Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • കിട്ടാതെ പോയ മാതൃസ്നേഹം വീണ്ടും ലഭിച്ചപ്പോൾ
  • അമ്മയെന്ന അത്ഭുതം
  • മാതൃത്വം എന്നിലൂടെ
  • Mother’s day
  • അമ്മ
  • ശബ്ദം
  • ഉത്രാടപ്പൂനിലാവ്
  • അമ്മ(എന്റെ അമ്മയുടെ സ്വന്തം ജീവിതത്തിൽ നിന്നും )
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Sunday, May 10
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » കുറുഞ്ഞി പൂച്ചയുടെ വിശ്വാസങ്ങൾ
അറിവുകൾ നര്‍മം സാമൂഹ്യപ്രശ്നങ്ങൾ

കുറുഞ്ഞി പൂച്ചയുടെ വിശ്വാസങ്ങൾ

By Remya PrinceApril 12, 2024Updated:April 17, 202417 Comments3 Mins Read161 Views
Bookmark Now
Please login to bookmark Close

No account yet? Register

സൂര്യനുദിച്ചു.

പ്രകൃതിയിലെ ഓരോ ജീവജാലങ്ങളും പുതിയൊരു പ്രഭാതത്തിലേക്ക് എത്തി നോക്കി.

കുറുഞ്ഞി പൂച്ചയും കണ്ണുകൾ തുറന്നു. ഇന്ന് അവൾക്ക് പത്താം ക്ലാസ്സിലെ പരീക്ഷയാണ്. ഇന്നവൾ രാവിലെ വലതു വശം തിരിഞ്ഞു ശ്രദ്ധിച്ചാണ് എഴുന്നേറ്റത്. അവൾക്കറിയാം ഇടതു വശം തിരിഞ്ഞ് എഴുന്നേറ്റാൽ അനിഷ്ടങ്ങൾ സംഭവിക്കുമെന്ന്.

അവൾ വേഗം തന്നെ റെഡിയായി സ്കൂളിലേക്ക് പോകാനിറങ്ങി. അവൾ പഠിക്കാൻ അത്ര മിടുക്കിയൊന്നുമല്ല. എങ്കിലും പത്താം ക്ലാസിൽ അവൾക്ക് എല്ലാ വിഷയത്തിനും എ പ്ലസ് കിട്ടാനുള്ള സൂത്രം അമ്മ പൂച്ച ചെയ്തു വച്ചിട്ടുണ്ട്.

അത് അമ്മപൂച്ച പൂച്ചദൈവങ്ങളുമായി ഉണ്ടാക്കിയ ഒരു ഉടമ്പടിയാണ്. കുറുഞ്ഞി പൂച്ചയുടെ പരീക്ഷ കഴിയുന്നതു വരെ അമ്മപൂച്ച കാലുകൾ കൂപ്പി നിന്ന് പ്രാർത്ഥിക്കണം എങ്കിൽ അവൾക്ക് എല്ലാ വിഷയത്തിനും എ പ്ലസ് കൊടുക്കാമെന്ന് പൂച്ച ദൈവം സമ്മതിച്ചിട്ടുണ്ട്.

കുറുഞ്ഞി പൂച്ച സ്കൂളിലേക്ക് പതുക്കെ നടന്നു പോകുകയായിരുന്നു. അപ്പോൾ ആണ് അവൾ അതു ശ്രദ്ധിച്ചത് അതാ എതിരെ ഒരു ഇരുകാലി വരുന്നു.

“ദൈവമേ ആകെ പ്രശ്നമായല്ലോ ഒരു വഴിക്കു പോകുമ്പോൾ ഇരുകാലികൾ എതിരെ വരുന്നത് ശുഭകരമല്ല.”

കുറുഞ്ഞി പെട്ടെന്നു തന്നെ റോഡ് മുറിച്ചു കടന്നു അപ്പുറത്തെ വശത്തേക്ക് മാറി നടന്നു.

