Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • കിട്ടാതെ പോയ മാതൃസ്നേഹം വീണ്ടും ലഭിച്ചപ്പോൾ
  • അമ്മയെന്ന അത്ഭുതം
  • മാതൃത്വം എന്നിലൂടെ
  • Mother’s day
  • അമ്മ
  • ശബ്ദം
  • ഉത്രാടപ്പൂനിലാവ്
  • അമ്മ(എന്റെ അമ്മയുടെ സ്വന്തം ജീവിതത്തിൽ നിന്നും )
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Sunday, May 10
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » കാടുമ്മേൽ ബോയ്സ്
അനുഭവം അറിവുകൾ ഓർമ്മകൾ ജോലി നര്‍മം യാത്ര സിനിമ സ്‌കൂൾ / കോളേജ് സൗഹൃദം

കാടുമ്മേൽ ബോയ്സ്

By Kiran OusephApril 23, 2024Updated:May 2, 2024No Comments11 Mins Read57 Views
Bookmark Now
Please login to bookmark Close

No account yet? Register

മഞ്ഞുമ്മൽ ബോയ്സ് ഇറങ്ങി കത്തിനിൽക്കുന്ന സമയത്ത് എഴുതിയാൽ സെലിബ്രിറ്റി ആകും എന്ന് എല്ലാരും പറഞ്ഞ സ്ഥിതിക്ക് എഴുതുന്നത്.

അപ്പൊ എല്ലാവരുടെയും ആശീർവാദത്തോടെ അനുഗ്രഹത്തോടെ ഞങ്ങൾ അവതരിപ്പിക്കുന്നു cs beez boys ഇൻ മരോട്ടിച്ചാൽ [സുഷിന്റെ ടൈറ്റിൽ ബിജിഎം]

കൊല്ലവർഷം 2016 ആണെന്ന് തോന്നുന്നു. അല്ലെങ്കിൽ തന്നെ കൊല്ലവർഷത്തിൽ ഒക്കെ എന്ത് ഇരിക്കുന്നു. കൊല്ലപ്പെടാതെ തിരിച്ചുവന്ന 2013 – 2017 ഇടക്കുള്ള ഒരു വർഷം. ആ പറഞ്ഞ പോലെ കൊറോണക്ക് ശേഷം കൊല്ലങ്ങളൊക്കെ എന്ത് വേഗത്തിലാ കടന്നു പോകുന്നത് അല്ലെ. പറഞ്ഞിട്ടെന്താ ഇത് ഭ്രമയുഗല്ലേ കലിയുഗത്തിന്റെ ഒരു അപഭ്രമംശം. ആ അപ്പൊ അടുത്തുള്ള തീയേറ്ററിൽ പോയി ഭ്രമയുഗം കണ്ടു കഴിഞ്ഞു ഇറങ്ങി മന്തി കഴിക്കുമ്പോൾ………. ക്ഷമിക്കണം ഇടക്ക് ഇച്ചിരി പ്രൊമോഷൻ കൊടുത്തു മമ്മൂക്ക ഫാൻ ആയി പോയില്ലെ. ബിത്വ പ്രേമലു കിടു പടം തന്നെ. ആ അപ്പൊ എല്ലാ genz കിഡ്‌സും പോന്നോട്ടെ. ഓ അവരൊന്നും ഫേസ്ബുക്കിൽ ഇല്ലല്ലോ എല്ലാവരും ഇൻസ്റ്റലു അല്ലെ. ആ ഉള്ളൊരു ഒക്കെ വായിക്ക്. അല്ലാതെ giveaway ഒന്നും നടത്താൻ പറ്റില്ല.

അപ്പൊ ഏതോ ഒരു കൊല്ലവർഷം സഹൃദയ കോളേജിൽ 4 വര്ഷം തടവ് അനുഭവിക്കുന്ന സമയം. ഈ മുമ്പ് പഠിച്ച കോളേജിനെ alma matter എന്നാണത്രെ പറയുക. ഈ ആൽമാവിനെ ഒക്കെ വലിച്ചെടുത്തു വെറും ലിവിങ് ഡെഡ്ബോഡി എന്ന matter ആകുന്നത് കൊണ്ടാണോ എന്നറിയില്ല ആ അർത്ഥത്തിൽ സഹൃദയ എന്റെ alma matter തന്നെയാണ്. ഹോ എന്തൊരു ആശ്വാസം. കഴിഞ്ഞട്ടില്ല. തുടങ്ങീട്ടെ ഉള്ളു ഞാൻ. സംഭവം കോളേജ് റീയൂണിയൻ വെച്ചാൽ ഒക്കെ കുറെ പേര് ഓർമ അയവിറക്കാൻ പോകേണ്ടത് ആണ്. പക്ഷെ ഇവിടേക്ക് അങ്ങനെ ആധികം ആരും പോണത് കണ്ടട്ടില്ല. അവിടുത്തെ സ്നാക്സ്ബാർ എടുത്ത് ഒന്ന് പുറത്തേക്ക് വെച്ചാൽ ഇടക്ക് പോയി അയവിറക്കാമായിരുന്നു. അല്ലാതെ എന്തെടുത്ത അയവിറക്കാൻ. ഇരിക്കട നിക്കടാ ഇംഗ്ലീഷ് പറയടാ ഫൈൻ അടക്കട എന്നുളള ‘കട’കളെക്കാൾ സ്നാക്ക്സ് വിൽക്കുന്ന കട ആണ് തത്കാലം നൊസ്റ്റാൾജിയ. ഇനി ബാക്കി കുറ്റം പറച്ചിൽ പിന്നെ.

