ങനെ ഒരുപാട് പ്രശ്നങ്ങൾ ആണ്.

ഇനി അടുത്ത കൂട്ടർ ആണ് ഡിവോപ്സ് എഞ്ചിനീയർ. സംഭവം തറവാട് നല്ല അടിപൊളി ആയി പണി കഴിഞ്ഞു സന്ദർശനത്തിന് തുറന്നു കൊടുത്തെങ്കിലും ഒരു പ്രശ്നം ഉണ്ട്‌. മാടമ്പളി തറവാട് എന്ന പേര് ആ നാട്ടുകാർക്ക് മാത്രേ അറിയൂ എന്ന് വിചാരിക്കുക. പുറം നാട്ടുകാർ നാഗവല്ലിബിൽഡർസ്.കോം എന്ന അഡ്രസ്സും കൊണ്ടാണ് ആ നാട്ടിലേക്ക് വരുന്നത് എന്നും കരുതുക. അപ്പോ എങ്ങനെ അവർ മാടമ്പിളിയിലേക്ക് എത്തും. ഓട്ടോചേട്ടന്മാരോട് പറഞ്ഞുവെക്കാം. ആരെങ്കിലും നാഗവല്ലിബിൽഡർസ്.കോം ന്റെ പ്രോപ്പർട്ടി ചോയ്ച്ചു വന്നാൽ അവരെ മാടമ്പിളി തറവാട്ടിൽ എത്തിക്കണം എന്ന്.

(ചുരുക്കത്തിൽ എബിസി.കോം എന്ന സൈറ്റ് എടുത്താൽ അതിന്റെ ശരിക്കും ഉള്ള പേരു 192.169.65.6:8080 എന്നൊക്കെ ആകും. അപ്പൊ എബിസി.കോം അടിച്ചാൽ നേരത്തെ പറഞ്ഞ സ്ഥലത്തേക്ക് കൊണ്ട് ഇറക്കാൻ ഉള്ള സംഭവങ്ങൾ ഒക്കെ ഡിവോപ്സ് എഞ്ചിനീയർ സെറ്റ് ആക്കി തരും).

ഇനി 192.169.65.6 എന്നുള്ളത് മാടമ്പിള്ളിയും 8080 ആണ് അങ്ങോട്ടുള്ള വഴിയും എന്ന് കരുതുക. ശരിക്കും 8081, 8082, 8083 അങ്ങനെ കുറെ വഴികൾ മാടമ്പിള്ളിയിലേക്ക് ഉണ്ടെങ്കിലും ഒരു സമയത്തു ഒരു വഴിയേ ഉണ്ടാവൂ. അല്ലാതെ ആരും സഞ്ചരിക്കാത്ത വഴികളിലൂടെ സഞ്ചരിക്കണം എന്നും പറഞ്ഞു 192.169.65.6:8081 ഈ വഴിയിലൂടെ ഓട്ടോചേട്ടൻ ഓട്ടോ ഓടിച്ചാൽ ഒരു അന്തവും കുന്തവും ഇല്ലാതെ ഓടിച്ചോണ്ടിരിക്കാം (Refresh ചെയ്തോണ്ടിരിക്കാം) എന്നല്ലാതെ വേറെ ഒരു കാര്യവും ഉണ്ടാവില്ല. പക്ഷെ നാളെ 192.169.65.6:8081 ഈ വഴി ആണ് ഇച്ചിരി കൂടി പ്രകൃതിരമണീയം എന്ന് മാടമ്പിള്ളികാർക്ക് തോന്നിയാൽ പിന്നെ അങ്ങോട്ട് ആ വഴി ഓടിച്ചാൽ കൃത്യമായി അങ്ങോട്ടെത്തും. മറ്റേ വഴി അടയുകയും ചെയ്യും.

ഇനി ലാസ്റ്റ് ഒരു കാര്യം കൂടി. ദുർഗാഷ്ടമി പോലുള്ള സമയത്ത് മാടമ്പിള്ളിയിലേക്ക് വൻ ജനപ്രവാഹം മുന്നിൽകണ്ടുകൊണ്ട് ഒരു ഫാന്റസി പറയാം. ആള് കൂടുമ്പോൾ എല്ലാരും കൂടി ഒരേ വഴിയേ ഒരേ തറവാട്ടിലേക്ക് പോയാൽ ആകെ ബ്ലോക്ക്‌ ആകും. അപ്പൊ ഫാന്റസി ഇതാണ്, ആള് കൂടുന്നത് അനുസരിച്ച് ഒരോ പുതിയ മാടമ്പിളി ഉണ്ടായികൊണ്ടേ ഇരിക്കും. Exact ഡിറ്റോ കോപ്പി മടമ്പിള്ളികൾ. അതായത് ഒരു മാടമ്പിളി തറവാടിന്റെ ഒരു സമയം 500 പേരെ ഉൾകൊള്ളാൻ പറ്റും എന്നാണെങ്കിൽ 5000 പേരു വന്നാൽ 10 മാടമ്പിളി തറവാടുകൾ ഉണ്ടാകും. ഇതിനെ Load balancing എന്ന് പറയും. ഇനി ഇപ്പൊ നാഗവല്ലി കാരണവരുടെ തല വെട്ടി കഴിഞ്ഞാൽ എല്ലാരും പോയി തുടങ്ങുമല്ലോ. അപ്പോ 5000 പേരിൽ ന്ന് 4500 ആയാൽ ഒരു മാടമ്പിളി തനിയെ മാഞ്ഞുപോകും. അങ്ങനെ കുറഞ്ഞു കുറഞ്ഞു അവസാനം വീട്ടുകാർ മാത്രം ആയാൽ ശരിക്കുള്ള മാടമ്പിളി മാത്രം ബാക്കിയാകും.

അപ്പൊ അങ്ങനെ ഒക്കെ ആണ് കാര്യങ്ങൾ. തറവാട്ടിൽ പണിക്കാർക്ക് പുറമെ തമ്പി അളിയൻ മാനേജ്‌റും ഉണ്ണിത്താൻ team ലീഡും അല്ലി HR ഉം കാട്ടുപറമ്പൻ ഫ്രണ്ട് ഓഫീസ് സ്റ്റാഫും ഒക്കെ ഉണ്ടാകും.

ഇതൊക്കെ ആണ് ജാവ ഫുൾ സ്റ്റാക്ക് വെബ് ഡെവലപ്പർ വിത്ത്‌ അല്പസ്വാല്പം ഡിവോപ്സ് അറിയാവുന്ന ഉള്ള സോഫ്റ്റ്‌വെയർ എഞ്ചിനിയറിന്റെ പണികൾ

Post Views: 37
2
Kiran Ouseph

1 Comment

  1. Jayasree John on April 8, 2024 9:51 PM

    കൊള്ളാം. മിടുക്കൻ.. തനി രാവണൻ. പത്ത് തലയാണിവന്

    Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.