Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • കിട്ടാതെ പോയ മാതൃസ്നേഹം വീണ്ടും ലഭിച്ചപ്പോൾ
  • അമ്മയെന്ന അത്ഭുതം
  • മാതൃത്വം എന്നിലൂടെ
  • Mother’s day
  • അമ്മ
  • ശബ്ദം
  • ഉത്രാടപ്പൂനിലാവ്
  • അമ്മ(എന്റെ അമ്മയുടെ സ്വന്തം ജീവിതത്തിൽ നിന്നും )
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Sunday, May 10
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » ഒരു സോപ്പ് വഴുതി വീണ കഥ
അനുഭവം അറിവുകൾ ആരോഗ്യം ഓർമ്മകൾ ഗൃഹവൈദ്യം ഗർഭം ജീവിതം പ്രസവം വീട് സാമൂഹ്യപ്രശ്നങ്ങൾ

ഒരു സോപ്പ് വഴുതി വീണ കഥ

By Anuja V SApril 22, 2024Updated:April 23, 202410 Comments6 Mins Read267 Views
Bookmark Now
Please login to bookmark Close

No account yet? Register

സോപ്പ് കയ്യിൽ നിന്നും വഴുതി വീഴുന്ന പോലെ പ്രസവിക്കാമെന്നു കരുതിയ യുവതിക്കു സംഭവിച്ചത് അറിഞ്ഞാൽ നിങ്ങൾ ഞെട്ടും! ട്ടും!ട്ടും!

ചന്തുവിനെ സോപ്പ് പോലെ പെറ്റിട്ടിട്ട് എണീച്ചു പോയി കുളിച്ചിട്ടു ഒരു ഫാമിലി ഫോട്ടോ എടുക്കണമെന്ന് കരുതിയാണ് ഞാൻ ആശുപത്രിയിൽ അഡ്മിറ്റ്‌ ആകുന്നത്. ആദ്യത്തേത് “സുഖ പ്രസവം” ആയിരുന്നത് കൊണ്ട് രണ്ടാമത്തേത് അതിലും സുഖം ആയിരിക്കും എന്നാണ് പൊതുവിജ്ഞാനകോശങ്ങളിൽ നിന്നും അറിയാൻ കഴിഞ്ഞത്. എന്നാലും ഓരോ തവണയും PV ചെയ്തിട്ടു ഡോക്ടർ പറയും “ഓഹ് ഒന്നുമായിട്ടില്ല “

*****കുറച്ചു ഫ്ലാഷ് ബാക്ക് ******

ചന്തു വയറ്റിൽ ഉണ്ടായി എന്നതറിയാതെ ജോലി സംബന്ധിയായ ട്രെയിനിങ് നു ബാംഗ്ലൂർലേക്ക് ബസിൽ പോയി അന്ന് ഞാൻ. ജോലി ചെയ്യുന്നത് സ്പോർട്സ് ഫോർ ഡെവലപ്പ്മെന്റ് ലായത് കൊണ്ട് ട്രെയിനിങ് ദിവസങ്ങളിൽ രാവിലെയും വൈകിട്ടും കഠിനമായ സ്പോർട്സ് പരിപാടികളിൽ പങ്കെടുത്തു. അതും കഴിഞ്ഞു ഞങ്ങൾ സഹപ്രവർത്തകർ എല്ലാം കൂടി മണിക്കൂറുകൾ ഓളം handball എടുത്തു മങ്കി കളിച്ചു. ഒരു ദിവസം പോലും റസ്റ്റ്‌ ഇല്ലാതെ സ്റ്റെപ്പുകൾ കയറിയിറങ്ങി. ഗർഭിണി ആകുമെന്ന് യാതൊരു ധാരണയും ഇല്ലാഞ്ഞത് കൊണ്ട് പിരിയഡ്‌സ് ആകാൻ വേണ്ടി ഡേറ്റ്സും എള്ളുണ്ടയും പാക്കറ്റ് കണക്കിന് വാങ്ങി കഴിച്ചു. എന്നിട്ടും ചുവന്ന കൊടി കാണാഞ്ഞത് കൊണ്ടാണ് എങ്ങാനും ബിരിയാണി ഉണ്ടെങ്കിലോ എന്നോർത്ത് pregnancy test ചെയ്തത്.
രണ്ട് വരയിൽ ചന്തു തെളിഞ്ഞു വന്നപ്പോ കിട്ടാനുള്ളത് ആണെങ്കിൽ ഓടിയാലും ചാടിയാലും പോയ്‌ പോകൂല്ല എന്നൊരു ഗംഭീര ആത്മവിശ്വാസം ഉണ്ടായിരുന്നു ഈയുള്ളവൾക്ക്. അതുകൊണ്ട് തന്നെ 9 മാസം വരെ ജോലിക്ക് പോയേക്കാമെന്നു കരുതി അങ്ങോട്ടും ഇങ്ങോട്ടും കൂടി 5 മണിക്കൂർ ബസിൽ ഇരുന്നു യാത്ര ചെയ്തു. രാവിലെ 7.30 നു വീട്ടിൽ നിന്നിറങ്ങുന്ന ഞാൻ തിരിച്ചു വീട്ടിൽ എത്തുന്നത് രാത്രി 8.45 നു. വല്ലതും കഴിച്ചെന്നും കുളിച്ചെന്നും വരുത്തി കിടന്നുറങ്ങി പിന്നേം പിറ്റേന്ന് രാവിലെ എണീറ്റു പോകും. രണ്ടാമത്തെ പ്രസവം ആയതു കൊണ്ട് പേടിയൊന്നും ഉണ്ടായിരുന്നില്ല. അന്യായ ഓവർ കോൺഫിഡൻസ് ഉണ്ടായിരുന്നു താനും.

