Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • കിട്ടാതെ പോയ മാതൃസ്നേഹം വീണ്ടും ലഭിച്ചപ്പോൾ
  • അമ്മയെന്ന അത്ഭുതം
  • മാതൃത്വം എന്നിലൂടെ
  • Mother’s day
  • അമ്മ
  • ശബ്ദം
  • ഉത്രാടപ്പൂനിലാവ്
  • അമ്മ(എന്റെ അമ്മയുടെ സ്വന്തം ജീവിതത്തിൽ നിന്നും )
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Sunday, May 10
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » ദൈവത്തിൻ്റെ ചിരി
കഥ

ദൈവത്തിൻ്റെ ചിരി

By Kumar SApril 13, 2024Updated:April 20, 2024No Comments4 Mins Read54 Views
Bookmark Now
Please login to bookmark Close

No account yet? Register

നാളെ വിഷുവാണ്. കൊന്നപ്പൂ കണ്ടെത്താനുള്ള ഓട്ടത്തിലാണ് അവൻ. നേരത്തെ നോക്കി വെച്ചിരുന്ന ഇടങ്ങളിലെ പൂക്കൾ എല്ലാം ആളുകൾ കൊണ്ടുപോയിരിക്കുന്നു. ചിലയിടത്തൊക്കെ കച്ചവടക്കാർ മുഴുവനായി വാങ്ങി വഴിയോരത്ത് വില്പനയ്ക്ക് വെച്ചിരിക്കുന്നു. അവന് അത് പോരാ ധാരാളം പൂക്കൾ വേണം വിഷുവിന്. താൻ സൂക്ഷിച്ചു വച്ചിരിക്കുന്ന ഓടക്കുഴൽ ഊതുന്ന കൃഷ്ണൻറെ ചെറിയ വിഗ്രഹം, പുലർ കാലെ ഒരു കുന്ന് കൊന്നപ്പൂക്കൾക്ക് നടുവിൽ, ചെറിയ നിലവിളക്കിന്റെ വെട്ടത്തിൽ, ശോഭിച്ചു നിൽക്കുന്നത് അവന് കണിയായി കാണണം.

അവൻ തന്റെ സൈക്കിൾ എടുത്ത് ലക്ഷ്യമില്ലാതെ ചവിട്ടി. അപ്പോഴാണ് അവന് തന്നെ സ്കൂളിൽ പഠിപ്പിക്കുന്ന മാഷിൻ്റെ വീടിനെക്കുറിച്ച് ഓർമ്മ വന്നത്. എപ്പോഴോ അദ്ദേഹം തന്റെ വീടിൻ്റെ മുറ്റത്തെ കണിക്കൊന്ന മരത്തെക്കുറിച്ച് സൂചിപ്പിച്ചത് അവൻ ഓർത്തു.

അവൻ അങ്ങോട്ടേക്ക് സൈക്കിൾ ചവിട്ടി. ഒരു ചെറിയ കുന്നിൻ പുറത്ത് ആയിരുന്നു ആ വീട്. ഭാഗ്യം നിറയെ പൂക്കളുമായി ആ കണിക്കൊന്ന മരം ഇപ്പോഴും അവിടെയുണ്ട്. പ്രധാന റോഡിൽ നിന്ന് അല്പം ദൂരെ ആയതിനാൽ ആരും അത് കണ്ടിട്ടുണ്ടാവില്ല. അവൻ മടിച്ചു മടിച്ചു വീട്ടിലേക്ക് കയറിച്ചെന്നു. മാഷുമായി അത്ര ലോഹ്യത്തിൽ ഒന്നുമായിരുന്നില്ല അവൻ. പൊതുവേ അങ്ങനെ കുട്ടികളോട് കൂട്ടുകൂടുന്ന അധ്യാപകനും ആയിരുന്നില്ല അദ്ദേഹം. എങ്കിലും പൂവിനോടുള്ള അതിയായ  ആഗ്രഹം കൊണ്ട് അവൻ അവിടേക്ക് കയറിച്ചെന്നു. രണ്ടു വലിയ പട്ടികളുടെ കുരയാണ് അവനെ എതിരേറ്റത്. തിരിഞ്ഞോടാനുള്ള ശ്രമത്തിനിടയിൽ അവനത് ശ്രദ്ധിച്ചു രണ്ടും കൂട്ടിനുള്ളിലാണ്. ഭാഗ്യം ഇനി പുറത്ത് എവിടെയെങ്കിലും ഒരു പട്ടിയുണ്ടോ എന്ന് അവൻ ചുറ്റും ഒന്ന് നോക്കി. അപ്പോഴേക്കും കുരകേട്ട് ആ വീട്ടിൽ നിന്ന് ഒരു സ്ത്രീ ഇറങ്ങി വന്നു. മാഷിൻ്റെ ഭാര്യയായിരിക്കണം. അവനൊന്ന് പരുങ്ങി നിന്നു.