പക്ഷെ ഒരു കാര്യം ഉണ്ട്. സംഭവം എന്ത് ചെയ്താലും ചോദിക്കാനും പറയാനും ആരും ഇല്ലെങ്കിലും സ്വാതന്ത്ര്യം, ജനാധിപത്യം, സോഷ്യലിസം എന്നൊന്നും പറഞ്ഞു തല്ലിക്കൊല്ലാൻ ആരും വരില്ല. ഭരിക്കുന്ന പാർട്ടിയുടെ ബലത്തിൽ കൊങ്ങക്ക് പിടിക്കാനും ആരും വരില്ല. സമാധാനമായി പഠിക്കാൻ ഉള്ള സൗകര്യം ഒക്കെ ഉണ്ട്. പക്ഷെ അത് മാത്രം പോരല്ലോ ജീവിതം കൂടി പഠിക്കണ്ടേ.
അപ്പോ കോളേജിലെ ഈ തടവിന് ഇടക്ക് ഒരു പരോൾ എന്ന രീതിക്ക് ആണ് മരോട്ടിച്ചാൽ കാടുകളിൽ ഒരുപാട് ഒളിയുദ്ധങ്ങൾ നടത്തിയിട്ടുള്ള രണ്ട് കൂട്ടുകാരുടെ നിർദ്ദേശപ്രകാരം ഞങ്ങ കുറച്ചെണ്ണം കാട് കേറാൻ തീരുമാനിച്ചത്. അങ്ങനെ ഒരു ദിവസം ഞങ്ങൾ അങ്ങോട്ട് ഇറങ്ങിപുറപ്പെടുകയാണ് സുഹൃത്തുക്കളെ പുറപ്പെടുകയാണ്.

ഹോസ്റ്റൽ നിക്കുന്നവർ വീട്ടിൽ പോയതിനാൽ അവർ ഒക്കെ അവരുടെ വീടുകളിൽ നിന്ന് നേരത്തെ ഇറങ്ങി ആമ്പല്ലൂർ ഉള്ള ബസ്റ്റോപ്പിൽ എത്തി. ബാക്കി ഇവിടെ ഉള്ളവർ ബൈക്കുകളിൽ എത്തി. അവരേം കൂടി ഞങ്ങൾ മരോട്ടിച്ചാൽ കാടുകൾ ലക്‌ഷ്യം വെച്ച നീങ്ങി. ബ്രഡ് , മുട്ടക്കറി തുടങ്ങി സർവസന്നാഹങ്ങൾ ഒക്കെ ആയാണ് പോക്ക്. അങ്ങനെ ബൈക്ക് ഓടിച്ച ഓടിച് സ്കൂട്ടർ ഓടിച്ച ഓടിച്ചു, സാധാരണ ബൈക്ക് മാത്രം പറഞ്ഞാൽ പോരല്ലോ ബൈക്ക് ഓടിക്കാൻ അറിയാത്ത സ്കൂട്ടർ മാത്രം ഓടിക്കാൻ അറിയുന്നവരും ഫ്രെയിമിൽ വരട്ടെ അതല്ലേ വെഹിക്കിൾ ഇക്വാളിറ്റി. അങ്ങനെ പോകുമ്പോ ആണ് അത് സംഭവിച്ചത്.
മലക്കപ്പാറ റൂട്ടിൽ പോയ യുവാവ് മറ്റൊരു യുവാവിനോട് ചെയ്തത് കണ്ടാൽ നിങ്ങൾ ഞെട്ടും എന്നും പറഞ്ഞു ഒരു വീഡിയോ യൂട്യൂബ് ചാനലിൽ ഇറക്കിയാൽ ഉണ്ടല്ലോ മഞ്ഞുമ്മൽ ബോയ്സ് 2 ഞാൻ പ്രൊഡ്യൂസ് ചെയ്തേനെ. പക്ഷെ വേണ്ട. ഇമ്മാതിരി ക്യാപ്ഷൻ ഇടുന്നവന്മാരെ ഗുണ കേവ്വിലെ കുഴിയിൽ കൊണ്ടിടണം.

അപ്പൊ കുഴിയിലെ വവ്വാൽ ആട്ടയോട് ചെയ്തത് എന്ത് എന്ന് പറഞ്ഞു അവന്മാർ ഗുണ വ്ലോഗ്സ് ഇറക്കും. കൂടെ വവ്വാലിനെ കോസ്റ്യൂമിൽ കേവിലെ അട്ടക്ക് വയ്യ എന്നും പറഞ്ഞു റിവ്യൂ ഇടും. അല്ലെങ്കിൽ ആ കുഴിയിൽ ഒരുമിച്ച് ജീവിക്കുന്ന വവ്വാൽ അട്ട എന്നിവരുടെ socio poltical scenario യുടെ വീഡിയോ ചെയ്യാൻ വവ്വാൽ വ്ലോഗ്സ് തയ്യാറാണ്. നമ്മൾ മാറ്ററീന്ന് ഇപ്പൊ വല്ലാണ്ട് താഴെ പോയില്ലേ. ആ കുട്ടേട്ടൻ ഒന്നും വരില്ല വലിച്ചു കേറ്റാൻ സ്വയം കേറി പോര്. നല്ല ചളി ഉണ്ടാവും. സൂക്ഷിച് സൂക്ഷിച്.
മരോട്ടിചാൽ റൂട്ടിൽ യുവാവ് മറ്റൊരു യുവാവിനെ ചെയ്തത് എന്താണെന്നു ആയിരുന്നു സംസാര വിഷയം. സംഭവം ഒന്ന് ഇല്ല ബൈക്ക് ഒന്ന് സ്കിഡ് ആയി. ഇച്ചിരി പരിക്ക് പറ്റി. പിന്നിലിരുന്ന യുവാവ് മുന്നിലിരുന്ന യുവാവിനെ വീണുകിടന്ന വണ്ടിയിൽ നിന്ന് പിടിച്ചെഴുനേൽപ്പിച്ചു[നന്മയുള്ള ലോകമേ ബിജിഎം ]

