Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • ഒരു മരീചിക പോൽ നീ
  • മുറിവാഴങ്ങൾ!
  • ആ മഴയിലൊരാൾ
  • സ്വതന്ത്ര
  • പങ്കാളി❤️
  • ആരാധിക
  • നീ എന്തായാലും എന്റെ കുഞ്ഞാണ്
  • ഇനി എന്ന് കാണും എൻ ഉമ്മയെ
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Thursday, May 14
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » ധ്യാനും നിവിനും വർഷങ്ങൾക്ക്‌ ശേഷം
സിനിമ

ധ്യാനും നിവിനും വർഷങ്ങൾക്ക്‌ ശേഷം

By Maneesh MathaiApril 13, 2024Updated:April 20, 2024No Comments2 Mins Read76 Views
Bookmark Now
Please login to bookmark Close

No account yet? Register

വിനീതിന്റെ ‘തിര’ യിലാണ്‌ ആദ്യമായി ധ്യാനിനെ കാണുന്നത്‌. അടങ്ങാത്ത ഒരു വന്യ യുവത്വം ഉള്ളിൽ കൊള്ളുന്ന ക്യാരക്ടർ‌ ധ്യാൻ നന്നായി തന്നെ ചെയ്ത്‌ വച്ചു, ആ സിനിമയിൽ അന്ന്. പിന്നീട്‌ ‘കുഞ്ഞിരാമായണ’ത്തിൽ കണ്ടപ്പോൾ, അതിലെ  ക്യാരക്ടർ ഷിഫ്റ്റ്‌ കണ്ടപ്പോൾ രണ്ട്‌ എക്സ്റ്റ്രീമിലും എത്തുന്ന ഒരു അഭിനേതാവ്‌ എന്നാണ്‌ തോന്നിയത്‌. എന്നാൽ പിന്നീടിങ്ങോട്ടുള്ള ധ്യാനിന്റെ ഒരു പടത്തിലും ഒട്ടും  അഭിനയസംഭാവനകളൊന്നും തരാൻ കഴിയാതെ പോയി അയാൾക്ക്‌.

എന്നാൽ ‘വർഷങ്ങൾക്ക്‌ ശേഷം’ കണ്ടപ്പോൾ അയാളിലെ അഭിനേതാവിന്‌ കുറച്ചൊക്കെ ഇമ്പ്രൂവ്‌മന്റ്‌ പിന്നെയും വന്ന് തുടങ്ങുന്നു എന്ന് തോന്നുന്നുണ്ട്‌. ഈ സിനിമയിലുള്ള ഏതാണ്ട്‌ രണ്ട്‌ മൂന്ന് കാലഘട്ടങ്ങൾ ധ്യാൻ അത്യാവശ്യം നന്നായി കൈകാര്യം ചെയ്തിട്ടുണ്ട്‌. ഒരു വിനീത്‌ ശ്രീനിവാസൻ ഗ്രൂമിംഗ്‌ ആണോ ഇത്‌ സാധ്യമാക്കിയത്‌ എന്ന് സംശയവുമില്ലാതില്ല. ‘തിര’യും വിനീതിന്റെയായിരുന്നു എന്ന് കൂട്ടിവായിക്കുമ്പോൾ അങ്ങനെ ആകാനും തരമുണ്ട്‌.

ജീവിതത്തിന്റെ പല സമയങ്ങളിൽ കൂടെ കടന്ന് പോകുന്ന ‘വർഷങ്ങൾക്ക്‌ ശേഷം’ മുരളിയുടേയും (പ്രണവ്‌) വേണുവിന്റേയും ( ധ്യാൻ)  കഥയാണെങ്കിലും കുറച്ച്‌ മുൻതൂക്കം ധ്യാനിന്റെ കഥാപാത്രത്തിന്‌ തന്നെയാണെന്ന് തോന്നുന്നു. അഭിനയം കൊണ്ടും ധ്യാൻ ആണ്‌ താരതമ്യേന മികച്ച് നിൽക്കുന്നതും.