അപ്പോഴതാ ആ ഇരുകാലി തിരിഞ്ഞു നടക്കുന്നു. തന്നെ കണ്ട് പേടിച്ചിട്ടാകും ആ ഇരുകാലി തിരിച്ചു പോയതെന്ന് കുറുഞ്ഞി വിചാരിച്ചു. അവൾ മുന്നോട്ടു നടന്നു.

കുറച്ചു ദൂരം എത്തിയപ്പോൾ അവൾ ഒരു മൈനയെ കണ്ടു.

“നീയെന്താ ഇവിടെ ഒറ്റയ്ക്കിരിക്കുന്നേ സ്കൂളിൽ വരുന്നില്ലേ ?” കുറുഞ്ഞി ചോദിച്ചു.

“അതേ ഇപ്പോൾ തന്നെ ഞാൻ ഒരു ഒറ്റ ഇരുകാലിയെ കണ്ടു. ഇന്നെനിക്ക് മാഷിന്റെ കയ്യിൽ നിന്ന് അടി ഉറപ്പാണ്.” മൈന വിഷമിച്ചു കൊണ്ട് പറഞ്ഞു.

” പോകുന്ന വഴിക്ക് വേറെ രണ്ടു ഇരുകാലികളെ കണ്ടാൽ അടി കിട്ടില്ല. നീ വാ നമുക്ക് നോക്കാം.”

അവർ രണ്ടു പേരും കൂടി സ്കൂളിലേക്ക് നടന്നു. കുറച്ചു ദുരം എത്തിയപ്പോൾ അതാ പോകുന്നു കുയിൽ കുമാർ.

” നീ ഒന്നു പതുക്കെ നടക്ക് അവൻ പൊയ്ക്കോട്ടെ നമ്മളെ കണ്ടാൽ നമ്മോടൊപ്പം കൂടും.” മൈന കുറുഞ്ഞിയോട് പറഞ്ഞു.

“മൂന്നു പേർ ഒരുമിച്ച് പോയാൽ പോകുന്ന കാര്യം സാധിക്കില്ല എന്നു കേട്ടിട്ടില്ലേ ?” മൈന കുറുഞ്ഞി പൂച്ചയെ അവിടെ പിടിച്ചു നിർത്തി.

“അതു ശരിയാ അവൻ പൊയ്ക്കോട്ടെ.” കുറുഞ്ഞിയും പറഞ്ഞു.

അവർ രണ്ടു പേരും സ്കൂളിൽ എത്തി.
“ഇന്നത്തെ പരീക്ഷ എങ്ങനെയുണ്ടാവുമോ ആവോ…. ഞാൻ ഒന്നും പഠിച്ചിട്ടില്ല.” മൈന പറഞ്ഞു.

“ഞാനും ഒന്നും പഠിച്ചിട്ടില്ല പക്ഷേ എ പ്ലസ് ഉറപ്പാ” കുറുഞ്ഞി വളരെ ആത്മവിശ്വാസത്തോടെ പറഞ്ഞു.

അതു കേട്ട് കുറുക്കൻ മാഷ് അതിലേ വന്നു.

“ഒന്നും പഠിക്കാത്തവർക്ക് എ പ്ലസ് തരാൻ ആരാ ഇവിടെ ഇരിക്കുന്നേ ?” മാഷ് ചോദിച്ചു.

“അതൊക്കെയുണ്ട് ഞങ്ങടെ ദൈവത്തിനെക്കുറിച്ച് മാഷിന് അറിയില്ല. നല്ല കിടിലൻ ഉടമ്പടിയാ അമ്മ എടുത്തേക്കുന്നേ.” കുറുഞ്ഞി പറഞ്ഞു.

“ആരാ ഇതൊക്കെ നിന്റെ അമ്മയ്ക്ക് പറഞ്ഞു കൊടുത്തത് ?” മാഷ് ചോദിച്ചു.

“നമ്മുടെ ധ്യാനേഷ് കഴുത. ആൾക്ക് നല്ല വിവരമാണ്. ഭാവിയിൽ നടക്കാൻ പോകുന്ന എന്തിനെക്കുറിച്ചും അറിയാം.” കുറുഞ്ഞി ആവേശത്തോടെ പറഞ്ഞു.