അങ്ങനെ ചെറിയ പരിക്ക് ഒക്കെ ഒഴിവാക്കി വീണ്ടും യാത്ര തുടർന്ന് മരോട്ടിച്ചാൽ എത്തി. ഒരു കനാലിന്റെ അടുത്ത ഒന്നൊന്നായി ബൈക്കുകളും സ്കൂട്ടറുകളും വെച് കനാലിന്റെ സൈഡിലൂടെ ഞങ്ങൾ അപകടത്തിലേക്ക് പോയി തുടങ്ങി. ആ ബൈക്ക് സ്കിഡ് ആയത് ആണ് ഇവിടുത്തെ ദൈവത്തിന്റെ സ്കിഡ്. അപ്പോഴേ എനിക്ക് തോന്നി. എന്ത് തോന്നിയെന്ന്. അല്ല ബൈക്കിന്റെ ഫ്രണ്ട് ടയർ മൊട്ട ആയെന്ന്. അല്ലാതെ മഞ്ഞുമ്മൽ ബോയ്സ് നോട് കൊടൈ പോകുമ്പോ തന്നെ കുഴിയിൽ വീഴും എന്ന പ്രതീക്ഷിച്ചിരുന്നോ എന്ന ചോദിച്ച പോലെ അപകടം പതിയിരിക്കുന്നത് ഊഹിച്ചിരിക്കാൻ ഞാൻ ആറ്റുകാൽ രാമകൃഷ്ണൻ അല്ലാലോ.

ആ ഒരു കാര്യം ഞങ്ങൾ പോയത് മൊത്തം 15 പേരാണ്. അത് ഒന്ന് സൂക്ഷിച്ചു വെച്ചോളൂ. ലാസ്‌റ് എത്ര എണ്ണം ബാക്കി ഉണ്ടെന്ന് എണ്ണി പറയണം. പിന്നെ ഒരു കാര്യം. ഒരുത്തനെ പരിചയപ്പെടുത്താം. Rahul john. പേര് അതാണെങ്കിലും അവൻ അവനെ തന്നെ വിളിക്കുന്നത് RJ എന്നാണ്. മറ്റുള്ളവരെകൊണ്ടും അത് തന്നെ വിളിപ്പിക്കാൻ അവൻ എന്നും ഉത്സാഹം കാണിച്ചിരുന്നു. പിന്നെ കഥയുടെ ഒരു പ്രത്യേക സാഹചര്യത്തിൽ മറ്റു പലതും ആണ് അവനെ എല്ലാരും മാറി മാറി വിളിച്ചരുന്നത്. അതിലേക്ക് വരം.
അപ്പൊ അങ്ങനെ നടന്നു പോകുന്നതിനിടയിൽ ആണ് മുമ്പ് ഇവിടെ വന്നിട്ടുള്ളവർ അവരുടെ തള്ളലുകൾ തുടങ്ങിയത്. ആനയുമായി സാറ്റ് കളിച്ചതും പുള്ളിപ്പുലിയുടെ പുള്ളികൾക് ഇച്ചിരി കൂടി പെയിന്റ് അടിച്ചതും തുടങ്ങി മുള്ളൻപന്നിയുടെ മുള്ളു കൊണ്ട് പല്ലിന്റെ ഇടയിൽ കുടുങ്ങിയ ഇറച്ചി എടുത്ത് കളഞ്ഞതും ഒക്കെ കേട്ട് യാത്ര മുന്നോട്ട്. എന്ത് ചെയ്യാം എല്ലാം കേട്ടല്ലേ പറ്റു.

ഈ ഒരു സ്ഥലത്തേക്ക് രണ്ടാമത് വരുന്നവരെയും ഒരു സിനിമക്ക് രണ്ടാമത് വരുന്നവരുടെയും വായിൽ വല്ല പഴന്തുണി കേറ്റിവെക്കാൻ ഉള്ള നിയമം ഗണേഷ് കുമാറിനോട് പറഞ്ഞു ഉണ്ടാക്കിക്കണം.
അപ്പൊ ഈ തള്ളിന്റെ ബലത്തിൽ വലിയ ബുദ്ധിമുട്ടില്ലാതെ ആങ്ങനെ നടക്കുമ്പോൾ ആണ് വലത്തോട്ട് ഒരു വഴി. സംഭവം നമ്മൾ ആളുകളെ നടന്നു നടന്നു ഒരു വഴി ഉണ്ടാവില്ലേ അതിലൂടെ ആണ് നടക്കുന്നത്. വലത്തോട്ടും ഈ വഴി ഇല്ല.
നേരത്തെ പറഞ്ഞ മരോട്ടിചാൽ ചിൽഡ്രൻസ്പാർക്ക് പോലെ ആണെന്ന് പറഞ്ഞവൻമാർ പറഞ്ഞു വലത്തോട്ട് തന്നെ 251 വട്ടം ഉറപ്പ്. ആ എന്ന വലത്തോട്ട് തിരിയാം. എന്നാൽ ട്രാഫിക്കിലെ പോലെ വലത്തോട്ട് തിരഞ്ഞപ്പോൾ അങ്ങോട്ട് തിരിയരുത് എന്ന് ഒരു തലയോട്ടിയുടെ ഫോട്ടോ യും വെച്ച ഒരു ബോർഡ് അവിടെ ഉണ്ടായിരുന്നിരിക്കാം. ഞങ്ങളുടെ ഭാഗ്യത്തിന് അത്‌ കണ്ടില്ല. അല്ലെങ്കിൽ സാമാന്യ ബോധം ഉള്ളവർ ആളുകൾ നടന്നു നടന്നു ഉണ്ടായ വഴിയിൽ കൂടി i mean പുല്ലില്ലാത്ത വഴിയിലൂടെ അല്ലെ പോകു. എന്ത് ചെയ്യാ വിനാശകാലേ വിഭാരീതാബുദ്ധി.