അതിനിടയിൽ ജോലി സംബന്ധമായ യാത്രകൾക്കായി പല തവണ എറണാകുളത്തു നിന്നും ഇടുക്കിയിൽ പോയി വന്നു .ആദ്യത്തെ മാസത്തിൽ വിമാനത്തിൽ ഹൈദരാബാദ് ലേക്ക്. അവിടെ മൂന്ന് ദിവസം തിരക്ക് പിടിച്ച മെട്രോയിലും ഓട്ടോയിലും കിലോമീറ്ററുകൾ സഞ്ചരിച്ചു. അഞ്ചാം മാസത്തിൽ ലോ പ്ലാസെന്റ യുടെ പ്രശ്നവും തുടങ്ങി.പ്രായം കൂടിപ്പോയത് കൊണ്ട് pressure variation ഉണ്ടാകാതിരിക്കാൻ ecospirin കൂടി ഡോക്ടർ തന്നു തുടങ്ങി.

ലോ പ്ലാസെന്റ യുടെ പേരും പറഞ്ഞു work from home നു മെഡിക്കൽ സർട്ടിഫിക്കറ്റ് വാങ്ങി അപ്പ്രൂവൽ കിട്ടിക്കഴിഞ്ഞപ്പോഴാണ് തൃച്ചിയിൽ വച്ചു അടുത്ത് തന്നെ മറ്റൊരു ട്രെയിനിങ് ഉണ്ടെന്നറിഞ്ഞത്. ഡോക്ടർനോട് ചോദിച്ചു ട്രെയിനിങ് നു ട്രെയിനിൽ പോകാനുള്ള അനുമതി വാങ്ങി എന്റെ മാനേജർ ക്ക് മെയിൽ ചെയ്തപ്പോ പുള്ളി അമ്പിനും വില്ലിനും അടുക്കൂല. പോയാൽ റിസ്ക് അല്ലേ. ഇത്രേം complication ഇല്ലെ, ഡോക്ടർനോട് ചോദിച്ചോ എന്ന് തുടങ്ങി ഹൈദരാബാദ് കാരനായ എന്റെ മാനേജർ ട്രെയിനിങ് organize ചെയ്യുന്ന department head നെ വരെ വിളിച്ചു എന്റെ യാത്ര മുടക്കാൻ പറ്റുമോ എന്ന് നോക്കി.( സ്നേഹം കൊണ്ടാണ്. ആ ട്രെയിനിങ് ൽ ഞാൻ പങ്കെടുത്തില്ലെങ്കിലും കുഴപ്പമില്ലയിരുന്നു ). യാത്ര എന്ന ഹരവും അതിലൂടെ എനിക്ക് കിട്ടുന്ന വെന്റിലേഷനും സെൽഫ് ഹീലിങ്ങും ചിന്തിച്ചു മാത്രം പോയ യാത്ര ആയിരുന്നു തമിഴ്നാടിന്റെ മണ്ണിലെ തൃച്ചിയിലേക്ക്.