എന്താ മോനെ എന്താ അവിടെ നിൽക്കുന്നത്?

ആ സ്ത്രീയുടെ സംസാരം വളരെ സൗഹാർദ്ദപരമായിരുന്നു.

കണി വയ്ക്കാൻ കുറച്ചു കൊന്നപ്പൂ തരാമോ? മാഷിൻ്റെ സ്‌കൂളിലാ ഞാൻ പഠിക്കണത്.

എല്ലാം അങ്ങ് ഉയരത്തിലാ മോനേ.. കേറി പറിക്കാൻ പറ്റുമോ? എങ്കിൽ പറിച്ചോളൂ.

അവർ പറഞ്ഞു.

അത് കേട്ടതും അവൻറെ മനസ്സിൽ ആവേശം പൂത്തിരി കത്തി. പിന്നെന്താ ഇതിലും വലിയ മരങ്ങൾ കയറിയവനാണ് ഈ കെ കെ ജോസഫ് എന്നും പറഞ്ഞു അവൻ ആ മരത്തിൻറെ ചുവട്ടിലേക്ക്  ഓടി. എന്നാൽ അത്ര എളുപ്പമായിരുന്നില്ല കാര്യങ്ങൾ.

ആ മരത്തിൽ കൂട് കൂട്ടി താമസിച്ചിരുന്ന പച്ചുറുമ്പിന്റെ ഒരു പറ്റം അവനെ പൊതിഞ്ഞു. ഉറുമ്പിന്റെ കടിയേറ്റ് വശംകെട്ടെങ്കിലും കുറേ കൊന്നപ്പൂക്കൾ അതിനിടയിൽ അവൻ പറിച്ചെടുത്ത് കവറിലാക്കി. അതിൽ നിന്ന് കുറച്ചെടുത്ത് അവൻ അവർക്ക് നീട്ടി.

വേണ്ട മോനെ. ഇതിപ്പോ മുറ്റത്ത് അല്ലേ നിൽക്കുന്നത്. ഞങ്ങൾ നാളെ ഈ മരത്തിലേക്ക് നോക്കി കണി കണ്ടോളാം. മോൻ കൊണ്ടു പൊയ്ക്കോ മുഴുവനും.

അവർ ചിരിച്ചുകൊണ്ട് പറഞ്ഞു.

അവന് വീണ്ടും സന്തോഷം. ആ നല്ല അമ്മയ്ക്ക് റ്റാറ്റാ പറഞ്ഞു അവൻ സൈക്കിളുമെടുത്ത് വീട്ടിലേക്ക് ഓടി.

ഹാൻഡിലിൽ തൂക്കിയിട്ട രണ്ടു വലിയ കവർ നിറയെ കണിക്കൊന്ന പൂക്കളുമായി വരുന്ന അവനെ കണ്ടവരൊക്കെ ചോദിച്ചു.

എവിടുന്നു കിട്ടിയെടാ ഇത്രയും പൂവ്? ഇത് വിൽക്കാൻ ആണോ?