അങ്ങനെ പോകെ പോകെ വഴിയുടെ സുഖം ഒക്കെ അങ് കുറഞ്ഞു. ഇതിലൂടെ അവസാനം പോയത് തോമാശ്ലീഹാ ആണെന്ന് തോന്നുന്നു, അതിനു ശേഷം ആരും പോയതായിട്ട് തോന്നുന്നില്ല. ചിൽഡ്രൻസ് പാർക്ക് പോലെ ആണെന്ന് പറഞ്ഞവൻ അടുത്തുള്ള അങ്കണവാടിയിൽ സ്റ്റെപ് കേറി ഉഴുകുന്ന ഐറ്റം മാത്രം ഉള്ള ചിൽഡ്രൻസ്പാർക്ക് ആണെന്ന് തോന്നുന്നു ഉദ്ദേശിച്ചത്. സംഭവം ചെറിയ രീതിക്ക് ഡാർക്ക് ആയി തുടങ്ങി. കൂട്ടത്തിൽ റെഡ് അലെർട് നൂറ്റാണ്ടിന്റെ അത്ഭുതം എന്ന പോലെ ശെരിയാകുന്ന എല്ലാ ചാൻസും തന്നുകൊണ്ട് മഴ പെയ്യാൻ ആയി ഒരുങ്ങി തുടങ്ങി. അപ്പോഴും വഴി തെറ്റി എന്ന 2 വർഷം ബിരുദം പഠിച്ച ഞങ്ങൾക്ക് മനസ്സിലായിട്ടില്ല.

ഞങ്ങൾ വീണ്ടും കാട് വെട്ടിത്തെളിച്ച്  കാടിന്റെ മടിത്തട്ടിലേക്ക് പോവുകയാണ്. അങ്ങനെ നടന്ന് നടന്ന ഞങ്ങൾ ഒരു പാറപ്പുറത് എത്തി. പാറക്കെട്ട് കണ്ടപ്പോൾ കൂറേ നേരം കൂടി ഇച്ചിരി കാറ്റും വെളിച്ചവും കണ്ട സ്ഥിതിക്ക് അവടെ അങ് സാഷ്ടാംഗം പ്രണമിച്ചു കുറെ നേരം കിടന്നു. അത് ഒരു ചെറിയ സ്നാക്ക്സ് ബ്രേക്ക് ആയിരുന്നു. വെള്ളം കുടിയും പിന്നെ വേറെന്തോ സ്‌നാക്‌സും ഒക്കെ കഴിച്ചു. പിന്നെ അങ്ങോട്ട് ചന്നം പിന്നം ഫോട്ടോഗ്രാഫി ആയിരുന്നു. incase അവിടെ നിന്നു രക്ഷപെട്ടില്ലെങ്കിൽ അതായാനെ നാളത്തെ പേപ്പറിൽ. പക്ഷെ ഇപ്പോഴൊന്നും ഞങ്ങള്ക് വഴി തെറ്റി എന്ന ഒരു ഐഡിയയും ഇല്ല. ടാർഗറ്റ് ആയിരുന്ന വെള്ളച്ചാട്ടത്തിലേക്ക് ഒരു മണിക്കൂർ ഉള്ളു എന്നും ഇപ്പഴേ 2 മണിക്കൂർ ആയെന്നും ഒന്നും നമ്മൾ ആലോചിക്കുന്നേ ഇല്ല. ഫോട്ടോ സെഷൻ കഴിഞ്ഞു വീണ്ടും യാത്ര തുടർന്നു.

അങ്ങനെ വീണ്ടും ഒരു അര മണിക്കൂർ ഒക്കെ കഴിഞ്ഞപ്പോൾ ആണ് ഇതെന്താ എത്താത്തത് എന്ന ചിന്ത വന്നു തുടങ്ങിയത്. ചിൽഡ്രൻസ് പാർക്ക് ന്റെ ആൾക്കാർ അന്ന് വന്നപ്പോ ഇത്ര ദൂരം ഇല്ലായിരുന്നു എന്നും വഴിയിൽ വേറെ കുറെ കാര്യങ്ങൾ ആയിരുന്നു എന്നും പറഞ്ഞിടത്ത് നിന്നും വഴി തെറ്റിയാണ് ഞങ്ങൾ പോകുന്നത് എന്ന ആദ്യത്തെ സൂചന ലഭിച്ചു. വഴി തെറ്റി വഴി തെറ്റി വഴി തെറ്റി. ഇപ്പൊ പോകുന്നത് ആനയും പുലിയും ഒക്കെ ഉള്ള കാടിന്റെ ഉള്ളിലേക്ക് ആകും. കൃഷ്ണ കൃഷ്ണ മുകുന്ദാ ജനാർദ്ദന കൃഷ്ണ ഗോവിന്ദ നാരായണ ഹരേ വിളിക്കാനായി എന്ന തോന്നി തുടങ്ങി . പക്ഷെ ഇതൊക്കെ ഞാൻ എത്ര കണ്ടതാ എന്ന രീതിയിൽ RJ ഉത്തരവാദിത്വം ഏറ്റെടുത്തു. Rahul john എന്നാ RJ യെ ആദ്യം പരിചയപെടുത്തിയത് ഓർമയില്ലേ അവൻ ആണ് ഇവൻ. ഒരു ഹൂക് ഡയലോഗ് അവിടെ പിറന്നു TRUST RJ. ഒന്നുകൊണ്ടും പേടിക്കണ്ട എല്ലരേം ഞാൻ സേഫ് ആക്കി എത്തിച്ചോളാം everybody repeat TRUST RJ. കൂട്ടത്തിൽ എല്ലാവരുടെയും റേഞ്ച് കളഞ്ഞുകൊണ്ട് എല്ലാ മൊബൈൽ നെറ്റ്വർക്സും നല്ല ഒരു ഹൊറർ ബിജിഎം സുഷിന് ന്റെ ബിജിഎം ന്റെ കൂടെ ആഡ് ചെയ്തു. തിരിച്ചു നടന്നാലോ എന്ന് നോക്കിയപ്പോ ഏത് വഴി എനിക്കൊന്നും ഓർമ ഇല്ല എന്ന രീതിയിൽ കാട് കൈ മലർത്തി. പിന്നെ ഞങ്ങൾ ഇവിടേക്ക് ആകാശത്തുന്നു പൊട്ടി വീണത് ആണോ. അത് അറിയില്ല. ആകാശത്തേക്ക് കുറെ എണ്ണം ഇന്ന് പോകും അത് അറിയാം. കാടിന്റെ വക മരണ കൌണ്ടർ.