അതും കഴിഞ്ഞു പോണമെന്നു കരുതിയ സന്തോഷം തരുന്ന ഇടങ്ങൾ തേടി വീണ്ടും യാത്ര പോയ്‌. എന്റെ ഉള്ളിൽ കിടക്കുന്നവനെ എത്ര adventurers ആക്കാമോ അത്രയും യാത്രകൾ ഞാൻ ചെയ്തു 9 മാസത്തിനിടക്ക്. പിന്നേ വണ്ണം കൂടി കൂടി 90 ൽ മുട്ടിയപ്പോ പോണ പോക്കിൽ water break എങ്ങാനും ആയാലോ എന്ന് കരുതിയാണ് പ്രസവത്തിനു 10 ദിവസം മുൻപ് maternity leave തുടങ്ങിയത്. അപ്പോഴും പ്രസവം ആയാസരഹിതമാകുവാൻ വേണ്ടി ആശുപത്രിയിൽ നിന്നും പറഞ്ഞു തന്ന എക്സർസൈസുകൾ പിന്നേ ഞാൻ തന്നെ ഗവേഷണത്തിൽ കണ്ടു പിടിച്ച മറ്റു മൂന്നു രസങ്ങൾ ആയ ബാത്‌റൂമിന്റ ഓരോ ടൈലും കുത്തിയിരുന്ന് ഉരച്ചു കഴുകൽ, തറ അടിച്ചു തുടക്കൽ, മുറ്റത്തിറങ്ങി വാക്കത്തോണ് ചെയ്യൽ എന്നിവയും ചെയ്തു പോന്നു.
ഇത്രയൊക്കെ കാട്ടി കൂട്ടിയിട്ട് 39 മത്തെ ആഴ്ചയിൽ പോയ്‌ അഡ്മിറ്റ് ആയപ്പോഴാണ് ഡോക്ടർ പറയുന്നത് ഒന്നും ആയിട്ടില്ല പോലും എന്ന് 😏
അപ്പൊ ഞാനാരായി.

Vagina ക്ക് വികാസം ഉണ്ടാകാൻ വേണ്ടി ഇട്ട ട്യൂബ് താഴെ പോയിട്ടും ആശുപത്രിയിൽ 3 നില സ്റ്റെപ് കയറിയിറങ്ങി നടന്നിട്ടും വയറ്റിൽ കിടക്കുന്നവൻ ഇറങ്ങി വരാനുള്ള ഭാവമില്ല. രണ്ട് തവണ എനിമ വച്ചു, പെയിൻ ഉണ്ടാകാൻ മരുന്ന് തന്നു. മെഡിക്കൽ സയൻസ് നെ ഒക്കെ നോക്കി ഇളിച്ചു കാണിച്ചു ഡെലിവറി പെയിൻ ഇല്ലാണ്ട് ഞാൻ തൊടുപുഴ ചാഴികാട്ട് ആശുപത്രിയുടെ ലേബർ റൂമിൽ നടന്നു ഉലാത്തുകയാണ് സുഹൃത്തുക്കളെ.