അവൻ അതിനൊന്നും മറുപടി പറയാതെ നേരെ വീട്ടിലേക്ക് ചവിട്ടി.

വൈകുന്നേരം ആയി ഇനി വേഗം ജോലി തുടങ്ങണം. പറമ്പിലെ മാവിൽ നിന്ന് രണ്ട് കുല പച്ച മാങ്ങകളും, ഒരു കൈതച്ചക്കയും, പറങ്കിമാങ്ങയും അവൻ്റെ അമ്മ എടുത്തുവച്ചിരുന്നു. ഒരു പൊടിച്ചക്ക അവൻ മുറ്റത്തെ പ്ലാവിന്റെ ചുവട്ടിൽ നിന്ന് മുറിച്ചെടുത്തു. അതിന്റെ കറ നിൽക്കാൻ  ഉണങ്ങിയ വാഴയില കൊണ്ട് പൊതിഞ്ഞു കെട്ടി. കനം കുറഞ്ഞ വയലറ്റ് നിറമുള്ള കടലാസ് പേപ്പറുകൾ വെട്ടി  അവൻ കുറച്ച് പൂക്കൾ കൂടി ഉണ്ടാക്കി. ചെറിയ കൃഷ്ണന്റെ വിഗ്രഹം നേരത്തെ തുടച്ച് വൃത്തിയാക്കി വച്ചിരുന്നു. ഇറയത്ത് വിളക്ക് കത്തിക്കുന്ന മൂലയിൽ അവൻ കണി ഒരുക്കി. കടലാസ് പൂക്കൾ നൂലിൽ കെട്ടി തൂക്കിയിട്ടു. പച്ചക്കറികളും പഴവർഗ്ഗങ്ങളും ഒരു മുറത്തിൽ നിരത്തി. കുഞ്ഞു വാൽക്കണ്ണാടി വിളക്കിനരികിലായി വച്ചു. അമ്മ കയ്യിൽ ഉണ്ടായിരുന്ന ചില്ലറ തുട്ടുകൾ വിളക്കിൻ്റെ തട്ടത്തിൽ ഇട്ടു. എല്ലാം കഴിഞ്ഞപ്പോഴും അച്ഛൻ വീട്ടിലെത്തിയിട്ടുണ്ടായിരുന്നില്ല.

രാവിലെ നേരത്തെ എണീക്കാനായി അവൻ ചോറ് കഴിച്ച് കിടന്നു. രാവിലെ കാണാൻ പോകുന്ന കണി ആയിരുന്നു അവൻ്റെ മനസ്സ് നിറയെ..

എന്നാൽ ഉറക്കത്തിൽ എപ്പോഴോ വലിയ ബഹളം കേട്ട് അവൻ ഉണർന്നു. അച്ഛൻ വന്നിട്ടുണ്ട്. പതിവ് പോലെ കുടിച്ചിട്ടാണ് വന്നിരിക്കുന്നത്. ഉച്ചത്തിലുള്ള തെറി വാക്കുകൾ കേൾക്കാതെ ഇരിക്കാൻ അവൻ ചെവിയിലേക്ക് പുത്പ്പ് തിരുകി. ഇടയ്ക്ക് അമ്മയുടെ നിലവിളി കേട്ടു. കൂട്ടത്തിൽ എന്തോ മറിഞ്ഞ് വീഴുന്ന ശബ്ദവും. അവന് അപ്പോൾ പേടി തോന്നി. അമ്മ അങ്ങിനെ ഉച്ചത്തിൽ കരയാറില്ല. നാട്ടുകാർ അറിഞ്ഞാൽ നാണക്കേട് ആകുമെന്ന ഭയം അമ്മയ്ക്കുണ്ട്. അതുകൊണ്ട് അച്ഛൻ അടിക്കുമ്പോൾ എത്ര വേദനിച്ചാലും അമ്മ കരച്ചിൽ ഉള്ളിൽ ഒതുക്കും. അത് കാണുമ്പോൾ അച്ഛന് കലി കൂടും. വീണ്ടും ഓങ്ങി അടിക്കും. എങ്കിലും അമ്മയുടെ ശബ്ദം പുറത്ത് വരില്ല.