“ഹ ഹ ഹ .. ഇതാണോ വിവരം ? ഇതിനെ വിവരദോഷം എന്നാ പറയേണ്ടത് .” മാഷ് പൊട്ടിച്ചിരിച്ചു.

“അവനെ ഞാൻ പഠിപ്പിച്ചിട്ടുണ്ട്. അവന്റെ യഥാർത്ഥ പേര് മൂഢേഷ് എന്നാണ്. ഒരു ലോക മണ്ടൻ ! ഇപ്പോൾ ദേ ഇതു പോലത്തെ അടവുകളും. ഇതൊക്കെ വിശ്വസിക്കാൻ ആളുള്ളപ്പോൾ പിന്നെ ഇവനെ പോലെയുള്ള കഴുതകളുടെ ഭാഗ്യം തെളിയും.” കുറുക്കൻ മാഷ് രോഷാകുലനായി.

” ഇവൻ കുറച്ചു നാൾ ഇരുകാലികളുടെ കൂടെ താമസിച്ചിട്ടുണ്ട് അവിടെ നിന്നു പഠിച്ചതാവും ഇതെല്ലാം.”

“ക്ഷമിക്കണം മാഷേ എനിക്കതൊന്നും അറിയില്ലായിരുന്നു.” കുറുഞ്ഞി കരയാൻ തുടങ്ങി.

“ഇനി കരഞ്ഞിട്ടെന്തു കാര്യം ഒന്നും പഠിക്കാതെ എളുപ്പത്തിൽ ജയിക്കാമെന്നു കരുതി അല്ലേ..”

“നിങ്ങളെ പോലെയുള്ളവർ ആണ് ഇത്തരം അന്ധവിശ്വാസങ്ങളെ തുടച്ചു മാറ്റേണ്ടത്. അതു നിങ്ങളുടെ കടമയാണ്.” മാഷ് കുറുഞ്ഞിയുടെ ഇടത്തേ തോളിൽ തട്ടി കൊണ്ട് നടന്നകന്നു.

കുറുഞ്ഞി തന്റെ ഇടതേ തോളിൽ തൊട്ടു പിന്നെ വലതിലും രണ്ടും ഒരു പോലെ തന്നെ !

എങ്കിലും പരീക്ഷാ ഹാളിലേക്ക് കയറുമ്പോൾ അവൾക്ക് സംശയമായി വലതു കാൽ വച്ച് കയറണോ അതോ.. ?

അപ്പോഴതാ മൈന രണ്ടു കാലും വച്ച് ഹാളിലേക്ക് ഒറ്റ ചാട്ടം. അതിനു പിന്നാലെ കാലില്ലാത്ത അണലി മോൾ ഇഴഞ്ഞു കൊണ്ട് ഹാളിലേക്ക് കയറുന്നു. തത്ത റാണിയാണെങ്കിൽ ജനൽ വഴി പറന്ന് ഹാളിൽ കയറി. ഇതെല്ലാം കണ്ട് കുറുഞ്ഞി പൂച്ച സങ്കോചിച്ചു നിന്നു.

“നീയെന്താ ഹാളിൽ കയറാതെ പുറത്തു നിൽക്കുന്നേ?” കുറുക്കൻ മാഷ് ഇടതു കാൽ വച്ച് അകത്തേക്ക് കയറുമ്പോൾ കുറുഞ്ഞിയോട് ചോദിച്ചു.

“ശരി സർ ” കുറുഞ്ഞി തലയാട്ടി

” ഇവരൊക്കെ പലതും പറയും ഞാനെന്തിനാ വെറുതെ റിസ്ക് എടുക്കുന്നേ…. എന്തെങ്കിലും സംഭവിച്ചാൽ എനിക്കല്ലേ നഷ്ടം.” കുറുഞ്ഞി മനസ്സിൽ പറഞ്ഞു.