തിങ്കളാഴ്ച രാവിലെ 7.30 നു കൂട്ടുകാരിയും കൂടെ പരിചരണത്തിന് നിൽക്കുന്ന നഴ്സ്മായ പ്രിയക്ക് ഡ്യൂട്ടി കഴിഞ്ഞു വീട്ടിൽ പോകുന്നതിനു മുൻപെങ്കിലും ഒന്ന് പെറ്റിരുന്നേൽ എന്ന് ഞാൻ ഞായറാഴ്ച രാവിലേ മുതൽ ആഗ്രഹിക്കുവായിരുന്നു. എവിടെ.. അകത്തു കിടക്കുന്നവൻ കൂടി വിചാരിക്കണ്ടേ.
തിങ്കളാഴ്ച രാവിലെ ആയപ്പോ എന്നേ പിടിച്ചു സ്യുട് റൂമിലെ ബെഡിൽ കിടത്തിയിട്ട് പ്രിയ, ഡോക്ടർന്റെ വീട്ടിലേക്കു വിളിച്ചു. ഫോൺ എടുത്ത പാടെ ഡോക്ടർ ചോദിച്ചു എനിക്കൊന്നു കുളിക്കാൻ നേരം ഉണ്ടാകുമോ? 😁
കുളിച്ചിട്ട് വന്ന മതിയെന്ന് പ്രിയ. 10 മിനിറ്റ് നുള്ളിൽ ഡോക്ടർ എന്റെ അടുത്തെത്തി. വന്ന പാടെ PV ചെയ്തിട്ട് വീണ്ടും പഴയ ഡയലോഗ്. ഓഹ് ഒന്നും ആയില്ല.🙄

സമയം 7.30 കഴിഞ്ഞു. തലേന്ന് വൈകിട്ട് 5 മണിക്ക് ഡ്യൂട്ടിക്ക് കേറിയ പ്രിയയുടെ തലയിലെ കിളികൾ ഒക്കെ പല വഴിക്കു പറന്നു പോയ്‌.
ശനിയാഴ്ച മുതൽ false pain സഹിച്ചു നടക്കുന്ന എനിക്കാണേൽ കലി വന്നിട്ട് വയ്യാ. സമയം പൊക്കൊണ്ടിരുന്നു. ഒന്നും സംഭവിക്കുന്നില്ല. കുഞ്ഞ് തിരിഞ്ഞു വരാത്ത കൊണ്ടാണോ താഴേക്കു വരാത്തതു എന്നറിയാൻ വീണ്ടും പരിശോധന നടത്തിയപ്പോഴാണ് തലയുടെ പുറകു വശം അല്ല മുഖമാണ് മുന്നിൽ നിൽക്കുന്നത് എന്ന് മനസിലായത്. ( അതെനിക്കു മനസിലായില്ല. എന്നോട് പിന്നീടാണ് പറഞ്ഞത് ) കാര്യം അത്രയ്ക്ക് പന്തിയല്ല എന്നറിഞ്ഞതു കൊണ്ടാകും department HOD ആയിരുന്ന എന്റെ ഡോക്ടർ കൂടെയുള്ള മറ്റു ഡോക്ടർനെ കൂടി വിളിച്ചു വരുത്തി. കൂടെ ഡിപ്പാർട്മെന്റ് ലേ മുഴുവൻ നഴ്സ്മാരും വലിഞ്ഞു മുറുകിയ മുഖവുമായി എനിക്ക് ചുറ്റിനും നിൽക്കുന്നു. എന്തൊക്കെയോ അപകടം എനിക്ക് മണത്തു തുടങ്ങി. സമയത്തിന് പെയിൻ വരുന്നില്ല. വരുന്ന പെയിൻ അധികം സമയം നില്കുന്നില്ല, നിൽക്കുന്നത് കൊണ്ട് കുഞ്ഞിനെ പുഷ് ചെയ്യാൻ പറ്റുന്നില്ല. അങ്ങനെ മൊത്തത്തിൽ പ്രശ്നം. നഴ്സിംഗ് സ്റ്റുഡന്റസ് ആയ രണ്ട് പേര് ഇടയ്ക്കിടയ്ക്ക് എന്നേ നോക്കുകയും പരസ്പരം പേടിയോടെയുള്ള നോട്ടം കൈ മാറുകയും ചെയ്യുന്നത് കണ്ടപ്പോഴാണ് പണി പാളി എന്നെനിക്ക് പൂർണ്ണ ബോധ്യം ആകുന്നത്. ആ ഒരു നിമിഷത്തിൽ സിസേറിയൻ ചെയ്തോ ഡോക്ടറെ എന്ന് പറയാമെന്നു മനസ്സിൽ കരുതിയെങ്കിലും കഴിഞ്ഞ രണ്ട് ദിവസം ആയി അനുഭവിക്കുന്ന ഫാൾസ് പെയിൻ ന്റെ കൂടെ സിസേറിയൻ വേദന കൂടി അനുഭവിക്കാൻ എനിക്ക് വയ്യായിരുന്നു. suit room ആയിരുന്നതു കൊണ്ട് തുമ്പിയെ ഇടയ്ക്കിടയ്ക്ക് എന്നേ കൊണ്ടു വന്നു കാണിക്കുമായിരുന്നു. ആ അവസരത്തിൽ ഞാനവളെ കാണണം എന്ന് മാത്രമാണ് പറഞ്ഞത്.