അവൻ എണീറ്റ് വാതിൽ തുറക്കാൻ ശ്രമിച്ചു. പറ്റുന്നില്ല. അവൻ്റെ മുറി പുറത്ത് നിന്ന് പൂട്ടിയിരിക്കുകയാണ്. അമ്മ ചിലപ്പോൾ അങ്ങിനെ ചെയ്യാറുണ്ട്. താൻ ഉറങ്ങുകയാണെങ്കിൽ രാത്രിയിലെ വഴക്കിൻ്റെ ബഹളങ്ങൾ തൻ്റെ ഉറക്കം നശിപ്പിക്കരുത് എന്ന് കരുതി അമ്മ വാതിൽ പുറത്ത് നിന്ന് അടയ്ക്കും. അവൻ വാതിലിൽ മുട്ടി അമ്മേ അമ്മേ എന്ന് വിളിച്ചു. ആരും മറുപടി പറഞ്ഞില്ല. അച്ഛൻ്റെ മുറിഞ്ഞു മുറിഞ്ഞുള്ള തെറി വാക്കുകൾ മാത്രമാണ് ഇപ്പോൾ കേൾക്കുന്നത്. കുറച്ച് കഴിഞ്ഞപ്പോൾ അതും നിലച്ചു. അവനും തിരികെ വന്ന് കട്ടിലിൽ കയറി കിടന്നു.

കണ്ണ് തുറന്നപ്പോൾ നേരം വെളുത്തിരുന്നു. സൂര്യൻ്റെ വെളിച്ചം ജനൽ ചില്ലിലൂടെ അകത്തേക്ക് വന്നപ്പോഴാണ് അവൻ ഉണർന്നത്. അവന് പെട്ടെന്ന് വിഷമം തോന്നി. കണി കാണേണ്ട സമയം കഴിഞ്ഞിരിക്കുന്നു. എന്തേ അമ്മ എന്നെ നേരത്തെ വിളിക്കാത്തത് അവൻ ചാടി എണീറ്റു. എന്നാൽ മുറിയുടെ വാതിൽ അപ്പോഴും അടഞ്ഞു കിടന്നിരുന്നു.

ദേഷ്യവും വിഷമവും കൊണ്ട് അവൻ വാതിലിൽ ശക്തിയായി അടിച്ചു. എന്നിട്ട് അലറി വിളിച്ചു.

അമ്മാ.. അമ്മാ.. തുറക്ക്.. തുറക്ക്..

ഏറെനേരം വിളിച്ചപ്പോൾ ആരോ വാതിൽ തുറന്നു.

അച്ഛനാണ്.

എന്താടാ കിടന്നു അലറി കൂവുന്നത് നിൻറെ ആരെങ്കിലും ചത്തോ?

അവൻ പെട്ടെന്ന് ചോദിച്ചു. അമ്മ എവിടെ ?

ആ എനിക്കറിയില്ല. അവിടെ എങ്ങാനും കിടന്നുറങ്ങുന്നുണ്ടാവും.

അവൻ പുറത്തിറങ്ങി അടുക്കളയിലേക്ക് ചെന്നു. അമ്മ അവിടെ ബെഞ്ചിൽ ചാരി ഇരിക്കുന്നുണ്ടായിരുന്നു. അവരുടെ കണ്ണുകൾ പാതി അടഞ്ഞിരുന്നു. തലയിൽ നിന്ന് ഒഴുകിയ ചോര തറയിൽ പടർന്നിരുന്നു. രാത്രിയിൽ എപ്പോഴോ അവർ മരിച്ചു പോയിരുന്നു.

അവൻ ഒരുക്കിയ വിഷു കണിയിലെ കൃഷ്ണ വിഗ്രഹം അപ്പോഴും പുഞ്ചിരി തൂകുന്നുണ്ടായിരുന്നു.

Post Views: 42
1
Kumar S

Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.