വഴി തെറ്റി എന്ന് മനസ്സിലായിടത്ത് നിന്നും ഇപ്പോ ഏകദേശം ഒരു മണിക്കൂറിൽ കൂടുതലായി വഴി തെറ്റിനടന്നു തുടങ്ങിയിട്ട് എന്നതാണ് എല്ലാരേയും കൂടുതൽ പേടിയിലാക്കിയത്. ഇപ്പൊ കാടിന്റെ ഏത് ഭാഗത് ആണെന്ന് അറിയില്ലാ. എങ്ങോട്ട് നോക്കിയാലും മരങ്ങളും മഴകോൾ ഉള്ളതോണ്ട് നല്ല ഇരുട്ടും. സാധാരണ മാപ് ഇട്ട് പരിചയമില്ലാത്ത എങ്ങോട്ടെങ്കിലും പോകുമ്പോൾ gps പോയാൽ തന്നേ നമ്മൾ ടെൻഷൻ ആകും. അപ്പൊ ആണ് എവടെ നിന്ന് വേണമെങ്കിലും ചാടി വീഴാൻ പാകത്തിന് കാട്ടുപോത്തും അനയും ഒക്കെ ഉള്ള നടുകാടിൽ നിക്കുന്നത്. ഇനി വേറെ വഴിയില്ല TRUST RJ വിശ്വസിച്ചു പോയിനോക്കുക. വച്ച കാൽ മുന്നോട്ട് എന്ന പോലെ TRUST RJ യും വിളിച്ച മുന്നോട്ട്. അല്ലെങ്കിൽ ഇവിടെ നിന്ന് പെട്ടു പോകും.
പക്ഷെ മുന്നോട്ട് നടക്കുമ്പോഴും ഇത് ശെരിക്കുള്ള വഴി ആണോ ഇനി ഇതേ വഴി തിരിച്ചു നടക്കേണ്ടി വരോ എന്നൊക്കെ ഉളള ചിന്തകൾ ആണ്. മാത്രമല്ല വഴി എന്ന് പറയുന്നത് നിരപ്പ് അല്ല. കല്ലുകൾ ഒക്കെ ഉളള വഴിയിലൂടെ പിടിച്ചു പിടിച്ചൊക്കെ കേറണം. കൗണ്ടർ അടിച്ചു കളിച് രസിച്ചു നടന്നതൊക്കെ മാറി.

ഇപ്പൊ നടക്കുന്ന സൗണ്ട് മാത്രം. ഇടക്ക് ശ്രദ്ധ തെറ്റി കല്ലിൽ പിടിച്ചു കേറുമ്പോൾ ഓരോരുത്തർ വീഴുന്നുണ്ട്. അങ്ങനെ വീണും ഈ വള്ളിയും കൊമ്പും ഒക്കെ മാറ്റിയും എല്ലാരുടെയും ഷർട്ട്‌ ഒക്കെ ചെളി ആയിട്ടുണ്ട്. ഒപ്പം ചെറിയ പരിക്കുകളും വീഴ്ചയിൽ പറ്റിയിട്ടുണ്ട്. സംഭവം കൂട്ടത്തിൽ ഏറ്റവും പേടിച്ചിരിക്കുന്നത് ഞാനാകും. ഏകദേശം നടുവിൽ ആയാണ് ഞാൻ നടക്കുന്നത്. ഇടക്ക് പേടി കൂട്ടാൻ ഇത് വരെ പരിചയം ഇല്ലാത്ത കിളികളുടെ സൗണ്ടുകൾ. ഇവരൊക്കെ ചെലപ്പോ കാടിന്റെ നടുക്ക് ജീവിക്കുന്ന കിളികൾ ആയിരിക്കും.

കൂട്ടത്തിലെ ഡാൻസർ പോണ വഴിയിൽ ഓരോ കൊമ്പ് ഒടിച്ചിടുന്നുണ്ട്. മീശമാധവൻ റെഫെറെൻസിൽ ഇതിന്റെ ഉപകാരം ഇപ്പൊ മനസ്സിലാവില്ല. അത്‌ വഴിയേ പറയാം. പെട്ടന്ന് കുറെ കിളികൾ ഒരുമിച്ച് പറക്കുന്ന സൗണ്ട്. എന്തെങ്കിലും മൃഗങ്ങൾ വരുമ്പോൾ ആണ് കൂട്ടത്തോടെ കിളികൾ പറക്കുക എന്ന് ഒരുത്തൻ. അല്ലെങ്കിൽ തന്നേ പേടിയുണ്ട്. വെറുതെ എന്തിനാ എരിതീയിൽ എണ്ണ ഒഴിക്കുന്നത്. നിനക്ക് എന്ത് സുഖമാണ് ഇതിൽ നിന്നും കിട്ടുന്നത്.

ഇപ്പൊ എങ്ങാനും മഴ കൂടി പെയ്താൽ തീർന്നു. അത്രേം ഹൊറർ താങ്ങാൻ ഉള്ള ശക്തി തത്കാലം ഇല്ല. എടക്ക് നടന്നു നടന്നു ക്ഷീണിക്കുമ്പോൾ എല്ലാരും സൈലന്റ് ആയി ചുറ്റും നിരീക്ഷിക്കും. വല്ല ഇല അനക്കം ഉണ്ടെങ്കിൽ പെട്ടന്ന് എന്തെങ്കിലും മൃഗങ്ങൾ വന്നാൽ എങ്ങോട്ട് ഓടും എന്നൊക്കെ പ്ലാനിങ് ചെയ്യും. സംഭവം എന്തെങ്കിലും വന്നാൽ ഇതൊന്നും നടക്കില്ല. എന്നാലും പ്ലാൻ ചെയ്യാലോ.