പിന്നെ ഒന്നും ചിന്തിച്ചില്ല അവൾ വലതുകാൽ വച്ചു തന്നെ അകത്തേക്ക് കയറി !

———————–

ചില വിശ്വാസങ്ങൾ ഇതു പോലെയാണ്. അത് അന്ധമായ വിശ്വാസങ്ങൾ ആണെന്നറിഞ്ഞിട്ടും ചിലർ അത് വിശ്വസിച്ചു കൊണ്ടേയിരിക്കും. ഇത്തരം വിശ്വാസങ്ങൾ മൂലം എത്ര ആപത്തുകൾ സംഭവിച്ചാലും വീണ്ടും വീണ്ടും പലരും അന്ധവിശ്വാസമെന്ന ചതുപ്പിലേക്ക് താണു കൊണ്ടേയിരിക്കും.

ഇത്തരം അന്ധവിശ്വാസങ്ങൾ വിശ്വാസത്തേക്കാളുപരി ശീലങ്ങളായി മാറിക്കൊണ്ടിരിക്കുന്നു.

– രമ്യ പ്രിൻസ്

#എൻ്റെ രചന

#അന്ധവിശ്വാസം
Post Views: 57
5
Remya Prince

17 Comments

  1. Reshma lechus on April 24, 2024 1:02 PM

    വേറിട്ട എഴുത്തു 🥰

    Reply
  2. silvy on April 24, 2024 10:19 AM

    അഭിനന്ദനങ്ങൾ രമ്യ. പല അന്ധവിശ്വാസങ്ങളെ ഒരേ ചരടിൽ കോർത്ത് രസകരമായി അവതരിപ്പിച്ചു. 👌👌👌❤️❤️❤️

    Reply
    • Shreeja R on April 30, 2024 10:14 AM

      👌👌👌👌

      Reply
  3. Dhanya shibu on April 23, 2024 4:13 PM

    Excellent story❤
    Very well crafted

    Reply
  4. Jiss on April 23, 2024 1:20 PM

    നന്നായിട്ടുണ്ട് ചേച്ചി.

    Reply
    • Remya Prince on April 23, 2024 3:49 PM

      Thank You dear !

      Reply
    • Dhanya shibu on April 23, 2024 4:12 PM

      Excellent story❤
      Very well crafted

      Reply
  5. Divya Sreekumar on April 15, 2024 6:52 PM

    അടിപൊളി😀😀👌👌

    Reply
  6. Deepa Perumal on April 13, 2024 10:23 PM

    നല്ല രസായിട്ട് അവതരിപ്പിച്ചു ❤️

    Reply
    • Remya Prince on April 14, 2024 8:37 AM

      Thank You dear !

      Reply
      • Remya Prince on April 16, 2024 4:52 PM

        Thank You dear !

        Reply
  7. ഫൈസൽ on April 13, 2024 1:35 PM

    നന്നായി എഴുതി… ഒടുവിലെ ചാട്ടവും പറക്കലും ഇഴയലും….🥰🥰👍🏻

    Reply
    • Remya Prince on April 13, 2024 4:47 PM

      Thank You so much !

      Reply
    • Joyce on April 22, 2024 8:27 PM

      നല്ല ഭാവന. ഒന്നല്ല, പല അന്ധവിശ്വാസങ്ങളെയും ഒറ്റ ചരടിൽ കോർത്തു. ഗംഭീരം.
      അന്ധവിശ്വാസം ആണെന്ന് അറിഞ്ഞിട്ടും അതു തന്നെ ചെയ്യുന്നവർ ഇന്നുമുണ്ട്. അതു സത്യം. അതാണ്‌ ഹൈലൈറ്.
      അഭിനന്ദനങ്ങൾ രമ്യ 👏😍

      Reply
      • Remya Prince on April 22, 2024 9:41 PM

        Thank You dear !

        Reply
  8. sabira latheefi on April 13, 2024 5:38 AM

    ❤️🥰

    Reply
    • Remya Prince on April 13, 2024 4:37 PM

      Thank You so much !

      Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.