അവളോട് നന്നായി പ്രാർത്ഥിക്കു. അമ്മൂമ്മയോടും അച്ഛമ്മയോടും പ്രാർത്ഥിക്കാൻ പറ എന്നൊക്ക പറഞ്ഞു വിടുന്നത് കണ്ടു. എന്താന്നറിഞ്ഞൂടാ കുറെ കാലമായി ജീവിതത്തിൽ വലിയ പ്രശ്നങ്ങൾ നേരിടേണ്ടി വരുമ്പോ പ്രാർത്ഥന എനിക്ക് ആത്മവിശ്വാസം തരാറില്ല. അതുകൊണ്ട് ഞാനത് അന്നേ ഉപേക്ഷിച്ചിരുന്നു. അത് മാത്രമല്ല അയ്യോ പൊത്തോ എന്ന് പറഞ്ഞു കരഞ്ഞു ഉള്ള കോൺഫിഡൻസ് കളയാതെ ഉണർന്നു ശ്രമിച്ചില്ലെങ്കിൽ തുമ്പിയെ ഇനിയും കാണാൻ പറ്റില്ല എന്നെനിക്ക്  അപ്പൊ തോന്നി. പിന്നേയും സമയം ഇഴഞ്ഞു നീങ്ങി.7 മണിക്ക് എന്റെ പ്രസവം എടുക്കാൻ വന്ന ഡോക്ടർ 10 മണിയായിട്ടും എന്റെ അടുത്ത് നിന്ന് മാറിയിട്ടില്ല. തലേന്നത്തെ ഡ്യൂട്ടിയിൽ ഉള്ള നേഴ്സ് മാരും അന്നത്തെ ഡ്യൂട്ടി ക്കു കേറേണ്ടവരും എല്ലാമുണ്ട് എന്റെ ചുറ്റിനും. ഒരുപാട് പ്രസവങ്ങൾ എടുത്തു പരിചയമുള്ള സീനിയർ ആയ വൽസമ്മ സിസ്റ്റർ ന്റെ സമയോചിതമായ പ്രവർത്തനങ്ങളും ആത്മവിശ്വാസം തരലും മറക്കാൻ പറ്റില്ല.എങ്കിലും ഒരു ഘട്ടം കഴിഞ്ഞപ്പോ എനിക്കൊന്നു എണീറ്റ് ഓടി എങ്ങോട്ടോ പോയാൽ മതി എന്ന പോലെ frustrated ആയിതുടങ്ങി ഞാൻ.