അപ്പോ നേരത്തെ പറഞ്ഞ മീശമാധവൻ റഫറൻസ് കൊമ്പ് ഓടിച്ചിട്ടത്തിന്റെ ഗുണം മനസിലായ നിമിഷത്തിലേക്ക് ആണ് നമ്മൾ നടന്നെത്തിയത്. കാട് വെട്ടിതെളിച് അങ്ങനെ ഒരു അര മണിക്കൂർ നടന്നപ്പോൾ ആണ് ആ കാഴ്ച. അപ്പൊ ഓടിച്ചിട്ടു കൊമ്പുകളുടെ അടുത്തേക്ക് വീണ്ടും എത്തിയിരിക്കുന്നു. യെസ് വി ആർ ഇൻ ചുരുളി. TRUST RJ ടെ $#%$%. അപ്പോഴും അവന്റെ കോൺഫിഡൻസ് പോയിട്ടില്ല.

വെള്ളം ഒഴുകുന്ന സൗണ്ട് അപ്പോ ഞങ്ങൾ അടുത്ത് എവിടെ നിന്നോ കേട്ടു. അങ്ങോട്ട് നടന്നപ്പോൾ അവിടെ ചെറിയ ഒരു അരുവി ഉണ്ട്‌. അരുവിടെ സൈഡ് പിടിച്ചു കേറാം. അരുവിയുടെ ഉത്ഭവം ഏറ്റവും ടോപ്പിൽ നിന്നായിരിക്കുമല്ലോ. അത് കൊള്ളാം. ഇനി അരുവിയുടെ ഒരറ്റം പിടിച്ച വല്ല ആനയോ പുലിയോ വെള്ളം കുടിക്കാൻ വരുന്നുണ്ടെങ്കിലോ. നെഗറ്റീവ് ചെക്ക്.
ഒന്ന് പോടോ TRUST RJ ഓർമയില്ലേ അങ്ങോട്ട് നടക്കാ. അരമണിക്കൂർ നടന്നു വീണ്ടും പഴയ സ്ഥലത്ത് ഏതിലെങ്കിലും അരുവി ഒരു കചിതുരുമ്പ് ആയിരുന്നു. അതിന്റെ സൈഡ് പിടിച്ചു വീണ്ടും നടന്നു നടന്നു നടന്നു. അരുവിയുടെ സൈഡ് ആയോണ്ട് അവിടെ കല്ലുകൾക് നല്ല വഴുക്കൾ ഉണ്ട്‌. അവിടേം കല്ലുകൾ പിടിച്ചു വീഴാതെ കേറാൻ ആണ് നോക്കുന്നത്. എല്ലാരും കൂടുതൽ ക്ഷീണിച്ചിട്ടുണ്ട്. 11 മണിക്ക് ആണ് മലക്കപ്പാറ കനാലിൻറെ സൈഡിൽ ബൈക്ക് വെച്ച് നടന്നു തുടങ്ങിയത്. ശെരിക്കുള്ള വഴിയും വലത്തോട്ട് തിരിഞ്ഞ് തെറ്റിയ വഴിയും ഒക്കെ നടന്നു ഇപ്പൊ 3 മണി ആയി. ആ പാറപ്പുറത് വെച്ച് കഴിച്ച ബിസ്‌ക്കറ് അല്ലാതെ വേറെ ഒന്നും കഴിച്ചിട്ടില്ല. വെള്ളവും ഇതിനോടകം കഴിഞ്ഞു. എന്നാലും ഇപ്പൊ ഒറ്റ വഴി ഉള്ളൂ. അരുവി. TRUST RJ.. TRUST RJ…TRUST .TR…. ശബ്ദം ഒന്നും പുറത്തേക്ക് വരുന്നില്ല.

അരുവിയുടെ ഒരു സൈഡിലായി കാട്ടുപോത്തിന്റെ തലയോട്ടി. ഹല്ലേലൂയാ സോസ്ത്രം. ദേ ഞങൾ അങ്ങോട്ട് വരുന്നു പത്രോസ്ലീഹേ ആ സ്വർഗത്തിന്റെ താക്കോൽ ഒന്ന് എടുത്ത് വെച്ചേക്ക്.അങ്ങോട്ടോ ഇങ്ങോട്ടോ കുറചൊന്നു നടന്നാൽ ആളുകൾ നടക്കുന്ന വഴി കിട്ടും എന്നാണു TRUST RJ കൊണ്ട് അവൻ ഉദ്ദേശിച്ചത്. എന്നാൽ കാട്ടുപോത്തിന്റെ തലയോട്ടി ജീത്തു ജോസഫ് ലെവൽ ട്വിസ്റ്റ് ആയിരുന്നു. അതിനു വട്ടം വെക്കാൻ ഉള്ള ബലം ഒന്നും ആ TRUST RJ ലു ഉണ്ടായില്ല. അതിനു ഇത് ഞാനും അപ്പനും അപ്പന്റെ സഹോദരി സുഭദ്രയും കൂടി ഉള്ള TRUST അല്ലല്ലോ. ഏത്. അപ്പൊ TRUST പൊളിഞ്ഞ സ്ഥിതിക്ക് അവൻ ഒന്ന് അടങ്ങി RJ എന്ന പേര് മാറ്റി ഓരോരുത്തരായി അവനെ വിളിച്ചിതുടങ്ങി