പ്രണവിലേക്ക്‌ വന്നാൽ, പേര്‌ കൊണ്ട്‌ കഥാപാത്രമെങ്കിലും, മുരളിയിലേക്ക്‌ പ്രണവ്‌ എത്രത്തോളം എത്തി എന്നത്‌ സംശയം തന്നെയാണ്‌. പലപ്പോഴും തന്റെ മുൻ കഥാപാത്രങ്ങളിൽ നിന്ന് വ്യത്യസ്ഥത കൊണ്ട്‌ വരാൻ കഴിഞ്ഞോ എന്നതും സംശയമാണ്‌. പല രംഗങ്ങളിലും പ്രണവിനെ മോഹൻലാലാക്കാനുള്ള ശ്രമം മനപ്പൂർവ്വം നടത്തിയിട്ടുണ്ടോ എന്ന് ചിന്തിച്ച്‌ പോയി ( ലാൽ ഫാൻസുകാർ ക്ഷമിക്കുക). ചില പേറ്റന്റഡ്‌ ലാൽ മാനറിസങ്ങളും ചെയ്തികളുമൊക്കെ അവിടിവിടെയായിട്ടൊക്കെ ഒളി മിന്നി(പ്പി)ക്കുണ്ടായിരുന്നു. മോഹൻലാലിന്റെ മകനാണ്‌, ശരി തന്നെ, എന്ന് കരുതി അയാളെ മോഹൻലാൽ ആക്കിയാലേ പ്രേക്ഷകരിഷ്ടപ്പെടൂ എന്നുണ്ടോ? അയാൾ അയാളുടേതായ പ്രകടനങ്ങൾ നടത്തട്ടെ. അതിന്റിടയ്ക്ക്‌ കുറച്ച്‌ മോഹൻലാൽ വന്ന് പോയാൽ പ്രേക്ഷകർക്ക്‌ മനസിലാകും. അതല്ലാതെ മോഹൻലാലിനെ പ്രണവിലേക്ക്‌ ഒട്ടിച്ച്‌ വയ്ക്കേണ്ട കാര്യമുണ്ടോ? കൂടാതെ ലാൽ-ശ്രീനി ദ്വയം പണ്ട്‌ പറഞ്ഞ്‌ വച്ചിരുന്ന  എസ്റ്റാബ്ലിഷ്ഡ്‌ ഡയലോഗുകളും മീം സ്റ്റാറ്റസ്‌ ഡയലോഗുകളും പ്രണവിനെക്കൊണ്ടും ധ്യാനിനെക്കൊണ്ടും പറയിപ്പിക്കുമ്പോൾ ആദ്യം രസം തോന്നിയാലും പിന്നീട്‌ അതും ക്രിഞ്ച്‌ ആയി മാറൂലേ? ക്രിഞ്ചടിക്കാത്തവരുണ്ടാകും, എഞ്ചോയ്‌ ചെയ്യുന്നവരുമുണ്ടാകും.

ബേസിൽ സിനിമയെ വീണ്ടും ലൈറ്റ്‌ മൂഡിലേക്ക്‌ തിരിച്ച്‌ കൊണ്ട്‌ വന്നപ്പോൾ, നിവിൻ പോളി, നിതിൻ മോളിയായി സിനിമയുടെ പ്രധാന ഭാഗം കൈയ്യിലെടുത്തു, സംശയമില്ല. സ്വയമുള്ള ട്രോളുകളും മറ്റും സന്ദർഭാനുസരം ഉപയോഗിച്ചത്‌ നിവിനും സിനിമയ്ക്കും മറ്റൊരു തലം നൽകാൻ ഗംഭീരമായി സഹായിച്ചിട്ടുണ്ട്‌. വിനീത്‌ ആ ഭാഗങ്ങളിലൊക്കെ അതീവ ബുദ്ധിസാമർത്ഥ്യം കാട്ടിയിട്ടുണ്ട്‌. ഈ ക്യാരക്ടർ കാരിക്കേച്ചറിൽ നിന്ന് സിനിമയ്ക്ക്‌ ലാഭമുള്ളത്‌ പോലെ തന്നെ നിവിൻ പോളിയുടെ ഗ്രാഫിനും ലാഭം തന്നെയാകും ലഭിക്കുക. ‌ മുറുകിയിരിക്കുന്ന സീനുകളെ അയച്ചിടാനായി ബേസിലിനേയും നിവിനേയും നന്നായിത്തന്നെ വിനീത്‌ ഇതിൽ ഉപയോഗിച്ചിട്ടുണ്ട്‌.

വെറുതെ ഇടക്ക്‌ കൊണ്ട്‌ വന്ന് വക്കുന്ന  കല്യാണിയെയും, വെറുതെ മാസ്‌ കൊടുക്കാൻ വേണ്ടി മാത്രമുള്ള കാർ ഓടിക്കലുമൊക്കെ ഒഴിച്ച്‌ നിർത്തിയാൽ കണ്ട്‌ ഇഷ്ടപ്പെട്ട്‌ അടുത്ത ദിവസം വേണമെങ്കിൽ ഓർക്കുകയോ വേണ്ടങ്കിൽ മറക്കുകയോ ചെയ്യാവുന്ന സിനിമയാണ്‌ ‘വർഷങ്ങൾക്ക്‌ ശേഷം.’

ചുരുക്കത്തിൽ, പടം ഇഷ്ടമായി. ധ്യാൻ കൊള്ളാം. നിവിൻ ചിരിപ്പിച്ചു. വിനീതിന്‌ ഇതിനുമപ്പുറം പോകാൻ കഴിയും. പ്രണവും, പ്രണവിനെ ഇനിയും ഉപയോഗിക്കാനിരിക്കുന്ന സംവിധായകരും കുറച്ചും കൂടെ സ്വയം‌ തിരിച്ചറിയട്ടെ.

കുറ്റിപ്പെൻസിൽ:

പണ്ട്‌ മോഹൻലാലും മറ്റും‌ അനായാസം ചെയ്ത്  വച്ചിരിക്കുന്ന കഥാപാത്രങ്ങൾ മനസിലുള്ളതിനാലാകാം ഇപ്പോഴുള്ള പലരുടേയും അഭിനയം അത്ര ഒഴുക്കോടെയും സ്വാഭാവികതയോടെയും അല്ല എന്ന് തോന്നുന്നത്‌.

….

അതല്ലെങ്കിൽ എന്നിലെ അമ്മാവൻ സിൻഡ്രോമിന്റെ ബഹുസ്ഫുരണവുമാകാം ആ തോന്നൽ.

മനീഷ്‌

Post Views: 19
1
Maneesh Mathai
  • Website

Just trying to remain human. മനുഷ്യനാകാനുള്ള ശ്രമത്തിലാണ്‌

Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.