നീണ്ട കാത്തിരിപ്പിനോടുവിൽ വലിയൊരു പെയിൻ വരുമ്പോ നന്നായി പുഷ് ചെയ്തോളാൻ പറഞ്ഞു ഒരു നഴ്സ് എന്റെ വയറിന്റെ പുറത്തു കൈ വച്ചു അമർത്തി തള്ളിക്കൊടുത്തു. VAGINAL OPENING ൽ ഡോക്ടർ പച്ചക്കു കത്തി വച്ചു കീറൽ ഉണ്ടാക്കി സഹായിച്ചതോടെ ചന്തു ചാടി ഡോക്ടർ ന്റെ കയ്യിലേക്ക് വന്നു. വീണയുടൻ തന്നെ അവൻ കരഞ്ഞു. അതായിരുന്നു എന്റെ ആദ്യത്തെ ആശ്വാസം. കുഞ്ഞിനെ തുമ്പിയുടെ കയ്യിൽ ഏൽപ്പിച്ചു യൂണിഫോം മാറി വീട്ടിൽ പോകാൻ തയ്യാറായി പ്രിയ എന്റെ അടുത്ത് യാത്ര പറയാൻ വന്നു. ഞാനവളെ അവിടെ കിടന്നു കൊണ്ട് കെട്ടിപ്പിടിച്ചു. ഞാൻ കരയാതെ പിടിച്ചു നിന്നെങ്കിലും അവള് അണ പൊട്ടിയ പോലെ കരഞ്ഞു പോയ്‌. അത്രയും നേരം അനുഭവിച്ച ടെൻഷൻ അത്രയ്ക്ക് വലുതായിരുന്നു. കുഞ്ഞിന്റെ ഹാർട്ട്‌ ബീറ്റ് ഒക്കെ കുറഞ്ഞു വരുകയായിരുന്നു എന്നൊക്കെ പിന്നീടാണ് അവൾ എന്നോട് പറഞ്ഞത്.
അങ്ങനെ രണ്ട് ദിവസത്തെ പരിശ്രമത്തിനോടുവിൽ ആധുനിക വൈദ്യ ശാസ്ത്രത്തിന്റെ മികവിൽ ആണ് ഞാനും ചന്തുവും ഇപ്പൊ ജീവനോടെ ഇരിക്കുന്നത്. തയ്യൽ ഒക്കെ ഇട്ടിട്ട് എണീറ്റു കഴിഞ്ഞു ദൈവത്തിനു നന്ദി പറയാൻ ഡോക്ടർ പറഞ്ഞപ്പോ എനിക്ക് നന്ദി പറയാനുള്ളത് ഡോക്ടർനോടും ഇവിടുത്തെ മുഴുവൻ നഴ്സ്മാരോടും ആണെന്ന് ഞാൻ പറഞ്ഞു.

അങ്ങനെ തല താഴേക്കു വന്നെങ്കിലും ഒരു തിരിയൽ കൂടി നടത്താൻ മടി പിടിച്ചു നിന്ന ചന്തുവിനെ പുറത്തെത്തിക്കാൻ ഇവിടെ കിടന്നു കുറെ പേര് ചക്ര ശ്വാസം വലിച്ചപ്പോഴാണ് കാല് താഴേക്കു വച്ചു കൊണ്ട് കിടന്ന കുഞ്ഞിനെ ഒരു acupuncture കാരി വീട്ടിൽ വച്ചു അമ്മേടേം അമ്മൂമ്മേടേം മേൽനോട്ടത്തിൽ പ്രസവിച്ചെന്നു ഒരു കിംവദന്തി കേൾക്കുന്നത്.. അതും വീട്ടിലെ സകല പണികളും കഴിഞ്ഞ് അങ്ങോട്ട് മാറി നിന്ന് പെറ്റ് എണീറ്റ് കുഞ്ഞിന്റെ പൊക്കിൾ കൊടി വരെ മുറിച്ചു പോലും. ഹോ ഭീകരി

ബാക്കിയുള്ളോരൊക്കെ എന്നാ മണ്ടന്മാരാണോ. Breach birth ലേ കുട്ടി സോപ്പ് പോലെ ചാടി വീഴണേൽ ഒന്നുകിൽ അവള് സ്വപ്നം കണ്ടു. അല്ലേൽ ഏതോ പുതിയ ഇനം ഐറ്റം കൂട്ടിയിട്ട് കത്തിച്ചതാ എന്ന് കരുതിയ മതി. ഹല്ല പിന്നേ

NB:Acupuncture ന്റെ ഗുണം കൊണ്ടാണോ ബ്രീച് ബർത്ത് ഒക്കെ സോപ്പ് പോലെ ചാടി വരും എന്നൊരു മഹതിയുടെ പോസ്റ്റ്‌ കണ്ടപ്പോ എഴുതണം എന്ന് തോന്നിയത്.
താഴെ തന്നിരിക്കുന്നതിൽ ആദ്യത്തേത് breach പൊസിഷനും രണ്ടാമത്തേത് face പൊസിഷനും ആണ്. ആ സോപ് എങ്ങനെ വഴുതി വീണു എന്ന് ഇപ്പൊ മനസിലായിക്കാണുമല്ലോ 🤭breech-2Wd1HS1rFace-Presentation

#Birth #BreachBaby #Delivery #Baby

Real life experience about Pregnancy and delivery

Cover image Courtesy : Designed by Freepik

Post Views: 71
5
Anuja V S

I think it can not be explained.