ആപ്പോ എന്റെ മനസ്സിൽ ഇതായിരുന്നു. ഞങ്ങളെ കാത്ത് വരിവരിയായി ബൈക്കുകൾ അവിടെ ഇരിപ്പുള്ളതും ഞങ്ങൾടെ ബോഡി പൊതുദർശനത്തിനു വെക്കുമ്പോ വരിവരിയായി വരുന്ന മറ്റുള്ളവരെയും ഒറ്റ ഫ്രെമിൽ അതിനോടകം ഞാൻ സങ്കല്പിച്ചു കഴിഞ്ഞു . പൊതുദർശനത്തിനു വെക്കാൻ വല്ലതും ബാക്കി ഉണ്ടാവോ എന്തോ. നമ്മുടെ കയ്യും കാലും ഒക്കെ അടുത്ത എൻട്രിലു പുലി വന്നു കടിച്ചെടുത്തു പുള്ളേർക്ക് കളിക്കാൻ കൊടുക്കുമായിരിക്കും. പിന്നീട് വർഷങ്ങൾക്ക് ശേഷം സിനിമയുടെ ഷൂട്ടിംങ്ങനെ വിനീത് ശ്രീനിവാസൻ വരുമ്പോ ചെലപ്പോ….. നീ എന്ത് കോപ്പ് ആണ് ഈ പറയണേ. കാര്യാക്കണ്ട പേടിച്ചിട്ടാ. ബൈ ദി വേ കാട്ടാന വന്നാ എന്താ ചെയ്യാ. ഒന്നും ചെയ്യണ്ട ചെയ്യാനുള്ളത് ഒക്കെ കാട്ടാന ചെയ്തോളും. ശ്യേ ഒരു 150 വർഷം പഴക്കം ഉണ്ടല്ലോടോ ഈ കോമഡിക്ക്. ഞാൻ ഈ ടെൻഷൻ മാറാൻ എന്തെങ്കിലും ഒക്കെ പറഞ്ഞു ഒന്ന് സമാധാനിച്ചോട്ടെ എന്റെ പരമുപിള്ളേ.

പക്ഷെ കാട്ടിൽ അല്ലെങ്കിൽ റേഞ്ച് ഇല്ലാത്ത സ്ഥലത്തു പെട്ടുപോയവരുടെ രക്ഷകൻ ആയി അവൻ അവതരിക്കും എന്ന് ഞങ്ങൾ ഓർത്തില്ല. ആര് ഡിങ്കൻ ആണോ. ഡേയ് ഡിങ്കനെ പറ്റി സൊന്നാൽ സീവിടുവേ. ആരോ ഒരാൾ ഡിങ്കനെ പറ്റി പറഞ്ഞാൽ അവനെ പത്തൽ ഊരി അടിക്കണം എന്നാണ് ഡിങ്കോയിസ്റ് മതത്തിലെ നിയമം. അപ്പൊ പറഞ്ഞു വന്നത് ഡിങ്കനല്ല നാല് ലെറ്റർ കൊണ്ട് തൂണിലും തുരുമ്പിലും തുരുമ്പ് പിടിച്ച ടവറിലും റേഞ്ച് തരുന്ന ദൈവം BSNL. അതെ അവൻ രക്ഷിക്കാൻ വന്നു. പൊക്കോ രക്ഷപെട്ട് പൊക്കോ എന്നും പറഞ്ഞു ദൈവം ഒരു കട്ട റേഞ്ച് തന്നു . ഇനി സിമ്പിൾ ഫോറെസ്റ് കാരെ വിളിക്കുന്നു. എന്ത് ചീത്തയും തെറിയും കെട്ടിടായാലും അവരെ എത്തിക്കുന്നു രക്ഷപെടുന്നു.
പറ്റില്ല. ഫോറെസ്റ് കാരെ വിളിക്കാൻ ഞാൻ ചത്താലും സമ്മതിക്കില്ല.

ഏഹ് അതാരാ

അവൻ ആണ് ഫോറെസ്റ് ഓഫീസറെ നേരിട്ട് പരിചയം ഉള്ള ഒരു കുടുംബത്തിലെ എടേലുള്ള പുത്രൻ. ഫോറെസ്റ് നെ വിളിച്ചാൽ അവന്റെ അപ്പൻ അറിയുമത്രെ. ഞാൻ എന്റെ ജീവൻ പുലിക്ക് ദാനം ചെയ്തോളാം എന്നാണ് അവന്റെ നിലപാട്.
ഓഹ് ഒരു ദാനധർമിഷ്ഠൻ. പുലി ആരാ നിന്റെ കുഞ്ഞമ്മേടെ മോനോ.
ഫോറെസ്റ് കാരെ വിളിക്കാൻ എന്തായാലും അവൻ സമ്മതിക്കില്ല
ബാക് റ്റു സീറോ.

അതേയ് BSNL ചേട്ടാ ഇച്ചിരി റേഞ്ച് തരോ. ഞങ്ങൾ കമ്പ്യൂട്ടർ എഞ്ചിനിയേർസ് ആയോണ്ട് ഫോറെസ്റ് കാരെ വിളിക്കുന്നത് ഒക്കെ മോശം അല്ലെ. ഇച്ചിരി റേഞ്ച് കൂടി തന്നാൽ ഗൂഗിൾ മാപ് ഇട്ടോളാം. അതിനു ഇതിന്റെ ഉള്ളിൽ ഗൂഗിൾ മാപ് വഴി ആര് വന്നു അപ്പ്-അപ്ഡേറ്റ് ചെയ്യുന്നു. ഇവിടുത്തെ പുലി ഗൂഗിൾ മാപ്‌സ് കോൺട്രിബൂട്ടർ ആണോ ഹ ഹ ഹ.
വേണ്ട GPS തരാൻ പറ്റോ.
ആഹ് അത് നോക്കാം.

അങ്ങനെ GPS ഇട്ടു. നമ്മൾ വന്ന വഴിക്ക് ഓപ്പോസിറ്റ് ആണ് GPS. എടേ GPS ശെരി ആണോടെ ഇതൊക്കെ. ആ പോയി നോക്കാം. കാട്ടുപോത്ത് ഗസ്റ്റ് റോളും ഫോറെസ്റ്റ് കാരെ വിളി നടക്കില്ല എന്നതും ഒക്കെ കഴിഞ്ഞു ഇപ്പൊ സമയം നാല് മണി. ഇനി GPS വിശ്വസിക്കുക അല്ലാതെ വേറെ ഓപ്ഷൻ ഇല്ല. ഒരു 5-6 ഒക്കെ ആയാൽ പിന്നെ കാര്യങ്ങൾ കൂടുതൽ ഡാർക്ക്‌ ആകും.
അങ്ങനെ TRUST RJ മാറ്റി TRUST GPS പിടിച്ചു നമ്മൾ വീണ്ടും നടന്നു. വഴി ഒക്കെ ഏകദേശം പഴയ പോലെ ആണെകിലും ഇച്ചിരി കഴിഞ്ഞു കുറച്ച് വെളിച്ചം ഒക്കെ വന്നു തുടങ്ങി. ഇപ്പൊ എന്തോ ആളും അനക്കവും ഉണ്ടായിട്ടുള്ള വഴി പോലെ തോന്നുന്നുണ്ട്. അതെ ഗോഡ്ഫാദർ ന്റെ ക്ലൈമാക്സിലെ ജഗതീഷ്നെ പോലെ ഞങ്ങ്ങൾ സന്തോഷം കൊണ്ട് തുള്ളിചാടി.

“മനിതൻ ഉണർന്ത്‌ കൊൾക.. ഇത് മനിത കാതലല്ല.. അതെയും താണ്ടി പുനിതമാനത്”

യെസ് ഞങ്ങൾ വഴി കണ്ടെത്തിയിരിക്കുന്നു ഹോ എന്റെ GPS മോനൂസെ കെട്ടി പിടിച് വിയർപ്പിന്റെ ഗന്ധം ഉള്ള ഒരു മുത്തം സുരേഷ് ഗോപി ആണെങ്കിൽ തന്നേനെ. As we are gentleman ഒരു താങ്ക്സ് അങ്ങോട്ട് തരും
സംഭവം അത് ശെരിയായ വഴി ആയിരുന്നു. സമാധാനം ആയി. കുറച്ച ദൂരെ വെള്ളച്ചാട്ടത്തിന്റെ സൗണ്ടും കേൾക്കുന്നുണ്ട്. എന്ന ഫുഡ് എടുക്കാം. കാട്ടുപോത്തിനെ കണ്ടപ്പോളെ എല്ലാരുടെയും വയറു നിറഞ്ഞിട്ടുണ്ടായി. എന്നാലും രക്ഷപെട്ടു എന്നറിഞ്ഞപ്പോൾ വീണ്ടും വിശപ്പ് ആയി. ഫുഡ് അടി കഴിഞ്ഞു നേരെ വെള്ളച്ചാട്ടത്തിലേക്ക്.
അവിടേം കുറെ പേര് ക്ഷീണിച്ച്  കിടപ്പുണ്ട്. കണ്ടിട്ട് ഇവന്മാർക്കും വഴി തെറ്റിയ ലക്ഷണം ഉണ്ട്. അവരിലൂടെ കൂട്ടത്തിലെ ഒരുത്തൻ അങ്ങേ അറ്റത് വെള്ളച്ചാട്ടത്തിൽ കുത്തിമറയുന്നുണ്ട്. അവരുടെ TRUST RJ അവൻ ആണെന്ന് തോന്നുന്നു.
പക്ഷെ ആ വെള്ളചാട്ടം അത് വരെ ഉണ്ടായ എല്ലാ പേടിയും കളഞ്ഞു ഫുൾ കൂൾ ആക്കി. ഒരു മണിക്കൂർ അവിടെ സ്പെൻഡ്‌ ചെയ്യത് 5:30 യോട് കൂടി മറ്റവന്മാർ ഇറങ്ങിയപ്പോ ഒരു അകലം പാലിച്ചു അവന്മാരുടെ പിറകെ ഞങ്ങളും ഇറങ്ങി. തിരിച്ചു ഉള്ള വഴി ഒരു സീനും ഇല്ലാത്ത വഴി ആണ്. ഇതേ വഴിയിലൂടെ 1 മണിക്കൂർ കൊണ്ട് എത്തേണ്ടത് ആണ് ഞങ്ങൾ 5 മണിക്കൂർ എടുത്തത്.

താഴെ എത്തിയപ്പോ ബൈക്കുകളും സ്കൂട്ടറുകളും സേഫ് ആയിട്ട് അവിടെ ഉണ്ട്. പക്ഷെ ചെളിയിൽ കുതിർന്ന കോലം കണ്ട് ആ കനാലിന്റെ സൈഡിൽ വർത്താനം പറയാൻ വന്നിരിക്കണ കുറച്ച് ചേട്ടന്മാർ ഇവന്മാർ കാട്ടിൽ വല്ലാ നിധിയും കുഴിച്ചെടുക്കാൻ പോയതാണോ എന്ന അർത്ഥത്തിൽ ഞങ്ങളെ നോക്കുന്നുനുണ്ട്. താഴോട്ട് ഇറങ്ങുമ്പോ തന്നെ നൈസ് മഴ ഉണ്ടായിരുന്നു.
ബൈക്ക് എടുത്ത് തിരിച്ചു വീട്ടിലേക്ക് ഉള്ള വഴിയിൽ ആകട്ടെ നല്ല പൊരിഞ്ഞ മഴയും. ആ ഫുൾ മഴയും കൊണ്ട് വീട്ടിലേക്ക്. പിറ്റേന്ന് പനി ആയിരുന്നു. പേടി പനി ആണെന്ന് പലരും പറയുമെങ്കിലും സംഭവം പേടിപനി തന്നെയാകാൻ ആണ് ചാൻസ്. ഇമ്മാതിരി ട്രാപ്പിൽ കാട്ടിൽ പെട്ട് പോയിട്ട് പേടി പനി വന്നാൽ വല്യ നാണക്കേട് ഒന്നും ഇല്ല.
മരോട്ടിച്ചാൽ എന്ന് കേൾക്കുമ്പോൾ ഇപ്പോഴും മുന്നിലേക്ക് വരുന്ന സീൻ ആണ് കാട്ടുപോത്തിൻറെ താലയോട്ടിയും കണ്ട ആ അരുവിയുടെ സൈഡിൽ നിൽക്കുന്ന ഞങ്ങൾ 15 പേർ.

Post Views: 36
3
Kiran Ouseph

Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.