10 Comments

  1. Ramachandran TV on May 25, 2025 1:50 PM

    നല്ല അനുഭവവിവരണം. ആളുകൾക്ക് എന്തറിയാം? ഓരോന്നും അനുഭവിച്ചു തന്നെ അറിയണം.ഇപ്പോൾ എല്ലാവിധ ആധുനിക സാങ്കേതിക വിദ്യകളും സൗകര്യങ്ങളും ഉണ്ടായിട്ടും വീട്ടിൽ തന്നെ പ്രസവിക്കും പണ്ടൊക്കെ അങ്ങനെയായിരുന്നു എന്നൊക്കെ പറയുന്നവർക്ക് ഉണ്ടായ അനുഭവങ്ങൾ അമ്മയുമില്ല കുഞ്ഞുമില്ല. എപ്പോഴും ശ്രദ്ധിക്കണം.ആശുപത്രിയിൽ അത് മതി.

    Reply
  2. Soumya on April 23, 2024 9:24 AM

    ചെറിയ വാ വട്ടമുള്ള മൺകുടത്തിൽ മത്തങ്ങ കിടക്കുന്നു. മൺകുടം പൊട്ടാതെ മത്തങ്ങ പുറത്തെടുക്കലാണ് പ്രസവം എന്ന് എന്റെ അമ്മൂമ്മ പറയുമായിരുന്നു ( 5 മക്കളെ വീട്ടിൽ പ്രസവിച്ച ആളാണ് ) അവർ പോലും സോപ്പ് വഴുതി വീഴുന്ന അനുഭവം പറഞ്ഞിട്ടില്ല

    Reply
    • Anuja V S on April 23, 2024 9:41 AM

      ഇവിടെ മൺകുടം ചെറുതായി പൊട്ടിച്ചു കൊടുക്കാതെ പോരാത്ത അവസ്ഥയാ. 😂

      Reply
    • Athira on April 26, 2025 7:58 AM

      💗

      Reply
  3. Joyce Varghese on April 22, 2024 10:35 PM

    Congrats Anuja

    Reply
    • Anuja V S on April 23, 2024 9:41 AM

      Thank you❤

      Reply
    • Shreeja R on April 24, 2024 3:48 PM

      നല്ല ബ്ലോഗ്. കൂട്ടിയിട്ട് കത്തിച്ചു എഴുതിയതാണ് സോപ്പ് വഴുതിയ കഥ

      Reply
      • മിനി സുന്ദരേശൻ on April 25, 2025 6:02 PM

        🙏❤️

        Reply
  4. Joyce Varghese on April 22, 2024 10:31 PM

    വളരെ നല്ല blog. സോപ്പുകട്ട വഴുതി വീഴുന്നപ്പോലെ breach birth നടന്നു എന്നതു വായിച്ചു like അടിച്ചവരെ യഥാർത്ഥ അനുഭവം വായിച്ചു വിവരം വെക്കുക.

    പ്രസവം നാച്ചുറൽ ആയ പ്രക്രിയ ആണെങ്കിലും ചില അവസ്ഥകളിൽ മെഡിക്കൽ attention വേണ്ടി വരും. മാതൃശിശുമരണ നിരക്കുകൾ കുറഞ്ഞത് ആശുപത്രിയിൽ നടക്കുന്ന പ്രസവംകൊണ്ടാണ് എന്ന സത്യത്തിനു നേരെ കണ്ണടക്കരുത്.
    അഭിനന്ദനങ്ങൾ Anju 👌👍👏😍

    Reply
    • Anuja V S on April 23, 2024 9:43 AM

      ഇപ്പൊ പെറ്റ് എണീറ്റ് വരാം എന്ന് ചിന്തിച്ചു പോയ എനിക്ക് പറ്റിയതാണിത്. എങ്ങാനും വീട്ടിൽ വച്ചായിരുന്നേൽ ഇപ്പൊ പടം ആയി ഭിത്തിയിൽ ഇരുന്നേനെ

      Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.